Friday, 8 November 2013

'അന്‍വരി'കള്‍ക്ക് ഒരു വയസ്സ്അന്ന് ഞാൻ വിവര വിശാല ശൃംഖലയിൽ  
സ്വസ്ഥാപനത്തിൻ  വാർത്ത തെരയവേ
കണ്ണിലുടക്കി, നമ്മെ വിമർശിക്കും വരികൾ
ബ്ലോഗതിൽ, തെല്ലു അമ്പരപ്പോടെ പരതി ഞാൻ
'വിഷ്ണുലോക'ത്തിന്റെ മാറിൽ 'കുഞ്ഞുമോൻ'
വർദ്ധിത വീര്യനായ് മുനിഞ്ഞു കത്തീടവേ
മലയാള ബ്ലോഗിന്റെ കൂട്ടവും കണ്ടെന്റെ
കൈപിടിച്ച്ന്നു 'പടന്ന' മുന്നേറവേ                                              

അബസ്വര ലിങ്കുകൾ വരയിൽ കുരുങ്ങി
ഹൃദയ താളത്തോടമാവാസി നാളിലും
വെള്ളനാടിന്റെ പിന്നെ നെടുമങ്ങാടിന്റെ
സൗമ്യദർശനത്തിലുന്മത്തനായി ഞാൻ
ബെർളിയും വള്ളിക്കുന്നും നയിച്ചൊരാ
ബ്ലോഗത്ര ചെറുതല്ല എന്നു നിനച്ചു ഞാൻ
 പാവം പ്രവാസിയും കൊമ്പനും വമ്പനും
കൂടാരമാടിച്ചതി ലൊളിപോരാളി പാര്ക്കവേ
വെള്ളരിക്കാ പട്ടണത്തിൻ നടുവില്‍ ഞാൻ
നില്ക്കവേ, ആരോ വിളിച്ചു "പ്ലിങ്ങരുടെ നായകാ"
ഊർക്കടവും പുഞ്ചപ്പാടവും കടന്നു ഞാൻ
തോന്ന്യാക്ഷരങ്ങളിൽ സ്പന്ദനം ദർശിക്കവേ

പാദസ്വരത്തിൻ കിലു കിലുക്കത്തിൽ
എന്ന് സ്വന്തം ഹൃദ്യം തണൽ  മരം
മണ്ടൂസ നിസർഗ്ഗ  ആർഷ നാദം
സ്വപ്നക്കൂട് സാന്ത്വനം ആകവേ
കുട്ടിക്കളിയുടെ നായകന്‍ ഇടങ്ങേറായ് മാറവേ
"മധ്യേ  കാണുന്ന ...".ബൂ ലോക കാരണവര്‍  പറയവേ
പ്രവീണങ്ങളാകെ മുങ്ങി നിവർന്നോരു ചലച്ചിത്ര
വിചാരണയിലാമോദവാനായി ഞാൻ
തുഞ്ചൻ പറമ്പിലെ മണ്ണിലോടന്നെത്തി
കൊട്ടോട്ടി, ജയൻ, തിരൂരു ജ്ജ്വല സംഘാടകർ
ദർശനക്കാരെന്നെ ചായവും തേച്ചതിൽ
വരയൻ മുഖാമുഖം ആടി തിമിർത്തു ഞാൻ
പുണ്യാളനൊരു നാളിൽ കണ്ണോന്നടച്ചതിൻ
കണ്ണീർ മഴയും പിന്നെ കാണുവാനിടയായി
കൊണ്ടോട്ടി നഗരത്തിൽ നന്മ കണ്ടെത്തി ഞാൻ
പൊന്നാണിക്കാരനെൻ പുന്നാര അനുജനായ്
ചിത്ര ഡിസൈനർ ഹൃദയത്തിലായതും
കല്യാണ വാർഷികം നെറ്റിൽ തെളിഞ്ഞതും
അമ്പു വരക്കൊരു തട്ടകം പണിഞ്ഞതും
ക്ഷിപ്രം ഉട്ടോപ്യനെൻ മനസ്സിൽ നിറഞ്ഞതും
മറക്കാൻ കഴിയുമോ, അമ്പട പുളുസോ!

അസ്രൂസും ഭ്രാന്തനും പോൻവരി ആക്കിയോ-
രൻവരി എത്ര നാൾ പാരിതിൽ കാണുമോ?
   36 comments:

 1. ഇത് ഒരു സൌഹൃദ പോസ്റ്റു മാത്രം
  വലിയ കവിത ആയി വിലയിരുത്തരുതേ !

  ReplyDelete
 2. പൊന്഼വരികള്഼

  ReplyDelete
 3. ബ്ലോഗില്‍ കൂടുതല്‍ സജീവമാകാന്‍ അന്‍വരികള്‍ ക്ക് സാധിക്കട്ടെ ,,, എല്ലാ ആശംസകളും.

  ReplyDelete
 4. ഇനിയുമിനിയുമീ പൊന്‍വരികള്‍
  നല്ലന്‍വരികളായ് ഞങ്ങള്‍ക്കിടയില്‍
  എന്നുമെന്നുമുണ്ടാകാന്‍ ആശംസകള്‍
  പ്രാര്‍ത്ഥന, സ്നേഹം..... ആര്‍ഷ

  ReplyDelete
 5. സുന്ദരം ,മനോഹരം ...ഈ അന്‍വരികള്‍

  എല്ലാവിധ അസ്രൂസാശംസകളും അന്‍വര്‍ജിക്ക് ,സ്നേഹപൂര്‍വ്വം !

  ReplyDelete
 6. ഇനിയും കൂടുതല്‍ ദൂരങ്ങള്‍ താണ്ടാന്‍ കഴിയട്ടെ.

  ReplyDelete
 7. തുടരട്ടെ പ്രയാണം !!!

  ReplyDelete
 8. മൊയങ്ങട്ടനെ മൊയങ്ങട്ടെ.. അനവരികള്‍ മൊയങ്ങട്ടെ

  ReplyDelete
 9. അ ൻ വ രി ക ളി ക്ക്
  ആ ശം സ ക ൾ.
  ഇനിയും ഒരുപാട് ഒരുപാട് മുന്നോട്ടു പോകട്ടെ.

  ReplyDelete
 10. മംഗളങ്ങള്‍ !! തുടരട്ടെ ജൈത്രയാത്ര !!!

  ReplyDelete
 11. ആശംസകള്‍ അന്‍വര്‍ ഇക്കാ..

  ReplyDelete
  Replies
  1. സ്നാതോഷം സ്നേഹം പ്രിയ പ്ലിംഗാ

   Delete
 12. മംഗളങ്ങള്‍ ........ഇനിയും ഒരുപാട് ഒരുപാട് മുന്നോട്ടു പോകുവാന്‍ കഴിയട്ടെ

  ReplyDelete
 13. അൻവരികളെന്നുമിങ്ങനെ
  പൊൻവരികളായിരിക്കട്ടെ


  ഒന്നാം വാർഷിക ആശംസകള്‍ അന്‍വര്‍ ഭായ്

  ReplyDelete
 14. അന്‍വരികള്‍ ഇനിയും ഉയരങ്ങളില്‍ പാറിപ്പറക്കും! അത് തീര്‍ച്ചയല്ലേ! ആശംസകളും പ്രാര്‍ത്ഥനകളും :-)

  ReplyDelete
  Replies
  1. പ്രിയ വിഷ്ണു ആണല്ലോ തുടക്കക്കാരന്‍ ...അപ്പൊ നന്ദി പറയേണ്ടതില്ലല്ലോ

   Delete
 15. Saw this just now... Manassu niraye snehamulloraal marannillenna santhosham :-) nandi anwar ikkaa... Souhridatthinu :-)

  ReplyDelete
 16. ഇരുളിലേക്കു നിന് പൊന്പദമൂന്നിയാല്
  വിരിയുവാന് ശതം നിലാവുപാടങ്ങള്........

  ReplyDelete
 17. Congrats Anwar
  Keep Going
  Good Wishes :-)

  ReplyDelete
 18. ഇടമുറിയാതെ നിറഞ്ഞൊഴുകട്ടെ; എഴുത്തും വായനയും..... സ്നേഹം... സ്നേഹം.. സ്നേഹം...

  ReplyDelete