ഗാന്ധി... ലോകത്തിനു ഭാരതത്തിന്റെ ഏറ്റവും വലിയ സംഭാവന. ഏറെ ആദരിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്ത മഹാത്മാവ്. ജീവിച്ചിരിക്കുമ്പോഴും മരണ ശേഷവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിദ്ധാന്തങ്ങളുടെ വക്താവ്. ഏതു ജനതയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചുവോ, അവരാല്‍ തന്നെ വധിക്കപ്പെട്ട നേതാവ്. ഭൂമിയില്‍ ഇങ്ങനെ ഒരാള്‍ ജീവിച്ചിരുന്നുവോ എന്ന് വരും തലമുറ സംശയിച്ചു പോകും എന്നാണല്ലോ ആ ജീവിതത്തെ പഠിച്ച നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശാസ്ത്രകാരന്‍, ഐന്‍സ്റ്റീന്‍, പ്രതികരിച്ചത്. 'മഹാത്മജീ അങ്ങ് ഭാരതത്തിന്റെ തപസ്സിനെ പ്രതിനിധാനം ചെയ്യുന്നു' എന്ന് വിശ്വമഹാകവി ടാഗോര്‍ പറഞ്ഞത് ഏറെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും ആ മഹനീയ ജീവിതത്തെ അടുത്തറിഞ്ഞത് കൊണ്ടാണ്. പുതിയ യുഗത്തില്‍ ഗാന്ധിസത്തിന് എന്ത് പ്രസക്തി എന്ന് ലോകം ഇപ്പോഴും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നു. പുതിയ തലമുറയില്‍ നോട്ടിന്റെ മുദ്രയില്‍ നിറ ചിരി സാന്നിധ്യമായി ഗാന്ധി മാറുമ്പോള്‍, ഈ ചിന്തകള്‍ക്ക് എന്താണ് നല്‍കാനാവുക എന്ന ശങ്കക്കിടയിലും ഗാന്ധി സ്മരണകള്‍ ആവര്‍ത്തിക്കപ്പെടുന്നു.
Wednesday, 1 October 2014
Monday, 28 April 2014
Sunday, 13 April 2014
സമയമില്ല പോലും !!!
ജീവിതത്തെ പല തലത്തിലും നിര്‍വചിച്ചിട്ടുണ്ട്. എങ്കിലും ഏറ്റവും ലളിതമായ നിര്‍വചനം കാലത്തെ അധിഷ്ടിതമാക്കിയതാണെന്നു തോന്നുന്നു. ജീവിതം x ആണെങ്കിൽ x = f (t ) എന്ന് പറയാം. t എന്നത് സമയം അഥവാ time. നിര്‍ദ്ദിഷ്ട സമയം കൊണ്ട് ജീവിതം ഓടി തീര്‍ക്കണം എന്നതത്രേ നമ്മുടെ ദൗത്യം. ഈ അനുവദിക്കപ്പെട്ട സമയം എത്ര എന്ന് ആര്‍ക്കും അറിയില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. തമാശ എന്താണെന്ന് വച്ചാല്‍ ജീവിക്കാന്‍ വേണ്ടി സമയം ചെലവഴിക്കുമ്പോള്‍ ജീവിക്കാന്‍ സമയം കിട്ടുന്നില്ല എന്നത് തന്നെ.
പല സുഹൃത്തുക്കളോടും വായിക്കാന്‍ ആവശ്യപ്പെടുമ്പോഴും, ചിലരോടെല്ലാം ഒന്ന് വിളിക്കാന്‍ പറയുമ്പോഴും, ചിലരോട് അവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കായി ആശുപത്രിയില്‍ പോകാന്‍ പറയുമ്പോള്‍ പോലും ഉത്തരം "സമയമില്ല" എന്നതാണ്. സമയത്തെ ശാസ്ത്രം നിമിഷം, മണിക്കൂര്‍, ദിവസം, വര്‍ഷം എന്നൊക്കെ വിഭജിച്ചു വച്ചിട്ടുണ്ട്. ആയിരത്തിലധികം patent എടുത്ത മഹാ ശാസ്ത്രകാരന്‍ ന്യൂട്ടന്‍, വിഭിന്ന വിഷയങ്ങളെ പറ്റി നമ്മെ അതിശയിപ്പിക്കും വിധം ബ്രഹത് ഗ്രന്ഥങ്ങള്‍ എഴുതിയഡോ. അംബേദ്‌കര്‍, രാഷ്ട്രീയ തിരക്കുകള്‍ക്കിടെ ഏതാണ്ട് കിട്ടുന്നതൊക്കെ വായിച്ചു തീര്‍ത്ത ഇ.എം.എസ്, പ്രധാന മന്ത്രി പണിക്കിടെ കുട്ടികള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ച ജവഹര്‍ലാല്‍ നെഹ്‌റു ഇവര്‍ക്കൊക്കെ നമുക്ക് കിട്ടിയ അതെ സമയം മാത്രം അനുവദിക്കപ്പെട്ടു. എങ്ങനെ ഇവര്‍ ഇതൊക്കെ സാധിച്ചു? ഏതെങ്കിലും അന്യ ഗ്രഹത്തില്‍ നിന്നും അധിക സമയം അവര്‍ക്ക് ആരും എത്തിച്ചു കൊടുത്തില്ലല്ലോ? അപ്പോള്‍ സമയം ഇല്ലായ്മ അല്ല പ്രശ്‌നം സമയം മാനേജു ചെയ്യുക എന്നത് തന്നെ ആണ്.