സമര്‍പ്പണം
സിനിമയെ വല്ലാതെ സ്നേഹിക്കുന്ന സിനിമാ വിചാരണക്കാരന്
( പ്രിയ സുഹൃത്ത് പ്രവീണ്‍ ശേഖര്‍ )
ലോക സിനിമയുടെ ചരിത്രം -
ചേലങ്ങാടു ഗോപാലകൃഷ്ണന്‍ -
കറന്റ് ബുക്സ് / ഡി സി ബുക്സ്
പേജുകള്‍ 176
വില: 110 രൂപ
സിനിമയെ പറ്റി ഗ്രന്ഥങ്ങളും ലേഖനങ്ങളും മലയാളത്തിൽ അപൂർവമല്ല. ആനുകാലികങ്ങളിൽ സ്ഥിരം അപഗ്രഥന പംക്തികളുണ്ട്. കൊഴിക്കോടന്റെ സിനിമാ നിരൂപണം ഒരു കാലത്ത് നന്നായി വായിക്കപ്പെട്ടിരുന്നു.സിനിമയുടെ സാങ്കേതിക വളര്ച്ചയെപറ്റിയും ലോക സിനിമയിൽ നിറഞ്ഞു നിന്ന മഹാരഥന്മാരെ പറ്റിയും ഒക്കെ പുസ്തകങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ലോക സിനിമയുടെ ചരിത്രം ഇത്ര സംക്ഷിപ്തമായി ലോക ചരിത്രത്തിന്റെ അകമ്പടിയോടെ എഴുതപ്പെട്ടതു മലയാളത്തിൽ ആദ്യം തന്നെ എന്ന് തോന്നുന്നു. 2010 ൽ മണ്‍ മറഞ്ഞ ശ്രീ ഗോപാലകൃഷ്ണൻ തന്റെ ആറ് പതിറ്റാണ്ട് നീണ്ടു നിന്ന ചരിത്ര പഠനം കൊണ്ട് മാത്രമാണിത് സാധിച്ചത്. നല്ല ഒരു ചരിത്രകാരൻ കൂടിയാണ് അദ്ദേഹം.
ഈ ഗ്രന്ഥത്തിലൂടെ കടന്നു പോകുമ്പോൾ മാറ്റങ്ങൾക്ക് വേണ്ടി ജീവിതം ഹോമിച്ച പ്രതിഭകൾക്കൊക്കെ ദുരന്തങ്ങൾ പല വിധത്തിൽ അനുഭവിക്കേണ്ടി വന്നു എന്ന് കാണാം. അന്ധ വിശ്വാസം ഉണർത്തുന്ന തെറ്റിധാരണകൾ കൊണ്ട് അവരെ ഒക്കെ അതാതു കാലത്തെ സമൂഹം ആട്ടി പായിച്ചു. സെല്ലുലൊയിഡിലെ നായകനെ പോലെ അവർ പലരും ദരിദ്രരായി മരിച്ചു. (ജെ സി ഡാനിയേലിനെയും വെളിച്ചത്തു കൊണ്ട് വന്നത് ശ്രീ ഗോപാലകൃഷ്ണൻ ആയിരുന്നല്ലോ?)
സിനിമ ഇന്ന് വ്യാവസായികമായും സാങ്കേതികമായും ഏറെ മുന്നേറിയല്ലോ? ഈ പള പളപ്പിൽ മിന്നുന്ന താരങ്ങൾ അവരുടെ പൂർവസൂരികളെ സ്മരിക്കുമോ എന്ന് ഗ്രന്ഥകാരനോപ്പം നാമും ആശങ്കപ്പെടുന്നു. (സാധ്യത ഇല്ലെന്നറിയാം. കെ രാഘവൻ മാസ്റ്റരെ നന്നായി സ്മരിച്ചത് നാം കണ്ടതാണ്)
മുപ്പത്തി രണ്ടു അധ്യായങ്ങളിലായി ലോക സിനിമയുടെ ചരിത്രം പറയുന്ന ഈ മനോഹര ഗ്രന്ഥം ഒരു ശാസ്ത്ര പുസ്തകം കൂടിയാണ്. നിഴൽ ചിത്രം, നിശ്ചല ചിത്രം, ചലന ചിത്രം, ശബ്ദ ചിത്രം, വർണ്ണ ചിത്രം, 3D ചിത്രം എന്നിങ്ങനെ സാങ്കേതിക മികവിന്റെ ചരിത്രം നന്നായി വരച്ചു കാട്ടുന്നു. എഴുതിയ കാലം കൊണ്ടാവണം, ഇന്റർനെറ്റ് വരുത്തിയ സ്വാധീനം പരാമർശിക്കപ്പെടാതെ പോയത്. (2010 നു മുന്നേ)
സിനിമയിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന ഹോളിവൂഡ് , ബൊക്സാഫീസ്, ഈസ്റ്റ് മാൻ തുടങ്ങി നിരവധി പടങ്ങളുടെ ആവിർഭാവം ഈ പുസ്തകം പറഞ്ഞു തരുന്നു.
സിനിമയുടെ ചരിത്രവും ലോക ചരിത്രവുമായി ഇഴ പിണഞ്ഞു കിടക്കുന്നു. അവിടെയും രാഷ്ട്രീയത്തിന്റെയും വർണ്ണ വെറിയുടെയും പങ്കു കാണാം. ഇന്നും കലയെ ഇവ തെറ്റായി സ്വാധീനിക്കുന്നു എന്ന് നമുക്കറിയാം.
ഭൂലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സിനിമ എങ്ങനെ വളർന്നു എന്ന് ഈ പുസ്തകം നന്നായി പറയുന്നു. ഓരോ നാഴിക കല്ലിനും പിന്നിൽ പ്രവര്ത്തിച്ച ആളുകളെ പറ്റി തർക്കങ്ങളും വീമ്പു പറച്ചിലുകളും കാണാം. ലോക സിനിമ ചരിത്രത്തോടൊപ്പം ഭാരത സിനിമാ ചരിത്രവും മലയാള സിനിമ ചരിത്രവും ചെറുതായി പറഞ്ഞു പോകുന്നു.
ഇതിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾക്ക് മുന്നിൽ നമിക്കാതെ വയ്യ. സിനിമാ ചരിത്രത്തിലെ മഹാരഥന്മാർക്ക് സംഭവിച്ച പോലെ ജീവിച്ച കാലത്ത് ശ്രീ ഗോപാലകൃഷ്ണന് വേണ്ടത്ര അംഗീകാരം നാം നല്കിയില്ല. അദ്ദേഹത്തിന്റെ മകൻ സാജു ആണ് ഈ പുസ്തകങ്ങൾ ഒക്കെ പ്രസിദ്ധീകരിക്കാൻ മുന്നോട്ടു വന്നത്.
സിനിമയെ സ്നേഹിക്കുന്നവരും പഠിക്കുന്നവരും അവശ്യം വായിക്കേണ്ട പുസ്തകം.
പിൻ കുറിപ്പ്:
പ്രവീണ്‍ ശേഖറിനെ പരിചയപ്പെടും മുമ്പ് സിനിമ ഗൌരവമായി പഠിക്കേണ്ട ഒന്നാണ് എന്നെനിക്കു തോന്നിയിട്ടില്ല. സമൂഹത്തിൽ സിനിമ അത്ര സ്വാധീനം ചെലുത്തുന്ന ഒരു കലാ രൂപം ആണല്ലോ? അതിന്റെ അവലോകനം ആത്മാർത്ഥമായി ചെയ്യുന്ന സുഹൃത്തിനു ഈ പോസ്റ്റ് സമർപ്പിക്കാൻ അതാണ് കാരണം.
ഈ പുസ്തകത്തെ പറ്റി ഡി സി ബുക്സിന്റെ ബ്ലോഗ് വായിക്കാൻ
ഇവിടെ ക്ലിക്കുക
അനുബന്ധം:
പ്രധാന പരാമർശ സിനിമകൾ
The Great Train Robbery
Queen Elizabeth
Book Worm
The student of Preg
Adventures of Mr. white
The Horizon
The birth of a nation
The Light of asia
Alan Ara
Tarzen
African Queen
Al-Bashkadah
The Toll of the sea
Flowers of tree
The Tramp
A women of Paris
The kid
The Circus
The gold rush
The good earth
The Machinist
Gandhi
Basic Instincts
A good woman
kajemusha
In this world
Devadas
Lagan
Sholey
Raja Harichandra
സ്വയം വരം
ചെമ്മീൻ
(ലിസ്റ്റ് അപൂർണ്ണം )
ചേലങ്ങാട്ട് ഗോപാലകൃഷ്ണനെപ്പറ്റി വളരെയധികം കേട്ടിട്ടുണ്ട്.
ReplyDeleteഅവസാനം കൊടുത്തിരിയ്ക്കുന്ന സിനിമാ ലിസ്റ്റ് ഇഷ്ടപ്പെട്ടു
ഇനി കാണാത്തത് ഓരോന്ന് ടോരന്റ് ചെയ്യണം
എപ്പോ കണ്ടു തീരും?
Deleteചേലങ്ങോട് ഗോപാലകൃഷ്ണനെക്കുറിച്ച് കൂടുതൽ അറിയുന്നത്, സെല്ലുലോയിഡിൽ ശ്രീനിവാസൻ അവതരിപ്പിച്ച ആ കഥാപാത്രത്തിലൂടെയാണ്.... നാളെ സ്കൂൾവിട്ടു വരുന്നവഴി കറന്റ് ബുകിസിനു മുന്നിൽ വണ്ടിനിർത്താനും, നൂറ്റിപ്പത്ത് രൂപ ചിലവാക്കാനും തീരുമാനമെടുപ്പിച്ചു ഈ ചെറിയ കുറിപ്പ്...... ( നന്ദി - അറുപിശുക്കാനും അൽപ്പ വരുമാനക്കാരനുമായ എന്റെ പോക്കറ്റിലെ നൂറ്റിപ്പത്ത് രൂപ പുറത്തേക്ക് ഇറക്കിച്ചതിന്.... )
ReplyDeleteവായിച്ചു കാണും ഇപ്പൊ...
Deleteഇദ്ദേഹത്തിന്‍റെ തന്നെ ചരിത്രത്തില്‍ ഇല്ലാത്ത വിപ്ലവകാരികള്‍ എന്ന പുസ്തകത്തില്‍ ആണെന്ന് തോന്നുന്നു, ജെ.സി.ഡാനിയേലിനെ പറ്റി കൂടുതല്‍ വിശദമായി പറഞ്ഞിരിക്കുന്നത്...
ReplyDeleteആണോ? അതും വായിക്കണം
Deleteഅവസാനം കൊടുത്തിരിയ്ക്കുന്ന സിനിമാ ലിസ്റ്റ് ഇഷ്ടപ്പെട്ടു
ReplyDeleteഇനി കാണാത്തത് ഓരോന്ന് ടോരന്റ് ചെയ്യണം
അജിത്തെട്ടന്‍ പറഞ്ഞ ഈ അഭിപ്രായം ആണ് എനിക്കും
കണ്ടു നോക്കൂ
Deleteലിസ്റ്റിലെ പലതും കണ്ടിട്ടില്ല :(. പുസ്തക പരിചയം നന്നായി ഇക്കാ ... എന്ന് വായിക്കാന്‍ ആകുമോ ഇതൊക്കെ! . പ്രവീണിന് സമര്‍പ്പണം :)
ReplyDeleteവായിക്കണം ആര്‍ഷാ
Deleteനന്ദി, ഈ പരിചയപ്പെടുത്തലിന്..
ReplyDeleteനന്ദി ഈ വായനക്ക്
Deletegood
ReplyDeleteതാങ്ക്സ്
Deleteഈ പുസ്തകം ഒന്ന് വായിക്കണം ..ഈ പരിചയപ്പെടുത്തലിനു ഒരായിരം നന്ദി പ്രിയ അൻവർക്ക .. കണ്ട സിനിമകൾ ഒരു മഴ തുള്ളിയോളമേ വരൂ .. കാണാനുള്ള സിനിമകൾ ഒരു കടലായിങ്ങനെ മുന്നിൽ പരന്നു കിടക്കുകയാണ്. കടൽ യാത്ര അനിവാര്യമായി വരുന്നു ഇതെല്ലാം വായിക്കുമ്പോൾ ..
ReplyDeleteആശംസകൾ
കടല്‍ കടന്നു ബുക്ക് അവിടെ എത്തിച്ചു ..ഇനി വായന നിന്റെ കടമ
Deleteഅന്‍വര്‍ ക്കാ നന്നായീട്ടോ .....പുസ്തകം കിട്ടുമോന്നു നോക്കണം..
ReplyDeleteനോക്കൂ
Deleteപരിചയപ്പെടുത്തലിനു നന്ദി അന്‍വര്‍ക്കാ
ReplyDeleteവയിക്കാനോക്കെ സമയം ഉണ്ടാകുമോ ?
Deleteഇത് എന്തായാലും വാങ്ങണം...വായിക്കണം...
ReplyDeleteമേല പറഞ്ഞ സിനിമകളിൽ 10 ഓളം ഞാൻ കണ്ടിട്ടുണ്ട്. കണ്ടിരിക്കേണ്ട സിനിമകളിൽ ഇനിയും ധാരാളം ഉണ്ട്.
ReplyDelete