
എത്ര കഥകൾ വായിച്ചു? ആരാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാകാരൻ? വായിച്ചതിൽ ഏതൊക്കെ കഥകൾ മനസ്സില് തങ്ങി നില്ക്കുന്നു? ബ്ലോഗുകളിലെ കഥകൾ ശരിക്കും കഥകൾ ആണോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരു കഥ തന്നെ ആയി മാറും. ഇതിഹാസങ്ങളിലെ കഥകളും ഉപ കഥകളും ക്ലാസ് മുറിയിലും പുറത്തും കേട്ട് വളർന്ന ബാല്യം ഓർമ്മ വരുന്നു. അന്ന് തൊട്ടിന്നോളം ഏറ്റവും കൂടുതൽ വായിച്ചത് ഇതര സാഹിത്യ വിഭാഗങ്ങളെക്കാൾ കഥകൾ തന്നെ ആയിരിക്കും.
കഥയെ എങ്ങനെയാണ് ചെറുകഥ, മിനികഥ, നീണ്ടകഥ, നൊവെലൈറ്റ്, നോവേല്ലാ, നോവൽ, സൈബർ കഥ, കാപ്സൂൾ കഥ എന്നൊക്കെ തിരിക്കുക? ആധികാരികമായ നിർവചനം എനിക്കറിയില്ല. പേജുകൾ കൂടുമ്പോ നീണ്ട കഥ എന്നോ നോവൽ എന്നോ പറഞ്ഞേക്കാം. അത്, ഒരു പക്ഷെ, എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആകാം. കഥാപാത്രങ്ങളുടെ എണ്ണം, കഥ വികസിക്കുന്ന കാൻവാസ് ഇതൊക്കെ ഒരു പക്ഷെ ഘടകം ആവാം. ഇരുപതു പേജുള്ള ഒരു കഥയും , പതിനാറു പേജിൽ ഒരാൾ നോവൽ എഴുതിയതും വായിച്ചിട്ടുണ്ട്. പത്തു പതിനഞ്ചു കഥാപാത്രമുള്ള ചെറുകഥയും ഒറ്റ കഥാ പാത്രമുള്ള നോവലും കണ്ടിട്ടുണ്ട്. അപ്പൊ ഇതൊന്നും അല്ല മാനദണ്ഡം, പിന്നെ സ്വന്തം കുഞ്ഞു എന്താണ് എന്ന് എഴുതുകാരൻ പറയുന്നത് മാത്രമാണ് മാനദണ്ഡം എന്നേ പറയാൻ കഴിയൂ.
![]() |
മൂല്യങ്ങൾ സംരക്ഷിക്കാൻ എഴുതപ്പെട്ട കഥകൾ കാലാതിവർത്തി ആയി നില നിൽക്കും. ലിയോ റ്റൊൽസ്റ്റൊയിയുടെ "ഒരാൾക്ക് എത്ര ഭൂമി വേണം" അതിൽ പെട്ടതാണ്. മനുഷ്യന്റെ ദുരയെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്തുന്ന ഈ കഥ ഉദാത്ത കഥ ആയി വിവക്ഷിക്കപ്പെടുന്നു. ആന്റണി ചെക്കോവും മോപ്പസാങ്ങും ഓ ഹെന്റ്രിയും ഡി എച്ച് ലോറൻസും മാർക്ക് റ്റ്വയിനും ഒക്കെ പാശ്ചാത്യകഥാ ലോകത്തെ തിളങ്ങുന്ന നക്ഷത്രങ്ങൾ ആണ്. ഖലീൽ ജിബ്രാനാവട്ടെ, കഥയെ കാവ്യമാക്കിയ ചിന്താശീലുകളുടെ സുൽത്താൻ ആണ്. ഈസോപ്പ് കഥകളും ബൈബിൾ കഥകളും വിശ്വ സാഹിത്യത്തിൽ തല ഉയർത്തി നില്ക്കുന്നു. ആയിരത്തിഒന്ന് രാവുകളിൽ ഭൂമിയിലേക്ക് പെയ്തിറങ്ങിയ കഥകൾ എക്കാലവും കാതോടു കാതോരം ചുറ്റി നടക്കും. കഥാസരിത് സാഗരം, വിക്രമാദിത്യ വേതാള കഥകളും ലോകത്തിനു ഭാരത മണ്ണിന്റെ സംഭാവനകളാണ്.
വിശ്വമഹാകവി ടാഗോറിന്റെ പോസ്റ്റുമാൻ ഉൾപ്പെടെ ഉള്ള കഥകൾ ആവർത്തന വായനയിലും നമ്മെ ചെടിപ്പിക്കില്ല. ആർ കെ നാരായണനും മുൽക് രാജ് ആനന്ദും മാധവികുട്ടിയും ആംഗലേയത്തിൽ നല്ല കഥകൾ എഴുതി ഇന്ത്യയുടെ യശസ്സുയർത്തി. ഹിന്ദിയിലും മറ്റു ഇന്ത്യൻ ഭാഷകളിലും ഒക്കെ വന്ന കഥകൾ വിവർത്തനമായി നമുക്ക് ലഭ്യം ആണ്. റഷ്യൻ ചൈനീസ് അറേബ്യൻ തുടങ്ങി ലോകഭാഷകളിലെ കഥകളും വിവർത്തനം ചെയ്തു മലയാളത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇവ വായിച്ചാൽ ലോകത്തിന്റെ വിസ്ത്രുത ലോകത്തെ നമുക്കറിയാൻ കഴിയും. ഏതു ഭാഷയിലും മനുഷ്യന്റെ കണ്ണുനീരിനു ഒരേ രസമാണെന്നും സ്നേഹത്തിനു ഒരേ വിലയാണെന്നും നാം സമ്മതിക്കും.



മലയാള ചെറു കഥാ പ്രസ്ഥാനം എത്ര സമ്പന്നമാണെന്നു അഭിമാനിക്കാതെ വയ്യ. തകഴിയും ബഷീറും കേശവ ദേവും ഉറൂബും എഴുതിയ കഥകൾ ഇന്നും നന്നായി വായിക്കപ്പെടുന്നു. കാരൂർ തുടക്കമിട്ട പള്ളിക്കൂടം കഥകൾ ഇന്നും അക്ബർ കക്കട്ടിലിലൂടെ എഴുതപ്പെടുന്നു. എൻ പി മുഹമ്മദും പൊൻകുന്നം വർക്കിയും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ തങ്ങളുടെ കഥകളിൽ പ്രതിഫലിപ്പിച്ചവർ ആണ്. എം പി നാരായണ പിള്ളയും വി കെ എന്നും ആക്ഷേപ ഹാസ്യത്തിന്റെ ഉജ്ജ്വല ഉദാഹരണങ്ങൾ ആയ കഥകൾ എഴുതി. പയ്യൻ കഥകൾ എങ്ങനെ മറക്കുവാൻ കഴിയും? കോവിലനും നന്തനാരും പട്ടാള കഥകളിലൂടെ നമ്മെ ബാരക്കുകളിലേക്ക് കൂട്ടി കൊണ്ട് പോയപ്പോൾ, പൊറ്റക്കാട് സഞ്ചാരിയായി നമ്മെ നടത്തി. ലളിതാംബിക അന്തർജ്ജനവും വി ടി യും എഴുതിയപ്പോൾ, പഴമയുടെ കോട്ടകൾ വിറങ്ങലിച്ചു. ചുവപ്പ് നാടയുടെ കുരുക്കുകൾ കഥകളായി മലയാറ്റൂരിലൂടെയും ഉണ്ണികൃഷ്ണൻ പുതൂരിലൂടെയും പുറത്ത് വന്നു. ഭാഷയുടെ സൗകുമാര്യം പരത്തി മാധവികുട്ടിയും ഓ വി വിജയനും അരങ്ങത്തു നിന്നു. പാറപ്പുറത്തിന്റെയും പട്ടത്തുവിള കരുണാകരന്റെയും കഥകൾ ജീവിതഗന്ധിയായി നിലകൊണ്ടു. ചെറുകാടിന്റെ കഥകളെ അവഗണിക്കാൻ കഴിയില്ല.
എം മുകുന്ദനും എം ടി വാസുദേവൻ നായരും നല്ല കഥകളെഴുതി ഇന്നും നമ്മെ ഉണർത്തുന്നു. പി വത്സലയും സാറാ ജോസെഫും ചന്ദ്രമതിയും ഗ്രേസിയും ബി എം സുഹറയും വെറും പെണ്ണെഴുത്തുകാരല്ല. സേതുവും ആനന്ദും ചില കഥകളിൽ ദുർഗ്രഹത പ്രദാനം ചെയ്തെങ്കിലും അവരുടെ സംഭാവനകൾ നിസ്തുലം തന്നെ. യു എ ഖാദർ നാട്ടിൻ പുറത്തിന്റെ ഭാഷയിൽ കഥകളെഴുതിയപ്പോൾ, ചിലവയിൽ രതിയുടെ അതി പ്രസരം ഉണ്ടെങ്കിലും പുനത്തിൽ കഥകൾ വായിക്കാതെ വിടാൻ കഴിയില്ല. സക്കറിയ കഥകളുടെ ലോകത്ത് നിന്നും ഇടയ്ക്കിടെ മുങ്ങാറുണ്ടെങ്കിലും എഴുതിയ കഥകൾ വ്യത്യസ്തം തന്നെ.
എണ്ണത്തിൽ കുറവെങ്കിലും ശാസ്ത്ര ബോധമുള്ള കഥകൾ സി രാധാകൃഷ്ണൻ എഴുതുന്നു. കെ എൽ മോഹന വർമ്മ , അംബികാസുതൻ മാങ്ങാട് എന്നിവർ നന്നായി വായിക്കപ്പെട്ടു. സിനിമാക്കാരായ കഥാകൃത്തുക്കൾ ഏറെ ഉണ്ടെങ്കിലും പദ്മരാജന്റെ സംഭാവന നിസ്തുലം തന്നെ. സി വി ശ്രീരാമനും അരവിന്ദനും ഒക്കെ മികച്ച കഥകൾ നല്കി. കാക്കനാടനെയും എം സുകുമാരനേയും വിസ്മരിക്കാൻ കഴിയില്ലല്ലോ?
ടി പദ്മനാഭൻ ചെറുകഥ മാത്രം ഉത്തമ സാഹിത്യം എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു. അതിനോട് യോജിപ്പില്ലെങ്കിലും 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി'യും 'മരങ്ങൾ കടന്നു പുഴയുടെ ഇടയിലേ'ക്കും മലയാളി മറക്കില്ല. തിരുത്തും ഹിഗ്വിറ്റയും എഴുതിയ എൻ എസ് മാധവന്റെ കഥകൾക്കു വായനക്കാർ ഏറെ ഉണ്ട്.
ടി വി കൊച്ചുബാവ യും യു പി ജയരാജും എഴുതിയ കഥകൾ മനസ്സിൽ തങ്ങി നിൽക്കുന്നവ ആണ്. സി വി ബാലകൃഷ്ണൻ, അശോകൻ ചരുവിൽ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ശിവരാമൻ ചെറിയനാട്, മുണ്ടൂർ കൃഷ്ണൻ കുട്ടി, അഷ്ടമൂർത്തി, ശത്രുഗ്നൻ, വൈശാഖൻ, ഏകലവ്യൻ, ടാറ്റാപുരം സുകുമാരൻ, ഇ വാസു ഇവരൊക്കെ നന്നായി വായിക്കപ്പെടേണ്ടവർ തന്നെ.
യു കെ കുമാരനും പി സുരേന്ദ്രനും വായനാമുറിയെ നല്ല കഥകൾ കൊണ്ട് അലങ്കരിച്ചവർ തന്നെ. കെ കെ സുധാകരനും സന്തോഷ് എച്ചിക്കാനവും സീരിയൽ മേഖലയിൽ വല്ലാതെ നിറയാതിരുന്നാൽ മികച്ച കഥകൾ എഴുതാൻ ത്രാണി ഉള്ളവരാണ്. ബി മുരളിയും ജോണ്‍ സാമുവലും ജോർജ്ജു ജോസഫ് കെ യും എല്ലാം ആനുകാലികങ്ങളിലൂടെയും സമാഹാരങ്ങളിലൂടെയും നല്ല വായന നല്കുന്നു. മേതിൽ രാധാകൃഷ്ണനും എ എസ് പ്രിയയും കെ പി നിർമൽ കുമാറും വ്യസ്തത കഥകളിൽ പരീക്ഷിക്കുന്നു. ബി ഹരികുമാർ ഹാസ്യ രസവും ഇ ഹരികുമാർ രതിയുടെ രസവും ഏറെ കൈകാര്യം ചെയ്യുന്നു. കെ ആർ മീര, സുസ്മേഷ് ചന്ദ്രോത്ത് , ജി എസ് ഇന്ദുഗോപൻ എന്നിവരും ആടുജീവിതം ഫയിം ബെന്യാമിനും നല്ല കഥകൾ എഴുതുന്നു. വി എസ് അനിൽ കുമാർ , പി മോഹൻ എന്നിവരും ശ്രധിക്കപ്പെടേണ്ടവർ തന്നെ.
മലയാള ചെറുകഥയിലേക്ക് പോലും വെളിച്ചം വീശാൻ ഞാൻ അശക്തനാണ് പിന്നെയല്ലേ ലോക ചെറു കഥാ സാഹിത്യം! എല്ലാവരെയും ഉൾ പ്പെടുത്തി എന്നവകാശപ്പെടുന്നേ ഇല്ല! പ്രിയ വായനക്കാരുടെ കമന്റുകൾ കൂടി ചേർത്തു ഒരു നല്ല റഫറൻസ് ആക്കാം എന്ന് കരുതുന്നു.
മറ്റു സാഹിത്യമേഖലകളെ അധികരിച്ചും ഇത്തരം കുറിപ്പുകൾ തുടർ ഭാഗങ്ങളിൽ ഉദ്ദേശിക്കുന്നു. എഴുത്തിന്റെ സാങ്കേതിക രീതികൾ, ആവശ്യം വായിച്ചിരിക്കേണ്ട കൃതികളെ പറ്റിയുള്ള കുറിപ്പുകൾ ഇവയും ഭാവി പദ്ധതികളിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
ഈ രംഗത്തൊക്കെ ബ്ലോഗ് മേഖലയിൽ ഉള്ളവരുടെ സംഭാവനകൾ വിസ്മരിച്ചതല്ല. അതിനായി പ്രത്യേക വിലയിരുത്തൽ നടത്തുന്നുണ്ടല്ലോ?
ലോകമൊട്ടാകെ പ്രതിഭയുടെ മിന്നലുകൾ പ്രസരിക്കുന്നു. 'അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു' അല്പമാത്ര വായന ഉള്ള ഞാൻ സത്യത്തിൽ കഥ എന്തറിഞ്ഞു. അല്ലെ? ഇതെന്തു കഥ?
മുൻ ഭാഗങ്ങൾ വായിക്കണേ
ഒന്ന്രണ്ട്
വായനക്ക് ശുപാർശ










കഥകളതിസാദരം
ReplyDeleteകഥകളതിസാഗരം
ഒരു മനുഷ്യന്‍ ആയുഷ്കാലമെല്ലാം വായിച്ചാലും ഇതുവരെ പറയപ്പെട്ട കഥകളുടെ കോടിയിലൊരു ഭാഗമെങ്കിലും പൂര്‍ത്തിയാക്കാനാവുമോ?
അതെ അജിത്തേട്ടാ
Deleteഎന്റെ വായന എവിടെയും എത്തിയിട്ടില്ല... :(
ReplyDeleteഎത്തും
Deleteഒരു ജീവിതം കൊണ്ടൊന്നും വായിച്ചാല്‍ തീരാത്തത്ര കഥകള്‍... ഇവിടെ പറഞ്ഞതില്‍ തൊണ്ണൂറു ശതമാനവും വായിച്ചിട്ടില്ലാത്ത കഥകള്‍.. എന്ന് വായിച്ചു തീരും..... അറിയില്ല..
ReplyDeleteകഥകള്‍ വായിച്ചു തുടങ്ങുന്ന, കഥകളിലൂടെ ചില കണ്ടെത്തലുകള്‍ നടത്തുന്ന ഒരു പയ്യന്‍റെ കഥ ഞാന്‍ എഴുതിയിട്ടുണ്ട്.. യക്ഷികള്‍ നഗ്നരാണ് എന്ന പേരില്‍.. ഈ ലക്കം ഇ-മഷിയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട്..
തീരാവുന്നത്ര...!!!
Deleteകഥകളുടെ സാഗരം
ReplyDeleteതുള്ളി വായിക്കാറില്ലത്രെ ....
എന്താല്ലേ
കടലോളം
Deleteകഥകൾ അവസാനിക്കുന്നില്ല
ReplyDeleteആശംസകൾ
അവസാനിക്കരുതല്ലോ?
Deleteകഥകളെക്കുറിച്ചും, കഥാകൃത്തുക്കളേക്കുറിച്ചും എഴുതിയ ഈ ബ്ലോഗ് എനിക്ക് ഇഷ്ടപ്പെട്ടു. പലതും വായിച്ചിട്ടുണ്ട്. പലതും ഇല്ല. ടാഗോറിന്റെ പോസ്റ്റ്‌മാസ്ടരെപ്പോലുള്ള കഥകൾ ഞാൻ എന്നും നെഞ്ചോട് ചേർത്തുവെക്കുന്നു. അങ്ങിനെ പലതും.
ReplyDeleteഈ കഥാസാഗരത്തിൽ, കഥാകൃത്തുക്കളുടെ ഇടയിൽ ഞാൻ ആരുമല്ല. ഏതു തുറകളിലും എന്നപോലെ ഞാൻ ഇതിലും ഒരു എളിയ വിദ്യാര്ത്ഥി മാത്രം.
ആശംസകൾ.
നന്ദി സര്
Deleteമുകളില്‍ പറഞ്ഞപോലെ ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ ഒന്നും വായിച്ചിട്ടില്ല എന്നൊരു ഫീലിംഗ് അന്‍വര്‍ക്ക ,,, എന്തായാലും ഈ പോസ്റ്റ് ഒന്ന് ബുക്ക് മാര്‍ക്ക് ചെയ്തു പോകുന്നു , എന്നേലും ഉപകാരപ്പെടും തീര്‍ച്ച
ReplyDeleteഫീലിംഗ് വേണ്ടാട്ടോ
Deleteഎന്തിനാ കഥയൊക്കെ വായിച്ചു വഷളാവുന്നത്... ?
ReplyDeleteഇനിയും വഷളാവാനോ?
Deleteഇനിയും വായിക്കുവാന്‍ ഏറെ...അറിയുവാന്‍ ഏറെ......
ReplyDeleteഏറെ
Deleteകടലോളം കഥകള്‍ നമ്മെ കാത്ത് കിടക്കുന്നു.
ReplyDeleteകടല്‍ വറ്റിക്കാന്‍ നോക്കൂ ജോസൂ
Deleteഞാനുമിപ്പോള്‍ സംഗിയുടെ ഭാഗത്താണ്.
ReplyDeleteജീവിതം ഒരു കഥയായി തുടരുമ്പോള്‍ പിന്നെ പ്രത്യേകിച്ച് വേറൊരു കഥ വേണ്ട ഈനു തോന്നുന്നു. എഴുതാനും വായിക്കാനും.
മലയാള കഥാ ലോകത്ത് ഒരു ശിഹാബ് മതി. അത് ആദ്യമേ വന്നും കഴിഞ്ഞു "പൊയ്ത്തുംകടവ്" :D.
വായനാ തല്പരർക്ക് ഈയുദ്യമം ഉപകാരം ചെയ്യട്ടെ!
:D
നന്നായി വായിക്കൂ മദരി ചിലപ്പോ പോയ്ത്ത് കടവിനെയും....
Deleteകുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം, മറ്റൊരു ബ്ലോഗ്ഗര്‍, കഥകളെയും, സാഹിത്യത്തെയും എഴുത്തിനെയും കുറിച്ച് ഒരു ലേഖനമെഴുതുമ്പോള്‍ ഈ 'അന്വരികളും' അതില്‍ ഇടംപിടിക്കട്ടെ !! വായന ജയിക്കട്ടെ !!
ReplyDelete.....................................
'കുഞ്ഞു,
എഴുതുകാരൻ
വിഡ്ഡിപെട്ടി
ലോകത്തിന്റെ വിസ്ത്രുത ലോകത്തെ
ശത്രുഗ്നൻ
ലഭ്യം ആണ്................. ' ഇതിനൊന്നും മാപ്പില്ല !!
ആശംസകള്‍.. ഈ നല്ല ലേഖനത്തിന് !!
വായിച്ചു വളരുക
ReplyDeleteചിന്തിച്ചു വിവേകം നേടുക.
ആശംസകള്‍
നന്ദി സര്
Deleteകഥകളിങ്ങനെ നീണ്ട് കിടക്കാണല്ലോ... കടല് പോലെ...
ReplyDeleteകടല്‍ വഴി നാം കപ്പല്‍ ഓടിച്ചില്ലേ?
Deleteകഥകളെ മാത്രമല്ല , മലയാളത്തിന്റെ
ReplyDeleteകഥാകാരന്മാരേയും ഇവിടെ വന്നാൽ തൊട്ടറിയാമല്ലോ
നല്ല ഹോം വർക്ക് ചെയ്തെഴുതിയ ഈ പോസ്റ്റിന് ഒരു ഹാറ്റ്സ് ഓഫ് കേട്ടൊ ഭായ്
നന്ദി മുരളീ
Deleteകഥയമമ കഥയമമ..... അന്‍വര്‍ ഇക്ക -അങ്ങയോടു സ്നേഹം ഇച്ചിരി കൂടി ഈ പോസ്റ്റ് കൊണ്ട് :). വായനയെ സ്നേഹിക്കുന്നവരേ സ്നേഹിക്കാതെ വയ്യ.... വായിക്കാന്‍ പറഞ്ഞതിലും പലതും വായിച്ചിട്ടില്ല :) എന്നാലും, ഞാന്‍ വായിച്ചാ പലതും ഈ കൂട്ടത്തില്‍ കാണുമ്പോള്‍ -സന്തോഷം ആണോ മറ്റേതെങ്കിലും വികാരം ആണോ കൂടുതല്‍ എന്നാണ് അറിയാത്തത്.... നല്ല നന്മയുള്ള ഈ പോസ്റ്റിനു ഒത്തിരി നന്ദി... സന്തോഷം..പെരുത്തു സ്നേഹം :)
ReplyDeleteതിരിച്ചും സ്നേഹം
Deleteനമ്മളൊക്കെ ഇനിയും കുറേ വായിക്കാന്‍ കിടക്കുക ആണ് അല്ലെ ഇതില്‍ ചിലരെ ഒക്കെ തൊട്ടു നോക്കിയിട്ടുണ്ട് കൂടുതലും തോടാത്തവ ആണ് പുസ്തകം വാങ്ങാന്‍ പോകുമ്പോള്‍ ഈ ബ്ലോഗ് ഒന്ന് തുറന്നു നോക്കാം എന്നിട്ട് തിരഞ്ഞെടുക്കാം ആശംസകള്‍
ReplyDeleteThis comment has been removed by the author.
Deleteവായിച്ചാ അന്റെ വമ്പു കൂടും...
Deleteവളരെ കുറച്ചേ വായിചിട്ടുള്ളല്ലോ എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു,,,
ReplyDeleteസമയം ഉണ്ടല്ലോ.. വായിക്കൂന്നെ...
Deleteസിനിമയോടുള്ള ഭ്രാന്ത് മൂത്ത് പുസ്തകം വായന പാടേ ഉപേക്ഷിച്ച മട്ടാണ്... ഈ പുസ്തകങ്ങളൊക്കെ പരിചയപ്പെടുത്തിയിരിക്കുന്നത് കാണുമ്പോള്‍ വീണ്ടും വായനയിലേക്ക് തിരിയാന്‍ ഒരു മോഹം... :)
ReplyDeleteഈ തുടര്‍ പോസ്റ്റുകള്‍ എന്നെപ്പോലുള്ള ഒട്ടേറെ തുടക്കക്കാര്‍ക്ക് പ്രയോജനപ്പെടും....തീര്‍ച്ച...
നല്ല വിവരണം ....
ReplyDeleteഈ എഴുത്തുകാരെ മുഴുവന്‍ വായിക്കണമേന്നുണ്ട്. പുസ്തകങ്ങള്‍ സംഘടിപ്പിക്കുന്ന കാര്യം മുംബയില്‍ അല്‍പ്പം വിഷമകരമാണ്. നാട്ടില്‍ പോവുമ്പോള്‍ പത്തു പുസ്തകങ്ങള്‍ വീതം വാങ്ങി കൊണ്ട് വരും. അടുത്ത നാട്ടില്‍ പോക്ക് വരെ അത് വായിക്കും. ഇപ്പോള്‍ ആനന്ദിന്റെ മരുഭൂമികള്‍ ഉണ്ടാകുന്നത് വായിക്കുന്നു. കഴിഞ്ഞാല്‍ ഗോവര്‍ധന്റെ യാത്രകള്‍ കൂടിയുണ്ട് കയ്യില്‍. കൂടാതെ പുനത്തിലിന്റെ സ്മാരകശിലകള്‍ ഇപ്പോഴാണ് തരപ്പെട്ടത്. കൂടാതെ വേറെയും കുറച്ചു പുസ്തകങ്ങള്‍ വായിക്കാന്‍ ബാക്കിയുണ്ട്. നമ്മുടെ വായന വളരെ ശുഷ്ക്കമായതിനാല്‍ കൂടുതല്‍ വായിക്കുന്നവരോട് മുടിഞ്ഞ അസൂയയാ ...
ReplyDeleteജോസ്ലെറ്റിന്റെ പുഞ്ചപ്പാടം ബ്ലോഗ്ഗില്‍ പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ട്. അതില്‍ നിന്ന് ചിലത് ചികഞ്ഞെടുത്താണ് പുസ്തകം വാങ്ങല്‍.
ഈ പരിചയപ്പെടുത്തല്‍ നന്നായി
പുസ്തകങ്ങളെ ഇഷ്ടമാണ്.വായിക്കാനും.ഈ ലിസ്റ്റിൽ ചിലരെയൊക്കെ വായിച്ചിട്ടുണ്ട്.പുസ്തകം കിട്ടാൻ പ്രയാസമുണ്ട്.എന്കിലും കൂടുതൽ വായനയിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്ന പോസ്റ്റ് ..
ReplyDeleteവായന, ഒരു ലഹരിയായി കൊണ്ട് നടക്കേണ്ടുന്നത് .
ReplyDeleteസത്യത്തിൽ സന്തോഷമാണ്. ഇനി എന്തെല്ലാം വായിക്കാൻ കിടക്കുന്നു. അത് തന്നെ ജീവിതത്തെ മുൻപോട്ട് കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്നതാണ്. നല്ല പോസ്റ്റ് അൻവർ ..
വളരെ ശ്രമകരമായ ഉദ്ധ്യമം പ്രശസ്തരായ കഥാകൃത്തുക്കളെ കുറിച്ച് അറിയുവാന്‍ ആഗ്രഹിക്കാത്ത ഏതു വായനക്കാരന്‍ ഉണ്ടാകും ഈ ഭൂലോകത്ത് നന്ദി ഇങ്ങിനെയൊരു കുറിപ്പുമായി വായനക്കാരിലേക്ക് എത്തിയതിന് ആശംസകള്‍
ReplyDeleteആദ്യ രണ്ടു ഭാഗങ്ങൾ കൂടി വായിച്ചിട്ട് മറുപടി..... :)
ReplyDeleteനല്ല പോസ്റ്റ് അൻവർക്കാ...
ReplyDeleteആശംസകള്‍
ഇതിൽ പറഞ്ഞ മുഴുവൻ പേരുടെയും ഓരോ കഥകള എങ്കിലും ഞാൻ വായിച്ചിട്ടുണ്ട് .... ചിലരെ ഒരു പാടും . ........ വായിക്കാൻ തുനിഞ്ഞാൽ ഇനിയെത്ര ബാക്കി ..!!
ReplyDeleteപര്ച്ചയപ്പെടുത്തലുകൾ തുടരുക ....
നന്ദി
നല്ല പോസ്റ്റ്. ടി.ആര്‍, വി.പി.ശിവകുമാര്‍, വിക്റ്റര്‍ ലീനസ് അങ്ങനെ ചിലര്‍ മോഹിപ്പിച്ച എഴുത്തുകാരാണ്. കെ.യു.ജോണിയും ആ കൂട്ടത്തില്‍പ്പെടും. ഇവരൊക്കെ കുറച്ചെഴുതി കൂടുതല്‍ ധ്വനിപ്പിച്ചവര്‍. നന്ദി.
ReplyDeleteവായിക്കാത്തവ ഏറെണ്ട് ..:( നല്ല ലേഖനം ...!
ReplyDeleteആശംസകള്‍