Thursday 28 March 2013

ബേപ്പൂര്‍ സുല്‍ത്താനെ കണ്ട കഥ



                                                                                                 
   1992 മെയ്‌ 1
                                                                                                          ബേപ്പൂര്‍

   ഇന്നത്തെ ദിനം അവിസ്മരണീയം.
   

                ഇന്നാണ് ഒട്ടേറെ വായിച്ചറിഞ്ഞ ബേപ്പൂര്‍ സുല്‍ത്താനെ നേരിട്ട് കാണാന്‍ കഴിഞ്ഞത്. ബേപ്പൂരില്‍ വൈലാല്‍ വീട് അന്വേഷിച്ചു എത്തി ചേര്‍ന്നത്‌ ഒരു മാളികയില്‍. വീട് അതെന്നു കരുതി അവിടെ ചെന്നപ്പോള്‍ "മൂപ്പര്‍ ഇതിന്റെ പുറകിലെ വീട്ടിലാണ് താമസം. മൂപ്പരെ അന്വേഷിച്ചു എല്ലാരും ആദ്യം ഇവിടാ വരിക.." അവര്‍ പറഞ്ഞു. കാരണം അതൊരു വലിയ വീടാണ്. ബല്യ എഴുത്തുകാരന്‍ ഇമ്മിണി ബല്യ വീട്ടിലാണെന്ന ധാരണയില്‍ ആവാം.

        ചെന്നപ്പോള്‍ ആസ്ത്മാ ബാധിതനായി അദേഹം കട്ടിലില്‍ കമിഴ്ന്നു കിടക്കുന്നു. ശ്വാസം ആഞ്ഞു വലിക്കുന്നു. ഞങ്ങള്‍ പിന്തിരിയാന്‍ ഒരുങ്ങി. കൈ കൊണ്ട് വിലക്കി അദ്ദേഹം കാത്തിരിക്കാന്‍ പറഞ്ഞു. ഞങ്ങള്‍ ക്ഷയോടെ കാത്തിരുന്നു. പതുക്കെ ശ്വാസം മുട്ട് കുറഞ്ഞു വന്നു. ഞങ്ങളെ അടുത്തേക്ക് വിളിച്ചു. ഓരോരുത്തരോടും പേര് ചോദിച്ചു. എല്ലാവരെയും തലയില്‍ കൈ വച്ചനുഗ്രഹിച്ചു.
 
      "അള്ളാഹു തആലാ നിങ്ങളെ അനുഗ്രഹിക്കട്ടെ!" ഒരേ വാചകം...... അന്‍വറി നോടും രാജനോടും സന്തോഷിനോടും നാസറിനോടും എല്ലാം ഒരേ വാചകം...അള്ളാഹു എന്നതിന് പകരം ദൈവം എന്നൊന്നും പ്രയോഗിച്ചില്ല.

         തിരികെ ഇറങ്ങിയപ്പോള്‍ ചെറിയ മുറിയുടെ ചുവരുകളിലും മേശപ്പുറത്തും പുരസ്കാരങ്ങള്‍..ഒരു മേശക്കു മുകളില്‍ 'ബാല്യകാലസഖി' .....മുറ്റത്ത്‌ മാങ്കോസ്ടയിന്‍ മരം, ചാര് കസാല, ഗ്രാമ ഫോണ്‍.  അതില്‍ സൈഗാളിന്റെ  "സോജ രാജ കുമാരി...."  പാടുന്നതായി ഞങ്ങള്‍ സങ്കല്‍പ്പിച്ചു
.
  
         കാലം 1992. അന്ന് നോ മൊബൈല്‍, നോ ഡിജിറ്റല്‍ കാമറ. അതിനാല്‍ 'ഫോട്ടം'  പിടിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ മനസ്സില്‍ പതിഞ്ഞ ഫോട്ടം..അതിപ്പോഴും മനം നിറയെ..

41 comments:

  1. മനസ്സില്‍ പതിപ്പിച്ച പോട്ടം.
    ഭാഗ്യവന്മാര്‍

    ReplyDelete
  2. മധുരിക്കും ഓര്‍മ്മകളെ...

    ReplyDelete
  3. സത്യം... ബേപ്പൂര്‍ സുല്‍ത്താനെ നേരില്‍ കണ്ടിട്ടുള്ള , അടുത്തിരുന്നിട്ടുള്ള ഒരാളെ നേരില്‍ കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ എനിക്ക്... അത് എന്റെയും ഭാഗ്യം...

    ReplyDelete
  4. അവിസ്മരണീയം....

    ReplyDelete
  5. ശെരിക്കും കണ്ടിട്ടുണ്ടോ?...

    ReplyDelete
  6. ബേപ്പൂർ സുൽത്താനെ കണ്ട കണ്ണുകൾ ....

    ReplyDelete
  7. അപ്പടിയാ....എന്നെ കണ്ടാല്‍ പോട്ടം പിടിക്കാന്‍ മറക്കെല്ലേ :)

    ReplyDelete
  8. ഇഷട്ടപെട്ട എഴുത്തുകാരനെ കണ്ട സന്തോഷം ഒന്ന് വേറെ തന്നെ,അതിവിടെ ഇവിടെ പങ്കു വെച്ചതില്‍ അതിലേറെ ഇഷ്ടമായി ,,,ഒന്ന് കൂടി ആ അനുഭവം വിശദീകരിച്ചു പറയാമായിരുന്നു അന്‍വര്‍ ക്ക .

    ഫോട്ടോ ഇല്ലേലും ഞമ്മക്ക് ഇങ്ങളെ ബിസ്വാസാ :)

    ReplyDelete
  9. എന്തിനു പോയി എന്നുകൂടി എഴുതാമായിരുന്നു. പിന്നെ എഴുത്തുകാരന്‍ , മുകളില്‍ , തുടങ്ങിയ അക്ഷര പിശകുകള്‍ തിരുത്തുമല്ലോ...

    ഇങ്ങനത്തെ സംഭവങ്ങള്‍ എന്തിനാ ചുരുക്കി എഴുതി പിശുക്കുന്നത് ?? കുറച്ചു കൂടുതല്‍ ആവാമായിരുന്നു.

    ReplyDelete
  10. മനസ്സില്‍ പതിഞ്ഞ ഫോട്ടം നരയ്ക്കില്ല, മങ്ങില്ല, മായില്ല

    ReplyDelete
  11. "അള്ളാഹു തആലാ നിങ്ങളെ അനുഗ്രഹിക്കട്ടെ!" ഒരേ വാചകം...... അ ൻവറി നോടും രാജനോടും സന്തോഷിനോടും നാസറിനോടും എല്ലാം ഒരേ വാചകം... അള്ളാഹു എന്നതിന് പകരം ദൈവം എന്നൊന്നും പ്രയോഗിച്ചില്ല.
    *********
    വ്യത്യസ്തനാകാൻ വേണ്ടി മാത്രം വ്യത്യസ്ത തേടുന്ന ആളുകളിൽ നിന്ന് വിഭിന്നമാണ് ബഷീർ . അദ്ദേഹത്തിൻറെ കഥകളും അങ്ങിനെ തന്നെ . സാഹിത്യത്തിന്റെ ഭാഷാ ചട്ട കൂടുകളെ ഇത്ര നിഷ് പ്രയാസം പൊളിച്ചടുക്കിയ ഒരു എഴുത്തുകാരൻ ഇനി വേറെയുണ്ടാകില്ല . അദ്ദേഹത്തിൻറെ എഴുത്തുകളിലുള്ള നിഷ്ക്കളങ്കത തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലും സംസാരത്തിലും പ്രകടമാകുന്നത് . മേൽപ്പറഞ്ഞ വാചകത്തിൽ അള്ളാഹു എന്ന വാക്കിനു പകരം ദൈവം എന്ന് ചേർത്തു സംസാരത്തിൽ കൃത്രിമത്വം നടിക്കാൻ അദ്ദേഹം തയാറായില്ല . അതാണ്‌ ബഷീർ . എഴുത്തിലും ജീവിതത്തിലുമായി രണ്ടു ശൈലിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല .

    എന്തായാലും അന്ന് മൊബൈൽ ക്യാമറ ഇല്ലാഞ്ഞത് അൻവർക്കാക്ക് നഷ്ടം ആണ് ഉണ്ടാക്കിയത് എന്ന് പറയാതെ വയ്യ .

    ReplyDelete
  12. ബഷീര്‍ എന്ന മഹാ എഴുത്ത് കാരനെ കാണാന്‍ കഴിഞ്ഞു എന്നത് മഹാഭാഗ്യം ആണ്

    ReplyDelete
  13. ചില അനുഭവങ്ങള്‍ക്കും സ്മരണകള്‍ക്കും മധുരവും പിന്നീട് ഓര്‍ക്കുമ്പോള്‍ രോമാഞ്ചവും ചിലപ്പോഴൊക്കെ ദുഃഖവും കലരാറുണ്ട്. അത്തരത്തിലൊരനുഭവത്തിലേക്ക് അന്‍വരിയുടെ ഓര്‍മകളും.... ബഷീര്‍ എന്ന മഹാമനീഷിയുടെ ചാരത്തു നില്‍ക്കുവാന്‍ ലഭിച്ച അനര്‍ഘനിമിഷങ്ങളെ ആര്‍ക്കു മറക്കാനാവും... അന്‍വര്‍ക്കാ, നന്നായി ഈ അനുഭവക്കുറിപ്പ്.

    ReplyDelete
  14. ബേപ്പൂര്‍ സുല്‍ത്താനെ കണ്ട വിവരണം ഇഷ്ടായി...

    വായിച്ചു കഴിഞ്ഞപ്പോള്‍ കുറച്ചുകൂടി ആവാമായിരുന്നു എന്നു തോന്നി.

    ഗ്രൂപ്പില്‍ പ്രവീണ്‍ ഇട്ട ലിങ്കിലൂടെ ഇവിടെയെത്തി. ഇവിടെ ആദ്യമാണെന്ന് തോന്നുന്നു. കൂടെ കൂടിയിട്ടുണ്ട്

    ReplyDelete
  15. അപ്പൊ ശെരിക്കും കണ്ടോ? ഡയറിയില്‍ നിന്നും എഴുതിയതാണോ ഈ പോസ്റ്റ്‌? അദ്ദേഹത്തെ കാണുക എന്നത് വലിയൊരു ഭാഗ്യം!

    നന്നായി! എന്നാലും മൊബൈല്‍ ക്യാമറ ഇല്ലാത്തത് വലിയൊരു നഷ്ടമായി!

    ReplyDelete
  16. ഓർമകളേ കൈവള ചാർത്തീ വരൂ വിമൂകമീ.........

    ReplyDelete
  17. ഹന്തഭാഗ്യം ജനാനാം

    ReplyDelete
  18. ദർശന ടി.വിയിൽ ഇന്ന് രാത്രി 11 മണിയ്ക്ക് ഇന്റെർവ്യൂ കണ്ടു. നന്നായി. അങ്ങനെ ഇവിടെയെത്തി ഈ ബ്ലോഗ് ആദ്യമായി കണ്ടു. ചില പോസ്റ്റുകൾ വായിച്ചു. സന്തോഷം. ഉഴപ്പാതെ ഇനിയും എഴുതിക്കൊണ്ടേയിരിക്കുക.

    ReplyDelete
  19. എന്തെ പെട്ടെന്നവസാനിപ്പിച്ചെ. കുറച്ചാണെങ്കിലും ഹൃദ്യമായി

    ReplyDelete
  20. Eventhough I was a student and reader of Basheer Uppapa , I couldn't visit him at that time.

    ReplyDelete
  21. അന്‍വര്‍ക്ക ഭാഗ്യവാനാണ് കെട്ടോ

    ReplyDelete
  22. Enikku valare ishtamai Anwar sir

    ReplyDelete
  23. ഓര്‍മ്മകള്‍... മരിക്കുമോ?
    നല്ല അനുഭവം.

    ReplyDelete
  24. ബല്യ സുല്‍ത്താനെ കണ്ടകാര്യം ഇമ്മിണി ചെറുതാക്കരുതായിരുന്നു

    ReplyDelete
  25. athoru bhaagyam thanneyaanu.
    kurachu koodi ezhuthaamaayirunnu.

    ReplyDelete
  26. ബേപ്പൂര്‍ സുല്‍ത്താനെ കണ്ട ആളെ കാണാന്‍ ഞാന്‍ വരുന്നുണ്ട്., '

    അധികം വൈകാതെ..,

    കുറച്ചുകൂടി വിശദീകരിച്ചു എഴുതാമായിരുന്നു....

    ReplyDelete
  27. ഭാഗ്യവാന്‍... :)

    ReplyDelete
  28. ന്നെ കാണാനുള്ള ഭാഗ്യം ഇത് വരെ കിട്ടിയില്ല അല്ലെ...? ;)

    ReplyDelete
  29. ബഷീര്‍ എന്ന മഹാ എഴുത്ത് കാരനെ കാണാന്‍ കഴിഞ്ഞു എന്നത് മഹാഭാഗ്യം ആണ്
    അന്‍വര്‍ക്ക ഭാഗ്യവാനാണ് കെട്ടോ

    ReplyDelete
  30. ഭാഗ്യവാൻ ........ :) ഇമ്മിണി ബല്യ ഭാഗ്യവാൻ

    ReplyDelete
  31. പ്രിയപ്പെട്ടവരെ കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്..അല്ലെ ഇക്കാ..

    ReplyDelete
  32. അഹ കൊള്ളാല്ലോ ഭാഗ്യവാൻ

    ReplyDelete
  33. എനിക്ക് ആ സന്തോഷം അറിയാന്‍ കഴിയുന്നു....

    ReplyDelete
  34. 1992 മെയ് 1
    ആലുവ
    ഞാൻ ഉമ്മാന്റെ വയറ്റിൽ കിടന്നു പുറം ലോകം കാണാൻ വെമ്പൽ കൊള്ളുന്നു ..!! എന്നിട്ടും കൃത്യം ഒരു മാസം കഴിഞ്ഞാ പുറംലോകം കാണാൻ പറ്റിയെ.
    അന്ത കാലത്തു പോയി ബേപ്പൂർ സുൽത്താനെ കണ്ട അൻവറിക്ക ആരാ മോൻ !! 😊

    ReplyDelete
  35. Nalla ezhuthu.... ithupole jeevithathil ninnulla edukal iniyum pratheekshikkunnu....

    ReplyDelete