Friday, 12 February 2016

പുസ്തക പരിചയം - മുസ്രീസിലൂടെ - നിരക്ഷരൻ



പുസ്തക പരിചയം 
മുസ് രീസിലൂടെ
നിരക്ഷരൻ
യാത്രാ വിവരണം
മെന്റർ ബുക്സ്, തൃശ്ശൂർ
പേജുകൾ 172 വില: 550 രൂ.
(ഇന്ത്യയിലെ ആദ്യത്തെ ഓഗ്മെന്റഡു്  റിയാലിറ്റി പുസ്തകം )

(2016 ഫെബ്രുവരിയിലെ വിജ്ഞാന കൈരളി(കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം)  യിൽ വന്നത്) 

2015 ലെ പുസ്തക വായന



2015 ലെ പുസ്തക വായന 
==============

പതിവ് പോലെ ഓഫീസിലേക്കും തിരികെയും ഉള്ള ട്രെയിൻ യാത്രക്കിടെ തന്നെ ഏറെ വായനയും. വായന തീരെ നടക്കാത്ത ദിവസങ്ങൾ കുറവായിരുന്നു. 166 പുസ്തകങ്ങൾ, 22,700+ പേജുകൾ വായിച്ചു. 365 ദിനങ്ങളിൽ 300 മാത്രം കൂട്ടി പ്രതി ദിനം 100 വച്ചായാലും 30,000 പേജുകൾ വായിക്കാം; അത് നടന്നില്ല. മൈഗ്രൈൻ ഇടയ്ക്കിടെ വിഷമിപ്പിച്ചു. മെയ്‌ 26 നു പിതാവ് മരിച്ചതിനോട് ചേർന്ന് കുറെ ദിനങ്ങൾ വായനക്ക് കഴിഞ്ഞില്ല. അതുകൊണ്ട് ഇനിയും ടാർഗറ്റ് നേടിയില്ല. കൂടാതെ ആനുകാലിക പ്രസിധീകരണങ്ങളും ഓണ പതിപ്പുകളും വായിക്കാനും സമയം വേണം. അടുത്ത വർഷം ഇതിലും കൂട്ടണം എന്നാണ് ആഗ്രഹം.

Sunday, 25 October 2015

ദുബായ് പുഴ കടന്ന് കവിതകളുടെ ഇടയിലൂടെ

ദുബായ് പുഴ

പ്രവാസത്തിന്റെ ദിനാന്ത്യ കുറിപ്പുകൾ 

കൃഷ്ണ ദാസ് 

ഗ്രീൻ ബുക്സ് 
പേജുകൾ: 152 
ആദ്യ പ്രസിദ്ധീകരണം 2001 
16 എഡിഷൻ ഏപ്രിൽ 2014 
വില: രൂ. 130/- 

                "കടലിരമ്പം " വായിച്ചാണ് കൃഷ്ണദാസ് എന്ന എഴുത്തുകാരനെ ഞാൻ അറിഞ്ഞത്. അന്നേ "ദുബായ് പുഴ"യെ കേൾക്കുകയും ഞാൻ പ്രലോഭിതനാവുകയും ചെയ്തു. ഓർമ്മകളെ താലോലിക്കാനിഷ്ടപ്പെടാത്തത് ആരാണ്? ഓർമ്മകൾ ഒരു പക്ഷെ നൊമ്പരപ്പെടുത്തിയാലും അതിലും ഒരു സുഖം ഉണ്ട്. ഓർമ്മകളുടെ പുസ്തകങ്ങൾ എപ്പോഴും അതിനാൽ ഞാൻ കയ്യിലെടുക്കാറുണ്ട്, ഇടയ്ക്കിടെ അത് വഴി കടന്നു പോകാൻ.

           ആട് ജീവിത വിജയ ശേഷം പ്രവാസ കുറിപ്പുകളും കഥകളും ഏറെ വന്നു. 2001 ലാണ് ഈ പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത്. ഇപ്പൊ പതിനാറു എഡിഷൻ ആയി. പ്രവാസികളും തദേശവാസികളും അനവധി ഇതിൽ കൂടി കടന്നു പോയിട്ടുണ്ടാകും. എനിക്ക് ഈ പുസ്തകത്തിന്റെ വായന ഒരു കവിതയായി മാറി. വൈലോപ്പിള്ളിയും ഓ എൻ വിയും നിസാർ ഖുബ്ബാനിയും ബാദർ ഷാക്കിറും പി കുഞ്ഞിരാമൻ നായരും ഉമറുൽ ഖൈസും സയ്യാബും ഗാസിയും റിംബാദും സമരനും അയ്യപ്പ പണിക്കരും ഒമർ ഖയ്യാമും ഇതിൽ കവിതകൾ ചൊല്ലുന്നു. ഒപ്പം  കൃഷ്ണദാസിന്റെ ഗദ്യവും കവിതയാകുന്നു.