Friday, 30 December 2016
പുസ്തക പരിചയം : കനലെഴുത്ത്
Thursday, 22 December 2016
2016ലെ വായന
യാത്രയുടെയും കാത്തിരിപ്പുകളുടെയും ഇടവേളകൾ ഉപയോഗപ്പെടുത്തി പോയ വർഷവും വായന നടന്നു. ഓഫീസിലേക്കും തിരികെയുമുള്ള ദീർഘമായ ട്രെയിൻ യാത്ര ദിവസവും ഉള്ളത് ഉപയോഗപ്പെടുത്തി ആണ് വായന കൂടുതലും നടന്നത്. വൈജ്ഞാനിക സാഹിത്യത്തേക്കാൾ വളരെ കൂടുതൽ സമയം നോവലുകളും കഥകളും അപഹരിച്ചു. ആനുകാലികങ്ങളിലും ഓണപതിപ്പുകളിലും ലഭ്യമായ നിരവധി കഥകൾ വായിച്ചു. വായനശാല എന്ന ഓഡിയോ വാട്സപ്പ് ഗ്രൂപ്പ് വഴി നൂറ് കണക്കിന് കഥകളും കവിതകളും ലേഖനങ്ങളും കേട്ടു (അവ രേഖപ്പെടുത്തപ്പെട്ടിട്ടില്ല) .ബ്ലോഗിലും ഓൺലൈൻ മാസികകളിലും വായിച്ചതും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മലയാള ഭാഷയിൽ തന്നെയായിരുന്നു ഏതാണ്ട് നല്ല ശതമാനം വായനയും, ആംഗലേയത്തിൽ വളരെ കുറവ്. പതിവ് പോലെ ഒരു കണക്കെടുപ്പിന് ഇത്തവണയും തുനിയുന്നു. രേഖപ്പെടുത്തപ്പെട്ടവയുടെ ഒരു അവലോകനം ആവാം.