Friday, 29 December 2017

2017 ലെ വായന

                          പതിവുപോലെ ഇന്ത്യൻ റെയിൽവേയുടെ സഹായത്തോടെ ഇത്തവണയും പുസ്തകങ്ങൾ ( പേജുകൾ) ഓഫീസിലേക്കും തിരികെ യുമുള്ള നിത്യ യാത്രകൾ ഉപയോഗപ്പെടുത്തി വായിച്ചു തീർത്തു. 365 ദിവസങ്ങളിൽ ദിവസം ശരാശരി 100 പേജ് വച്ച് വായിക്കാൻ ഇത്തവണയും കഴിഞ്ഞില്ല. കൊടിഞ്ഞി (മൈഗ്രേൻ ) ഇടക്കിടെ തല പൊക്കി. വായിച്ച പുസ്തകങ്ങളിൽ ചിലതിനെ പറ്റി എഫ് ബി യിലും മറ്റു ചില പ്രസിദ്ധീകരണങ്ങളിലും കുറിപ്പുകൾ എഴുതി. ബ്ലോഗിൽ ഈ വർഷം കാര്യമായി എഴുതിയില്ല, വായിച്ച പുസ്തകത്തെപ്പറ്റി പറയുന്ന അൻവരികൾ എന്ന എന്റെ റേഡിയോ 91.2 പരിപാടി അമ്പത് എപ്പിസോഡ് പിന്നിടുന്നു. പ്രിയ അനുജൻ ബിനോയ് തയാറാക്കുന്ന അതിന്റെ എഫ് ബി / യു ട്യൂബ് പതിപ്പ് തുടരുന്നു. വായിച്ച പുസ്തകങ്ങളിലൂടെ ഈ വർഷവും കണ്ണോടിക്കാം.

                              ബോബി ജോസ് കട്ടി കാടിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചു തീർത്തു. ഈ വർഷം കണ്ടെത്തിയ മറ്റൊരു മികവാർന്ന എഴുത്തുകാരനാണ് മുഞ്ഞിനാട് പത്മകുമാർ. അദ്ദേഹത്തിന്റെ പത്ത് പുസ്തകങ്ങൾ വായിച്ചു. ആംഗലേയ വായന ഇത്തവണയും കുറഞ്ഞു;  അന്യഭാഷ പരിഭാഷകൾ കുറെ വായിച്ചു. വൈജ്ഞാനിക വായനയെക്കാൾ സർഗാത്മക വായന അധികരിച്ചു എന്ന് പറയാം.


 നോവൽ / നോവെല്ല 

1 ചാവൊലി - പി എ ഉത്തമൻ - ചിന്ത - P160 Rs 145
നെടുമങ്ങാട് കുറവ സമുദായ ജീവിത ചിത്രീകരണം. ഗ്രാമ ഭാഷ പക്ഷേ ദുർഗ്രാഹം
2 മാധവിക്കുട്ടിയുടെ മൂന്ന് നോവലുകൾ - രുഗ്മിണിക്കൊരു പാവക്കുട്ടി, അവസാനത്തെ അതിഥി, രോഹിണി - DC - P80 Rs 60
സ്ത്രീജീവിത ഭാവങ്ങൾ. ഹൃദ്യ ഭാഷ
3 മാലാഖയുടെ മറുകുകൾ, കരിനീല _ നോവലെറ്റുകൾ - കെ ആർ മീര - NBS - P 48 Rs 35
വ്യത്യസ്ത സ്ത്രീ ജീവിതം, പ്രണയം. സദാചാര വിചാരണ കൂടാതെ വായിക്കേണ്ടത്
4 കഥയില്ലാത്തവൻ, ഷോക്ക് ട്രീറ്റ്മെന്റ് - ചിരഞ്ജീവി - P 72 Rs 40
വായിച്ചു പോകാം
5.  പ്രവാചകന്റെ വഴി - ഒ വി വിജയൻ - DCB - P 292
ഭാഷയുടെ മാന്ത്രിക സ്പർശം ജനിമൃതികളുടെ അർത്ഥം തേടുന്നു നാരായണൻ
6. സാഗരം - ഡോ മത്തായി പനയ്ക്കൽ - അനിക - P 176 Rs 90
മഹാനായ അക്ബർ ചക്രവർത്തിയെ കൃസ്ത്യാനിയാക്കാൻ ദൗത്യവുമായെത്തിയ ഒരു കുടുംബത്തിന്റെ കഥ ഭംഗിയായി പറയുന്നു
7  അറിവിന്റെ പ്രകാശം - പി ആർ കെ നായർ - പെൻ - P 100 Rs 60
വിഫല രചന
8. സാരമേയം - ഒരു പട്ടിയുടെ ആത്മകഥ - മാടമ്പ് കുഞ്ഞുകുട്ടൻ - ചിന്ത - P 104 Rs 85
മനുഷ്യ ജാതി വേർതിരിവിന്നെ ഒരു ചൊക്ളി പട്ടിയിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നു
9. പൂർണ്ണചന്ദ്രന്റെ രാത്രി - കെ ജി പ്രദീപ് - മെലിൻഡ - P 170 Rs 150
പ്രവാസി ജീവിത കഥ. ജനപ്രിയ സാഹിത്യരൂപം
10. പത്മരാജന്റെ മൂന്ന് നോവെല്ലകൾ - DCB - P 106 Rs 65
വിക്രമകാളീശ്വരം, നന്മകളുടെ സൂര്യൻ, ശവവാഹനങ്ങളും തേടി എഴുത്തിന്റെ വസന്തം
11. ഒരാൾക്ക് എത്ര മണ്ണ് വേണം? - ഇ സന്തോഷ് കുമാർ - DCB - P 142 Rs 130
ടൈറ്റിൽ കൂടാതെ മഞ്ഞ മുഖം , പ്രകാശരൂപങ്ങൾ, അഭിരൂഢം, അതീന്ദ്രീയ വനം എന്നീ അഞ്ച് നോവെല്ലകൾ, എല്ലാം ഹൃദ്യം
12. കന്യാ കാഷ്മീർ - ഏ എം മുഹമ്മദ് - DCB - P 140 Rs 120
കാഷ്മീരി യുവതിയെ സംരക്ഷിക്കുന്ന മലയാളി ഹിന്ദു കുടുംബത്തിന്റെ കഥ നന്നായി അവതരിപ്പിക്കുന്നു
13. സഹറ - ഏ എം മുഹമ്മദ് - DCB - P 160 Rs 95
അറബ് ജീവിത നേർകാഴ്ച. മികവാർന്ന അവതരണം, ഭാഷ
14. രണ്ട് നോവലുകൾ - മരുഭൂമിയിലെ പക്ഷി, നിഴൽ നിലങ്ങൾ - ഏ എം മുഹമ്മദ് - അൽഫാ വൺ - P 224 Rs 170
ആത്മകഥാംശ നോവൽ. നിഴൽ നിലങ്ങൾ അതിന്റ രണ്ടാം ഭാഗം 15. സായ - ഫെമിന ജബ്ബാർ - DCB - P 104 Rs 70
പ്രവാസ സ്ത്രീ ജീവിത പ്രശ്നങ്ങൾ പരാമർശിതം. ഭാഷ പോരാ. നല്ല പാത്രസൃഷ്ടി
16 സരസമ്മയുടെ സമാധി - ശിവരാമകരന്ത് - പരി നാണു - ചിന്ത P 120 Rs 85
സ്ത്രീ അഭിലാഷക്കളുടെയും ദാമ്പത്യ അസംതൃപ്തിയുടെയും കഥ
17. നാർ മടിപ്പുടവ - സാറാ തോമസ് - DCB - P 196 Rs 110
ബ്രാഹ്മണ വൈധവ്യത്തിന്റെ ഒറ്റപ്പെടലിന്റെ മുറിപ്പെടുത്തുന്ന കഥ
18. ചെപ്പും പന്തും - DCB - P 264 Rs 250
ഉളളാകെ ഉലച്ച് ഉബൈദും മുകുന്ദനും നമ്മെ വായനശേഷവും പിന്തുടരുന്ന വ്യത്യസ്ത മികവാർന്ന സൃഷ്ടി
19. മഞ്ഞ നദികളുടെ സുര്യൻ - ഷീബ ഇ കെ - DCB - P128 Rs 130
ഒരു വസന്തകാല സ്വപ്നം നെഞ്ഞേറ്റിയ തലമുറയുടെ കഥ വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു
20. തൈക്കാവിന്റെ പുരാണം - സി റഹിം - ഗ്രീൻ - P234 Rs 180
തൈക്കാവിലെ ഉറുമ്പുകൾ, കായിത, തൈക്കാവിന്റെ പുരാണം എന്നി മൂന്ന് ഭാഗങ്ങളിൽ റാവുത്തന്മാരുടെ കഥ അനിതരസാധാരണ ചാരുതയോടെ, മിഴിവോടെ
21. മഹാ (ഭാരത ) കഥ - ശശി തരൂർ - DCB - P 572 Rs 225
ഇതിഹാസ കഥാപാത്രങ്ങളിലൂടെ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയകഥ പറയുന്നു
22. പൂജ്യം - രവിവർമ്മ തമ്പുരാൻ - NBS - P 176 Rs 170
മതിലുകളില്ലാത്ത മാനവ സൗഹൃദ ഗാഥ. അതിസുന്ദര ആഖ്യാനം
23. ഈച്ചകളും ഉറുമ്പുകളും ജനാധിപത്യം കൊതിക്കുമ്പോൾ - വി ആർ അജിത് കുമാർ - പ്രഭാത് - P 240 Rs 220
ഇന്ത്യൻ ജനാധിപത്യത്തിന്റെ നല്ല ഭാവി സ്വപ്നം കാണുന്ന രചന
24 കാമമോഹിതം - സി വി ബാലകൃഷ്ണൻ - DCB - P 100 Rs 80
കാമ മറിയാൻ ശരീരങ്ങൾ വെച്ചു മാറിയ കഥ. സുന്ദര ഭാഷ
25. കരിക്കോട്ടക്കിരി - വിനോയ് തോമസ് - DCB - P 128 Rs 115
പുലയ കൃസ്ത്യാനികളുടെ ജീവിതം മിഴിവോടെ വരച്ചു കാട്ടുന്നു
26. എൻ മകജെ - അംബികാസുതൻ മാങ്ങാട് - DCB - P 216 Rs 180
കാസർഗോഡ് എൻഡോസൾഫാൻ ദുരിതം ഉള്ളിൽ തട്ടും വിധം വരച്ചു കാട്ടുന്നു
27 ചേറ്റിലെ മനുഷ്യർ (തമിഴ്) രാജ കൃഷ്ണൻ - ചിന്ത - P 208 Rs. 110
ദരിദ്രരായ തമിഴ് കർഷകരുടെ കഥ
28. നഷ്ടനായിക - വിനു എബ്രഹാം - ചിന്ത - P 12 0 Rs 110
സെല്ലുലോയ്ഡ് സിനിമയുടെ ആധാര കഥ

കഥ 

29 ജീവിതം കഥയെഴുതുന്നു  - പി മോഹൻ - ലിപി - P  96 Rs 50 
ഒരേ പാറ്റെർനിൽ എഴുതപ്പെട്ട പന്ത്രണ്ടു കഥകൾ. ജീവിത ഭീതിദ അവസ്ഥകളെ ദ്യോതിപ്പിക്കുന്ന. 
30 നാരി - പത്തു ഭാരതീയ സ്ത്രീ കഥകൾ - പരിഭാഷ: ഷാഫി ചെറുമാവിലായ് - യുവമേള - P 96 Rs 100 
ആശാപൂർണാദേവിയുടെയും ഇന്ദിര ഗോസ്വാമിയുടെയും ഉൾപ്പെടെ വിവിധ ഭാഷകളിലെ കഥകൾ. വിവർത്തകൻ ഒരു നിർമാണ തൊഴിലാളി ആണെന്നത് ഒരു സവിശേഷത. 
31  അന്തർവാഹിനി - എസ് കെ പൊറ്റക്കാട് - മാതൃഭൂമി - P 64 Rs 45 
അഞ്ചു സുന്ദര കഥകൾ. നാടൻ പശ്ചാത്തലം 
32 പാറ്റേൺ ലോക്ക് - രതീഷ് കെ എസ് - യെസ് പ്രസ് - P 94 Rs 100 
ഇരുപത്തിമൂന്നു കഥകളിൽ ചിലതു ശ്രദ്ധേയം 
33 ഹംസഗാനം - ടി പദ്മനാഭൻ - ഒലിവ് - P 106 Rs 100 
സറ്റയർ രൂപത്തിൽ പത്തു കഥകൾ. ചെറു ചെറു കാര്യങ്ങൾ പ്രമേയം. 
34 കല്പണിക്കാരൻ - അശോകൻ ചരുവിൽ - DCB - P 110 Rs 100 
സാമൂഹ്യ വിമർശം ഉൾകൊള്ളുന്ന എട്ടു കഥകൾ  
35 അവസാനത്തെ ശില്പം - അഷ്ടമൂർത്തി - ലോഗോസ് -  P 104 Rs 100 
സൗമ്യവും ഋജുവും ആയ ഭാഷ കൊണ്ട് സമ്പന്നമായ പന്ത്രണ്ടു കഥകൾ 
36 തേൻ - സക്കറിയ - DCB - P 126 Rs  110 
പുതി യതും പഴയതുമായ കഥക ൾ. ഹൃദ്യ  വായനാനുഭവം 
37 രാത്രിയിൽ യാത്രയില്ല - മനോജ് ജാതവേദര് - DCB - P 166 Rs 90 
അഞ്ചു ഭാഗങ്ങൾ . മുപ്പത്തി ഒന്ന് കഥകൾ വിദ്ഭിന്ന ജീവിതാവസ്ഥകൾ 
38 ചാവുകളി - ഇ സന്തോഷ്‌കുമാർ - ഹരിതം - P 130 Rs 110 
പതിനൊന്നു മികച്ച കഥകൾ. ഏറെ ഏറെ വായനാസുഖം 
39 രാമനലിയാർ - എ എം മുഹമ്മദ് - DCB - P 64 Rs 40 
പ്രവാസ ജീവിതവും നാട്ടിലെ ജീവിതവും നിരീക്ഷിച്ചു എഴുതിയ കഥകൾ 
40 കണ്ണാടിപ്പുഴ - സുൽഫി - മാതൃഭൂമി - P 86 Rs 90 
പതിനാറ് കഥകൾ. ചിലതിലൊക്കെ വല്ലാത്ത പരീക്ഷണങ്ങൾ
41 കഥകൾ - സുഭാഷ് ചന്ദ്രൻ - DCB - P 368  Rs 325 
ആകെ എഴുതിയ 28 കഥകൾ. വശ്യം സുന്ദരം. 
42 നിരഞ്ജനയുടെ കഥകൾ - പരി. പയ്യന്നൂർ കുഞ്ഞിരാമൻ - P 64  Rs 35 
കന്നഡയിലെ തൊഴിലാളി കഥകൾ 
43 മേഘത്തിന്റെ തണലും പുതിയ കഥകളും - പി കെ പാറക്കടവ് - ന്യൂ - P 78 Rs 70 
തീരെ ചെറിയ കഥകൾ മനോഹര ആശയങ്ങൾ 
44 പറയാം നമുക്ക് കഥകൾ - അഷിത - റീഡ്  മി - P 120 Rs 80 
അസൽ മുത്തശ്ശി കഥയുടെ തനതു രുചി പുതു കാല  ചിന്തകൾ ചേർക്കാൻ വിട്ടിട്ടില്ല 
45 പുതുമഴ ചൂടുള്ള -ചുംബനങ്ങൾ -  ഷാഹിന ഇ കെ - മാതൃഭൂമി - P  94 Rs 80 
സ്ത്രീത്വത്തിന്റെ മണവും പുതുകാലത്തിന്റെ ചൂരുമുള്ള 14 കഥകൾ 
46  രഫ്ത രഫ്ത ഒരു ഗസൽ മാത്രമല്ല - ഷിഫാ സ ക്തർ - സൈകതം - P  102 Rs 90 
പതിനഞ്ചു വായിക്കാൻ സുഖമുള്ള കഥകൾ 
47 എ എം മുഹമ്മദിന്റെ തിരഞ്ഞെടുത്ത കഥകൾ - കറന്റു - P 200 Rs 175 
മുപ്പത്തി മൂന്നു മനുഷ്യ കഥകൾ വേറിട്ട ചില കഥകളും 
48 യാത്ര - യാത്ര പ്രമേയമായി ടി പദ്മനാഭൻ രചിച്ച 13 വിഖ്യാത കഥകൾ - ചിന്ത - P 136 Rs 125 
എം എ ബേബിയു മായി ഒരു അഭിമുഖം ഉൾപ്പെടെ 
49 വേശ്യകളേ നിങ്ങൾക്കൊരമ്പലം - എം മുകുന്ദൻ - ഹരിതം - P 94  Rs 45 
പന്ത്രണ്ടു കഥകൾ ഫാന്റസിയും യാഥാർഥ്യവും ഒക്കെ ഇഴുകി ചേരുന്നു 
50 കഥ കഥ പൈങ്കിളി - സുമംഗല - മാതൃഭൂമി - P 206 Rs 160 
പുരാണ കഥകൾ കുട്ടികൾക്കായി 
51 കെ വി അനൂപിന്റെ കഥകൾ - മാതൃഭൂമി - P 248 Rs 190 
മുപ്പത്തഞ്ചു ജീവ ഗന്ധിയായ കഥകൾ 
52 ഡെനസോറിയ - സുരേഷ് കീഴില്ലം - യെസ് പ്രസ് - P 80 Rs 80 
പരിസ്ഥിതി സദാചാരം ഒക്കെ സ്പർശിക്കുന്ന പതിനെട്ടു കഥകൾ 
53 പെരുമഴക്കാലം - ടി പദ്മനാഭൻ - DC - P 52  Rs  50 
ഒന്പതു പ്രശസ്ത കഥകൾ 
54 എന്റെ പ്രിയപ്പെട്ട കഥകൾ - സി വി ബാലകൃഷ്ണൻ - DC - P 120 Rs 110 
കണ്ണ് നിറഞ്ഞു  നെഞ്ച് പിടച്ചു വായിച്ചു  പോകാവുന്ന ഇരുപത്തൊന്നു കഥകൾ. 
55 എന്റെ പച്ച കരിമ്പേ - സി എസ് ചന്ദ്രിക - DC - P 148 Rs 130 
പെൺ സംത്രാസത്തിന്റെ പതിനൊന്നു കഥകൾ 
56 ഓട്ടോറിക്ഷക്കാരന്റെ ഭാര്യ - എം മുകുന്ദൻ - DC - P 94 Rs 85 
സരസമായി എഴുതപ്പെട്ട ഏഴു കഥകൾ 
57 കൊമാല - സന്തോഷ് ഏച്ചിക്കാനം - DC - P 84 Rs 80 
കൊമാല ഉൾപ്പെടെ ഏറെ ചർച്ച ചെയ്യപ്പെട്ട കഥകൾ 
58 തെരഞ്ഞെടുത്ത കഥകൾ - കെ ആർ മല്ലിക - ചിന്ത - P 96 Rs 65 
ചെറിയ ഇരുപത്തെട്ടു കഥകൾ 
59 ബിരിയാണി - സന്തോഷ് ഏച്ചിക്കാനം - DC - P 104 Rs 90 
ശ്രദ്ധേയമായ ഏഴു കഥകൾ 
60 നരോദാപാട്യയിൽ നിന്നുള്ള ബസ് - വി ഷിനിലൽ - ചിന്ത - P  56 Rs 55 
ഫാസിസം അധിനിവേശം ഒക്കെ പ്രമേയമാക്കിക രാഷ്ട്രീയ കഥകൾ ഉൾപ്പെടെ എട്ടു കഥകൾ 
61 കുരുക്ഷേത്രം - തമിഴ് ചെറുകഥകൾ - വിവ. നീല പദ്മനാഭൻ - ചിന്ത - P  112 Rs 65 
തമിഴ് കഥകൾ വായന സുഖത്തിനായി കേരളീ  പശ്ചാത്തലത്തിൽ ആക്കിയിരിക്കുന്നു 
62 വാക്കുകൾ സംഗീതമാകുന്ന കാലം - വി ആർ സുധീഷ് - സാപ്പിയൻസ് - P  152 Rs 160 
ഏറെ സവിശേഷതകൾ ഉള്ള മികവുറ്റ കഥകൾ 

നാടകം 

63 മൂന്നു നാടകങ്ങൾ - സിവിക് ചന്ദ്രൻ - സാപ്പിയൻസ് - P 154 Rs 150 
നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി, എഴുപതുകളിൽ സംഭവിച്ചത്, ആഗ്നേയ ഇദം എന്നിവ

കാവ്യം

64. കടൽ മരുഭൂമിയിലെ വീട് - ശിഹാബുദീൻ പൊയ്ത്തുംകടവ് - ന്യൂ - P 96 Rs 70
വീടും മനുഷ്യരും ജീവിതവും ഹൈക്കുവായും അല്ലാതെയും. പദ്യവും വഴങ്ങും ശിഹാബിന്
65. ഗുരു പൗർണമി - എസ് രമേശൻ നായർ - DC - P 222 Rs 180
ഗുരുജീവിതം മുഴുവൻ കാവ്യമാക്കി
66. ബാബു പാക്കനാരുടെ തെരഞ്ഞെടുത്ത കവിതകൾ - പ്രഭാത് - P 88 Rs 80
സറ്റയറുകൾ കൂടുതൽ. ചൊല്ലാനുതകുന്നവ
67. നിന്നോളം ആഴമുള്ള കിണറുകൾ - സജി കല്യാണി - വിചാരണ - P 106 Rs 100
കിണറുപണിക്കാരൻ കവിയുടെ ആഴമുള്ള വരികൾ
68 മഹമൂദ് ദർവീശിന്റെ കവിതകൾ - വിവ . അജീർ കുട്ടി - ചിന്ത P 64 Rs 35
പാലസ്തീൻ കവിതകൾ.
69. പഴക്കം - വി ടി ജയദേവൻ - സാപ്പിയൻസ് - P 114 Rs 100
അറുപത്തഞ്ച് കവിതകൾ, വൃത്ത നിബന്ധവും ഉൾപ്പെടെ

ജീവചരിതം/ആത്മം / ഓർമ്മ

70 സ്വദേശാഭിമാനി - ഡോ ബി സുഗീത - ഭാഷാ ഇൻ. P 96 Rs 40
മുപ്പത്തെട്ട് വർഷത്തെ ധീര ജീവിതം
71 പി കെ വി യുടെ ആത്മകഥ - പ്രഭാത് - P 196 Rs 130
പൂർണമാക്കാൻ വിധി പി കെ വി യെ അനുവദിച്ചില്ല
72 നന്മകളോടെ നമ്മളിലൊരാൾ - എരുമേലി - പ്രതിഭ - P 252 Rs 130
ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ പ്രധാന പ്രവർത്തകൻ എം എൻ കുറുപ്പിനെ പറ്റി
73 ഗബ്രിയേൽ മാർക്വേസ് - ഡോ. മുഞ്ഞിനാട് പത്മകുമാർ - Spcs - P 120 Rs 120
ആ ജീവിതം മികച്ച ഭാഷയിൽ കോറിയിട്ടിരിക്കുന്നു
74 അപ്പൻ അനുഭവം - കൃസ്തു മറിയം - ഒരു പുനർവായന - മുഞ്ഞിനാട് പത്മകുമാർ - P 118 Rs 90
അപ്പൻ സാറിന്റെ ജീവിതം വായന ദർശനം
75 കാട്ടിൽ ഒപ്പം നടന്ന വരും പൊഴിഞ്ഞു പോയവരും - എൻ എ നസീർ - മാതൃഭൂമി - P 160 Rs 150
അപ്രശസ്തരെപ്പറ്റി ജ്വലിക്കുന്ന ഓർമ്മകൾ 
76 ഇതാ ഇന്നു മുതൽ ഇതാ ഇന്നലെ വരെ - പി വി ഷാജികുമാർ - DC - P 104 Rs 95
ഉളളിൽ തട്ടുന്ന ചൂടുള്ള ഓർമ്മകൾ
77 ഇs ശ്ശേരി - ഡോ ഷീബാ ദിവാകരൻ - ഭാഷാ ഇൻ - P 104 Rs 40
കവിയുടെ ജീവിതവും ഭാഷയും കാവ്യവും
78 ചിതറിയ ഓർമ്മകൾ - ഇ ചന്ദ്രശേഖരൻ നായർ - പ്രഭാത് - P 80 Rs 70
സാത്വിക രാഷ്ട്രീയ പ്രവർത്തകന്റെ അനുഭവങ്ങൾ
79 കഥയാക്കാനാവാതെ - സുഭാഷ് ചന്ദ്രൻ - മാതൃഭൂമി - P 142 Rs 120
കഥകളുടെ പിന്നാമ്പുറ കാഴ്ചകൾ. ഹൃദ്യ വായന
80 മുഹമ്മദ് - മാർട്ടിൻ ലിങ്സ് വിവ . കെ ടി സൂപ്പി - അദർ ബുക്സ് - P 584 Rs 390
പ്രവാചക ചരിതം വിശദ പ്രതിപാദ്യം
81 അരങ്ങൊഴിയാത്ത വി ടി - മത്രംകോട്ട് അശോകൻ - ചിന്ത P 144 Rs 95
ജീവിതം സമര പ്രക്ഷോഭങ്ങൾ എല്ലാം
82 നിത്യകന്യകയെത്തേടി - പി കുഞ്ഞിരാമൻ നായർ - മാതൃഭൂമി - P 126 Rs 100
കാവ്യ ഭാഷയിൽ ഗദ്യം
83 കർമ്മയോഗി ഇ ശ്രീധരന്റെ ജീവിത കഥ - എം എസ് അശോകൻ - മാതൃഭൂമി - P 216 Rs 175
മെട്രോ മാനിൽ നിന്നും ഏറെ പഠിക്കാനുണ്ട്
84 കഥകൾക്കിടയിൽ - ടി പത്മനാഭൻ - DC - P 84 Rs 50
കഥ വന്നു കയറിയ കഥകൾ
85 കാൻസർ എന്ന അനുഗ്രഹം - ഫിലിപ്പോർ മാർ ക്രിസോസ്റ്റം - DC - P 134 Rs 125
കാൻസർ വന്നത് പോലും ഫലിതം പോലെ പറയുന്നു.
86 ക്യാപ്ടൻ ലക്ഷ്മിയുടെ ജീവിത കഥ - കെ രാജേന്ദ്രൻ - ചിന്ത - P 80 Rs 60
സമര ഭടയുടെ ജീവിതം ലളിതമായി
87 ഗലീലിയോയും ശാസ്ത്ര വിപ്ലവവും - പ്രൊഫ. പ്രതാപചന്ദ്രൻ നായർ - ചിന്ത - P 104 Rs 70
ഗലീലിയോയെ ശാസ്ത്ര ചരിത്ര തലത്തിൽ വിലയിരുത്തുന്നു
88 ഒ എൻ വി സ്നേഹാക്ഷരങ്ങളിലെ ഉപ്പ് - എം എ ബേബി - ചിന്ത - P 96 Rs 70
കവിയോട് ബേബിയുടെ സ്നേഹ ഭാഷ്യം
89 എന്റെ ബാല്യം - സ്വാമി അവ്യയാനന്ദ - ചിന്ത - P 88 Rs 80
ബാല്യം മുതൽ ജീവിതം പറയുന്നു. നല്ല ഭാഷ
90 അകലത്തെ ബോംബെ, അയലത്തെ മുംബേ - അഷ്ടമൂർത്തി - ചിന്ത - P 92 Rs 55
കഥാകൃത്ത് മുംബേ ജീവിതം ഓർക്കുന്നു
91 തിളങ്ങുന്ന ഗോലികൾ - ബഷീർ സീ വീ - Buk cafe - P 128 Rs 150
ഏറെ രസകരമായ അനുഭവക്കുറിപ്പുകൾ
92 സി കണ്ണൻ - ജി ഡി നായർ - ചിന്ത - P 88 Rs 80
സമരജീവിതം
93 ഏ വി കുഞ്ഞമ്പു - പയ്യന്നൂർ കുഞ്ഞിരാമൻ - ചിന്ത - P 88 Rs 80
സഹന ജീവിതം
94 ഒരു മനസിന്റെ രസതന്ത്രം - വൈശാഖൻ - ചിന്ത - P 152 Rs 145
ബാല്യം മുതൽ ഓർമ്മകൾ മികവാർന്ന ഭാഷയിൽ
95 എന്റെ കൗമാരം - ടോൾസ് സ്റ്റോയി- പ രി . ശ്രീലതാ നെല്ലു ളി - പാപ്പിയോൻ - P 114 Rs 80
ചങ്ങാത്തം ബന്ധുത്വം ഇവയുടെ കൗമാരകാല നിരീക്ഷണം
96 നളിനാക്ഷൻ നായർക്ക് സ്നേഹപൂർവം - റോസ് മേരി - സങ്കീർത്തനം - P 134 Rs 75
നിത്യജീവിതത്തിൽ കണ്ട അപശസ്തരെ ഓർക്കുന്നു
97 ലേബർ റൂം - ഡോ. അബ്ദുള്ള - സമയം - P 92 Rs 80
മെഡിക്കൽ അനുഭവങ്ങൾ
98 അഴിച്ചു കളയാനാവാതെ ആ ചിലങ്കകൾ - ഷീബ ഇ കെ - മേയ്ഫ്ളവർ - P 110 Rs 100
ആത്മാംശമുള്ള ഹൃദ്യ കുറിപ്പുകൾ

യാത്ര

99 കഥയുറങ്ങുന്ന വഴിയിലൂടെ - കെ തായാട്ട് - കറന്റ് - P 170 Rs 90
ദക്ഷിണേന്ത്യൻ യാത്ര
100 ഹാജി - മൈക്കൽ വുൾഫ് - അദർ ബുക്സ - P 198 Rs 150
ആത്മീയ സമ്മേളന യാത്രാനുഭവം ഒരു നോവലിന്റെ ചാരുതയോടെ

തിരക്കഥ

101 സഖാവ് ഇ എം എസ് - ബാബു ജോൺ - ഹരിതം - P 66 Rs 38
ചിത്രങ്ങൾ സഹിതം.

ശാസ്ത്രം 

102 ഈ പ്രപഞ്ചത്തിൽ നാം തനിച്ചോ ? - ഡോ ഹമീദ് ഖാൻ - DC - P 154 Rs 75
പ്രപഞ്ച രഹസ്യങ്ങൾ, ഹ്യുമൻ ജീനോം പ്രോജക്ട്, സരസ്വതി പ്രോജക്ട് തുടങ്ങിയവ
103 ഭൗതികലോകം - പ്രൊഫ കെ ശ്രീധരൻ - പരിഷദ് - P 152 Rs 120
സ്ഥൂല സൂക്ഷ'മ ആശയ പ്രപഞ്ചം
104 മന:സ്പന്ദം - ബാല മനസുകളിലൂടെ ഒരു സഞ്ചാരം - ഡോ. ഉമർ ഫാറൂഖ്- പ്രതീക്ഷ - P 96 Rs 70
മുതിർന്നവർ വായിച്ചിരിക്കേണ്ടത്
105 പകിട 13 - രവിചന്ദ്രൻ സി - DC - P 510 Rs 350
അന്ധവിശ്വാസങ്ങൾക്കെതിരേ പോരാടുന്ന എഴുത്ത്. ജ്യോതിഷം അപഗ്രഥിക്കപ്പെടുന്നു
106 ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം - ഡോ ആർ വി ജി മേനോൻ - പരിഷദ് - P 468 Rs 700
മനുഷ്യ ഉത്പത്തി മുതൽ ശസ്ത്ര ചരിതം. സമഗ്രം. വിജ്ഞാനദായകം
107 ശാസ്ത്രം, ജീവിതം - കെ കെ കൃഷ്ണകുമാർ - ചിന്ത - P 104 Rs 70
കാൾ സാഗനും ബ്രഹ്തുമൊക്കെ പറഞ്ഞത് ഓർമ്മപ്പെടുത്തി സരസമായി ശാസ്ത്രം പറയുന്നു
108 പി ജിയുടെ ശാസ്ത്ര കുറ്റിപ്പുകൾ - ചിന്ത - P 88 Rs 80
ശാസ്ത്രത്തിലും കൈവച്ച പ്രതിഭ പി ജി 
109 ഭൂമിയുടെ അവകാശികൾ - ഡോ വേണു തോന്നയ്ക്കൽ - ചിന്ത - P 216 Rs 195
പാറ്റ, ഉറുമ്പ്, നീരാളി തുടങ്ങിയ ചെറുജീവികളിൽ നിന്ന് വലിയ പാഠം
രാഷ്ട്രീയം / സാമൂഹം
110 ഇന്ത്യ @ 60 - ആന്റണി ജെ ജോൻ - ക്രിസ് ജൻ ആർട്- P 68 Rs 60
ചൈനയും മറ്റുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്നു
111 സംസ്കാരം, പ്രതിനിധാനം, പ്രതിരോധം - സംസ്കാരം രാഷട്രീയത്തിലേക്കുള്ള കുറിപ്പുകൾ - ഡോ അജയ് ശേഖർ - ഫേബിയൻ - P 136 Rs 90
ദുർഗ്രാഹ്യം
112 മദ്യപിക്കുന്നവർക്ക് സ്നേഹപൂർവ്വം - എൻ എൻ ഗോകുൽദാസ് - പരിഷദ് - P 178 Rs 125
മദ്യത്തിന്റെ നാനാവശങ്ങൾ പ്രതിപാദ്യം
113 സമൂഹത്തിന്റെ ആരോഗ്യം - എൻ പി ഹാഫിസ് മുഹമ്മദ് - ഒലിവ് - P 154 Rs 130
ലളിത സുന്ദര ലേഖനങ്ങൾ . അവശ്യം വായിക്കേണ്ടവ
114 ഉമ്മമാർക്ക് വേണ്ടി ഒരു സങ്കട ഹരജി - എം എൻ കാരശേരി - DC - P 200 Rs 195
സ്ത്രീ പ്രശ്നങ്ങൾ സമഗ്രമായി വിലയിരുത്തപ്പെടുന്നു. ധീരം, 
115 ഇന്ത്യയെ തകർക്കാൻ ആർ എസ് എസ് പദ്ധതി - ഷംസുൾ ഇസ്ലാം - ചിന്ത - P 104 Rs 60
ഇന്ന് വായിച്ചിരിക്കേണ്ട എട്ട് അദ്ധ്യായങ്ങൾ
116 കള്ളപ്പണ വേട്ട - മിഥ്യയും യാഥാർത്ഥ്യവും - ഡോ തോമസ് ഐസക് - ചിന്ത - P 96 Rs 90
നോട്ട് നിരോധന വസ്തുതകൾ
117 നരക സാകേതത്തിലെ ഉള്ള റകൾ - സുധീഷ് മിന്നി - ചിന്ത - P 112 Rs 100
മുൻ സംഘി ഉള്ള് തുറക്കുന്നു

പുസ്തക പഠനം

118 ഇളം നീല നിറത്തിൽ ആടിക്കുഴഞ് വരുന്ന മാദക മനോഹരഗാനമേ - മാങ്ങട് രത്നാകരൻ - പാപ്പിയോൺ - P 116 Rs 60
മറ്റൊരു നല്ല ബഷീർ പഠനം
119 പുസ്തകങ്ങളുടെ പുസ്തകം - വിശ്വസാഹിത്യ വായനകൾ - ഡോ മുഞ്ഞിനാട് പത്മകുമാർ - Don - P 184 Rs 17 0
മുപ്പത്തഞ്ച് കൃതികളുടെ വായനകൾ
120 സമാധാനത്തിനായുള്ള യുദ്ധങ്ങൾ - ഡോ മുഞ്ഞിനാട് പത്മകുമാർ - NB S - P 280 Rs 250
കാഫ്കയും കമ്യുവുമൊക്കെ കടന്നു വരുന്ന കനപ്പെട്ട വായന
121 എഴുത്തിന്റെ ക്ലാസിക് - രാകേഷ് നാഥ് - Don - P I 12 Rs 100
ഡോ മുഞ്ഞിനാട് പത്മകുമാറിന് റ എഴുത്തിനെ പറ്റി
122 ഖുർആൻ അടിസ്ഥന തത്വങ്ങൾ - മൗലാന അബുൽ കലാം ആസാദ് - വിവ . തഫ്സൽ ഇജ് ആസ് - അദർ ബുക്സ് - P 116 Rs 120
തർജുമാനുൽ ഖുർആനു പ്രാരംഭം
123 ഖുർആനു മുന്നിൽ വിനയാന്വിതം - വാണിദാസ് എളയാവൂര് - IPH - P 246 Rs 170
ഭാരതീയ തത്വചിന്തകളും പാശ്ചാത്യ ദർശനങ്ങളും ചേർത്ത് ഖുർആൻ പ0നം
124 ഖുർആൻ ഒരു പെൺവായന - ആമിനാ വദൂത് - വിവ ഹഫ്സ - അദർ ബുക്സ് - P 206 Rs 210
സ്ത്രീപക്ഷത്ത് നിന്ന് വിശുദ്ധ ഗ്രന്ഥ വായന
125 നവ കഥാദർശനം - എഡി: റ്റോജി വർഗീസ് റ്റി - സൗപർണിക - P 336 Rs 400
48 ലേഖനങ്ങൾ . മികച്ച കഥാ പoനം
126 ക്ഷോഭത്തിന്റെ വചനങ്ങൾ - കെ പി അപ്പൻ / നന്ദകുമാർ - സൈന്ധവ - P 104 Rs 60
അപ്പൻ സാറിന് റ അപ്രകാശിത ലേഖനങ്ങൾ
127 പുസ്തക സഞ്ചി - ഡോ ബി ഇഖ്ബാൽ - ചിന്ത - P 128 Rs 120
ക്ലാസിക് ഉൾപ്പെടെ വിശ്വ സാഹിത്യ വായന

 ഫിലോസഫി / ലേഖനങ്ങൾ / മറ്റുള്ളവ.

128 ഗദ്യ മേഖല - എസ് കെ പൊറ്റക്കാട് - സൈന്ധവ - P 64 Rs 50
സുന്ദര ഭാഷയിൽ അർത്ഥവത്തായ എഴുത്ത് 
129 സോളമന്റ ഉത്തമ ഗീതം - വിവ . ഡോ മുഞ്ഞിനാട് പത്മകുമാർ - ഗ്രീൻ - P 128 Rs 120
ബൈബിളിന്റെ പ്രണയാർദ്ര ഭാഗം
130 നിന്റെ ചുണ്ടുകൾക്കിടയിലെ ഞാൻ - ഡോ മഞ്ഞിനാട് പത്മകുമാർ  _ NB S - P 120 Rs 90
വിശുദ്ധമായ പ്രണയാർദ്ര ഓർമ്മകൾ
131 കടൽ അതിന്റെ അഗാധതയെ സ്നേഹിക്കും പോലെ - ഡോ മുഞ്ഞിനാട് പത്മകുമാർ - Don P 142 Rs 140
പ്രണയം, പ്രേമം, വിപ്ലവം. ജിബ്രാൻ , ചെഗുവരെ, ജെന്നി മർക്കസ് തുടങ്ങിയവരുടെ കത്തുകൾ 
132 ധ്യാന ദിഗംബരം - ഡോ മുഞ്ഞിനാട് പത്മകുമാർ - Don - P 142 Rs 140
ധ്യാനത്തെപ്പറ്റി അധികാരികം
133 വ്യർത്ഥതയുടെ പൊരുൾ - ആൽബേർട്ട് കമ്യു - വിവ . മുഞ്ഞിനാട് പത്മകുമാർ - ചിന്ത - P 120 Rs 100
വിഖ്യാത കൃതി. പക്ഷേ ദുർഗ്രാഹം
134 നേർ മുഖം - ഏ എം മുഹമ്മദ് - പാം - P 78 Rs 50
വ്യത്യസ്ത വിഷയങ്ങൾ
135 ഒഴുകുന്ന പുഴ പോലെ - പൗലോ കൊയ് ലോ - DC - P 224 Rs 195
അതി മനോഹരം, ചിന്തനീയം, പ്രൗഡോജ്വലം
136 നമ്മുടെ കൃഷി- നമ്മുടെ ഭക്ഷണം - ഡോ ജിജു പി - പരിഷദ് - P 224 Rs 90
2014 അന്താരാഷ്ട്ര കുടുംബ കൃഷി വർഷത്തിന്റെ ഭാഗമായെഴുതിയ ലേഖനങ്ങൾ 
137 നിങ്ങൾ കോപിക്കാറുണ്ടോ? - അജിതൻ നമ്പൂതിരി - മനോരമ - P 200 Rs 110
കോപം എന്ന മനോരോഗ അവസ്ഥയെ അപഗ്രഥിക്കുന്നു
138 അറിവില്ലായ്മയാൽ നിന്ന് മോചനം - ഇമാം ഗസ്സാലി - വിവ ഏ കെ അബ്ദുൽ മജീദ് - അദർ ബുക്സ് - P 110 Rs 100
സൂഫിസവും ഇസ്ളാമിക ദർശനങ്ങളുമായി ബന്ധപ്പെട്ട ഗ്രന്ഥം
139 Heretic - why Islam need a reformation - Ayan Hirsi Ali - Harpe - P 272 Rs 590
ഇസ്ലാമിലെ സ്ത്രീവിരുദ്ധതയെ പറ്റി എഴുതിയത്
140 പി എസ് സി നിയമനങ്ങളിലെ മെറിറ്റ് അട്ടിമറി - സുദേഷ് എം രഘു - അദർ ബുക്സ് - P 172 Rs 180
നിയമന രീതിയുടെ ഒരു പഠനം
141 കൂ കൂ തീവണ്ടി - അനിതാ നായർ - മാതൃഭൂമി - P 128 Rs 100
ഒരു സുന്ദര യാത്രാ പുസ്തകം
142 ശൈഖ് ഇബ്നു വാസിന്റെ ഫത്വകൾ - IPH - P 54 Rs 17
സൗദി പണ്ഡിതന്റെ ഫത്വ
143 മഖാസിദുശരീഫ - ശരി അത്തിന്റെ സമുന്നത ലക്ഷ്യങ്ങൾ - അഷ്റഫ് കീഴു പറമ്പ് - l PH - P 126 Rs 125
ഫിഖ്ഹ് നിയമ പ0നം
144 വിശുദ്ധ പശു - ഡി എൻ ഝാ - വിവ അനുപമ ആനമങ്ങാട് - ഇൻസെറ്റ് - P 144 Rs 160
ആനുകാലിക വിഷയം സമഗ്ര പ്രതിപാദ്യം
145 തപസ്സ് - ബോബി ജോസ് കട്ടി കാട് - തിയോ - P 168 Rs 150
നൊയമ്പു കാല ചിന്തകൾ
146 അവൾ - ബോബി ജോസ് കട്ടി കാട് - ഇന്ദുലേഖ - P 180 Rs 175
പൂർണ്ണ പെൺ പുസ്തകം
147 വാതിൽ - ബോബി ജോസ് കട്ടി കാട് - തിയോ - P 142 Rs 100
ജീവിതം തന്നെ പ്രതിപാദ്യം
148 സഞ്ചാരിയുടെ ദൈവം - ബോബി ജോസ് കട്ടി കാട് -  തിയോ - P 192 Rs 120
ദൈവത്തേ വീക്ഷിക്കും ലേഖനങ്ങൾ
149 ഹൃദയ വയൽ - ബോബി ജോസ് കട്ടി കാട് - തിയോ - P 272 Rs 120
വിശുദ്ധ ബൈബിൾ വഴി വിശാല ചിന്തകൾ
150 നിലത്തെഴുത്ത് - ബോബി ജോസ് കട്ടി കാട് - തിയോ - P 168 Rs 150
ബൈബിൾ ചിന്തകൾ
151 അകം - ബോബി ജോസ് കട്ടി കാട് - തിയോ - P 128 Rs 100
കാരുണ്യം ദയ ഇവയെ പറ്റി
152 ശംഖുമുഖം -ടി എൻ ഗോപകുമാർ - ചിന്ത - P 152 Rs 140
കലാകൗമുദി കുറിപ്പുകൾ 63 എണ്ണം. ഹൃദ്യം
153 നാടകത്തിന്റെ കഥ - ഡോ വത്സലാ ബേബി - ചിന്ത - P 96 Rs 65
ഇബ്സൻ മുതൽ ഭാസി വരെ എല്ലാ നാടകക്കാരും
154 കരുണം ജീവിതം - പി എൻ ദാസ് - സാപ്പിയൻസ് - P 180 Rs 190
ജീവിത ഫിലോസഫി അപഗ്രഥനം
155 എത്രയെത്ര ലോകാത്ഭുതങ്ങൾ - രാജലക്ഷ്മി - ചിന്ത - P 176 Rs 165
തികച്ചും വൈജ്ഞാനികം

                              വായിച്ച ഓരോ പുസ്തകത്തെയും പറ്റി ഒത്തിരി പറയാനുണ്ട്. പക്ഷേ വിസ്താര ഭയം! ആനുകാലികങ്ങൾ ഓണ - വിശേഷാൽ പതിപ്പുകൾ ഇവയെപ്പറ്റിയും പറയണമെന്നുണ്ട്. പക്ഷേ മടി. ഇത്ര തന്നെ ടൈപ്പ് ചെയ്യാൻ പെട്ട പാട് !

" ഒക്കെപ്പകർത്താൻ കഴിഞ്ഞിരിക്കില്ലെനിക്ക് ആ ഗതികേടിന് മാപ്പു ചോദിപ്പൂ ഞാൻ "

5 comments:

 1. ഈശ്വരാാ,

  ഈ അൻ വറിക്ക എന്നാ ഭാവിച്ചാണു???ഇത്രേം വായിച്ചു കൂട്ടിയ അറിവുകൾ മാത്രം എന്തോരമുണ്ടാകും.??അതൊക്കെ ബ്ലോഗിലൂടെ ഞങ്ങൾക്കും പകർന്ന് തരൂൂ.

  ReplyDelete
  Replies
  1. പകരാ നൊക്കെ ആഗ്രഹമുണ്ട്..പക്ഷെ സമയപരിമിതി, പിന്നെ മടി...

   Delete
 2. This comment has been removed by the author.

  ReplyDelete
 3. ഈ വായനാ ലിസ്റ്റ് വായിച്ച് ഞാന്‍ ക്ഷീണിച്ചു... കൂടുതല്‍ വായനകളുടെയും എഴുത്തുകളുടെയും വര്‍ഷമായിരിക്കട്ടെ 2018. സ്നേഹത്തോടെ

  ReplyDelete
 4. ഈശ്വരാ....
  ഇത്രേം പുസ്തകങ്ങളോ..
  അഭിനന്ദനങ്ങൾ

  ReplyDelete