Thursday, 22 December 2016

2016ലെ വായന      യാത്രയുടെയും കാത്തിരിപ്പുകളുടെയും ഇടവേളകൾ ഉപയോഗപ്പെടുത്തി പോയ വർഷവും വായന നടന്നു. ഓഫീസിലേക്കും തിരികെയുമുള്ള ദീർഘമായ ട്രെയിൻ യാത്ര ദിവസവും ഉള്ളത് ഉപയോഗപ്പെടുത്തി ആണ് വായന കൂടുതലും നടന്നത്. വൈജ്ഞാനിക സാഹിത്യത്തേക്കാൾ വളരെ കൂടുതൽ സമയം നോവലുകളും കഥകളും അപഹരിച്ചു. ആനുകാലികങ്ങളിലും ഓണപതിപ്പുകളിലും ലഭ്യമായ നിരവധി കഥകൾ വായിച്ചു. വായനശാല എന്ന ഓഡിയോ വാട്സപ്പ് ഗ്രൂപ്പ് വഴി നൂറ് കണക്കിന് കഥകളും കവിതകളും ലേഖനങ്ങളും കേട്ടു (അവ രേഖപ്പെടുത്തപ്പെട്ടിട്ടില്ല) .ബ്ലോഗിലും ഓൺലൈൻ മാസികകളിലും വായിച്ചതും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മലയാള ഭാഷയിൽ തന്നെയായിരുന്നു  ഏതാണ്ട് നല്ല ശതമാനം വായനയും, ആംഗലേയത്തിൽ വളരെ കുറവ്. പതിവ് പോലെ ഒരു കണക്കെടുപ്പിന് ഇത്തവണയും തുനിയുന്നു. രേഖപ്പെടുത്തപ്പെട്ടവയുടെ ഒരു  അവലോകനം ആവാം. 


നോവൽ

1  SIDHARDHA - HERMANN HESSE- FP Classics - P. 160 Rs. 125
ജീവിതയാത്രയിൽ യോഗിയായും ഭോഗിയായും മാറുന്ന മനുഷ്യന്റെ കഥ. ക്ലാസ്സിക് .
2 സുഗന്ധി എന്ന ആണ്ടാൾ ദേവനായകി -  ടി ഡി രാമകൃഷ്ണൻ - ഡി സി - പേജ് 296 വില 230 രൂ
ചരിത്രവും മിത്തും സൈബർ സ്പേസും ചേർത്ത് പുതുകാല ജീവിതം അവതരിപ്പിക്കുന്നു: ഫ്രാൻസിസ് ഇട്ടിക്കോരിയെക്കാൾ ഇഷ്ടായി.
3 ബ്ലാക്ക് ബ്യൂട്ടി - അന്നാ ഡ്യുവൽ - പരിഭാഷ സ്മിതാ മീനാക്ഷി - ലോഗോസ് - പേജ് 40 വില 30 രൂ
ഒരു കുതിരയുടെയും സംരക്ഷകരായ മനുഷ്യരുടെയും ജീവിത കഥ വായനാ സുഖം നൽകി
4 തലമുറകൾ - ഓ വി വിജയൻ - ഡി സി - പേജ് 348 വില 110 രൂ
ജാതി വ്യവസ്ഥ ആധാരമാക്കി എഴുതപ്പെട്ടത്. ഒട്ടേറെ കഥാപാത്രങ്ങൾ. വായന സുഗമമായില്ല
5. കളിത്തോഴി - ചങ്ങമ്പുഴ കൃഷ്ണപിള്ള - പ്രഭാത് - പേജ് 148 വില 115
കാൽപ്പനികത തുളുമ്പിയ കവിയുടെ ഗദ്യം. പുതുമ ഒന്നും ഇല്ല
6. കാക്കാ സായിപ്പ് - അഡ്വ. ബി ആർ അജയകുമാർ - പേജ് 160 വില 100 രൂ
പ്രേമത്തിന്റെ കഥ തന്നെ. ഭാഷാ മികവ് പോരാ
7. Unexpectations in my life - Parvathy S R - Plavila Books- P 12 Rs. 100
എട്ടാം ക്ലാസുകാരിയുടെ ഇംഗ്ലീഷ് നോവൽ. ആ തലത്തിൽ മികച്ച ജീവിത നിരീക്ഷണങ്ങൾ
8. സംശയ രോഗം - സീതാലക്ഷ്മി ദേവ് - പ്രഭാത് - പേജ് 248 വില 185 രൂ
പ്രണയം വിവാഹാനന്തരവും പൂർവ്വവും പ്രമേയം. സംശയരോഗം ജീവിതം തകർക്കുന്നതും, കേശവദേവിന്റെ പത്നിയുടെ എഴുത്ത് ശരാശരി
9. പുസ്തകം വളർത്തിയ കുട്ടി - മുഹമ്മ രമണൻ - ചിന്താ - പേജ് 104 വില 60 രൂ
കടത്തിണ്ണയിൽ ജനിച്ച കുട്ടി വായനയുടെ ലോകത്തിലൂടെ ഉയർച്ചയിലേക്ക് എത്തുന്ന കഥ. കുട്ടികളുടെ വായനക്ക് ശുപാർശ ചെയ്യാം.
10. കുട നന്നാക്കുന്ന ചോയി - എം മുകുന്ദൻ - ഡി സി - പേജ് 236 വില 250 രൂ
പാത്രസൃഷ്ടിയിൽ മയ്യഴിയെ അനുസ്മരിപ്പിക്കും ഒടുവിൽ ലക്കോട്ടിൽ ഒളിപ്പിച്ച കാവി പതാക രാഷ്ട്രീയ മാനവും നൽകുന്നു
11. പാസഞ്ചർ വൈകിയോടുന്നു - ജി എസ് പിള്ള - പ്രഭാത് - പേജ് 168 വില 130 രൂ
അനായാസ വായനക്ക് പറ്റിയ, ഗ്രാമീണ പശ്ചാത്തലത്തിൽ ഉള്ള നോവൽ
12. മറൈൻ കാന്റീൻ - സുസ്മേഷ് ചന്ദ്രോത്ത് - മാതൃഭൂമി - പേജ് 56 വില 40 രൂ
ഒരു കടൽ തീരത്തെ മദ്യശാല യുടെ പശ്ചാത്തലം. വേറിട്ട വായനാസുഖം
13. ഞങ്ങൾക്ക് മരണമില്ല - ഷഹീദുള്ളാ കൈസർ - പരിഭാഷ എം എൻ സത്യാർത്ഥി - ലീഡ് ബുക്സ് - പേജ് 228 വില 180 രൂ
ബംഗ്ലാദേശിന്റ ഭൂമികയിൽ റയിൽ തൊഴിലാളികളുടെ കഥ. മനസ്സിൽ നിറയുന്ന കഥാപാത്രങ്ങൾ
14. തിരുമുഗൾ ബീഗം - ലതാ ലക്ഷ്മി - ഡി സി - പേജ് 128 വില 100 രൂ .
സംഗീതം ഇഴ ചേർത്ത് ഒരു ദാമ്പത്യം അവതരിപ്പിക്കുന്നു. വായന സുഗമമായില്ല.
15. ഡിൽഡോ - വി എം ദേവദാസ് - ബുക്ക് റിപ്പബ്ലിക്ക് - പേജ് 102 വില 100 രൂ
പതിവ് നോവൽ സങ്കേതങ്ങളിൽ നിന്ന് വ്യത്യസ്തമായി ആറ് ജീവിതങ്ങൾ പകർത്തിയിരിക്കുന്നു
16. മൂന്ന് - വി എച്ച് നിഷാദ് - ഡി സി - പേജ് 94 വില 70 രൂ
മൂന്ന് ദിവസങ്ങൾ എന്ന സമയബന്ധിത വ്യവസ്ഥ വരുന്ന ഒരു രാജ്യത്തെ സങ്കൽപ്പിച്ച് എഴുതപ്പെട്ടിരിക്കുന്നു.
17. പ്രണയ വഴിഞ്ഞി - വിനു എബ്രഹാം - ഡി സി - പേജ് 62 വില 50 രൂ
പൊറ്റെക്കാടിന്റെ നാടൻ പ്രേമവും മുഹമ്മദ് സാദിഖിന്റെ മൊയ്തീൻ - കാഞ്ചന മാല പ്രണയവും ഇഴ കോർത്ത് ഇരു വഴിഞ്ഞിപ്പുഴയുടെ പശ്ചാത്തലത്തിൽ എഴുതിയ മികച്ച ആഖ്യാന മുള്ള നോവൽ
18. The Kite Runner - Khalid Hosseini - P.344 Rs. 495
അഫ്ഗാൻ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ക്ലാസ്സിക്
19. അഴുക്കില്ലം- റഫീഖ് അഹമ്മദ് - മാതൃഭൂമി - പേജ് 208 വില 170 രൂ
അതിരാണിപ്പാടം പോലെ ഒരു നാട് സൃഷ്ടിച്ച് അതിന്റെ കഥ പറയാനുള്ള ശ്രമം പാളി
20. എന്റെ പ്രിയ നോവലൈറ്റുകൾ - എം മുകുന്ദൻ - ഒലിവ് - പേജ് 194 വില 170 രൂ
കറുപ്പ് , രാസലീല, മരിയയുടെ മധുവിധു, കിണ്ടി കക്കുന്ന കള്ളൻ, പാരീസ് എന്നീ മികച്ച നോവലൈറ്റുകൾ
21. ഭൂപടത്തിൽ നിന്നും കുഴിച്ചെടുത്ത കുറിപ്പുകൾ - പി ജിംഷാർ - ഡി സി - പേജ് 104 വില 80 രൂ
മികവുറ്റ ഭാഷ: പക്ഷേ ക്രാഫ്റ്റിൽ പാളിച്ച പറ്റി
22. ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയുള്ള ഒപ്പീസ് - ജോണി മിറാൻഡാ - പൂർണ - പേജ് 96 വില 85 രൂ
ഒരു സമുദായത്തിന്റെ നേർജീവിതത്തിന്റെ ആവിഷ്കാരം ഹൃദ്യ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു
23. വരൂ ദൈവമേ വരൂ - സി വി ബാലകൃഷ്ണൻ - മാതൃഭൂമി - പേജ് 126 വില 110 രൂ
ജാതി എന്ന രൂഢമൂലമായ യാഥാർത്ഥ്യം നമ്മുടെ സമൂഹത്തിൽ എങ്ങനെ വേര് പിടിച്ചിരിക്കുന്നു എന്ന് അന്വേഷിക്കുന്ന കൃതി
24. നൃത്തം - എം മുകുന്ദൻ - ഡി സി - പേജ് 96 വില 45 രൂ
ഫാന്റസി യുടെ ഇഴചേർത്ത് സൈബർ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ. സുന്ദര ഭാഷ
25. മഞ്ഞവെയിൽ മരണങ്ങൾ - ബെന്യാമിൻ - ഡി സി - പേജ് 350 വില 195 രൂ
നോവലിസ്റ്റ് കൂടി കഥാപാത്രമാവുന്ന പുതു സങ്കേതം. കഥ ഋജുവായല്ലേ നീങ്ങുന്നത് എന്നത് വായന അൽപ്പം ക്ലേശകരമാക്കുന്നു
26. ഒലിവിൻ പൂക്കൾ - സിരാജ് നായർ - കൈരളി - പേജ് 88 വില 100
നൊമ്പരവും ഒപ്പം പ്രത്യാശയും നിറഞ്ഞ ഒരു ജീവിതം പകർത്തി വച്ചിരിക്കുന്നു.
27. കുഞ്ച്രാമ്പള്ളം - ഗോപാലകൃഷ്ണൻ, വിജയ ലക്ഷമി - ഡി സി - പേജ് 256 വില 210 രൂ
സാരംഗിയുടെ സാരഥികൾ രചിച്ച പരിസ്ഥിതി നോവൽ. വേറിട്ട വായനക്ക് ഉപയുക്തം
28. അന്ധകാരനഴി - ഇ സന്തോഷ് കുമാർ - മാതൃ ഭൂമി - പേജ് 368 വില 300 രൂ
വസന്തത്തിന്റെ ഇടിമുഴക്കം നാട്ടിൽ മുഴങ്ങിയ ഒരു കാലത്തിന്റെ കഥ. മികച്ച പാത്രസൃഷ്ടിക്ക് മകുടോദാഹരണമാണ് ഇതിലെ അച്ചു
29. പന്നിവേട്ട - വി എം ദേവദാസ് - ഡി സി - പേജ് 264 വില രൂ
കൊച്ചി നഗരത്തിലെ ഗ്യാംഗ്സ്റ്റർ പശ്ചാത്തലം. വേറിട്ട ശൈലി. ഓരോ കഥാപാത്രത്തിനും വ്യത്യസ്ഥ പിന്നാമ്പുറങ്ങൾ.
30. നൂറ് സിംഹാസനങ്ങൾ - ജയമോഹൻ - ലോഗോസ് - പേജ് 74 വില 70 രൂ
ദളിത ജീവിതം ഇത്ര ഹൃദ്യമായി വരച്ചു കാട്ടുന്ന മറ്റൊരു കൃതിയില്ല. മനസ്സിൽ മുറിവുകൾ ശേഷിപ്പിക്കുന്ന വായന
31. നടവഴിയിലെ നേരുകൾ - ഷെമി - ഡി സി - പേജ് 640 വില 495
ദുരിതക്കയങ്ങളുടെ ഒരു ജീവിതം പകർത്തി വച്ചിരിക്കുന്നു. ലക്ഷണശാസ്ത്രം വച്ച് അപഗ്രഥിച്ചാൽ വീഴ്ചകൾ ഉണ്ടെങ്കിലും അവഗണിക്കാനാവാത്ത കൃതി
32. മീരാസാധു  - കെ ആർ മീര - എൻ ബി എസ് - പേജ് 50 വില 35 രൂ
പ്രണയ തീവ്രതയുടെ ഫിലോസഫി പകർത്തിയ ലഘു നോവൽ
33. മൗണ്ടൻ വെഡ്ഡിംഗ് - പുനത്തിൽ കുഞ്ഞബ്ദുള്ള - ഒലിവ് - പേജ് 98 വില 70 രൂ
മൗണ്ടൻ വെഡ്ഡിംഗ്, വർത്തമാനകാലം എന്നി രണ്ട് ലഘു നോവലുകൾ ഒപ്പം താഹാ മാടായി പുനത്തിലുമായി നടത്തുന്ന സംഭാഷണവും
34. ശയ്യാനുകമ്പ - രവിവർമ്മ തമ്പുരാൻ - സി സി - പേജ് 158 വില 130 രൂ
മധ്യവയസ്കന്റെ വികാരപരമായ പാളിച്ചകൾ ഭംഗിയായി പ്രതിപാദിച്ചു . ജീവിതാവസ്ഥകളെ ഉള്ളിൽ തട്ടുന്ന ഭാഷയിൽ പ്രതിപാദ്യം
35. നിലം പൂത്തു മലർന്ന നാൾ - മനോജ് കൂ റൂര് - ഡി സി - പേജ് 216 വില 175 രൂ
ഗ്രാമ പശ്ചാത്തലവും ഭാഷയും . വായനാസുഖം പോര.
36. അർദ്ധനാരീശ്വരൻ - പെരുമാൾ മുരുകൻ - പരിഭാഷ അപ്പു ജേക്കബ് ജോൺ - ഡി സി - പേജ് 190. വില 160 രൂ
നാട്ടിലെ വിശ്വാസങ്ങളുടെ പശ്ചാത്തലത്തിൽ ഉരുകുന്ന ജീവിതങ്ങളുടെ കഥ
37. ഉൾപ്പിരിവുകൾ - സി രാധാകൃഷ്ണൻ - പേജ് 88 വില 55 രൂ
സദാചാര ജീവിതം ഇതിവൃത്തമാക്കിയ ചെറു നോവൽ
38. വിഷവൃക്ഷം - ബങ്കിം ചന്ദ്ര ചാറ്റർജി - പരിഭാഷ - ടി സി കല്യാണിയമ്മ - എൻ ബി എസ് - പേജ് 160 വില 110 രൂ
ശൈശവ , വിധവാ വിവാഹങ്ങളെ പ്രതിപാദിക്കുന്നു
39. സ്വർഗ്ഗദൂതൻ - പോഞ്ഞിക്കര റാഫി - എൻ ബി എസ് - പേജ് 236 വില 34 രൂ
ബൈബിൾ ഉൽപത്തി കഥയെ സാധാരണ മനുഷ്യരുടെ ജീവിത കഥയോട് ചേർത്തു വച്ച നോവൽ
40. ഹെർബേറിയം - സോണിയാ റഫീഖ് - സി സി - പേജ് 232 വില 210 രൂ
പ്രകൃതിയെ കുട്ടിയുടെ അസാധാരണ ഭാവനയുള്ള കണ്ണിലൂടെ കാണുന്ന കൃതി
41. മായാമോഹിതം - കെ ജി പ്രദീപ് - മെലിൻഡ - പേജ് 122 വില 110 രൂ
ഒരു നാടും സാക്ഷിയായി ഒരു ആൽമരവും: മരം നാടിന്റെ കഥ പറയുന്നു
42. ഉടൽ ഭൗതികം - വി ഷിനിലാൽ - എൻ ബി എസ് - പേജ് 240 വില 230 രൂ
നോവലിസ്റ്റ് തന്നെ നോവലിലേക്ക് കടന്നു കയറുന്ന, ഒട്ടേറെ ചരിത്ര പുരുഷൻമാർ കഥാപാത്രങ്ങളാവുന്ന നോവൽ
43. ഉമ്മാച്ചു - ഉറൂബ് - ഡി സി - പേജ് 200 വില 175
നാട്ടിൻ പുറത്തെ പ്രണയവും വിരഹവും ഇതി വൃത്തം- കാലങ്ങളായി വായിക്കപ്പെടുന്നു
44. ഷാഹിദ് നാമ - ഓ വി ഉഷ - ചിന്താ - പേജ് 192 വില 175
ഹൃദയഹാരിയായ ഭാഷയിൽ എഴുതപ്പെട്ട പ്രണയ കാവ്യം മനസ് നിറയ്ക്കുന്ന കഥാപാത്രങ്ങൾ
45. കമ്പപ്പോൽ - പ്രദീപ് പേരശനൂർ - ചിന്താ - പേജ് 96 വില 90 രൂ
ശശാങ്കപുരത്തെ കമ്പപ്പോൽ എന്ന വേദ ഗ്രന്ഥത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന

കഥാ സമാഹാരം

46. ലോകപ്രശസ്തരുടെ  മിനിക്കഥകൾ - എഡിറ്റർ :  വൈക്കം  മുരളി - പാപ്പിയോൺ - പേജ് 146  വില 100  രൂപ
നോബൽ സമ്മാനിതരും പ്രശസ്തരും ആയ കസാൻദു സാക്കീസ്, ഒക്ടോവിയോ പാസ് തുടങ്ങിയവരുടെ ഒക്കെ കഥകൾ. പരിഭാഷ പ്രശ്നം ആണോ എന്നറിയില്ല, പലതും രസിച്ചില്ല.
47. ബലിക്കാക്കകൾ - അനിൽ ആറന്മുള - പ്രഭാത് - പേജ് 84 വില 65 രൂപ
പതിമൂന്നു കഥകൾ. വായനാ സുഖം നൽകി. ഫാന്റസിയും ഗ്രാമ്യ ജീവിതവും അമേരിക്കൻ നഗര ജീവിതവും ഒക്കെ ആയി വ്യത്യസ്ത കഥകൾ.
48. തെരഞ്ഞെടുത്ത കഥകൾ - ലളിതാംബിക അന്തജനം - പ്രഭാത് - പേജ് 160 വില 90 രൂപ
ഇരുപത്തൊന്നു കഥകൾ. സ്ത്രീ ജീവിതം തന്നെ പ്രധാന പ്രതിപാദ്യം. ബിംബകല്പനകളോ ദുർഗ്രഹ തത്വചിന്തയോ ഒന്നും ഇല്ല. മികച്ച ജീവിത നിരീക്ഷണങ്ങൾ.
49. പുഞ്ചപ്പാടം കഥകൾ - ജോസ്‌ലെറ്റ് ജോസഫ് - ഡി സി - പേജ് 96 വില 80 രൂപാ
പതിനേഴു കഥകൾ. നാട്ടിൻപുറം പശ്ചാത്തലം. നർമ്മ മുഖ്യം.
50. മരണസഹായി  - ദേവദാസ് വി എം - ഡി സി - പേജ് 104 വില 85 രൂപ
ആറു കഥകൾ. മികച്ച ഭാഷ. പരീക്ഷണ എഴുത്തു. കഥന രീതിയിൽ പുതുമ, വ്യത്യസ്തത.
51. വെയിൽ വിളിക്കുന്നു - മനോജ് വെങ്ങോല - യെസ് പ്രസ് - പേജ് 48 വില 50 രൂപ
ഇരുപതു തീരെ ചെറിയ കഥകൾ. ശക്തം. മരണത്തെയും ജീവിതത്തെയും ഒതുക്കി പറയുന്നു. കാച്ചി കുറുക്കി തന്നെ. പക്ഷെ പറയേണ്ടത് പറകയും ചെയ്യുന്നു.
52. ശലഭ ജീവിതം - ദേവദാസ് വി എം - ചിന്ത - പേജ് 88 വില 75 രൂപ
ഏഴു കഥകൾ. ടൈറ്റിൽ കഥ ഏറെ ശ്രദ്ധേയം. പല വലിപ്പത്തിൽ ജീവിതം രേഖപ്പെടുത്തുന്നു.
53. അൽഫോൻസാമ്മയുടെ മരണവും ശവസംസ്കാരവും - സക്കറിയ - ഡി സി - പേജ് 68 വില 50 രൂപ.
ആറു കഥകൾ. അൽഫോസാമ്മയും പണിമുടക്കും ഏറെ മികച്ചത്. മറ്റു കഥകളും രസിപ്പിച്ചു.
54. ഒരു നസ്രാണി യുവാവും ഗൗളി ശാസ്ത്രവും - സക്കറിയ - ഡി സി - പേജ് 96 വില 55 രൂപ
പത്ത് കഥകൾ. അന്നമ്മ ടീച്ചർ ഒരു ഓർമ്മക്കുറിപ്പ് എടുത്തു പറയേണ്ട കഥ. നസ്രാണി പശ്ചാത്തലം ആണ് എല്ലാ കഥകളിലും; പക്ഷെ ആവർത്തന വിരസത തീരെ ഇല്ല. സക്കറിയ മാജിക്.
55. രവം - തെരഞ്ഞെ ടുത്ത കഥകൾ - എഡിറ്റർ: റാഷിദ് സാബിരി - അൽമിറ ബുക്ക്സ് - പേജ് 144 വില 130 രൂപ
പത്തൊൻപതു മികച്ച കഥകൾ. വി ഷിനിലാൽ, ഡോ മനോജ് വെള്ളനാട്, അബിൻ ജോസഫ്, ലാസർ ഷൈൻ, സോണിയാ റഫീഖ് തുടങ്ങിയ  ഉണർത്തുന്ന യുവനിരയുടെ കഥകൾ. വിഷ്ണു റാമിന്റെ ഗംഭീര വരകളും.
56. ഖുർ ആനിലെ കഥാ  പാഠങ്ങൾ - കെ കെ  മുഹമ്മദ് മദനി - ഐ പി ഏച്ചു - പേജ് 266 വില 180
പ്രവാചക ചരിത്രങ്ങളും മറ്റു സംഭവങ്ങളും കഥാ രൂപത്തിൽ പരിചയപ്പെടുത്തുന്നു. നല്ല ഉദ്യമം.
57. നമുക്ക് മഞ്ചങ്ങളിൽ മുഖാമുഖം ഇരിക്കാം - പി കെ പാറക്കടവ് - പ്രതീക്ഷ - പേജ് 84 വില 60 രൂപ
ഭീതിദമായ കാലത്തെ അടയാളപ്പെടുത്തുന്ന മിനി കഥകൾ. മികച്ച ഭാഷ.
58. നവരചന മലയാളം കഥകൾ - നാഷണൽ ബുക്ക് ട്രസ്റ്റ് - പേജ് 300 വില 260
ഇരുപത്താറു കഥകൾ. എഴുത്തുകാരെല്ലാം നാല്പത്തിന് താഴെ പ്രായമുള്ളവർ. സമാഹരിച്ചത് ഡോ കെ എസ് രവികുമാർ. എസ് ഹരീഷിന്റെ ആദം, സുസ്മേഷ് ചന്ദ്രോത്തിന്റെ എന്റെ മകൾ ഒളിച്ചോടും മുൻപ്, ദേവദാസിന്റെ പകിട കളി, നിധീഷിന്റെ ഹിപ്പോപൊട്ടാമസ്, പി വി ഷാജി കുമാറിന്റെ ചെക്കൻ, ഷീബ ഇ കെ യുടെ  കീഴാളൻ,വീണയുടെ എന്റെ മരം, സുരേഷ് പി തോമസിന്റെ കാവൽ മാലാഖമാർ, അബിൻ ജോസെഫിന്റെ കല്യാശ്ശേരി തീസിസ്, സിതാര എസ് ന്റെ കറുത്ത കുപ്പായക്കാരി, സുജിത് കമലിന്റെ ശബ്ദ രതി, ഷാഹിനയുടെ ഫാന്റെ  ബാത്ത്,രേഖയുടെ ടാറ്റു, വി എച് നിഷാദിന്റെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നൊരു ചപ്പാത്തി കഥ, അമലിന്റെ വേലിക്കല്ലു, ലാസർ ഷൈന്റെ കൂ, തുടങ്ങി മികച്ച കഥകൾ.
59. മാർകേസിന്റെ പുസ്തകവും ചീനച്ചട്ടിയും - പി കെ പാറക്കടവ് - സൈക്കിൾ - പേജ് 8  വില 15 രൂപ
ആറു കുഞ്ഞു കഥകൾ. പാറക്കടവ് ടച്ച്
60. അയ്യോ - വി എച്ച നിഷാദ് - സൈക്കിൾ - പേജ് 8  വില 10 രൂപ
ആറു കഥകൾ. പ്രകൃതിയും മനുഷ്യനും ഇതിലുണ്ട്.
61. ആറു ആന്റി-ഫാസിസ്റ്റു കഥകൾ - സൈക്കിൾ - പേജ് 8  വില 25 രൂപ
മനോജ് ജാതവേദര്, വി ദിലീപ്, ടി ബി ലാൽ, അമൽ, അബിൻ ജോസഫ്, ഹാരിസ് മാനന്തവാടി ഇവരുടെ കുഞ്ഞു ശക്ത കഥകൾ.
62. അനുരാഗത്തിന്റെ ദംഷ്ട്രകൾ - ശ്രീധരൻ പള്ളിക്കര - പൂർണ്ണ - പേജ് 80 വില 40 രൂപ
പതിനഞ്ചു  കഥകൾ. വിഭിന്ന ജീവിതാവസ്ഥകളെ ചിത്രീകരിക്കുന്നു.
63. കുടിക്കടം - രാമകൃഷ്ണൻ എടയന്നൂർ - ഇന്തോളജികൾ ട്രസ്റ്റ് - പേജ് 96 വില 60 രൂപ
ബാങ്ക് ജീവിതത്തിലെ ചിലതൊക്കെ കഥ ആക്കി മാറ്റിയിരിക്കുന്നു. മാറ്റ് പോരാ.
64. ആതിരാ സൈക്കിൾ -  ഡി സി - പേജ് 110 വില 100 രൂപ
പന്ത്രണ്ടു കഥകൾ. സ്ത്രീ പ്രാമുഖ്യം. മികച്ച ഭാഷ. നല്ല സംവേദനം.
65. കല്യാശ്ശേരി തീസിസ് - അബിൻ ജോസഫ് - ഡി സി പേജ് 110 വില 100 രൂപ
എട്ടു കഥകൾ. രണ്ടു മികച്ച രാഷ്ട്രീയ കഥകൾ. വ്യത്യസ്തത പ്രമേയത്തിലും ഭാഷയിലും കഥ പറയുന്ന രീതിയിലും.
66. അവനവൻ തുരുത്ത് - ദേവദാസ് വി എം - ഡി സി പേജ് 112 വില 100 രൂപ
ടൈറ്റിൽ കഥ കൂടാതെ കുളവാഴ, മന്ത്രികപ്പിഴവ്, ചാച്ചാ, നാടകാന്തം, തുടങ്ങി ഏഴു കഥകൾ. സുനിൽ സി ഇ പറയുന്നത് പോലെ വായനയുടെ പിരിയൻ ഗോവണികൾ കയറാം.
67. ബ്ലൂ ഈസ് ദി വാർമസ്റ്റു കളർ - ഡി സി - കെ വി മണി കണ്ഠൻ   - പേജ് 96  വില 90 രൂപ
ജാലകന്യക, പരമപദം, ഡോക്ടർ ഞാനൊരു ലെസ്ബിയൻ ആണോ, ട്രിവാൻഡ്രം  മെയിൽ, പരോൾ, അച്ഛൻ മരം, വിമർശനം ഒരു സർഗാത്മക പ്രവർത്തനം ആണ്,  ബ്ലൂ ഈസ് ദി വാർമസ്റ്റു കളർ എന്നീ എട്ടു കഥകൾ. ജീവിത സൂക്ഷ്മാംശങ്ങളെ നന്നായി നിരീക്ഷിക്കുന്ന കഥകൾ.
68. വിജയൻറെ കഥകൾ - ഓ വി വിജയൻ - ഡി സി - പേജ് 226 വില 50 രൂപ.
അഞ്ചു ഭാഗങ്ങളിലായി ഇരുപത്തേഴു കഥകൾ. എല്ലാ കഥകളും വായനാ സുഖം നൽകുന്നില്ല. പ്രമേയം അനുസരിച്ചാണ് ഭാഗീകരണം.
69. വെളുത്ത കൂടാരങ്ങൾ - സേതു - ഡി സി - പേജ് 128 വില 32 രൂപ
മികച്ച ഒൻപതു കഥകൾ. തലമുറകൾ, കിലിജന്മം, ഗുരുകുലം, അലക്കു, ഇവ ഏറെ ശ്രദ്ധേയം. ഫാന്റസിയും യഥാ തഥ ജീവിതവും ഇഴ കോർക്കുന്നു.
70. സൊമാലിയ - കെ കെ രമേശ് - എൻ ബി എസ് - പേജ് 54 വില 32
പത്ത് കഥകൾ. ലളിത ഭാഷ. വായനാസുഖം നൽകുന്നു.
71. മുരളീഗോപിയുടെ കഥകൾ - മാതൃഭൂമി - പേജ് 126 വില 100 രൂപ
പതിനെട്ടു കഥകൾ. അത്ര ബോധിച്ചില്ല. കഥകൾ അല്ല നിരീക്ഷണങ്ങൾ എന്ന് തോന്നി.
72. അരുന്ധതിയുടെ വിരലോട്ടങ്ങൾ - കെ ജി പ്രദീപ് - മെലിന്ഡ - പേജ് 130 വില 110 രൂപ
ഇരുപത്തി ഒന്ന് കഥകൾ . ശരാശരി നിലവാരം. പലതും വായിച്ചു പോകാം.
73. ഒൻപതു പെൺ കഥകൾ- രവിവർമ്മ തമ്പുരാൻ - എൻ ബി എസ് - പേജ് 84 വില 70 രൂപ
കെ ബി നിള , മകൾ, ഓരോരോ മാമലമേൽ, ആറന്മുള വിമാനത്താവളം, സ്ത്രീ വെറും ശരീരം മാത്രമല്ല, ജനിതകം, മേധാ ജ്ഞാനേശ്വർ, സുധാ സൂസൻ സെബാസ്റ്റ്യൻ, ശബാന അക്തർ എന്നെ കഥകൾ. സ്ത്രീ പ്രണയം, കാരുണ്യം കരുതൽ ഒക്കെ വിഷയങ്ങൾ. മികച്ച ഭാഷ.
74. പറയപ്പതി  - മനോജ് വെങ്ങോല - യെ സ് പ്രസ് - പേജ് 96 വില 100 രൂപ
ഒൻപതു പൊള്ളുന്ന നോവുന്ന കഥകൾ. തീരെ സാധാരണക്കാരുടെ ജീവിതാവസ്ഥകളുടെ ചിത്രീകരണം. ഉള്ളിൽ തട്ടുന്ന ഭാഷ. ഒട്ടേറെ കവികളും എഴുത്തുകാരും ഗ്രന്ഥങ്ങളും കഥാപാത്രങ്ങളായി കടന്നു വരുന്നു.
75. മൗനത്തിന്റെ പാരമ്പര്യ വഴികൾ - റിജാമ് റാവുത്തർ - ഗ്രീൻ പെ പ്പർ - പേജ് 88 വില 96 രൂപ
ഹൃദയ ഭാഷയിൽ എഴുതപ്പെട്ട പാരമ്പര്യ കഥകൾ. പതിനൊന്നു കഥകൾ. എല്ലാം വായിക്കപ്പെടേണ്ടത്.
76. കന്യാവിനോദം - സബീന എം സാലി - റീഡേഴ്സ് കഫെ - പേജ് 136 വില 130
ഇരുപത്തി മൂന്നു കഥകൾ. വ്യത്യസ്ത പ്രമേയങ്ങൾ. പ്രവാസവും നാടും ഒക്കെ കടന്നു വരുന്നു. മനുഷ്യൻ മാത്രമല്ല കഥാപാത്രങ്ങൾ. എല്ലാം വായന സുഖം നൽകുന്നില്ല.
77. ഓർമ്മയുടെ ഞരമ്പ് - കെ ആർ മീര - കറന്റു ബുക്ക്സ് - പേജ് 68 വില 55 രൂപ.
ഏഴു കഥകൾ. സർപ്പയജ്ഞം, മച്ചകത്തെ  തച്ചൻ, കൃഷ്ണഗാഥ, ഓർമ്മയുടെ ഞരമ്പ്, അലിഫ് ലൈല, ടെററിസ്റ്, ഒറ്റപ്പാലം കടക്കുവോളം എന്നീ ഏഴു വിശിഷ്ട കഥകൾ. സുന്ദര  ഭാഷ.
78. മെഴുകു തിരികൾ - എൻ പി മുഹമ്മദ് - ചിന്ത - പേജ് 96 വില 90 രൂപ
പതിനൊന്നു കഥകൾ. ടൈറ്റിൽ കഥ കൂടാതെ ലോകാവസാനം, ഖബറടക്കം, ഉള്ളു രുക്കം തുടങ്ങി പല കഥകളും മനസ്സിൽ തങ്ങും.
79. മരിച്ചവർക്കുള്ള കുപ്പായം - അർഷാദ് ബത്തേരി - ചിന്ത - പേജ് 80 വില 55 രൂപ
പത്ത് കഥകൾ. തീവ്ര ജീവിതാനുഭവങ്ങൾ പകർത്തുന്നു. കടലിന്റെ ആഴത്തിലേക്ക് പോലെ നീറുന്ന ഭാഷയിൽ പറയുന്ന കഥകൾ പലതും. പൊതു, മനുഷ്യൻ എന്ന ഗുഹ, തുടങ്ങി നല്ല കഥകൾ. സുനിൽ സി ഇ യുടെ പഠനം.
80. പ്രേക്ഷകരില്ലാതെ  ഒരു നക്ഷത്രം - സതീഷ് കിടാരക്കുടി - ചിന്ത - പേജ് 72 വില 65 രൂപ
ചിമിഴിലൊളിപ്പിച്ചു വച്ചിരിക്കുന്ന 62 കുഞ്ഞു കഥകൾ. മൂന്നു വരികൾ മാത്രം ഉള്ള കഥകൾ പോലും കാണാം. ചെറു വരികളിൽ ഒരുപാടു കാര്യങ്ങൾ
81. അതികുപിതനായ കുറ്റാന്വേഷിയും മറ്റു കഥകളും - കരുണാകരൻ - ഡി സി - പേജ് 150 വില 125
പത്ത് കഥകൾ. സൂക്ഷ്മ  രാഷ്ട്രീയ സംഘർഷം രേഖപ്പെടുത്തുന്നു എങ്കിലും കണ്ടെടുക്കുക എളുപ്പമല്ല. ബി രാജീവന്റെ പഠനം.
82. കൂട്ടക്ഷരം - എൻ പി ഹാഫിസ് മുഹമ്മദ് - ചിന്ത - പേജ് 96 വില 90 രൂപ
പരിചിത ജീവിത പരിസരത്തു നിന്നും ചികഞ്ഞെടുത്ത ഉജ്ജ്വലമായ പന്ത്രണ്ടു കഥകൾ. കവിയും ഭാഷയും പോലെ മികച്ച സാമൂഹ്യ വിമർശം ഉള്കൊള്ളുന്ന കഥകൾ. പിതൃജന്മം എന്ന മറ്റൊരു മനോഹര കഥയും കാണാം.
83. കനലെഴുത്ത് - ഷീബ ഇ കെ - ഡി സി - പേജ് 158 വില 140 രൂപ
ജീവിതത്തിന്റെ ചൂടും ചൂരും പ്രതിബിംബിക്കുന്ന ഇരുപത്തിരണ്ടു കഥകൾ. സ്ത്രീയുടെ നിസ്സഹായാവസ്ഥയെ പലപ്പോഴും കഥകളിൽ വരച്ചു ചേർക്കുന്നു. ടൈറ്റിൽ കഥ കൂടാതെ കീഴാളൻ, ആന്ധി, കാളിയ മർദ്ദനം, ഗ്രീഷ്മസാഖികൾ ഇങ്ങനെ നല്ല കഥകളുടെ ഗണത്തിൽ പെടുന്ന നിരവധി കഥകൾ.

നാടകം

84. ഇവിടെ ഇങ്ങനെയൊരാൾ - ഹസൻ തൊടിയൂർ - ജി പി സി - പേജ് 104  വില 100  രൂപ
അച്യുതൻ എന്ന ശവം മറവു ചെയ്യുന്ന ഒരലയുടെ ജീവിത കഥ. മികച്ച മുഹൂർത്തങ്ങൾ. വേദിയിൽ അവതരിപ്പിക്കാൻ ഉതകുന്ന രംഗബോധം

കത്തുകൾ

85 നിനക്കുള്ള കത്തുകൾ - ജിജി ജോഗി - ഗ്രീൻ പെപ്പെർ - പേജ് 86 വില 76 രൂപ
പ്രിയ ഇണ സന്തോഷി ജോഗിക്കു മരണശേഷം ജിജി എഴുതുന്ന ഹൃദയഹാരിയായ കത്തുകൾ. മലയാളത്തിൽ, ഒരു പക്ഷെ ഇതാദ്യം. ഉന്മാദവും പ്രായവും കൂടി കലർന്ന ഭാഷ.

കാർട്ടൂൺ

86. വരതൈകൾ വില്പനക്ക് - വി ആർ രാഗേഷ് - സൈക്കിൾ - പേജ് 8 വില 20 രൂപ
പരിസ്ഥിതിയും അതിന്റെ പ്രചാരണവും ആധാരമാക്കിയ പത്ത് കാർട്ടൂണുകൾ. മുഖ വര റഫീഖ് അഹമ്മദ്.

കവിത

87. ഊർന്നു പോയേക്കാവുന്നത്രയും മെലിഞ്ഞ കാലുകൾ - നാമൂസ് പെരുവള്ളൂർ - കൈരളി - പേജ് 64 വില 70 രൂപ
വന്യമായ ജീവിതത്തെ പരാമർശിക്കുന്ന ഇരുപത്തഞ്ചു കവിതകൾ. ഗന്ധകപ്പച്ച, ആദി സമരം തുടങ്ങി മനസ്സിൽ തങ്ങുന്ന നിരവധി കവിതകൾ.
88. മതാതീത സാംസ്‌കാരിക യാത്ര - കുരീപ്പുഴ ശ്രീകുമാർ - പേജ് ൨൪
കവി നയിച്ച ജാഥയോടു അനുബന്ധിച്ചു ഇറക്കിയ കവിതകളും ലക്ഷണങ്ങളും. നഗ്ന കവിതകൾ ഏറെ ആകർഷകം.
89. നബി കവിതകൾ - യൂസഫലി കേച്ചേരി - എച് ആൻഡ് സി - പേജ് 64 വില 25 രൂപ
പ്രവാചക ജീവിതവും ചരിത്രവുമായി ബന്ധപ്പെട്ട കുറെ കവിതകൾ. മികച്ച ആശയങ്ങളുടെ കാവ്യാവിഷ്‌കാരണം.
90 . പ്രവാചകൻ - ഖലീൽ ജിബ്രാൻ - പരിഭാഷ ബോബി ജോസ് കട്ടിയാട്  -  തിയോ ഗ്യാലറി - പേജ് 60 വില 40 രൂപ
സൗഹൃദം, പ്രണയം, പരിണയം, സമ്മാനം, ആഗ്രഹം തുടങ്ങി ജീവിതത്തിന്റെ വ്യത്യസ്തതകളിലൂടെ കാവ്യാ പ്രദക്ഷിണം. ആലോചനാമൃതം. നല്ല പരിഭാഷ.
91. നഗ്നം - ഖലീൽ ജിബ്രാൻ - പരിഭാഷ ഡോ മുഞ്ഞിനാട് പദ്മകുമാർ - എൻ ബി എസ് - പേജ് 112 വില 110  രൂപ
ഗദ്യമോ പദ്യമോ എന്ന് വേർതിരിക്കാൻ ആവുന്നില്ല. കാവ്യം എന്ന് തന്നെ കരുതാം. മൂന്നു ഭാഗങ്ങൾ ഉണ്ടിതിൽ. ആദ്യ ഭാഗം   ജിബ്രാന്റെ തന്നെ ജീവിതം രേഖപ്പെടുത്തിയിരിക്കുന്നു.
92. ഞാനിവിടെയുണ്ട് - ചവറ കെ എസ് പിള്ള - എസ് പി സി എസ് - പേജ് 58 വില 50  രൂപ
മുപ്പതു കവിതകൾ. ഓ എൻ വി, വൈലോപ്പിള്ളി, ചങ്ങമ്പുഴ, അഴീക്കോട് ഇവരെ ചില കവിതകളിൽ ഹൃദ്യമായി അനുസ്മരിക്കുന്നു.
93. തുളസീദളം - കൃഷ്ണലേഖ - അധ്യാപക കലാസാഹിത്യ - പേജ് 56 വില 50 രൂപ
രണ്ടു ഡസൻ കവിതകൾ. നല്ല ഭാഷ ചിലവയിൽ കാണാം.

ജീവ ചരിത്രം / ആത്മകഥ

94. വൈക്കം മുഹമ്മദ് ബഷീർ - എം എൻ കാരശ്ശേരി - സാഹിത്യ അക്കാദമി - പേജ് 120 വില 60 രൂപ
എത്ര ഏഴുത പെട്ടാലും തീരില്ലലോ സുൽത്താൻ. ഇരുപതു ലേഖനങ്ങളിൽ ബഷീറിനെ കൃത്യമായി അടയാളപ്പെടുത്തുന്നു. അതി ഭക്തി കാണാനില്ല എന്നതാണ് ഒരു സവിശേഷത. സൂഫിയും സംഗീത പ്രേമിയും മനുഷ്യ സ്നേഹിയുമായ ബഷീർ ഇതൾ വിരിയുന്നു.
95. ചട്ടമ്പി സ്വാമികൾ - പളുങ്കൽ  ഗംഗാധരൻ നായർ - ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് - പേജ് 90 വില 40 രൂപ
കുഞ്ഞൻ പിള്ള മുതൽ ചട്ടമ്പി സ്വാമി വരെ ഉള്ള ജീവിത വാങ്മയ ചിത്രം
96. സുഭാഷ് ചന്ദ്ര ബോസ് - ഡോ എൻ ഗോപാലകൃഷ്ണൻ - ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് - പേജ് 96  വില 40 രൂപ
നേതാജിയുടെ ആവേശ ഭരിതമായ ജീവിതം നന്നായി പറയുന്നു. ബാല്യത്തിലെ സ്വാധീന ഘടകങ്ങൾ ഒക്കെ വിശദമായി പറയുന്നു.
97. ബഷീർ എന്ന അനുഗ്രഹം - കെ എ ബീന - ലോഗോസ് - പേജ് 174 വില 150 രൂപ
ചെറുപ്പം മുതൽ ബഷീറുമായി ആത്മബന്ധം സ്ഫുരിക്കുന്ന ലേഖനങ്ങൾ. അതിരുകൾ ഇല്ലാത്ത സ്നേഹം പകർന്നു തന്ന റ്റാറ്റാ യെ ഇതിലുടനീളം ദർശിക്കാം
98. സച്ചിൻ തെണ്ടുൽക്കർ - എന്റെ ജീവിത കഥ - പരിഭാഷ - മേഘാ സുധീർ - ഡി സി - പേജ് 544 വില 395 രൂപ
കളിക്കളത്തില് പുറത്തും ഇതിഹാസമായ ജീവിത കഥ. നന്നായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അഞ്ജലിയെയും മക്കളെയും ഒക്കെ നന്നായി രേഖപ്പെടുത്തി. ഒപ്പം ഗുരുക്കന്മാരെയും രക്ഷിതാക്കളെയും.
99. കനലെരിയും കാലം - കൂത്താട്ടുകുളം മേരി - അവതരണം: വിനീത ഗോപി - ലീഡ് ബുക്ക്സ് - പേജ് 116 വില 150 രൂപ
സമരങ്ങളുടെ ഒഴുക്കിൽ നീന്തിയ മേരിയുടെ കഥ നല്ല ഭാഷയിൽ അവതരിപ്പിക്കുന്നു. ഒപ്പം പല പ്രമുഖരുടെയും കുറിപ്പുകൾ.
100. പ്രകൃതിയെ സ്നേഹിച്ച മഹാരഥന്മാർ - പി പി സത്യൻ - ചിന്ത - പേജ് 108 വില 70 രൂപ
വില്യം  വെഡ്സ് വർത് ഫുക്കുവോക്ക നെരൂദ വൈലോപ്പിള്ളി ടാഗോർ കാളിദാസൻ ശ്രീ നാരായണ ഗുരു തുടങ്ങി പ്രമുഖരുടെ വാങ്മയ ചിത്രങ്ങൾ. ഇവരൊക്കെ പല തരത്തിൽ പ്രകൃതിയെ സ്നേഹിച്ചവരാണ്.
101. ശോഭാ ഡേ @60 - ശോഭ ഡേ - ഡി സി - പേജ് 230 വില 130
സുന്ദരമായ ജീവിതത്തെ അറുപത്തിലും എങ്ങനെ നേരിടാം എന്ന് പറഞ്ഞു തരുന്ന കുറിപ്പുകൾ. മികച്ച ആവിഷ്കാരവും ചൈതന്യമുള്ള ഭാഷയും.
102. ഒരു ഗാന്ധിയൻ കമ്മ്യൂണിൻസ്റ്റിന്റെ ഓർമ്മകൾ - പ്രഭാത് - പേജ് 348 വില 300 രൂപ
കെ മാധവന്റെ ജീവിതത്തെ ആധാരമാക്കി തയ്യാറാക്കിയത്. ചരിത്രവും ജീവിതവും ഇഴ കോർക്കുന്നു. സക്കറിയയുടെ പ്രൗഢ മായാ അവതാരികയും
103. ഞാൻ അബ്ദുൽ കലാം - വി രാധാകൃഷ്ണൻ - മാതൃഭൂമി - പേജ് 112 വില 90 രൂപ
ലളിതവും വിശുദ്ധവുമായ ആ ജീവിതത്തെ നന്നായി പകർത്തുന്നു. സ്വപ്നം കാണാൻ നമ്മെ പ്രേരിപിച്ച മഹാന്റെ ജീവിതം നന്നായി വായിക്കപ്പെടട്ടെ
104. മങ്കൂസ് മൗലിദ് - വ്യാഖ്യാനം - മുക്കം മുഹമ്മദ് ബാഖവി - തിരൂരങ്ങാടി ബുക്ക് സ്റ്റാൾ  - പേജ് 128 വില 40
കേരളത്തിൽ ധാരാളമായി പറയണം ചെയ്യപ്പെടുന്ന കൃതിയുടെ വിഷാദ വ്യാഖ്യാനം. ഇതിനെ പോസിറ്റീവ് ആയി സമീപിക്കുന്നു.
105. ഇസ്ലാമിലെ ത്യാഗി വര്യന്മാർ - കെ അബ്ദുൽ ജബ്ബാർ - ഐ പി എച് - പേജ് 62 വില 20 രൂപ
എട്ടു സച്ചരിതരായ ആളുകളുടെ ജീവിതം. അബൂ ഹുറൈറ, അബൂ ഉബൈദ, ഫാരിസി തുടങ്ങിയവർ
106. ഖാലിദ് ബ്നു വലീദ് - ഓ അബ്ദുല്ല - ഐ പി എച് - പേജ് 98  വില 60 രൂപ
റസൂൽ ഇസ്ലാമിന്റെ വാൾ എന്ന് വിശേഷിപ്പിച്ച യോദ്ധാവിന്റെ ജീവിതം നന്നായി എഴുതിയിരിക്കുന്നു.
107. Gandhi - His Life and Messages for the World  - Louis Fischer - Signet - പേജ് 214 വില 299 രൂപ
ഗാന്ധിയെ ഏറെ അറിഞ്ഞ ജീവചരിത്രകാരന്റെ മറ്റൊരു കൃതി. ഓരോ ഭാരതീയനും വായിച്ചിരിക്കേണ്ട പുസ്തകം.
108. വിശ്വ വിഖ്യാതനായ ബഷീർ - കോടമ്പിയേ അബ്ദുൽ റഹുമാൻ - കറന്റു ബുക്ക്സ് - പേജ് 206 വില 150
ബഷീറും ചില സ്ത്രീകളും എന്ന രീതിയിൽ ഇതുവരെ പറയാത്തത് എന്തോ പറയും പോലെ തോന്നി. വായനാസുഖം ഇല്ല.
109. പൊതുജീവിതത്തിലെ വിപ്ലവകനലുകൾ - ശൂരനാട് ബാലചന്ദ്രൻ - സൈന്ധവ - പേജ് 50 വില 45 രൂപ
ഇടതു പക്ഷത്തെ തന്റെ ജീവിതത്തിലൂടെ വിലയിരുത്താൻ ഒരു ശ്രമം നടത്തുന്നു. അത്ര ഹൃദ്യമാണ് പ്രതിപാദനം.
110. യാസർ അറാഫത് - ജീവിതവും പോരാട്ടവും - പി മുരളീധരൻ, വിരാവൻ വർഗീസ് - ഒലിവു - പേജ് 192 വില 100 രൂപ
പലസ്തീൻ ചരിത്രത്തോടൊപ്പം ജീവിതം. സാമാന്യം തൃപ്തികരമായ ആഖ്യാനം.
111. മൗലാനാ അബ്ദുൽ കലം ആസാദ് - ഡോ എം  ലീലാവതി - ലിപി - പേജ് 80 വില 25 രൂപ
ഗ്രന്ഥകർത്താവ്, രാഷ്ട്രീയ നേതാവ്, ഭരണാധികാരി, മത പണ്ഡിതൻ ഇങ്ങനെ വ്യത്യസ്ത തലങ്ങളിൽ മൗലാനയെ നോക്കി കാണുന്നു. നല്ല പ്രതിപാദനം
112. സന്മനസ്സുള്ളവർക്ക് സമാധാനം - അനുസ്മരണങ്ങൾ - സക്കറിയ - ഡി സി - പേജ് 248 വില 150 രൂപ
ശ്രീനാരായണഗുരു, കെ ബാലകൃഷ്ണൻ, പദ്മരാജൻ, അയ്യപ്പപ്പണിക്കർ, അരവിന്ദൻ, ഡി സി, തോപ്പിൽ ഭാസി ഇങ്ങനെ നിരവധി പേര്. ഹൃദ്യ  ഭാഷ.

യാത്ര / ജീവിതം / അനുഭവം/ ഓർമ്മ

113. വേറിട്ട കാഴ്ചകൾ - വി കെ ശ്രീരാമൻ - ഡി സി - പേജ് 304 വില 150 രൂപ
ജീവിതയാത്രയിൽ കണ്ടുമുട്ടിയതിനെ കുറിച്ചൊക്കെ ഹൃദ്യമായി എഴുതിയിരിക്കുന്നു. മുപ്പത്താറു സുന്ദര ലേഖനങ്ങൾ. വായിക്കാൻ പ്രേരിപ്പിക്കുന്ന ഭാഷ.
114. ഓ കാനഡ - ഫാത്തിമ മുബീൻ - ലോഗോസ് - പേജ് 80 വില 70 രൂപ
മണികുട്ടന്റെ കാഴ്ച്ചയിൽ കാനഡ മനോഹരമായി വർണ്ണിക്കപ്പെടുന്നു. ഇടയ്ക്കു നടൻ കഥകളും മിത്തുകളും ഒക്കെ ചേർത്ത് വായന മധുരതരം ആക്കിയിരിക്കുന്നു.
115. ഗാന്ധി നടന്ന വഴികളിലൂടെ - ശ്രീകാന്ത് കോട്ടക്കൽ - മാതൃഭൂമി - പേജ് 192 വില 165 രൂപ
പോർബന്ദര്, രാജ്ഘട് തുടങ്ങി ഗാന്ധി സ്മരണ നിറഞ്ഞ വഴികളിലൂടെ ഒരു യാത്ര. ചരിത്രത്തോടും ഗാന്ധിയോടും ഒപ്പം നടന്ന അനുഭവം. എത്ര മനോഹരമായി പകർത്തിയിരിക്കുന്നു. ഉദയം, പകൽ, അസ്തമയം അങ്ങനെ മൂന്നു ഭാഗങ്ങളിൽ.
116. നദി തിന്നുന്ന ദ്വീപ് - കെ എ ബീന - കറന്റ് ബുക്ക്സ് - പേജ് 126 വില 110  രൂപ
സൈലന്റ് വാലി യിലെ യും  ആസ്സാമിലെയും മറ്റു ചില സംസ്ഥാനങ്ങളിലെയും യാത്രയും അനുഭവങ്ങളും. ഫിലിം ഇന്സ്ടിട്യൂട്ടിൽ ഒരു ക്യാമ്പിൽ പങ്കെടുത്ത അനുഭവങ്ങളും. നല്ല വായനക്ക്.
117. ചുവടുകൾ - കെ എ ബീന - കറന്റ് ബുക്ക്സ് - പേജ് 92 വില 75 രൂപ
വെറും യാത്ര വിവരണത്തിനപ്പുറം ജീവിത ദർശനങ്ങൾ കോറിയിട്ടു നിരീക്ഷണങ്ങൾ മേമ്പൊടി ചേർത്ത പുസ്തകം. ഇന്ത്യൻ റയിൽവെയുടെ ഭാരത ദർശനം പരിപാടിയിൽ പങ്കെടുത്ത അനുഭവം
118. കൂട്ട് - ബോബി ജോസ് കട്ടുകാട് - ഇന്ദുലേഖ - പേജ് 188 വില 100 രൂപ
അസാധാരണ വായനാനുഭവം. സ്നേഹം, സൗഹൃദം, പ്രണയം, ജീവിതം ഇതെല്ലം പ്രതിപാദ്യം. പദ്യ  ശകലങ്ങളും വായന കുറിപ്പുകൾ ചേർത്ത് മധുരാനുഭവം ആകും ഇതിന്റെ വായന.
119. മൂന്നാം പക്കം - ബോബി ജോസ് കട്ടുകാട്  - പേജ് 148 വില 90 രൂപ
സുവിശേഷത്തെ ആധാരപ്പെടുത്തിയ ഇരുപഞ്ചു ലേഖനങ്ങൾ പക്ഷെ അതിനപ്പുറം പോകുന്നു. വിഷയ വൈവിധ്യം. ഭാഷയുടെ മാസ്മരികത.
120. ബ്രഹ്മപുത്രയിലെ വീട് - കെ എ ബീന - കറന്റു ബുക്ക്സ് - പേജ് 128 വില 100  രൂപ
അസമിലെ താമസകാലത്തെ അനുഭവറും യാത്രയും. ഏറെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു സ്ഥലം പറയുമ്പോൾ അവിടത്തുകാരുടെ ജീവിതത്തിന്റെ ഒരു ചിത്രം കൂടി ലഭ്യമാവുന്ന എന്നത് സവിശേഷത.
121. കേളി - ബോബി ജോസ് കട്ടുകാട് - തിയോ - പേജ് 174 വില 100 രൂപ
ഇരുപത്തേഴു തലക്കെട്ടുകളിൽ വിവിധ ജീവിത വിഷയങ്ങൾ. വായനയുടെ കറുത്ത് വിളിച്ചോതുന്നു ഓരോ കുറിപ്പുകളും
122. ചുരം കയറുകയാണ്, ഇറങ്ങുകയാണ്. - അർഷാദ് ബത്തേരി - മാതൃഭൂമി - പേജ് 110 വില 80 രൂപ
കഥ എഴുത്തും പോലെ മനോഹരമായി ഓർമ്മ കുറിപ്പുകൾ തയ്യാറാക്കിയിരിക്കുന്നു. വേദനയുടെ ബാല്യവും കൗമാരവും ഒക്കെ നോവുന്ന ഭാഷയിൽ.
123. കുന്നോളമുണ്ടല്ലോ ഭൂതകാല കുളിർ - ദീപാ നിഷാന്ത് - കൈരളി - പേജ് 144 വില 150 രൂപ
ലളിതവും മനോഹരവുമായ ഭാഷയായിരിക്കും ഏറെ പേരെ ഈ പുസ്തകത്തിലേക്ക് ആകർഷിച്ചത്. ഓർമ്മകൾക്കെന്തു സുഗന്ധം!
124. ഡയറിക്കുറിപ്പുകൾ - മാധവികുട്ടി - ഡി സി - പേജ് 140 വില 110  രൂപ
ഭാഷക്ക് ഭംഗി ഉണ്ടാവുമല്ലോ? അല്ലാതെ പ്രാധാന്യം ഒന്നും കണ്ടില്ല.
125. ഒരു ഭ്രാന്തന്റെ കുറിപ്പുകൾ - ഓഷോ - ഡി സി - പേജ് 118 വില 95 രൂപ
ഓം മണി പദ്മെ ഹും എന്നൊരു മന്ത്രത്തിലൂടെ വിവിധ ജീവിത പ്രശ്നങ്ങളെ നിർധാരണം ചെയ്യാൻ ശ്രമിക്കുന്നു.  ഖലീൽ ജിബ്രാൻ, ജിദ്ദു കൃഷ്ണമൂർത്തി, ഒമർഖയ്യാം ഇവരെയും പരാമർശിക്കുന്നു.

സാഹിത്യ പഠനം / വിമർശനം/ ഭാഷ

126. താരുണ്യത്തിന്റെ കഥാന്തരങ്ങൾ - എസ ശ്രീജിത്ത് - പാപ്പിയോൺ - പേജ് 80 വില 40 രൂപ
സ്ത്രീ കഥാകാരിയുടെ കഥകളെ കുറിച്ചുള്ള പഠനം. ഇന്ദുമേനോൻ, കെ ആർ മീര, സിതാര, കെ രേഖ, ഇവരാണ് പരാമർശിതര്. ഡോ മുഞ്ഞിനാട് പദ്മ കുമാറിന്റെയും അജയ് മാങ്ങാടിന്റെയും ലേഖനവും
127. വാക്കിന്റെ വരവ് - എം എൻ കാരശ്ശേരി - ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് - പേജ് 192 വില 100 രൂപ
പതിനൊന്നു ഭാഗങ്ങളിലായി മുപ്പത്തഞ്ചു അധ്യായങ്ങൾ. സരസമായ വർണന. ചർച്ചക്ക് ഉതകുന്ന ഏറെ ഏറെ നിരീക്ഷണങ്ങൾ.
128. മലയാള ചെറുകഥാ ഇരുപത്തൊന്നാ നൂറ്റാണ്ടിൽ - ഡോ അജിതൻ മേനോൻ - ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് - പേജ് 96 വില 60 രൂപ
അശോകൻ ചരുവിൽ, സന്തോഷ് എചിക്കനാം കക്കട്ടിൽ തുടങ്ങിയ കഥാകാരന്മാരുടെ എഴുത്തു വിശകലനം.
129. ഇക്ബാലിനെ കണ്ടെത്തൽ - ടി കെ അബ്ദുല്ല - ഐ പി എച് - പേജ് 88 വില 65
ഇഖ്ബാൽ കവിതകളിലൂടെ ഒരു ഓട്ട  പ്രദക്ഷിണം. ഇശൽ (പ്രേമം) എന്നതിന്റെ അങ്ങേ അറ്റത്തെ ഭാവം. അത് പ്രപഞ്ചനാഥനോടു ആണ്.

ശാസ്ത്രം

130. Touching Lives - S K das - Penguine - പേജ് 258 വില 250 രൂപ
ISRO യുടെ ഉപഗ്രഹ വിക്ഷേപങ്ങൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ മേഖലകളിൽ വരുത്തിയ നേട്ടങ്ങളെ പ്രതിപാദിക്കുന്നു. ഒപ്പം ഉദ്യാഗസ്ഥരുടെ അഴിമതി മൂലം നൂറു ശതമാനം വ്യാപിപ്പിക്കാൻ കഴിയാത്ത ദുരവസ്ഥയും
131. സാങ്കേതിക വിദ്യയുടെ മനുഷ്യ വിരുദ്ധ മുഖം - മറിയം ജമീല - ഐ പി എച്- പേജ് 54 വില 11 രൂപ
സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിൽ വ്യവസായ വിപ്ലവത്തെ തുടർന്ന് സാങ്കേതിക മുന്നേറ്റത്തിൽ മനുഷ്യത്വ മുഖം നഷ്ടമായെന്ന് ഈ ഗ്രന്ഥം പറയുന്നു
132. മഴ - മഴയെകുറിച്ചു അറിയേണ്ടത് എല്ലാം - എൻ അജിത് കുമാർ - വിനായക് ബുക്ക്സ് - പേജ് 56 വില 45 രൂപ
ശാസ്ത്രീയമായി മഴയെ സമീപിക്കുക മാത്രമല്ല മഴ ജീവിതത്തിൽ എവിടെ ഒക്കെ എന്നതെല്ലാം മനോഹരമായി പ്രതിപാദിക്കുന്ന പുസ്തകം
133. ചലനം - പി ടി ഭാസ്കര പണിക്കർ - ചിന്ത - പേജ് 152 വില 135 രൂപ
ശാസ്ത്രബോധമുണ്ടാകാൻ ഏതു കുട്ടിയും വായിച്ചിരിക്കേണ്ട കൃതി. സർവ ചലനങ്ങളും പ്രതിപാദ്യം. ശാസ്ത്രം ഇത്ര മനോഹരമായി അവതരിപ്പിക്കാൻ കഴിയുമോ?
134. പ്രകാശ രേഖകൾ - ജോജി കൂട്ടുമ്മേൽ - ചിന്ത - പേജ് 96 വില 90 രൂപ
പ്രകാശത്തെ സംബന്ധിച്ച സർവ തിയറിയും ലളിതമായി മധുരമായി വിവരിക്കുന്നു. ശാസ്ത്രജ്ഞരും പരീക്ഷണങ്ങളും അതിന്റെ ചരിത്രവും എല്ലാം.
135. ഇത് നമ്മുടെ ബഹിരാകാശം - പി രാധാകൃഷ്ണൻ - ചിന്ത - പേജ് 92 വില 85 രൂപ
ബഹിരാകാശം സുന്ദരമായി വരച്ചു കാട്ടുന്നു. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതും സൂന്യകാശ സഞ്ചാരവും മുതൽ കടുകട്ടി ശാസ്ത്ര സത്യങ്ങൾ വരെ പ്രതിപാദ്യം
136. ഭക്ഷണം, കൃഷി, ജനിതക മാറ്റങ്ങൾ - വി പി പ്രഭാകരൻ - ചിന്ത - പേജ് 104 വില 95 രൂപ
ഭക്ഷണത്തിലെ രാഷ്ട്രീയം ശരിക്കറിയാൻ ഇത് വായിക്കുക. ആഗോളവത്കരണം ഈ രംഗത്തു എന്താണ് നടപ്പാക്കി കൊണ്ടിരിക്കുന്നത് എന്നത് നാം അറിയേണ്ടതാണ്.
137. മംഗൾയാനും ചൊവ്വയും പിന്നെ സൗരയൂഥവും - സി രാമചന്ദ്രൻ - ചിന്ത - പേജ് 144  വില 125 രൂപ
ബഹ്റകാശത്തിലും സൗരയൂഥത്തിലെ തുടങ്ങി ചൊവ്വയെ ഏറെ വിശദീകരിച്ചു മംഗൾയാനിലെ എത്തി, പിന്നെയും ഏറെ പറയുന്നു ഈ കൃതി.
138. സംരക്ഷിക്കാം ജൈവ വൈവിധ്യമാർന്ന ഭൂമിയെ - ഡോ കെ കിഷോർ കുമാർ - പരിഷത് - പേജ് 104 വില 100 രൂപ
പരിസ്ഥിതി പഠനത്തിന് കുട്ടികളെ സഹായിക്കുന്ന കൃതി. ഒപ്പം ഒരുപാട് അറിവുകളും പങ്കു വയ്ക്കുന്നു.

ആരോഗ്യം

139. രോഗനിർണയവും ചികിത്സയും നൂതന പ്രവണതകൾ - എഡി : ഡോ സി വി കർത്ത - ജോയ് വിതയത്തിൽ - ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് - പേജ് 176 വില 85 രൂപ
ശ്രീചിത്രയിൽ വിദഗ്ധർ നൂതനമായ ടെലി മെഡിസിൻ പോലെയുള്ള സംരംഭങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു. നല്ല ചിത്രങ്ങളും ഇതോടൊപ്പം
140. അനസ്‌തേഷ്യ  അറിയേണ്ടതെല്ലാം - ഡോ ലത ജെ - ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് - പേജ് 68 വില 50 രൂപ
എല്ലാ തരാം അനസ്‌തേഷ്യ കുറിച്ചും പ്രതിപാദ്യം. ഓരോ രോഗിയും ഈ അറിവ് നേടേണ്ടതാണ്
141. ഉദര രോഗങ്ങൾ - ഡോ വർഗീസ് തോമസ് - ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് - പേജ് 114 വില 85 രൂപ
വിവിധ ഉദര രോഗങ്ങളുടെ കാരണങ്ങൾ, ചികില്സ എന്നോക്കെ പ്രതിപാദിക്കുന്നത് കൂടാതെ വ്യാജ വൈദ്യങ്ങളെ പറ്റി സൂക്ഷ്മത പാലിക്കാൻ ഉണർത്തുകയും ചെയ്യുന്നു
142. ഓർമ്മയുടെ ഹൃദയ സ്പന്ദനം - ഡോ പ്രതാപ് കുമാർ - ആദിത്യ - പേജ് 162 വില 200 രൂപ
ജീവിതങ്ങളെ നേർക്ക് നേർ കണ്ട ഹൃദയം ഉണർത്തുന്ന ഓർമ്മകൾ. ഒപ്പം ഭിഷഗ്വരന്മാർക്കിടയിലെ അനാരോഗ്യ കിടമത്സരങ്ങളുടെ കഥകളും

മതം /  രാഷ്ട്രീയം / ദർശനം

143. കമ്മ്യൂണിസം ബൈബിളിൽ - മിറാൻഡ - പ്രോഗ്രസ്സ് - പേജ് 104 വില 65 രൂപ
വിമോചന ദൈവ ശാസ്ത്ര സംബന്ധിയായ കുറിപ്പുകൾ. ബൈബിളിനും കമ്മ്യൂണിസത്തിനും സമാനതകൾ ദർശിക്കുന്നു.
144. Belief and Man - Said Nursi - Sozler - പേജ് 72 വില 30 രൂപ
ദൈവ വിശ്വാസിയുടെ വിശ്വാസം ഉറപ്പിക്കാൻ ആധാരമായ ചില വസ്തുതകളെ ചൂണ്ടി കാട്ടുന്നു.
145. The World is ready to Resale - I Nur - പേജ് 48
രിസാല -ഐ - നൂർ എന്ന ഗ്രന്ഥത്തെ കുറിച്ച് എഴുതപ്പെട്ടത്.
146. മുസ്ലീങ്ങൾ ബഹുസ്വര സമൂഹത്തിൽ - കെ അബ്ദുല്ല ഹസൻ - ഐ പി എച് - പേജ് 118 വില 55 രൂപ
ഖുർആൻ ഹദീസ് അധ്യാപനങ്ങളുടെ വെളിച്ചത്തിൽ ഉള്ള സമീപനം. സകാത് പോലെ ഉള്ള കാര്യങ്ങളിൽ ജാതി മത പരിഗണന പാടില്ലെന്ന് ഈ ഗ്രന്ഥം ഉദ്‌ഘോഷിക്കുന്നു.

ബാല സാഹിത്യം

147. അമ്മക്കുട്ടിയുടെ ലോകം - കെ എ ബീന - ഡി സി - പേജ് 80 വില 65 രൂപ
അമ്മക്കുട്ടിയുടെ ലോകം, അമ്മക്കുട്ടിയുടെ സ്കൂൾ എന്നീ രണ്ടു പുസ്തകങ്ങൾ ചേർത്ത് ഇറക്കിയ പതിപ്പു. അപ്പുവിന്റെ 'അമ്മ ഒരു കുട്ടിയായി ഇതിൽ അവതരിപ്പിക്കുന്നു. മനോഹരമായ ഭാഷയും അവതരണവും.

ചരിത്രം

148. അയോദ്ധ്യ നേരും നുണയും - ഡി എച്ച സങ്കാലിയ - ചിന്ത - സീതാരാ ബുക്ക്സ് - പേജ് 94 വില 75 രൂപ
രാമായണത്തിന്റെ മൂന്ന് ആധ്യായങ്ങൾ ചരിത്രപരമായ ആവശ്യം മുൻ നിർത്തി ഇവിടെ പുനഃ: പ്രസിദ്ധീകരിക്കുന്നു
149. ഇന്ത്യയുടെ പൈതൃകം - ഹുമയൂൺ കബീർ - പരിഭാഷ ഉമർ ഫാറൂഖ് - എൻ ബി എസ - പേജ് 128 വില 52 രൂപ
മൂന്ന് ഭാഗങ്ങൾ - ആര്യന്മാരുടെ സങ്കലനം, മധ്യകാല യോജിപ്പ്, ആധുനിക പ്രക്ഷോഭം. വിജ്ഞാനപ്രദമായ അവതാരികയും അനുബന്ധവും
150. ലോകചരിത്രം കുട്ടികൾക്ക് - ജി ഡി നായർ - ചിന്ത - പേജ് 112 വില 100 രൂപ
പ്രാചീന ചരിത്രം മുതൽ മഹാ യുദ്ധ കാലങ്ങൾ വരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. വളരെ ലളിതമായ ഭാഷ. തികഞ്ഞ സമഗ്രത.

സിനിമ

151. സ്വർഗ്ഗത്തിലെ കുട്ടികൾ - വിജയ കുമാർ ബ്ലാത്തൂർ - പരിഷത് - പേജ് 96 വില 75 രൂപ
മലയാളത്തിലെ കുമ്മാട്ടിയും ചാപ്ലിന്റെ വിശ്വ പ്രസിദ്ധമായ ചില സിനിമകളും ഉൾപ്പെടെ കുട്ടികൾക്കായി ഇറക്കപ്പെട്ട പതിനേഴു ചലച്ചിത്രങ്ങളുടെ വിശദാമ്ശങ്ങൾ
152. ഇന്ത്യൻ സിനിമയുടെ 100 വർഷങ്ങൾ - വിജയകൃഷ്ണൻ - ചിന്ത - പേജ് 240 വില 195 രൂപ
ഇന്ത്യയുടെ സിനിമ ചരിത്രം കുറെ വ്യക്തികളുടെ പ്രയത്ന ചരിത്രമാണ്. അവരിൽ കൂടുതലും സാങ്കേതിക വിദഗ്ധരും   സംവിധായകരും ഒക്കെയാണ്.
അവരെ പറ്റിയുള്ള ലേഖനങ്ങൾ. ഓരോ കാലഘട്ടത്തെയും നന്നായി പരിചയപ്പെടുത്തി.

വിദ്യാഭ്യാസം

153. ഒരിടത്തൊരു സ്കൂളിൽ - എ കെ മൊയ്തീൻ - ചിന്ത - പേജ് 96 വില 90 രൂപ
മൂന്നു ഭാഗങ്ങൾ. ഫുക്കുവോക്ക എന്ന സ്കൂൾ പ്രസിദ്ധീകരണത്തിന് വേണ്ടി എഴുതിയ എഡിറ്റോറിയൽ കുറിപ്പുകൾ, ക്ലാസ് റൂം അനുഭവങ്ങൾ, ഒരു പ്രൊജക്റ്റ് - പരിസ്ഥിതി പരം - അനുഭവം അങ്ങിനെ. ഇതിലും ചിന്തയുടെ നറു  മാധുര്യത്തെ കാണാം

മാനേജ്‌മന്റ്

154. Think and Grow Rich - Naepolean - Amazing Reads - പേജ് 332 വില 150 രൂപ
ഈ രംഗത്തെ ഏറെ വിഖ്യാതമായ കൃതി. താല്പര്യം രൂപപ്പെടുന്നത് മുതൽ ഉയരാൻ വേണ്ട നിർദേശങ്ങൾ ഇതിലുണ്ട്. ആകർഷകമായ എഴുത്തു രീതി.

മറ്റു ലേഖനസമാഹാരം

155. അറിവിന്റെ അവകാശികൾ - ഡോ എ സുഹൃത് കുമാർ - ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് - പേജ് 130 വില 35 രൂപ
സ്വത്ത് എന്ന സംജ്ഞയിൽ തുടങ്ങി ബൗദ്ധിക സ്വത്ത്, പേറ്റന്റ് തുടങ്ങിയവയിൽ നിയമവ്യവസ്ഥകൾ സോദാഹരണം വ്യാഖ്യാനിക്കുന്നു.
156. ഇന്ത്യയും ചിന്തയും - സുകുമാർ അഴീക്കോട് - മാതൃഭൂമി - പേജ് 256 വില 150 രൂപ
സംസ്കാര ചിന്തകൾ, വർത്തമാന ചിന്തകൾ, വിസ്‌ഡ ചിന്തകൾ എന്നെ മൂന്നു ഭാഗങ്ങളിലായി ഇരുപതിലധികം പ്രൗഢ ലേഖനങ്ങൾ. ലോക-ഭാരത ചിന്തകളെ സമന്വയിപ്പിച്ചിരിക്കുന്നു.
157. അറിയാം ആചരിക്കും - രാജേഷ് കെ പുതുമന - എൻ ബി എസ് - പേജ് 62 വില 45 രൂപ
മലയാളി ഒരിക്കലും മറക്കാൻ പാടില്ലാത്ത വ്യക്തികളുടെ ജനനവും മരണവും അടങ്ങിയ പുസ്തകം, ജനുവരി ഒന്ന് മുതൽ തീയതി ക്രമത്തിൽ. വേറിട്ട പുസ്തകം.
158. നിശ്ചലതയുടെ കാലത്തു എന്ത് സംഭവിക്കുന്നു - ജോജി കൂട്ടുമ്മേൽ - എൻ ബി എസ - പേജ് 64 വില 50 രൂപ
ഇന്നത്തെ കാലം നിശ്ചലതയുടെയും നിസ്സംഗതയുടെയും ആണ്. അതിലെ അപകടങ്ങളെ ലേഖകൻ തുറന്നു കാട്ടുന്നു. എട്ടു ഈടുറ്റ ലേഖനങ്ങൾ
159. കുന്നുകുഴിയന്മാരും കുഴിമടിയന്മാരും - മാത്യു സി എബ്രഹാം - ഉണ്മ - പേജ് 120 വില 95
വിരസമായ ചില കുറിപ്പുകൾ.
160. കഥ കേരളീയം - കെ എം മുഹമ്മദ് അനിൽ - റീഡ് ഇന്ത്യ - പേജ് 116 വില 120 രൂപ
മലയാളിക്ക് വിവിധ തലങ്ങളിൽ ഉണ്ടായ വൻ തോതിൽ ഉള്ള മാറ്റങ്ങൾ നർമ്മത്തിന്റെ മേന്പോടിയോടു കൂടി അവതരിപ്പിക്കുന്നു. നിരവധി ചെറു കുറിപ്പുകളായി  ആണ് അവതരണം.  സാമാന്യം നല്ല ഗദ്യ ഭാഷ.


******************************************************************************5 comments:

 1. ഈ പുസ്തകം എവിടെ കിട്ടും എന്ന് പറയാമോ?

  39. *സ്വർഗ്ഗദൂതൻ* - പോഞ്ഞിക്കര റാഫി - എൻ ബി എസ് - പേജ് 236 വില 34 രൂ
  ബൈബിൾ ഉൽപത്തി കഥയെ സാധാരണ മനുഷ്യരുടെ ജീവിത കഥയോട് ചേർത്തു വച്ച നോവൽ

  ReplyDelete
  Replies
  1. കോഴിക്കോട്ടും തിരുവനന്തപുരത്തും രണ്ടു മൂന്നു പ്രാവശ്യം നോക്കിട്ട് കിട്ടിയില്ല. 1984ല്‍ ടെക്സ്റ്റ്‌ ബുക്ക് ആയിരുന്നിട്ടും ആരുടേയും കയ്യില്‍ ഒരു കോപ്പി കണ്ടില്ല. കോട്ടയത്തും ഇല്ലെന്നു പറഞ്ഞു. നോക്കട്ടേ, നഗരങ്ങള്‍ ഇനിയും ബാക്കി... :-)

   Delete
 2. വായനാമരം ആകാശംമുട്ടെ വളരട്ടെ... വളര്‍ന്ന് പന്തലിക്കട്ടെ!!

  ReplyDelete
 3. നമിക്കുന്നു ...
  ഭായിയൊരു വായന കുട്ടപ്പൻ തന്നെ ..!

  ReplyDelete