ഒരേ കളിത്തൊട്ടില്‍, ഒരേ വികാരം
ഒരാള്‍ക്ക് മറ്റാള്‍ തണല്‍
ഈ നിലക്കായിരുന്നു
ഹാ! കൊച്ചു കിടാങ്ങള്‍ ഞങ്ങള്‍"
കൃഷ്ണന്റെയും കുചേലന്റെയും സതീര്ത്ഥ കഥകള്‍ കേട്ടാണ് നമ്മുടെ ബാല്യം കഴിഞ്ഞത്. ഏഴു രണ്ടുലക് വാഴിയാം ഭഗവാന്‍ താഴെ തന്റെ പ്രിയ കൂട്ടുകാരനെ കണ്ടതും ദേവിയുടെ പള്ളിപ്പാണികള്‍ കൊണ്ട് പാദം കഴുകിച്ചു വരവേറ്റതും രാമപുരത്ത് വാര്യര്‍ വരച്ചു കാട്ടിയത് പഠിച്ചത് ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. സ്നേഹം കൊണ്ട് വാവരെ കീഴടക്കി ആത്മ സുഹൃത്തായി മാറ്റിയ അയ്യപ്പനും നമ്മുടെ ബാല്യ വിശേഷങ്ങളില്‍ ഒപ്പമുണ്ട്. അബൂബക്കരിനെയും ഉമറിനെയും ഉറ്റ തോഴരാക്കിയ പ്രവാചക ചരിത്രവും നാം പഠിച്ചിട്ടുണ്ട്. ഒപ്പം, ശിഷ്യരുടെ വലിയ സദസ്സില്‍ നിന്നും കര്‍ത്താവിനെ ഒറ്റു കൊടുത്ത യൂദാസും ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. ചതിയന്‍ ചന്ദുവും പിഴച്ച സൌഹൃദത്തിന്റെ ചരിത്രമോതുന്നു. ചുരുക്കത്തില്‍, സൂക്ഷ്മതയോടെ തെരഞ്ഞെടുക്കേണ്ട ഒന്നാണ് സൌഹൃദങ്ങള്‍ എന്നാണ് നമുക്ക് നല്‍കപ്പെടുന്ന പാഠം
സുഹൃത്ത് ബന്ധങ്ങള്‍ രക്ത ബന്ധങ്ങളെ പോലെ നമ്മെ എല്പ്പിക്കപ്പെടുന്നതല്ല; നാം തെരഞ്ഞെടുക്കുന്നതാണ്. ദാമ്പത്യ ബന്ധങ്ങളെ പോലെ, അവ ബാധ്യത ആകുന്നുമില്ല. ഇതിന്റെ വളര്‍ച്ചയും തളര്‍ച്ചയും അനുഭവക്കാത്തവരില്ല . ഒരുവനെ പറ്റി അറിയാന്‍ അവന്റെ കൂട്ടുകാരെ നോക്കിയാല്‍ മതി എന്ന വചനം പ്രശസ്തമാണ്. സ്വാര്‍ത്ഥതയുടെ ആസുര കാലത്ത് നിഷ്കളങ്ക സൌഹൃദത്തെ പറ്റി ഒന്ന് വിലയിരുതെണ്ടതല്ലേ?
എന്താണ് സൗഹൃദം
സു - ഹൃത് എന്ന പദം നല്ല ഹൃദയം ഉള്ള ആള്‍ എന്ന
അര്‍ത്ഥത്തില്‍ വിവക്ഷിക്കാം. ഹൃദയം രക്തം പമ്പ് ചെയ്യുന്ന അവയവം
ആണെങ്കിലും അതിനെ മനസ്സിന്റെ ഇരിപ്പിടമായി വിലയിരുത്തപ്പെടുന്നു. ഹൃദയ
പക്ഷം, ഹൃദ്യം എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ധാരാളം. ഹൃദയ സരസ്സിലാണ് പ്രണയ
പുഷ്പം വിരിയുന്നത്. ഹൃദയങ്ങള്‍ ഇണക്കപ്പെട്ടവര്‍ നല്ല സുഹൃത്തുക്കള്‍.
അവരുടെ മനസ്സുകളെ ഒന്നിപ്പിക്കുന്ന എന്തോ ഒന്ന് അവര്‍ക്കിടയില്‍ ഉണ്ടാകണം.
വ്യത്യസ്ത ജീവിത വീക്ഷണം, ചിന്ത സരണി ഇവയുള്ളവരും നല്ല സൗഹൃദം കാത്തു
സൂക്ഷിക്കാറുണ്ട്. ഒരുവന്റെ ഭാരം ഇറക്കി വക്കാന്‍, അവനെ ഇപ്പോഴും
കേള്‍ക്കാന്‍, സഹിക്കാന്‍ തയ്യാരുള്ളവന്‍ തന്നെ അവന്റെ സുഹൃത്ത്.
തിരക്കിന്റെ ഈ കാലത്ത്, അതല്പം പ്രയാസം തന്നെ.
ആരാണ് സുഹൃത്ത്
മല്ലന്റെയും മാതേവന്റെയും കഥയില്‍ ആപത്തില്‍
സഹായിക്കാത്ത സുഹൃത്ത് സുഹൃതല്ലെന്നു നാം കാണുന്നു. "A friend of all is
not a friend at all" എന്നതും ശ്രദ്ധേയമാണ്. ഒരേ സമയം കൃഷ്ണന്റെയും
കംസന്റെയും കൂട്ടുകാരനാവുക ദുഷ്കരമാണ്. എന്നാല്‍ താത്കാലിക കാര്യ
ലാഭത്തിനായി അത്തരക്കാര്‍ കൂടുന്നുണ്ട്. പലതും സൗഹൃദം അല്ലെന്നു
നാം തിരിച്ചറിയേണ്ടതുണ്ട്. മദ്യ ത്തി നും മദിരാക്ഷി ക്കും വേണ്ടി
താത്കാലിക സൌഹൃദ നിര കെട്ടിപ്പടുക്കുന്നവര്‍ കൂട്ടുകാരന്റെ ചിത
എറിയുമ്പോള്‍ അടുത്ത ലാവണം തേടി പായുന്നത് കാണാന്‍ കഴിയും.
മിന്നുന്നതിനിടയില്‍ പൊന്നിനെ കണ്ടെത്തുക പ്രയാസം തന്നെ!
എങ്ങനെ നില നിര്‍ത്താം
സമയവും പണവും മനസ്സും നല്‍കാതെ ഒന്നും കഴിയില്ല.
ഇന്ന് സൌഹൃദങ്ങള്‍ നിലനിര്‍ത്താന്‍ സമയ കുറവാണു പ്രധാന കാരണം. എല്ലാ ആധുനിക
വിനിമയ വിദ്യക്കും നടുവില്‍ ഇതിനു കഴിയുന്നില്ല എന്ന് മനുഷ്യന്‍
പരാതിപ്പെടുന്നു. ഒരു ഫോണ്‍ വിളിക്ക് വളരെ തുച്ചമായ പണം മുടക്കി സൗഹൃദം നില
നിര്‍ത്താന്‍ നാം തയ്യാറല്ല. അതെ സമയം മൊബൈലും ചാറ്റിലും 'friend' നെ തേടി
പായുകയും ചെയ്യുന്നു; നമ്മുടെ താത്കാലിക വികാര ശമനത്തിനായി. അങ്ങനെ
ഉപയോഗിച്ചുപയോഗിച്ച് friend എന്ന മനോഹര ആംഗല പദം പോലും വികലമായി. സ്നേഹവും
വിദ്യയും പങ്കു വച്ചാല്‍ പണം പോലെ കുറയില്ല എന്ന ആപ്ത വാക്യം നാം
മറക്കുന്നു. ഒന്ന് വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പോലും കഴിയാതെ, വിങ്ങുന്ന
സുഹൃത്തുക്കളാണ് അധികവും. പഠന ശേഷം ഒത്തു പഠിച്ചവര്‍ കുറെ നാള്‍ പരസ്പരം
അറിയുകയും, പിന്നെ അകലുകയും ചെയ്യുന്നത് സ്വാഭാവികമാക്കി നാം മറ്റികഴിഞ്ഞു.
ബിരുദമോ ബിരുദാനന്തര ബിരുദമോ വരെ പഠിച്ച ഒരാള്‍ തനിക്കൊപ്പം പഠിച്ച എത്ര
പേരുമായി ഇന്നും ആശയ വിനിമയം നടത്തുന്നു എന്നും വിവിധ സ്ഥലങ്ങളില്‍
ഒരുമിച്ചു ജോലി ചെയ്തും പരസ്പരം സഹായിച്ചും കഴിഞ്ഞവര്‍ ഇന്നും എങ്ങനെ ഇട
പഴകുന്നു എന്നും സ്വയം വിലയിരുത്താം. എല്ലാവരെയും ഒപ്പം കൂട്ടുക സാധ്യമല്ല
തന്നെ. എങ്കിലും കുറെ പേരെങ്കിലും അവരില്‍ നമുക്കൊപ്പം വേണ്ടേ? ചിലരുടെ
ജീവിതത്തില്‍ വന്നു ഭാവിച്ച കയ്പനുഭവങ്ങള്‍ അവരെ മറ്റുള്ളവരില്‍ നിന്നും
അകറ്റുന്നു എന്നതും നാം കാണണം.
എന്ത് പ്രതീക്ഷിക്കാം
പ്രതീക്ഷകള്‍ നിരാശയിലേക്ക് നയിക്കും. എങ്കിലും
എല്ലാരും നിര്‍വാണം പ്രപിച്ചവരല്ലല്ലോ? പ്രതീക്ഷിക്കതിരുന്നാല്‍ ജീവിതം
വ്യര്‍ത്ഥ വുമാകും. അതിനാല്‍ ഉദാത്ത സ്നേഹത്തിന്റെ പ്രതീക്ഷയും തുടരുന്ന
നിരാശയും ജീവിതത്തിന്റെ ഭാഗമാവണം. 'പിറവി' എന്ന സിനിമയില്‍ അനുജനെ ഇനി
പ്രതീക്ഷിക്കേണ്ട എന്ന് പറയുന്ന ചേച്ചിയോട് അച്ഛന്‍ "പിന്നെ ഞാന്‍ എന്തിനാ
അവന്റെ അച്ഛന്‍ ആയെ? നീ എന്തിനാ അവന്റെ ചേച്ചി ആയെ? " എന്ന ചോദ്യത്തില്‍
എല്ലാമുണ്ട്.
എങ്ങനെ തുടങ്ങുന്നു?
ഒപ്പം പഠിച്ചതോ ഒപ്പം ജോലി ചെയ്യുന്നതോ ഒപ്പം യാത്ര
ചെയ്യുന്നതോ ഒക്കെ സൌഹൃദത്തിന്റെ തുടക്കമാവാം. ഇതൊന്നുമല്ലാതെ
'അത്ഭുതമായി മുള പൊട്ടുന്ന' സൌഹൃദങ്ങളും ഉണ്ട്. ഒരു 'frequency match'
ഇതിലുണ്ട്. അത് എന്തെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല. സാക്ഷാല്‍ ഒടയ
തമ്പുരാന് മാത്രം അറിയാവുന്ന എന്തോ ഒന്ന് ! (യുക്തി വാദി സുഹൃത്തുക്കള്‍
ക്ഷമിക്കുക) വളരെയേറെ വ്യത്യസ്ത ജീവിത വീക്ഷണങ്ങള്‍ ഉള്ളവര്‍ സൌഹൃദത്തില്‍
കഴിയുകയും പരസ്പരം വിട്ടുവീഴ്ച ചെയ്യുകയും സാധാരണം.
അതിര്‍ വരമ്പുകള്‍?
സുഹൃത്ത് ബന്ധങ്ങള്‍ക്ക് അതിര്‍ വരമ്പുകള്‍ വേണോ?
നമ്മുടെ ഇതര ബന്ധങ്ങളെ അത് ബാധിക്കുമോ? ഇതിന്റെ ദീര്‍ഘമായ സാമൂഹ്യ ശാസ്ത്ര
വിശകലനം ഇവിടെ നടത്തുന്നില്ല. സുഹൃത്തുക്കളെ കുടുംബത്തോടിണക്കി നീങ്ങുക
എന്നതാണ് എന്റെ പക്ഷം. (പടന്ന ക്കാരന്‍ വിയോജിക്കുമോ? http://wwwpadanna.blogspot.in/2012/01/blog-post_27.html ) സമയത്തെ
നന്നായി വിഭജിക്കുമ്പോള്‍ ആര്‍ക്കും പരാതി ഇല്ലാതെ നീങ്ങും. പിന്നെ, അല്പം
പരാതിയും പരിഭവവും ഇല്ലേല്‍ എന്ത് ജീവിതം..അല്ലെ?
നഷ്ടമായാല്‍..?
വലിയ സുഹൃത്തുക്കള്‍ ബാധ ശത്രുക്കളായി മാറുന്നത് നാം
കണ്ടിരിക്കും. അമിത പ്രതീക്ഷകളും എന്റെ മാത്രം എന്ന വീക്ഷണവും മറ്റു
ബന്ധങ്ങളുടെ ഇടപെടലും ഒക്കെ ഇതിലേക്ക് നയിക്കാറുണ്ട്. ഇണക്കം എത്രയാണോ
അത്രമേല്‍ പിണക്കമാണ് കണ്ടു വരിക. ഇത്തരം നഷ്ട സൌഹൃദങ്ങളെ ഉദാഹരിച്ചു
സൌഹൃദമേ വേണ്ട എന്ന് പോലും തീരുമാനിക്കുന്നവര്‍ ഉണ്ട്. നാം
നഷ്ടപ്പെടുതുന്നതല്ലാതെ വിധി നമ്മില്‍ നിന്നും തട്ടിയെടുക്കുന്ന
സൌഹൃദങ്ങളും നമ്മില്‍ വിങ്ങുന്ന ഓര്‍മ്മകള്‍ ആകുന്നു. ഇങ്ങനെ മനസ്സു
ഇടയ്ക്കു വിങ്ങിയില്ലേല്‍ നാം മനുഷ്യരോ?
ഞാനല്ല അവനാണ്..?
നില നിരത്താത്ത ബന്ധങ്ങളെ പറ്റി നാം പൊതുവേ പരാതി
പറയുക ഇങ്ങനെ ആണ്. സ്വന്തം തെറ്റുകള്‍ കാണാന്‍ കഴിയില്ലലോ? "ഞാന്‍ എത്ര തവണ
വിളിച്ചിട്ടും അവന്‍ ഒരിക്കല്‍ പോലും തിരിച്ചു വിളിച്ചില്ല.." എന്ന പരാതി
പൊതുവേ ഉണ്ട്. ചിലര്‍ വലുതായി മാറി പോകും. ആ മാറ്റം അവര്‍ തിരിച്ചറിയും
പോഴേക്ക് വൈകും. അവര്‍ക്ക് എല്ലാ സൌഹൃദങ്ങളും നഷ്ടമാകും. അവരെ വിടാനേ
കഴിയൂ. നമുക്ക് പ്രിയപ്പെട്ടവരെ അവരിലൊരാളായി കാണാന്‍ നമൂക്കു
ഇഷ്ടമല്ലല്ലോ? അതിനാല്‍ അവരെ പഴയ മട്ടക്കാന്‍ നിരന്തര ശ്രമം വേണം.
എന്നിട്ടും കഴിഞ്ഞില്ലെങ്കില്‍ മാത്രം വിടുക.
സൗഹൃദം സ്വാഭാവികമായി ഉടലെടുക്കെണ്ടാതാണ്. അങ്ങനെ തന്നെ നില നില്‍ക്കേണ്ടതും
ReplyDeleteസൌഹൃദങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ഇക്ക എന്നും എനിക്ക് ഒരു അത്ഭുതം തന്നെ ആയിരുന്നു. ഇന്നും അത് തുടരുന്നതും അതിനുവേണ്ടി എടുക്കുന്ന ശ്രമങ്ങളും ശ്ലാഘനീയം തന്നെ. ഒരു ആസ്വാദകന്‍ ആയി എന്നും കൂടെ ഉണ്ടാകും. എന്റെ എല്ലാവിധ ആശംസകളും
ReplyDelete
ReplyDeleteFrom just a pen friend to this long ....was indeed a good journey ! as you correctly said the train journey is still on & we both are on board ! God bless our Friendship ( If He is not yet murdered / Suicided in Heaven )
All the best for the Blog !
sauhrudathinte moolyatheppatti angane adhikam chinthikkatha enne ee "anvarikal" kannu thurappichu. nanni anwarji... also keep posting such a simple and great thoughts. all my wishes.
ReplyDeleteപ്രിയാ, നന്നായി എഴുതി , നല്ല പോസ്റ്റ്
ReplyDeleteനല്ല സുഹ്രത്തുകൾ ഉണ്ടാവട്ടെ
സൗഹൃദം എനിക്കേറെ വിലപ്പെട്ടത് ..
ReplyDeleteഅങ്ങനെ പകര്‍ത്തി..
നന്ദി... സൌഹൃദങ്ങള്‍ നീണാള്‍ വാഴട്ടെ!!!
"ഹൃദയങ്ങള്‍ ഇണക്കപ്പെട്ടവര്‍ നല്ല സുഹൃത്തുക്കള്‍.അവരുടെ മനസ്സുകളെ ഒന്നിപ്പിക്കുന്ന എന്തോ ഒന്ന് അവര്‍ക്കിടയില്‍ ഉണ്ടാകണം"
ReplyDeleteഹൃദയബന്ധമുള്ള എല്ലാ സൗഹൃദങ്ങളും എന്നെന്നും നിലനില്‍ക്കട്ടെ... ആശംസകള്‍!
നല്ലൊരു പോസ്റ്റ് സമ്മാനിച്ചത്തില്‍ സന്തോഷം.... ആശംസകള്‍
ReplyDeleteസൗഹൃദത്തെ കൊല്ലുന്നതും കുഴിച്ചുമൂടുന്നതും സ്വാര്‍ത്ഥതയാണ്
ReplyDeleteഇതും മുന്‍പ് വായിച്ചിട്ടുണ്ട് കമെന്റ് നല്‍കിയില്ല എന്നെ ഉള്ളൂ. അന്ന് പറയാതെ പോയത് പറയട്ടെ.. കുറെയേറെ തെറ്റുകള്‍ ഉണ്ട്.. അക്ഷര പിശാചുക്കള്‍ സമയം പോലെ തിരുത്തും എന്ന് കരുതുന്നു. ചന്തു, ബദ്ധശത്രു, പ്രപിച്ച, ഇങ്ങനെ കുറെ ഉണ്ട്.. ആംഗല പടം എന്ന് കണ്ടു.. ആംഗലേയ പടം എന്നല്ലേ ശരി? എനിക്കും സംശയമുണ്ട്. പിന്നെ 'എല്ലാവരുടെയും സുഹൃത്ത് ഒരു സുഹൃത്തേയല്ല എന്നെഴുതിക്കണ്ടു.. അതൊരു ആംഗലേയ പ്രയോഗം അല്ലെങ്കില്‍ പഴംചൊല്ല് ആണെങ്കില്‍ കൂടിയും എനിക്ക് വിയോജിപ്പുണ്ട്.. അനേകം സുഹൃത്തുക്കള്‍ ഉള്ള ഒരാളാണ് ഞാന്‍ .. അതില്‍ മിക്കതും, ഒരുപക്ഷെ വെറും ഒരു മാത്രയില്‍ പിറവി കൊണ്ട സൗഹൃദം പോലും നില നിര്‍ത്തുവാന്‍ എനിക്ക് കഴിയാറുണ്ട്.. സംശയമുണ്ടെങ്കില്‍ എന്റെ സുഹൃത്താകുക.. താങ്കള്‍ക്കു തെറ്റിയെന്നു കാലം തിരുത്തും.
ReplyDeleteബാല്യം മുതല്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ അകാല വേര്‍പാട് എത്ര മാത്രം തളര്‍ത്തി എന്ന് ഓരോ ദിനവും കൂടുതല്‍ ബോധ്യം ആകുന്നു.മനുഷ്യന്‍ അകലുന്ന കാലത്തും, സൌഹൃദങ്ങള്‍ക്ക് എത്ര സ്ഥാനം..
ReplyDeleteനല്ല സുഹൃത്ത് അത്തര്‍ വില്പനക്കാരനെ പോലെയാണ് -പ്രവാചകന്‍
ReplyDeleteസൌഹൃദങ്ങള്‍ തൊട്ടാവാടികള്‍ ആയി മാറാതിരിക്കട്ടെ. തുമ്പിയാല്‍ തെറിക്കുന്ന മൂക്കുകള്‍ ആവാതിരിക്കട്ടെ. സൌഹൃദങ്ങള്‍ ദൃഡമാകട്ടെ
ReplyDeleteഅന്വ്വര്‍ക്കാ.. ഞാനിത് മുമ്പും വായിച്ചതാ...
ReplyDeleteഒരുപാട് സൌഹൃദങ്ങള്‍ കൊണ്ടും കൊടുത്തും ജീവിക്കുന്ന ആളാണ് ഞാനും.. അതിനെ അങ്ങേയറ്റം വിലമതിക്കുകയും ചെയ്യുന്നു..
സൌഹൃദങ്ങള്‍ മനസ്സിന്റെ ഉള്ളില്‍ പിറക്കട്ടെ.. അതിന്‍ പ്രകാശം ചുറ്റും പരക്കട്ടെ...
ഇന്നും പൊന്നു പോലെ സൂക്ഷിക്കുന്ന സൗഹൃദങ്ങൾ എനിക്ക് നിരവധി..നല്ല പോസ്റ്റ്..സൗഹൃദത്തിന്റെ അർത്ഥ വ്യാപ്തി മനസ്സിലാക്കാൻ ഉതകുന്ന പോസ്റ്റ്..
ReplyDeleteനിന്റെ ആവശ്യങ്ങൾക്കുള്ള മറുപടിയാകുന്നു സ്നേഹിതൻ, സ്നേഹം വിതച്ച് കൃതജ്ഞത കൊയ്യാനുള്ള നിന്റെ നിലം. വിശപ്പോടെ നീ അവനിലേക്ക് വരുന്നു, ശാന്തിക്കായി അവനെ തിരഞ്ഞു പോകുന്നു ( ഖലീൽ ജിബ്രാൻ)
ReplyDeleteഇത്തരം സൌഹൃദങ്ങൾ ഇന്നും അന്നും എത്രത്തോളം ഉണ്ടായിരുന്നു, ഉണ്ട് എന്നൊക്കെ ചിന്തിക്കേണ്ട കാര്യം. എങ്കിൽ പോലും ഇങ്ങനെ ഒരു സുഹൃത്തിനെ കിട്ടിയാൽ അത് തന്നെയാവും അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം അല്ലെ??
കൊള്ളാം, വളരെ നല്ല പോസ്റ്റ്,നല്ല സൌഹൃദങ്ങൾ ഇനിയും വളർന്ന് പടർന്ന് പന്തലിക്കട്ടെ!!
സ്നേഹാശംസകളോടെ, സ്വന്തം സുഹൃത്ത്..
മഴസ്വപ്നങ്ങള്..!
വളരെ നല്ല പോസ്റ്റ്,നല്ല സൌഹൃദങ്ങൾ ഇനിയും ഇനിയും പിറക്കട്ടെ....!
ReplyDeleteമിന്നുന്നതിനിടയില്‍ പൊന്നിനെ കണ്ടെത്തുക പ്രയാസം തന്നെ!......
ReplyDeleteനമ്മള്‍ ആദ്യം നല്ലൊരു സുഹൃത്താവുക ... വില മതിക്കാനാവാത്ത സൌഹൃദങ്ങള്‍ തേടിയെത്തുക തന്നെ ചെയ്യും.... ആശംസകള്‍ മാഷേ....
ചങ്ങാതിമാര്‍
ReplyDeleteനാന്നായാല്‍
കണ്ണാടികള്‍
വേണ്ടേ വേണ്ടാ.....
ആശംസകള്‍
ഞാൻ നൽകുന്നതേ എനിക്ക് കിട്ടു എന്നുള്ളത് സ്നേഹത്തിനും സൗഹൃദത്തിനുമാണ് ഏറ്റവും അനുയോജ്യം എന്നു തോന്നാറുണ്ട്.
ReplyDeleteനന്നായി എഴുതി , നല്ല പോസ്റ്റ് . നല്ല സുഹൃത്തുകൾ ഉണ്ടാവട്ടെ
ReplyDeleteസൌഹൃതം എന്നാല്‍ ഇന്ന് അതിന്‍റെ നിര്‍വചനം മറ്റൊരു തലത്തില്‍ ആണ് എന്നാണു മനസ്സിലാക്കാന്‍ കഴിയുക എന്നെ സ്തുതിച്ചു പാടാന്‍ തയ്യാര്‍ ഉള്ളവരും എനിക്ക് കാര്യ ലാഭം ഉള്ളവരും മാത്രമാണ് എന്‍റെ ചങ്ങാതിമാര്‍ എന്ന നില്ക്കാന് കാര്യങ്ങള്‍ പോകുന്നത് പക്ഷെ യഥാര്‍ത്ഥ സൌഹൃതം ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന് പറയുമ്പോലെ യതാര്‍ത്ഥ സുഹൃത്ത് നന്‍മ കാംഷിക്കുന്ന വിമര്‍ശകന്‍ ആവണം അത്തരത്തില്‍ ഒരാളെ കണ്ടു കിട്ടാന്‍ ഭയങ്കര പാടാ അത് കൊണ്ടാണ് ഇന്ന് സൌഹൃത ചങ്ങല കണ്ണികള്‍ പൊട്ടുന്നതും കണ്ണുകള്‍ നിറയുന്നതും
ReplyDeleteസൗഹൃദമേ നന്ദി...
ReplyDeleteകൊള്ളാം സൗഹൃദവിലകള്‍ , വിളനിലങ്ങള്‍ !
ReplyDeleteവൈകി വന്ന ബ്ലോഗ്ഗർ ആയതു കൊണ്ട് എത്തുന്നയിടങ്ങളിലും വൈകിത്തന്നെയെത്തുന്നു .
ReplyDelete,
എങ്കിലും
വളരട്ടെ വളരട്ടെ വാനോളമിനിയും
for sure!!
A friend in need is a friend indeed!
നല്ല സൌഹൃദങ്ങള്‍ക്ക്..... സൌഹൃദ ദിനത്തില്‍ വായിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം !! നന്ദി :)
ReplyDeleteഒളിച്ചുവയ്ക്കുവാനോ മറച്ചുപിടിയ്ക്കുവാനോ ഒന്നും തന്നെയില്ലാത്ത, പരസ്പ്പരമടുത്തറിയുന്നവരായിരിക്കണം യഥാര്‍ത്ഥചങ്ങാതിമാര്‍. ആ ചങ്ങാത്തം മാത്രമേ നിലനില്‍ക്കൂ. അതിനു മാത്രമേ ആയുസ്സുമുണ്ടാകുകയുള്ളൂ. എനിക്ക് ആയിരം ചങ്ങാതിമാര്‍ ഉണ്ട് എന്ന്‍ വീമ്പുപറയുന്നതിലല്ല മറിച്ച് എന്നെ ശരിക്കുമറിയാവുന്ന,മനസ്സിലാക്കുന്ന ഒരു ചങ്ങാതിയുണ്ട് എന്ന്‍ പറഞ്ഞഹങ്കരിക്കുന്നവനാണ് യഥാര്‍ത്ഥ ഭാഗ്യവാന്‍..
ReplyDeleteഅധികം സുഹൃത്തുക്കളില്ലാത്തവനാണ് ഞാന്‍. അധികം സംസാരിക്കാത്തതുകൊണ്ട് എന്നെ സുഹൃത്താക്കാന്‍ ആര്‍ക്കും വലിയ താല്‍പര്യവുമില്ല.
ReplyDeleteസൗഹൃദങ്ങൾ വളരട്ടേ... ആശംസകൾ അൻ-വർ ഇക്ക
ReplyDeleteവളരെ നന്നായി എഴുതി....
ReplyDeleteനമ്മള്‍ തമ്മിലുള്ള സൗഹൃദം തുടങ്ങിവച്ച ഇന്നു തന്നെ ഇത് വായിക്കാന്‍ പറ്റിയത് യാദൃശ്ചികമാവാം... :)
-എഴുപത്തിമൂന്നാമന്‍ :)
എങ്ങനെ നില നിര്‍ത്താം
ReplyDeleteസമയവും പണവും മനസ്സും നല്‍കാതെ ഒന്നും കഴിയില്ല. ഇന്ന് സൌഹൃദങ്ങള്‍ നിലനിര്‍ത്താന്‍ സമയ കുറവാണു പ്രധാന കാരണം. 100% sathyam
ലേഖനം നന്നായിരിക്കുന്നു. ആശംസകൾ...
ReplyDeleteഒന്നും പറയുന്നില്ല... ഇത് വായിച്ചപ്പോള്‍ ചുണ്ടില്‍ ഊറിവന്ന ഒരു ചെറു പുഞ്ചിരിയില്‍ എല്ലാം ഒതുക്കുന്നു...
ReplyDelete:)
സൗഹൃദങ്ങളെ മറ്റൊരു വീക്ഷണകോണിലൂടെ കാണുവാന്‍ പ്രചോദിപ്പിക്കുന്ന ലേഖനം. ആശംസകള്‍ അന്‍വര്‍ ഭായ്.
ReplyDeleteബാധ ശത്രുക്കളായി ? ബദ്ധശത്രു എന്നല്ലേ ഉദ്ദേശിച്ചത്? :) സത്യം പറയാമല്ലോ, അന്വര്‍ക്കാ...ഇങ്ങള്‍ ഒരു സംഭവാണ്... എനിക്ക് സ്നേഹവും ബഹുമാനവും തോന്നുന്ന എന്നേക്കാള്‍ മുതിര്‍ന്നവരെ കാണുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്...ജീവിതത്തില്‍ ഞാന്‍ ഇവര്‍ ഇപ്പോള്‍ നില്‍ക്കുന്ന ഘട്ടത്തില്‍ എത്തുമ്പോള്‍ , എനിക്ക് ഇവരെപോലെയുള്ള ഒരു മനോഭാവം ഉണ്ടാകുമോ എന്ന് ...? എന്നെപറ്റിയുള്ള എന്‍റെ തന്നെ വിലയിരുത്തല്‍ നോക്കിയാല്‍... എനിക്കൊരിക്കലും അന്വര്‍ക്കയുടെ സൗഹൃദ മനോഭാവം ഉണ്ടാകും എന്ന് ഇപ്പോള്‍ തോന്നുന്നില്ല. കാരണം, IT DEMANDS A MIND OF QUALITY, PURITY and SELFLESSNESS. യാദൃശ്ചികമായി നിങ്ങളെപ്പോലെയുള്ള കുറെ നല്ല മനുഷ്യരെ ജീവിതത്തിന്‍റെ ഭാഗമാക്കാന്‍ കഴിഞ്ഞതില്‍... അനല്പമായ സന്തോഷം :) അഭിമാനം :)
ReplyDeletehttps://plus.google.com/u/0/
ReplyDeleteസൌഹൃതം , ചങ്ങാതി എനിവയെ കുറിച്ച് പരതിയപ്പോൾ താങ്കളുടെ അടുത്തെത്തി അടുത്താൽ കൊള്ളാമെന്നു ഒരു പൂതി സുഹൃത്ത് /ചങ്ങാതി എന്നാൽ അടുപ്പക്കാരൻ എന്നും അർഥം ഉണ്ടല്ലൊ ?അടുക്കുന്നതിൽ അനിഷ്ടമില്ലെങ്കിൽ അടുത്തുവരാം അല്ലെങ്കിൽ അകറ്റി ഓടിക്കാം
ഇങ്ങനെ സൌഹൃതത്തെ കുറിച്ചു അന്വേഷിക്കാൻ കാരണം എനിക്ക് സൌഹ്രിതങ്ങൾ പരിമിതമാണെന്നതത്രെ ഉണ്ടായിരുന്ന പരിമിത ചങ്ങാതികളിൽ ചിലർ അകാലത്തിൽ വേർപിരിഞ്ഞു വേറെ ലോകത്തിലേക്ക് പോയപ്പോഴാണ് അവരെ കുറിച്ചു കൂടുതൽ ഓർക്കുന്നത് കൂടെ കൂടെ അവർ ജീവിച്ചിരുന്നപ്പോൾ ഒർക്കാത്തതിന്റെ കുറ്റ ബോധം തോന്നുന്നത്
അകലം ദൂരം നിരന്തര കാഴ്ച ,കേൾവി ബന്ധം എന്നിവ ചങ്ങാത്തം /സൌഹൃതത്തിന്റെ ഉൽഭവത്തിന്നും വികാസത്തിന്നും ആവശ്യമായ ഘടകമാണല്ലോ ? സാങ്കേതിക വിദ്യയുടെ സഹായത്താൽ അകലം ,കാഴ്ച കേൾവി എന്നീ പരിമിതികൾക്ക് ഒരു പരിധി വരെ പരിഹാരമായി ജീവിത കാലാവുധിയും അധികരിച്ചു എത്ര ആയാലും പോര പോര എന്ന മനുഷ്യ സ്വഭാവം മനുഷ്യ ജന്മം ഉടലെടുത്ത അന്ന് മുതൽക്കു മനുഷ്യന്റെ സഹാജവാസനയല്ലേ ? അത് ചങ്ങാതിമാരെ വാരി കൂട്ടുന്നതിലും കാണാം
അതല്ലേ മുഖ പുസ്തകത്തിൽ ചങ്ങാതിമാരെ കൂട്ടി കൂട്ടി പെരുമ കാട്ടുന്നതിന്റെ പൊരുൾ പെരുമ കാണിക്കലും മനുഷ്യന്റെ ഒരു ശവകുഴി വരെ പിന്തുടരുന്ന ഒരു സഹജ സ്വഭാവമാണ് ഞാനും മനുഷ്യ വർഗത്തിലുടലെടുത്തതിനാൽ ഈ വകസഹജ സ്വഭാവങ്ങളൊക്കെയും അല്പസ്വോല്പ മാത്രയിൽ എന്നിലും ഉണ്ടാകുന്നതും സ്വാഭാവികം മാത്രം
അങ്ങനെ പരിമിത സൗഹ്രിതങ്ങൾ മാത്രമുള്ള ,പരിമിത കഴിവുകളും സൗകര്യങ്ങളും സാഹചര്യങ്ങളുമുള്ള ഈ അംഗ പരിമിതിയുള്ള ഞാനും മുഖ പുസ്തകത്തിൽ ചങ്ങാതിമാരെ തേടാൻ തുടങ്ങി ചങ്ങാതിമാരെന്ന് മുഖ പുസ്തകത്തിലൂടെ പറഞ്ഞവരുടെ എണ്ണം ആയിരം കടന്നപ്പോൾ പരസ്പര ചങ്ങാതികൾ നൂറിൽ അധികമുണ്ടെന്നു കണ്ടവർക്കൊക്കെ ചങ്ങാതിയാവാനുള്ള അപേക്ഷ അയക്കൽ പതിവാക്കി അങ്ങനെ ചങ്ങാതിമാരുടെ എണ്ണം ആയിരങ്ങൾ കടക്കുന്നത് വരെ ആരൊക്കെ എന്റെ അപേക്ഷ സ്വീകരിച്ചു എന്നോ ചങ്ങാതികൾ ഇതു തരക്കാരാണെന്നൊ നോക്കിയിരുന്നില്ല എന്ന ഒരു അപരാധം ഞാൻ ചെയ്തു
കഴിഞ്ഞ ദിവസം എന്റെ ചങ്ങാതിയാകാനുള്ള ഒരു മാന്യന്റെ ചങ്ങാതിത്ത സമ്മതം ഊട്ടി ഉറപ്പിക്കും മുമ്പ് ,ടിയാന്റെ മുഖ പുസ്തക താൾ ഒന്ന് നോക്കി എന്റെ നോട്ടത്തിൽ വളരെ അശ്ലീകര ചിത്രങ്ങളാണ് അവിടെ മുഴുവൻ അന്ന് മുതൽ ചങ്ങാതി ആവാനുള്ള അപേക്ഷ അയക്കും മുമ്പ് ചങ്ങാതി ആവാൻ പറ്റിയ ആളാണോ എന്ന് ആലോചിച്ച ശേഷം മതി ,ഊട്ടി ഉറപ്പിക്കൽ എന്ന വെളിപാടുണ്ടായി
ചങ്ങാതി ആവാൻ അപേക്ഷ അയക്കുന്ന ആക്രാന്തം നിയന്ത്രിക്കാനും തുടങ്ങി
എന്റെ അനുഭവം ആർക്കെങ്കിലും ഉപകാരപെട്ടെങ്കിലെന്ന വിചാരത്താൽ അയവിറക്കി എന്ന് മാത്രം
•
Muhammed Mohamadali
wish you all the best
ReplyDeleteആയിരം കണ്ണുമായി കാത്തിരിക്കും നിന്നേ ഞാന്‍.......
ReplyDeleteസൗഹൃദം അതിന്റെ തീവ്രതയോടെ കാത്തു സൂക്ഷിക്കുക എന്നുള്ളത് വളരെ ശ്രമകരമായ ഒരേ കാര്യമാണ്.. അങ്ങനെ ഒരു കാര്യം ഇത്രയും വിജയകരമായി മുന്നോട്ടു കൊണ്ട് പോകുന്ന ഒരാൾ എന്ന നിലയിൽ അൻവർ ഇക്കയുടെ ഓരോ വാക്കുകളും അര്ഥമുള്ളതാണ്...
ReplyDelete