ഇത് ഒരു ബ്ലോഗ്ഗെറുടെ ആത്മകഥ ആണ്. ആ ബ്ലോഗിനെ നമുക്ക് "അന്‍വരികള്‍" എന്ന് വായിക്കാം. ആത്മ കഥനത്തില്‍ "ഞാന്‍" എന്ന അരോചക പദം കടന്നു വരും. പക്ഷാ ഭേദവും സ്വത്വവും ഒക്കെ വല്ലാതെ നിറയും. അരോചകമായി മാറാം. അല്ലാതാക്കാൻ ശ്രമിക്കുന്നുണ്ട്. വിജയിക്കണമെന്നില്ലല്ലൊ? രണ്ടു വയസ്സ് പിച്ച വയ്ക്കുന്ന പ്രായമാകാം. ഈ കുഞ്ഞിന്റെ പിറവിയും വളര്‍ച്ചയും ഭാവി സ്വപ്നങ്ങളുമൊക്കെ ഈ അവസരത്തില്‍ നിങ്ങള്‍ക്കൊപ്പം പങ്കു വെക്കാം എന്ന് കരുതി. രണ്ടു വര്‍ഷവും ഇതിനെ വളര്‍ത്തിയത് നിങ്ങളാണല്ലോ? അപ്പൊ ഇതും നിങ്ങള്‍ തന്നെ അനുഭവിക്ക!
വായന ബാല്യത്തിലേ കൂടെ കൂടി. ഇടയ്ക്കു ഉഴപ്പിയും ഇടയ്ക്കിടെ തളിര്‍ത്തും ചിലപ്പോള്‍ ലഹരി ആയും അപൂര്‍വ്വം ഉന്മാദം ആയും ഒപ്പമുണ്ട്. കുറെ വായിക്കുമ്പോള്‍ എഴുതാന്‍ ത്വര ഉണ്ടാവുമല്ലോ? അങ്ങനെ മെല്ലെ കഥ കവിത ലേഖനം ആദിയായവയില്‍ കൈ വച്ച് കൊച്ചു സര്‍ക്കിളുകളില്‍ അംഗീകാരം കിട്ടി എന്നായപ്പോള്‍, വായിച്ചത് പറയാനും ചര്‍ച്ച ചെയ്യാനും തോന്നി. കാണുന്നവരോടൊക്കെ പറഞ്ഞു തുടങ്ങി. എല്ലാരും കേള്‍ക്കാന്‍ തയ്യാറായില്ല. എങ്കിലും എഴുത്തും വായനയും ഇഷ്ടപ്പെടുന്നവരുടെ സൗഹൃദം ഏറെ ആഗ്രഹിച്ചു. ഇതിനിടെ ശാസ്ത്രവും സാങ്കേതിക വിദ്യയും പഠിച്ചു. അധ്യാപകന്‍ സാങ്കേതിക വിദഗ്ധന്‍ (?) എന്നീ വേഷങ്ങളില്‍ ആദി. അങ്ങനെ പോകവേ ലോകവും പുരോഗമിച്ചു കൊണ്ടിരുന്നു. ഇന്റര്‍നെറ്റില്‍ തുടക്കം മുതലേ ഉണ്ടായിരുന്നെങ്കിലും സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അത്ര സജീവമായില്ല. കാലം അതിന്റെ പ്രയാണം തുടര്‍ന്നു. ഓര്‍ക്കുട്ട് പുഷ്പിച്ചു. ഫേസ് ബുക്ക് പുഷ്കലമായി. രണ്ടു വര്‍ഷം മുന്‍പ് ഒരു ഓണത്തിന് മുന്‍ കാലം...അന്ന്...അത് സംഭവിച്ചു...
പി എസ് സി എന്ന എന്റെ ഒഫീസ് പത്രത്താളുകളില്‍ ഇടം പിടിക്കുന്നത് പതിവാണ്. ഒരു ദിനം രാവിലെ ഓഫീസില്‍ ഒരാള്‍ പത്രത്തില എന്തോ പി എസ് വിവാദ ഹോട്ട് ന്യൂസ് ഉണ്ടെന്നു പറഞ്ഞു. ഉടനെ ഗൂഗിളിൽ തപ്പി. കണ്ടില്ല..പക്ഷെ ബ്ലോഗിലെ ഒരു ലേഖനം കണ്ടു.."പി എസ് സി പരീക്ഷകള്‍ എന്തിന്?" ങേ..ഇവന്‍ ആരപ്പാ? ഭരണ ഘടനാ സ്ഥാപനത്തിനെ ചോദ്യം ചെയ്യുന്നോ? അവന്റെ പേര് വിഷ്ണു ഹരിദാസ്. ബ്ലോഗ് വിഷ്ണുലോകം. അതിലെ ഒരു കഥയും വായിച്ചു. "ഒരു ബള്‍ബിന്റെ ആത്മകഥ അഥവാ നമ്മുടെ ഒക്കെ ജീവിതം" ആ കഥയും അതിലെ അഥവായും ക്ഷ പിടിച്ചു. തുടര്‍ന്ന് മലയാളം ബ്ലോഗ് ഒക്കെ തപ്പി. ബെര്‍ളിയും വള്ളിക്കുന്നും ഒക്കെ നേരത്തെ തന്നെ കേട്ടു. നിരക്ഷരനെ വായിച്ചു. എന്തായാലും എഫ് ബി നോക്കി വിഷ്ണുവിനെ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. മെല്ലെ ഓണം വന്നു. ആശംസ അങ്ങോട്ടും ഇങ്ങോട്ടും കൈ മാറി. ആ കഥ അര്‍ദ്ധവിരാമത്തില്‍ അവിടെ നിന്ന്. കൌതുകത്തോടെ വിഷ്ണുവിനെ ഒന്ന് ഫോണ്‍ ചെയ്തു. നമ്പര്‍ പോലും സ്റ്റോര്‍ ചെയ്തില്ല. ഇതിനിടെ പി എസ് സി യില്‍ ഒരു നവീകരണം നടക്കുകയായിരുന്നു. ഒറ്റ തവണ രെജിസ്ട്രേഷന്‍ ഉള്ള സോഫ്റ്റ്‌വെയര്‍ തുളസി ഞങ്ങള്‍ വികസിപ്പിച്ചെടുത്തു. സര്‍ക്കാര്‍ സ്ഥാപനം അല്ലേ..വേണ്ടത്ര പ്രോത്സാഹനം കിട്ടിയില്ല. അങ്ങനെ ഇരിക്കെ വിഷ്ണുവിന്റെ ഒരു മെയില്‍ വന്നു. അതിങ്ങനെ.
പ്രിയപ്പെട്ട അന്‍വര്‍ ഇക്കയ്ക്ക്,
പി.എസ്.സി ക്ക് ഒരു അനുമോദനം അറിയിക്കാന്‍ ആണ് ഈ കുറിപ്പ്. പി.എസ്.സി യില്‍ എനിക്ക് അടുത്തറിയാവുന്ന ഒരാള്‍ താങ്കളാണ്. അപ്പോള്‍ താങ്കള്‍ വഴി അറിയിക്കാമെന്ന് കരുതി.
ജനങ്ങള്‍ക്കായി സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന നിരവധി അനവധി വെബ്സൈറ്റുകള്‍ നിലവിലുണ്ടല്ലോ. അവയില്‍ 99% സൈറ്റുകളും തീര്‍ത്തും അരോചകവും ഉപയോഗ ശൂന്യവുമാണ് എന്നതും സത്യം.
ഉദാഹരണത്തിന്, IRCTC യുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൈറ്റ് തന്നെ എടുക്കാം. ഒരു ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അതിനകത്ത് കയറിക്കിടന്നു മിനക്കെടുന്ന നമ്മുടെ അവസ്ഥ പറയാതെ തന്നെ അറിയാമല്ലോ. വെറും അഞ്ചോ പത്തോ മിനിട്ടുകൊണ്ട് ചെയ്യേണ്ട കാര്യം അര മുക്കാല്‍ മണിക്കൂര്‍ കുത്തിയിരുന്നു കണ്ണില്‍ എണ്ണയൊഴിച്ച് ചെയ്തില്ലെങ്കില്‍ സീറ്റും പോകും പണവും പോകും, അവസാനം ധനനഷ്ടം, മാനഹാനി എല്ലാം സഹിക്കണം.
തിരുവനന്തപുരം മുതല്‍ കൊല്ലം വരെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എടുക്കുന്ന സമയം കൊണ്ട് തിരുവനന്തപുരം മുതല്‍ കൊല്ലം വരെ രണ്ടുതവണ സൈക്കിളില്‍ പോയിവരാം. അതാണ് അവസ്ഥ.
മറ്റു സര്‍ക്കാര്‍ സൈറ്റുകളും വിഭിന്നമല്ല. ഒരു പേജിലെ ആപ്ലിക്കേഷന്‍ ഫോമില്‍ പേരും നാളും ജാതകവും അടക്കം സകലമാന സംഗതികളും ടൈപ്പ് ചെയ്തു വെച്ചിട്ട് "Submit" ക്ലിക്ക് ചെയ്യുമ്പോഴാകും എന്തെങ്കിലും നിസാര കാര്യവും പറഞ്ഞു എറര്‍ അടിക്കുന്നത്. പിന്നെ മേല്‍പ്പറഞ്ഞ ജീവചരിത്രം മുഴുവനും വീണ്ടും കുത്തിയിരുന്നു ടൈപ്പ് ചെയ്യണം. ക്ഷമയുടെ നെല്ലിപ്പലകയും കടന്നു മറ്റു പല പലകകളും കാണാനുള്ള മനക്കരുത്ത് ഉള്ളവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുള്ളൂ എന്നാണോ? ആ...!
മിക്കവാറും സൈറ്റുകള്‍ പന്ത്രണ്ടു വര്‍ഷം മുന്‍പുള്ള നിലവാരത്തില്‍ ആണ് കാണപ്പെടുക. കാലം മാറിയതോടൊപ്പം അതിനേക്കാള്‍ വേഗത്തില്‍ വെബ് ടെക്നോളജീസ് മാറിയതും അവര്‍ അറിഞ്ഞില്ല. ഒരു സാധാരണ ഉപയോക്താവിന്റെ ഭാഗത്ത് നിന്നും അവര്‍ ഒരിക്കലും ചിന്തിച്ചില്ല.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പി.എസ്.സി. അവതരിപ്പിച്ച "One-Time Registration" ചെയ്യാനുള്ള "തുളസി" എന്ന വെബ്സൈറ്റ്.
പുതിയൊരു ഉപയോക്താവിന് ഒരിടത്തും പിഴവ് പറ്റാതെ മികച്ച രീതിയില്‍ രെജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ തുളസി സഹായിക്കുന്നു. ആദ്യം കണ്ടപ്പോ ഇതൊരു സര്‍ക്കാര്‍ വെബ്സൈറ്റ് ആണോ എന്നുപോലും ഞാന്‍ അതിശയിച്ചു. പുത്തന്‍ സങ്കേതങ്ങള്‍ പലതും ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ഉപയോക്താവിന്റെ "മിനക്കേട്" ഒരുപാട് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഫോം പൂരിപ്പികുമ്പോള്‍ പറ്റുന്ന പിഴവുകള്‍ അപ്പപ്പോള്‍ തന്നെ ചൂണ്ടിക്കാട്ടുക, എളുപ്പത്തില്‍ ഒഴിവുകള്‍ക്ക് അപ്ലൈ ചെയ്യാന്‍ ഏകജാലകസംവിധാനം നല്‍കുക, തുടങ്ങിയ ഒരുപാട് നല്ല കാര്യങ്ങള്‍ "തുളസി" യില്‍ ചെയ്തിട്ടുണ്ട്. ഇത്രയും യൂസര്‍ ഫ്രണ്ട്ലി ആയ തുളസിയുടെ ഡിസൈന്‍ അല്പം പഴയത് ആയതില്‍ എനിക്ക് യാതൊരു പരിഭവവും ഇല്ല.
സര്‍ക്കാരിന്റെ പഴഞ്ചന്‍ പരിധിയില്‍ നിന്നുകൊണ്ട് ഇത്രയും നല്ല രീതിയില്‍ ഒരു വെബ്സൈറ്റ് നിര്‍മിച്ച ആ ടീമിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ. ഒപ്പം ഇനിയും മുന്നേറാനുള്ള പ്രോത്സാഹനങ്ങള്‍ കൂടി അറിയിക്കുന്നു. ആ ടീമിനെ നേരിട്ട് കണ്ടാല്‍ തോളത്തു തട്ടി അഭിനന്ദനങ്ങള്‍ അറിയിക്കുക മാത്രമല്ല, അവര്‍ക്ക് ഓരോ പ്ലേറ്റ് ബിരിയാണി വാങ്ങിക്കൊടുക്കാനും എനിക്ക് സന്തോഷമേ ഉള്ളൂ! അതേ..!
എന്തായാലും മറ്റു സര്‍ക്കാര്‍ വെബ്സൈറ്റ് ചവറുകള്‍ക്കിടയില്‍ ഇതുപോലെ മികച്ച, നല്ലൊരു വെബ്സൈറ്റ് നിര്‍മിചെടുത്ത പി.എസ്.സി. ടെക്നിക്കല്‍ ടീമിന് ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ !!!
(സന്തോഷാധിക്യത്താല്‍ എഴുതിയതുകൊണ്ട് അല്പം നീളം കൂടിപ്പോയി. ക്ഷമിക്കുമല്ലോ! എന്നാലും പറയാനുള്ളത് പറയണമല്ലോ!)
നന്ദി, വീണ്ടും കാണാം.
സ്നേഹത്തോടെ,
വിഷ്ണു ഹരിദാസ്
ആഹ്ലാദത്തോടെ ഈ മെയില്‍ ഞാന്‍ സഹ പ്രവര്‍ത്തകരെ കാണിച്ചു. വിഷ്ണുവിനെ വീണ്ടും വിളിച്ചു. ചാറ്റിലൂടെ ആ സൗഹൃദം വളര്‍ന്നു. അവന്‍ എന്നെ കാണാന്‍ ഓഫീസില്‍ എത്തി. ചാറ്റിംഗിനിടെ ഭാഷാ പ്രയോഗങ്ങള്‍ കണ്ടാവും ബ്ലോഗ് തുടങ്ങാന്‍ വിഷ്ണു നിരന്തരം പ്രേരിപ്പിച്ചു..പക്ഷെ എന്റെ മടി..ഉഴപ്പ്...
ഒരു ദിനം വിഷ്ണുവിന്റെ ചാറ്റ് മന്ദഗതിയില്‍ ആയി...കാരണം ആരാഞ്ഞപ്പോള്‍ അവന്‍ ഒരു ഗ്രൂപ്പ് ചാറ്റിങ്ങില്‍ ആണത്രെ..മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് അവര്‍ ഒരു ജീവ കാരുണ്യ പ്രവര്‍ത്തനം ആണ് ചര്‍ച്ചാ വിഷയം. എനിക്കും ചിലത് പറയനുണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ വിഷ്ണു ബ്ലോഗ് തുടങ്ങാൻ വീണ്ടും ആവശ്യപ്പെട്ടു. ഗ്രൂപ്പിൽ ചേരാനായി ബ്ലോഗ് തട്ടിക്കൂട്ടി. സാങ്കേതിക സഹായം വിഷ്ണു തന്നെ. അങ്ങനെ ഞാനും ബ്ലോഗ്ഗർ ആയി.
ഗ്രൂപ്പിലും ബ്ലോഗിലുമായി ചര്‍ച്ചകള്‍ പൊടി പൊടിച്ചു. അപ്പോഴാണ് പഴയ ഒരു ഗ്രൂപ്പും ഉണ്ടെന്നും ഗ്രൂപ്പിസം ഇവിടെയും ഉണ്ടെന്നും മനസ്സിലാക്കിയത്. പുതിയ ഗ്രൂപ്പിലെ ഷബീര്‍ അലി, മോഹി, അബ്സാര്‍, കൊമ്പന്‍ തുടങ്ങിയ ജീവികളെയും പഴയതിലെ ജോസെലെറ്റ്, ഫൈസല്‍ ബാബു തുടങ്ങിയവരെയും കണ്ടു, പരിചയപ്പെട്ടു. ഒരു പുതിയ വാതായനം എനിക്ക് മുന്നിൽ തുറക്കപ്പെട്ടു.
ബ്ലോഗ വീക്ഷണം
എന്നെ പറ്റിയും ബ്ലോഗിനെ പറ്റിയും ഒക്കെ എഫ് ബി യില്‍ എന്റെ പ്രിയപ്പെട്ടവര്‍ കുറെ ഏറെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിലരൊക്കെ ഇതിനെ പുകഴ്ത്തല്‍ എന്നോ പുറം ചൊറിയല്‍ എന്നോ വിശേഷിപ്പിച്ചേക്കാം . എന്നാല്‍ ആത്മാര്‍ത്ഥമായ രസകരമായ ഇത്തരം പോസ്റ്റുകള്‍ എവിടെയെങ്കിലും സൂക്ഷിച്ചു വക്കണം എന്നഗ്രഹിക്കാറണ്ട്. പക്ഷെ കഴിഞ്ഞിട്ടില്ല. പ്രിയ സുഹൃത്ത് പ്രവി ഇട്ട ഒരു പോസ്റ്റും അതിനു വിഷ്ണു എഴുതിയ മറുപടിയും ഇവിടെ ചേര്‍ക്കുന്നു.
പ്രവീണ്‍ ശേഖര്‍:
1904-ല്‍ ഉദ്ഘാടനം ചെയ്ത കൊല്ലം തീവണ്ടി സ്റ്റേഷന്‍ ആണിത് ..ഇതിലൂടെ തീവണ്ടി ഓടിയില്ലായിരുന്നെങ്കില്‍ കൊല്ലത്തുള്ള ഒരു പ്രമുഖ ബ്ലോഗറെ നമ്മുടെ ഗ്രൂപ്പിലേക്ക് കിട്ടുമായിരുന്നില്ല .. അദ്ദേഹം എന്നും അതിരാവിലെ ജോലിക്കായി തിരുവനന്തപുരത്തേക്കും വൈകീട്ട് തിരിച്ചു കൊല്ലത്തിലെക്കും യാത്ര ചെയ്യുന്നത് ട്രെയിനിലാണ്. പത്രം വായന, പുസ്തകം വായന, അതിനൊപ്പം ബ്ലോഗ് വായനയുമാണ് അദ്ദേഹത്തിന് യാത്രയില്‍ ശക്തി പകരുന്നത്. ഓഫീസില്‍ നിന്ന് പ്രിന്റ് ഔട്ട് എടുത്തു കൈ വശം വച്ച മറ്റുള്ളവരുടെ ബ്ലോഗ് പോസ്റ്റുകളും , ബ്ലോഗര്‍മാരുടെ അച്ചടി പുസ്തകങ്ങളും സദാ കൈയ്യില്‍ കൊണ്ട് നടക്കുന്ന ഒരു പച്ചയായ മനുഷ്യനാണ് ഇദ്ദേഹം. വായനാ ശീലം മറ്റുള്ളവരില്‍ വളര്‍ത്തിയെടുക്കാന്‍ വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന ഇദ്ദേഹം ഇടക്കൊക്കെ സ്വദേശത്തും വിദേശത്തും ഉള്ള ബ്ലോഗര്‍മാര്‍ക്ക് ഫ്രീയായി പുസ്തകങ്ങള്‍ അയച്ചു കൊടുക്കാറുണ്ട്. ഇനി പറയൂ ആരാണീ ബ്ലോഗര്‍? ഇദ്ദേഹം ഇല്ലായിരുന്നെങ്കില്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ?
വിഷ്ണു ഹരിദാസ്:
കൊല്ലം സ്റേഷന്‍ ഉണ്ടായതുകൊണ്ട് മാത്രമാണ് അദ്ദേഹം ഈ ഗ്രൂപ്പില്‍ എത്തിയതെന്ന് പറയരുത്...! അതുപോലെ പ്രധാനമാണ് തിരുവനന്തപുരത്ത് ഇപ്പോള്‍ ഇന്‍ഫോസിസ് സ്ഥിതിചെയ്യുന്ന പഴയ വയല്‍വരമ്പും ...!
ഏകദേശം പത്തിരുപത്തിയാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ വയല്‍ വരമ്പില്‍ ദൈവനാമത്തില്‍ ഒരു പുണ്യശിശു ഭൂജാതനാവുകയും അവന്‍ വളര്‍ന്നു വലുതായി യൌവ്വനത്തില്‍ എത്തിയിരിക്കേ, ഒരുദിവസം യദൃശ്ചയാ കേരളാ പി.എസ്.സി ക്ക് ഒരു ഇ-മെയില്‍ അയക്കുകയും ചെയ്യുകയും, അതുവഴി അവിടെ ജോലിചെയ്യുന്ന അദ്ദേഹവും ആ പുണ്യശിശുവും (ഇപ്പോള്‍ യുവാവ്) തമ്മില്‍ സൗഹൃദം സ്ഥാപിക്കുകയും ചെയ്യുകയും ചെയ്തു.
ഈ ഗ്രൂപ്പില്‍ ആദ്യമേ അംഗമായിരുന്ന ആ പുണ്യയുവാവ്, ഈ ഗ്രൂപ്പിലെ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാനായി അദ്ദേഹത്തെ ക്ഷണിക്കുകയും, ഈ ഗ്രൂപ്പിലെത്തിയ അദ്ദേഹം "ബ്ലോഗ്" എന്ന നവമാധ്യമത്തിന്റെ വ്യാപ്തിയും പ്രാപ്തിയും കണ്ടു ഇതികര്‍ത്തവ്യഥാമൂഢനായി നിലകൊള്ളുകയും ചെയ്തു. നാല്‍പ്പതിലധികം വര്‍ഷത്തോളം പുസ്തകങ്ങളെയും അതിലെ മഷിപുരണ്ട അക്ഷരങ്ങളുടെയും ഉറ്റതോഴനായിരുന്ന അദ്ദേഹത്തിന് മുന്നില്‍ ബ്ലോഗുകള്‍ അക്ഷരങ്ങളുടെ ഒരു മായാസാഗരം പോലെ അനുഭവപ്പെട്ടു എന്ന് വിവക്ഷ.
ക്രമേണ അദ്ദേഹത്തിന്റെ സൌഹൃദവലയങ്ങളില്‍ ബ്ലോഗ് മാധ്യമത്തിലെ എഴുത്തുകാര്‍ എത്തിപ്പെടുകയും, ആ സൌഹൃദച്ചങ്ങലയുടെ കണ്ണികള്‍ എണ്ണത്തില്‍ ഏറുകയും ഉണ്ടായി. എണ്ണം ഏറുമ്പോഴും അതില്‍ ഒരു കണ്ണിയും പൊട്ടിപ്പോകാതെ, തന്റെ സ്വതസിദ്ധമായ നര്‍മവും സ്നേഹവും കലര്‍ത്തി വിളക്കിയെടുത്തു ആ കണ്ണികള്‍ കൂടുതല്‍ ബലവത്താക്കി നിര്‍ത്തുകയും ചെയ്യുന്നു അദ്ദേഹം.
രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ്, ആ പുണ്യയുവാവും അദ്ദേഹവുമായി കണ്ടുമുട്ടിയപ്പോള്‍, തന്‍റെ സൌഹൃദത്തിന്റെ ലിസ്റ്റില്‍ ഇതിനോടകം തന്നെ 75 ആളുകള്‍ ആയിക്കഴിഞ്ഞെന്നും, എത്രയൊക്കെ എണ്ണം എത്തിയാലും, ആ യുവാവ് തന്നെയാണ് എന്നെന്നും "ഒന്നാമന്‍ " എന്ന് പറഞ്ഞുകൊണ്ട് അവന്റെ തോളത്തു കയ്യിട്ടു നടക്കുകയും, ഒരുമിച്ചു കടയില്‍ നിന്നും ശീതളപാനീയം കഴിക്കുകയും ഉണ്ടായി.
ആ സൌഹൃദത്തിന്റെ ലിസ്റ്റില്‍ ഒന്നാമാനാകാന്‍ കഴിഞ്ഞതില്‍ തെല്ലു ഗര്‍വോടെ, അഭിമാനത്തോടെ ആ യുവാവ് ഇന്നും ഇവിടെയൊക്കെ തന്നെ ഉണ്ട്.
ഇനി പറയൂ, ആരാണ് "അദ്ദേഹം"; ആരാണ് ആ "പുണ്യശിശു" ?
(ശരിക്കും എന്റെ യാത്ര കരുനാഗപ്പള്ളി - തിരുവനന്തപുരം ആണ്. പിന്നെ പ്രിന്റ് എടുപ്പ് കുറവാണ്. സർകാർ ഓഫീസ് ദുരുപയോഗം അല്ലെ? പുസ്തകം അയച്ചു കൊടുപ്പ് സ്ഥിര പരിപാടിയും അല്ല. ഇത്രയും ജാമ്യം)
ബ്ലോഗാന്തര സൗഹൃദം
ഇതിനിടെ കൊമ്പനും നവാസും വിദേശത്ത് നിന്നും ഫോണ്‍ വിളിച്ചു. ടൈ കെട്ടിയ ഒരു അഡ്മിന്‍ ജീവിയെ ഒന്ന് പരുങ്ങി പരിചയപ്പെട്ടു..ഇനി ജാഡ വല്ലതും ആണോ? പ്രവീണ്‍ ശേഖര്‍ എന്റെ പ്രിയ അനുജന്‍ പ്രവി ആയി പെട്ടെന്ന് മാറി. ഇന്നും അബുദാബിയില്‍ നിന്ന് ആ സ്നേഹ വിളികള്‍ തുടരുന്നു. വിദേശത്ത് നിന്ന് പോലും നിരവധി സൗഹാർദ വിളികളും ചാറ്റുകളും എത്തി. ഇതിനിടെ ദര്‍ശനം മോലാളി റിയാസ് ടി അലിയും എന്നോട് ഗാഢ സൌഹൃദത്തില്‍ ആയി. തിരുവനന്തപുരത്ത് കഥയും കവിതയും എഴുതുന്ന ഡോ.മനോജിനെ യാദൃശ്ചയാ കണ്ടു. എങ്ങനെയോ ആ സൌഹൃദവും വളര്‍ന്നു. തിരുവനന്തപുരത്ത് എനിക്ക് മറ്റൊരു വീടായി. സൌഹൃദ പോസ്റ്റ് കണ്ട് വെല്ലു വിളിച്ചു സംഗീത് വിനായകനും എന്നുള്ളില്‍ കുടിയേറി. കൊട്ടാരത്തിൽ നിന്നും രായകുമാരൻ മഹേഷ് പ്രിയപ്പെട്ട ആളായി. എഫ് ബി സെലിബ്രിറ്റി സുധാകരൻ വടക്കഞ്ചേരിയുടെ ലോകം നിറയെ നില്ക്കുന്ന ഫാനുകളിൽ ഞാനും അംഗം ആയി. ചര്‍ച്ചകളിലൂടെ വിഡ്ഡിമാനും സൌമ്യനായി ബെഞ്ചി നെല്ലിക്കാലയും കടന്നു വന്നു. മുതിര്‍ന്നവരായി അജിത്തേട്ടനും പിന്നെ പ്രദീപേട്ടനും ബിന്ദു ഡോക്ടറും വേണു ഏട്ടനും (മുംബൈ) എത്തി. ചന്തുവേട്ടന്‍, പ്രദീപ് മാഷ്, ഫിലിപ്പ് ഏരിയല്‍. അങ്ങനെ ആ നിര നീളുന്നു.എന്നേക്കാള്‍ മുതിർന്ന ഔറംഗസീബ് പോലും വിളി "അന്‍വറിക്ക" എന്നാക്കി. കൊപ്പം കാരൻ മനേഷ് പ്രിയ ചങ്ങാതി ആയി.
കുട്ടി ബ്ലോഗ്ഗര്‍ തല്‍ഹത്ത് ഇഞ്ചൂര്‍ പ്രിയ കുഞ്ഞനുജന്‍ ആയി. അവന്റെ ബ്ലോഗിലെ വരകള്‍ കണ്ടു പരിചയപ്പെട്ട റഫീക്ക് ഡിസൈനെര്‍ എനിക്കേറെ പ്രിയങ്കരനായി. ഹൈദരാബാദില്‍ നിന്നും റോബിന്‍ പൌലോസിന്റെ വിളികള്‍ നിരന്തരം എത്തി. ഇതിനിടെ എപ്പോഴോ അഹമ്മദ് ശിബിലി എന്ന പ്രിയപ്പെട്ട പൊന്നാനിക്കാരൻ കടന്നു വന്നു. പ്ലിങ്ങന്മാരായി മുഫിയും സുനൈസും റിനുവും ബാസിതും ഒക്കെ കടന്നു വന്നപ്പോള്‍, ചിലപ്പോഴൊക്കെ ഞാന്‍ പിള്ളേച്ചന്റെ (രാഹുൽ പിള്ള അഥവാ വി എഫ് എക്സ് ) രക്ഷകനായി ബാസിക്കൊപ്പം കൂടി.
ഇടുക്കിക്കാരന്‍ മെല്‍വിന്‍ ജോസഫ് (ഇനി ഞാൻ കാണാൻ കൊതിക്കുന്ന പ്രിയ അനുജൻ, നല്ല വായനക്കാരൻ) , വൈശാഖ്, നിഖില്‍ ഇവരൊക്കെ പതിയെ ചങ്ങാതിമാരായി. അമേരിക്കയില്‍ നിന്നും ആര്‍ഷയും തൃപ്പുണ്ണിത്തുറ നിന്നും നിഷ ദിലീപും പ്രിയ സഹോദരിമാര്‍ ആയി. ആർഷയും മകൻ താച്ചുവും വീട്ടിലും എത്തി എന്റെ വീട്ടുകാരുടെയും പ്രിയപ്പെട്ടതായി. ഇതിനിടെ മികച്ച എഴുത്തുകാര്‍ ശിഹാബു് മദരി, സിയാഫ്, അരുണ്‍ ആര്‍ഷ, ഷിറാസ് വാടാനപ്പള്ളി ഇവരൊക്കെ രംഗത്തെത്തി. സീ വീ ( സീ വീ ബഷീർ ) എന്ന തിരൂർ ആതിഥേയനും ഏറെ പ്രിയങ്കരൻ. ഒന്നിനൊന്നു മെച്ചമായി കഥകള്‍/കവിതകള്‍ എഴുതുന്ന നിധീഷ്, ഷാജി കുമാര്‍, സോണിയാ റഫീക്ക്, മിനി പി സി, സപ്ന അനു ബി ജോര്‍ജ് എന്നിവരൊക്കെ രംഗത്തെത്തി.
വിഷ്ണു എന്ന പോത്തൻകോട്കാരനും ഡോ. മനോജ് എന്ന വെള്ളനാടുകാരനും ശേഷം വിജിത്ത് വിജയനും തിരുവനന്തപുരത്ത് നിവസിക്കേണ്ടി വന്ന ഡോ അജിത് സുബ്രമണ്യൻ എന്ന ഉട്ടോപ്പിയനും പിന്നീടു കെ വി മണികന്ദനും ഒക്കെ ചേർന്ന് ഒരു തിരോന്തരം ബ്ലോഗ് നിര രൂപപ്പെട്ടു. പിന്നീട് തിരുവനന്തപുരം കേന്ദ്രീകരിച്ച് ഒരു മീറ്റ് നടത്തിയതും ഈ നിര തന്നെയാണ്. മഹാനായ എന്നാൽ വിനയാന്വിതനായ എഴുത്തുകാരൻ വി ജെ ജെയിംസ് സൌഹൃദ വലയത്തിൽ എത്തിപ്പെട്ടതും തിരോന്തിരം ബ്ലോഗ് മീറ്റ് കാരണം ആണ് . ഒറ്റപ്പെട്ട സൌഹൃദ മീറ്റുകൾ തലസ്ഥാനത്ത് ഇപ്പോഴും അരങ്ങേറുന്നു.
എന്തൊരു വൈവിധ്യമാണ് .ബ്ലോഗെഴുത്തുകാര്‍ക്കിടയില്‍? എന്തൊക്കെ വ്യത്യസ്ത സാഹചര്യങ്ങള്‍, സ്വഭാവ വൈചിത്ര്യങ്ങള്‍ നേരിട്ട് കാണും മുന്നേ പ്രിയപ്പെട്ട അനുജന്‍ ആയി മാറിയ അസിന്‍ ആറ്റിങ്ങല്‍ ...... വിളിക്കുമ്പോഴൊക്കെ ഫോണ്‍ എടുത്തില്ലെങ്കിലും എപ്പോഴെങ്കിലും ആ സ്‌നേഹ വിളി എന്നെ തേടി എത്തും. പ്രവാഹിനിയെ പോലെ നല്ല മനസ്സിന്റെ ഉടമസ്ഥ, തനിക്കു ലഭ്യമാക്കിയ സഹായ വാഗ്ദാനം പോലും മറ്റൊരാളിനു നല്കാന്‍ ശ്രമിച്ചു. കോട്ടയംകാരന്‍ റഷീദ്, അന്ധ ഗായകന്‍; അയാള്‍ക്ക് ബ്ലോഗ് ഉണ്ടാക്കി കൊടുത്ത റസീസ് എന്ന മലപ്പുറംകാരന്‍, ഖുറാന്‍ ജീവിതത്തില്‍ പകര്‍ത്തുന്ന / അതിനു ശ്രമിക്കുന്ന ഫൈസല്‍ കൊണ്ടോട്ടി ഞാന്‍ കണ്ട സുഹൃത്തുക്കളില്‍ അപൂര്‍വ്വം തന്നെ. ഇടയ്ക്കിടെ വിദേശത്ത് നിന്നും ലിബിയുടെ സ്‌നേഹ വിളികള്‍ എന്നെ തേടി എത്തുന്നു. സൗമ്യതയുടെ മൂര്‍ത്തീ രൂപമായി ബെഞ്ചി നെല്ലിക്കാല എന്നുള്ളില്‍ നിറയുന്നു. ഹൃദ്യമായ ചിരിയോടെ ഷംസു കോഴിക്കോട് എന്നെ സ്വീകരിക്കുന്നു. പ്രദീപ് മാഷ് എന്റെ മികച്ച ആതിധേയന്‍ ആണവിടെ. എഴുത്തിനെ ഭ്രാന്തമായി സ്‌നേഹിക്കുന്ന അംജത് എന്ന സ്വയം ഭ്രാന്ത വിശേഷിതനും വ്യത്യസ്ഥന്‍ തന്നേ ...നിധീഷിനെ പോലെ പോലീസുകാരനിലെ കഥാകാരന്‍ എന്റെ നാട്ടുകാരന്‍ എന്നഭിമാനിക്കാം. നാമൂസിനെ പോലെ ഇനിയും പിടി കിട്ടാത്ത ചങ്ങാതിമാര്‍ ബ്ലോഗ് ലോകത്തെ വ്യത്യസ്തര്‍ തന്നെ. ഉദാത്ത സ്‌നേഹ പ്രവാഹത്തിന്റെ ഉറവിടമായ റിയാസ് ഒക്കെ ചിലപ്പോ തിരക്കിനിടയില്‍ ഫോണെടുക്കാത്തത്തില്‍ പരിഭവം തോന്നും എങ്കിലും അടുത്ത വിളിയില്‍ അത് പരിഹരിക്കും. ഇടയ്ക്കിടെ മാത്രം ബന്ധപ്പെടുന്ന അരുണ്‍ കായംകുളം നര്‍മ്മം എഴുതി മര്‍മ്മത്ത് കൊള്ളിക്കുന്നതില്‍ വിദഗ്ധനാണ്. നിരക്ഷരനും വി കെ ആദര്‍ശും ആണ് പ്രശസ്ത ബ്ലോഗ്ഗര്‍ പട്ടികയില്‍ എനിക്കുള്ള സുഹൃത്തുക്കള്‍.
ബ്ലോഗ് രംഗത്തെ സൗഹൃദം എത്ര എഴുതിയാലും എന്നെ സംബന്ധിച്ച് തീരാത്ത വിഷയമാണ്. അധികമായാല്‍ വായനക്കാര്‍ കുറയും എന്നതിനാല്‍ മാത്രം ചുരുക്കുന്നു. എനിക്ക് തൃപ്തി വന്നു ഈ പോസ്റ്റ് പ്രസിധീകരിക്കാനേ കഴിയില്ല എന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നു.
ഇരുപത്തഞ്ചോളം ബ്ലോഗ്ഗര്‍മാരുടെ വീടുകള്‍ സന്ദര്‍ശിച്ച എന്റെ വീട്ടില്‍ അപൂര്‍വ്വം ബ്ലോഗര്‍മാരേ എത്തിയിട്ടുള്ളൂ. അവരുടെ വരവ് ഏറെ ആഹ്ലാദം പകര്ന്നു. എന്റെ ഓഫീസില്‍ കുറെ പേര്‍ പലപ്പോഴായി എത്തിയിട്ടുണ്ട്.
നേരില്‍ കാണാത്ത ഒരാളുടെ വിവാഹത്തിന് ആദ്യമായി പോയത് ബ്ലോഗില്‍ എത്തിയ ശേഷം ആണ്. പൊന്നാനിക്കാരന്‍ ശിബിലിയെയും മീറ്റാം എന്നും ഉണ്ടായിരുന്നു. റഫീക്ക് ഡിസൈനര്‍ കാതങ്ങള്‍ പിന്നിട്ടു എന്നെ കാണാന്‍ അവിടെ എത്തി. റാംജി പട്ടേപ്പാടം ഉള്‍പ്പെടെ പല പ്രമുഖരും അവിടെ എത്തിയിരുന്നു.
സഹോദരീ കുടുംബത്തിന്റെ ക്ഷണം അനുസരിച്ച് യു എ ഈ യില്‍ എത്തിയ ഞാനും കുടുംബവും പല കൂട്ടുകാരെയും നാട്ടുകാരെയും ബന്ധുക്കളെയും സന്ദര്‍ശിക്കുകയുണ്ടായി. ഒപ്പം ബ്ലോഗു രംഗത്തെ പല സുഹൃത്തുക്കളെയും കണ്ടു. പ്രവി, ശ്രീ കുട്ടന്‍, ജെഫു, ഷബീര്‍ അലി എന്നിവരെ ആദ്യം കാണുന്നത് അവിടെ വച്ചാണ്.
ബ്ലോഗില്‍ എത്തിയ ശേഷം ഔദ്യോകിക യാത്രക്കിടയില്‍ ഒക്കെ ഈ രംഗത്തെ സുഹൃത്തുക്കളെ കാണാന്‍ ശ്രമിക്കാറുണ്ട്. എല്ലാ ജില്ലകളിലും സുഹൃത്തുക്കള്‍ ഉള്ള ഭാഗ്യവാന്‍ ആണ് ഞാന്‍ എന്ന് സഹ പ്രവര്‍ത്തകര്‍ പറയാറുമുണ്ട്.
(എഫ് ബി യില്‍ പോസ്റ്റു ചെയ്തത്)
പ്രവിയുടെ കല്യാണത്തിന് പോകാന്‍ വളരെ നേരത്തെ തന്നെ പ്ലാനുകള്‍ തയ്യാറാക്കി ..............ടിക്കറ്റു ബുക്ക് ചെയ്തു...പ്രവൃത്തി ദിവസം ആയതിനാല്‍ ലീവ് കൊടുത്തു..അതോടൊപ്പം തന്നെ പ്രിയ അനുജന്മാര്‍ റഫീക്ക് സംഗീത് ഇവരുടെ വീടുകളിലും ഏറെ കാലമായി ഞാന്‍ എത്തുന്നില്ല എന്ന് പരാതി പറയുന്ന മണ്ടൂസന്റെ വീട്ടിലും ഏത്തണം എന്നും കരുതി ഇതൊരു ദ്വിദിന പരിപാടി ആയി തീരുമാനിക്കപ്പെട്ടു. പ്രവിയുടെ കല്യാണം, സ്വീകരണം എന്നീ രണ്ടു ചടങ്ങുകള്‍ക്കും പങ്കെടുക്കണം എന്നും ഉണ്ടായിരുന്നു.വെളുപ്പിന് നാല് മണിക്ക് ശേഷം എത്തിയ എന്നെ സ്വീകരിക്കാനും അടുത്ത ദിനം തിരികെ കൊണ്ട് വിടാനും റഫീ ഉണ്ടായിരുന്നു. സൌത്ത് ഇന്ത്യയിലെ പ്രമുഖ ഡിസൈനെര്‍ ആയിട്ടും ഇതിനു സമയം കണ്ടെത്തിയ അവനു ഞാന്‍ നന്ദി പറയുന്നില്ല; അവന്‍ എനിക്ക് അനുജന്‍ തന്നെയാണല്ലോ? റഫീ യുടെ വീട്ടിലും എത്താനും അവന്റെ സഹോദരങ്ങളുടെ കുഞ്ഞു മക്കളെയും ഉമ്മയും ഒക്കെ കാണാനും ഭാഗ്യം ഉണ്ടായി..പെരുത്ത് സന്തോഷം!
അടുത്തിടെയാണ് സംഗീത് കുന്നിന്മേല്‍ എന്റെ പ്രിയ അനുജനും ചങ്ങാതിയും ആയതു. എന്തോ വലിയ ബന്ധം തുടക്കം മുതല്‍ ഫീല്‍ ചെയ്തിരുന്നു. ആയതിനാലാവാം അല്പം ദൂരം കൂടുതല്‍ പട്ടാമ്പിയില്‍ നിന്നും ഉണ്ടായിട്ടും അവിടെ പോകാന്‍ കഴിഞ്ഞത്. ആ വീട് എനിക്ക് സ്വന്തം വീട് പോലെ തോന്നി. ആദ്യമായി കണ്ടതെന്നോ, മറ്റോ ഉള്ള അപരിചിതത്വം തോന്നിയതെ ഇല്ല.
മണ്ടൂസന്റെ വഴികള്‍, വീട് ഒക്കെ നേരത്തെ പടങ്ങളില്‍ കണ്ടു സുപരിചിതം ആയിരുന്നു. ഇപ്പൊ നേരിട്ട് പോയി എന്ന് മാത്രം. യാദൃച്ഛികമായാണ് ലിങ്കര്‍ രാജാ ഡോ. അബ്സാര്‍ മുഹമ്മദിന്റെ വീട്ടില്‍ പോയത്. സംഗിയുടെ വീട്ടില്‍ തങ്ങുമ്പോഴൊക്കെ, ഡോക്ടര്‍ സ്നേഹപൂര്‍വ്വം ക്ഷണിച്ചത് തള്ളാനായില്ല. അദേഹത്തിന്റെ ഉപ്പയെയും ഉമ്മയും കണ്ടു ..അബ്സസ്വരങ്ങള്‍ പുറപ്പെടുന്ന സ്ഥലം കണ്ടു ധന്യന്‍ആയി.
പ്രവി യുടെ വിളയൂര്‍ വീട്ടില്‍ ഞാനും റഫീയും കൂടെ ചെന്നപ്പോള്‍ പ്രവി ആകെ വിരണ്ട അവസ്ഥയില്‍ ആയിരുന്നു. നാട്ടില്‍ വന്ന മുതല്‍ ബിസി ആയിരുന്നു. "ഒന്ന് റസ്റ്റ് എടുക്കാന്‍ കഴിയുന്നില്ല അന്‍വര്‍ ഇക്കാ" എന്ന് ഇടയ്ക്കിടെ ഫോണ്‍ ചെയ്തു ശല്യം ചെയ്യുന്ന (അത് തുടരും) എന്നോട് പരാതി പറയുമായിരുന്നു. പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന ഒരു 'കാര്‍മ്മികന്‍' സംവിധായകന്‍ നടന് എന്ന പോലെ പ്രവിക്കു നിര്‍ദേശം കൊടുത്ത് കൊണ്ടിരുന്നു. എന്നെ കണ്ട പാടെ വലിയ ഗൌരവത്തില്‍ "അമ്മെ അന്‍വര്‍ ഇക്ക വന്നു " എന്ന് പറഞ്ഞു എന്നെ അമ്മക്ക് കൈമാറി. "എന്താ നീ വിരണ്ടിരിക്കുന്നെ പ്രവീ" എന്ന ചോദ്യത്തിന് "പിന്നെ വിരളാതെ..ഇതൊക്കെ കഴിയണ്ടേ..." എന്ന് പറഞ്ഞു വിരളല്‍ തുടര്‍ന്ന്. അല്പം കഴിഞ്ഞു മണ്ടൂസന്‍, ചേട്ടനോടൊപ്പം എത്തി. വരന്റെ ടീമിനൊപ്പം ഞങ്ങള്‍ പിന്നെ വധൂ ഗൃഹത്തില്‍ എത്തി. അവിടെ രാഗേഷ് രാഗര്‍ദ്രം എത്തിയിരുന്നു. നല്ല ജനകൂട്ടം ഉണ്ടായിരുന്നു. സ്ത്രീകള്‍ അധികം ആയിരുന്നു. എനിക്കൊപ്പം ഉള്ള ഈ ചുള്ളന്മാരെ നിയന്ത്രിച്ചു കല്യാണത്തില്‍ പങ്കെടുത്തു. ബ്ലോഗ്ഗര്‍മാര്‍ കുറെ കൂടി പങ്കെടുക്കേണ്ടിയിരുന്നു എന്ന് തോന്നി. താലി കെട്ടു കഴിഞ്ഞപ്പോ പ്രവി അല്പം അയഞ്ഞു. അല്പം വൈകി ഓടി പിടിച്ചു റിയാസ് എത്തി.
നിഷ നേരത്തെ വന്നു പോയിരുന്നു. പട്ടാമ്പിയില്‍ വച്ച് നിഷയെ കാണാന്‍ ഒരു അവസരം ഉണ്ടായിരുന്നു. ദുഷ്ടന്മാര്‍ റിയാസ്, റഫീ ഇവര്‍ കാരണം അത് നടന്നില്ല. അത് മാത്രമാ ഈ യാത്രയിലെ വിഷമം.
പിറ്റേന്ന് സ്വീകരണ ചടങ്ങില്‍ പ്രവി കുറെ കൂടി കൂള്‍ ആയിരുന്നു. വീംബൂരാന്‍, കുഞ്ഞാക്ക, അബ്സാര്‍, റാസ് എന്ന റഷീദ് (അപ്പോഴാണ് ആദ്യം പരിചയപ്പെടുന്നത്. പിന്നെ എഫ് ബി നോക്കിയപ്പോ അത്ഭുതപ്പെട്ടു; ആള് ലൈക്ക് വീരന്‍) ഇവര്‍ക്കൊപ്പം സംഗീതും (കുന്നിന്മേല്‍) സംഗീതും (വിനായകന്‍) തലേന്ന് മുതല്‍ ഉണ്ടായിരുന്ന ഞാനും മനേഷ് എന്ന മണ്ടൂസനും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. വരനും വധുവും തളര്‍ന്നു പോയി.
രണ്ടു ദിവസം നീണ്ട ഈ യാത്ര എക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒന്നായി. ഒരു വലിയ ടൂര്‍ പോയാല്‍ കിട്ടാത്ത സംതൃപ്തി എനിക്ക് ഈ യാത്രയില്‍ കിട്ടി. ഇത് സ്നേഹം നല്‍കുന്ന സംതൃപ്തി ആണ്. കൂടെ പഠിച്ചതോ കൂടെ ജോലി ചെയ്തതോ ബന്ധുവോ അല്ലാത്ത ഒരാളുടെ കല്യാണത്തിന് ഇത്ര ദൂരം പോയി ആദ്യന്തം പങ്കെടുക്കെണ്ടതുണ്ടോ എന്ന് ചിലര്‍ ചോദിച്ചു. അവര്‍ക്കറിയില്ലല്ലോ ബന്ധങ്ങളുടെ ആഴം..ഞാനും പ്രവിയും തമ്മില്‍ മുന്‍പ് ഒരിക്കല്‍ മാത്രമേ കണ്ടിട്ടുള്ളൂ. അത് അബുദാബി വിസിറ്റിനിടെ ഒരു പതിഞ്ചു മിനുട്ട്..... കുറെ തവണ ഫോണിലും ചാറ്റിലും ബ്ലോഗ്ഗെഴുത്ത് വഴിയും ബന്ധം വളരുക ആയിരുന്നു. ഇത് പോലെ വളര്‍ന്ന ബന്ധങ്ങള്‍ വളരെ ശക്തം ആയി തന്നെ എനിക്ക് അനുഭവപ്പെടുന്നു. അത് കൊണ്ടാണ് അവരെ കാണുമ്പോഴും വീട്ടില്‍ പോകുമ്പോഴും ഒന്നും ഒരു സങ്കോചം അനുഭവപ്പെടാത്തത്.
മനുഷ്യ ബന്ധങ്ങള്‍ നീണാള്‍ വാഴട്ടെ!!!
അധ്യാപക ദമ്പതികളുടെ മകനായി ജനിച്ചതിനാല്‍ അക്ഷരങ്ങളിലേക്കുള്ള വഴി താനേ തുറന്നു. ഒരു വായനക്കാരി ഒന്നും അല്ലെങ്കിലും സ്കൂളില്‍ നിന്നും പുസ്തകങ്ങള്‍ ഒക്കെ സംഘടിപ്പിച്ചു തന്നു മാതാവും കലാകാരനും അല്പം എഴുതുന്ന ആളും ഒക്കെ ആയ പിതാവും തന്ന പ്രോത്സാഹനങ്ങള്‍ തന്നെ ആദ്യ മുതല്‍ കൂട്ട്.
ഒരു നല്ല പാതി കടന്നു വന്നത് 1998 ൽ ആണ്. 1999ല്‍ മകനും 2003 ൽ മകളും എത്തി എന്റെ ബ്ലോഗെഴുത്തിന്റെയും വായനയുടെയും സമയം അവരില്‍ നിന്നാണല്ലോ അപഹരിക്കുന്നത്. എന്റെ സൌഹൃദങ്ങളെ ഒക്കെ ഉള്‍ക്കൊള്ളുന്നതും അവര്‍ തന്നെ. അതിനാല്‍ അവരും ഇതിനു നിത്യ പ്രോത്സാഹങ്ങള്‍ ആണ്.
പഴയ പ്രിയ ചങ്ങാതിമാര്‍ അരുണ്‍ ശ്രീകുമാര്‍(മുതുകുളം), രാജേഷ് (ഇപ്പോള്‍ അമേരിക്ക), ബിജു (ഇപ്പോള്‍ ആസ്‌ട്രേലിയ), സ്‌നേഹത്തിന്റെ അങ്ങേ അറ്റം ആയ ജയന്‍ കുപ്പാടി, നാസര്‍ (ഇടപ്പള്ളികോട്ട) എന്ന ബന്ധു ഉള്‍പ്പെടെ ധാരാളം പേര് എന്റെ ബ്ലോഗ് സന്ദര്‍ശിക്കുന്നു. എന്റെ ഓഫീസിലെ ചങ്ങാതിമാരും, ട്രയിനിലെ സഹ യാത്രികരായ ചങ്ങാതിമാരും ഒക്കെ ഈ ബ്ലോഗിനെ ശ്രദ്ധിക്കാറുണ്ട്
ബ്ലോഗിലെ ചങ്ങാതി കൂട്ടത്തെ ആകെ അറിയാവുന്ന ഒരു ആത്മ സുഹൃത്ത് എനിക്കുണ്ട്.നിസാം യൂസുഫ്. എന്റെ ഓഫീസിലെ തന്നെ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയ അവനെ കൂടി പരിചയപ്പെടുത്താതെ രണ്ടു വര്‍ഷത്തെ ആത്മാംശം ഉള്ള കഥ പൂര്‍ത്തിയാവില്ല എന്ന് തോന്നുന്നു.
എല്ലാ സുഹൃത്തുക്കളെയും ഓര്ത്ത് പരാമര്‍ശിച്ചിട്ടില്ല. ഇത് എന്റെ സൗഹൃദത്തിന്റെ മൊത്ത വ്യാപാര പോസ്റ്റും അല്ല. ഒപ്പം പഠിച്ചവര്‍, ജോലി ചെയ്തവര്‍, നാട്ടിലെ സുഹൃത്തുക്കള്‍ ഇവരെ ഒക്കെ മറന്നതും അല്ല. ഈ രണ്ടു വര്‍ഷവും ബ്ലോഗും പ്രതിപാദ്യം ആയതു കൊണ്ട് മാത്രം..
' ഒക്കെ പകര്‍ത്താന്‍ കഴിഞ്ഞിരിക്കില്ലെനിക്ക്
ആ ഗതികേടിനു മാപ്പ് ചോദിപ്പൂ ഞാന്‍ '
നിമിത്തം! നിമിത്തം! .... എല്ലാം നിമിത്തം!! അന്‍വര്‍ക്കയുടെ ബ്ലോഗുലകത്തില്‍ ഞാന്‍ വെറുമൊരു നിമിത്തം മാത്രം.... ആ ബ്ലോഗുലകത്തില്‍ രണ്ടുകൊല്ലം കൊണ്ട് അന്‍വര്‍ക്ക താണ്ടിയ ദൂരമത്രയും താണ്ടാന്‍ എനിക്ക് ഈ ജീവിതകാലം മതിയാകില്ല... അത്രയേറെ സൌഹൃദങ്ങള്‍ ആണ് ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഈ മനുഷ്യന്‍ വെട്ടിപ്പിടിച്ചത്...!
ReplyDeleteഎണ്ണിയെടുത്താല്‍ നൂറിലേറെ വരുമത്. ഈ സൌഹൃദങ്ങള്‍ എല്ലാം എന്നെന്നും പച്ചപ്പോടെ നിലനിര്‍ത്തുന്നത് എങ്ങനെയെന്ന് അത്ഭുതം തോന്നാറുണ്ട്; പലപ്പോഴും. എല്ലാം ബ്ലോഗില്‍ നിന്നും നേടിയെടുത്തത്! ഈ യാത്ര ഇനിയും ഏറെ പോകുമെന്നും, ഇനിയും നിറയെ സൌഹൃദങ്ങള്‍ തേടിപ്പിടിക്കുമെന്നും എനിക്കുറപ്പാണ്.
എന്നാലും, ആ ലിസ്റ്റില്‍ ഒന്നാമന്‍ ഞാന്‍ തന്നെയെന്നത് എന്റെ സ്വകാര്യമായ അഹങ്കാരം :-) അല്ലേ അന്‍വറിക്കാ... :-D
അതെ പക്ഷെ അഹങ്കാരം വേണ്ട
Deleteഅഹ...
സ്നേഹം ആകട്ടെ
പകരം വയ്ക്കാൻ സ്നേഹം മാത്രം.
ReplyDeleteഅതാണല്ലോ വലിയ ധനം
Deleteസൗഹൃദം എന്നത് ഉപാധികള്‍ ഇല്ലാത്ത സ്വര്‍ഗ്ഗാരോഹണമാണ്..
ReplyDelete.
.
അന്‍വരികള്‍ എപ്പോഴും സ്നേഹിക്കാനും, സമരസപ്പെടാനും മാത്രം നമ്മെ പഠിപ്പിക്കുന്നു... ജിയോ ഹസാരോം സാല്‍ പ്രിയ ഭായ് ...
സൌഹൃദവും ബന്ധങ്ങളും ഇല്ലെങ്കിൽ ഭൂമി തന്നെ നരകവും
Deleteബന്ധങ്ങള്‍ ഉണ്ടാവുന്നത് വലിയൊരു കാര്യമാണ്. അക്ഷരങ്ങള്‍ അതിനു കാരണമാവുക എന്നത് മഹത്തരവും. ഇനിയും ഒരുപാടു സൌഹൃദങ്ങള്‍ ബ്ലോഗുകളിലൂടെ പൂത്തുലയട്ടെ.
ReplyDeleteആമീൻ!
Deleteഅൻവർ ഭായ്...ബൂലോക വിസ്മയം നന്നായി അവതരിപ്പിച്ച പോസ്റ്റ്...ഇത്രയും ഓഫ് ലൈൻ സൌഹൃദം നേടി എടുക്കാൻ സാധിച്ചതിൽ അഭിനന്ദനങ്ങൾ.അത് ഈ ബൂലോകത്തേ സാധിക്കൂ....
ReplyDeleteഅതെ അരീക്കോടൻ മാഷേ !!!
Deleteഅഭിമാനത്തോടെ അഭിമാനിക്കാനായി വാരിക്കൂട്ടിയ സൌഹൃദങ്ങള്‍ ഏറെ തിളങ്ങി നില്‍ക്കുന്നു. ഇനിയും ധാരാളം സൌഹൃദങ്ങള്‍ ലഭിക്കാന്‍ ഈ സൌഹൃദ ജീവിത പോസ്റ്റിലെ ഓരോ വരികളും ബലമേകുന്നു. ഈ സൌഹൃദ പോസ്റ്റിലൂടെ അവറിക്ക വിസ്മയം സൃഷ്ടിച്ചിരിക്കുന്നു.
ReplyDeleteഇതിൽ വിസ്മയം ഒന്നുമില്ല..
Deleteസ്നേഹിക്കുക സ്നേഹിക്കപ്പെടുക
അതൊരു ഭാഗ്യം തന്നെ
ബ്ലോഗില്‍ കൂടി നല്ല സൌഹൃദം കാത്തു സൂക്ഷിക്കുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് അന്‍വര്‍ക്ക.. കഴിഞ്ഞ അവധിക്കാലത്തില്‍ ഏറെ ആഗ്രഹിച്ചിട്ടും കാണാന്‍ കഴിയാത്ത കുറ്റബോധം ഇപ്പോഴും ഉണ്ട് .. തുടരുക സൌഹൃദം തേടിയുള്ള ഈ യാത്ര !!
ReplyDelete--------------------------------------------
പ്രധാനപെട്ട ഒരാളെ പരാമര്‍ശിക്കാന്‍ വിട്ടുപോയല്ലോ അന്‍വര്‍ക്ക ,, എല്ലാ ബ്ലോഗിലും അതി വേഗം ഓട്ടപ്രദക്ഷിണം നടത്തുന്ന നമ്മുടെ സ്വന്തം അജിത് ഏട്ടനെ :(
നമ്മുടെ സ്വന്തം അജിത് ഏട്ടനെ പരാമർശിച്ച ല്ലൊ ? ഒരുമിച്ചുള്ള ചിത്രവും ഉണ്ടല്ലോ? << മുതിര്‍ന്നവരായി അജിത്തേട്ടനും പിന്നെ പ്രദീപേട്ടനും ബിന്ദു ഡോക്ടറും വേണു ഏട്ടനും (മുംബൈ) എത്തി. >>
Deleteവലിയ സൌഹൃദങ്ങളുടെ ഉടമയ്ക്ക്.... തിരികെ നിറഞ്ഞ സ്നേഹം മാത്രം :) <3
ReplyDeleteഉടൻ കാണാം...കാണണം !
Deleteബൂലോഗം ആകെ തണുത്ത് മരവിച്ചപോലെ തോന്നുന്നുണ്ടായിരുന്നു. ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആ തോന്നല്‍ ഇന്ന് അവധിയെടുത്തു.
ReplyDeleteഹ ഹ അജിത്തെട്ടനെ പോലെ ആരുണ്ട്
Deleteഈ മരവിപ്പ് ഒക്കെ മാറ്റാൻ
what I have to say! a brilliant post and review since beginning :) love u anwarikkaaa
ReplyDeleteLuv u too!
Deleteസന്തോഷം അൻവർക്കാ....
ReplyDeleteറഷീദ്ക്കയെ അവിടെപ്പോയി കാണണമെന്നത് എന്റെയൊരു ആഗ്രഹമായിരുന്നു. ഇതുവരെ നടന്നിട്ടില്ല. ഇടക്ക് അദ്ദേഹം ഇങ്ങോട്ടുവന്നു കണ്ടുവെങ്കിലും... ഇതുതന്നെയായിരുന്നു അൻവർക്കയുടെ കാര്യവും... ഇനിയൊരിക്കൽ ഞാൻ റഷീദ്ക്കയെ കാണാൻ വരും, കൂടെ അൻവർക്കയെയും, ഇൻശാ അല്ലാഹ്.
നിങ്ങൾ വലിയൊരു "സമ്പന്നൻ" തന്നെ. സൗഹൃദത്തിന്റെ ഈ പൂവാടികൾ ഇനിയും ഒരുപാടു കാലം പൂത്തുലയട്ടെ എന്നാശംസിക്കുന്നു.
ഇനിയിപ്പോ, വർഷത്തിലോ രണ്ടുവർഷത്തിലോ ഒരിക്കൽ കിട്ടുന്ന പരോളിന് കാത്തിരിക്കണമെന്നത് ആലോചിക്കുമ്പാഴാണ് സങ്കടം... :(
Deleteകാണാൻ ഇട വരട്ടെ
Deleteമനുഷ്യ ബന്ധങ്ങള്‍ നീണാള്‍ വാഴട്ടെ!!!
ReplyDeleteമനുഷ്യ ബന്ധങ്ങള്‍ നീണാള്‍ വാഴട്ടെ!!!
Deleteഅന്‍'വര'ങ്ങള്‍..
ReplyDeleteബ്ലോഗുലോകത്തെ അത്ഭുതമാണ് അന്‍വര്‍ക്ക..
ഒരു അത്ഭുതവും ഇല്ല !
Deleteമനുഷ്യൻ സ്നേഹിക്കാതെ ഇരിക്കുന്നതാണ് അത്ഭുതം
സ്നേഹം വെറും സ്വാർത്ഥത ആക്കുന്നതും
ഓ.. ശരി.. ഞാന്‍ പറഞ്ഞത് തിരിച്ചെടുത്തു..
Deleteനന്മകള്‍ നേരുന്നു.
ReplyDeleteനന്ദി
Deleteഇനിയും ഒരുപാട് എഴുതട്ടെ..ബ്ലോഗ് സൌഹൃദങ്ങള്‍ പൂക്കട്ടെ...
ReplyDeleteആശംസകള്‍
നന്ദി
Deleteഓ ഒരു വല്ല്യ ഒന്നാമന്‍ വന്നിരിക്കുന്നു .. ഹും ഹും ഹും ...
ReplyDeleteഅതേഡാ ... "വല്യ" ഒന്നാമന്‍ തന്നെ.... ഹും... ഹൂം.... എന്താ???
Deleteസന്തോഷം അൻവർക്ക. :)
ReplyDeleteനന്ദി
Deleteഞാാനും ഇക്കൂട്ടത്തിൽ ഉണ്ട്.സന്തോഷം അൻവർജീ
ReplyDeleteപിന്നില്ലാതെ
Deleteവിടാതെ പിന്തുടരുന്ന ഈ സ്നേഹത്തിനു പകരം വെയ്ക്കാൻ എന്റെയും കുടുംബത്തിന്ന്റെയും സ്നേഹം.... <3
ReplyDeleteവിടാതെ പിന്തുടരും....ഉറപ്പു !
Deleteരക്ഷപെടാം എന്ന് കരുതണ്ട
ഈ പോസ്റ്റ് വായിച്ചപ്പോഴാണ് അൻവർക്ക എന്ന വൻമരത്തിന്റെ സൌഹൃദ വേരുകൾ എത്രത്തോളം ശക്തിയുള്ളതാണെന്ന് മനസ്സിലായത്. പണ്ട് വിവേകാനന്ദൻ ഭാരതത്തെ മനസിലാക്കാൻ ഭാരതപര്യടനം നടത്തിയ പോലെയാണ് അൻവർക്കാ ബ്ലോഗ് സൌഹൃദങ്ങൾക്ക് വേണ്ടി കേരളമോട്ടാകെ ഓടി നടന്നു ബ്ലോഗേഴ്സ് മീറ്റ് നടത്തുന്നത്. ഒരു പക്ഷേ ബൂലോകത്തിൽ ഒട്ടും പതിവില്ലാത്ത ഒരു സമ്പ്രദായമാകും ഒരാൾ ഓടി നടന്നു ബ്ലോഗേഴ്സ് മീറ്റ് ഒറ്റക്ക് സംഘടിപ്പിക്കുക എന്നത്. ആ അർത്ഥത്തിൽ അനവർക്ക തന്നെയാണ് ബ്ലോഗർ ഓഫ് ദി ബ്ലോഴ്ഗേസ് മീറ്റ് എന്ന അവാർഡിന് അർഹൻ. ചുമ്മാ കുറെ ബ്ലോഗേഴ്സിനെ പോയി പരിചയപ്പെടുക എന്നതിലുപരി ഇവരെല്ലാമായും അടുത്ത ബന്ധം നിലനിർത്താൻ വേണ്ടി അങ്ങേരു കാണിക്കുന്ന ഉത്സാഹവും, ശക്തിയും, ആർജ്ജവവും പിന്നെ എന്തോക്കെപ്പാടെയാ പറയുക.. അതൊന്നും അഭിനന്ദിച്ചാൽ തീരൂല്ല.
ReplyDeleteസമയം ഇല്ലാത്തത് കൊണ്ടാ ആരെയും വിളിക്കാത്തത് കാണാത്തത് എന്നൊക്കെ പറയാനാണ് നമുക്ക് അധികവും സമയം. എന്നാൽ അൻവർക്കാ ഇതിനൊരു കടുത്ത അപവാദമാണ്. അൻവർക്കാക്ക് ഇതിനു മാത്രം സമയം എവിടുന്നാണ് എന്ന് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്. അങ്ങിനെ ആലോചിച്ചാലോചിച്ച് പുള്ളിയെ നായകനാക്കി ഒരു കഥ തന്നെ മനസ്സിൽ രൂപപ്പെട്ടു. ഇത് വരെ ആരോടും പറയാതിരുന്ന ആ കഥയുടെ ഏകദേശ രൂപം ഇവിടെ പറയാൻ തോന്നുന്നു. അതായത് പുള്ളിക്ക് ഏറ്റവും കൂടുതൽ ഉള്ളത് സമയം ആണല്ലോ. ആ സമയം പുള്ളി എങ്ങിനെ ഉണ്ടാക്കുന്നു എന്ന് ആലോചിച്ചപ്പോൾ ആണ് വിചിത്രമായൊരു സീൻ മനസ്സിൽ തെളിഞ്ഞത്. പുള്ളിക്ക് പണ്ടെപ്പോഴോ എങ്ങാണ്ടോ പോയപ്പോ കിട്ടിയ ഒരു വാച്ചുണ്ട്. എല്ലാവർക്കും ഒരു ദിവസം എന്നാൽ 24 മണിക്കൂർ ആണെങ്കിൽ ഇങ്ങേർക്ക് അത് ഏകദേശം 40 -48 മണിക്കൂറാണ്. പ്രത്യക്ഷത്തിൽ 24 മണിക്കൂർ തന്നെയാണ് പുള്ളിക്കും കിട്ടുന്നതെങ്കിലും 48 മണിക്കൂർ തനിക്കുണ്ട് എന്ന് അൻവർക്ക കരുതുന്നു. ഈ വാച്ച് കെട്ടുന്ന സമയത്ത് മാത്രമേ ഈ തോന്നലുണ്ടാകൂ എന്നതാണ് പോയിന്റ്. ഈ വാച്ച് കെട്ടിയാണ് ജോലിക്ക് പോകുക. ഓരോ മണിക്കൂറിലും രണ്ടു മണിക്കൂർ വീതം സമയം കിട്ടുന്ന അൻവർക്കാ ആ സമയം അഡ്ജസ്റ്റ് ചെയ്യാനായാണ് മറ്റു പ്രവർത്തികളിൽ ഏർപ്പെടാൻ ശീലമാക്കിയത്. അങ്ങിനെ സദാ സമയ കൂടുതൽ അനുഭവപ്പെടുന്ന ഒരാളായി അൻവർക്കാ മാറി. ഹി ഹി ..
ഞാൻ അൻവർക്കയെ ആദ്യമായി പരിചയപ്പെടുന്നത് 2013 ജനുവരി 6 നാണ്. ഞാൻ അന്നേരം ഒരു ആക്സിടന്റ്റ് പറ്റി ബെഡ് റെസ്റ്റിൽ ആയിരുന്നു. നടക്കാനൊന്നും സാധിച്ചിരുന്നില്ല .. ഒരേ കിടപ്പ്. കാലിലാണ് പണി കിട്ടിയിരുന്നത്. ആകപ്പാടെ ബോറടി .. അന്ന് എനിക്കും ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നു. ഒരു ദിവസം രണ്ടും മൂന്നും സിനിമകൾ, പിന്നെ എഫ് ബി യിൽ ബ്ലോഗേഴ്സ് ഗ്രൂപ്പിലെ ചാറ്റ് ..അങ്ങിനെയൊക്കെ സമയം കളയുമ്പോൾ ആണ് അൻവർക്ക ചാറ്റ് ചെയ്യാൻ വരുന്നതും പിന്നീട് എനിക്കെന്ത് പറ്റിയതാണ് എന്ന് ചോദിച്ചു വിളിക്കുന്നതും .. അന്ന് തുടങ്ങിയതാണ് ആ ആത്മബന്ധം. ഇടക്കൊക്കെ പുള്ളി വിളിക്കുമ്പോ എനിക്ക് കാൾ എടുക്കാൻ പറ്റുമായിരുന്നില്ല .. സമയം പോലെ തിരിച്ചു വിളിക്കാറാ പതിവ്. നേരിട്ട് ഞങ്ങൾ ആദ്യമായി കണ്ടിട്ടുള്ളത് രണ്ടേ രണ്ടു തവണയാണ്. എന്നിരുന്നാലും ഒരു കുടുംബത്തിലെ അംഗം പോലെയാണ് ഇപ്പോൾ എനിക്ക് അൻവർക്ക .. ഒരു താടി വച്ച ജ്യേഷ്ഠൻ ...ഹ ഹ ..
ആശംസകളോടെ ..
ആ കഥ ഉടൻ എഴുതൂ പ്രവീ...
Deleteബൂലോഗത്തിലെ പ്രഥമ ആത്മ കഥാവിഷ്കാരം
നടത്തിയ ഒരു ബൂലോകനായി മാറി , തന്റെ രണ്ടാം വാർഷിക
രചന ബൂലോഗത്തിന്റെ വെണ്ണക്കല്ലുകളിൽ കൊത്തിവെച്ചിരിക്കുകയാണ്
അൻവർ ഹുസസൈൻ എന്ന മലയാളം ബ്ലോഗ് ഇതിഹാസ നായകൻ ...!
ആഗോള ബൂലോഗ സാമ്രാജ്യത്തിലെ സൌഹൃദ മൊത്ത കച്ചവടക്കാരിൽ നിന്നും
വിഭിന്നമായി ,വെറും സൌഹൃദ ചില്ലറ വിപണനം നടത്തി , തന്റെമിത്രക്കൂട്ടായ്മക്ക്
തണലേകുന്ന ഒരു വൻസൌഹൃദ മരമായി തഴച്ച് നിൽക്കുന്ന അൻവർ ഭായ് ശരിക്കും
ഒരു വിസ്മയമായി മാറിയിരിക്കുകയാണിവിടെ ...!
പിന്നെ
‘അൻവരി‘കളെ പരിചയപ്പെട്ടത്
മുതൽ ... ഇദ്ദേഹത്തിനെ , ഇതിലുള്ള
മിത്രങ്ങളെ പോലെ എത്തിപ്പിടിക്കുവാൻ
ആയില്ലെങ്കിലും , എന്നും പിന്നാലെ പിന്തുടർന്ന്
കൊണ്ടിരിക്കുന്നവനാണ് ഈ മണ്ടശിരോമണിയായ ഞാനും.....
ഈ ബിലാത്തി മുകുന്ദെട്ടനെ തൃശൂർ
Deleteമകളുടെ പാണീ ഗ്രഹണത്തിനു എത്തി കാണണം എന്ന് കരുതി. ഔദ്യോകിക കൃത്യ നിർവഹണ അത്യാവശ്യതിനാൽ ഒഴിവു ലഭിച്ചില്ല..ഇനി കാണും... കാണണം
സൗഹൃദങ്ങളെ കുറിച്ച് കുറച്ചുനാള്‍ മുമ്പ് താങ്കള്‍ ഒരു പോസ്റ്റിട്ടത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. കമന്റും ഇട്ടിരുന്നുവെന്നാണ് ഓര്‍മ്മ. സൗഹൃദങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. പക്ഷെ അത് ഊഷ്മളതയോടെ നിലനിര്‍ത്തുവാന്‍ കഴിയുക എന്നത് നിസാര കാര്യമല്ല. ടു എ ഫ്രണ്ട്‌സ് ഹൗസ്, റോഡ് ഈസ് നെവര്‍ ലോങ്ങ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അത് സത്യമാണെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നു. അന്‍വര്‍ ഇക്ക ഒരു സംഭവം തന്നെയാണ്. . അഭിനന്ദനങ്ങള്‍.
ReplyDeleteപക്ഷെ സൗഹൃദം ഒരു സംഭവം തന്നെ
Deleteജീവിതം പോലെ
മനുഷ്യബന്ധങ്ങള്‍ നീണാള്‍ വാഴട്ടെ!
ReplyDeleteസൌഹൃദങ്ങള്‍ പൂത്തുലയട്ടെ!!
നന്മകള്‍ നേരുന്നു!!!
ആശംസകള്‍
സൌഹൃദങ്ങള്‍ പൂത്തുലയട്ടെ!!
Deleteഈ ബ്ലോഗ് വായിക്കാനൊത്തതിൽ സന്തോഷം...
ReplyDeleteബ്ലോഗ്ഗർ നട്ടുപിടിപ്പിച്ച സ്നേഹമരം ഇനിയുമിനിയും ഉയരത്തിൽ തഴച്ചു വളരട്ടേ..
കുറെ നാൾ ബ്ലോഗ്ഗിങ്ങിൽ നിന്ന് വിട്ടു നിന്നതിനാൽ ഒരു പാട് സൌഹൃദങ്ങൾ നഷ്ട്ടമായി.
ബൂലോകം ഒരു വല്യ ലോകമാണ്,ഭൂലോകത്തെക്കാൾ..
നഷ്ടം ഒക്കെ വീണ്ടെടുക്കൂ
Deleteസൌഹൃദം വലിയ സമ്പത്താണ്. അത് നില നിര്‍ത്തി കൊണ്ട് പോവുക എന്നത് ഏറെ ശ്രമകരവും.. സൌഹൃദ രൂപീകരണത്തില്‍ വിജയക്കൊടി നാട്ടിയ ആളാണ് ശ്രീ അന്‍വര്‍ . എങ്ങിനെ ഇത് സാധിക്കുന്നു എന്ന് അത്ഭുതം കൂറിയിട്ടുണ്ട്. തിരക്ക് പിടിച്ച ഇന്നത്തെ ജീവിത ചലനങ്ങള്‍ക്കിടയില്‍ ഏറെ പേരോട് ഫോണിലും നേരിട്ടും സംവദിക്കുന്ന ആ മിടുക്ക് എടുത്തു പറയേണ്ട ഒന്നാണ്. സ്വന്തം സഹോദരന്മാര്‍ വരെ സംസാരിക്കാന്‍ പിശുക്ക് കാണിക്കുന്ന ഈ കാലത്ത് മുംബയിലുള്ള നേരില്‍ കാണാത്ത എന്നെ തേടി ഇടയ്ക്കിടെ വന്നെത്തുന്ന അങ്ങയുടെ ഫോണ്‍ വിളികള്‍ ( ചിലപ്പോള്‍ ഓഫീസ് മീറ്റിങ്ങുകള്‍ക്കിടയില്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിയാതെ വന്നിട്ടുണ്ടെങ്കിലും) ആ മനസ്സിന്റെ സ്നേഹ വ്യാപ്തി എനിക്ക് കാട്ടിത്തരുന്നു.
ReplyDeleteബൂലോകം എഴുത്തിലും വായനയിലുമുപരി ചില വിലപ്പെട്ട സൌഹൃദങ്ങള്‍ എനിക്ക് നല്‍കിയിട്ടുണ്ട്. ആ പേരുകളില്‍ മുകളില്‍ നില്‍ക്കുന്ന ഒന്നാണ് ശ്രീ അന്‍വറിന്റേത് എന്നത് സ്നേഹത്തോടെ കുറിക്കുന്നു. ഈ എളിയവനെ കൂടി അന്‍വരികളുടെ രണ്ടാം വാര്‍ഷികത്തില്‍ സ്മരിച്ചതിലെ സന്തോഷം ചെറുതല്ല. നേരില്‍ കണ്ടിട്ടില്ല. ദൈവം സഹായിച്ചാല്‍ താമസിയാതെ അതും നടക്കുമെന്ന പ്രത്യാശയോടെ ...... ആശംസകള്‍ അന്‍വര്‍ജി
ദൈവം സഹായിച്ചാല്‍ താമസിയാതെ അതും നടക്കും..നടക്കണം
DeleteDEAR ഇക്ക എന്റെ കണ്ണുകൾ നിറഞ്ഞു പോയി ഇക്കയുടെ സ്നേഹ കൂട്ടിൽ ഈ അനിയന് ഇടം തന്നതിൽ തിരികെ സ്നേഹമല്ലാതെ എന്തുണ്ട് എന്റെ കൈവശം നിങ്ങൾക്കായി നൽകാൻ... സ്നേഹത്തോടെ പ്രാർത്ഥനയോടെ സ്വന്തം ഷംസു
ReplyDeleteസ്നേഹത്തോടെ പ്രാർത്ഥനയോടെ
Delete<3 ( sometimes language is incomplete and insufficient to portray human feelings to their maximum intensity. )
ReplyDeleteഇന്ന് ഭാഷയിതപൂർണ്ണമിങ്ങഹോ
Deleteവന്നുപോം പിഴയുമർത്ഥശങ്കയാൽ
This comment has been removed by the author.
ReplyDeleteസൌഹൃദം വളരട്ടെ. ആശംസകൾ.
ReplyDeleteവളരട്ടെ
Deleteഎന്നെയും ഉൾപ്പെടുത്തിയതിലുള്ള സന്തോഷം മറച്ചുവെക്കുന്നില്ല....
ReplyDeleteസന്തോഷം മറച്ചുവെക്കുവാനുള്ളതല്ല ..സൌഹൃദവും
Deleteഞാനില്ല... നമ്മള്‍ ഒരു തവണയല്ലേ കണ്ടിട്ടുള്ളു അല്ലെ :(
ReplyDeleteഅതെ ..ഇനിയും കാണാം
Deleteഗംഭീരൻ പോസ്റ്റാണല്ലോ :) ഞാൻ ഇനിയും വരുന്നുണ്ട്. വിശദമായി വായിക്കാൻ....
ReplyDeleteവേഗമാവട്ടെ വിശദ വായന
Deleteസ്നേഹം മാത്രം ഇക്കാ.. :)
ReplyDeleteഎന്നും നന്മ ഉണ്ടാകട്ടെ ,
സ്നേഹപൂര്‍വ്വം
ആര്‍ഷ ,അഭിലാഷ് & താത്വിക്
സ്നേഹം മാത്രം ....അതല്ലേ അഖില സാരം!
Delete
ReplyDeleteഹോ ഞാന്‍ അല്‍പ്പം വൈകിപ്പോയോ...??
എല്ലാവരും അനവര്‍ ഇക്കാ എന്ന് വിളിക്കുന്നു അപ്പൊ ഞാന്‍ മാത്രം സാര്‍ എന്ന് വിളിക്കുന്നത് പരമ ബോറ്.
അപ്പോള്‍ അന്‍വര്‍ ഇക്കാ... സംഭവം നന്നായിട്ടുണ്ട്.
അത്ഭുതം ഇല്ല. മനസ്സില്‍ എല്ലാവരോടും എല്ലാത്തിനോടും സ്നേഹം ഉള്ളവര്‍ക്ക് ഇതിനു സാധിക്കും.
എന്നെന്നും കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സൌഹൃദങ്ങളാകും ഇവയൊക്കെയും.... ആശംസകള്‍...
പിന്നെ ഒരു സങ്കടം പങ്കുവച്ചോട്ടെ...
ഈ ബൂലോകത്തെ ഗ്രൂപ്പ് കളി കണ്ടു എനിക്ക് പലപ്പോഴും സങ്കടം തോന്നാറുണ്ട്. എന്നാ എല്ലാവരും ഒറ്റകെട്ടായി മാറുന്നത്? അങ്ങനെ ഒരു കാലം വരുമോ ഇക്കാ??
അക്കാലം പ്രതീക്ഷിക്കാം വൃന്ദാ
Deleteഅൻവർക്കാ അബ്സാർ ഡോക്ടർ പറഞ്ഞതിനപ്പുറം ഒന്നും ഈ പോസ്റ്റിനെപറ്റി പറയാനില്ല. -ബന്ധങ്ങള്‍ ഉണ്ടാവുന്നത് വലിയൊരു കാര്യമാണ്. അക്ഷരങ്ങള്‍ അതിനു കാരണമാവുക എന്നത് മഹത്തരവും. ഇനിയും ഒരുപാടു സൌഹൃദങ്ങള്‍ ബ്ലോഗുകളിലൂടെ പൂത്തുലയട്ടെ- സ്നേഹം തുടരട്ടെ....
ReplyDeleteസ്നേഹം തുടരട്ടെ....
Deleteസൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്ന നല്ല മനസ്സ്..
ReplyDeleteനല്ല വാക്കുകൾക്ക് നന്ദി
Deleteഒരുപാടു സൌഹൃദങ്ങളുടെ ഉടമ. ചിലർ അങ്ങനെയാണ്. സുഹൃദ്ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നവർ. ദൈവം അനുഗ്രഹിക്കട്ടെ.
ReplyDeleteകാത്തു സൂക്ഷിക്കേണ്ടത് തന്നെ അല്ലേ സൗഹൃദം
Deleteനല്ല മനസ്സ് സർ........
ReplyDeleteനല്ല വാക്കുകൾക്ക് നന്ദി
Deleteവാസ്തവത്തിൽ ഇത് വായിച്ചപ്പോൾ ഒരുപാട് മുഖങ്ങൾ കയറി വന്നു.. എല്ലാവർക്കും കാണും ഇത് പോലെ ബൂലോകം കാണിച്ചു തന്നവരുടെ കഥ പറയാൻ.. :) ഒരു ബ്ലോഗറെ ആദ്യമായി നേരിട്ട് കാണാൻ പോയതിനു നല്ല ചീത്ത കിട്ടി.. "നീ ഫേസ്ബുക്കിലൂടെ മാത്രം പരിചയപ്പെട്ട ആൾ " എന്ന് പറഞ്ഞു.. :(
ReplyDeleteഅങ്ങനെയും ആളുകളോ?
Deleteആളുകൾ പലവിധം .എന്നാൽ, സ്നേഹം ഒരു വിധം.
ReplyDeleteഅതെ അതെ..
ReplyDeleteഅങ്ങനെ മനുഷ്യബന്ധങ്ങൾ ഉണ്ടായി...
ReplyDeleteഇക്കാ സ്നേഹം... 💖