Wednesday, 28 December 2022

വായന 2022

 

2022 സാമാന്യം നന്നായി വായന നടന്ന വർഷമാണ്. മുൻപ് ചില വർഷങ്ങളിൽ 160- 170 പുസ്തകങ്ങൾ ഒക്കെ വായിച്ചിട്ടുണ്ട്. ഈ വർഷം പക്ഷേ 80 പുസ്തകങ്ങളേ വായിച്ചുള്ളൂ. പക്ഷേ പല പുസ്തകങ്ങളും വലിയ പുസ്തകങ്ങൾ ആയിരുന്നു. 500 ഓളം പേജുള്ള പുസ്തകങ്ങൾ അവയിൽപ്പെടും. ഏകദേശം പതിനയ്യായിരം പേജുകൾ ആണ് വായിച്ചത്. വായനയുടെ ടാർഗെറ്റ് ഇത് വരെ എത്തിയിട്ടില്ല. 365 ദിവസങ്ങളിൽ 300 ദിവസങ്ങളിൽ 100 പേജ് വച്ച് വായിക്കാനായാൽ മുപ്പതിനായിരം പേജ് വായിക്കാനാവും. ചിലപ്പോ അത് 200-250 പുസ്തകങ്ങളാവും. ട്രയിൻ യാത്ര നിർത്തി ഏപ്രിൽ മുതൽ തിരുവനന്തപുരത്ത് താമസമായി. ഓടുന്ന വണ്ടിയിലെ വർഷങ്ങളായുള്ള യാത്ര ഓർമ്മയായി. ആരോഗ്യ പ്രശ്നങ്ങൾ യാത്രയെ കുറക്കാൻ പ്രേരിപ്പിച്ചു. ഈ വർഷം പല ദിവസങ്ങളിലും മൈഗ്രേൻ പോലെയുള്ള രോഗങ്ങൾ കാരണം വായന നടന്നില്ല. 2022 ൽ വായിച്ച പുസ്തകങ്ങളിലേക്ക് ഒരു പ്രദക്ഷിണം നടത്താം
നോവൽ
1 ദ്രവരാഷ്ട്രം - കണക്കൂർ ആർ സുരേഷ് കുമാർ- ചിന്ത : അക്വേറിയത്തിലെ മത്സ്യങ്ങൾ ജീവിതത്തെ കാണുന്ന കാഴ്ച
2 ക്രിയാ ശേഷം - ടി പി രാജീവൻ = ഡി സി - എം സുകുമാരന്റെ ശേഷക്രിയയുടെ തുടർച്ച
3 ജനകഥ - എൻ പ്രഭാകരൻ - ഡി സി - ഒത്തിരി കഥാപാത്രങ്ങൾ: തീരെ വായനാസുഖമില്ല
4 സ്റ്റാഫ് റൂം - മർക്കസ് ഓർത്താസ്- പരിഭാഷ ജയൻ തെക്കേപ്പാട്ട് - ഡി സി - സ്കൂൾ അന്തരീക്ഷത്തിൽ ഒരു കഥ
5 സൂസന്നയുടെ ഗ്രന്ഥപ്പുര- അജയ് പി മാങ്ങാട്ട് - ഡി സി : എഴുത്തുകാരും പുസ്തകങ്ങളും നിറഞ്ഞ ഹൃദ്യ നോവൽ
6 പാമ്പ് വേലായുധൻ - തോമസ് കേയൽ - മലയാളം - വ്യത്യസ്തമായ ഗ്രാമ്യഭാഷ
7 ശയ്യാനുകമ്പ - രവിവർമ്മതമ്പുരാൻ - ഡി സി - മിഡ് ഏജ് ക്രൈസിസ് അധിഷ്ടിതമായ കഥ
8 ജ്ഞാന ഭാരം - ഇ സന്തോഷ് കുമാർ - മാതൃഭൂമി - ഏറെ ഹൃദ്യമായ ഒരു ആവിഷ്കാരം
9 ഹിരണ്യകശിപു - എൻ പി മുഹമ്മദ് - ഡി സി : എക്കാലവും പ്രസക്തമായ മികച്ച രാഷ്ട്രീയ നോവൽ
10 The Sigh of a Deseart Storm - Anagha Suruj - Guru Cool - യുദ്ധകാലത്തെ കുട്ടികളുടെ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്നു
11 പച്ച മഞ്ഞ ചുവപ്പ് - റ്റി ഡി രാമകൃഷ്ണൻ - ഡി സി - റയിൽവേ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ത്രില്ലർ
കഥകൾ
12 പുതുകാലം പുതുകഥ - 14 കഥാകൃത്തുക്കൾ - ഒലിവ്: മികച്ച കഥകൾ
13 ഗുൽ മുഹമ്മദ് - ടി പത്മനാഭൻ - ഡി സി : ഏറെ ഹൃദ്യമായ കഥകൾ
14 പ്രിയപ്പെട്ട കഥകൾ - പി കെ പാറക്കടവ് - ഡി സി : ചെറിയ വാക്കുകൾ; വലിയ ആശയങ്ങൾ
15 തൂത്തൻ കാമിന്റെ മുഖാവരണം - സൂന കുമാർ: മാക്സ് ബുക്ക്സ്: 22 മികവാർന്ന കഥകൾ
16 പൊറള് - മനോജ് വെങ്ങോല - മാതൃഭൂമി - ഹൃദയം കീറി മുറിക്കുന്ന കഥകൾ
17 ലോഹം - നിധീഷ് ജി - പാപ്പാത്തി - മൂർച്ചയുള്ള കഥകൾ
18 ഉച്ചയുറക്കത്തിലെ സ്വപ്നങ്ങൾ - സി അയ്യപ്പൻ - എൻ ബി എസ് - പഠനാർഹമായ കഥകൾ
19 ഞണ്ടുകൾ - സി അയ്യപ്പൻ - മഹത്തായ കഥകൾ
20 ഷെർലക്ക് - എം ടി വാസുദേവൻ നായർ - കറൻറ് ബുക്ക്സ് - മനോഹരമായ നാല് കഥകൾ
21 ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര - വി ഷിനിലാൽ - ഡി സി: ഇക്കാലത്തെ ഏറ്റവും മികച്ച 12 ചെറുകഥകൾ
കവിത
22 ദൈവവുമായുള്ള സംഭാഷണങ്ങൾ - കബീർ കവിതകൾ - പരിഭാഷ: സച്ചിതാനന്ദൻ : സുഫി കവിയുടെ ഹൃദ്യമായ വരികൾ
23 അമേയ - നിഖില സമീർ - ഹരിതം - സൂഫിസം അന്തർധാരയായ കവിതകൾ
24 നിന്നെ പ്രണയിക്കുകയെന്നാൽ - സുനിത ബഷീർ - സുജിലി - പ്രണയം തുടിക്കുന്ന വരികൾ
25 ചന്ദ്രനിൽ നിന്നും ഭൂമിയെ വരക്കുമ്പോൾ - ഇ സന്ധ്യ - സുജിലി - സ്ത്രീ ജീവിതം അടയാളപ്പെടുത്തിയ 50 കവിതകൾ
26 കടൽച്ചുഴിയിലേക്ക് കപ്പൽ ചലിക്കുമ്പോൾ - നിധിൻ വി എൻ - ധ്വനി : പ്രതീക്ഷ ഉണർത്തുന്ന കവി
ആത്മകഥ/ ജീവചരിത്രം/ഓർമ്മകൾ
27 വി സാംബശിവൻ - വി സുബ്രഹ്മണ്യൻ - ചിന്ത: കാഥികന്റെ ജീവിതം മിഴിവോടെ
28 മലയാള കവികളും കവിതകളും - ചേപ്പാട് ഭാസ്കരൻനായർ - ചിന്ത - 30 കവികളുടെ ജീവിതം
29 ദേശീയ കവി അല്ലാമാ ഇഖ്ബാൽ - ഹുസൈൻ രണ്ടത്താണി- ചിന്ത: ജീവിതവും കവിതകളും
30 സ്റ്റീഫൻ ഹോക്കിങ്ങ്: നക്ഷത്ര ജീവിതം - സത്യൻ കല്ലുരുട്ടി - ചിന്ത : പ്രപഞ്ച വിജ്ഞാനത്തിൽ അഗ്രഗണ്യനായ ശാസ്ത്രജ്ഞന്റെ ജീവിതം
31 കൽ ബുർഗി: സാഹിത്യത്തിലെ രക്തസാക്ഷി - പയ്യന്നൂർ കുഞ്ഞിരാമൻ: മറ്റു രക്ത സാക്ഷികളെ കൂടി അനുസ്മരിക്കുന്നു
32 സാലിം അലി : ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ് - സി റഹിം - ചിന്ത : ലളിത ജീവിതം ഭംഗിയായി അവതരിപ്പിച്ചു
33 നിമോസിനൊപ്പം ഒരു യാത്ര - നീതു പൗലോസ് - റയിൻട്രീ: വയനാടിലെ ഓർമ്മകൾ
34 അയൂബ് നബി ചരിത്രം - കെ വി മുഹമ്മദ് മുസലിയാർ പന്താവൂർ - അഷ്റഫ് ബുക്ക്സ്
35 നൂഹ് നബിയുടെ കപ്പൽ - ഒറ്റമാളിയേക്കൽ മുത്ത് കോയ തങ്ങൾ : അഷ്റഫ് ബുക്ക്സ്
35 യൂസഫ് നബി ചരിത്രം - ഒ എം മുത്തുകോയ തങ്ങൾ - തിരൂരങ്ങാടി ബുക്സ്
36 ഹജ് യാത്രയുടെ പുണ്യപാതകൾ - അമീർ അഹമ്മദ് അലവി :ഡി സി : ഹജ് ഓർമ്മകൾ
37 ദൈവം കഥ വായിക്കുന്നുണ്ട് - അശോകൻ ചരുവിൽ - ഡി സി : ദീപ്തമായ സ്മരണകൾ
38 ഉള്ളിലുള്ളവർ - ഇ ഹാഷിം - ഡി സി : പ്രവാസ ജീവിതത്തിലെയും പത്രപ്രവർത്തക ജീവിതത്തിലെയും സ്മരണകൾ
39 മുഖം - താഹാ മാടായി - ഡി സി: ഒരു മദ്യപനെക്കുറിച്ച്
40 ജീവിച്ചിരിക്കേ കാലഹരണപ്പെട്ട ഒരാളുടെ ആത്മകഥ - മുഞ്ഞിനാട് പത്മകുമാർ - aesthetics: വ്യക്തികൾ പുസ്തകങ്ങൾ അനുഭവങ്ങൾ
41 നൂറ് മനുഷ്യർ - താഹാ മാടായി - ഡി സി : സ്മൃതികൾ
42 കോവിഡ് എന്റെ ഗന്ധർവൻ - ജസീന റഹിം - ലോഗോസ് : പാൻഡമിക് ഓർമ്മകൾ
43 പായ - മനോജ് വെങ്ങോല - യെസ് പ്രസ് : പുസ്തകങൾ മനുഷ്യർ ജീവിതം
44 ജീവിതം എന്ന ദിവ്യാനുഭവം - ഡോ വി പി ഗംഗാധരൻ - മാതൃഭൂമി: ഒരു പിടി ഓർമ്മകൾ: കുറിപ്പുകൾ
ആത്മീയം/ ഫിലോസഫി
45 ഖുർആൻ അകം പൊരുൾ : മാനവിക വ്യാഖ്യാനം - Vol 3 - സി എച്ച് മുസ്തഫ മൗലവി - Read Pub : വേദത്തിന്റെ വ്യത്യസ്ത വ്യാഖ്യാനം - നാരായണ ഗുരു പൂന്താനം യതി തുടങ്ങി പലരും കടന്നു വരുന്നു ബൈബിളും അപഗ്രഥിക്കപ്പെടുന്നു
46 ഖുർആൻ ദുർവ്യാഖ്യാനത്തിലെ ഒളി അജണ്ടകൾ - ലേഖകർ - ഐ പി എച്ച് - മാനവിക വ്യാഖ്യാനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടുന്നു
47 ഖുർആൻ മഴ - അബ്ദുൽ ഹഫീദ് സവി- കൂര : ഓരോ ജുസ്വവും അർത്ഥം ചുരുക്കി പറയുന്നു
48 സക്കാത്ത് ഗൈഡ് - ഡോ എ എ ഹലീം - ഐ പി എച്ച് : നിർബന്ധ ദാനത്തെ പറ്റി വിശദമായി
49 റമദാൻ വ്രതം - പ്രധാന്യവും ശാസ്ത്രിയതയും - എൻ പി ഹാഫീസ് മുഹമദ് - ഡി സി: (വതത്തിന്റെ എല്ലാ വശങ്ങളും ചർച്ച ചെയ്യുന്നു
50 മസ്നവി - ജലാലുദീൻ റൂമി - വിവ . അഷിത, ജെനി ആൻഡ്രൂസ്, ഷൗക്കത്ത്, വലീദ് - നിത്യാഞ്ജലി : ആവർത്തിച്ച് വായിക്കേണ്ടത്
51 തജ്‌വീദ് : ഖുർആൻ പാരായണ നിയമങ്ങൾ - ഇല്യാസ് മൗലവി - ഐ പി എച്ച്
52 സൂഫിസം: അനുഭൂതിയും ആസ്വാദനവും - സിദ്ദീഖ് മുഹമ്മദ്- ഒലിവ്: മൂന്നു ഭാഗങ്ങളായി അനുഭൂതി ദായകം
53 ഖുർആനും വിധി വിലക്കുകളും - ജി എ പർവേസ് - വിവ . കെ കെ ഹാഷിം - ആത്മ: വിധി വിശ്വാസ അപഗ്രഥനം
54 മൊഴിയാഴം - ഷൗക്കത്ത് - മാതൃഭൂമി: ജീവിതത്തെ തൊടുന്ന നിരീക്ഷണങ്ങൾ
55 ആത്മീയ സുഭാഷിതങ്ങൾ - ഖലീൽ ജിബ്രാൻ - വിവ സ്മിത മീനാക്ഷി - മാതൃഭൂമി : ആവർത്തിച്ച് വായിക്കേണ്ടത്
56 നൂറ് ധ്യാനങ്ങൾ (ആത്മോപദേശ ശതകം: നാരായണ ഗുരു) വ്യാഖ്യാനം: ഷൗക്കത്ത് : സാരവത്തായത്
57 മുഖദ്ദിമ - ഇബ്നു ഖൻദൂൻ - വിവ മുട്ടാണിശേരി കോയാക്കുട്ടി - ഡി സി : മനുഷചരിത്രത്തിന് ഒരാമുഖം
58 ജീവിതത്തോടുള്ള പ്രണയ ലേഖനങ്ങൾ - ഓഷോ- സൈലൻസ്: നല്ല നിരീക്ഷണങ്ങൾ
59 ഹൃദയ സല്ലാപം- അജയ്പി മങ്ങാട്ട് - മാതൃഭൂമി: ചാവറ അച്ചന്റെ ധ്യാന സല്ലാപത്തെ അധികരിച്ച്
ബാലസാഹിത്യം
60 അപ്പുവിന്റെ അത്ഭുതലോകം - ഡോ വി വി കുഞ്ഞികൃഷ്ണൻ - ചിന്ത: നഗരവാസി നാട്ടിലെത്തിയ അത്ഭുത കാഴ്ച
61 കൂലോത്തെ കാവ് - പ്രേമാനന്ദ് ചമ്പാട്ട് - ചിന്ത : ജീവ ആവാസ വ്യവസ്ഥയെ പരിചയപ്പെടുത്തുന്നു
62 അനുഭവം ഗുരു- ഡോ എഴുമറ്റൂർ രാജ രാജ വർമ്മ - ഡി സി : അനുഭവങ്ങൾ
63 കുട്ടിക്കൊമ്പൻ - ബിജു തുറയിൽ കുന്ന്- ചിന്ത: 27 സുന്ദര ബാല കഥകൾ
പoനം/ ലേഖനം/ ശാസ്ത്രം
64 മസ്തിഷ്കം കഥ പറയുന്നു - ഡോ വി എസ് രാമചന്ദ്രൻ - വിവ സി രവി ചന്ദ്രൻ - ഡി സി: ഒമ്പത് അധ്യായങ്ങളിൽ മസ്തിഷ്കം ഇതൾ വിരിയുന്നു
65 ശാസ്ത്രം ജീവിതം - കെ കെ കൃഷ്ണകുമാർ - ചിന്ത : ശാസ്ത്ര പുരോഗതി യുഗങ്ങളിലൂടെ
66 ഗാഡിയും ഗാന്ധിസവും - ഇ എം എസ്- ചിന്ത: ഗാന്ധിസത്തിന്റെ ഇടതു പക്ഷ വിലയിരുത്തൽ
67 IKIGAl - Hector Garcia & Francess Mirales - ജാപ്പനീസ് വിജയകഥ
68 മതവും പ്രത്യയശാസ്ത്രവും - ഷിജു ഏലിയാസ് - ചിന്ത: സംഘപരിവാർ പ്രത്യയശാസ്ത്രം പ്രധാന വിഷയം
69 സംഭവിച്ചത് ഇത്രയുമല്ല - കെ ഇ എൻ - ചിന്ത: അഞ്ചു ഭാഗങ്ങൾ
70 ഞാൻ ദേശഭക്തയല്ല - അരുന്ധതി റോയി - ഡി സി: സംഭാഷണങ്ങൾ
71 എപ്പിഡെമിയോളജി - രോഗവ്യാപനത്തിന്റെ ശാസ്ത്രം - ഡോ വി രാമൻ കുട്ടി- പരിഷത്ത്: കോവിഡ് ഉൾപ്പടെ പകർച്ചവ്യാധികളെ പറ്റി
72 കവിത അറിയാം പഠിക്കാം - ഇരിഞ്ചയം രവി - ഡി സി: നാടൻപാട്ട് മുതൽ എല്ലാ കാവ്യരൂപങ്ങളും
73 അതിർത്തിയുടെ അതിര് - കെ എ ബീന - ഡി സി : 20 ഈടുറ്റ ലേഖനങ്ങൾ
74 ചികിത്സയിലെ നൈതികത - ഡോ ജയപ്രകാശ് -ഡി സി: പത്ത് അധ്യായങ്ങൾ സമഗ്രം
75 എന്റെ ഗ്രന്ഥശാല - എഡി: എസ് ആർ ലാൽ - മാതൃഭൂമി: എഴുത്തുകാരുടെ ഗ്രന്ഥശാല അനുഭവങ്ങൾ
76 ക്ഷോഭിക്കുന്നവരുടെ സുവിശേഷം - കെ പി അപ്പൻ - സി സി: ഒമ്പത് ലേഖനങ്ങൾ
77 മാജിക് ലാമ്പ് - ഗോപിനാഥ് മുതുകാട് - മനോരമ: പ്രചോദിപ്പിക്കുന്ന കുറിപ്പുകൾ
78 ഒരു പെയിന്റ് പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ - അബ്ബാസ് - പ്രവിദ: വിശ്വസാഹിത്യ വായന അത്ഭുതാവഹമായി
ടൈപ്പിംഗിൽ വിട്ടു പോയത്
കവിത
79 ആത്മ ഗീതം - അശോക് കുമാർ ഇല്ലിക്കുളം - ദേശായി : ലളിതമായ കവിതകൾ
പല പുസ്തകങ്ങളെപ്പറ്റിയും ഫേസ് ബുക്കിൽ എഴുതി. ചിലതെല്ലാം അൻവരികൾ എന്ന റേഡിയോ / യു ട്യൂബ് പ്രോഗ്രാമിൽ ഇടം പിടിച്ചു
വരും കൊല്ലം കൂടുതൽ വായിക്കാനാവട്ടെ എന്നു പ്രത്യാശ
# വായന2022 #reading2022

Friday, 29 December 2017

2017 ലെ വായന

                          പതിവുപോലെ ഇന്ത്യൻ റെയിൽവേയുടെ സഹായത്തോടെ ഇത്തവണയും പുസ്തകങ്ങൾ ( പേജുകൾ) ഓഫീസിലേക്കും തിരികെ യുമുള്ള നിത്യ യാത്രകൾ ഉപയോഗപ്പെടുത്തി വായിച്ചു തീർത്തു. 365 ദിവസങ്ങളിൽ ദിവസം ശരാശരി 100 പേജ് വച്ച് വായിക്കാൻ ഇത്തവണയും കഴിഞ്ഞില്ല. കൊടിഞ്ഞി (മൈഗ്രേൻ ) ഇടക്കിടെ തല പൊക്കി. വായിച്ച പുസ്തകങ്ങളിൽ ചിലതിനെ പറ്റി എഫ് ബി യിലും മറ്റു ചില പ്രസിദ്ധീകരണങ്ങളിലും കുറിപ്പുകൾ എഴുതി. ബ്ലോഗിൽ ഈ വർഷം കാര്യമായി എഴുതിയില്ല, വായിച്ച പുസ്തകത്തെപ്പറ്റി പറയുന്ന അൻവരികൾ എന്ന എന്റെ റേഡിയോ 91.2 പരിപാടി അമ്പത് എപ്പിസോഡ് പിന്നിടുന്നു. പ്രിയ അനുജൻ ബിനോയ് തയാറാക്കുന്ന അതിന്റെ എഫ് ബി / യു ട്യൂബ് പതിപ്പ് തുടരുന്നു. വായിച്ച പുസ്തകങ്ങളിലൂടെ ഈ വർഷവും കണ്ണോടിക്കാം.

                              ബോബി ജോസ് കട്ടി കാടിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചു തീർത്തു. ഈ വർഷം കണ്ടെത്തിയ മറ്റൊരു മികവാർന്ന എഴുത്തുകാരനാണ് മുഞ്ഞിനാട് പത്മകുമാർ. അദ്ദേഹത്തിന്റെ പത്ത് പുസ്തകങ്ങൾ വായിച്ചു. ആംഗലേയ വായന ഇത്തവണയും കുറഞ്ഞു;  അന്യഭാഷ പരിഭാഷകൾ കുറെ വായിച്ചു. വൈജ്ഞാനിക വായനയെക്കാൾ സർഗാത്മക വായന അധികരിച്ചു എന്ന് പറയാം.

Friday, 30 December 2016

പുസ്തക പരിചയം : കനലെഴുത്ത്

പെണ്ണെഴുത്ത് എന്നത് പെണ്ണ് എഴുതുന്ന എഴുത്ത് എന്ന അർഥത്തിൽ പ്രയോഗിക്കുന്നത് നന്നല്ല എന്ന് തന്നെയാണ് അഭിപ്രായം. പെണ്ണിന് വേണ്ടി പെണ്ണോ ആണോ എഴുതുന്ന എഴുത്തിനെ ഇങ്ങനെ വിവക്ഷിച്ചാൽ അത് ഒരു തരം മാന്യമായ പെണ്ണെഴുത്താണ്. കാരണം ഇന്നും പെണ്ണ് അടിച്ചമർത്തപ്പെടുന്നവൾ തന്നെയാണ്. സ്വത്വബോധം കൂടിയിട്ടുണ്ടെങ്കിലും പെണ്ണിനും പെണ്ണത്തം ഓരോ അർതഥത്തിലും ഉണ്ട്.പരിമിതികളും ഉണ്ട്. ഇന്നും അവൾ "പലരുടെ കഞ്ഞിക്കായി മടച്ചു വീഴുന്നവൾ!".... "ന സ്ത്രീ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്വാതന്ത്ര്യമർഹതി....." രവിവർമ തമ്പുരാനെ പോലെ ചിലർ "ഒൻപതു പെൺ കഥകൾ" തന്നെ എഴുതിയിട്ടുണ്ടെങ്കിലും, കെ വി മണികണ്ഠൻ ആണിനേക്കാൾ ശക്തരായ പെൺ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നെങ്കിലും, പെണ്ണിന് വേണ്ടി കൂടുതൽ ഇന്നും എഴുതുക പെണ്ണ് തന്നെയാണ്. ഒരു പെണ്ണിനെ മനസ്സിലാക്കാൻ പെണ്ണ് തന്നെ വേണം എന്ന ന്യായത്തെ ഇവയൊക്കെ ഊട്ടി ഉറപ്പിക്കുന്നു.