എന്തിനു വായിക്കണം എന്നതാവട്ടെ ചർച്ച. അതിനു മുന്നേ
എന്തിനാണ് എഴുത്ത് എന്നതും ചർച്ചിക്കണമല്ലോ? ആദികാവ്യം തുടങ്ങുന്നത്
'മാനിഷാദ' എന്നാകുന്നു. അതായത് 'അരുത് കാട്ടാളാ' എന്ന വിലക്ക്. പരിശുദ്ധ
ഖുര്‍ആന്‍ 'വായിക്കുക' എന്നുണർത്തിയാണല്ലോ ആരംഭിക്കുക. തുടർന്ന് ഇറങ്ങിയ
വചനം 'ഹേ പുതച്ചു മൂടി കിടക്കുന്നവനേ ഉണര്‍ന്നെണീററു പ്രവര്‍ത്തിക്കൂ'
എന്നാഹ്വാനം ചെയ്യുന്നതത്രേ. നന്മയിലേക്കും പ്രവര്‍ത്തിയിലേക്കും
നയിക്കലാവണം എഴുത്തിന്‍റെ ലക്‌ഷ്യം എന്ന് സാരം. വായന ലക്ഷ്യം വെക്കുന്നതും
അതിലേക്കാവണം. 'നോവുമാത്മാവിനെ സ്നേഹിക്കാത്ത വായന' ഗുണപരം അല്ലെന്നർത്ഥം.
വായനയുടെ പ്രായോഗികതയിൽ 'വൈജ്ഞാനികവും'
'സര്‍ഗാത്മകവും' ഇട കലർന്ന് വേണം എന്ന് കഴിഞ്ഞ ഭാഗത്ത് പറഞ്ഞതിന്റെ
വിവക്ഷയും ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. 'പ്രയോജനകരമായ' വായനയോട്
താല്പര്യം കൂടിയ കാലഘട്ടം ആണിത്. പ്രയോജനം എന്നതിനെ കേവലം ഭൌതികമായ
നേട്ടം എന്നതിലേക്ക് ചുരുക്കിയാണു ഈ ചിന്ത. എന്‍ട്രന്‍സിനു ഗുണമാണോ എന്ന്
മാത്രം നോക്കി കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങി കൊടുക്കുന്ന രക്ഷിതാക്കൾ
ഈ ബോധത്തിന് ആക്കം കൂട്ടുന്നു. പി എസ് സി പരീക്ഷക്ക് ഉപകാരപ്പെടുന്ന വായന
മാത്രം ലക്ഷ്യം വയ്ക്കുന്ന വായനാ സംസ്കാരം ചെറുപ്പക്കാരുടെ ഇടയില്‍
അമിതമായി വളര്‍ന്നു വരുന്നു. മാനവിക വിഷയങ്ങള്‍ പഠിക്കാൻ താത്പര്യം
കുറയുകയും, ഇംഗ്ലീഷ് പോലുള്ള ഭാഷകളുടെ ' പഠനം 'സ്പോക്കണ്‍ ഇംഗ്ലീഷ് '
നിലവാരത്തിലേക്ക് താണു പോവുകയും ചെയ്തിരിക്കുന്നു. കവിതയും കഥയും വായിച്ചു
എന്ത് കിട്ടാൻ എന്ന ചിന്ത നമ്മെ വല്ലാതെ ഭരിക്കുന്നു. 'ഒരാൾക്ക് എത്ര ഭൂമി
വേണം' എന്ന വിഖ്യാത കഥയിലെ കഥാപാത്രത്തെ പോലെ ഭൂമിക്കായി നെട്ടോട്ടമോടുന്ന
ആൾ 'ഭൂമിക്കൊരു ചരമഗീതം' വായിച്ചു എങ്ങനെ വികാരപ്പെടാൻ ? (ഇത്തരം ഗീതങ്ങൾ
എഴുതുന്നവരും ഷേക് സ്സ്പിയർ പാടിയപോലെ കറുപ്പിനെ വെളുപ്പാകും സുവർണ്ണ തളിക
തേടി ഓടുന്നു എന്നതാണല്ലോ ഏറെ രസകരം) അത് കൊണ്ടാണ് ഈ കാലത്ത് വിജ്ഞാന
പുസ്തകങ്ങൾ മാത്രം വായിച്ചു മനസ്സ് വല്ലാതെ കലുഷപ്പെട്ടു ക്ഷോഭത്തിനു
മാത്രം വഴിപ്പെട്ടു സ്നേഹത്തെ മറക്കുന്ന അവസ്ഥ സംജാതമാവുന്നത് .
ഇവിടെയാണ് പൈങ്കിളി എഴുത്ത് എന്ന പേരില്‍ വിമര്‍ശന
വിധേയമായ ജനപ്രിയ സാഹിത്യം ചര്ച്ച ചെയ്യപ്പെടേണ്ടത്. മനുഷ്യന്‍റെ മൃദുല
വികാരങ്ങളെ ചൂഷണം ചെയ്യുന്നു എന്നായിരുന്നു ആ വിമര്‍ശനം. പക്ഷെ ഒട്ടേറെ
പേരെ വായനയിലേക്ക് നയിച്ചത് ആ മേഖലയുടെ സംഭാവന ആണ് താനും. ആ കൃതികൾ
പലപ്പോഴും നല്ല സന്ദേശങ്ങൾ നല്‍കിയില്ല എന്നും വിമര്‍ശനം ഉയര്‍ന്നു.
നന്മയിലേക്ക് നയിക്കൽ എപ്പോഴും സാഹിത്യത്തിന്റെ ലക്ഷ്യം എന്നത് എല്ലാവരും
അംഗീകരിക്കുന്നില്ല. എഴുത്തിന്‍റെ പല ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്
എന്ന് മാത്രമാണ് എന്നതാണ് ചിലരുടെ അഭിപ്രായം.
വായിച്ചു വായിച്ചു ഉള്ളിലേക്ക് ഒതുങ്ങുന്നവർ ധാരാളം. വായിച്ചതിന്‍റെ ആശയങ്ങള സഹ ജീവികള്‍ക്കു ഏതെങ്കിലും വിധത്തില്‍ പകര്‍ന്നു നല്‍കേണ്ടത് ഒരു ധര്‍മ്മം തന്നെയാണ് എന്നൊരു അഭിപ്രായം ഉണ്ട്. വായന ചുരുങ്ങാനല്ല വികസിക്കാനും വിശാലമാവാനും ആണ് പ്രയോജനപ്പെടെണ്ടത്.
വായനയുടെ ലക്ഷ്യത്തെ ഒരു പോസ്റ്റിൽ ഒതുക്കാവുന്നതല്ല. എങ്കിലും, വിസ്താര ഭയത്താൽ ഇവിടെ ചുരുക്കുന്നു. ഒന്നാം ഭാഗം കൂടി വായിച്ചു അഭിപ്രായങ്ങൾ പറയണേ !
കഥ തുടരുന്നു സിനിമയില്‍ മമ്മൂട്ടി പറഞ്ഞ പോലെ, "മാമ്പഴം" വായിച്ചു തെങ്ങിയവര്‍ പിന്നെ കുട്ടികളെ തല്ലാതിരുന്നിട്ടില്ല.. അതുപോലെ ആണ്, വായനക്ക് മനുഷ്യന്റെ ജീവിതത്തില്‍ അത്രയ്ക്ക് സ്വാധീനമേ ഉള്ളു..
ReplyDeleteദൃശ്യമാധ്യമങ്ങളുടെ അതിപ്രസരണത്താല്‍ ഒരിക്കല്‍ പുറകിലോട്ടു പോയ വായന ഇപ്പോള്‍ വീണ്ടും തിരിച്ചുവരുന്നതിന്‍റെ ലക്ഷണങ്ങള്‍ എങ്ങും കാണുന്നത് ആശ്വാസകരം തന്നെ !!
ReplyDeleteവിസ്താരഭയത്താല്‍ ചുരുക്കേണ്ടതില്ലായിരുന്നു... (വിസ്താരം കുറവാണ്)
ReplyDeleteബാലരമയിലും ബാലഭൂമിയിലും തുടങ്ങിയ വായന പിന്നീട് "മ" വാരികകളും കടന്നു ഇപ്പോള്‍ ഇ-വായനയില്‍ എത്തിനില്‍ക്കുന്നു.
ReplyDeleteസിനിമയും പാട്ടും പോലെതന്നെ വായനയിലും ഓരോരുത്തര്‍ക്കും അവരുടെതായ താല്‍പ്പര്യങ്ങള്‍ ഉണ്ടാകുമെന്ന് പറയാല്ലോ. ഞാന്‍ തമാശക്കഥകള്‍ വായിക്കുന്നത് മറ്റൊരാള്‍ പുച്ചത്തോടെ നോക്കും, എന്നിട്ടയാള്‍ സെന്റി കഥകള്‍ വായിക്കും.
ഏതു തരം വായന ആയിരുന്നാലും വായനയുടെ പ്രാധാന്യം വലുതാണ്, എന്നത് സമ്മതിക്കാതെ വയ്യ.
വിസ്താരം വളരെ കുറഞ്ഞു പോയല്ലോ അന്‍വര്‍ക്ക... വായനയുടെ ലക്ഷ്യത്തില്‍ ചില കടന്നു പോയ കാലഘട്ടങ്ങളിലെ വായന കൂടി പറയാമായിരുന്നു ഏന് തോന്നി ... നന്ദി :)
ReplyDeleteവായന ചുരുങ്ങാനല്ല വികസിക്കാനും വിശാലമാവാനും ആണ് പ്രയോജനപ്പെടെണ്ടത്.
ReplyDeleteനല്ല കാഴ്ചപ്പാട് അന്‍വര്‍ക്കാ...
നല്ല പുസ്തകങ്ങള്‍
ReplyDeleteനല്ല കൂട്ടുകാര്‍
രണ്ടും അനിവാര്യമാണ് വ്യക്തിത്വരൂപീകരണത്തിന്
നല്ല ലേഖനം
തുടരുക!
ഇവിടെയാണ് പൈങ്കിളി എഴുത്ത് എന്ന പേരില് വിമര്ശ വിധേയമായ ജന പ്രിയ സാഹിത്യം ചര്ച്ച ചെയ്യപ്പെടേണ്ടത്.......പക്ഷെ ഒട്ടേറെ പേരെ വായനയിലേക്ക് നയിച്ചത് ആ മേഖലയുടെ സംഭാവന ആണ് താനും....
ReplyDeleteസത്യമാണ് ഞാന്‍ ആദ്യം വായിച്ച സാഹിത്യം 'മ' വാരികകളിലെതാണ്.............
വായനയുടെ നഷ്ടഭയത്തിനെപ്പറ്റി എഴുതുമ്പോള്‍ വിസ്താരഭയം വേണ്ടായിരുന്നു
നന്ദി. വിസ്താരം കൂടിയാൽ ഇ - വായനയിൽ വായിക്കപ്പെടില്ല എന്ന് തോന്നി; ചർച്ചകൾക്കാവശ്യമായ പോയന്റുകൾ നിരത്തുക എന്നതാണ് കൂടുതൽ ഭംഗി എന്നും.
ReplyDeleteവായനയുടെ സ്വാധീനം ചെറുതൊന്നുമല്ല. ലോകത്ത് നടന്ന പരിവർത്തനങ്ങൾ ഒക്കെ ചെറിയ ശതമാനം ആളുകളിൽ നിന്ന് തുടങ്ങിയതാണ്. അവര്ക്കൊക്കെ പുസ്തകങ്ങളുടെ സ്വാധീനം ഉണ്ട് താനും. അതിനാല വായന വളരട്ടെ!
ReplyDeleteനല്ല ലേഖനം
വിസ്താരം കുറച്ചതു നന്നായി എന്നാണെന്റെ പക്ഷം, ചെറിയ ഉരുളകൾ ഉരുട്ടി തരുമ്പോൾ കഴിക്കാൻ ഒരു സുഖമുണ്ട്... ആശംസകളോടൊപ്പം നന്ദിയും
ReplyDeleteവായിക്കാൻ സുഹൃത്തിന്റെ കയ്യിൽ നിന്നും വാങ്ങിയ പുസ്തകങ്ങളിൽ
ReplyDeleteഅവന്റെ ചിന്തകളും അടക്കം ചെയ്തിരിക്കും,
എന്റെ ചിന്തയിൽ അവ വായിക്കുകയെന്നും
അവന്റെ ഓർമയിൽ അവ സുരക്ഷിതമെന്നും,
വായിക്കാൻ വൈകുമ്പോൾ ചിതലരിക്കുമ്പോൾ
നഷ്ടമാവുന്നത് ഒരുപാട് വാക്കുകൾക്കൊപ്പം
ഒരേ രണ്ട് മനസ്സുകളുമാണ്,
മടങ്ങിയ പുറംചട്ടകളോരോന്നും
നിവർത്തി തുടച്ച്
തിരിച്ച് കൊടുക്കുമ്പോൾ
നന്മയുള്ള രണ്ട് മനസ്സുകൾ ചുംബിക്കുന്നുണ്ട്,
ഇത് ഞാൻ ഇതിനോടൊപ്പം വെക്കുന്നു എന്റെ ബ്ലോഗിലെ അവസാന പോസ്റ്റാണ്,,,, പക്ഷെ ഇക്ക പറഞ്ഞത് മറ്റൊരു ചിന്തയാണ്................ വായന എന്നതിൽ എന്റെ തോന്നലാണെന്ന് മാത്രം
ആശംസകൾ
ഈ വിഷയവുമായി ഇനിയും വിസ്താരമുള്ള വിശകലനം വേണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം . ഓരോ ഭാഗത്തിലും ഈ വിഷയവുമായി ബന്ധപ്പെട്ട ഓരോ ഘടകങ്ങളോ സാഹചര്യങ്ങളോ കൂടി വിശകലനം ചെയ്യുന്നത് നന്നായിരിക്കും . എഴുത്തിന്റെ അവസാനം conclusion എന്നൊരു സംഭവത്തെ നന്നായി തന്നെ അവതരിപ്പിക്കുക .
ReplyDeleteആശംസകളോടെ ..
വായിച്ചു വായിച്ചു ഉള്ളിലേക്ക് ഒതുങ്ങുന്നവർ ധാരാളം. വായിച്ചതിന്‍റെ ആശയങ്ങള സഹ ജീവികള്‍ക്കു ഏതെങ്കിലും വിധത്തില്‍ പകര്‍ന്നു നല്‍കേണ്ടത് ഒരു ധര്‍മ്മം തന്നെയാണ് എന്നൊരു അഭിപ്രായം ഉണ്ട്. വായന ചുരുങ്ങാനല്ല വികസിക്കാനും വിശാലമാവാനും ആണ് പ്രയോജനപ്പെടെണ്ടത്.
ReplyDeleteഇത് തന്നെയാണ് അകക്കാമ്പ്
വായിക്കുക വളരുക വളർത്തുക
നാം എന്ത് ചെയ്തു എന്നാ ചോദ്യത്തിന് ശൂന്യമായി കൈമലർത്താം നമുക്ക് .
എന്നിട്ട്
ഇ - ലോകത്തിന്റെ കോണിലിരുന്നു വാചാലമാകാം.
പണ്ടെ ..എനിക്കീ പുസ്തകം വായിക്കുന്ന ശീലമില്ല
ReplyDeleteനല്ലൊരു വായനക്കാരന് മാത്രമേ അല്പമെങ്കിലും എഴുതാന്‍ ആകൂ....ചിലര്‍ ബ്ലോഗ് /ഫേസ്ബുക്ക് സൃഷ്ടികളെ വെറും കക്കൂസ് സാഹിത്യമായി അവഹേളിക്കുന്നുണ്ടെങ്കിലും ബ്ലോഗ് /ഫേസ്ബുക്ക് രംഗത്ത് എഴുത്തുകാര്‍ കൂടി വരുന്നത് വായന വളരുന്നു എന്നതിന്റെ തെളിവ് തന്നെയാണ്.
ReplyDeleteഎന്‍റെ വായന എനിക്കൊരു അനുഭൂതിയാണ്
ReplyDeleteജീവിതത്തില്‍ നിന്ന് ജീവിതത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ ഇടയ്ക്കു ലഭിക്കുന്ന അനുഭൂതി..
രസം കലറന്ന രസകരമായ മനസ്സിന്റെ അനുഭൂതി !!
അസ്രൂസാശംസകള്‍ ..അനവരികള്‍ :)
വായിച്ചു വായിച്ചു ഉള്ളിലേക്ക് ഒതുങ്ങുന്നവർ ധാരാളം. വായിച്ചതിന്‍റെ ആശയങ്ങള സഹ ജീവികള്‍ക്കു ഏതെങ്കിലും വിധത്തില്‍ പകര്‍ന്നു നല്‍കേണ്ടത് ഒരു ധര്‍മ്മം തന്നെയാണ്.
ReplyDeleteഅത് താങ്കൾ ഭംഗിയായി നിർവഹിച്ചു... അഭിനന്ദനങൾ
സ്നേഹപൂർവ്വം ,
ആഷിക് തിരൂർ
വായിച്ചു വായിച്ചു ഉള്ളിലേക്ക് ഒതുങ്ങുന്നവർ ധാരാളം. വായിച്ചതിന്‍റെ ആശയങ്ങള സഹ ജീവികള്‍ക്കു ഏതെങ്കിലും വിധത്തില്‍ പകര്‍ന്നു നല്‍കേണ്ടത് ഒരു ധര്‍മ്മം തന്നെയാണ്.
ReplyDeleteഅത് താങ്കൾ ഭംഗിയായി നിർവഹിച്ചു... അഭിനന്ദനങൾ
സ്നേഹപൂർവ്വം ,
ആഷിക് തിരൂർ
നല്ല വായനയുണ്ടെങ്കിലേ നല്ല എഴുത്തുണ്ടാകൂ ...!
ReplyDelete