Friday, 12 February 2016

2015 ലെ പുസ്തക വായന2015 ലെ പുസ്തക വായന 
==============

പതിവ് പോലെ ഓഫീസിലേക്കും തിരികെയും ഉള്ള ട്രെയിൻ യാത്രക്കിടെ തന്നെ ഏറെ വായനയും. വായന തീരെ നടക്കാത്ത ദിവസങ്ങൾ കുറവായിരുന്നു. 166 പുസ്തകങ്ങൾ, 22,700+ പേജുകൾ വായിച്ചു. 365 ദിനങ്ങളിൽ 300 മാത്രം കൂട്ടി പ്രതി ദിനം 100 വച്ചായാലും 30,000 പേജുകൾ വായിക്കാം; അത് നടന്നില്ല. മൈഗ്രൈൻ ഇടയ്ക്കിടെ വിഷമിപ്പിച്ചു. മെയ്‌ 26 നു പിതാവ് മരിച്ചതിനോട് ചേർന്ന് കുറെ ദിനങ്ങൾ വായനക്ക് കഴിഞ്ഞില്ല. അതുകൊണ്ട് ഇനിയും ടാർഗറ്റ് നേടിയില്ല. കൂടാതെ ആനുകാലിക പ്രസിധീകരണങ്ങളും ഓണ പതിപ്പുകളും വായിക്കാനും സമയം വേണം. അടുത്ത വർഷം ഇതിലും കൂട്ടണം എന്നാണ് ആഗ്രഹം.നോവൽ
====

1) ജോ എന്ന പെണ്‍കുട്ടി - (Little Women) - ലൂയിസ് മേരി ആൽകൊട്ടു - വിവ. കെ പി സുമതി - ചിന്ത  - 184 പേജുകൾ 120 രൂ.
അമേരിക്കൻ ആഭ്യന്തര യുദ്ധകാല കൃതി 1868 - രസിപ്പിച്ചില്ല.
2) വീട്ടിലും പുറത്തും - രവീന്ദ്രനാഥ ടാഗോർ - വിവ. ബി കല്യാണി അമ്മ - എൻ ബി എസ് -  പേജുകൾ 120 രൂ.
സ്വദേശി പ്രസ്ഥാന കാലഘട്ടത്തിൽ രാജ കുടുബത്തിലും സാധാരണ സ്വദേശി പ്രവർത്ത കരിലും ഉണ്ടായ മാനസിക വ്യാപാരങ്ങളുടെയും സംഘർഷങ്ങളുടെയും ആവിഷ്കാരം. അരാജകത്വത്തിൽ നിന്നും സ്വതന്ത്രതയിലേക്ക്   വെളിച്ചം വീശുന്നു.
3) കാമന - ഡോ ജോർജ്ജു ഓണക്കൂർ - മാതൃഭൂമി - 112 പേജുകൾ 90 രൂ.
യമനം എന്ന പേരിൽ  ചലച്ചിത്രമാക്കപ്പെട്ടു. നായികക്ക് പേരില്ല; അതിന്റെ ആവശ്യമില്ല. വായന തീരുവോളം മനസ്സ് വിങ്ങി പോകും.
4) കടലിരമ്പങ്ങൾ - കൃഷ്ണദാസ് - ഗ്രീൻ - 182 പേജുകൾ 160 രൂ.
അസാധാരണ നോവൽ. കഥാപാത്രങ്ങൾ വല്ലാതെ മനസ്സിൽ  തങ്ങുന്നവ. കടൽ ഉജ്ജ്വല പ്രതീകമായി മാറുന്നു. ആട് ജീവിതം പോലെ ശ്രദ്ധിക്കപ്പെടെണ്ടത്
5) കബീന - എസ് കെ പൊറ്റക്കാട് - മാതൃഭൂമി - 72 പേജുകൾ 50 രൂ.
ഏറെ ലളിതം. ദക്ഷിണാഫ്രിക്ക പശ്ചാത്തലം. ഗാന്ധിയും കടന്നു വരുന്നു. കബീന തിരികെ കേരളത്തിലെത്തുമ്പോൾ നോവൽ  അവസാനിക്കുന്നു. പൊറ്റക്കാടും ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയും നടത്തുന്ന അഭിമുഖവും ഇതിലുണ്ട്.
6) ആരണ്യകം - ബിഭൂതിഭൂഷൻ ബന്ടോ പാധ്യായ - വിവ. ലീലാ സർക്കാർ - ഗ്രീൻ - 248 പേജുകൾ 210 രൂ.
കാട് പ്രദേശത്ത് ജോലിക്കെത്തി ഒടുവിൽ  കാട് നാടായി മാറുന്ന കഥ. പ്രണയവും വിരഹവും ഒന്നും അധികം സ്പർശിക്കാതെ കാടിനെ തൊട്ടു തലോടി പോകുന്ന ഇതിവൃത്തം
7) രതി രഥ്യ - ഉണ്ണികൃഷ്ണൻ തിരുവാഴിയോട് - ഡി സി - 216 പേജുകൾ 100 രൂ.
ഒരാളുടെ ജീവിതത്തിനിടെ കടന്നു വന്ന സ്ത്രീകളും അവരുമായുള്ള ബന്ധങ്ങളും മേമ്പൊടിയായി ചില പുരാവൃത്ത പരാമർശങ്ങളും
8) വിചാരണ - കാഫ്‌ക - വിവ. വി രവികുമാർ - കറന്റ് - 224 പേജുകൾ 135 രൂ.
വായനാസുഖം നല്കുന്നില്ല. വിവർത്തകൻ ആദ്യമേ അത് പറഞ്ഞു. നല്ല ശ്രമം വേണ്ടി വന്നു വായനക്ക്.
9) ലൈവ് ഗ്രീൻ - അജിത്‌ ജനാർദ്ദനൻ - ഡി സി - 78 പേജുകൾ 55 രൂ.
അമരത്വം നേടുന്ന മരുന്നിനായി ഒരു രാഷ്ട്രം വിഭാജിക്കപ്പെടുന്ന ഇതിവൃത്തം. ശ്രദ്ധേയം ആവേണ്ട നോവൽ
10) ഒതപ്പ് - സാറാ  ജോസഫ്‌ - ഡി സി - 230 പേജുകൾ 190 രൂ.
പുരോഹിതരിലെ മനുഷ്യന്റെ കഥ. അസാധാരണ വായനാനുഭവം എന്ന് പറയാതെ വയ്യ
11) നാലുകെട്ട് - എം ടി വാസുദേവൻ നായർ - ഡി സി - 202 പേജുകൾ 160 രൂ.
കോന്തുണ്ണി നായരുടെ മകൻ അപ്പുണ്ണിയെയും അമ്മമാരെയും നാളുകൾക്കു ശേഷം വീണ്ടും കണ്ടുമുട്ടി
12) Train to pakisthan - Khushvanth Singh - Penguine - 190 pages Rs. 200 
ഇന്ത്യാ വിഭജനത്തെ ആധാരമാക്കിയ പ്രശസ്ത നോവൽ പ്രണയവും രാഷ്ട്രീയവും ഒക്കെ ഇതിൽ കടന്നു വരുന്നു.
13) കാർട്ടൂണ്‍ - എസ് എ ഷുജാദ് - കാർട്ടൂണ്‍ പബ് - 118  പേജുകൾ 100 രൂ.
ഒരു കാർടൂണ്‍ കഥാപാത്രം കുറെ ബഷീർ കഥാപാത്രങ്ങൾക്കൊപ്പം. എന്താ നോവലിസ്റ്റ്‌ ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല. എന്റെ പരിമിതി ആകാം.
14) കാലത്തിന്റെ കയ്യൊപ്പ് - കാവാലം മാധവൻ കുട്ടി - എച്ച് & സി - 92 പേജുകൾ 80 രൂ.
 ഗുരുദേവന്റെ ജീവിതം ആധാരമാക്കി  എഴുതിയതു. ഗാന്ധിയുടെ സന്ദർശനം പോലെ ചില ഭാഗങ്ങളിൽ  മാത്രമേ ഹൃദ്യത അനുഭവപ്പെട്ടുള്ളൂ. ഭാഷ കുറെ കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി
15) എഴുത്തുമുറി - ഇ വാസു - സാഹിത്യ പ്രവർത്തക. - 114 പേജുകൾ 80 രൂ.
എഴുത്തുകാരനും അവാർഡും സമൂഹവും ഒക്കെ അവതരിപ്പിച്ചു; പക്ഷെ വിരസം.
16) ലയ്ക്ക - വി ജെ ജെയിംസ്‌ - ഡി സി - 78 പേജുകൾ 60 രൂ.
ശൂന്യാകാശത്തേക്കയച്ച നായ മനസ്സില് ഒരു ആകാശം തന്നെ സൃഷ്ടിച്ചു; ഏറെ ശ്രദ്ധിക്കപ്പെടെണ്ടിയിരുന്ന നോവൽ
17) ലൈബ്രേറിയൻ - സി വി ബാലകൃഷ്ണൻ - ഡി സി - 112 പേജുകൾ 90 രൂ.
ബാഹുലേയൻ എന്ന ലൈബ്രേറിയനൊപ്പം പ്രിയ എഴുത്തുകാർ കഥാപാത്രങ്ങളാകുന്നു. മനോഹര ഭാഷ, അവതരണം.
18) കൽഹണൻ നീ / ഞാൻ ആരാണ്? - അമൽ പി- ഡി സി - 256 പേജുകൾ 195 രൂ.
സ്വത്വത്തെ അപരത്വത്തെ ഒക്കെ അപഗ്രഥിക്കുന്ന അസാധാരണ പ്രമേയം. മൂന്നാം ഭാഗം പൂർണ്ണം കുറച്ചു ദുർഗ്രഹം തന്നെ.
19) ഇലകൾ പച്ച - 12 സ്കൂൾ കുട്ടികൾ ചേർന്നെഴുതി - പ്രോഗ്രസ്സ് - 126 പേജുകൾ 60 രൂ.
പ്രകൃതിയാണ് പ്രതിപാദ്യം. നല്ല ശ്രമം.
20) തട്ടിൻ പുറത്തെ ബുദ്ധൻ - ജൂലി ഒത്സുക (ജപ്പാൻ) - വിവ. കബനി - സമത - 136 പേജുകൾ 125 രൂ.
കപ്പൽ യാത്രയും അശാന്തിയും രതിയും യുദ്ധവും. ഒപ്പം കാലവും ചരിത്രവും.
21) സ്മാരക ശിലകൾ - ഡോ പുനത്തിൽ കുഞ്ഞബ്ദുള്ള - ഡി സി - 240 പേജുകൾ 150 രൂ.
മാനുഷർക്കൊപ്പം ജിന്നുകളും കഥാപാത്രമാകുന്ന മാസ്മരികത. വീണ്ടും വായിച്ചപ്പോൾ പുതിയ അനുഭൂതി!
22) അവിശ്വാസി - അബുൽ ബാഷ (ബംഗാളി) - പ്രോഗ്രസ്സ് - 92 പേജുകൾ 70 രൂ.
മുസ്ലിം സ്ത്രീകളുടെ ഇദ്ദയും ഇട-കെട്ടും അവസ്ഥയും പ്രതിപാദിക്കുന്നു. അവതരണം ഹൃദ്യമല്ല.
23) സാക്ഷി - കാക്കനാടൻ - സങ്കീർത്തനം - 144 പേജുകൾ 100 രൂ
നാട് വിട്ട മകൻ അച്ഛന്റെ മരണത്തിനെത്തുമ്പോൾ 'മരണം' എന്ന സത്യത്തെ അധികരിച്ച് അയാൾ നടത്തുന്ന ജിവിത വീക്ഷണം.
24) ഇരുണ്ട പകലുകൾ - മാത്യു എബ്രഹാം - ഉണ്മ - 84 പേജുകൾ 70 രൂ.
അനായാസ വായന പോലും!
25) ഓർക്കുന്നുവോ എൻ കൃഷ്ണയെ - രഘുനാഥ് പലേരി - ഗ്രീൻ - 268 പേജുകൾ 200 രൂ.
തീവ്ര മനുഷ്യ ബന്ധങ്ങളുടെ കഥ. വ്യത്യസ്ത തലത്തിലുള്ള ഒരു ബന്ധമാണ് മുഖ്യ ഇതിവൃത്തം. ഇതിനു രണ്ടാം ഭാഗം ഉണ്ട്.
26) മണ്ണ് - സതീഷ്‌ ബാബു പയ്യന്നൂർ - ചിന്ത - 200 പേജുകൾ 120 രൂ
കാവുമ്പായി കർഷക സമര പശ്ചാത്തലം. ചരിത്രത്തോട് നീതി. മികച്ച പാത്ര സൃഷ്ടി.
27) ഫ്രീഡം റോഡ്‌ - ഹവർഡു ഫോസ്റ്റ് - വിവ. കെ പി ജി നമ്പൂതിരി - ചിന്ത - 352 പേജുകൾ 150 രൂ.
അമേരികൻ ഐക്യ നാടുകളുടെ ചരിത്ര പശ്ചാത്തലം. ധാരാളം നിരീക്ഷണങ്ങൾ. വായന പക്ഷെ അത്ര സുഗമം അല്ല.
28) പുറപ്പാടിന്റെ പുസ്തകം - വി ജെ ജെയിംസ്‌ - ഡി സി - 286 പേജുകൾ 225 രൂ.
വായനക്കിടെ നമ്മൾ കുഞ്ഞൂട്ടി ആയി മാറുന്ന അസാധാരണത്വം. ഭാഷയുടെ വല്ലാത്ത ഒഴുക്ക്. വികാരങ്ങളുടെ വേലിയേറ്റം.
29) ജീവിതത്തിന്റെ പുസ്തകം - കെ പി രാമനുണ്ണി - ഡി സി - 512 പേജുകൾ 275 രൂ.
കമ്മ്യൂണിസവും ഇസ്ലാമും ജീവിതവും ഒക്കെ പ്രതിപാദിക്കുന്നതിനിടെ ഭോഗം ആണ് ഏറെ പേജുകൾ കവരുന്നത്. പരസ്പരം രതിക്രീഡ നടത്താത്ത കഥാപാത്രങ്ങൾ ഇതിൽ കുറവാണു. എന്തിനാണോ വയലാർ അവാർഡൊക്കെ കൊടുത്തതെന്ന് മനസ്സിലായില്ല.
30) ചന്ദന ഗ്രാമം - മൈന ഉമൈബാൻ - മാതൃഭൂമി - 144 പേജുകൾ 50 രൂ.
മറയൂർ പശ്ചാത്തലം. കഥ പറഞ്ഞ രീതി പോര.
31) ഫ്രാൻസിസ് ഇട്ടിക്കോര - ടി ഡി രാമകൃഷ്ണൻ - ഡി സി - 308 പേജുകൾ 175 രൂ.
വിക്കിപീഡിയ പകർത്തി അതിൽ സെക്സും കുറച്ചു ചരിത്രവും നിറച്ചു ആധുനികത കലർത്തി പശ്ചാത്യ നോവലുകളുടെ മേമ്പൊടികൾ ചേർത്തു എന്ന് മാത്രം.
32) ചിദംബര രഹസ്യം - ഇ സന്തോഷ്‌ കുമാർ - ഡി സി - 128 പേജുകൾ 100 രൂ.
ചിദംബര രഹസ്യം, മറ്റൊരു വേനൽ, മുസ്സോളിനി എന്നീ മൂന്നു നോവലുകൾ. നന്നായി അവതരിപ്പിച്ചു മൂന്നു കഥകളും. അപഥ സഞ്ചാരവും ദുരന്തങ്ങളും ഒക്കെ പ്രമേയം.
33) മരണ പുസ്തകം - ഓ എം അബൂബക്കർ - ഗ്രീൻ - 184 പേജുകൾ 160 രൂ.
2000 ലധികം മൃതദേഹങ്ങൾ എംബാം ചെയ്തു കയറ്റി അയച്ച അഷറഫിന്റെ കഥ. നോവലിന്റെ കെട്ടുറപ്പ് ഒന്നും അധികം ഇല്ല. പക്ഷെ ഇത് ജീവിതം ആണ്.
34) Life is what you make it - Preethi Shinoi - Shrika - 210 പേജുകൾ 120 രൂ.
Bi -Polar Disorder എന്ന അവസ്ഥയെ ആധാരമാക്കിയ കഥ. വായിച്ചു പോകാം.
35) ദൈവം നൈൽ നദിക്കരയിൽ മരിക്കുന്നു - ഈജിപ്റ്റിയൻ - നവൽ അൽ സവാദ് - വിവ. ഖുദസി - ചിന്ത - 160 പേജുകൾ 110 രൂ.
മത രാഷ്ട്രീയ ചൂഷണത്തിനെതിരെ പൊരുതുന്ന സ്ത്രീയുടെ കഥ.

കഥാ സമാഹാരം
========

36) ഒബാമയുടെ പച്ച ബട്ടണ്‍ - കരിക്കകം ശ്രീകണ്ടൻ - ചിന്ത - 96 പേജുകൾ 85 രൂ.
10 കഥകൾ ഡോ അജയ് ശേഖറിന്റെ പഠനവും.
37) എൻട്രൻസ് എഴുതുന്ന കുട്ടി - കെ പി രാമനുണ്ണി - ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - 48 പേജുകൾ - 40 രൂ.
4 കഥകൾ. കഥകളിൽ കുട്ടികൾ പ്രധാന കഥാപാത്രം എങ്കിലും രക്ഷാകർത്താക്കൾ ആണ് വായിക്കേണ്ടത്. പുതു കാല സമ്മർദങ്ങളും അണു കുടുംബവും ഒക്കെ പ്രതിപാദ്യം.
38) ജിന്ന് (അറേബ്യൻ നാടോടി കഥകൾ) - സംഗ്രഹം- എസ് എ ഖുദുസി - പാം പബ്ലികേഷൻസ് - 104 പേജുകൾ 100 രൂ.
20 കഥകൾ. മുതിർന്നവർക്കും കുട്ടികൾക്കും  ആസ്വാദ്യം.
39) ശരീരം അറിയുന്നത് - സി വി ബാല കൃഷ്ണൻ - പാപ്പിയോണ്‍ - 146 പേജുകൾ 75 രൂ.
പ്രണയവും രതിയും വിഷയമാക്കിയ 25 കഥകൾ. നഗരവും ഗ്രാമവും മാറി മാറി പശ്ചാത്തലം. ഒരേ വിഷയത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നു.
40) പ്രകാശം പരത്തുന്ന ആങ്കുട്ടി - കെ പി രാമനുണ്ണി - ഡി സി - 108 പേജുകൾ 70 രൂ.
8 കഥകൾ. സാഹചര്യം ഭീകരവാദി ആക്കിയ ഒരു മുസ്ലിം ചെറുപ്പക്കാരനെ ഒരു ചെറുമി വീക്ഷിക്കുന്ന ടൈറ്റിൽ കഥ ഉൾപ്പടെ എല്ലാ കഥകളും മികച്ചത്. കഥാപാത്രങ്ങളുടെ ജാതി വ്യക്തമാക്കാൻ മിക്ക കഥകളിലും പ്രത്യേക ശ്രമമുണ്ട്.
41) അമ്മ മരം - പ്രിയാ നായർ - എസ് പി എസ് എസ് - 72 പേജുകൾ 50 രൂ.
10 കഥകൾ. സ്ത്രീ പക്ഷവും പുരുഷ നിഷേധവും. പല കഥകളും ഇഷ്ടായില്ല
42) നിതാഖാത്ത്  - ഡോ കായംകുളം യൂനുസ് - ലിപി - 72 പേജുകൾ 60 രൂ.
17 ശരാശരി കഥകൾ
43) ജന്മ ദിനം - വൈക്കം മുഹമ്മദ്‌ ബഷീർ - ഡി സി - 88 പേജുകൾ 50 രൂ.
ജന്മദിനം, ഐഷുകുട്ടി, ടൈഗർ, കള്ളനോട്ട്‌ തുടങ്ങി 8 പ്രസിദ്ധ കഥകൾ ഏറെയും പല തവണ വായിച്ചവ
44) കോയീന്റെ മൊട്ട - കഥയുടെ 105 ഏറു പടക്കങ്ങൾ - നൂറനാട് മോഹൻ - ഉണ്മ - 104 പേജുകൾ 85 രൂ.
ചിന്തകളുടെ ചിന്തുകൾ, കഥകൾ എന്ന് പറഞ്ഞൂടാ ..എന്തോ നർമ്മം പലപ്പോഴും മർമ്മത്ത് കൊള്ളൂന്നില്ല.
45) മാക്സിയും ബർമൂഡയും - ഷരീഫ് കൊട്ടാരക്കര - - 90 പേജുകൾ 75 രൂ.
അനുഭവങ്ങൾ കഥയുടെ രൂപത്തിൽ പറഞ്ഞു വച്ചിരിക്കുന്നു.
46) അസ്നാ ഞങ്ങൾ കേൾക്കുന്നു - എ കെ സുഗതൻ - ഏച്ചു & സി - 76 പേജുകൾ 60 രൂ.
ശരാശരി നിലവാരം പുലർത്തുന്ന കഥകൾ 
47) ഞാൻ പുണ്യവാളൻ - എച്ച് & സി - 296 പേജുകൾ 250 രൂ.
ഫേസ്ബൂക്കി ലെ കവിയും കവിതകളും എന്ന ഗ്രൂപ്പിലെ അംഗങ്ങൾ എഴുതിയ 80 കഥകൾ. ധാരാളം സുഹൃത്തുക്കൾ എഴുതി എന്ന കൌതുകത്തിൽ വാങ്ങി, വായിച്ചു. ചിലവ മാത്രം മികച്ചവ എന്ന് പറയാം.
48) മഹാശ്വേതദേവി ചെറു കഥകൾ - എൻ ബി റ്റി - 170 പേജുകൾ 30 രൂ.
9 നീണ്ട കഥകൾ. ഉത്തരേന്ത്യൻ ജാതി വ്യവസ്ഥ മുഖ്യ പ്രമേയം.
49) പുതുമഴചൂരുള്ള ചുംബനങ്ങൾ - ഷാഹിന ഇ കെ - മാതൃഭൂമി - 94 പേജുകൾ 80 രൂ.
14 കഥകളിൽ 10 എണ്ണവും ഇഷ്ടായി. സാമൂഹ്യ സാഹചര്യങ്ങൾ പെണ്‍ കാഴ്ചപ്പാടോടെ വീക്ഷിക്കുന്നു. പ്രമേയങ്ങളിൽ വൈവിധ്യം.
50) പെണ്‍ മാറാട്ടം - ബെന്യാമിൻ - ഹരിതം - 82 പേജുകൾ 75 രൂ.
8 ആദ്യ കാല കഥകൾ. ചുരുക്കം കഥാപാത്രങ്ങളെ വച്ച് അവതരണം.
51) നീർനായ - സുസ്മേഷ് ചന്ദ്രോത്ത് - ചിന്ത - 128 പേജുകൾ 110 രൂ.
16 കഥകൾ - ജീവിത ഏടുകളുടെ ഫലപ്രദമായ ആവിഷ്കാരം.
52) പ്രിയപ്പെട്ട കഥകൾ - മുണ്ടൂർ കൃഷ്ണൻ കുട്ടി - എച്ച് & സി - 92 പേജുകൾ 45 രൂ.
മനുഷ്യാവസ്ഥയെ പ്രതിപാദിക്കുന്ന 14 കഥകൾ
53) ആകാശ യാത്രകൾ - ആർ സന്തോഷ്‌ ബാബു - ഫേബിയൻ - 64 പേജുകൾ 50 രൂ
മനശാസ്ത്ര പരമായ കഥകൾ ഉൾപ്പെടെ 13 എണ്ണം; മിനി കഥകളും ഉണ്ട്.
54) വെള്ളില - നിധീഷ് ജി - സയൂരാ - 64 പേജുകൾ 60 രൂ.
ലവണതീരവും പ്രാവ് പള്ളിയും ഉൾപ്പെട്ട ശ്രദ്ധേയ ജീവിത നിരീക്ഷണങ്ങൾ ഉൾപ്പെടുന്ന 10 കഥകൾ
55) ഹിപ്പോപൊട്ടാമസ് - നിധീഷ് ജി - സാഹിത്യ പ്രവർ. - 80 പേജുകൾ 70 രൂ.
കെന്നൽ കാമനകൾ ഉൾപ്പെടെ 8 കഥകൾ
56) ചൈത്ര പർവ്വം - ബംഗാളി, ഒറിയ - വിവ. സരോജിനി ഉണ്ണിത്താൻ - ഉണ്മ - 92 പേജുകൾ 80 രൂ.
12 കഥകൾ. പലതും ആകർഷകമല്ല.
57) പാരിതോഷികം - മാധവികുട്ടി - ഒലിവ് - 74 പേജുകൾ 40 രൂ.
11 സ്ത്രീ തട്ടക കഥകൾ
58) മാധവികുട്ടിയുടെ പ്രേമ കഥകൾ - ഒലിവ് - 240 പേജുകൾ 125 രൂ.
37 കഥകൾ. പ്രണയവും ദാമ്പത്യവും രതിയും ഒക്കെ പ്രമേയം. വി ആർ  സുധീഷിന്റെ പഠനവും ഇതോടൊപ്പം ഉണ്ട്.
59) ആദം - എസ് ഹരീഷ് - ഡി സി - 128 പേജുകൾ 100 രൂ.
9 മനോഹര കഥകൾ. മനുഷ്യർക്കൊപ്പം മൃഗങ്ങളും കഥാപാത്രങ്ങൾ. മനസ്സിൽ  വല്ലാത്ത കൊളുത്തുകൾ ഇടുന്ന ഭാഷ.
60) നഗരവും സ്ത്രീയും - എം മുകുന്ദൻ - മാതൃഭൂമി - 110 പേജുകൾ 85  രൂ.
സ്ത്രീകളെ അധികരിച്ച് എഴുതിയ 16 കഥകൾ. സ്ത്രീ പക്ഷം ആവില്ല എല്ലാം.
61) പ്രണയോപനിഷത്ത് - വി ജെ ജെയിംസ്‌ - ഡി സി - 128 പേജുകൾ 100 രൂ.
9 മനോഹര കഥകൾ. കുടുംബവും ദാമ്പത്യവും സൌഹൃദവും ഒക്കെ വിവിധ തലങ്ങളിൽ സ്പർശിക്കുന്നു. മനസ്സ് നിറക്കുന്ന വായന.
62) കവചിതം - സോക്രട്ടീസ് വാലത്ത് - മാതൃഭൂമി - 112 പേജുകൾ 90 രൂ.
നവകാലത്തിന്റെ ഭീതിദ യാഥാർത്ഥ്യങ്ങൾ അടയാളപ്പെടുത്തുന്നു. 15 കഥകൾ. ഭാഷ വല്ലാതെ ഉള്ളിൽ കൊള്ളിക്കുന്നത്‌. പ്രമേയങ്ങളും ഉലയ്ക്കന്നവ.
63) പെലയ സ്ഥാനം - സി പി ബിജു - ഡി സി - 128 പേജുകൾ 100 രൂ.
9 കഥകൾ. സുനിൽ പി ഇളയിടം എഴുതിയ പഠനവും.
64) 100 മിനി കഥകൾ - അശ്രഫ് ആഡൂര് - ചിന്ത - 96 പേജുകൾ 90 രൂ.
ചെറു വിറയലോടെ വായിക്കാവുന്ന കഥകൾ
65) 101 ഖലീൽ ജിബ്രാൻ കഥകൾ - ചിന്ത - 176 പേജുകൾ 150 രൂ
മനുഷ്യൻ, ദൈവം, സ്ത്രീ, പണ്ഡിതന്മാർ ഇങ്ങനെ വിവിധ വിഷയങ്ങൾ. എല്ലാ കഥകളും ഓരോ തത്വ ചിന്ത പ്രദാനം ചെയ്യുന്നു. ആവർത്തിച്ചു വായിക്കെണ്ടവ
66) പ്രസിഡന്റി ന്റെ മരണം - എൻ പി മുഹമ്മദ്‌ - ചിന്ത - 64 പേജുകൾ 55 രൂ.
5 കഥകൾ. എല്ലാം ഹൃദ്യം
67) കഥ കൈ ചൂണ്ടുന്നത് നിങ്ങളെ - ഹാൻസ്  ആൻഡേർസൻ - വിവ. രവി കുമാർ - ലോഗോസ് - 64 പേജുകൾ 50 രൂ.
രാജാവ്‌ നഗ്നനാണ് എന്ന് കുട്ടി വിളിച്ചു പറയുന്ന കഥ ഉൾപ്പെടെ 13 പ്രസിദ്ധ കഥകൾ. ഭംഗിയായി വിവർത്തനം.
68) ഹരിത വിദ്യാലയം - പി സുരേന്ദ്രൻ  - ലോഗോസ് - 80 പേജുകൾ 75 രൂ.
വ്യത്യസ്തത അടയാളപ്പെടുത്തുന്ന കഥകൾ.

ആത്മ കഥ / ജീവിതം / അനുഭവം
================

69) മുഹമ്മദ്‌ നബി - ജീവചരിത്ര സംഗ്രഹം - സ്വഫ്ഫിയൂർ രഹ്മാനി മുബാറക് പൂരി - വിവ. മുഹമ്മദ്‌ സലിം സുല്ലമി - ദാറുസ്സലാം ഇന്റർനാഷനൽ പബ്ലിഷേഴ്സ് - 528 പേജുകൾ
അറേബ്യ ചരിത്ര പശ്ചാത്തലം തുടങ്ങി നബി പരമ്പരയും ജീവിതവും യുദ്ധങ്ങളും മരണവും വിശദമായി, ആധികാരികമായി പറഞ്ഞിരിക്കുന്നു.
70) മതാചാര്യർ, മത നിഷേധികൾ - പി ഗോവിന്ദ പിള്ള - ചിന്താ പബ്ലിഷേർസ് - 208 പേജുകൾ - 120 രൂ.
കേരള നവോത്ഥാനത്തിന് കാരണഭൂതരായ ഏഴു ദൈവ വിശ്വാസികളായ ആചാര്യന്മാർ (ശ്രീ നാരായണ ഗുരു, വക്കം മൗലവി ..) ഏഴു യുക്തി വാദി ആചാര്യന്മാർ (സി വി കുഞ്ഞി രാമൻ, കുറ്റിപ്പുഴ ...) ഇവരുടെ സംഭാവനകൾ ഇതിൽ വിവരിക്കുന്നു.
71) ഹൃദയത്തിന്റെ കയ്യൊപ്പ് - മോഹൻ  ലാൽ - മാതൃഭൂമി - 110 പേജുകൾ 90 രൂ.
നല്ല വരികൾ, മികച്ച ഭാഷ. ചുറ്റുപാടൊക്കെ പ്രതിപാദ്യം. മനുഷ്യ സ്നേഹം സ്ഫുരിക്കുന്നു. മലയാളിയെപ്പറ്റി വല്ലാതെ ആകുലപ്പെടുന്നു.
72) ചെറിയ ചുവടുകളും വലിയ ജീവിതവും - ഗിന്നസ് പക്രു - ഒലിവ് - 202 പേജുകൾ 150 രൂ.
പോക്കക്കുറവിനെ  അപകർഷതയില്ലാതെ നേരിട്ട അജയ് കുമാറിന്റെ ജീവിത അനുഭവങ്ങൾ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു
73) പരേതർക്കൊരാൾ  - ബഷീർ തിക്കൊടി - മാതൃഭൂമി - 96 പേജുകൾ 90 രൂ.
രണ്ടായിരത്തിലേറെ മൃതദേഹങ്ങൾ എംബാം ചെയ്തു നാട്ടിലെത്തിച്ച അഷറഫ് താമരശ്ശേരിയുടെ അസാധാരണ ജീവിത കഥ. മരണത്തിന്റെ മണമുള്ള പേജുകൾ!
74) ജീവിത സ്മൃതി - രവീന്ദ്രനാഥ ടാഗോർ - വിവ. രാജൻ തുവ്വാര - മാതൃഭൂമി - 168 പേജുകൾ 125 രൂ.
വിശ്വ മഹാ കവിയുടെ 27 വയസ്സ് വരെയുള്ള അനുഭവങ്ങൾ. സ്വാധീനിച്ച വ്യക്തികൾ, കവിതാ ശകലങ്ങൾ ഒക്കെ അത്ര ആകർഷകം അല്ലാതെ പ്രതിപാദിച്ചിരിക്കുന്നു.
75) ഞാൻ ഖുത്ബുദീൻ അൻസാരി - സഹീദ് റൂമി - ചിന്ത - 104 പേജുകൾ 85 രൂ.
ഗുജറാത്ത് കലാപം ലോകം അറിഞ്ഞത് ഇദ്ദേഹത്തിന്റെ ചിത്രം വഴി ആണല്ലോ? ഒട്ടേറെ നീറുന്ന അനുഭവങ്ങൾ തുറന്നെഴുതപ്പെട്ടു. ലോകം എത്ര ക്രൂരം എന്ന് തോന്നിപ്പോകും.
76) ഒരു വിരൽതുമ്പ്  - മാലിനി ചിമ്പ് - വിവ. ജെറി ആണ്ട്രൂസ് - ഡി സി - 198 പേജുകൾ 150 രൂ.
സെറിബ്രൽ പാർസി രോഗം തളർത്താത്ത മാലിനി രണ്ടു ബിരുദാനന്തര ബിരുദവും പദവികളും നേടിയ കഥ. അവരുടെയും  അമ്മയുടെയും  ത്യാഗത്തിന്റെയും കഥ.
77) ചാപ്ലിന്റെ ചിരി - വേണു വി ദേശം - ഗ്രീൻ - 112 പേജുകൾ 100 രൂ.
ലോകത്തെ ചിരിപ്പിച്ച  ദുരിത മയവും പിന്നീട കെട്ടഴിഞ്ഞതുമായ ജീവിതം അനാവൃതമാവുന്നു.
78) മുറിവുകൾ - സൂര്യാ കൃഷ്ണ മൂർത്തി - ഡി സി - 140 പേജുകൾ 70 രൂ.
ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും ഇഴ പിരിഞ്ഞ ജീവിതാനുഭവങ്ങൾ. ആവർത്തിച്ചു വായിക്കേണ്ടവ.
79) ഓത്തുപള്ളിക്കാലം - എം എം കബീർ - ഡി സി - 160 പേജുകൾ 95 രൂ.
ചാരുതയാർന്ന വശ്യമായ ഭാഷയിൽ എഴുതപ്പെട്ട ഓർമ്മകൾ
80) ഡോക്ടറും രോഗിയും - ഡോ പുനത്തിൽ കുഞ്ഞബ്ദുള്ള - മാതൃഭൂമി - 134 പേജുകൾ 100 രൂ.
നർമ്മത്തിന്റെ മേമ്പൊടി ചാലിച്ചെഴുതിയ അനുഭവ കുറിപ്പുകൾ, കഥ എഴുത്തിന്റെ പിന്നാമ്പുറങ്ങൾ നന്നായി വായിച്ചു പോകാം.
81) വയലാറും സന്ധ്യയും - മുതുകുളം ഗംഗാധരൻ പിള്ള - ഉണ്മ - 50 പേജുകൾ 60 രൂ.
വയലാറിനോപ്പം ചങ്ങമ്പുഴയും പിന്നെ കവിതകളും   ഒക്കെ കടന്നു വരുന്നു. ലേഖകന്റെ തനതു വീക്ഷണങ്ങളും.
82) എന്റെ ജീവിതം എന്റെ സുഹൃത്തുക്കൾക്ക് - റെഡ് റോൾ പാസ്‌ - ചിന്ത - 60 പേജുകൾ 40 രൂ.
ഒരു ഒളി പോരാളിയുടെ ജീവിത കഥ
83) പ്രവാസികൾ ഭാഷയിലും ജീവിതത്തിലും - അനിൽ കുമാർ എ വി - കൈരളി - 162 പേജുകൾ 85 രൂ.
വിവിധ മേഖലകളിൽ  ഉയർന്ന പ്രവാസികളുടെ ജീവിത കഥ; കണ്ണീരിന്റെ കഥകളും.
84) കാലം മായ്ച്ച കാൽപ്പാടുകൾ - മാരിയത്ത് - ബുക്ക്‌ റാമ്പ് - 142 പേജുകൾ 100 രൂ.
സത്യസന്ധമായ വാക്കുകളിൽ പകർത്തി വക്കേണ്ട ഒരു ജീവിതം.
85)ഖുർ-ആനിലെ സഹാബികൾ - ഹാരിസ് ബാലുശേരി - ഐ പി എച്ച് - 232 പേജുകൾ 190 രൂ.
വിശുദ്ധ വചനങ്ങളിൽ പരാമർശിതരായ 28 പേരുടെ ജീവിതം
86) ഓർമ്മക്കിളി വാതിൽ - കൊച്ചൗസെഫ് ചിറ്റിലപ്പള്ളി - ഡി സി - 150 പേജുകൾ 95 രൂ.
ഓർമ്മകൾ, ഗൃഹാതുരത്വം കൈ കോർക്കുന്നു
87) ഈ മണ്ണിൽ ഇവരോടൊപ്പം - ഡോ പുതുശ്ശേരി രാമചന്ദ്രൻ - എൻ ബി എസ് - 200 പേജുകൾ 140 രൂ.
അച്ചുതമേനോനും നായനാരും പുതുപ്പള്ളി രാഘവനും ഒക്കെ സ്മരണകളിൽ. വായന ഹൃദ്യം. സുഗമം. വിജ്ഞാന പ്രദം.
88) ഞാൻ സഫിയ - സഫിയ ഹുസൈൻ - വിവ. രാജൻ തുവ്വര - 178 പേജുകൾ 125 രൂ.
പതിമൂന്നാം വയസ്സിൽ വിവാഹിതയായി മൂന്നു തവണ മൊഴി ചോല്ലപ്പെട്ട പതറാതെ ജീവിച്ച പെണ്‍ കരുത്തിന്റെ അസാധാരണ കഥ.
89) പുനത്തിലിന്റെ ബദൽ ജീവിതം - താഹാ മാടായി - ഡി സി - 158 പേജുകൾ 95 രൂ.
ഉന്മാദിയായ ഉമ്മയുടെ മകനായ മാപ്പിള മോട്ടക്കുട്ടി ഭിഷഗ്വരനും കഥാകാരനും ആയി വളർന്ന കഥ തന്മയിത്ത്വത്തോടെ പറഞ്ഞിരിക്കുന്നു.
90) ചിദംബര സ്മരണ - ബാലചന്ദ്രൻ ചുള്ളിക്കാട് - ഡി സി - 152 പേജുകൾ 120 രൂ.
കാവ്യം പോലെ ഒഴുക്കുള്ള ഭാഷയിൽ കവിയുടെ ഗദ്യം. കവിയുടെ ജീവിതം തുറക്കുമ്പോൾ ഒട്ടേറെ പേർ കടന്നു വരുന്നു. ഇന്ത്യയും സ്വീഡനും ഒക്കെ പശ്ചാത്തലം.
91) ദുബായ് പുഴ - കൃഷ്ണ ദാസ് - ഗ്രീൻ - 152 പേജുകൾ - 130 രൂ.
പ്രവാസ ലോകം. അതിന്റെ ചൂടും ചൂരും നമ്മിൽ സന്നിവേശിപ്പിക്കുന്നു. ആവർത്തന വായനക്ക് പ്രേരിപ്പിക്കുന്നു. ജീവിതം എന്ത് തീഷ്ണം എന്ന് ഓര്മ്മിപ്പിക്കുന്നു.
92) The monk who sold his ferrari - Robin Sharma - jaico - 202 പേജുകൾ 199 രൂ.
തിരക്ക് എല്ലാം വിട്ടു ഒരു വലിയ വ്യവസായി യോഗിയെ കണ്ടുമുട്ടി അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യുന്ന അനുഭവങ്ങൾ. ശാന്തി മന്ത്രം ചൊല്ലുന്ന ജീവിതം.
93) ഓർമ്മയുടെ മുനമ്പുകൾ - ബ്രിന്ദ - ചിന്ത - 128 പേജുകൾ 55 രൂ.
എഴുത്തുകാരുടെയും സിനിമാക്കാരുടേയും ഭാര്യമാർ ഓർമ്മകൾ പങ്കു വക്കുന്നു.

പഠനം / ലേഖനങ്ങൾ
==========

94) മരങ്ങളുടെ ലോകം - റാസ്കിൻ ബോണ്ട്‌ - വിവ. എം കുര്യൻ - നാഷണൽ ബുക്ക്‌ ട്രസ്റ്റ്‌ - 64 പേജുകൾ 16 രൂ.
മരങ്ങളെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന പുസ്തകം. ഹിമാലയത്തിലെ മരങ്ങൾ  മുതൽ നാട്ടിലെയും കാട്ടിലേയും മരങ്ങൾ  പ്രതിപാദ്യം.
95) ചെറിയ വലിയ കണ്ടു പിടുത്തങ്ങൾ - യഹിയ ചൊർക്കല - ചിന്ത- 116 പേജുകൾ 80 രൂ.
സേഫ് റ്റി പിൻ, ലോട്ടറി, ഫൊറ്റൊസ്റ്ററ്റ് ഇങ്ങനെ ചിലവയുടെ കണ്ടു പിടിത്ത കഥകൾ
96) തപാൽ മുദ്രകളുടെ അത്ഭുത കഥ - എസ് പി ചാറ്റർജി - വിവ. സി കെ മൂസ്സത് - നാഷണൽ ബുക്ക്‌ ട്രസ്റ്റ്‌ - 64 പേജുകൾ 12  രൂ.
ഫിലാറ്റിലി ഹോബി ആയവർക്ക് ഒഴിവാക്കാനാവാത്ത കൈപ്പുസ്തകം
97) സർവകാല സദ്‌ ഗ്രന്ഥങ്ങൾ - മനോജ്‌ ദാസ്‌ - വിവ. വൈലോപ്പള്ളി ശ്രീധര മേനോൻ - നാഷണൽ ബുക്ക്‌ ട്രസ്റ്റ്‌ - 64 പേജുകൾ 10   രൂ.
വേദ-ഉപനിഷത്തുകൾ മുതൽ ഇതിഹാസ ഗ്രന്ഥങ്ങൾ വരെ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകങ്ങളെ കുറിച്ച്.
98) ശാസ്ത്ര മഞജുഷ - ഡോ സി ജി രാമചന്ദ്രൻ നായർ - ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് - 94 പേജുകൾ - 55 രൂ.
34 ചെറു ശാസ്ത്ര ലേഖനങ്ങൾ, ശാസ്ത്രജ്ഞരുടെ ജീവിതം, നേട്ടങ്ങൾ, മാനുഷിക വശങ്ങൾ ഒക്കെ പ്രതിപാദിച്ച പുസ്തകം നേരത്തെ കേട്ടിട്ടില്ലാത്ത പല ശാസ്ത്രകാരന്മാരെ കുറിച്ചും അവബോധം നൽകി
99) സൈബർ നിയമങ്ങൾ  ഇന്ത്യയിൽ - അഡ്വ എം യൂനുസ് കുഞ്ഞു - ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് - 88 പേജുകൾ - 60 രൂ.
ഒരു ഐ റ്റി വിദഗ്ധന്റെ പരിശോധന കടന്നു കൂടാത്തതിനാൽ അപൂർണ്ണം എങ്കിലും ഈ ശ്രമം ശ്ലാഘനീയം തന്നെ.
100) ചന്ദ്രയാൻ - കരൂർ സോമൻ - മാതൃഭൂമി - 88 പേജുകൾ 70 രൂ.
പദ്ധതിക്ക് പിന്നിലെ മാധവാൻ നായർ ഉൾപ്പെടെ ഉള്ള ശാസ്ത്രജ്ഞരെ കുറിച്ചും പദ്ധതിയുടെ വിവിധ ഘട്ടങ്ങളെ കുറിച്ചും  പറയുന്നു. വായനാ സുഖം ഇല്ല തന്നെ.
101) നമ്മുടെ പാർലമെന്റ് - സുഭാഷ് ഡി കശ്യപ് - വിവ. ടി കെ ജി നായർ - നാഷണൽ ബുക്ക്‌ ട്രസ്റ്റ്‌ - 248 പേജുകൾ 50 രൂ.
മുൻ  ചരിത്രം മുതൽ പ്രവർത്തനങ്ങൾ വരെ വിവരിക്കുന്നു. ജനാധിപത്യത്തിന്റെ പുരോഗമനപരമായ പോക്കിന് അക്കം കൂട്ടുന്ന  ചില ആശയങ്ങളും മുന്നോട്ടു വക്കുന്നു.
102) ദേശീയ സമരത്തിലെ വഴിത്താരകൾ - ഇർഫാൻ ഹബീബ് - ചിന്ത - 120 പേജുകൾ 70 രൂ.
ഗാന്ധിയെ വ്യത്യസ്തമായി  വിലയിരുത്തുന്നു.ചരിത്രകാരന്മാരുടെ വീക്ഷണ രീതികളും പ്രതിപാദ്യം.
103) മലയാളം - ഭാഷയും സാഹിത്യവും - എസ് രാജശേഖരൻ - ചിന്ത - 88 പേജുകൾ 60 രൂ.
ഭാഷയുടെ വികാസം, ചരിത്രം, സാഹിത്യ കൈവഴികൾ ഇവ പരാമർശം
104) മലയാള പെരുമ - വട്ടപ്പറമ്പിൽ പീതാംബരൻ - ചിന്ത - 88 പേജുകൾ 80 രൂ.
വാമൊഴി, വരമൊഴി ഇവയിലെ തെറ്റുകളുടെ പഠനം.
105) മത വിശ്വാസവും കമ്മ്യൂണിസവും - ഇ എം എസ് - ചിന്താ - 144 പേജുകൾ 95 രൂ.
ചോദ്യങ്ങൾക്ക് ഉള്ള മറുപടികൾ. യുക്തമായ മറുപടികൾ പലപ്പോഴും. പ്രായോഗികതക്ക് ഊന്നൽ സ്വാഭാവികം.
106) ഫിസിയോളജി - ഡോ കെ മാധവൻ കുട്ടി - ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് - 228 പേജുകൾ 100 രൂ.
വിഷയം ലളിതമായി പറഞ്ഞിരിക്കുന്നു. പദങ്ങൾ ചിലതൊക്കെ 'അതി മലയാളം' ആയിപ്പോയി
107) കാൻസറിനെ കുറിച്ച് അറിയേണ്ടതെല്ലാം - ഡോ എം കൃഷ്ണൻ നായർ, ഡോ പി ജി ബാലഗോപാൽ - മാതൃഭൂമി - 368 പേജുകൾ 220 രൂ.
ഗഹനമായ പഠനം. ലേഖനങ്ങളിൽ ആവർത്തനങ്ങൾ കാണാം.
108) ശാസ്ത്ര കലണ്ടർ - മനോജ്‌ എം സ്വാമി - ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് - 226 പേജുകൾ 120 രൂ.
365 ദിവസത്തെയും ശാസ്ത്ര പ്രാധാന്യം വിശദമാക്കുന്ന അപൂർവ്വ പുസ്തകം.
109) മൂലകങ്ങളുടെ കഥ - ഡോ സി പി ശ്രീകണ്ടൻ നായർ - ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് - 112 പേജുകൾ 60 രൂ.
ഓരോ മൂലകവും കണ്ടെത്തിയ അതീവ രസകരങ്ങളായ  കഥ
110) ക്വാണ്ടം സിദ്ധാന്തം - ഡോ എം എൻ ശ്രീധരൻ നായർ - ചിന്ത - 80 പേജുകൾ 70 രൂ.
ഇതൊക്കെ വളരെ ലളിതമായി പറയുക പ്രയാസം തന്നെ.
111) വിശക്കുന്ന ലോകവും വിശക്കാത്ത മനുഷ്യരും - ഡോ അനിൽ കുമാർ വടവാതൂർ - എൻ ബി എസ് - 168 പേജുകൾ 120 രൂ.
47 മികച്ച ശാസ്ത്ര  ലേഖനങ്ങൾ.
112) നമ്മുടെ വന്യജീവികൾ - സി റഹീം - ചിന്ത - 104 പേജുകൾ 85 രൂ.
കാട്ടിലെ കൂട്ടുകാരെ ഭംഗിയായി ചിത്രീകരിക്കുന്നു. കൂടുതലും പറമ്പികുളം,
113) ഇരുണ്ട വനസ്ഥലികൾ - ബെന്യാമിൻ - ഒലിവു - 106 പേജുകൾ 90 രൂ.
സൗഹൃദം, വായന, ജിവിതം ഇവയെ കുറിച്ചുള്ള കുറിപ്പുകൾ. ഒടുവിൽ  ബന്യമിനുമായി അഭിമുഖവും.
114) ഓർക്കുക കാവലിരിക്കുകയാണ് - ആനന്ദ് - ഹരിതം - 114 പേജുകൾ 80 രൂ
വായിക്കപ്പെടേണ്ട കുറിപ്പുകൾ
115) ഇസ്തിഗ്ഫാർ - (പാപ മോചന പ്രാർത്ഥന) - എസ് എം എ റസാക്ക് - ഐ പി എച്ച് - 46 പേജുകൾ 50 രൂ.
116) തബലീഗ് ജമാഅത്ത് പണ്ഡിത വീക്ഷണത്തിൽ - സകീർ ഹുസൈൻ - എം എ കെ - 64 പേജുകൾ
ആധികാരികത ഇല്ലാതെ ഓരോ വാദങ്ങൾ !
117) പ്രവാചക സ്നേഹം ഖുർ-ആനിലും സുന്നത്തിലും - അബ്ദു റഹുമാൻ തുറക്കൽ - ഐ പി എച്ച് - 45 പേജുകൾ 30 രൂ.
പ്രവാചകനെ സ്നേഹിക്കുന്നത് പ്രതിപാദിക്കുന്നു. ഖുർ-ആൻ വചനങ്ങളും ഹദീസുകളും വിവരിക്കുന്നു.
118) തുമ്മാരുകുടി കഥകൾ - മുരളി തുമ്മാരുകുടി - വ്യൂ പോയിന്റ്‌ - 125 പേജുകൾ 160 രൂ
രസകരമായ ആഖ്യാനം; ഒട്ടേറെ അനുഭവങ്ങൾ; വിവിധ പ്രദേശങ്ങൾ
119) ലഹരിയുടെ പൂക്കാലം - രാജു മാത്യു - യുവമേള - 62 പേജുകൾ 50 രൂ.
പത്രത്തിലെഴുതിയ കുറിപ്പുകൾ. പഠന ശേഷം എഴുതിയവ.
120) മാർക്സിസത്തിന്റെ ഇസ്ലാം  വായന - ഡോ ഹുസൈൻ രണ്ടത്താണി - ചിന്ത - 72 പേജുകൾ 60 രൂ.
ഇസ്ലാമും മാർക്സിസവും കൈ കോർക്കുന്ന മേഖലകൾ  പ്രതിപാദ്യം. നല്ല പഠനം.
121) ഖുർ-ആൻ ഒരു മനശാസ്ത്ര വിമർഹ്സനം - ഡോ എൻ എം മുഹമ്മദലി - പ്രോഗ്രസ്സ് - 184 പേജുകൾ 110 രൂ.
ഗ്രന്ഥത്തെ മുഹമ്മദ്‌ നബി എഴുതി എന്ന കാഴ്ചപ്പാടിൽ സമീപിക്കുന്ന കൃതി.
122) മനുഷ്യ മതം - പ്രൊഫ ടി എം പൈലി - റയിൻ ബോ - 96 പേജുകൾ 50 രൂ.
സർവ മത സാരവുമേകം എന്ന് പറയുന്ന പുസ്തകം.
123) ചിതറിയ ചില ചോദ്യങ്ങൾ - പ്രൊഫ യശ്പാൽ, രാഹുൽ പാൽ - എൻ ബി റ്റി - 246 പേജുകൾ 155 രൂ.
കുട്ടികൾ ചോദിച്ച 300 ലധികം ചോദ്യങ്ങൾക്കുള്ള മറുപടി. തികഞ്ഞ ശാസ്ത്ര ബോധം വളർത്തുന്നു.
124) കണ്ടൽ ഇനങ്ങൾ - കല്ലേൻ പോക്കുടാൻ - ഗ്രീൻ - 80 പേജുകൾ - 70 രൂ.
പരിസ്ഥിതി പ്രേമികൾ ആവശ്യം വായിക്കേണ്ട പുസ്തകം.
125) Who will cry when you die ? - Robin Sharma - Jaico - 236 പേജുകൾ 175 രൂ.
ജീവിതം സൗഹൃദം യാത്ര തുടങ്ങിയ മേഖലകളിൽ ഉൾകാഴ്ച നിറഞ്ഞ നിർദേശങ്ങൾ നല്കുന്ന പുസ്തകം. ഒട്ടേറെ പ്രമുഖരുടെ ഉപദേശങ്ങളും.
126) വ്യക്ത്വിത്വം  കാഴ്ചപ്പാടും പ്രായോഗികതയും - ഡോ കെ എസ് ഡേവിഡ് - ചിന്ത - 96 പേജുകൾ 80 രൂ.
തികച്ചു ശാസ്ത്രീയമായി വിഷയം പറയുന്നു. രക്ഷിതാക്കൾ ആവശ്യം വായിക്കണം.
127) വാമൊഴി ചരിത്രം - വെള്ളനാട് രാമചന്ദ്രൻ - മേലിൻഡ - 130 പേജുകൾ 100 രൂ.
പല പദങ്ങളുടെയും ഉല്പത്തി രസകരമായി എഴുതി.
128) കരുണ നാടകവും കഥാപ്രസംഗവും ആട്ടകധയും മറ്റും - ജി കമലമ്മ - രയിണ്‍ ബോ - 112 പേജുകൾ 65 രൂ
സംബശിവൻ തുടങ്ങിയ കാഥികരെ, കരുണ നാടകത്തെ, ഓച്ചിറ വേലുകുട്ടിയെ ഒക്കെ അനുസ്മരിക്കുന്നു.

യാത്രകൾ
======

129) മലകൾ, യാത്രകൾ - വത്സലൻ വാതുശേരി - ചിന്ത - 128 പേജുകൾ 70 രൂ.
ഹിമാലയ മലനിരകളിൽ ഉൾപ്പെടെ ഉള്ള യാത്രകൾ ചുരുക്കി വിവരിച്ചിരിക്കുന്നത് എന്ന പരിമിതി ഉണ്ടെങ്കിലും ഹൃദ്യ വായനാനുഭവം.
130) കാടിനെ ചെന്ന് തൊടുമ്പോൾ - എൻ എ നസീർ - മാതൃഭൂമി - 216 പേജുകൾ 200 രൂ.
കാടിന്റെ ഹൃദയം തൊട്ടറിഞ്ഞ കൃതി. കാവ്യാത്മക ഭാഷ. പുലിയെയും കടുവയേം കാട്ടുമരത്തെയും സ്നേഹിക്കുന്ന വിശാലത. വ്യാജ കപട പരിസ്ഥിതി പ്രേമതോട് തികഞ്ഞ രോഷം.
131) യാത്രാമധ്യേ - ടി പദ്മനാഭൻ - ഡി സി - 104 പേജുകൾ 75  രൂ.
ടി അജീഷാണ് സംഭാഷണങ്ങൾ എകോപിപ്പിച്ചിരിക്കുന്നത്. ഗൾഫിലും അമേരിക്കയിലും ഒക്കെ നടത്തിയ യാത്രകളുടെ നല്ലതും ചീത്തയുമായ അനുഭവങ്ങൾ  ചില കഥകൾ എങ്ങനെ ഉരുതിരിഞ്ഞെന്നും സൂചിപ്പിക്കുന്നു.
132) മക്കയിലേക്കുള്ള പാത - മുഹമ്മദ്‌ അസദ് - ഐ പി എച്ച് - 510 പേജുകൾ 330 രൂ.
ജീവ ചരിത്രവും ചരിത്രവും യാത്രയും ഒക്കെ ചേരുന്നു. ഇസ്ലാമിനെ അകവും പുറവും കാണുന്ന എഴുത്ത്. ഇസ്ലാമിലേക്കുള്ള പാത എന്നും വിശേഷിപ്പിക്കാം.
133) മുസ് രിസിലൂടെ - നിരക്ഷരൻ - മെന്റർ - 172 പേജുകൾ 550 രൂ.
'Augmented Reality ' യിലേക്കെത്താൻ ശ്രമിക്കുന്ന യാത്രയും ചരിത്രവും ഇഴ കോർ ക്കുന്ന ഗ്രന്ഥം. മനോഹര ചിത്രങ്ങൾ, ലളിത ഭാഷ. വെറും ഒരു യാത്രാ വിവരണം അല്ല.

കവിത
====

134) അവസാനത്തെ മനുഷ്യൻ - ആര്യാ ഗോപി - ഗ്രീൻ - 128 പേജുകൾ 110 രൂ.
80 ലധികം കവിതകൾ. നല്ല ഭാഷ. ക്ലീഷേ കുറവ്. വരികൾക്കിടയിൽ ഏറെ ചിന്തിക്കാൻ വക നല്കുന്നു. അതാണല്ലോ കവി ധർമ്മം?
135) അലാറം - മുല്ലനേഴി - എൻ ബി എസ് - 40 പേജുകൾ 30 രൂ.
അലാറം, കണ്ണാടി എന്നീ രണ്ടു ദീർഘ കവിതകൾ. മനുഷ്യാവസ്ഥ വിലയിരുതുന്നതിനോപ്പം ശാസ്ത്ര ബോധവും നിരക്കുന്നത്. ഡോ കാവുമ്പായി ബാലകൃഷ്ണന്റെ പഠനവും.
136) ബേജാറ്‌ - അബു പാറ തോട് - സൈകതം - 54 പേജുകൾ 45 രൂ.
43 കവിതകൾ സാധാരണ പ്രമേയങ്ങൾ പ്രണയ വിരഹ വരികൾ ഒക്കെ
137) ശ്രീ നാരായണ ഗുരു - സമ്പൂർണ്ണ കൃതികൾ  - നാഷണൽ ബുക്ക്‌ ട്രസ്റ്റ്‌ - 460 പേജുകൾ
കവിയെന്ന നിലയിൽ ഗുരുവിനെ അറിയാൻ സഹായിച്ചു.
138) ഇത്തിരി മധുരം - മധുസൂദനൻ - പെൻ - 54 പേജുകൾ 35 രൂ.
നല്ല ഭാഷയുള്ള കവിതകൾ
139) മലയാളത്തിന്റെ തനി മുത്തുകൾ - നീതു സി സുബ്രമണ്യൻ - എച്ച് & സി - 48 പേജുകൾ 40 രൂ
എഴുത്തച്ചനും പൂന്താനവും ആശാൻ ഉള്ളൂർ വള്ളത്തോളും  കുഞ്ഞുണ്ണി മാഷ് വരെ ചൊല്ലി തന്ന വിലപ്പെട്ട മുത്തുകളുടെ സമാഹാരം
140) ഓണ കവിതകൾ - കവ്യപഥം  - 128 പേജുകൾ 120 രൂ.
59 ഓണ കവിതകൾ. ഓ എൻ വിയും സുഗത കുമാരിയും ഒക്കെ ഉൾപ്പെടെ 59 കവികൾ
141) നിലാവിന്റെ കയ്യൊപ്പ് - ചെമ്മാണിയോട് ഹരിദാസൻ - ഗ്രാമം - 56 പേജുകൾ 60 രൂ.
ചെറു കവിതകൾ ആണ് ഏറെയും. ചില വരികൾ ഹൃദ്യം.
142) പ്ലമേനമ്മായി - കെ ആർ ടോണി - ഡി സി - 102 പേജുകൾ 75 രൂ.
ഒരേ കഥാപാത്രം വച്ച് 50 കവിതകൾ ഏറെ രസകരം. തികഞ്ഞ ആക്ഷേപ ഹാസ്യം.
143) പ്രതി ശരീരം - സെബാസ്ത്യൻ - ഡി സി - 80 പേജുകൾ 65 രൂ.
51 കവിതകൾ. നഗരവും തീവ്ര ജീവിതവും ഒക്കെ വിഷയം. ഡോ പി കെ രാജ ശേഖരന്റെ പഠനവും.
144) മഞ്ഞ ചേര - മണി സാരങ്ങ് - അവലോകനം - 128 പേജുകൾ 120 രൂ.
പുതു കാല കവിതകൾ. ഹൈക്കു, എസ് എം എസ് ടിപ്പുകൾ തരം ഒക്കെ.
145) ഇശലുകളുടെ ഉദ്യാനം - മാപ്പിള പാട്ടുകൾ - എഡി ഡോ ഉമർ തറമേൽ - റെയിൻ ബോ - 180 പാട്ടും കെസ്സ് പാട്ടും പക്ഷിപാട്ടും മാലകളും എല്ലാം.

ബാല സാഹിത്യം
=========
146) ദിപു എന്ന കഴുതയുടെ സാഹസങ്ങൾ - വെർനൊൽ തോമസ്‌ - വിവ. പി എസ് ഗോപിനാഥൻ നായർ - നാഷണൽ ബുക്ക്‌ ട്രസ്റ്റ്‌ - 68  പേജുകൾ 10   രൂ.
സ്നേഹം എന്ന മന്ത്രം വച്ച് കാട്ടിലേയും നാട്ടിലെയും മനുഷ്യ മൃഗ കൂട്ടുകാരെ ഒരു ചരടിൽ കൊരുക്കുന്ന ഒരു കഴുതയുടെ കഥ കുട്ടികൾക്ക് ഏറെ രസിക്കും.
147) ബൈബിൾ കഥകൾ കുട്ടികൾക്ക് - ജോർജു ഇമ്മട്ടി - എച്ച് & സി - 128 പേജുകൾ - 20 രൂ.
പുതിയ നിയമത്തിലെ കഥകൾ  80 ചെറു കഥകൾ  ആയി സമാഹരിച്ചിരിക്കുന്നു.
148) നോത്രദാമിലെ കൂനൻ - വിക്ടർ യൂഗോ - വിവ. രാജശ്രീ - മാതൃഭൂമി - 56 പേജുകൾ 35 രൂ.
കുട്ടികൾക്കായി നല്ല രീതിയിൽ പുനരാഖ്യാനം
149) ഗുരുവും ഞാനും - പി കെ പാറക്കടവ് - ഐ പി എച്ച് - 26 പേജുകൾ 14 രൂ.
ഗുരുമോഴികൾ, അനുഭവങ്ങള, ഗുണ പാദ കഥകള
150) ഒരു ഭ്രാന്തൻ കണ്ടലിന്റെ കത്ത് - പ്രൊഫ എസ ശിവദാസ് - മാതൃഭൂമി - 44 പേജുകൾ 35 രൂ.
ഒരു കണ്ടൽ ചെടി എഴുതുന്ന കത്ത്. കുട്ടികള്ക് പരിസ്ഥിതി ബോധം നല്കുന്നു.
151) കല്ലും പുല്ലും കടുവയും - ഡോ എ എൻ നമ്പൂതിരി - പരിഷത്ത് - 56 പേജുകൾ 40 രൂ.
ഭൂമിയിൽ  ജീവന്റെ ഉത്ഭവം മുതൽ ജീവ ജാലങ്ങളിൽ എത്തുന്ന പ്രതിപാദ്യം.
152) കുഞായന്റെ കുസൃതികൾ - വി പി മുഹമ്മദ്‌ - ഡി സി 64 പേജുകൾ 35 രൂ.
ബുദ്ധി കൊണ്ട് ജയിച്ച കുഞായന്റെ കഥ കുട്ടികൾക്ക് ആവേശം പകരും.
153) ലോകബാല  കഥകൾ - സമാഹാരം. ഡോ ശ്രീകുമാർ - മാതൃഭൂമി - 248 പേജുകൾ - 160 രൂ.
25 വിശ്വ പ്രസിദ്ധ ബാല കഥകൾ സിന്ദ്രേല്ല, സ്ലീപ്പിങ്ങ് ബ്യൂട്ടി, ഗള്ളിവർ, ബ്രേവ് ടയിലർ ഇവയൊക്കെ സുന്ദരമായി പുനരാഖ്യാനം ചെയ്തിരിക്കുന്നു.
 154) ചെമ്മീന്റെ വിമാന യാത്ര - സത്യൻ താന്നിപ്പുഴ - എച് & സി - 40 പേജുകൾ 30 രൂ.
നല്ല ബാല കഥകൾ
155) സൂപ്പർ ജങ്കിൾ റിയാലിറ്റി ഷോ - ജോസെലെറ്റ് - സി എസ് എസ് - 96 പേജുകൾ 90 രൂ.
കുട്ടികളിൽ കാണുന്ന കാരുണ്യം ദർശിക്കുന്ന, അവർക്ക് ചോദന നല്കുന്ന കഥകൾ
156) സ്വാതന്ത്ര്യ സമര കഥകൾ - നാരായണൻ കാവുമ്പായി - ചിന്ത - 64 പേജുകൾ 35 രൂ.
ധീര ദേശാഭിമാനികളുടെ ജീവിതം കുട്ടികള്ക്കായി.
157) ജാലിയൻ വാലാ ബാഗ് - ഭീഷ്മ സാഹിനി - എൻ ബി റ്റി - 58 പേജുകൾ 10 രൂ.
ആ ഭീതിദ ചിത്രം കുട്ടികൾ അറിയേണ്ടത് തന്നെ.

സാഹിത്യ വിമർശം 
========
158) കഥയുടെ ബഹുസ്വരത - എഡി  ഡോ ആർ റീജ - ഗ്രീൻ - 128 പേജുകൾ 110 രൂ.
ആദ്യ കഥ ആയ വാസനാ വികൃതി മുതൽ പുതു കഥാ കാരന്മാരുടെ കഥകള വരെ പഠന വിധേയം. ഒപ്പം സൈബര കഥകളും വിലയിരുത്തപ്പെടുന്നു.
159) ബഷീറിന്റെ ലോകം - എഡി ഡോ എം എം ബഷീർ - ഡി സി - 172 പേജുകൾ 100 രൂ.
സുൽത്താൻ സാഹിത്യം ഇതിവൃത്തമാക്കിയ വിവിധ ലേഖനങ്ങൾ
160) ടി പദ്മനാഭന്റെ എഴുത്ത് ഇരുപതു വർഷം - പാം പബ്. - 80 പേജുകൾ 70 രൂ.
എഴുത്തും ജീവിതവും യാത്രയും ക്ഷോഭവും ഒടുവിൽ  നിധി ചാല  സുഖമാ എന്ന പ്രസിദ്ധ കഥയും
161) റൂമിയുടെ പുല്ലാംകുഴൽ - സി പി അബൂബക്കർ, എം കെ ഖരീം - മധുരം - 104 പേജുകൾ 100 രൂ.
യതി ഏതു യാത്രയിൽ കൈവശം കരുതുന്ന റൂമിയുടെ കവിതകളുടെ പഠനം.

നാടകം 
=====
162) ഗാന്ധി - സച്ചിതാനന്ദൻ - 116 പേജുകൾ 90 രൂ.
എന്നും പ്രസക്തമായ വിഭജിത ഇന്ത്യയും നവാഖലിയും ഒക്കെ ഇതിൽ. നിസ്വനായ ഫക്കീർ നമ്മെ വല്ലാതെ ഓർമ്മിപ്പിക്കുന്ന നാടകം.
163) ഇജ്ജു നല്ല ഒരു മനുസൻ ആവാൻ നോക്ക് - അയമു ഇ കെ - ചിന്ത - 80 പേജുകൾ 55 രൂ
വടക്കേ മലബാർ - കർഷക സമരവും കമ്മ്യൂണിസവും അക്കാല ഇസ്ലാമും പ്രമേയം.
164) ഫിദൽ കാസ്ട്രോ - ജിനേഷ് എരമം - 104 പേജുകൾ 90 രൂ.
മുപ്പതോളം രംഗങ്ങളിൽ കാസ്ട്രോ ജീവിതം.
പലവക
=====

165) രാം കെ നാം - ആനന്ദു പടുവർദ്ധൻ - വിവ. ബിജുരാജ്, യൽദൊ  - ഫേബിയൻ - 150 പേജുകൾ 100 രൂ.
ബാബറി വിഷയത്തിൽ ഉൾപ്പെടെ ശ്രദ്ധേയനായ ഇദ്ദേഹം തന്റെ ഡോക്ക്മെന്റരിയിലൂടെ വിശ്വ പ്രസിദ്ധനായി. ഇതിൽ ലേഖനങ്ങൾ, തിരകഥ, അദ്ദേഹവുമായി സംഭാഷണം ഇവ ഉൾപ്പെടുന്നു
166) തുളസിയുടെ ഫലിതങ്ങൾ - കൊല്ലം തുളസി - എൻ ബി എസ് - 74 പേജുകൾ 55 രൂ.
വായിച്ചു പോകാം എന്ന് മാത്രം.

*************************************************************
അക്ഷര തെറ്റുകൾ പൊറുക്കുക
*************************************************************

14 comments:

 1. ഈ വായനാലിസ്റ്റ് സൂക്ഷിച്ചു വെക്കുന്നു :) ലിസ്റ്റ് പങ്കുവെച്ചതില്‍ സന്തോഷം...

  ReplyDelete
 2. 365 ദിവസംകൊണ്ട് നല്ലതും മോശവുമായ 166 പുസ്തകങ്ങൾ... അൻവർക്കാ അസൂഷ തോന്നുന്നു. ജീവിതത്തിൻറെ പുസ്തകത്തിനെ പറ്റി പറഞ്ഞതിനോട് 101 ശതമാനം യോജിക്കുന്നു. എന്നാൽ ഇട്ടിക്കോര അത്ര മോശക്കാരനായി തോന്നിയതുമില്ല.

  ReplyDelete
  Replies
  1. ഇട്ടിക്കോര ഒരു പരീക്ഷണമാണ്. അത് ഉണ്ടാക്കിയ കൃതി ആണ്; ഉണ്ടായതല്ല. വിശദ വായനക്ക് നന്ദി

   Delete
  2. This comment has been removed by the author.

   Delete
 3. ഇതിൽ പല പേരുകളും ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് തന്നെ.
  പുസ്തകം പരിജയപ്പെടുത്തിയത്തിന് ഒരുപാട് നന്ദി.

  തുടർ വർഷങ്ങളിൽ ഇതിൽ കൂടുതൽ വായിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 4. വായനയുടെ കാര്യത്തിൽ അൻവറിക്കയോട് മത്സരിക്കാനാവില്ലെങ്കിലും ഞാനും വായന ഒന്ന് മെച്ചപ്പെടുത്താൻ ശ്രമിക്കട്ടെ (y)

  ReplyDelete
 5. ഇനിയുമിനിയും വായിക്കാനുള്ള അനുഗ്രഹങ്ങള്‍ ഉണ്ടാവട്ടെ...
  സമയമില്ലെന്നു വിലപിക്കുന്ന പലര്‍ക്കുമുള്ള മറുപടി കൂടെയാണ് ഇത്...

  ReplyDelete
 6. ഒരു കൊല്ലം വായിച്ച
  166 പുസ്തകങ്ങളും അവയുടെ
  ‘മെയിൻ കണ്ടന്ന്സും’ പങ്കുവെച്ച
  തനി വായനക്കാരനായ ഈ മിത്രത്തിന് നന്ദി

  ReplyDelete
 7. Ikka...thakarthu...vaayanayude vegam ippol alpam kurayunnund enikk...pala mekhalayilulla ithrayadhikam bookukak vayich ath mattullavarkkayi kadhtapett type cheyth post cheytha angekk bahumanathinte kooppukai

  ReplyDelete