ആരേം തിരക്കാന്‍ കഴിഞ്ഞില്ലെനിക്കെന്നും
ആകെ തിരക്കാണെന്‍ കൂട്ടുകാരാ...
അമ്മയെ പോലും കാണാന്‍ കഴിയാതെ
ഓട്ടത്തിലാ ണെന്റെ കൂട്ടുകാരാ..
ഉമ്മറത്തൊന്നു ചാഞ്ഞിരുന്നോരോന്നു
മോര്ക്കാനും നേരമില്ല കൂട്ടുകാരാ..
അന്തിയില്‍ ചന്തതന്നോരത്ത് ഒത്തു നാം
കൂടിയ നാളുകള്‍ എവിടെയെന്‍ കൂട്ടുകാരാ..
നല്ല പാതിയുടെ പാതി പരാതിയും
കേള്‍ക്കുവാന്‍ നേരമില്ല കൂട്ടുകാരാ..
മക്കളെ ചാരത്തണച്ചവരോതും
കൊഞ്ചലും കേള്‍ക്കുകില്ല കൂട്ടുകാരാ..
ഗാന്ധിയേം വേദത്തേം നാടിനേം അറിയുവാന്‍
വായന മറന്നു പോയ് കൂട്ടുകാരാ..
ബന്ധവും സ്വന്തവും സൌഹൃദോം നെഞ്ചോട്
ചേര്‍ക്കുവാന്‍ തരമില്ല കൂട്ടുകാരാ..
മീറ്റിംഗില്‍, ജാഡയില്‍, വ്യര്‍ത്ഥമാം വേഷത്തില്‍
നേരം തികയില്ല കൂട്ടുകാരാ..
നെഞ്ചു പിളര്‍ന്നു നീ എഴുതും വരികളും
വായിക്കാന്‍ നേരമില്ലെന്‍ കൂട്ടുകാരാ..
ഇന്നിതുവായിച്ചിട്ടിവിടെ കമന്റിടാന്‍
ReplyDeleteഎനിക്കൊട്ടും നേരമില്ലെന്‍ കൂട്ടുകാരാ....
എന്നാലും ഞാന്‍ കമന്റി... അല്ല പിന്നെ.. :)
തിരക്കോട് തിരക്ക് .
ReplyDeleteവെറുതെയല്ല ഫോണ്‍ കാള്‍ ഒന്നും കാണാഞ്ഞത് ..
ReplyDeletebtw , ഇവിടെ കമെന്റിടാന്‍ എനിക്കും നേരം തീരെയില്ല...
നേരമൊട്ടുമില്ലെങ്കിലും നിനക്കായോരുവരി കുറിക്കുവാന്‍
ReplyDeleteനേരമേറെയായെങ്കിലും വന്നെത്തി ഞാന്‍
നേരമൊരുപാടിവിടെചിലവിടണമെന്നാശയെങ്കിലും
നേരമില്ലാ നേരത്തത്തിനു മുതിരുന്നതില്ല ഞാന്‍!.!...
ഇത്രയൊക്കെയേ എന്നെക്കൊണ്ട് പറ്റൂ.... :-)
ഓട്ടത്തിനവസാനമാകെക്കിതയ്ക്കുമ്പോൾ
ReplyDeleteകൂട്ടാരും കാണില്ല കൂട്ടുകാരാ..
ആര്‍ത്തി പിടിച്ച ഓട്ടമല്ലേ!!
ReplyDeleteഎന്തു പറഞ്ഞാലും നേരമില്ലതന്നെ കൂട്ടുകാരാ....!
ശരിക്കും നേരമില്ല
ReplyDeleteഫ്ലാറ്റ് മാറുകയാണ്
അതിന്റെ തിരക്കിലാണെന്നേ.
തിരക്കൊന്നൊഴിഞ്ഞു തിരിഞ്ഞൊന്നിരിക്കാൻ തിരക്കിനും നേരമില്ലാതെയായി..
ReplyDeleteഓടാടാ ഓട്ടം
ReplyDeleteസമയമില്ല എന്റെ കൂട്ടുക്കാരാ
ReplyDeleteഎന്ന് പറയുമ്പോളും നിന്നോട്
പറയുവാന്‍ എനിക്കുള്ള ഉത്തരം
"നിനക്കും സമയമില്ല ന്‍റെ കൂട്ടുക്കാരാ "
എന്നതാണ്
പോയിട്ട് ഇച്ചിരി തിരക്കൊണ്ട്. കമന്റിടുവാനൊന്നും നേരമില്ല..
ReplyDeleteഒന്നിനും സമയമില്ല ,ചെറിയ തിരക്കിലാണ്....കമന്റ് പിന്നെ ഇട്ടോളാം
ReplyDeleteഈ തിരക്കില്‍ തന്നെ ഞാന്‍ ഇത് വായിക്കാന്‍ വന്നാലോ.. അത് ഇക്കയുടെ ഭാഗ്യം.. കൊള്ളാം ആശംസകള്‍... :)
ReplyDeleteസമയമാം രഥത്തില്‍ നീ സ്വര്‍ഗയാത്ര ചെയ്യുന്നു.... :)
ReplyDeleteഅയ്യോ! അത്രയും വേണോ, റിയാസ്? :)
Deleteഎല്ലാ തിരക്കുകളും കഴിഞ്ഞുണ്ട് ഒരു കിടത്തം.. അതോടെ എല്ലാ ഓട്ടവും നില്‍ക്കും
ReplyDeleteവായിച്ച് വായിച്ച്
ReplyDeleteഅന്‍വരികള്‍ തീര്‍ന്നതറിഞ്ഞില്ലയെന്‍ കൂട്ടുകാരാ,,,
-
നല്ലവരികള്‍
>>നല്ല പാതിയുടെ പാതി പരാതിയും <<
ReplyDeleteനല്ല പാതി എന്നാൽ "പരാതിയും" "പരിവട്ടവും" മനസ്സിലേക്ക് ഓടിവരുന്ന രീതിയിൽ നമ്മൾ ചിന്തയെ ശീലിപ്പിച്ചെടുത്തു അല്ലേ? "സ്നേഹവും" "പങ്കു വെക്കലും" ഒന്നും മനസ്സിലേക്കെത്തുന്നേയില്ല !
പക്ഷെ ഇതൊഴിച്ചാൽ കവിത ഗംഭീരം. ഗദ്യ ശൈലിയിലോട്ടു മാറാതെ തന്നെ നന്നായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ!!
നല്ല വരികലാണിത് കൂട്ടുകാരാ
ReplyDeleteആരെന്നറിയാതെ ഞാനുമീ പത്രത്തിൽ
ReplyDeleteകയ്യൊപ്പ് ചാർത്തുന്നെൻ കൂട്ടുകാരാ
------------------------
കൂടുതൽ പിന്നെ വായിക്കാം ..
ലക്ഷ്യസ്ഥാനത്ത് എത്തിപ്പെടാനുള്ള വ്യഗ്രതയില്‍ യാത്രയുടെ സുഖം കളയരുതെന്ന് ആരോ പര്‍നജ് വെച്ചിട്ടുണ്ട്. ഞാനും അതേ ചിന്താഗതിക്കാരനാണ്!
ReplyDeleteഅന്‍വര്‍, ലളിതമായ വരികള്‍!
അഭിനന്ദനങ്ങള്‍!
നന്ദി... തിരക്കിനിടെ ഓടിയെത്തിയ എല്ലാർക്കും
ReplyDeleteഓട്ടമാനോട്ടമാനെല്ലവര്‍ക്കും
ReplyDeleteഓടിയിട്ടൊടുവില്‍ നീ എവിടെയെത്തും?
സമ്മാനം വാങ്ങാനായ് നിന്നീടുമോ?
ഇല്ലെങ്കില്‍ എന്തിനീ ഓട്ടവേഗം ?
ലളിതമായ കവിതയാണ് സുഹൃത്തേ അന്‍വര്‍
ഇഷ്ടമായി
എനിക്കും സമയമില്ല ഞാനും പോകുന്നു :)
ReplyDeleteസമയോ ...അതുപ്പോ എവിടെ കിട്ട്യാ !
ReplyDeleteസമയം ഒരു പ്രശനമാണ്
സമയമില്ലാത്തതും പ്രശ്നമാണ്
ആകെ മൊത്തം സമയ പ്രശനം !
അസ്രൂസാശംസകള്‍
http://asrusworld.blogspot.in/
തിരക്കാണ് ട്രെന്‍ഡ് !
ReplyDeleteഗാന്ധിയേം വേദത്തേം നാടിനേം അറിയുവാന്‍
ReplyDeleteവായന മറന്നു പോയ് കൂട്ടുകാരാ..
E kootukaranulla oru paniyaano ith...
ReplyDeleteനിന്നുടെ കൂടെയെന്‍ ഹൃദയം തുറക്കുവാന്‍
ReplyDeleteനേരമുണ്ടാക്കും ഞാന്‍ കൂട്ടുകാരാ...
-മഹേഷ് കൊട്ടാരത്തില്‍
venamenkil chakka......
ReplyDelete