ദുബായ് പുഴ
പ്രവാസത്തിന്റെ ദിനാന്ത്യ കുറിപ്പുകൾ
കൃഷ്ണ ദാസ്
ഗ്രീൻ ബുക്സ്
പേജുകൾ: 152
ആദ്യ പ്രസിദ്ധീകരണം 2001
16 എഡിഷൻ ഏപ്രിൽ 2014
വില: രൂ. 130/-
ആട് ജീവിത വിജയ ശേഷം പ്രവാസ കുറിപ്പുകളും കഥകളും ഏറെ വന്നു. 2001 ലാണ് ഈ പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത്. ഇപ്പൊ പതിനാറു എഡിഷൻ ആയി. പ്രവാസികളും തദേശവാസികളും അനവധി ഇതിൽ കൂടി കടന്നു പോയിട്ടുണ്ടാകും. എനിക്ക് ഈ പുസ്തകത്തിന്റെ വായന ഒരു കവിതയായി മാറി. വൈലോപ്പിള്ളിയും ഓ എൻ വിയും നിസാർ ഖുബ്ബാനിയും ബാദർ ഷാക്കിറും പി കുഞ്ഞിരാമൻ നായരും ഉമറുൽ ഖൈസും സയ്യാബും ഗാസിയും റിംബാദും സമരനും അയ്യപ്പ പണിക്കരും ഒമർ ഖയ്യാമും ഇതിൽ കവിതകൾ ചൊല്ലുന്നു. ഒപ്പം കൃഷ്ണദാസിന്റെ ഗദ്യവും കവിതയാകുന്നു.