Saturday 30 November 2013

പുസ്തക പരിചയം - ആപ്പിള്‍



പുസ്തക പരിചയം 
 ആപ്പിള്‍
സിയാഫ് അബ്ദുല്‍ ഖാദിര്‍ 
 കൃതി ബുക്സ് –
പേജുകള്‍ 88 വില 65

             ആന്റണി ചെക്കൊവിന്റെയും ഓ ഹെന്റ്രിയുടെയും ടാഗോറിന്റെയും കഥാ സമാഹാരങ്ങള്‍ വായിച്ചപ്പോള്‍ പോലും എനിക്ക് ചിലപ്പോഴൊക്കെ ബോറടിച്ചു. ഒരാളുടെ കഥാകഥന രീതിക്ക് ഏകീകൃത സ്വഭാവം കാണും. അയാളുടെ തന്നെ കഥകള്‍ തുടര്‍ച്ചയായി വായിക്കുക ഇത്തരം ബോറടി പ്രദാനം ചെയ്യാം. പ്രോഫ. എം കൃഷ്ണന്‍ നായര്‍ തെരഞ്ഞെടുത്ത മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ വായിച്ചപ്പോള്‍ ഇങ്ങനെ അനുഭവപ്പെട്ടില്ല എന്നതിന് ഒരു കാരണം എഴുത്തുകാരുടെ വ്യത്യസ്തത തന്നെയാണ്. ഒരു കഥാസമാഹാരം ഇറക്കുമ്പോള്‍ തന്നെ കഥകളുടെ തെരഞ്ഞെടുപ്പു വളരെ പ്രധാനമാണ്. അതിനാല്‍ പൊതുവേ പലരുടെ കഥകള്‍ ഒരുമിച്ചു കാണലാണ് എനിക്കു ആഹ്ലാദദായകം. സിയാഫിന്റെ സമാഹാരം വായിക്കാനെടുത്തപ്പോഴും ബോറടി പ്രതീക്ഷിച്ചു. എന്നാല്‍ ബഷീര്‍ മേച്ചേരിയുടെ ആമുഖം മുതല്‍ ഒരു വ്യത്യസ്തത അനുഭവപ്പെട്ടു.(അതിനര്‍ഥം, സിയാഫ് മേല്‍ പറയപ്പെട്ടവരെ വെല്ലുന്ന കഥാകാരന്‍ എന്നൊന്നും അല്ല)  പല അവതാരകന്മാരും തിരക്കിനിടെ ഒന്നോ രണ്ടോ കഥകള്‍ ഓടിച്ചു നോക്കിയിട്ട് അവയെ ഒന്ന് പൊക്കി മറ്റു കഥകളെ വിസ്മരിച്ചു സ്ഥലം കാലിയാക്കുക പതിവാണ്. ചിലപ്പോ, കഥാകാരന്‍ തന്റെ ഏറ്റം പ്രിയപ്പെട്ട കഥ ഒടുവിലൊളിപ്പിച്ചു വച്ചിട്ടുണ്ടാകും. അത് ചിലപ്പോള്‍  അവതാരകന്‍ സ്പര്‍ശിചിട്ടുണ്ടാകില്ല. എന്നാല്‍ ബഷീര്‍ മേച്ചേരി കഥകള്‍ ഒന്നാകെ വിലയിരുത്തിയിരിക്കുന്നു. അതിന്റെ മാനുഷികമുഖവും, ഭാഷാ രീതിയും എല്ലാം പറഞ്ഞിരിക്കുന്നു. അതിനപ്പുറം എന്തെങ്കിലും പറയാന്‍ നോക്കാം എന്നല്ലാതെ 'മറ്റൊന്നിനുമാവതില്ല തന്നെ'

           പതിനഞ്ചു കഥകള്‍ആണ് ഉള്ളടക്കം. സിയാഫ് അബ്ദുല്‍ ഖാദിര്‍ ഇതില്‍  പാത്രസൃഷ്ടി, അവതരണ ശൈലി, കഥാഭൂമിക, ഭാഷ ഇവയിലൊക്കെ വൈവിധ്യം പകരാന്‍ ശ്രമിച്ചിട്ടുണ്ട്. വൈകി വന്ന വണ്ടിയും മറവിയിലേക്ക് ഒരു ടിക്കറ്റും കഥാകാരന് ചിരപരിചിതമായ തീവണ്ടി പശ്ചാത്തലത്തിലാണ്. തീവണ്ടി പലപ്പോഴും പൊതു സമൂഹത്തിന്റെ ശരിയായ പരിഛെദമാണ്. എന്നാല്‍ മറ്റു കഥകളില്‍ കഥാകാരന്‍ അയാള്‍ക്ക് അത്ര പരിചിതമല്ലാത്ത ഭൂമികയും ഉപയോഗിക്കുന്നു. അങ്ങനെയാണ് വ്യത്യസ്തത കൈ വന്നത്.

             ഒരു തവളയുടെ ജീവചരിത്രത്തില്‍ നിന്നൊരേട്, ഭൂതം ഇവയില്‍ കഥാകാരന്‍ പുതിയ മാനങ്ങള്‍ തേടുന്നു. പറഞ്ഞു പഴകിയ കഥാകഥനത്തില്‍ പുതുമ തേടുകയാണ് ഇവിടെ. കാസിനോയിലും യൂത്തനെഷ്യയിലും വല്ലാതെ പുതുമ തേടുന്ന, മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന പുതിയ കാലത്തെ വരച്ചു കാട്ടുന്നു. ഗൃഹ പാ ങ്ങളിലും ഇത് ദര്‍ശിക്കാം. വല്ലാതെ ചുരുക്കി പരീക്ഷിച്ച സുഷിരകാഴ്ചകളില്‍ സിയാഫ് അത്ര വിജയിച്ചില്ല എന്നും പറയാതെ വയ്യ.

ആപ്പിള്‍ എന്ന കഥയിലെ പേരുകള്‍ തെരഞ്ഞെടുപ്പു ഉള്‍പ്പെടെ സൂക്ഷ്മമായി കഥാകാരന്റെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. ഡോറോത്തി വല്യമ്മയെ തികഞ്ഞ മിഴിവോടെ അവതരിപ്പിക്കുന്നു. തവളയെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രതിനിധി ആയി കഥാകാരന്‍ വരച്ചു കാട്ടുന്നു. ബിംബങ്ങള്‍ ഉപയോഗിച്ച് ആശയങ്ങളെ സംവദിക്കുമ്പോള്‍ കുറച്ചു കൂടി വ്യക്തത ആവാമായിരുന്നു എന്ന് തോന്നുന്നു.

                                      ഭൂതത്തിന്റെ ഒടുക്കം കണ്ട ഫ്ലാഷ് ന്യൂസില്‍ ഒക്കെ കഥാ നായകന്‍ അല്പം പൊട്ടന്‍ കളിക്കുന്നില്ലേ എന്നൊരു സംശയവും വരുന്നു. ആറാമന്റെ മൊഴിയെ പറ്റി ഇ-മഷി വിശകലനത്തില്‍ പരമര്‍ശിച്ചുവല്ലോ? ദൈവത്തിന്റെ അമ്മയില്‍ സിയാഫിന്റെ ഭാഷാ ചാതുരി പുറത്തു വരുന്നു. 
"................ അവള്‍ തന്റെ കൈകള്‍ മണത്ത് നോക്കി. അപ്പോഴും തന്റെ കുഞ്ഞിന്റെ പാല്‍ മണം അവളെ വിട്ടു പോയിരുന്നില്ല. അവളുടെ മുലകള്‍ ചുരന്നു നീര് കെട്ടി തുടങ്ങിയിരിക്കുന്നു. വീണ്ടും ദൈവത്തിനു വിശക്കുന്നുണ്ടായിരിക്കും എന്ന് അവള്‍ ചിന്തിച്ചു. ..............................."
 
                                തൃക്കാല്‍ സുവിശേഷത്തില്‍ ചങ്കരന്റെ മൂന്നാം കാല്‍ ഏതെങ്കിലും ബിംബ കല്പന ആണോ എന്ന് സംശയിക്കാം. ഒന്നിലേറെ വ്യാഖ്യാനങ്ങള്‍ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിദര്‍ശിക്കാം. . അതൊക്കെ വായനക്കാരന് വിടുന്നു കഥാകാരന്‍. 

                        മനോരോഗിയുടെ ആല്‍ബം അല്പം ദുര്‍ഗ്രഹത കൊണ്ട് വരാന്‍ ശ്രമിച്ച ഒരു കഥയാണ്‌ എന്ന് തോന്നി. ജീവിത തത്വങ്ങള്‍ സാന്ദര്‍ഭികമായി കഥകളില്‍ വന്നെത്തണം ചില തത്വങ്ങള്‍ സമര്‍ത്ഥിക്കാന്‍  കഥ പറയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഈ കഥയിലും കാണുന്നു.

      ഏതായാലും കഥ വണ്ടിയിലെ യാത്ര രസകരം തന്നെ. ചിലത് ഓര്‍മ്മിക്കാനും ചിലവ ഉള്ളില്‍ കൊണ്ട് പോകാനും ആയി. വീണ്ടും ഈ വണ്ടിയുടെ വരവ് കാത്തിരിക്കുന്നു.
 

24 comments:

  1. ബിംബകല്പനകള്‍ പലപ്പോഴും കണ്‍ഫ്യുഷന്‍ ഉണ്ടാക്കിയിട്ടുണ്ട് എനിക്ക്.. ചിലത് ഇനിയും പിടിതരാതെ നിക്കുന്നു.. പക്ഷെ തുടങ്ങിയാല്‍ വായിച്ചെ നിര്‍ത്തൂ, അത് ഭാഷാസുഖം..

    രണ്ടാള്‍ക്കും ആശംസകള്‍..

    ReplyDelete
    Replies
    1. കണ്‍ഫ്യുഷന്‍ തീര്‍ക്കണമേ

      Delete
  2. ആപ്പിളിന് കൃത്യമായ മറ്റൊരു വായന കൂടി .എഴുത്ത് സാർത്ഥകമാകുന്നത് ഇങ്ങനെയൊക്കെയാണ്.വിമർശനങ്ങൾ അടുത്ത രചനയിൽ മാർഗ്ഗദീപങ്ങളാകും.സ്നേഹം അൻവർജീ

    ReplyDelete
    Replies
    1. അടുത്ത രചന കൂടുതല്‍ മികവുറ്റതാവട്ടെ

      Delete
  3. എടുത്തു പറയേണ്ടുന്ന ഒന്ന്‍ ഭാഷ കൈകാര്യം ചെയ്യപ്പെടുന്ന വിധമാണ്. വായനക്ക് ശേഷം കുഴിച്ചെടുക്കാന്‍ പാകത്തില്‍ സൂക്ഷിച്ചുവെച്ച വലിയ കാര്യങ്ങളുടെ കാവലാളും ഒളിയിടവുമായി അതതിന്റെ പ്രത്യേകമായ സ്വഭാവത്തെ നിലനിറുത്തുന്നു. ആപ്പിള്‍ കൂടുതല്‍ വായികപ്പെടട്ടെ, കൂടെ അതിന്റെ ഭാഷയും ചര്‍ച്ചയാവട്ടെ... ആശംസകള്‍.!

    ReplyDelete
  4. അടുത്ത അവധിയ്ക്ക് വാങ്ങാന്‍ കുറിച്ച് വച്ചിരിക്കുന്ന രണ്ട് പുസ്തകങ്ങളാണ് ആപ്പിളും ദേഹാന്തരയാത്രകളും. അതിന് മുമ്പ് ആരെങ്കിലും വരുന്നവര്‍ കൊണ്ടുവന്ന് തന്നാല്‍ അത്രയും സന്തോഷം. എന്നിട്ട് വേണം ഞാന്‍ എന്റേതായ ഒരു അവലോകനം തയ്യാറാക്കുന്നുണ്ട്. കൃഷ്നന്‍ നായരെ വിടാതെ വായിച്ച് അദ്ദേഹത്തിന്റെ സ്വഭാവം എനിക്കും വന്നിട്ടുണ്ടെന്ന് ഒന്നുരണ്ട് പേരെന്നോട് പറഞ്ഞിട്ടുണ്ട്. ഒന്ന് നോക്കണമല്ലോ. സിയാഫ് ജാഗ്രതൈ...ഹഹഹ

    ReplyDelete
    Replies
    1. രണ്ടും വായിക്കപ്പെടേണ്ട പുസ്തങ്ങള്‍ അജിത്തേട്ടാ

      Delete
  5. വളരെ ഗഗനമായ ഒരു അവലോകനം കൂടി സിയാഫിന്റെ കഥ പുസ്തകത്തിന്‌!!
    ഇത് ഞാൻ വായിക്കുന്ന മൂന്നാമത്തെ അവലോകനം. കാര്യങ്ങൾ കുറേക്കൂടി
    വ്യക്തതയോടെ, സിയാഫിനു മനസ്സിലാകുന്ന ഭാഷയിൽ ഇവിടെ കുറിച്ചു
    അജിത്‌ മാഷ്‌ പറഞ്ഞ പോലെ ശ്രീ കൃഷ്ണൻ നായരെ ഓര്മ്മ വരുന്നു. എന്നാലും
    ഒരു കടുത്ത കൃഷ്ണൻ നായർ ആകേണ്ട കേട്ടോ! :-)

    ReplyDelete
    Replies
    1. കൃഷ്ണന്‍ നായര്‍ ആകുക എളുപ്പവുമല്ല

      Delete
  6. This comment has been removed by the author.

    ReplyDelete
  7. അവലോകനങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്നു.
    ഓരോരുത്തരുടേയും വിത്യസ്ഥമായ വായനാനുഭവങ്ങള്‍.

    ReplyDelete
    Replies
    1. വ്യത്യസ്തത ആണല്ലോ അതിന്റെ ഒരു ഇത്..ഏതു?

      Delete
  8. കാത്തിരുന്ന ഒരു അവലോകനം :) .. ആശംസകള്‍ സിയഫിക്ക.. ആശംസകള്‍ അന്‍വര്‍ ഇക്ക

    ReplyDelete
  9. ആപ്പിള്‍ നുണഞവരൊക്കെ മധുരം പകര്‍ന്നു കൊണ്ടിരിക്കുന്നു..നമുക്ക് എങ്ങനെയാണാവോ ഒന്ന് കിട്ടുക...ഇന്ദുലേഖ വഴി വീടിലേക്ക്‌ വരുത്തിയാല്‍ തന്നെ അടുത്തൊന്നും ആരും നാട്ടില്‍ നിന്നും വരാനില്ല....അന്‍വര്‍ ക്ക നന്നായിരുന്നുട്ടോ

    ReplyDelete
    Replies
    1. മധുരം ദ്വീപിലും എത്തും

      Delete
    2. എനിക്ക് ആപ്പിള്‍ ,യാത്ര എന്നീ രണ്ടുബുക്സും വേണം ഒരു ഐഡിയ പറഞ്ഞു തരൂ ഇക്ക....

      Delete
  10. അനവരികള്‍ കൊള്ളാം , പക്ഷേ കഥകള്‍ക്ക് ചേര്‍ന്ന ഒരു അവലോകനം വന്നില്ലാ എന്നൊരു തോന്നല്‍ !

    ReplyDelete
  11. ബുക്ക് കയ്യില്‍ കിട്ടാന്‍ കാത്തിരിക്കുകയാണ്... അവലോകനങ്ങള്‍ വായിക്കുന്തോറും ക്ഷമ നശിക്കുന്നു... :(

    ReplyDelete
  12. സത്യസന്ധമായ അവലോകനം... ബോറഡിപ്പിച്ചില്ല എന്നത് സത്യം തന്നെയാണ്. പലരുടേയും കഥാ സമാഹാരങ്ങള്‍ വായിക്കുംബോള്‍ ഇടവേളയെടുക്കാറുണ്ട്. ആപ്പിളിന് ആ ഇടവേള വേണ്ടിവന്നില്ല.

    ReplyDelete
  13. അന്‍വര്‍ കുറച്ചു കൂടി എഴുതുമെന്ന് ഞാന്‍ കരുതി... അല്ലെങ്കില്‍ എന്തിനാണ് ? ആവശ്യമില്ലാത്ത ഒരു ചിഹ്നം പോലും ഉണ്ടാവരുതെന്നല്ലേ നല്ലെഴുത്തില്‍ ... അതു കഥയായാലും അവലോകനമായാലും...

    ReplyDelete
  14. ആപ്പിള്‍ നല്ലൊരു കഥാസമാഹരവും സിയാഫ് നല്ലൊരു കഥാകൃത്തുമാണ്...

    ReplyDelete
  15. ആപ്പിളിന്റെ ക്രഞ്ചിനെസും, കളറും ,വലിപ്പവും ,
    മധുരവുമൊന്നും ശരിക്ക് രുചിച്ചറിയുവാൻ പറ്റിയില്ല...

    ReplyDelete