Sunday 2 March 2014

ഒരു മീറ്റും അതിന്റെ സംഘാടനവും

എന്തിനാണ് എഴുത്തും ബ്ലോഗും മീറ്റും

        ആത്മസുഖത്തിനാണ് എഴുത്ത് എന്ന് ചിലര്‍ പറയും. ആവാം..പക്ഷെ അത് അപരന് സുഖത്തിനായി വരണമല്ലോ? (മഹാകവിയെ നമിക്കാതെ വയ്യ) അപ്പൊ മറ്റുള്ളവര്‍ വായിക്കാന്‍ കൂടിയാണ് എഴുത്ത്. അതിനാണ് നാം ബ്ലോഗിലോ അച്ചടി മാധ്യമങ്ങളിലോ ഇത് പ്രസിദ്ധീകരിക്കുന്നത്. മറ്റുള്ളവരെ അറിയുന്നവനെ അവര്‍ക്ക് വേണ്ടി എഴുതാന്‍ കഴിയൂ. എങ്ങനെ മറ്റുള്ളവരെ അറിയും? കണ്ടും കെട്ടും കൊണ്ടും..ഇതിലേറ്റവും ഹൃദ്യം കണ്ടു അറിയുക തന്നെ. ഓണ്‍ ലൈനിന്റെ ഒരു പരിമിതിയും ഇതാണ് ...കാണാതെ കാണുക (വീഡിയോ ചാറ്റ് ഇല്ല എന്നല്ല) നേരിട്ട് അറിയുക ഒരു അനുഭൂതി തന്നെ ആണ്. ഇവിടെയാണ്‌ മീറ്റുകളുടെ പ്രസക്തി. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഓണ്‍ ലൈന്‍ ജീവിതത്തില്‍ ഇതിനു താല്പര്യമില്ലാത്തവരും കടന്നു വരുന്നു.  


ഒരു മീറ്റും അതിന്റെ സംഘാടനവും


         തലസ്ഥാനത്ത് ഒരു മീറ്റ് എന്നത് അന്ന് തുഞ്ചൻ  മീറ്റ് കഴിഞ്ഞത് മുതല് ആഗ്രഹിച്ചതാണ്‌. യാദൃച്ഛികമായി പ്രിയ മിത്രം ഡോ. മനോജിനു ബൂലോക അവാര്ഡ് കിട്ടിയതും അത് തന്നെ ചര്ച്ച ആയതും അവര് പ്രസ് ക്ലബ് അവാര്ഡ് വിതരണത്തിന് തെരഞ്ഞെടുത്തതും ഒരു നിമിത്തമായി. മനോജ് ഒരു പോസ്റ്റ് ഇട്ടു, പതിവ് പോലെ . കെ എന്ന് ഓണ്ലൈന് ജീവികള് വച്ച് കാച്ചി. മനോജ് എന്നെ വിളിച്ചു "അന്വര് ഇക്കാ നമുക്ക് അങ്ങനെ ഒന്ന് നടത്തിയാലോ?" ഭക്ഷണം, സാമ്പത്തികം, പ്രചരണം ഇവയെ പറ്റിയുള്ള ചിന്തകള് എന്നില് മിന്നി മറഞ്ഞെങ്കിലും "നോക്കാം" എന്ന് പറഞ്ഞു

         കൂടുതൽ  ബ്ലോഗ്ഗെര്‍മാരും വടക്കര് ആണ് എന്നതും അവരില് എത്ര പേര് ഇത്ര ദൂരം യാത്ര ചെയ്യും എന്നതും അന്നേ എന്നെ ആശങ്കപ്പെടുത്തി. ഓണ്‍ലൈനില്ൽ  വരും എന്ന് പറഞ്ഞു വരാതിരിക്കല് ഒരു പതിവ് തന്നെ ആണല്ലോ? പിന്നെ എന്തെങ്കിലും വിവാദവും കൂടും. എന്തായാലും നനഞ്ഞിറങ്ങി. ഒത്തിരി പണി മനോജ് ഒറ്റയ്ക്ക് ചെയ്തു. സംഘാടക സമിതി എന്ന പേരില് ഞങ്ങളില് ചിലര് (ഞാന്, മനോജ്, വിഷ്ണു, ഉട്ടോ, വിജിത്ത്, മണികണ്ഠന്‍ അഥവാ മണി.മിനു) എന്നിവര് മ്യൂസിയത്തില് കൂടി കാര്യങ്ങള് പ്ലാൻ  ചെയ്തു. ചന്തു ഏട്ടനും ഒക്കെ ഇടയ്ക്കു വിളിച്ചു കാര്യങ്ങള് തിരക്കി. പരിണത പ്രജ്ഞരായ ജയൻ  ഡോക്ടർ ‍-കൊട്ടോട്ടി-ഷരീഫ് ഇക്ക  ഇവരൊക്കെ നടത്തും പോലെ സെറ്റപ്പായി എങ്ങനെ നടത്തും എന്ന ആശങ്ക എന്നെ വിടാതെ പിന്തുടർന്നു. രണ്ടും കല്പിച്ചു ഭക്ഷണം ചായ മുതലായവ ഇടപാട് ചെയ്തു. പതിവ് പോലെ വിവാദം തുടങ്ങി. മീറ്റ് ബൂലോകം ആണോ നടത്തുന്നത് അതോ മ്മളോ എന്ന് പറഞ്ഞു തർക്കം ! ഒടുവില് ഞങ്ങളാണേ, ഞങ്ങളാലാണേ, ഞങ്ങള് തന്നെ ആണേ  എന്ന് ആണയിട്ടു ഒരു വിധം വിവാദം ഒതുക്കി. എഴുപതു ആള് ഒക്കെ വരും  എന്നേറ്റു (ണ്‍ ലൈനിൽ ; അവിടെ എന്തും ആകാം) എന്നിട്ട് രണ്ടു ദിനം മുന്നേ എല്ലാരേയും വിളിച്ചു..ചിലക്ക് ശിവരാത്രി..ചിലർക്ക് ഏകാദശി...അങ്ങനെ എന്റെ ശിവനേ..ഒട്ടേറെ മുട്ട് ശാന്തി! ഭക്ഷണം ഇടപാട് ചെയ്തു ഞങ്ങള് ശശി ആകുമോ എന്ന് തന്നെ ഭയന്നു.


     തലേന്ന് തന്നെ മനോജിനോപ്പം കൂടി, അന്ന് രാവിലെ നെഞ്ചിടിപ്പോടെ എത്തി..തല വരി സാഹചര്യം കൊണ്ട് അല്പം കൂട്ടി. എന്നിട്ടും പൂർണമായി പിടിച്ചു നിന്നില്ലെങ്കിലും ഒരു ആശ്വാസം ആയി


     ആളുകള് പതുക്കെ  കൊഴിഞ്ഞു വരാന്‍ തുടങ്ങി..ദൂരെ നിന്നും വന്നവരെ പ്രത്യേകം നമിക്കുന്നു! അവർക്കൊക്കെ എന്താ പ്രതിബദ്ധത..സത്യത്തിൽ  അവരൊക്കെ ഉള്ളത് കൊണ്ടാണ് നന്മ ഒക്കെ ലോകത്ത് നില നില്ക്കുന്നത് എന്ന് തോന്നി. വിദേശത്ത് നിന്നും പോലും പല സുഹൃത്തുക്കൾ  എന്തായി എന്തായി എന്ന് വിളിച്ചത് ആവേശം പരത്തി. ബ്ലോഗ് വഴി കിട്ടിയ എന്റെ ഏറ്റവും പ്രിയപ്പെട്ടവർ  എന്ന് കരുതുന്ന ചിലർ  ഒന്നന്വേഷിക്കുക പോലും ചെയ്യാത്തതിൽ  വിഷമവും. ഒടുവിൽ  ആളെണ്ണം നാല്പതു കവിഞ്ഞപ്പോ ചെറിയ ആശ്വാസവും. മനോജ് അക്ഷോഭ്യനായി നില കൊണ്ടത് എന്നെ അമ്പരപ്പിച്ചു. സ്റ്റേജ്ജില് ഇരിക്കുമ്പോ തന്നെ മനോജും വിഷ്ണുവും വിജിത്തും ഉട്ടോയും സംഗീതും ഒക്കെ കാര്യങ്ങൾ  ഭംഗിയായി നിർവഹിക്കുന്നത് കാണാമായിരുന്നു


        ഒരു വിധം ഭംഗിയായി സ്റ്റേജ് കൈകാര്യം ചെയ്തു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ സന്തോഷം ആയി.  ഭക്ഷണം നന്നായി എന്നും അഭിപ്രായം കിട്ടി. പത്രക്കാര്‍ കൂടി വരുകയും പ്രവാഹിനിയെ പൊതിയുകയും ചെയ്തപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി. 


        കുറച്ചു ഔപചാരികത കൂടി പോയത് അത്തരം ഹാള്‍ ആയതിനാല്‍ ആണ്. പുസ്തക പ്രകാശനങ്ങള്‍ വഴി പോലെ നടന്നു. സി എല്‍ എസും വിഡ്ഢി മാനും (രഹസ്യം) പുസ്തക കച്ചവടം ചെറിയ തോതില്‍ നടത്തി. ആദ്യം എത്തിയ ബഷീര്‍, വിഡ്ഢിമാന്‍ മുതല്‍ ഒടുവിലെത്തിയ അസിനും പത്നിയും ഉള്‍പ്പെടെ എല്ലാവരെയും കാണാന്‍ സാധിച്ച പെരുത്ത സന്തോഷത്തിനിടയിലും  കുറെ പേര്‍ കൂടി വന്നെങ്കില്‍ എന്ന വിഷമം നില നില്‍ക്കുന്നു.


         (മറ്റു സുഹൃത്തുക്കളുടെ പോസ്റ്റുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചു മുഷിപ്പിക്കുന്നില്ല. )

34 comments:

  1. അൻവർ ഇക്കാ
    കൂടുതൽ ‍ ബ്ലോഗ്ഗെര്‍മാരും വടക്കര്‍ ആണ് എന്നതും
    അവരില്‍എത്ര പേര്‍ ഇത്ര ദൂരം യാത്ര ചെയ്യും എന്നതും
    അന്നേ എന്നെ ആശങ്കപ്പെടുത്തി.
    ഏതായാലും സംഭവം ഉദ്ദേശിച്ചതിലും കെങ്കേമമായി കലാശിച്ചതിൽ സന്തോഷം
    ഇക്കുറി ഏതായാലും നന്നായി. ചിത്രങ്ങൾക്ക് കുറേക്കൂടി വലിപ്പം കൂട്ടിയാൽ നന്നായിരിക്കും
    അങ്ങനെ ഒരു മീറ്റു കൂടി കൈവിട്ടു പോയി എന്ന് പറഞ്ഞാൽ മതിയല്ലോ
    ഏതായാലും പറഞ്ഞവർ മിക്കവരും എത്തിയല്ലേ
    അന്വരിക്കാ എല്ലായിടത്തും നിറഞ്ഞു നിന്നത് പോലെ തോന്നി
    ചിരിയോ ചിരി !!!!

    ReplyDelete
  2. പ്രസ് ക്ളബ്ബിന്റെ മുന്നിൽ ഞാൻ കാർനിർത്തി ഇറങ്ങുമ്പോൾ, വാതിൽക്കൽ മനോജും, അന്വരും...മനോജിന്റെ ചുണ്ടിൽ ചന്തുവേട്ടൻ എന്ന് പറച്ചിൽ ശബ്ദ മില്ലാതെ കേട്ടു.തൊട്ടടുത്തിരുന്ന അന്വറും മറ്റൊരു ബ്ലോഗറും എണീറ്റു. എനിക്ക് കൈ തന്ന് കൊണ്ട് അബ്വർ പറഞ്ഞു, ഞാൻ ഇങ്ങനെ ഒരാളെ അല്ല മനസിൽ കണ്ടത്, ‘പിന്നെ എങ്ങനെ’ ഞാൻ മറു ചോദ്യം നൽകി.അല്ല ചേട്ടാൻ വളരെ ചെറുപ്പമാണല്ലോ ,ഞാൻ വിചാരിച്ചൂ..........” അതു മുഴുപിപ്പിക്കതെ ഞാൻ പറഞ്ഞു,തലമുടിയൊക്കെ നരച്ച്,പല്ലൊക്കെ വീണ ഒരു കീളവനായിരിക്കുമ്ം എന്ന് അല്ലേ?ഒരു സിനിമാക്കാരനും,ഒരു സ്ഥാപനത്തിന്റെയൊക്കെ അധിപനുമല്ലേ? അതുകൊണ്ടാ ഈ വേഷം, ഞാൻ മറുപടി പറഞ്ഞു. അൻ വറും,മനോജും ചിരിച്ചു.... മീറ്റ് തുടങ്ങ്യപ്പോൾ അൻവറുടെ സംഘാടന മികവും, , സംസാരവും ഒക്കെ എനിക്ക് നന്നേ ഇഷ്ടമായി... പക്വതയുള്ള പെരുമാറ്റം. അൻ വറും,മനോജും, വിഷ്ണു, ഉട്ടോ, വിജിത്ത്, മണികണ്ഠന്‍ എന്നിവർ ചേർന്ന് ഈ മീറ്റ് മികവുള്ളതാക്കി... എന്റെ എല്ലാ നമസ്കാരവും............ ഒപ്പം സന്തോഷവും

    ReplyDelete
    Replies
    1. ഹ ഹ ഇനിയും നമുക്ക് കാണാം

      Delete
  3. ആരും പരാമര്‍ശിക്കാത്ത വിഷയം....അന്‍വര്‍ ക്ക നിങ്ങളെ പോലെ ആത്മാര്തതയുള്ളവരാണ് ബ്ലോഗ്ഗേര്‍സിന്റെ ശക്തി...നാടിലുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനും എത്തുമായിരുന്നു

    ReplyDelete
    Replies
    1. ദ്വീപില്‍ നിന്ന് നാട്ടില്‍ എത്തട്ടെ

      Delete
  4. കൊള്ളാം നന്നായി അന്‍വര്‍ ഇക്കാ.വിവാദങ്ങള്‍ നമുക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്, ഹഹഹ മീറ്റ്‌ നന്നായി നടന്നു എന്നറിയുന്നതില്‍ വളരെ സന്തോഷം. ഓണം അടുത്ത് ഒരു മീറ്റ്‌ കൂടി വെയ്ക്കാം. ( അപ്പോള്‍ ഞാനുമുണ്ടാകും )

    ReplyDelete
    Replies
    1. ഭ്രാന്തന്‍ വേണമായിരുന്നു ..ഒരു കലക്ക് കലക്കാമായിരുന്നു

      Delete
  5. ബ്ലോഗ്‌ മീറ്റ്‌ വിജയിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍.
    പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമം ഉണ്ട്... എങ്കിലും ഇനിയും മീറ്റാമല്ലോ എന്ന പ്രതീക്ഷയോടെ..

    ReplyDelete
    Replies
    1. കൊള്ളാം പക്ഷെ ഇങ്ങള് വരണമായിരുന്നു

      Delete
  6. വായിച്ചു. സന്തോഷം.
    ആശംസകൾ.

    ReplyDelete
  7. പ്രിയപ്പെട്ടവരില്‍ ചിലര്‍ ഫോണ്‍ വിളിച്ചു ചോദിക്കുവാന്‍ പോയിട്ട് വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പോലും പറ്റാത്ത വിധം തിരക്കായിരുന്നു എന്നും ഓര്‍മിപ്പിക്കുന്നു... .:)

    ReplyDelete
    Replies
    1. പ്രിയപ്പെട്ടവരോടല്ലേ പരിഭവിക്കാന്‍ പറ്റൂ

      Delete
  8. ഇനിയും വരട്ടെ മീറ്റുകള്‍! പ്രതികരിച്ചവര്‍ക്ക് നന്ദി!

    ReplyDelete
  9. സന്തോഷം.
    ആശംസകള്‍

    ReplyDelete
  10. ഇത് വായിച്ചപ്പോൾ ഒരു തിരുവനന്തപുരത്തുകാരി എന്ന നിലയിൽ വല്ലാത്ത നഷ്ട ബോധം തോന്നുന്നു.
    ബ്ലോഗ്ഗിങ്ങിന്റെ ലോകത്ത് അധികമായിട്ടില്ല കാലെടുത്ത് വെച്ചിട്ട്. അത് കൊണ്ട് തന്നെ ഈ സംഗമത്തിന്റെ വാർത്ത അറിഞ്ഞിരുന്നില്ല.
    അത് കൊണ്ട് തന്നെ ഏറെ അടുത്ത് ഉണ്ടായിരുന്നിട്ടും നഷ്ടപെട്ടു.
    ഇനി അതോർത്ത് വിഷമിച്ചിട്ട് എന്ത് ഫലം !
    എന്തായാലും ഒരു കാര്യമോർത്ത് അഭിമാനം തോന്നുന്നു. അനന്തപുരിയിലുമുണ്ട് നന്മയും ആത്മാർത്ഥതയുമുള്ള ഹൃദയങ്ങൾ....
    ഒരുപാട് സന്തോഷം.

    ReplyDelete
    Replies
    1. അറിയേണ്ടിയിരുന്നു ഇനി മുതല്‍ കൂടുതല്‍ പ്രചാരണം ആവാം

      Delete
  11. ബ്ലോഗ്‌മീറ്റിനു വരാന്‍ കഴിയില്ലായിരുന്നു..എങ്കിലും ഗ്രൂപിലെ പോസ്ടുകളിളുടെഎല്ലാ കാര്യങ്ങളും അറിയുന്നുണ്ടായിരുന്നു.ഇനിയും ഇത്തരം കൂട്ട്യ്മകള്‍ ഉണ്ടാവട്ടെ..സംഘാടകര്‍ക്ക് എല്ലാവര്‍ക്കും ഒരായിരം ആശംസകള്‍.

    ReplyDelete
  12. ഇനിയും വരട്ടെ മീറ്റുകള്‍

    ReplyDelete
  13. അല്ല ഇക്കാ പത്രക്കാര്‍ കൂടി വരുകയും പ്രവാഹിനിയെ പൊതിയുകയും ചെയ്തപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി.

    പൊതിയാന്‍ ഞാനെന്താ ചക്കപഴം ആണോ . ഹ ഹ വെറുതെ പറഞ്ഞതാ കേട്ടോ. എനിയ്ക്കും സന്തോഷമായി. എല്ലാവരെയും കാണാന്‍ പറ്റിയല്ലോ .

    ഇനിയും ബ്ലോഗ് മീറ്റ് ഉണ്ടെങ്കില്‍ എന്നെകൂടി അറിയിക്കണേ . അടുത്ത് വല്ലതും ആണെങ്കില്‍ ഞാനും വരാം .

    ReplyDelete
    Replies
    1. പത്രങ്ങളില്‍ നിറഞ്ഞില്ലേ പ്രവാഹിനി

      Delete
  14. പെട്ടെന്നുണ്ടായ മകളുടെ ഒരു എൻഗ്ഗേജ് മെന്റിന് ഞാനും ,
    ആ 27-ന് നാട്ടിൽ ലാന്റ് ചെയ്തിരുന്നു.ഇതുവരെ കാണാത്ത പല
    ബൂലോഗ മിത്രങ്ങളേയും കണ്ടറിയുവാനുള്ള കൊതിയുണ്ടായിരുന്നുവെങ്കിലും
    അന്നത് സാധിച്ചില്ല.
    കൊട്ടോട്ടികാരൻ സാബു പറഞ്ഞിട്ടുണ്ട് ഈ ആഗസ്റ്റിൽ നമുക്ക് വീണ്ടും കൂടാമെന്ന് ..
    പറ്റുമെങ്കിൽ അന്ന് നമുക്കെല്ലാം ഗ്രൂപ്പ് കളിക്കാതെ വീണ്ടും ഒന്ന് ഒത്തുകൂടാം കേട്ടൊ ഭായ്

    ReplyDelete
  15. ഓരോ മീറ്റും ഒരുപാട് നഷ്ടങ്ങളാണ് ...സ്നേഹത്തിന്റെ !
    നഷ്ട സ്നേഹങ്ങള്‍ അടുത്ത മീറ്റില്‍ പടര്‍ന്നു പന്തളിക്കെട്ടെ എന്ന നല്ല ആശംസകളോടെ
    @srus..

    ReplyDelete
    Replies
    1. ലാഭിക്കാന്‍ നോക്കൂ അസ്രൂ

      Delete
  16. കൊള്ളാം. വിശേഷങ്ങൾ പങ്കുവച്ചതിൽ സന്തോഷം.

    ReplyDelete
  17. മീറ്റ് ഭംഗിയായ് നടന്നതില്‍ സന്തോഷിക്കുന്നു. ഇടപാട് ചെയ്ത ഭക്ഷണം പാഴായി ആരും ശശിയായിക്കാണില്ല എന്നു വിശ്വസിക്കുന്നു.

    ReplyDelete
  18. കുറച്ചു പ്രയാസപ്പെട്ടാണങ്കിലും ഞാനും അവിടെ വന്നിരുന്നു .... എല്ലാം നേരിൽ കണ്ടു ..
    നല്ല സംഘാടനത്തിന് അഭിനന്ദനങ്ങൾ

    ReplyDelete