Tuesday 10 December 2013

പുസ്തക പരിചയം - ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി


ഓഷ് വിറ്റ്സിലെ  ചുവന്ന പോരാളി 

അരുണ്‍  ആര്ഷ 

ഗ്രീന്‍  ബുക്സ് 

വില : 160 രൂപ

പേജുകള്‍ :  184

ഓണ്‍ലൈന്‍ ആയി വാങ്ങാം ..ഇതാ ലിങ്ക്

- ഒന്ന്  -


            സോഷ്യല്‍  നെറ്റുവര്‍ക്കുകള്‍ ഈ കാലത്ത് ആശയ സംവേദനത്തിനുള്ള മികച്ച ഉപാധിയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ ഇരുന്നു ഇത് വരെ പരസ്പരം കാണാത്തവര്‍  വിവിധ വിഷയങ്ങളെ പറ്റി  സംവദിക്കുന്നു. അത്തരം ഒരു സംവാദത്തില്‍ നിന്നും ഒരു സര്ഗ്ഗ സൃഷ്ടി പിറവിയെടുക്കുക എന്നത് അത്രയേറെ സാധാരണമല്ല. ഇപ്പോള്‍ അതും സംഭവിക്കുന്നു. ഈ നോവലിന്റെ 'സ്പാര്ക്ക്' കിട്ടിയതും അത്തരം ഒരു ചാറ്റില്‍  നിന്നുമാണ്. നാസി ക്രൂരത അരങ്ങേറിയ നാട്ടിന്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ ഈ നോവല്‍  പിറവി എടുത്തത് തികച്ചും ആവേശകരമാണ്. അരുണ്‍ ആര്ഷക്കൊപ്പം സിജോ ജോസഫ് വള്ളിക്കാടനും അഭിമാനിക്കാം. ഫേസ് ബുക്ക് കൂട്ടായ്മയില്‍  അരുണിനെ പ്രോത്സാഹിപ്പിച്ചവര്‍ക്കും... ഒറ്റ ഇരുപ്പില്‍  വായിച്ചു തീര്ക്കാവുന്ന വായനാസുഖം പകരുന്ന നോവല്‍ , മികച്ച ഭാഷയുടെയും പാത്ര സൃഷ്ടിയുടെയും ഉദാഹരണം, മനുഷ്യന്റെ തീവ്ര ദുഃഖങ്ങള്‍ ചോര്ന്നു പോകാതെ ചിത്രീകരിക്കപ്പെട്ട പുസ്തകം എന്നൊക്കെ ഒറ്റ നോട്ടത്തില്‍ ഒരു വായനക്കാരന്‍  എന്ന നിലയില്‍  പറയാനാണ് ഞാന്‍ തുനിയുന്നത്. ഓഷ് വീട്‌സിലെക്കുള്ള ദുഷ്‌കര യാത്രയില്‍ വായനക്കാരനെ കൂട്ടി കൊണ്ട് പോയി, അരുണ്‍, അവരുടെ നെഞ്ചിടിപ്പും രോദനവും നമ്മിലേക്ക് ആവാഹിച്ചു എന്ന് പറയാതെ വയ്യ.


- രണ്ട് -


              അഡോല്‍ഫ്   ഹിറ്റ് ലര്‍ - ക്രൂരതയുടെ പര്യായമായി ലോകം ഇദ്ദേഹത്തെ കാണുന്നു. എന്നാല്‍  എക്കാലത്തെയും 'ബെസ്റ്റ് സെല്ലര്‍ ' ആണ് ഇദ്ദേഹത്തിന്റെ ആത്മകഥ. ഹിറ്റ് ലര്‍ക്ക് ഒരു വീര പരിവേഷവും ഇല്ലാതില്ല. വംശവെറിയാണ് ഹിറ്റ് ലര്‍ പ്രതിനിധാനം ചെയ്യുന്ന ക്രൂരതയുടെ കാതല്‍. ഇന്നും വംശവെറിയും വംശാധിപത്യവും, മാനവ കുലത്തില്‍  നില നില്ക്കുന്നു; ഒട്ടേറെ സ്ഥലത്ത് ഇവ തള്ളി കെടുത്തപ്പെട്ടെങ്കിലും. നാസി ക്രൂരതയെ അധികരിച്ച് ഒട്ടേറെ ഗ്രന്ഥങ്ങളും സിനിമകളും ലോകത്ത് ഉണ്ടായി.ഓഷ് വിറ്റ്സിലെ ക്യാമ്പില്‍ അരങ്ങേറിയ ക്രൂരതയെ പറ്റി തന്നെ പ്രിമോ ലെവി എഴുതിയ സര്‍വൈവല്‍ ഇന്‍ ഓഷ് വിറ്റ്സ് , പിന്നീട് സിനിമയാക്കിയ ഷിണ്ടേഴ്സ്  ലിസ്റ്റ് , ഓസ്കാര്‍ നേടിയ ലൈഫ്  ഈസ്‌  ബ്യൂട്ടിഫുള്‍ ഇവയൊക്കെ നാസി ക്രൂരതയെ പകര്‍ത്തി. ചിലവയുടെ മലയാള പരിഭാഷ ലഭ്യമാണ് . ആന്‍ ഫ്രാങ്കിന്റെ ഡയറി മലയാളത്തില്‍ ഇറങ്ങിയപ്പോ ഉജ്ജ്വല സ്വീകരണം ആണ് ലഭിച്ചത്. ഈ വിഷയകമായി മലയാളത്തില്‍ എഴുതപ്പെട്ട വേറെ നോവല്‍  ഉണ്ടോ എന്ന് അറിയില്ല. മലയാളി അവന്റെ നാലതിരുകൽക്കപ്പുരം നടന്ന സംഭവങ്ങളെ ആധാരമാക്കി എഴുതുകയും പറയുകയും ചെയ്തിരുന്നു എക്കാലവും.

- മൂന്ന്  -

        ചരിത്രത്തെ അധികരിച്ച് എഴുതുമ്പോള്‍ ചരിത്രത്തോട് നീതി പുലര്തിയോ എന്ന അന്വേഷണം നടക്കാറുണ്ട്. 'മാര്‍ത്താണ്ഡ  വര്‍മ്മ' മുതല്‍  'ഒരു വടക്കന്‍ വീരഗാഥ' വരെ അത്തരം ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നാല്‍  ചരിത്ര രചന തന്നെ യഥാര്ത്ഥ  ചരിത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തിയിട്ടില്ല ഏന് കാണാന്‍ കഴിയും. ഹിറ്റ് ലറുടെ വംശീയ വെറിക്കു ചിലര്‍ കാരണങ്ങള്‍  നിരത്താറുണ്ടെങ്കിലും ന്യായീകരിക്കുന്നതിനപ്പുറം  ക്രൂരതക്ക് തെളിവുകള്‍  സാക്ഷി. ഇവിടെ ചില കഥാപാത്രങ്ങള്‍  ഒരു പക്ഷെ ചരിത്ര ഭാഗം അല്ലെങ്കിലും സമാനരെ എഴുതപ്പെടാത്ത ചരിത്രത്തിലെങ്കിലും  കാണാന്‍  കഴിയും.

- നാല്  -

     ഈ നോവല്‍  എഴുതാന്‍  ഇടയായ സാഹചര്യം മുതല്‍  അവസാനിക്കുന്നത് വരെ എഴുത്തുകാരന്‍  താന്‍  ആയും റെഡ്വിന്‍  പ്രൊഫ  കെവിന്‍ ആയും സംവേദിക്കുന്ന ശൈലി ആണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് നില നിര്‍ത്താനും ഒപ്പം ആശയ സംവേദം സുഗമമാക്കാനും ചിലപ്പോ നോവലിസ്റ്റ് പാട് പെടുന്നതും കാണാം. പ്രേതങ്ങള്‍ തനിക്കു കൂട്ടുന്‌ടെന്നു നോവലിസ്റ്റ് അവകാശപ്പെടുന്നു. സിജോയുമായുള്ള സംഭാഷണങ്ങളില്‍ നമുക്ക് തെളിവും ലഭിക്കുന്നു. തുടര്‍ന്ന് അനായാസം കഥയിലേക്ക് കടക്കുന്ന ഒരു രീതി ആദ്യമല്ലെങ്കിലും ഒരുപാടാളുകള്‍ പരീക്ഷിച്ച രീതി അല്ല. ഈ സങ്കേതത്തില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുമുണ്ട്. അതിനാല്‍  ഇതൊന്നും ഏച്ച് കെട്ടായി അനുഭവപ്പെടുന്നില്ല തന്നെ.

- അഞ്ച് -

         റെഡ്വിന്‍  ആയും ജോനാതനായും നായകന്‍  ഇതില്‍ നിറഞ്ഞു നില്ക്കുന്നു.  റെഡ്വിന്‌ടെ  മമ്മ കുറെ നേരമേ രംഗത്ത് ഉള്ളെങ്കിലും മാക്‌സിം ഗോര്‍ക്കി യുടെ 'അമ്മ'യിലെ അമ്മയെ പോലെ നമ്മുടെ ഉള്ളുണര്‍ത്തുന്നു. രംഗത്ത് നേരിട്ട് പ്രത്യക്ഷപ്പെടാത്ത അനീറ്റ, നൊമ്പരമായി  മാറിയ ഡന്ന, ദൃശ്യത്തിനു പിന്നില്‍  ചേതോഹരമായി അവതരിക്കപ്പെട്ട നതാനിയ, ഒടുവില്‍  നിറഞ്ഞു നിന്ന ഹെന്ന തുടങ്ങി സ്ത്രീ കഥാപാത്രങ്ങള്‍  ഒക്കെ നോവലിസ്റ്റിന്റെ മികവുറ്റ പാത്ര സൃഷ്ടിക്കു ഉദാഹരണം തന്നെ. പോളിനെ പോലെ ഉത്തമ സുഹൃത്തായും ഒരു വേള  വഞ്ചകന്‍   ആയും ചിത്രീകരിപ്പിക്കപെട്ട കഥാപാത്രം കുറെ ഏറെ മനസ്സിനെ പിടിച്ചെടുക്കുന്നു. സംഭാഷണങ്ങള്‍  പലപ്പോഴും മിതത്വം പാലിക്കുകയും, ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍  കയ്യടക്കം വിടുകയും ചെയ്യുന്നു.

- ആറു -

       ടോല്‍സ്‌റ്റൊയി 'യുദ്ധവും സമാധാനവും' എന്ന വിഖ്യാത  ഗ്രന്ഥത്തില്‍ മനുഷ്യാവസ്ഥയെ പററി  ഉജ്ജ്വല നിരീക്ഷണങ്ങള്‍ നടത്തുന്നു. വ്യാസനും മഹാ ഭാരത കഥയില്‍  ഉടനീളം  ഇത്തരം നിരീക്ഷണങ്ങളെ കൊണ്ട് ഉള്ളം നിറക്കുന്നു. സൌഹൃദത്തെയും പ്രണയത്തെയും പ്രത്യാശയെയും  പറ്റി കഥാ സന്ദര്‍ഭം  അനുസരിച്ച് നോവലിസ്റ്റ് ഇടയ്ക്കിടെ നിരീക്ഷിക്കുന്നുണ്ട്. മനുഷ്യ ബന്ധങ്ങളുടെ വിലയിരുത്തല്‍ തന്നെയാണ് എക്കാലവും കഥകള്‍. ഇവിടെ, അങ്ങേഅറ്റം ദുരിതമനുഭവിക്കുന്ന ജീവിത സാഹചര്യങ്ങളില്‍ എങ്ങനെ മനുഷ്യ ബന്ധങ്ങള്‍  നില നിന്ന് പോരുന്നു എന്നും വിപുലപ്പെടുന്നു എന്നും ചുരുക്കപ്പെടുന്നു എന്നും ശ്രദ്ധേയമായി നിരീക്ഷിക്കപ്പെടുന്നു.



-ഏഴ് -

                       കൂടുതല്‍ എഴുതി വായനാ സുഖം നഷ്ടപ്പെടുത്തുന്നില്ല. വായിച്ചു തന്നെ അറിയുക; അനുഭവിക്കുക. ഒരു ആസ്വാദകന്‍ എന്ന നിലയില്‍ ഈ നോവലിലെ ഒടുവിലത്തെ  വാചകം പോലെ "കൂടുതല്‍ പറയാന്‍ എന്നെ അനുവദിക്കുന്നില്ല"   ......ആര് ...ഇതു വായിക്കാൻ വെമ്പി നില്ക്കുന്ന പ്രിയ വായനക്കാര്‍ ! 

49 comments:

  1. പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്ന അവലോകനം.. നന്ദി. പുസ്തകം വായിച്ചിട്ട് തീര്‍ച്ചയായും എഴുതാം..

    ReplyDelete
  2. അരുണ്‍, ഈ പേര് അത്രവേഗത്തില്‍ മറക്കാവുന്ന ഒന്നല്ല.
    കൂട്ടത്തില്‍ നിന്നും മറ്റൊരു പുസ്തകം കൂടെ എന്ന സന്തോഷത്തോടൊപ്പം അകത്തെന്ത് എന്ന ജിജ്ഞാസയും വായനയെ വേഗമാക്കുന്നുണ്ട്. അന്വര്‍ക്കായുടെ വായനക്ക് നന്ദി, അരുണിനും പുസ്തകത്തിനുമാശംസകള്‍.!

    ReplyDelete
  3. ബ്ലോഗില്‍ അവസാന ഭാഗം വായിക്കാന്‍ കഴിഞ്ഞില്ല.
    അതിനിനി പുസ്തകം വായിക്കാമല്ലോ.
    അവലോകനം നന്നായിരിക്കുന്നു.

    ReplyDelete
  4. നല്ല വായനയും മികച്ച പ്രോത്സാഹനവും.
    നന്നായി അൻവർ ഭായി.

    ReplyDelete
  5. നല്ല വായനയും മികച്ച പ്രോത്സാഹനവും.
    നന്നായി അൻവർ ഭായി.

    ReplyDelete
    Replies
    1. പ്രോത്സാഹനം അനിവാര്യം

      Delete
  6. ഉടനെ തന്നെ എനിക്കും കിട്ടും പുസ്തകം - ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ അക്ഷമ കൂടി... ബാക്കി വായനാനന്തരം!

    ReplyDelete
    Replies
    1. വായനാനന്തരം പോരട്ടെ

      Delete
  7. ആഷ് വിറ്റ്സ് ഒരു കണ്ണീരോര്‍മ്മയാണ്. വായനയെക്കാളുപരി ഷിന്‍റലേര്‍സ് ലിസ്റ്റ് എന്ന സിനിമയാണ് ആണ് തീവ്രമായ വികാരങ്ങള്‍ ഉണ്ടാക്കിയത്. മഹായുദ്ധത്തെപ്പറ്റിയും ഹോളോക്കോസ്റ്റിനെപ്പറ്റിയും പല പുസ്തകങ്ങള്‍ വായിച്ച അനുഭവമുണ്ട്.
    ഇത് നല്ല അവലോകനം ആയി

    ReplyDelete
    Replies
    1. ഇതും ഒരു വായനാനുഭവം

      Delete
  8. മലയ്ക്ക് പോയി വന്നതിനു ശേഷം ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യാം എന്ന് കരുതി ഇരുന്നതാ.. ഈ ആഴ്ച തന്നെ വാങ്ങി വായിച്ചിരിക്കും.

    ReplyDelete

  9. വായിക്കാന്‍ പ്രേരിപ്പിക്കുന്ന വിശകലനം...നന്നായി എഴുതി ഇക്കാ...

    ReplyDelete
    Replies
    1. പ്രേരണ ഉള്‍ക്കൊള്ളൂ

      Delete
  10. എനിക്ക് ബുക്ക്‌ വായിക്കാന് തോന്നുന്നു! :(

    ReplyDelete
    Replies
    1. അമേരിക്കയില്‍ കിട്ടുമല്ലോ

      Delete
  11. :) വായിക്കട്ടെ...

    ReplyDelete
  12. Njan blogil vannappol thanne oro bhagavum kathirunnu vayichu theeethirunnu ethayalum full oru book ayittu vayikkumbol oru sugam anallo onnukoodi vayikkanam...

    ReplyDelete
    Replies
    1. ബുക്ക്‌ ആയി വായിക്കൂ

      Delete
  13. Njan blogil vannappol thanne oro bhagavum kathirunnu vayichu theeethirunnu ethayalum full oru book ayittu vayikkumbol oru sugam anallo onnukoodi vayikkanam...

    ReplyDelete
  14. ബ്ലോഗ്ഗില്‍ മുടങ്ങാതെ വായിച്ചിരുന്നു. ബുക്ക് വായിക്കണം. എന്ന് കിട്ടുമെന്ന് അറിയില്ല... അരുണിന് ആശംസകള്‍
    അവലോകനം നന്നായിട്ടുണ്ട്.. :)

    ReplyDelete
    Replies
    1. ഉടന്‍ ബുക്ക്‌ കിട്ടട്ടെ

      Delete
  15. അരുണിന് ആശംസകള്‍ ,പുസ്തകത്തിനു എല്ലാ വിജയങ്ങളും നേരുന്നു ,ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനം എനിക്ക് ഇല്ലാത്തത് കൊണ്ട് പുസ്തകം ഇത് വരെ വായിക്കാന്‍ കഴിഞ്ഞില്ല ,ആദ്യത്തെ അവസരത്തില്‍ തന്നെ വാങ്ങും ,അവലോകനം വളരെ നന്നായിരിക്കുന്നു ,,അഭിനന്ദനങ്ങള്‍ അന്‍വര്‍ ജീ

    ReplyDelete
    Replies
    1. ആദ്യ അവസരം തന്നെ ഉപയോഗിക്കൂ

      Delete
  16. നവമാധ്യമ കൂട്ടായ്മയാൽ ഒരു പുസ്തകം ഉടലെടുക്കുക,...
    ഭായ് ആയതിനെ കുറിച്ച് നന്നായി വിശകലനവും നടത്തിയിരിക്കുന്നു...
    ഇനി അരുണിന്റെ ഈ പുസ്തകം ഓൺ-ലൈനായി വാങ്ങി വായിക്കുവാൻ ശ്രമിക്കട്ടെ

    ReplyDelete
  17. വായിക്കണം ... അല്ലാതെ ഞാനെന്താ ഇപ്പൊ പറയ്വാ .. വായിക്കാൻ
    കിട്ടിയത് ഇത് വരെ വായിച്ചു തീർക്കാത്ത പക്ഷം എന്റെ ഈ അഭിപ്രായം വെറും ഗീർവാണമായി കാണുക .. ഹി ഹി ..

    ReplyDelete
    Replies
    1. ഞാനും ഇപ്പൊ ന്താ പറയുക..ഹി ഹി ഹി

      Delete
  18. പോരാളിയെ വളരെ പെട്ടന്ന് തന്നെ സ്വന്തമാക്കി വായിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ആത്മാര്‍ത്തമായി ഇടപെടുന്ന ഒരു അവലോകനം..വായിക്കും...ബാക്കി പിന്നെ..!

    ReplyDelete
  19. അവലോകനം നന്നായി.
    അരുണ്‍ ആര്‍ഷയുടെ ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി ബ്ലോഗ് വഴി
    വായിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
    Replies
    1. ബുക്ക്‌ രൂപത്തില്‍ കൂടി വായിക്കൂ സര്‍

      Delete
  20. പ്രിയപ്പെട്ട അൻവർക്കാ...വായനയ്ക്കും വിലയിരുത്തലിനും ഹൃദയംഗമായ നന്ദി.ഗൗരവമായ വായനയ്ക്ക് പുസ്തകം വിധേയമാക്കപ്പെട്ടു എന്നത് ഏറെ സന്തോഷം പകരുന്നു.ബ്ലോഗും ഓണ്‍ലൈൻ മേഖലയിലെ ചങ്ങാതിമാരും നല്കിയ പ്രോത്സാഹനവും പ്രചോദനവുമാണ് "ഓഷ് വിറ്റ്‌സിലെ ചുവന്ന പോരാളി" യെ സൃഷ്ടിച്ചത് എന്നത് നന്ദിയോടെ ഞാൻ സ്മരിക്കുന്നു.ഏവരുടേയും അനുഗ്രഹാശ്ശിസുകൾ തുടർന്നും പ്രതീക്ഷിച്ചുകൊണ്ട് ...

    ReplyDelete
  21. Good Review
    Thanks Anwar
    Keep it up
    Ini vaayikkanam
    Thanks for sharing

    ReplyDelete
  22. സമാനതകളില്ലാത്ത ക്രൂരതയാണ് ഹിറ്റ്ലറും നാസിപ്പാര്‍ട്ടിയും ജൂതന്മാരൊട് കാട്ടിയിട്ടുള്ളത്. അത് ജര്‍മ്മനിയില്‍ നിന്നും തുടങ്ങി യൂറോപ്പിലെങ്ങും വ്യാപിപ്പിച്ചു. നാസികളുടെ കോണ്‍സണ്ട്രേഷന്‍ ക്യാമ്പുകളിലെ ഏറ്റവും ഭീതിതമായൊരിടമായിരുന്നു പോളണ്ടിലെ ഓഷ്വിറ്റ്സ്. മനുഷ്യരെ അതിക്രൂരമായ പല പരീക്ഷണങ്ങള്‍ക്കും വിധേയരാക്കിയിട്ടുണ്ട് ഇവിടേ വച്ച്. അരുണിന്റെ പുസ്തകം എന്തായാലും വാങ്ങണം. വായിക്കണം.

    ReplyDelete
  23. പുസ്തകം വാങ്ങാന്‍ പറ്റിയില്ല... അരുണിന്‍റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് കയ്യൊപ്പോടെ ഒരു പുസ്തകം സ്വന്തമാക്കണം എന്ന്‍ ആഗ്രഹിച്ചിരുന്നു- അതും സാധിച്ചില്ല...
    എന്തായാലും നല്ല വിലയിരുത്തല്‍- പുസ്തകം വായിക്കണമെന്ന് ഉള്ള ആഗ്രഹത്തിന് ഉല്‍പ്രേരകം ആകുന്ന വിലയിരുത്തല്‍... :)

    ReplyDelete
  24. ഇതിനു സമയവും മനസ്സും അര്‍പ്പിച്ച താങ്കള്‍ ഒരു നല്ല മാതൃകയാണ്‌. ബ്ലോലോഗുകള്‍ വായിപ്പിക്കുവാന്‍ മാത്രമുള്ളതല്ല, വായിക്കുവാന്‍ കൂടിയുള്ളതാണ്‌ എന്ന ഒരു തിരിച്ചറിവുകൂടി പകര്‍ന്നുനല്‍കുന്നുണ്ട്‌ വരികള്‍്‌ക്കിടയിലൂടെ. നന്ദി. ആശംസകള്‍

    ReplyDelete
  25. എല്ലാ വിപ്ലവത്തിലും,എല്ലാ സമരങ്ങളിലും, എല്ലാ പോരാട്ടങ്ങളിലും ചരിത്രം അടയാളപ്പെടുത്താൻ മറന്നു പോകുന്ന ചില രക്തതാരകങ്ങളുണ്ടാകും... ഇന്ത്യയിലെ എണ്ണമറ്റ സ്വതന്ത്രപോരാട്ടങ്ങളിൽ, ആൻറെമാനിലെ സെല്ലുലാർ ജയിലുകളിൽ, അമേരിക്കൻ അഭ്യന്തര യുദ്ധത്തിൽ, ഫ്രഞ്ച് വിപ്ലവത്തിൽ ഒക്കെ, സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനും ചോരയും കൊടുത്ത ധീരൻമാർ. അങ്ങനെ ഒരു ധീര വിപ്ലവകാരിയെ - തോറ്റുപോയെങ്കിലും അവൻ ശ്രമിക്കാതിരുന്നില്ല - ഈ നോവൽ അടയാളപെടുത്തുന്നു.

    ReplyDelete
  26. അൻവർക്കാ... കൃത്യമായ അവലോകനങ്ങൾ. മലയാളത്തിൽ മുൻമാതൃകകളൊന്നുമില്ലാത്ത ഈ നല്ല പുസ്തകം വായനയെ ഇഷ്ടപ്പെടുന്നവരെല്ലാം വായിച്ചിരിക്കേണ്ട ഒന്നാണ്.

    ReplyDelete