Thursday, 19 December 2013

ബ്ലോഗെഴുത്തിനെ വിലയിരുത്തുമ്പോള്‍ - ഭാഗം അഞ്ച്

     
       ബൂലോകത്തെ ഏറെ കാലമായി ശ്രദ്ധേയ എഴുത്തിന്റെ ഉടമകളായ ഫിലിപ്പ് വി ഏരിയല്‍,  നിഷാ ദിലീപ്,  സോണി  എന്നിവര്‍ക്കൊപ്പം ബ്ലോഗില്‍ മനോഹരമായ ഒരു നോവല്‍ എഴുതി വിപ്ലവം സൃഷ്ടിച്ച വി ആര്‍ അജിത്‌ കുമാര്‍ കൂടി ആകുമ്പോള്‍ ഇത്തവണത്തെ ബ്ലോഗ്‌ വിലയിരുത്തല്‍ സാര്‍ത്ഥകം ആകും എന്ന് വിചാരിക്കുന്നു. ബ്ലോഗ്‌ എഴുത്തിനെയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുന്നത് ദൗത്യമാക്കിയ ശ്രീ. ഫിലിപ്പിന്റെ ഏരിയലിന്റെ കുറിപ്പുകള്‍, ഇ-മഷിയുടെ എഡിറ്റര്‍ കൂടിയായ  ശ്രീമതി.നിഷ ദിലീപ് എഴുതുന്ന  ഹൃദയ താളങ്ങള്‍   ശ്രീമതി. സോണിയുടെ പുകയുന്ന കഥകളും  കവിതകളും ശ്രീ . വി ആര്‍ അജിത്‌ കുമാര്‍  (പി ആര്‍ ഡി യില്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ഇപ്പോള്‍ കേരള പ്രസ്‌ അക്കാഡമി സെക്രട്ടറി ) എഴുതിയ നോവല്‍ ബ്ലോഗ്‌ കേരള ചരിത്ര നോവൽ ഈ ബ്ലോഗുകളിലൂടെയാണ് ഇത്തവണത്തെ സഞ്ചാരം

                                            അഞ്ചാം ഭാഗത്തിനു പ്രത്യേക ആമുഖം

          ബ്ലോഗെഴുത്തിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ സംരംഭം. ഇതിന്റെ ഉദ്ദേശം ഫല പ്രാപ്തിയിലെത്തുക ഈ പോസ്ടിന്റെയും മുന്‍  പോസ്ടുകളുടെയും  വിശദമായ വായന (ലിങ്കുകളില്‍ പോയി വായിച്ചു) നിര്‍വഹിക്കുകയും അഭിപ്രായങ്ങള്‍ വിശദമായി രേഖപ്പെടുത്തുകയും ചെയ്യുമ്പോഴാണ് . ആയതിനു ബ്ലോഗ്ഗെര്‍ മാര്‍ മുന്‍  കൈ എടുക്കുകയും ഈ സംരംഭത്തിന് വേണ്ട മാര്ഗ്ഗ നിര്‍ദേശങ്ങള്‍ നല്കുകയും വേണം എന്ന് പ്രത്യേകം അഭ്യര്‍ഥിക്കുന്നു.



കഥയും കവിതയും ലേഖനവും നര്‍മ്മവും വിലയിരുത്തലും ഒക്കെ ചേര്‍ന്ന ബ്ലോഗാണ് ഇത്. പക്ഷെ കഥ, നര്‍മ്മം ഇവയിലൊക്കെ ക്ലിക്കിയാല്‍ 'ഉടന്‍ വരും; നിര്‍മ്മാണത്തില്‍' എന്നാ കാണുക. ണ്ടായിരത്തി പന്ത്രണ്ടു ജൂണ്‍ മുതല്‍ എഴുതുന്നു ബ്ലോഗ് എഴുത്തുകാരന്‍ എന്നതിലുപരി ഒരു മികച്ച വായനക്കാരന്‍ എന്ന നിലയിലാണ്ഫിലിപ്പ് എന്ന അവതാര ലക്ഷ്യം എന്ന് വിളിച്ചോതുന്നു ഈ ബ്ലോഗ്. അങ്ങനെ അറിയപ്പെടാനാകും അദ്ദേഹവും ആഗ്രഹിക്കുന്നത് . കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തി ഏവരെയും ബ്ലോഗിലേക്ക് ക്ഷണിക്കുന്ന ഫിലിപ്പേട്ടന്‍ നല്ല ഒരു ഗൃഹസ്ഥനും ആണെന്ന് ഈ ബ്ലോഗില്‍ തെളിയുന്നു. നിര്‍മ്മലമായ കണ്ണാടി പോലെ സുതാര്യമായ ഒരു മനസിന്റെ ഉടമ എന്നാണ് ഈ ബ്ലോഗ് വായിക്കുന്ന ഏതൊരാള്‍ക്കും വെളിപ്പെടുക. അത്തരം മനസ്സുകള്‍ ക്കാണല്ലോ ഇക്കാലത്ത് ക്ഷാമം.

                          മരം വെട്ടുകള്‍ക്കെതിരെ  സുഗത കുമാരിയെ പോലെ പടവെട്ടി എഴുതിയ                  മരങ്ങളില്‍ മനുഷ്യ ഭാവി: ഒരു ആഹ്വാനം കവിതയുടെ ലക്ഷണ ശാസ്ത്രം വച്ച് ഒരു വിജയമല്ല എങ്കിലും ആശയ സമ്പുഷ്ടം തന്നെ. വരികള്‍ ഒന്ന് കൂടി 'തേച്ചു മിനുക്കി' എടുത്തിരുന്നെങ്കില്‍ 'കാന്തിയും മൂല്യവും' വര്‍ദ്ധിച്ചേനെ. നല്ല കാര്യങ്ങള്‍ക്ക് ആശംസകള്‍ നല്‍കാന്‍ ഫിലിപ്പേട്ടന്‍ എന്നും മുന്നില്‍ തന്നെ. അതാണ്‌ മലയാളം സ്വന്തം മലയാളം എന്ന പോസ്റ്റില്‍ കാണുന്നത്.

                       ബ്ലോഗുകളെ വിലയിരുത്തിയുള്ള കുറിപ്പുകളാണ് ഇദ്ദേഹത്തിന്റെ ബ്ലോഗിലെ മുഖ്യ ആകര്‍ഷണം. കഴിഞ്ഞ വര്‍ഷ ഒടുക്കത്തില്‍ എഴുതിയ വര്‍ഷാന്ത്യ കുറിപ്പ് ഫേസ്ബുക്കിലെ സജീവ ഇടപെടലുകളെ സൂചിപ്പിക്കുന്നു പുണ്യാളനും അജിത്തേട്ടനും ഇതിലുണ്ട്. എന്റെ സുഹൃത്ത് അസിന്റെ ബ്ലോഗില്‍ ആദ്യമായി കയറുന്നതും ഇത് വഴി എന്നറിയുമ്പോഴാ അതിശയം. നജിം തട്ടത്തുമലയും രമേശ്‌ അരൂരും വര്‍ഷിണി വിനോദിനിയും ഒക്കെ പരാമര്‍ശിതര്‍. പ്രിയ സ്നേഹിതന്‍ ബെഞ്ചിയും ചന്തു നായരും ഒക്കെ ഇതില്‍ സഞ്ചരിക്കുന്നത് കണ്ടപ്പോള്‍ വളരെ സന്തോഷം. പ്രദീപ്‌ മാഷും നിഷയും ഒപ്പം ബ്ലോഗ്‌ പുലി വള്ളിക്കുന്നും നിരക്കുന്നു. സ്നേഹിതര്‍ ഫൈസല്‍  ബാബുവിനെയും അസ്രൂസിനെയും കണ്ടു ഏതായാലും ഇതൊക്കെ മികച്ച പ്രോത്സാഹനം തന്നെ.

                    ഒടുവില്‍ ഇദ്ദേഹം ബ്ലോഗ്ഗെഴുത്തി ന്നു പത്തു കല്‍പനകള്‍ തന്നെ പുറപ്പെടുവിച്ചു. ഞാനും ഒന്ന് ഭയന്ന്..ഈ എഴുത്ത് തന്നെ ആ കല്പനകള്‍ അനുസരിച്ചാണോ എന്ന്... ആ  കല്പനകള്‍ ഒക്കെ ഏവര്‍ക്കും അനുസരിക്കാവുന്നതും ആണ്.
               
                       ബ്ലോഗ്‌ എഴുത്തിന്റെയും വായനയുടെയും അനുഭവങ്ങളും എഴുതി. 'ബ്ലോഗറേയും വായനക്കാരെയും ചൊടിപ്പിക്കുന്ന തരം കമന്റുകള്‍ പാസ്സാക്കാതിരിക്കുക.  പലപ്പോഴും അതൊരു വലിയ വിവാദത്തില്‍ തന്നെ ചെന്ന് കലാശിക്കാന്‍ വഴിയുണ്ട്.  ഒപ്പം കമന്റുകളില്‍ തമാശക്ക് തിരി കൊളുത്തുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതുണ്ട് അത് ചിലപ്പോള്‍ ആളിപ്പടരാനും അപകടങ്ങള്‍ വരുത്തി വെക്കാനും ഉള്ള സാധ്യതകള്‍  വിരളമല്ല.  അപരിചിതരായവരുടെ ബ്ലോഗുകളില്‍ കമന്റുമ്പോള്‍ തമാശ ഒഴിവാക്കുന്നതാണ് നല്ലത്, കാരണം അത് ചിലപ്പോള്‍ ചില തെറ്റിദ്ധാരണകളിലേക്ക്   വലിച്ചിഴക്കും.' 
 ഇതൊക്കെ എത്രയോ ശരി എന്ന് ആരും തല കുലുക്കി സമ്മതിക്കും.

                ബ്ലോഗ്ഗർ കൂട്ടായ്മ എങ്ങനെ ആയിരിക്കണം എന്നതിനും ഇദ്ദേഹത്തിനു പക്വമായ നിർദേശങ്ങൾ ഉണ്ട്. നോക്കുക 'ഒരുപക്ഷെ നിങ്ങള്‍ ബ്ലോഗിലെ ഒരു പുലി തന്നെ ആയിരിക്കാം എന്നിരുന്നാലും ചിലപ്പോള്‍ ഒരു ൃലറ രമൃുല േവെല്‍ക്കം നിങ്ങള്‍ക്ക് കിട്ടിയില്ലെന്നിരിക്കാം, ചിലപ്പോള്‍ ഒരു പൂമാലയിട്ടുള്ള സ്വീകരണം പോലും കിട്ടിയെന്നും വരില്ല,  ആ പ്രതീ ക്ഷ തല്‍ക്കാലത്തേക്ക് മാറ്റി വെക്കുന്നതാണ്  ഉത്തമം. മറിച്ച് നിങ്ങള്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ സ്വയം മുന്‍കൈ എടുക്കേണ്ടതുണ്ട്. ഒരു നീണ്ട മുഖം കാണിക്കാതെ പുഞ്ചിരിക്കുന്ന ഒരു മുഖം കാട്ടാന്‍ ശ്രമിക്കുക, കാരണം നിങ്ങളുടെ നീണ്ടമുഖം അല്ലെങ്കില്‍ വീര്‍പ്പിച്ചു കെട്ടിയ മുഖം ളമരലയീീസ, ബ്ലോഗുകള്‍ തുടങ്ങിയവയില്‍ പ്രത്യക്ഷപ്പെട്ടാലത്തെ അവസ്ഥ ഒന്ന് ഓര്‍ത്തു നോക്കുക, അതുകൊണ്ട് തന്നെ ഒരു പുഞ്ചിരിക്കുന്ന മുഖം തന്നേ എവിടെയും കാണട്ടെ. അകം ഒരു പക്ഷെ നീറി ക്കൊണ്ടിരിക്കുന്ന ഒരു നേരിപ്പോടായാല്‍ പോലും മുഖത്തൊരു പുഞ്ചിരി പടര്‍ത്താന്‍ ശ്രമിക്കുക.'
ശരിക്കും നല്ല ഉപദേശം തന്നെ അല്ലെ?

                   സാഹിത്യ സംബന്ധി ആയി പ്രധാനപ്പെട്ട പലതിനെ പറ്റിയും കുറിപ്പുകള കാണാം. ഉദാഹരണം വേങ്ങയിൽ കുഞ്ഞിരാമന്‍ നായനാരെ പറ്റി . ആരോഗ്യ രംഗവും ഇദ്ദേഹത്തിനു പഥ്യം. കീഴ്വായുവിനെ പറ്റി ഇദ്ദേഹം കാര്യമായെഴുതി. ഈ വിഷയത്തിൽ പുരുഷനാണത്രേ കേമന്‍ ! ഇവിടെയും സ്ത്രീ ഒപ്പം എത്തേണ്ടതല്ലേ?

                      ശ്രീ ഏരിയൽ ഫിലിപ്പിന്റെ ബ്ലോഗില്‍ഇനിയും ഉണ്ട് വിഭവങ്ങള്‍ ഒന്ന് കയറി നോക്കൂ.. നിങ്ങള്‍ക്കത് ബോദ്ധ്യപ്പെടും... ബാക്കി അവിടെ !

             സ്വപ്നങ്ങളുടെയും ചിന്തകളുടെയും ഭാവ സംഗമം എന്ന് നിഷയാല്‍ വിശേഷിപ്പിക്കപ്പെട്ട ഹൃദയ താളങ്ങള്‍ ഹൃദയ തുടിപ്പുകള്‍ തന്നെ എന്ന് സക്ഷ്യപ്പെടുത്തട്ടെ! നിഷയുടെ ഹൃദയത്തില്‍ചിന്തകളും വികാരങ്ങളും കടല് പോലെ എത്തുകയാണല്ലോ? അവിടെ നിഷയെ കുറിച്ചുള്ള ആംഗലേയ കുറിപ്പ് ശ്രേഷ്ഠ ഭാഷയില്‍ ആക്കണം എന്നാദ്യമേ പറയട്ടെ! ചിന്തകളും കവിതകളും പുസ്തക സിനിമ വിചാരങ്ങളും നിറഞ്ഞ ഒരു ലളിത ബ്ലോഗ് എന്നാണ് ഈ ബ്ലോഗിനെ പറ്റി പൊതുവെ പറയാന്‍.

                   ബ്ലോഗുകളുടെ ലിങ്കുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്തപോഴേ വാണിംഗ് : 'മോഷ്ട്ടിക്കരുതെ'  എന്ന്. ഞാന്‍ അത്തരക്കാരനല്ല കുട്ട്യേ എന്ന്  വിളിച്ചു പറഞ്ഞു. മോഷണം തടയാന്‍ ജാവ ഉപയോഗിച്ചുള്ള ഈ 'ഹിഖ്മത്' ഞമ്മളെ പോലെ അവലോകനക്കാര്ക്ക് ബുദ്ധിമുട്ടാ.. അതിലെ ഒരു വാചകം quote ചെയ്യണമെങ്കില്‍ മ്മള് ടൈപ്പ് ചെയ്തുണ്ടാക്കണം.

                   ഗുരു സ്മരണയില്‍ തന്നെ നിഷയുടെ തുടക്കം. വായനയിലെക്കും എഴുത്തിലേക്കും കൈ പിടിച്ച് ആനയിച്ച  അമ്മാവന്‍
   കൈതക്കല്‍  ജാതവേദനെ പറ്റി സ്മരിക്കുന്നു. ഇത്തരം സ്മരണകള്‍ തന്നെ ഇപ്പോള്‍ അപൂര്‍വ്വം . മറ്റൊരു പോസ്റ്റിലും ഭംഗിയായി ഗുരു സ്മരണ ഈ ശിഷ്യ എഴുതിയിടുന്നു. അധ്യാപക ദിനം.    ചില തോന്നലുകള്‍   വായിച്ചതോടെ പ്രവി ക്ക് മാത്രമല്ല തോന്നലുകള്‍ എന്ന് മനസ്സിലായി.

                    തൂലിക പോലെ ഉള്ള കവിതകളില്‍ എല്ലാ കവികളെയും പോലെ നിരാശ ഒളിഞ്ഞിരിക്കുന്നു. സ്നേഹിക്കാൻ ആദരിക്കാന്‍  ഒക്കെ മറന്നു പോകുന്ന കറുത്ത കാലത്തെ അടയാളപ്പെടുത്തലാണല്ലോ പലപ്പോഴും ഇക്കാലത്തെ കവിതകള്‍.   മയില്‍പീലി പോലെ ഉള്ള കവിതകളുടെ വരികളില്‍കുറെ കൂടി കാവ്യ ഭംഗി ആവാം എന്ന് തോന്നി. എത്ര പറഞ്ഞാലും തീരാത്ത സ്നേഹം നിഷക്കു കവിതയാകുന്നു.

                     പ്രകൃതിയെ പറ്റി എഴുതാൻ നിസാരനെ പോലെ നിഷയും ഉല്സുകയാണ് എന്ന് നഷ്ടപ്പെടുന്ന പൊതു സ്ഥലങ്ങളിലൂടെ തെളിയിക്കുന്നു. തൂതപ്പുഴയിലും ഈ വികാരം തുടിക്കുന്നു. സൈലന്റ് വാല്ലിയില്‍ കണ്ട കുന്തി പുഴ ഓര്‍ത്ത് ഒന്ന് കൂടി പോകാന്‍ തോന്നുന്നു ഇത് വായിച്ചതില്‍  പിന്നെ. (തൂത പുഴ അല്ല കുന്തി പുഴ എങ്കിലും)

                സാമൂഹ്യ പ്രശ്നങ്ങളിൽ ഇട പെടുന്ന ലേഖനങ്ങളും ഇതില്‍ കാണാം. ഒരു മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അത്തരം ഒന്നാണ്. വിവാദങ്ങള്‍ക്ക് തിരി കൊളുത്താതെ സൗമ്യമായി ഇത്തരം കാര്യങ്ങള്‍ പറയുക എന്ന രീതി നന്ന്. കൂടംകുളം പദ്ധതിയെ പറ്റി മകന് ലളിതമായി പറഞ്ഞു കൊടുത്തപ്പോള്‍ അവന്‍ ചോദിക്കുന്നു.."എന്താ ആരും പറഞ്ഞു മനസ്സിലാക്കി കൊടുക്കാത്തത്" എന്ന്..ആരോട് പറയാന്‍ ? ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു ഗാനത്തിന്റെ വരികള്‍ ഓര്‍മ്മ വരുന്നു..............
                      "അറിയില്ലെനിക്കൊന്നുമോന്നും..
                        ഒന്നും അറിയണമെന്നുമില്ല..............
                        ദിശയറ്റ നാടിന്റെ മക്കള്‍ക്കിതാണവസ്ഥ ... മക്കള്‍ക്കിതാണവസ്ഥ ..."

                 വിശകലനങ്ങളില്‍ സിനിമയും ഇ-മഷിയും പുസ്തകങ്ങളും ഉള്‍പ്പെടുന്നു. ഞാന്‍ നിരൂപക അല്ലെന്നു സ്വയം ഇകഴ്തുമ്പൊഴും നല്ല നിരൂപകയെ നിഷയില്‍ കാണാം. ചാപ്റ്റഴ്സ് എന്ന സിനിമയെ പറ്റി നിഷ "സ്വപ്‌നങ്ങള്‍ പൂവണിയുമ്പോള്‍ " എന്നെഴുതാൻ കാരണം അതൊരു കൂട്ടായ്മയുടെ കഥ ആയതിനാൽ ആണ്. കൂട്ടായ്മകള്‍ നിഷക്കു എക്കാലവും പഥ്യം തന്നെ. ആപ്പിളും   ദേഹാന്തരയാത്രയും നിഷക്കു നിരൂപണത്തിന് സാധ്യത നല്കി.

                      വിജ്ഞാന പ്രദമായ ലേഖനങ്ങളും നിഷ എഴുതുന്നു. കുംഭമേള അതിനൊരു ഉദാഹരണം.ബ്ലോഗ്ഗിങ്ങിനെ പറ്റി തന്നെ നല്ല ഒരു ലേഖനം പുതു ബ്ലോഗ്ഗുകാര്‍ക്കായി എഴുതി. ഇത് ഏവര്‍ക്കും ബാധകം തന്നെ.  വ്യക്തികളെപ്പറ്റി ഉള്ള നല്ല വിശകലനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കര്‍മ്മയോഗി അതിനൊരു ഉദാഹരണം.

Random Thoughts (English/Hindi blog) 


                                   ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും തയ്യാറാക്കിയിരിക്കുന്ന ഈ ബ്ലോഗും വായിക്കപ്പെടെണ്ടതാണ്. ബ്ലോഗുകള്‍ ആ ഭാഷയിലെങ്കിലും അവയെ പറ്റി ശ്രേഷ്ഠ ഭാഷയില്‍  തന്നെ ഞാന്‍ എഴുതുന്നു. പേരെന്റിംഗ് നെ പറ്റി ഈ ലേഖനം മികച്ച കാഴ്ചപ്പാടുകള്‍ നിറഞ്ഞതും ഏതു രക്ഷകര്‍ത്താവും വായിച്ചിരിക്കേണ്ടതും ആണ്. വരകളും ചെറു കവിതകളും ലേഖനങ്ങളും നിറഞ്ഞ ബ്ലോഗ്‌ നിഷയുടെ മനസ്സിന്റെ കാലിഡോസ്കോപ് തന്നെയാണ് അമ്മയെ കുറിച്ചുള്ള ഈ മധുരഗീതങ്ങളെ എടുത്തു പറയാതെ വയ്യ. ഈ അമ്മ എന്ന കവിതയും.  മുല്ലപ്പെരിയാര്‍ വിഷയവും നിഷ കവിതമയമാക്കി; ഇത് വായിച്ചാലും കണ്ണ് തുറക്കുമെന്ന് തോന്നുന്നില്ല. നിശയുടെ വരകളെ ഇവിടെ കാണാം ..അവയും മനോഹരം, ചേതോഹരം ഈ ബ്ലോഗില്‍ കയറിയിറങ്ങുമ്പോള്‍ എത്രയാ  പോസ്റ്റുകള്‍! എല്ലാം വിവരിക്കാന്‍ ഇടവും നേരവും കമ്മി.

                                     (മലയാളം ബ്ലോഗ്ഗിങ്ങിലാണ് ഈ സംരംഭത്തിന്റെ മുഖ്യ ഊന്നല്‍ എന്നതിനാല്‍ ഇതിന്റെ വിശകലനം ഇവിടെ അവസാനിപ്പിക്കുന്നു)

സോണി  
പുകയുന്ന കഥകള്‍ 

                                  ഇതിവൃത്തത്തെ ലളിതമായി ആവിഷകരിക്കുന്ന കഥകളാണ് ഈ ബ്ലോഗില്‍. കഥാകാരി തന്നെ പറയും പോലെ അതങ്ങിനെ പുകഞ്ഞു കൊണ്ടേയിരിക്കും. പന്ത്രണ്ടു കഥകള്‍! പല കഥകളും വായനക്ക് ശേഷവും മനസ്സിനെ പുകക്കുന്നു എന്നത് തന്നെയാവാം കഥാകാരി ഉദ്ദേശിച്ചത്. ആശയങ്ങള്‍ മനസ്സിനെ പുകക്കുംബോഴാണല്ലോ കഥകള്‍ പിറവി എടുക്കുക. അത് വായനക്കാരനില്‍ സന്നിവേശിപ്പിക്കുമ്പോള്‍ നല്ല കഥ ഉണ്ടാവുന്നു.
ഏറ്റം ഒടുവില്‍ പുകഞ്ഞ അര മണിക്കൂറില്‍ അയാള്‍ ഇത്തരം ഒരു കഥയാണ്‌. കഥ വായിച്ച ശേഷവും 'അയാള്‍ 'ഉള്ളില്‍ നിന്നും മായുന്നില്ല. ഇതാണ് കഥാകാരിയുടെ വിജയം.

                      സംസ്കാരങ്ങളുടെ ഏറ്റുമുട്ടല്‍ പല കുടുംബങ്ങല്‍ക്കുള്ളിലും കിടന്നു പുകയുന്നത് തന്മയിത്വത്ത്തോടെ അവതരിപ്പിച്ചിരിക്കുന്നു നാരങ്ങാ മിടായിയില്‍   'ചിരിയമര്‍ത്തി തിരിഞ്ഞപ്പോള്‍ എതിര്‍വശത്തെ കണ്ണാടിയില്‍ കണ്ട മുഖം തിരിച്ചറിയാന്‍ വൈകി.  പത്താംതരത്തില്‍ രണ്ടാംറാങ്ക് നേടിയെന്നറിഞ്ഞ പൊടിമീശക്കാരനായിരുന്നു അതില്‍...'.


                           ഏറ്റുമുട്ടല്‍ ഉള്ളില്‍ ഉള്ളപ്പോഴും ഇന്റര്‍നെറ്റ്‌ പോലെയുള്ള എഴുത്തില്‍ പുതു രീതികള്‍ പരീക്ഷിക്കാന്‍ കഥാകാരി ഒരുക്കമാണ്. എങ്കിലും നേരെ ചൊവ്വേ കഥ പറയുന്ന ശൈലിയാണ് സോണിക്ക് പഥ്യം. ആലില വയറുള്ള പെണ്‍കുട്ടി യിലും പുതു ശൈലി കാണാം 
"എന്നാല്‍ ദൈവത്തിനു മാത്രമേ അറിയുമായിരുന്നുള്ളൂ, മാലിനിയുടെ അടിവയറിനുള്ളില്‍ തരിശായിപ്പോയൊരു ഗര്‍ഭപാത്രവും, നാലുവര്‍ഷങ്ങള്‍ക്കപ്പുറം മുളപൊട്ടാനിരിക്കുന്ന അര്‍ബുദത്തിന്‍റെ വിത്തുകളുമുണ്ടായിരുന്നെന്ന്..."

                                    നല്ല  ഉദ്വേകം ജനിപ്പിച്ചു കഥ പറയുന്നു സോണി കല്യാണ  ഉണ്ണികളില്‍. ഏറെ ഹൃദ്യമായി കഥ പറയുന്നു അവിശ്വാസിയുടെ കാഴ്ചപ്പാടില്‍. മാജിക്കല്‍ റിയലിസം എന്നൊക്കെ കമണ്ടുകളില്‍ തന്നെ വന്നു. അല്പം നീണ്ടു എങ്കിലും മികച്ച പാത്രസൃഷ്ടി കൊണ്ടും ഭാഷ കൊണ്ടും സമ്പന്നമാണ് തല്‍പുരുഷന്‍. മറ്റെല്ലാ കഥകളും വായനാ സുഖം പകരുന്നു. 

പുകയുന്ന കവിതകള്‍ 

                       ഈ ബ്ലോഗ്‌ തുറന്നു വച്ചപ്പോഴേ ഒരു വടി കണ്ടു..അടി കിട്ടുമോ എന്ന് പേടി..ആ വടിക്ക് പേര്‍ കൊട്ട് വടി  കഥ എടുത്തത്‌ പോലെ അല്ല കവിതകള്‍ ഇതാ എണ്‍പതു എണ്ണം. അകപ്പെട്ടു പോയവര്‍ ജീവിതത്തിന്റെ നേര്‍ ചിത്രം തന്നെ. ഹൃദയമില്ലാത്തവരെ ചൊല്ലി കവയിത്രി വിലപിക്കുന്നു. ശരിയാര് തെറ്റേത് എന്ന് ചോദിച്ചു ഉടഞ്ഞ മണ്‍പാത്രം പ്രതീകമാക്കുന്നു സോണി.
                   
                           അമ്മയെ കുറിച്ച് ഏറെ കവിതകള്‍ ഉണ്ടെങ്കിലും അച്ഛനെവിടെ? എന്ന് ചോദിയ്ക്കാന്‍ സോണി എത്തിയത് എന്നിലെ അച്ഛന് സന്തോഷം പകര്‍ന്നു.

 മനസ്സു പകുത്തപ്പോള്‍
കുറഞ്ഞുപോയത്
നിനക്കെന്നു ഞാനും
എനിക്കെന്നു നീയും 

ഇത്തരം നാല് വരി  കവിതകള്‍  ഈ ബ്ലോഗില്‍ ഉടനീളം കാണാം. ചില ആശയങ്ങള്‍ ഭംഗിയായി സംവേദനം ചെയ്യപ്പെട്ടാല്‍ പിന്നെ ഒത്തിരി അക്ഷരങ്ങള്‍ എന്തിനു? 'അന്ത ഹന്ത ക്കിന്ത പട്ട്' എന്ന് ചൊന്ന മാതിരി വരികളില്‍ ഭംഗി ഒളിപ്പിചിരിക്കുമ്പോള്‍ അഭിനന്ദിക്കാതെ കഴിയുന്നില്ല. എന്നാല്‍ കണ്ടമാനം എഴുതി കൂട്ടിയതിനാലാവാം ചില കവിത പോസ്റ്റുകളില്‍ ആളനക്കം ഇല്ലാത്തതു. സോണിയുടെ എല്ലാ വരികളിലൂടെയും ഒന്ന് കടന്നു പോകാന്‍ പ്രിയ വായനക്കാരനെ ക്ഷണിക്കുന്നു. 


വി ആര്‍ അജിത്‌ കുമാര്‍ 

                     ബ്ലോഗില്‍ മുഴു നീള കഥ / നോവല്‍ ആദ്യമല്ല. പക്ഷെ ഇന്നും അങ്ങനെ ഒന്നെഴുതാന്‍ ആരും മടിക്കും. ഇതാ ഒരു വ്യത്യസ്ത നോവല്‍! അതും കേരള ചരിത്രത്തെ അടയാളപ്പെടുത്തുന്ന നോവല്‍! ചരിത്രം എന്നതിനെ കഥയക്കുമ്പോള്‍ കേട്ട് കഥകളെയും നീറുന്ന സത്യങ്ങളെയും വേര്‍ തിരിക്കണം. ഇവിടെയാണ്‌ എഴുത്തുകാരന്‍ വിഷമിക്കുന്നത്. വിമര്‍ശങ്ങള്‍ക്ക് വിധേയമാവുന്നതും. ചരിത്ര നിര്‍മ്മിതിയില്‍ തന്നെ കേട്ട് കഥകള്‍ നിറയുമ്പോള്‍, വിശേഷിച്ചും കേരളാ ചരിത്രം പോലെ മിത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും  ഇഴകള്‍ വല്ലാതെ പിരിഞ്ഞു കിടക്കുമ്പോള്‍...നോവലിസ്റ്റ്‌ ഇതിനായി ഏറെ യത്നിച്ചതായി കാണണം.

നാടിന്റെ കഥ
ആദി മാതാക്കളുടെ കഥ
ആദി പിതാക്കളുടെ കഥ
ഗുരുക്കന്മാരുടെ
ഗോത്ര നേതാക്കളുടെ
വര്‍ഗ്ഗരൂപീകരണത്തിന്റെ
മതങ്ങളുടെ
ജാതികളുടെ
ചതികളുടെ
വീരമൃത്യുവിന്റെ

 ഇത് കേവലം കേരള ചരിത്ര കഥ അല്ല. ഏതു ജനതതിയുടെയും കഥ തന്നെ. തീയിലും ചക്രത്തിലും തുടര്‍ന്ന് യന്ത്രത്തിലും എത്തി പുതിയ സംസ്കാരങ്ങളുടെ മേച്ചില്‍ പുറം തേടി, കൊണ്ട് കൊടുക്കലുകളുടെയും വര്‍ഗ്ഗ സമരങ്ങളുടെയും യുഗങ്ങളിലൂടെ കടന്നു പോയ മനുഷ്യ പുരോഗതിയുടെ കഥ. ഗുരു മുഖത്ത് നിന്നും പ്രഹ്ലാദന്‍ കേള്‍ക്കുന്ന കഥ ആയി മുപ്പത്തേഴു അധ്യായങ്ങളില്‍ ഇത് പരന്നു കിടക്കുന്നു.

                  ഭൂമിയുടെ ചരിത്രം തന്നെയാണ് പറഞ്ഞു തുടങ്ങുന്നത്. ശാസ്ത്ര സത്യങ്ങളുടെ, കണ്ടെത്തലുകളുടെ പിന്നണിയോടെ ജനിതക രഹസ്യം പുറത്തു വിടുന്നു.

 വെള്ളാരംകല്ലിന്റെ ആയുധമെറിഞ്ഞ ആ മനുഷ്യനെ നീ കണ്ടോ, അതാണ് നിന്റെ ആദിപിതാവ്. നിന്നെപ്പോലെ ദുഖിതനല്ല അയാള്‍. അറിവിന്റെ ഘനംതൂങ്ങിയ മസ്തിഷ്‌ക്കമില്ലാത്ത ഒരു ജീവി. വിശപ്പുമാറ്റാന്‍ വേണ്ടി കൊലചെയ്യുന്ന, ഇരപിടുത്തത്തില്‍ ആഹ്ലാദിക്കുന്ന മനസ്സ്. ആശയങ്ങള്‍ക്ക് വേണ്ടിയോ അതിര്‍ത്തി സംരക്ഷിക്കാന്‍ വേണ്ടിയോ അല്ല അവന്‍ കൊലചെയ്യുന്നത്. മസ്തിഷ്‌ക്കത്തേക്കാളേറെ ആമാശയമാണ് അവനെ ഭരിക്കുന്നത്.
                  
                    ആദി പിതാവിന്റെ ഈ വീക്ഷണത്തില്‍ നിന്നും ഏറെ മാറിയതാണ് പിന്നീട് നം കാണുന്നത് ചങ്ങലകളും കിട മത്സരങ്ങളും എങ്ങനെ ഈ ജനതയില്‍ കൈവന്നു എന്ന് തുടര്‍ന്ന് പറയുന്നു. ഇരകളും വേട്ടക്കാരും   ഈ സമൂഹത്തില്‍ എങ്ങനെ വേരോടി എന്ന അന്വേഷണവും തുടരുന്നു. പുരോഗതി (?) എന്നത് എന്താണെന്ന് ഇന്നും ചര്‍ച്ചാ വിഷയം തന്നെ..പൈതൃകത്തില്‍ നിന്നും ഓടിയോളിചാണോ പുരോഗതി കൈ വരിക്കുക?

'പ്രഹ്‌ളാദാ,കാലം വരുത്തുന്ന പരിഷ്‌ക്കാരത്തിന്റെ നിറവ് നീ അറിയുക.ആധുനികതയുടെ ആദികിരണങ്ങളും നീ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്‌ല്ലെ,ഓര്‍മ്മകള്‍ പലപ്പോഴും അങ്ങിനെയാണ് പ്രഹ്‌ളാദാ,വേണ്ടപ്പോള്‍ കിട്ടിയെന്നു വരില്ല',ഗുരു ചിരിച്ചു.
                            പകയുടെയും അധികാരത്തിന്റെയും തീ മനുഷ്യകുലത്തെ ചൂഴ്ന്നു. ഇന്നും ആ കഥ തുടരുന്നു. ബുദ്ധിസവും കമ്മ്യൂണിസവും ഒക്കെ ഈ നാടിന്റെ ചിന്തയില്‍ വേരുറച്ചതിനെ വിവിധ അധ്യായങ്ങളില്‍ പ്രതിപാദിക്കുന്നു. ഭരണത്തിന് എന്നും കൂട്ടുണ്ടാകുന്ന സ്തുതി പാടകരുടെ ചരിത്രവും രസാവഹമാണ്. വിദേശീയര്‍ എങ്ങനെ ഈ മണ്ണിന്റെ ചാറെടുത്തെന്നും ആളുകളെ പാട്ടിലാക്കി എന്നും പല അധ്യായങ്ങളില്‍ വരച്ചു കാട്ടുന്നു.

                                  മതങ്ങള്‍  കിട മത്സരങ്ങളില്‍ ദൈവങ്ങളെ പങ്കു വച്ചു. തുടര്‍ന്ന് കീഴ്പെടുത്തലുകളുടെ കാലം.  അധിനിവേശം ഇതിന്റെ തുടര്‍ച്ച.

                   ' ഗുരോ,ഒന്നോര്‍ത്താല്‍ ഈ അധികാരം ഒരു ഭാരം തന്നെയാണ് –ല്ലെ.എന്നിട്ടും അതിലേറാനും പിന്നീടത് കൈവിടാതിരിക്കാനുമായി മനുഷ്യന്‍ കാട്ടുന്ന പെടാപ്പാട്.'

       ഗുരു ചിരിച്ചു.'അധികാരത്തിന്റെ കൈപ്പും മധുരവും അധികാരം തുടങ്ങിയ കാലം മുതലെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് പ്രഹ്‌ളാദ.അധികാരത്തിന്റെ ആഗ്രഹങ്ങളില്‍ നിന്നും മോചിതരായ മനുഷ്യര്‍ വളരെ കുറവാണ്.കുടുംബാധികാരം,പഠന കേന്ദ്രത്തിലെ അധികാരം,ആരാധനാലയത്തിലെ അധികാരം,മതാധികാരം,ഭരണാധികാരം ഇങ്ങനെ വളരെ വിപുലമാണ് അധികാരശ്രേണി.

           ലഹരിയും ശാപവുമായി മാറുന്ന അധികാരമോ? ഇന്നതിന്‍ ലഹരി മാത്രമല്ലോ ചര്‍ച്ച. ..അത് നുനയാനുള്ള തത്രപ്പാടല്ലോ ഈ കാണുന്നതൊക്കെ! ചതികളുടെ ചങ്ങലകളില്‍ നിന്ന് ഇന്നും നമുക്ക് മോചനമില്ല.
     വീടിനോടും സ്വന്തക്കാരോടും തന്നോടും മാത്രം കൂറുവളരുന്ന സമൂഹത്തിലെ ഓരോ വ്യക്തിയും സമൂഹത്തോട് പ്രതിബദ്ധതയുള്ളവനായി മാറണം. ചുറ്റും കാണുന്ന ഓരോ വ്യക്തിയും തന്റെ അംശമാണ് എന്ന തിരിച്ചറിവ് അവനുണ്ടാകണം.അത്തരമൊരു സമൂഹക്രമം സൃഷ്ടിച്ചെടുക്കയാവണം പ്രഹ്‌ളാദ,നിന്റെ കടമ.നീ ഗുഹയില് നിന്നും പുറത്തു കടക്കുമ്പോള് ബോധിവൃക്ഷം ഗൗതമന് നല്കിയ ഊര്ജ്ജം നിനക്കുണ്ടാകണം. അത് സമൂഹത്തില് പ്രസരിപ്പിക്കാന്‍ നിനക്ക് കഴിയണം

                       വിപ്ലവ ചൂടില്‍ ഉരുകി ഒലിക്കുന്ന മണ്ണില്‍ നോവല്‍ അവസാനിക്കുമ്പോള്‍, ഇനിയും ഏറെ പറഞ്ഞു തീര്‍ക്കാനുണ്ടെന്ന തോന്നല്‍. അത് ഇതിന്റെ അസ്വദ്യതയെയാണ് സൂചിപ്പിക്കുന്നത്. ഇതെഴുതിയപ്പോള്‍, എനിക്കും അതാണ്‌ തോന്നുക. ഇതിന്റെ മുഴുവന്‍ മൂല്യങ്ങളെയും പറഞ്ഞു ഫലിപ്പിച്ചില്ല എന്നൊരു തോന്നല്‍. അത് വായനക്കാരന് വിടുന്നു . എല്ലാ അധ്യായങ്ങളെയും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല.


                          (ഞാന്‍ ഇത് പ്രിന്റ്‌ എടുത്തു ബയിന്റു  ചെയ്തു ഒരു പുസ്തകം ആക്കിയാണ് വായിച്ചത്. കൂടുതല്‍ പ്രായോഗിക വായന അതെന്നു തോന്നി.)

മുന്‍  ലക്കങ്ങള്‍ 

ഒന്ന് (നിരക്ഷരന്‍, വിഷ്ണു ഹരിദാസ്‌, അരുണ്‍ കായംകുളം, ഷബീര്‍ അലി) 

രണ്ട് (അബ്സാര്‍ മുഹമ്മദ്‌ , മനോജ്‌ വെള്ളനാട് , സുസ്മേഷ് ചന്ദ്രോത്ത് , മൊഹിയുദീന്‍)

മൂന്ന്‌ ( റിയാസ് ടി അലി, ശലീര്‍ അലി, മനോജ്‌ വിഡ്ഢിമാന്‍, റോബിന്‍ പൗലോസ്‌ )

നാല് (പ്രവീണ്‍ ശേഖര്‍, ആര്‍ഷാ അഭിലാഷ്, ഫൈസല്‍ ബാബു, ത്വല്‍ഹത്ത്  ഇഞ്ചൂര്‍)



67 comments:

  1. ഹൃദയതാളങ്ങളും ഇവിടെ എത്തിയതില്‍ അളവില്ലാത്ത സന്തോഷം - ഒരു ബ്ലോഗര്‍ എന്ന നിലയില്‍ കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമായി ഇതിനെ കണക്കാക്കുന്നു. പുതുവത്സരം പടിക്കലെത്തി നില്‍ക്കുന്ന ഈ വേളയില്‍ ഇങ്ങനെ ഒരു സമ്മാനം നല്‍കിയതിനു നന്ദി!

    പിന്‍ കുറിപ്പ് : ഹൃദയതാളങ്ങള്‍ ഒന്നുകൂടി സന്ദര്‍ശിച്ചു നോക്കൂ - ഇക്കയുടെ നിര്‍ദ്ദേശങ്ങള്‍ വല്ലതും നടപ്പിലാക്കിയോ എന്നറിയാമല്ലോ :)
    എന്താണ് പറഞ്ഞിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയില്‍ ഓടിച്ചു വായിച്ചതേയുള്ളൂ - വിശദമായ വായനയ്ക്ക് വീണ്ടും വരാം.. ഒരിക്കല്‍ക്കൂടി നന്ദി, ഈ നല്ല മനസ്സിനും, പ്രോത്സാഹനത്തിനും!

    ReplyDelete
    Replies
    1. ഉടനടി ചിലത് നടപ്പാക്കിയല്ലോ? വിശദ വായന ശേഷം വരൂ

      Delete
    2. നിഷ,
      അവിടെ ഞാനും പോയി
      പ്രധാനമായും മാറ്റേണ്ട do not
      copy option മാറ്റിയിട്ടില്ല, അത്
      കമന്റു ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും
      അൻവർ പറഞ്ഞത് പോലെ ആസ്വാദനം
      നടത്താൻ ആഗ്രഹിക്കുന്നവർക്കും
      ബുദ്ധിമുട്ടുണ്ടാക്കും
      അവധി ദിന ആശംസകൾ

      Delete
  2. വായിച്ചു. നന്നായി ഈ ശ്രമം അൻവർ ഹുസൈൻ. ബ്ലോഗുകൾ ഒരു ഉറക്കത്തിലേക്ക് കൂപ്പു കുത്തുമ്പോൾ ഇത്തരം ചില ശ്രമങ്ങൾ ഒരു സുലൈമാനിയുടെ ഫലം ചെയ്യും. ഇവിടെ പറഞ്ഞവരൊക്കെ മികച്ച ബ്ലോഗർ മാർ തന്നെ..ആശംസകൾ..

    ReplyDelete
    Replies
    1. സുലൈമാനി ആവോളം നുകരട്ടെ

      Delete
    2. ഹലോ അക്ബർ ഭായ്
      എന്താണാവോ ഈ സുലൈമാനി
      വല്ല ഉത്തേജക....
      അജിത്‌ ഭായ് തൻറെ കമൻറിൽ
      പറഞ്ഞപോലുള്ള വല്ല
      ബ്ലോഗുത്തേജകയന്ത്രം വല്ലതുമാണോ !!!
      അവധി ദിന ആശംസകൾ

      Delete
  3. ബ്ലോഗുത്തേജകയന്ത്രം....!!!!
    നന്നായിട്ടുണ്ട് കേട്ടോ

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ

      Delete
    2. This comment has been removed by the author.

      Delete
    3. +Ajith Bhai,
      ബ്ലോഗുത്തേജകയന്ത്രം....!!!!
      കൊള്ളാം അജിത്‌ ഭായി
      ആ പ്രയോഗം നന്നേ പിടിച്ചു
      പലപ്പോഴും ആ ഉത്തേജകത്തിന്റെ
      കുറവ് അവിടവിടെ ദൃശ്യമാകുന്നു
      അവധി ദിന ആശംസകൾ

      Delete
  4. ഈ ബ്ലോഗുകളെ കുറിച്ചുള്ള വിലയിരുത്തല്‍ നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  5. ഇതൊരു ശ്രമകരമായ ദൗത്യം തന്നെ അന്‍വരികളേ...
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇനിയുമീ പൊന്‍വരികളിലൂടെ കൂടുതല്‍ ഇ-എഴുത്തുകാരെ അറിയാന്‍ കഴിയുമെന്ന് കരുതുന്നു. ആശംസകളുമഭിനന്ദനങ്ങളുമൊരുപാട്...

    ReplyDelete
    Replies
    1. ഇനിയും തുടരണമെന്നുണ്ട് ..പ്രാര്‍ത്ഥിക്കുക

      Delete
  6. വളരെ ശ്രമകരവും, അഭിനന്ദനാര്‍ഹവുമായ ഉദ്യമം....തുടരുക...ആശംസകള്‍.... :-)

    ReplyDelete
  7. സാഹിത്യത്തില്‍ എം.കൃഷ്ണന്‍ നായര്‍ ആയിരുന്നെങ്കില്‍ ബ്ലോഗില്‍ അന്‍വര്‍ ഇക്കാ ആണ് ... അല്ലെ?

    സമ്മതിച്ചിരിക്കുന്നു!!!

    (യ) (യ) (യ)

    ReplyDelete
    Replies
    1. അയ്യോ അത്രക്കൊക്കെ വേണോ ?

      Delete
  8. വിലയിരുത്തിയ ബ്ലോഗര്‍മാര്‍ മികച്ചവര്‍ തന്നെ.
    നന്നായിരിക്കുന്നു.

    ReplyDelete
  9. എപ്പോഴത്തെയും പോലെ നന്നായി.. തുടരുക.. കൂടുതല്‍ പ്രോത്സാഹനങ്ങള്‍ ബ്ലോഗെഴുത്തിനു നല്‍കുക.. ഈ സംരംഭത്തെ അങ്ങേയറ്റം ബഹുമാനത്തോടെ കാണുന്നു..

    ReplyDelete
    Replies
    1. ബഹുമാനത്തെക്കാള്‍ സ്നേഹം ഇഷ്ടം

      Delete
  10. ഇഷ്ടമായി .. അൻവർ ഇക്കയുടെ ബ്ലോഗ്‌ വിശകലനത്തിൽ എന്റെ ബ്ലോഗ്‌ വരാൻ എത്ര സമയമെടുക്കും എന്നറിയില്ലാ .. പക്ഷെ എന്നെങ്കിലും

    ReplyDelete
  11. ഫിലിപ്പ് സാറിന്റെ കുറിപ്പുകള്‍ മിക്കവയുംചിന്തിപ്പിക്കുന്നവ ആണ് :)
    നിഷേച്ചിയുടെ രണ്ടു ബ്ലോഗുകളും സന്ദര്‍ശിക്കാറുണ്ട് എങ്കിലും കൂടുതല്‍ പഥ്യം ഹൃദയ താളങ്ങള്‍ തന്നെ :)
    സോണിചേച്ചി യുടെ പുകയുന്ന കഥകളും കവിതകളും മനോഹരമാണ്. പുകയുന്ന കഥകള്‍ എല്ലാം വായിച്ചെങ്കിലും അന്‍വര്‍ ഇക്ക സൂചിപ്പിച്ചത് പോലെ പുകഞ്ഞു കൊണ്ടേയിരിക്കുന്ന കവിതകള്‍ മുഴുവന്‍ കണ്ടിട്ടില്ല :)
    ഇതില്‍ ഇത് വരെ പോകാത്ത ബ്ലോഗ്‌ ആണ് അജിത്‌ കുമാര്‍ സാറിന്റെത് (ആദ്യമായാണ് ആളെ കേള്‍ക്കുന്നതും) നന്ദി ഇക്കാ :) വായിച്ചിട്ടില്ലാത്ത വായനാലോകത്തേക്ക് എത്തിക്കാന്‍ അങ്ങ് ചെയ്യുന്ന ഇക്കാര്യം തീര്‍ച്ചയായും അഭിനന്ദനാര്‍ഹം തന്നെ :)
    ഇതിനു പിന്നിലെ ശ്രമം, വായന , എഴുതാന്‍ എടുത്ത സമയം! hats off ഇക്കാ .....
    എല്ലാ വിധ ആശംസകളും പരാമര്‍ശിക്കപ്പെട്ടവര്‍ക്കും അന്‍വര്‍ ഇക്കയ്ക്കും :) സ്നേഹം, aarsha

    ReplyDelete
    Replies
    1. ശ്രമാം സമയം ഇവയില്ലാതെ ഒന്നും കഴിയില്ലല്ലോ?

      Delete
  12. പ്രീയപ്പെട്ട അൻവർ ഭായ്,
    എൻറെ ബ്ലോഗിനെ ഈ ലക്കം വിലയിരുത്തലിൽ ഉൾപ്പെടുത്തിക്കണ്ടതിൽ അതിയായ സന്തോഷം.
    ബ്ലോഗ്‌ എഴുത്തിൽ എത്തിയിട്ട് ഏകദേശം ഒരു വർഷം പിന്നിട്ടു എങ്കിലും ബാലാരിഷ്ടതകൾ പലതും വിട്ടു മാറിയിട്ടില്ല എന്നറിയാം, അവ ചൂണ്ടിക്കാട്ടിയതിലും നന്ദി. ബ്ലോഗ്‌ എഴുത്തിലെ പല ടെക്നിക് വശങ്ങളും ഇനിയും വശമായിട്ടില്ലാ എന്നു വേണം പറയാൻ, പലതും പഠിച്ചുകൊണ്ടിരിക്കുന്നു അതാണവിടെ ചില ബട്ടണുകളിൽ ക്ലിക്കിയിട്ട് "പണിപ്പുരയിൽ" എന്നു മാത്രം കാണാൻ കഴിഞ്ഞത്. വൈകാതെ ഒരു അഴിച്ചു പണി നടത്താം എന്നാഗ്രഹിക്കുന്നു. എന്നെപ്പറ്റി കുറിച്ച നല്ല വാക്കുകൾക്കു വീണ്ടും നന്ദി. പിന്നെ ഇംഗ്ലീഷ് ബ്ലോഗിലും ഒപ്പം ചില കുറികൾ നടത്തുന്നതിനാൽ പലപ്പോഴും ഇവിടെയെത്താൻ കഴിയാതെ പോകുന്നു എന്നതാണ് സത്യം.
    കീഴ് വായുവിനെപ്പറ്റി എഴുതിയ പൊസ്റ്റിന്റെ ലിങ്ക് ബ്രയിക്ക് ആയിട്ടുണ്ട്‌ അതൊന്നു മാറ്റുക ലിങ്ക് ഇതാ ഇവിടെ http://arielintekurippukal.blogspot.in/2012/11/flatulence-is-not-just-gas-here-are-few.html
    വളരെ ശ്രമം നടത്തി നാലു ബ്ലോഗ്‌ എഴുത്തുകാരേയും അവരുടെ എഴുത്തിനെയും വിശകലനം നടത്താൻ താങ്കൾ കാണിക്കുന്ന ഈ നല്ല ശ്രമത്തിനു ആശംസകൾ, ഞാൻ ഒരു പോസ്റ്റിൽ എഴുതിയത് പോലെ, നമ്മുടെ ബ്ലോഗ്‌ ലോകം മന്ദതയിൽ അല്ല എന്നു വിളിച്ചറിയിക്കുന്ന ശ്രമങ്ങളാണല്ലോ ഇത്തരം രചനകൾ വിളിച്ചറിയിക്കുന്നതും, അടുത്ത അവലോകനത്തിനായി കാത്തിരിക്കുന്നു. ഒപ്പം ഒരു നല്ല പുതുവത്സരം കൂടി നേരുന്നു.

    ReplyDelete
    Replies
    1. കീഴ്വായു ശരിയാക്കി... മന്ദതയില്‍ ആവാന്‍ നാം സമ്മതിക്കരുത്

      Delete
    2. Thanks for fixing it.
      അതെ ഭായ്
      നമ്മേപ്പോലെ ചിലർ
      ഇവിടെ സജീവമെങ്കിൽ
      തീർച്ചയായും അതുണ്ടാവില്ല
      ആശംസകൾ

      Delete
  13. സോണി , നിഷ ദിലീപ് , ഏരിയല്‍ സര്‍ എന്നിവരെ സ്ഥിരമായി വായിക്കാറുണ്ട്.. നന്നായി ഈ പരിചയപ്പെടുത്തല്‍ ,, ബ്ലോഗര്‍മാര്‍ക്ക് പുതിയ ഉണര്‍വ്വ് നല്‍കും ഈ ശ്രമം ,

    ( പല സ്ഥലത്തും അക്ഷരതെറ്റുകള്‍ കാണുന്നു ) .

    ReplyDelete
    Replies
    1. അക്ഷര തെറ്റു തിരക്ക് മൂലം പറ്റിയതാ ..തിരുത്താം

      Delete
  14. നല്ല സംരംഭം - തുടരുക

    ReplyDelete
  15. തീര്‍ത്തും ശ്രമകരമായ ദൌത്യം! ആശംസകള്‍

    ReplyDelete
  16. "കേരള ചരിത്ര നോവല്‍" വായിച്ചിട്ടില്ല. വിശദമായ ഈ അവലോകനം ശ്രദ്ധേയമായിരിക്കുന്നു... അഭിനന്ദനങ്ങള്‍!!

    ReplyDelete
  17. നാലു പേര്‍ വായിക്കുന്ന ബ്ലോഗ്ഗര്‍ ആവുക എന്നതു തന്നെ ശ്രമകരമായ ഒരു ദൌത്യമാണ്. അതിനെല്ലാം പുറത്ത് ഒന്നില്‍കൂടുതല്‍ ബ്ലോഗേഴ്സിനെ review ചെയ്യുക, അത് ഒരുപാടു പേര്‍ വായിക്കുക, സ്വന്തം ബ്ളോഗ്ഗില്‍ കയറി നാലക്ഷരം എഴുതി ബൂലോകത്തു നിന്നേ രക്ഷപ്പെടുന്ന എന്നെപ്പോലുള്ളവരെ അത്ഭുതപ്പെടുത്തുന്നത് സാറിനെപ്പോലുള്ളവരാണ്.

    ReplyDelete
    Replies
    1. ഇതില്‍ അത്ഭുതം ഒന്നുമില്ല

      Delete
  18. anwarakka ..വായിക്കാത്ത പല ബ്ലോഗ്ഗുകളിലേക്കും പോസ്റ്റുകളിലേക്കും നിങ്ങളുടെ സംരംഭം വഴി കാട്ടി യാകുന്നു..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..ഇതിലെ തന്നെ വായിക്കാത്ത പോസ്റ്റുകള്‍ ഉടനടി വായിക്കുന്നതാണ് എന്ന ഉറപ്പും തരുന്നു..

    ReplyDelete
    Replies
    1. വായന വരട്ടെ വളരട്ടെ ദ്വീപിലും

      Delete
  19. വളരെ നന്ദി, ഈ ലക്കം അവലോകനത്തില്‍ എന്റെ ബ്ലോഗുകളും ഉള്‍പ്പെടുത്തിയതിന്. എഴുത്ത് ആകെ മുരടിച്ചു നില്‍ക്കുന്ന ഈ സമയത്ത് ഇങ്ങനെ ഒരു പ്രോല്‍സാഹനം വീണ്ടും എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നു. നന്ദി.

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. അവലോകനം എളുപ്പമുള്ള പരിപാടിയല്ല എന്ന് നന്നായി അറിയാം.
    അതുകൊണ്ട് തന്നെ അനവരികളിലെ അവലോകനങ്ങള്‍ മികച്ചു നില്‍ക്കുന്നു എന്ന് നിസ്സംശയം പറയാം. ഇനിയും അവലോകനങ്ങള്‍ തുടരട്ടെ.. ആശംസകള്‍.

    എന്തായാലും ഒരു വഴിക്ക് വന്നതല്ലേ, ഒന്നും തന്നില്ലാ ന്നു വേണ്ടാ :P
    ആം ആദ്മിയിലേക്ക്

    :)

    ReplyDelete
  22. നന്നായിരിക്കുന്നു. തുടരുക. എല്ലാ ആശംസകളും...

    ReplyDelete
  23. അറിയാത്ത കാര്യങ്ങൾ, അറിയാത്ത ബ്ലോഗുകൾ, അറിയാത്ത എഴുത്തുകാർ.. ഇങ്ങിനെ ഒരു അവലോകത്തിന്റെ പരോക്ഷമായ ഫലം പരിചയപ്പെടുത്തലുകൾ ആണ്.
    ഒരുപാട് നന്ദി അൻവർ ഇക്ക.

    ReplyDelete
  24. ബ്ലോഗ് അവലോകനം തുടരട്ടേ

    ReplyDelete
  25. മുമ്പ് ഒരു മൊബൈയിൽ വായന നടത്തി വായിക്കാത്ത ചിലയിടങ്ങളീൽ പോയി മുങ്ങി തപ്പിയിരുന്നു...!

    ReplyDelete
  26. നന്നായിട്ടുണ്ട് ഈ വിലയിരുത്തല്‍ @PRAVAAHINY

    ReplyDelete
  27. അനേകം ബ്ലോഗുകള്‍ വായിച്ചു ഇങ്ങിനെയൊരു അവലോകനം തയ്യാറാക്കുക എന്നത് ഏറെ ശ്രമകരമാണ് എഴുത്തിനോടുള്ള സ്നേഹം ഒന്നുകൊണ്ടുമാത്രമാണ് ഇങ്ങിനെയൊരു ഉദ്ദ്യമത്തിന് അവലോകകന്‍ പ്രയതിനിക്കുന്നത് എന്നത് പ്രശംസയ്ക്ക് അര്‍ഹമാണ് .ആശംസകള്‍

    ReplyDelete
  28. അൻവർ ഇക്കാ ഈ പുതിയ രൂപവും ഭാവവും അതിമനോഹരമായിരിക്കുന്നു സംഗീത് കുന്നിന്മേല്‍ അഭിനന്ദനങ്ങൾ
    ഞാൻ ഇന്നലെ facebook പേജ് ഷെയർ ചെയ്തിരുന്നു, ആശംസകൾ വീണ്ടും

    ReplyDelete
  29. ഇതൊരു വെറും ശ്രമമല്ല ...പരിശ്രമം തന്നെയാണ് ....സര്‍ അഭിനന്ദനങ്ങള്‍ !

    ReplyDelete
  30. ലിങ്ക് കിട്ടാഞ്ഞിട്ടോ, അതോ വായന ലേശം കുറഞ്ഞതു കൊണ്ടോ..ഈ നല്ല അവലോകനം കാ‍ാണതെ പോയി. ഇപ്പോൾ കണ്ട്, ഈ അടുത്ത നാളുകളിൽ നേരിട്ടു കാണുകയും ചെയ്തു...നല്ല അവലോകനം ഇത്തരത്തിൽ ഒന്ന് ഞാനും രമേശ് അരൂരും നടത്തിയിരുന്നു.രണ്ട് പേർക്കും തിരക്കായതിനാൽ അത് നിന്നു... എന്റെ ആശംസകൾ അറിയിക്കുന്നതോടൊപ്പം താങ്കളെപ്പോലുള്ളവർ ഇനിയും ബ്ലോഗെഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും വിലയിരുത്താനും ഇവിടെ തന്നെ ഉണ്ടാകണം അന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു...നല്ല നമസ്കാരം

    ReplyDelete
  31. ഈ എഴുത്തിനു പിന്നിലെ ശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
    ആശംസകൾ...

    ReplyDelete
  32. nalla vara...varikal..anwer sir aashamsakal

    ReplyDelete
  33. പതിനായിരക്കണക്കിനു ബ്ലോഗുകളിൽ നിന്ന് മികച്ചവ തിരഞ്ഞെടുത്ത് വായിക്കാൻ ഏറെ സഹായകമായ ഈ സംരംഭത്തിന് ഏറെ നന്ദി.

    ReplyDelete
  34. നിഷ് ചേച്ചിയുടെയും സോണി ചേച്ചിയുടെയും ഫിലിപ്പെട്ടന്റെയും ബ്ലോഗുകൾ പരിചിതമാണ് എനിക്ക്. ഇതിൽ സോണി ചേച്ചി എന്റെ ബ്ലോഗ്‌ ഗുരുവാണ് ..ബ്ലോഗ്‌ രംഗത്തേക്ക് എന്നെ സജീവമാക്കിയ വ്യക്തി .. പുകയുന്ന കവിതകളും കഥകളും ആണ് സോണി ചേച്ചിയുടെ പ്രത്യേകത ..ചിലത് നമ്മളെ അക്ഷരാർത്ഥത്തിൽ പുകച്ചു കളയും . നിഷ് ചേച്ചിയുടെ എഴുത്ത് ബ്ലോഗിന്റെ പേര് പോലെ ഹൃദ്യമാണ്. ഫിലിപ്പേട്ടന്റെ എഴുത്തിൽ കാര്യവും തമാശയും ഒരു പോലെ പങ്കു വക്കുന്നതിനാൽ വായന രസകരമായ ഒരു അനുഭവമാണ് ..

    അജിത്തേട്ടന്മാർ കുറെ പേർ ബൂലോകത്തുണ്ട് ..എന്നാൽ ഇവിടെ പരിചയപ്പെടുത്തിയ അജിത്തേട്ടന്റെ ബ്ലോഗിൽ ഞാൻ ഇന്ന് തൊട്ടാണ് പോകാൻ തുടങ്ങുന്നത്. ഈ നല്ല ഉദ്യമത്തിന് ഹൃദയം നിറഞ്ഞ നന്ദി.

    ആശംസകളോടെ

    ReplyDelete
  35. അനവറിക്ക, അങ്ങയുടെ ശ്രേഷ്ടമായ ബ്ലോഗ്‌ വിലയിരുത്തൽ വായിച്ചു..ഉജ്ജ്വലം!! എത്രമാത്രം സമയം ചിലവഴിച്ചു എന്ന് കാണുമ്പോൾ ഏറെ ബഹുമാനം തോന്നുന്നു..----പെരുമാതുറ ഔറങ്ങസീബ്...

    ReplyDelete
  36. നന്നായിട്ടുണ്ട്.ആദ്യമായിട്ടാണ്‌ ഇവിടെ.
    ഇതുപോലുള്ള സംരഭങ്ങളാണ്‌ ബ്ളോഗേഴ്സിന്റെ പ്രേരകശക്തി. ആശംസകൾ!

    ReplyDelete
  37. വളരെയധികം ഇഷ്ടമായി ഈ ബ്ലോഗ്‌ അവലോകനം എല്ലാ വിധ ആശംസകളും അന്‍വര്‍ ഇക്ക .,.,.,.,.

    ReplyDelete