സൗഹൃദത്തെ പറ്റി ഞാൻ കുറെ എഴുതിയിട്ടുണ്ട്. അതൊക്കെ എനിക്ക് ലഭിച്ച സൗഹൃദങ്ങളെ പറ്റിയാണ്. അതിൽ ഞാൻ സമ്പന്നനാണ്. എങ്കിലും എത്തി പിടിക്കാനും നില നിർത്താനും ശ്രമിച്ചിട്ടും പരാജയപ്പെട്ട ചില സൗഹൃദങ്ങളുടെ കഥയും എനിക്കുണ്ട്. ആത്മ ബന്ധങ്ങൾ തന്നെ ഏറെ ഉള്ളയാൾ എന്തിനാണ് ഇങ്ങനെ എത്തി പിടിക്കാൻ ശ്രമിക്കുന്നത്? നഷ്ടപ്പെട്ടതോർത്ത് വിലപിക്കുന്നത്? നമുക്കുള്ളവർ, നമ്മെ വേണമെന്നുള്ളവർ നമ്മെ തേടി എത്തില്ലേ? ഈ ചോദ്യങ്ങൾ ഒക്കെ എന്നോട് തന്നെ പല വട്ടം ഞാൻ ചോദിച്ചിട്ടുണ്ട്. പക്ഷെ തൃപ്തികരമായ ഒരു ഉത്തരം കിട്ടിയിട്ടില്ല. എങ്കിലും എനിക്കറിയാവുന്ന ഒരുത്തരം, ഒന്നും ഒന്നിനും പകരം ആവില്ല എന്നതാണ്. സൗഹൃദം ചതി ആയി മാറിയ കഥകളും വളരെ അപൂർവ്വം എങ്കിലും എനിക്കുമുണ്ട്. പക്ഷെ, അത്തരം അനുഭവങ്ങളിൽ നിരാശനാകാതെ വീണ്ടും നല്ല സൌഹൃദങ്ങൾ തുടരുകയും നേടുകയുമാണ് ചെയ്യാറ്. അത് തന്നെ ആണ് ശരി എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. സ്നേഹവും നൊമ്പരവും പരസ്പര പൂരിതമാണ്. സ്നേഹിക്കുന്നവർ ഇപ്പോഴും നൊമ്പരം അനുഭവിക്കാൻ തയ്യാറാവണം. "ദുഖമാണെങ്കിലും നിന്നെ കുറിചുള്ള ദുഃഖം എനിക്കാനന്ദമാണോമലേ " എന്ന് ചുള്ളിക്കാട് എഴുതുന്നത് അത് കൊണ്ടാണ്. വിധി തന്നെ തട്ടിയെടുത്ത സൗഹൃദങ്ങൾ ഓർമ്മയായി മനസ്സില് ഇടയ്ക്കിടെ വിങ്ങുന്നതിലും ഒരു ആനന്ദമുണ്ടാവും.
Thursday, 17 March 2016
ബ്ലോഗ് അവലോകനം - ദേശാന്തര വർണ്ണ മനോഹരകാഴ്ചകൾ
ബ്ലോഗ്:ദേശാന്തര കാഴ്ചകൾ