Friday 30 December 2016

പുസ്തക പരിചയം : കനലെഴുത്ത്

പെണ്ണെഴുത്ത് എന്നത് പെണ്ണ് എഴുതുന്ന എഴുത്ത് എന്ന അർഥത്തിൽ പ്രയോഗിക്കുന്നത് നന്നല്ല എന്ന് തന്നെയാണ് അഭിപ്രായം. പെണ്ണിന് വേണ്ടി പെണ്ണോ ആണോ എഴുതുന്ന എഴുത്തിനെ ഇങ്ങനെ വിവക്ഷിച്ചാൽ അത് ഒരു തരം മാന്യമായ പെണ്ണെഴുത്താണ്. കാരണം ഇന്നും പെണ്ണ് അടിച്ചമർത്തപ്പെടുന്നവൾ തന്നെയാണ്. സ്വത്വബോധം കൂടിയിട്ടുണ്ടെങ്കിലും പെണ്ണിനും പെണ്ണത്തം ഓരോ അർതഥത്തിലും ഉണ്ട്.പരിമിതികളും ഉണ്ട്. ഇന്നും അവൾ "പലരുടെ കഞ്ഞിക്കായി മടച്ചു വീഴുന്നവൾ!".... "ന സ്ത്രീ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്വാതന്ത്ര്യമർഹതി....." രവിവർമ തമ്പുരാനെ പോലെ ചിലർ "ഒൻപതു പെൺ കഥകൾ" തന്നെ എഴുതിയിട്ടുണ്ടെങ്കിലും, കെ വി മണികണ്ഠൻ ആണിനേക്കാൾ ശക്തരായ പെൺ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നെങ്കിലും, പെണ്ണിന് വേണ്ടി കൂടുതൽ ഇന്നും എഴുതുക പെണ്ണ് തന്നെയാണ്. ഒരു പെണ്ണിനെ മനസ്സിലാക്കാൻ പെണ്ണ് തന്നെ വേണം എന്ന ന്യായത്തെ ഇവയൊക്കെ ഊട്ടി ഉറപ്പിക്കുന്നു.

Thursday 22 December 2016

2016ലെ വായന



      യാത്രയുടെയും കാത്തിരിപ്പുകളുടെയും ഇടവേളകൾ ഉപയോഗപ്പെടുത്തി പോയ വർഷവും വായന നടന്നു. ഓഫീസിലേക്കും തിരികെയുമുള്ള ദീർഘമായ ട്രെയിൻ യാത്ര ദിവസവും ഉള്ളത് ഉപയോഗപ്പെടുത്തി ആണ് വായന കൂടുതലും നടന്നത്. വൈജ്ഞാനിക സാഹിത്യത്തേക്കാൾ വളരെ കൂടുതൽ സമയം നോവലുകളും കഥകളും അപഹരിച്ചു. ആനുകാലികങ്ങളിലും ഓണപതിപ്പുകളിലും ലഭ്യമായ നിരവധി കഥകൾ വായിച്ചു. വായനശാല എന്ന ഓഡിയോ വാട്സപ്പ് ഗ്രൂപ്പ് വഴി നൂറ് കണക്കിന് കഥകളും കവിതകളും ലേഖനങ്ങളും കേട്ടു (അവ രേഖപ്പെടുത്തപ്പെട്ടിട്ടില്ല) .ബ്ലോഗിലും ഓൺലൈൻ മാസികകളിലും വായിച്ചതും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മലയാള ഭാഷയിൽ തന്നെയായിരുന്നു  ഏതാണ്ട് നല്ല ശതമാനം വായനയും, ആംഗലേയത്തിൽ വളരെ കുറവ്. പതിവ് പോലെ ഒരു കണക്കെടുപ്പിന് ഇത്തവണയും തുനിയുന്നു. രേഖപ്പെടുത്തപ്പെട്ടവയുടെ ഒരു  അവലോകനം ആവാം.