Sunday 13 April 2014

സമയമില്ല പോലും !!!

                 ജീവിതത്തെ പല തലത്തിലും നിര്‍വചിച്ചിട്ടുണ്ട്. എങ്കിലും ഏറ്റവും ലളിതമായ നിര്‍വചനം കാലത്തെ അധിഷ്ടിതമാക്കിയതാണെന്നു തോന്നുന്നു. ജീവിതംആണെങ്കിൽ x = f (t ) എന്ന് പറയാം. t എന്നത് സമയം അഥവാ time. നിര്‍ദ്ദിഷ്ട   സമയം കൊണ്ട് ജീവിതം ഓടി തീര്‍ക്കണം എന്നതത്രേ നമ്മുടെ ദൗത്യം. ഈ  അനുവദിക്കപ്പെട്ട സമയം എത്ര എന്ന് ആര്‍ക്കും  അറിയില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. തമാശ എന്താണെന്ന് വച്ചാല്‍ ജീവിക്കാന്‍ വേണ്ടി സമയം ചെലവഴിക്കുമ്പോള്‍ ജീവിക്കാന്‍ സമയം കിട്ടുന്നില്ല എന്നത് തന്നെ.

                  പല സുഹൃത്തുക്കളോടും വായിക്കാന്‍ ആവശ്യപ്പെടുമ്പോഴും, ചിലരോടെല്ലാം ഒന്ന് വിളിക്കാന്‍ പറയുമ്പോഴും, ചിലരോട് അവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കായി  ആശുപത്രിയില്‍  പോകാന്‍ പറയുമ്പോള്‍ പോലും ഉത്തരം "സമയമില്ല" എന്നതാണ്. സമയത്തെ ശാസ്ത്രം നിമിഷം, മണിക്കൂര്‍, ദിവസം, വര്‍ഷം  എന്നൊക്കെ വിഭജിച്ചു വച്ചിട്ടുണ്ട്. ആയിരത്തിലധികം patent  എടുത്ത മഹാ ശാസ്ത്രകാരന്‍ ന്യൂട്ടന്‍, വിഭിന്ന വിഷയങ്ങളെ പറ്റി  നമ്മെ അതിശയിപ്പിക്കും വിധം ബ്രഹത് ഗ്രന്ഥങ്ങള്‍ എഴുതിയഡോ. അംബേദ്‌കര്‍, രാഷ്ട്രീയ തിരക്കുകള്‍ക്കിടെ  ഏതാണ്ട് കിട്ടുന്നതൊക്കെ വായിച്ചു തീര്‍ത്ത  ഇ.എം.എസ്, പ്രധാന മന്ത്രി പണിക്കിടെ കുട്ടികള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ച ജവഹര്‍ലാല്‍ നെഹ്‌റു  ഇവര്‍ക്കൊക്കെ  നമുക്ക് കിട്ടിയ അതെ സമയം മാത്രം അനുവദിക്കപ്പെട്ടു. എങ്ങനെ ഇവര്‍  ഇതൊക്കെ സാധിച്ചു? ഏതെങ്കിലും അന്യ ഗ്രഹത്തില്‍ നിന്നും അധിക സമയം അവര്‍ക്ക്  ആരും എത്തിച്ചു കൊടുത്തില്ലല്ലോ? അപ്പോള്‍ സമയം ഇല്ലായ്മ അല്ല പ്രശ്‌നം സമയം മാനേജു ചെയ്യുക എന്നത് തന്നെ ആണ്.



                    വായനയെ സംബ ന്ധിച്ചു സമയം ഇല്ല എന്ന് പറയുന്നവരോട് പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്‍ പറഞ്ഞത് ഈ വിധം ആണ്.

                                           " സമയമില്ല..! എപ്പോഴും എവിടെയും കേള്‍ക്കുന്ന ഒരു പല്ലവിയാണല്ലോ ഇത്. അത് വായനയെ സംബന്ധിച്ചാണെങ്കില്‍ അതിത്തിരി ഉച്ചത്തിലുള്ള പല്ലവിയുമാണ്.  വായനയൊക്കെ എനിക്കിഷ്ടമാണ് പക്ഷേ ഈ ജോലിത്തിരക്ക് ഒക്കെ കഴിഞ്ഞിട്ട് അതിനൊക്കെ എവിടെയാ സമയം എന്നാണ് സ്ഥിരം സങ്കടം പറച്ചില്‍. ഇപ്പറയുന്ന തിരക്കുകള്‍ ഒക്കെയുണ്ടായിരുന്നിട്ടും ഇക്കഴിഞ്ഞ വര്‍ഷം എനിക്ക് 40 പുസ്തകങ്ങള്‍ വായിക്കുവാന്‍ കഴിഞ്ഞു. ഇക്കാര്യം ഞാന്‍ ഫേസ്ബുക്കില്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ നിങ്ങള്‍ക്കിതെങ്ങനെ സാധിച്ചു എന്ന് പലരും ചോദിക്കുകയുണ്ടായി. അതുശരിയാണല്ലോ ഞാനതെങ്ങനെ സാധിച്ചു എന്നൊരു ചോദ്യം എനിക്കു തന്നെയും ഉണ്ടായി.

                                                       വായനയുടെ കണക്ക് അവിടെ നില്‍ക്കട്ടെ. കഴിഞ്ഞ വര്‍ഷത്തെ മറ്റ് ചില കണക്കുകള്‍ ഞാന്‍ ഒന്ന് പരിശോധിച്ചു നോക്കി. ഒരു ദിവസം കുറഞ്ഞത് ആറു മണിക്കൂര്‍ വച്ച് കൂട്ടി നോക്കിയാല്‍പ്പോലും 2190 മണിക്കൂര്‍ നേരം ഞാന്‍ കഴിഞ്ഞ വര്‍ഷം ഉറങ്ങിത്തീര്‍ത്തിട്ടുണ്ട്. അതായത് ഏകദേശം 91 ദിവസം! ഒരു ദിവസം ഞാന്‍ രണ്ടു മണിക്കൂര്‍ നേരം വാര്‍ത്ത, കോമഡി, താരനിശ, സീരിയല്‍ എന്നിവയുടെ പേരില്‍ ടീവിയ്ക്കു മുന്നില്‍ ചിലവിടുമെങ്കില്‍ കഴിഞ്ഞ വര്‍ഷം ഞാന്‍ കുറഞ്ഞത് 30 ദിവസങ്ങള്‍ ടി വിയ്ക്കു മുന്നില്‍ ചിലവിട്ടു കഴിഞ്ഞു. ദിവസം എട്ടു മണിക്കൂര്‍ വച്ച് ജോലി ചെയ്താല്‍ ഞാന്‍ വര്‍ഷത്തില്‍ 121 ദിവസങ്ങള്‍ ജോലി ചെയ്തുകഴിഞ്ഞു. യാത്രയ്ക്കു വേണ്ടി ഞാന്‍ ദിവസത്തില്‍ ഒരു മണിക്കൂര്‍ ചിലവിടേണ്ടി വന്നാല്‍ വര്‍ഷത്തില്‍ 15 ദിവസം മുഴുവന്‍ ഞാന്‍ യാത്രയിലായിരുന്നു. ഇങ്ങനെ കണക്കുകള്‍ എത്ര വേണമെങ്കിലും നല്കാം.

                                            ശരി, എങ്കില്‍ എന്റെ ഇഷ്ടവും സ്വപ്‌നവുമായ വായനയ്ക്കുവേണ്ടി വര്‍ഷത്തില്‍ എത്ര സമയം ഞാന്‍ ചിലവഴിച്ചു എന്ന് നോക്കാം. ഞാന്‍ കഴിഞ്ഞ വര്‍ഷം ആകെ വായിച്ച പുസ്തകങ്ങള്‍ 40. അതില്‍ 80 പേജു മുതല്‍ 400 പേജുവരെയുള്ള പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ശരാശരി 250 പേജുകള്‍ ഓരോ പുസ്തകത്തിനും കണക്കുകൂട്ടാം. എത്ര അവധാനതയില്‍ വായിച്ചാലും ഒരു പേജു വായിക്കാന്‍ രണ്ടു മിനുറ്റിലധികം സമയം എടുക്കില്ല. എന്നുവച്ചാല്‍ ഒരു പുസ്തകം വായിച്ചു തീരാന്‍ വേണ്ട സമയം 500 മിനുറ്റ് അഥവാ ഏട്ടര മണിക്കൂര്‍. അങ്ങനെയാണെങ്കില്‍ നാല്പതു പുസ്തകങ്ങള്‍ വായിക്കാന്‍ വേണ്ട സമയം 340 മണിക്കൂര്‍ അഥവാ പതിനാല് ദിവസം..!!

                                              കഷ്ടം..! വര്‍ഷത്തില്‍ 91 ദിവസം ഉറങ്ങിയ ഞാന്‍, മുപ്പത് ദിവസങ്ങള്‍ ടി.വിയ്ക്കു മുന്നില്‍ ചിലവിട്ട ഞാന്‍, 121 ദിവസങ്ങള്‍ ജോലി ചെയ്ത ഞാന്‍, 15 ദിവസം യാത്ര ചെയ്ത ഞാന്‍ എന്റെ സ്വപ്‌നമായ വായനയ്ക്കുവേണ്ടി ചിലവിട്ടത് വെറും പതിനാല് ദിവസങ്ങള്‍. എന്നുവച്ചാല്‍ ഞാന്‍ ഒരു ദിവസം വായിച്ചത് ശരാശരി ഒരു മണിക്കൂറില്‍ താഴെ..!!

                                          വായന നമ്മുടെ സ്വപ്‌നമാണ് എങ്കില്‍ അതിനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി തീര്‍ക്കാ!ന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുവേണ്ടി സമയം കണ്ടെത്തുക ഒരു വലിയ പ്രശ്‌നമായി ഞാന്‍ കാണുന്നതേയില്ല. ദിവസവും ആഹാരം കഴിക്കാന്‍, ഉറങ്ങാന്‍, ദിനകൃത്യങ്ങള്‍ ചെയ്യുവാന്‍ ഒക്കെ സമയം കണ്ടെത്തുന്ന നമുക്ക് വായനയ്ക്കായി ഇത്തിരി സമയം കണ്ടെത്തുക ഒരു പ്രശ്‌നമാണെന്ന് തോന്നുന്നതേയില്ല. അതിനുവേണ്ടത് വായിക്കാനുള്ള മനസ് മാത്രം. എങ്കില്‍ നമുക്ക് വര്‍ഷത്തില്‍ നാല്പത് പുസ്തകങ്ങള്‍ അല്ല എണ്‍പതു പുസ്തകങ്ങള്‍ വരെ വായിച്ചു തീര്‍ക്കാന്‍ കഴിയും. നിശ്ചയം..! "


            ഇനി സൗഹൃദം ആവട്ടെ. ഏതു വിഷയത്തിലും നാം എടുക്കുന്ന താല്പര്യം ഒന്നാണ് അതിനു വേണ്ടി സമയം കണ്ടെത്തുന്നതിന്റെ പ്രധാന ഘടകം. സൗഹൃദം നില നിർത്താന്‍ പരസ്പരം കണ്ടു മുട്ടല്‍ അഥവാ ആശയ വിനിമയം ചെയ്യൽ അനിവാര്യം ആണ്. അത് നേരിട്ടാകാം , ഫോണ്‍ വഴി ആകാം, ചാറ്റ് ആകാം, എസ്  എം എസ്  ആകാം..ഏതായാലും ഇടയ്ക്കിടെ രണ്ടു പേര് കാണുമ്പോഴാണ് അല്ലെങ്കിൽ അവർ ആശയങ്ങൾ, തോന്നലുകൾ, അനുഭവങ്ങൾ പങ്കു വക്കുമ്പോഴാണ്   പരസ്പരം അറിയുന്നത്. ഇപ്പൊ ആരെയും കാണാനോ വിളിക്കാനോ  നമുക്ക് നേരം ഇല്ല. സൗഹൃദം മാത്രമല്ല രക്തബന്ധം ആണെങ്കിലും ദാമ്പത്യ ബന്ധം ആണെങ്കിലും  അതിന്റെ ശക്തി ഈ കൂടിച്ചേരലിനെ ആശ്രയിച്ചു വ്യത്യാസപ്പെടും. മനസ്സില്‍ ഉണ്ട് എന്നൊക്കെ പറഞ്ഞു രക്ഷപെട്ടാലും ഇഷ്ടമുള്ളവര്‍, കടപ്പാടുള്ളവര്‍ പരസ്പരം ആശയ വിനിമയം നടത്താതെ പറ്റില്ല . വർദ്ധിച്ച  ജോലി സമയം ആണ് പലർക്കും  തടസ്സം. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്നതിന് വേണ്ടി ഷിക്കാഗോയില്‍ സഖാക്കള്‍ രക്തം ചീന്തി എങ്കിലും ഇന്നും പല മേഖലയിലും അത് സ്വപ്നം ആയി അവശേഷിക്കുന്നു. ചിലർക്കോ ജോലി സമയം ഒന്നുമല്ല പ്രശനം..അവർക്ക്  തന്നെ അറിയില്ല എന്താ പ്രശ്നം എന്ന്..അവർക്ക്  തിരക്കോട് തിരക്ക് തന്നെ...

                   വായനയെ  കുറിച്ചുള്ള ബെന്യാമിൻ കണക്കു പോലെ ഇവിടെയും ഒരു കണക്കെടുപ്പ് നടത്താവുന്നതാണ്. നാം നിത്യ ജീവിതത്തിൽ, ഓഫീസിൽ ഒക്കെ നമ്മെ അറിയാത്ത, നമുക്ക് വേണ്ടി കാത്തിരിക്കാത്ത ഒരു പാട് പേർക്ക്  വേണ്ടി സമയം ചെലവഴിക്കുന്നു; നമ്മുടെ ജീവിതത്തിനു വേണ്ട പണം ലഭിക്കാൻ. (ചില ജോലികളിലെ സാമൂഹ്യ പ്രതിബദ്ധത വിസ്മരിക്കുന്നില്ല) നമ്മെ അസാന്നിധ്യത്തിലും ഓർക്കുന്നവരാണല്ലോ നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും ..നമ്മുടെ ജീവിത ശേഷവും നമ്മെ സ്മരിക്കേണ്ടവർ. അവര്ക്ക് വേണ്ടി അല്ലെങ്കിൽ അവർക്കൊപ്പം  നാം ചെലവിടുന്ന സമയത്തിന്റെ കണക്കു പരിശോധിക്കൂ .. അതിൽ നമ്മുടെ അമ്മയുണ്ട്‌, ഭാര്യ ഉണ്ട്, മകൻ ഉണ്ട്, സുഹൃത്ത്‌ ഉണ്ട്.. (ഇവിടെ വിവക്ഷിക്കുന്നത് യഥാര്ഥ സൗഹൃദം മാത്രം ആണ്..കാര്യ ലാഭത്തിനോ സ്വന്തം കാര്യത്തിനോ അടുത്ത് കൂടുന്ന കപട സൗഹൃദം അല്ല) പലപ്പോഴും ഈ റേഷ്യോ (അനുപാതം) വളരെ ചെറുതായിരിക്കും.  അത് നമ്മുടെ സാഹചര്യം കൊണ്ടാകാം. പലപ്പോഴും ഇത് നികത്താൻ നമ്മുടെ വിശ്രമ സമയം പോലും മാറ്റി ചെലവഴിക്കേണ്ടി വരുന്നു. പ്രവാസികളുടെ കാര്യത്തിൽ ഇത് പലപ്പോഴും വേണ്ടി വരുന്നു.

                                     ഇനി അല്പം സ്വകാര്യം. വായനക്കും സൗഹൃദം കാത്തു സൂക്ഷിക്കുന്നതിനും  ഞാന്‍ എങ്ങനെ സമയം കണ്ടെത്തുന്നു എന്ന് ചിലരൊക്കെ ചോദിക്കാറുണ്ട്. രണ്ടിലും എന്റെ ലക്ഷ്യത്തോട് ഞാന്‍ ഇതുവരെ അടുത്തെത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം . ജോലി സ്ഥലത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് വായന മുഴുവന്‍. നാല് മണിക്കൂര്‍ ദിവസം ലഭിക്കും. കുറേ സമയം കൊച്ചു വര്‍ത്തമാനം ഒക്കെ പറഞ്ഞു കഴിഞ്ഞു ഉള്ള സമയം വായിക്കുക എന്നതാണ് രീതി. ഇതിനിടെ തന്നെ സുഹൃത്തുക്കളെ വിളിക്കും. ഇടയ്ക്കു ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റ് നോക്കി ഒരു 'ഗാപ്'  വിളിയില്‍ വന്നവരെ തെരഞ്ഞു പിടിച്ചു വിളിക്കും. അതില്‍ സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍, പഴയ സഹപ്രവര്‍ത്തകര്‍, ബന്ധുക്കള്‍, നാട്ടിലെ സുഹൃത്തുക്കൾ, ബ്ലോഗ് വഴി കിട്ടിയവര്‍ ഇവരൊക്കെ പെടും. ഏതാണ്ട് എല്ലാ 'വെയിറ്റിങ്  റ്റൈമും'  ഞാന്‍ ഇങ്ങനെ ഉപയോഗപ്പെടുത്തും. വണ്ടി കാത്തും, ഡോക്ടറുടെ ഊഴം  കാത്തും  ഒക്കെ ഇരിക്കുമ്പോള്‍ പ്രത്യേകിച്ചും. ഓഫീസിൽ  ജോലിക്കള്‍ക്കിടെ കിട്ടുന്ന ചെറു ഇടവേളകളും അങ്ങനെ ഉപയോഗപ്പെടുത്തും. അങ്ങിനെ ഒക്കെ ആണ് ഞാനും ഒപ്പിക്കുന്നത്. ഏതായാലും ജീവിതത്തിന്റെ ഒരു പ്രധാന കാര്യമായി ബന്ധങ്ങളെ നില നിർത്തലിനെ  കാണുന്നു എന്നത് അതിനായി സമയം കണ്ടെത്തലിന്റെ ഊർജ്ജതയെ  വർദ്ധിപ്പിക്കുന്നു.

                                          ജീവിതത്തിന്റെ സമഗ്ര മേഖലകളിലും ഉള്ള സമയത്തിന്റെ പങ്കിനെ ഈ ലേഖനം പ്രതിപാദിക്കുന്നില്ല. അതെല്ലാം വിസ്തരിക്കാൻ ഞാൻ ആളല്ല. വായനയും സൌഹൃദവും എന്നീ പ്രിയ വിഷയങ്ങളിൽ മാത്രം തൽക്കാലം  ഒതുക്കുന്നു. എന്തായാലും നഷ്ടപ്പെട്ടാൽ ഒരിക്കലും വീണ്ടെടുക്കാൻ പറ്റാത്ത ഒന്നല്ലോ സമയം!!!

85 comments:

  1. അലസനായ എന്റെ ബ്ളഡ്പ്രഷർ ഇങ്ങനെ കൂട്ടേണ്ടായിരുന്നു.അസൂയ മൂത്ത് വരുന്ന എല്ലാ അസുഖങ്ങൾക്കും ചികിത്സാച്ചെലവ് തരേണ്ടി വരും

    ReplyDelete
    Replies
    1. സിയാഫ് അത്ര അലസനോ? നോ നോ നോ എനിക്ക് തോന്നുന്നില്ല.. പിന്നെ ചികില്സാ ചെലവു റെയില്‍വേ തരും...

      Delete
  2. സൗഹൃദം,വായന..രണ്ടും എന്‍റെ അഭിപ്രായത്തില്‍ ജീവിതത്തിലെ സുഖങ്ങള്‍ ആണ്..പലപ്പോഴും അവയെല്ലാം മറ്റു ചിലതിനായി നഷ്ട്ടപെടുതുമ്പോള്‍ ജീവിതത്തിലെ ഊഷ്മളമായ അനുഭവങ്ങളെ ആണ് നഷ്ടപ്പെടുത്തുന്നത്..പുതു തലമുറയ്ക്ക് നല്ലൊരു വഴികാട്ടി ആണ് ഈ ലേഖനം

    ReplyDelete
    Replies
    1. ഒന്നും നഷ്ടപ്പെടുത്തരുത്

      Delete
  3. അൻ‌വർ ഇക്കാ, ഇട്ട കമന്റ് ബ്ലോഗർ മുത്തപ്പൻ കൊണ്ടോയി. അതായത്, വായനക്കാർ ഉണ്ടാകുന്നത് ചെറുപ്പം മുതലാണ്. അതിനാൽ ആഹ്വാനം ചെയ്യേണ്ടത് മാതാപിതാക്കളെയാണ്. ടീവി കാണുന്നതിനേക്കാൾ എത്ര അനന്തമായ സാധ്യതകളാണ് വായന ഭാവനയിൽ കൊണ്ടുവരുന്നത്. മൂന്നിലോ നാലിലോ പഠിക്കുമ്പോൾ അത്ഭുതവാനരന്മാർക്കായി പൂമ്പാറ്റ കാത്തിരുന്നത് ഇന്നലെ എന്ന പോൽ ഓർക്കുന്നു. വായന ഒരു ജീവിതശൈലി ആക്കി പിള്ളേരെ വളർത്തണം. ഒരിക്കൽ അതിന്റെ ത്രിൽ അറിഞ്ഞ ഒരു കുട്ടിയും അത് നിർത്തില്ല. അതിനു വേണ്ട പുസ്തകങ്ങൾ തിരഞ്ഞു വാങ്ങി കൊടുക്കണം. ऽ/ / / എന്നെ സംബന്ധിച്ചാണെങ്കിൽ എങ്ങനെയെന്നറിയില്ല വായന രക്തത്തിൽ അലിഞ്ഞു ചേർന്നുപോയി. ഓണാവധിക്ക് അമ്മ വീട്ടിൽ പോകുമ്പോഴായിരുന്നു ഓണപതിപ്പുകളുടെ അക്ഷയഖനി. ആരുടേതെന്നറിയാതെ വായിച്ചു തീർത്തിട്ടുണ്ട്. പിന്നീടാണ് അതെല്ലാം സക്കറിയ, സിവി ശ്രീരാമൻ അഷ്ടമൂർത്തി ചരുവിൽ തുടങ്ങി തുടങ്ങി ആളുകളുടേതാണേന്ന് മനസിലായത്. അതിചെറുപ്പത്തിൽ വായന തലയിൽ കയറിയാൽ തനിയെ നല്ല വായനക്കാരനാകും. അന്ന് ഇല്ലാതെ ഇന്ന് വായന തുടങ്ങാം എന്നു വച്ചാൽ നടക്കാൻ ബുദ്ധിമുട്ടാണ്. കഴിയില്ല എന്നല്ല. ഒന്നു രണ്ടു പേരെ ഞാൻ ബാല്യകാലസഖി കൊടുത്ത് ഹരിശ്രീ എടുപ്പിച്ച് പിന്നെ സൂപ്പർ വായനക്കാരാക്കിയിട്ടുണ്ട്. പക്ഷേ ചെറുപ്പത്തിലേ പിടികൂടുക. സമ്മാനമായി പുസ്തകങ്ങൾ കൊടുക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുക. എല്ലാം നന്നാവും.....

    ReplyDelete
  4. വായിച്ചു.. പക്ഷെ ഒരു കമന്റിടാനുള്ള സമയമില്ലല്ലോ അന്‍വര്‍ക്കാ.. :(

    ReplyDelete
    Replies
    1. എനിക്കായി സമയം കണ്ടെത്തുമെന്ന് എനിക്ക് തന്നെ അറിയാലോ

      Delete
  5. Time is directly proportional to interest :)

    ReplyDelete
  6. പ്രിയ കൂട്ടുകാരാ താങ്കളുടെ കുട്ടുകാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു ..താങ്കള്‍ എന്തു മനോഹരമായാണ് സൗഹൃദം കൊണ്ടു നടക്കുന്നത് ..ദൈവത്തിനു തിരക്കായതിനാല്‍ എല്ലാവരെയും സ്നേഹിക്കാന്‍ പകരം ഒരാളെ ഭുമിയിലേക്ക് വിട്ടിട്ടുണ്ട് ..അത് താങ്കള്‍ ആണ് ...നമിക്കുന്നു ..ഒരുപാടു സ്നേഹത്തോടെ

    ReplyDelete
    Replies
    1. അത്രയ്ക്ക് അതി ഭാവുകത്വം വേണോ പ്രിയ ജയാ

      Delete
  7. femalesine apekshich kanakkukal vyathyasthaman, benyamin 6 hr urangunnundenkil mikka sthreekalum sarasari naalumanikkoore urnagunnundaku, baaki samayam muzhuvan aa yanthrangal thangale aasrayich kazhiyunna janmangalkku vendi paniyedukkukayakam,samsayamundenkil innumuthal sir, thaankalute wife ne divasena 0ru 2 minute vechu nireekshichu nokku, sthreekale sambandhichch sir melparanjathokke ethra nalla natakkaththa swapnam ennayirikkum, ini athava oru sthree melparanjapole jeevichaal aval samoohathinum kutumbathinum oru abnormal thing aayimariyekkum, to maintain that equilibrium, she forget everything, including her personal intrest and hobbies

    ReplyDelete
    Replies
    1. വേറിട്ട ചിന്ത...ആണിനെ പോലെ വായന പെണ്ണിനും ആകാം..ആവണം...സൌഹൃദവും...

      Delete
  8. പുതിയ പുതിയ സുഖങ്ങളും അനുഭൂതികളും അന്വേഷിച്ചുള്ള യാത്രയിലാണ് മനുഷ്യൻ ജീവിതത്തിലുടനീളം. പുതിയത് എത്തിപ്പിടിക്കാൻ കൈ നീട്ടുമ്പോൾ കൈയ്യിലുണ്ടായിരുന്ന പലതും കൈ വിട്ടു പോകും. കൈയ്യിലുള്ളതിൽ തന്നെ മുറുകെ പിടിച്ച് സൗകര്യം പോലെ പുതിയതിലേക്കു കൈ നീട്ടിയാൽ മതിയോ അതോ കൈയ്യിലുള്ളതിൽ പിടിയൊന്നയച്ച് പുതിയതിൽ നന്നായി നോട്ടമിടണോ അതോ കൈയ്യിലുള്ളതെല്ലാമിട്ടെറിഞ്ഞ് പുതിയതിൽ ചാടി പിടിക്കണോ എന്നൊക്കെയുള്ളത് 'കൈയ്യിലിരുപ്പു' പോലെ ഇരിക്കും.

    പുസ്തകം വായനയെ സംബന്ധിച്ച്, മുറിഞ്ഞു മുറിഞ്ഞുള്ള വായന ഇഷ്ടപ്പെടാറില്ല. കിട്ടിയാൽ ഒറ്റയടിക്ക് വായിക്കുക - അതാണിഷ്ടം. അതുകൊണ്ടു തന്നെ അഞ്ചോ പത്തോ മിനിറ്റ് കിട്ടിയാൽ പുസ്തകം വായിക്കാൻ ശ്രമിക്കാറില്ല. വായനയിൽ ലയിച്ചാൽ സ്വയമറിയാതെ പൊട്ടിച്ചിരിക്കുന്നതു പോലെ, കണ്ണുകൾ നിറഞ്ഞു പോകുന്ന അവസരങ്ങളുമുണ്ടാവാറുണ്ട്. ചുറ്റും ആളുകളപ്പോൾ, ഇത് സാധ്യാമാവില്ല. അതുകൊണ്ട് വായന കുറച്ചു സ്വകാര്യതയുള്ളപ്പോഴേ ചെയ്യാറുള്ളൂ.

    ReplyDelete
    Replies
    1. നല്ലതൊന്നും കൈവിട്ടു പോവാതിരിക്കട്ടെ..നന്മയും ....

      Delete
  9. വായന ഇഷ്ട്ടമാണ്..അതിനു സമയം ഒരു പ്രശ്നവുമില്ല...പക്ഷെ സൌഹ്രുദം ആരോടും ഒരതിര് കടക്കാറില്ല...rr

    ReplyDelete
  10. ഇത്രയുമൊക്കെ കണ്ടുപിടിച്ചു പോസ്റ്റ്‌ എഴുതാന്‍ ഇതിനും മാത്രം എവിടുന്നാ അന്‍വര്‍ക്കാ സമയം കിട്ടുന്നത്?

    എന്തായാലും നല്ലൊരു പോസ്റ്റായി. വായനയ്ക്ക് സമയം കണ്ടെത്തണമെന്ന് ഒരു സ്പിരിട്ട് കയറുമ്പോള്‍ പുസ്തകം തുറക്കുന്നു, രണ്ടു പേജ് വായിക്കുന്നു - ഇതാണ് ഇപ്പോഴത്തെ ഒരു രീതി! പിന്നെ സൌഹൃദങ്ങള്‍ - അതിപ്പോള്‍ ഫേസ്ബുക്കിലും വാട്സാപ്പിലും മാത്രമായി ചുരുങ്ങുന്ന കാഴ്ചയായി.

    അയ്യോ ഇവിടെ കമന്റ് ഇട്ടു നില്‍ക്കാന്‍ നേരമില്ല, പോയിട്ട് കുറച്ചു പരിപാടികള്‍ ഉണ്ടേയ്... അപ്പൊ കാണാം! ബൈ!

    ReplyDelete
    Replies
    1. ഒന്നും ചുരുക്കണ്ട..വായനയും സൌഹൃദവും...ചുരുക്കാന്‍ സമ്മതിക്കില്ല...

      Delete
  11. സമയമില്ലെന്ന പല്ലവി ഇനി പറയാന്‍ പാടില്ല. അല്ല പിന്നെ.
    നല്ല ലേഖനം.

    ReplyDelete
    Replies
    1. പല്ലവികള്‍ മാറട്ടെ

      Delete
  12. വായിച്ചു...,
    Comment ഇടാ൯ സമയമില്ല....

    ReplyDelete
  13. അൻവർ ഇക്കാ
    ഇതു എല്ലാവരും നേരിടുന്ന കാര്യമെങ്കിലും
    ഇതിൽ നാം കുറെ ജാഗരൂകരായാൽ സമയം
    കണ്ടെത്താം എന്നാണ് എന്റെ പക്ഷം
    പക്ഷെ, അതേ പല്ലവി ആവര്ത്തിക്കുന്നവർക്ക്
    ഇനി ദൈവം 24 മണിക്കൂറിനൊപ്പം കുറേക്കൂടി
    കൂട്ടിക്കൊടുത്താലും അവർ ആ പല്ലവി തന്നെ തുടരും
    നമുക്ക് നമ്മുടെ സമയം തക്കത്തിൽ ഉപയോഗിക്കാം
    വായന അക്കൂട്ടത്തിൽ വേണ്ടും വിധം ഉൾപ്പെടുത്താം
    ആശംസകൾ

    ReplyDelete
    Replies
    1. പല്ലവി അവര്‍ മാറ്റിയാലോ? നമുക്ക് നോക്കാം

      Delete
  14. മ്മടെ ഒരു ബോസിന്റെ വാട്ട്‌ അപസ് സ്റ്റാറ്റസ് -ടൈം ഈസ്‌ മണി എന്നാണ്. ഇപ്പോള്‍ ഈ കാലത്ത് അതാണ് സത്യമെന്നും തോന്നുന്നു.

    ReplyDelete
    Replies
    1. മണി ആണോ ശാശ്വത സത്യം?

      Delete
  15. എല്ലാത്തിനും വേണ്ടത് മനസ്സാണ്.
    സമയവും മനസ്സിന് കീഴ്പ്പെടും.
    അന്‍വര്‍ഇക്കയുടെ പോലത്തെ മനസ്സ്!

    ReplyDelete
    Replies
    1. മനസ്സ് നന്നാവട്ടെ !

      Delete
  16. സമയമില്ലെങ്കിലും, വായിച്ചു അൻവറേ

    ReplyDelete
  17. Reminds me of a well known saying
    "The future is something which everyone reaches at the rate of 60 minutes an hour, whatever he does, whoever he is."

    ReplyDelete
  18. മനസ്സുണ്ടെങ്കില്‍ മാര്‍ഗമുണ്ട്
    വായന ഇഷ്ടമെങ്കില്‍ അതിന് സമയമുണ്ട്
    സൌഹൃദം ഇഷ്ടമെങ്കില്‍ അതിന് സമയമുണ്ട്
    ഫേസ് ബുക് ഇഷ്ടമെങ്കില്‍ അതിന് സമയമുണ്ട്

    എല്ലാര്‍ക്കും ഒരു ഏറ്റക്കുറച്ചിലും വരാതെ പങ്കിടപ്പെട്ടത് ഒരേയൊരു സമ്മാനം മാത്രം- സമയം
    എല്ലാര്‍ക്കും ഇരുപത്തിനാല് മണിക്കൂര്‍. ഒരു സെക്കന്റ് അധികവുമില്ല, ഒരു സെക്കന്റ് കുറവുമില്ല. എന്നിട്ടും ചിലര്‍ക്ക് സമയമില്ല, ചിലര്‍ക്ക് സമയമുണ്ട്.

    എന്തുകൊണ്ട്!!

    ReplyDelete
    Replies
    1. എന്തുകൊണ്ട്!! എന്തുകൊണ്ട്!! എന്തുകൊണ്ട്!! അത് തന്നെ വലിയ ചോദ്യം...

      Delete
  19. സ്വയം വിലയിരുത്തി എഴുതപ്പെട്ട ഈ സമയ
    ക്ലിപ്തമായ കുറിപ്പുകൾക്ക് അഭിവാദ്യങ്ങൾ കേട്ടൊ .. ഭായ്‘


    ‘അനുവദിക്കപ്പെട്ട സമയം എത്ര എന്ന് ആര്‍ക്കും അറിയില്ല
    എന്നതാണ് ഏറ്റവും വലിയ പ്രശ്നം. തമാശ എന്താണെന്ന് വച്ചാല്‍
    ജീവിക്കാന്‍ വേണ്ടി സമയം ചെലവഴിക്കുമ്പോള്‍ ജീവിക്കാന്‍ സമയം
    കിട്ടുന്നില്ല എന്നത് തന്നെ....‘

    സമയം പ്ലാവിലെ ചക്കയാണെങ്കിൽ
    സൗഹൃദം,വായന ,..., ..എന്നതൊക്കെ വേണമെങ്ങിൽ
    ചക്ക വേരിലും കായ്ക്കും എന്ന പോലെയാണ് പലർക്കും അല്ലേ

    പക്ഷേ എത്ര തിരക്ക് പിടിച്ച എടവാടുകളുടെ
    ഇടയിലും , ഞാൻ ഈ വേരിലെ ചക്ക സ്ഥിരം ശാപ്പിട്ടു
    കൊണ്ടിരിക്കുന്ന കാരണമാണ് ... ഞാനിത്രടം എത്തിയത് കേട്ടൊ കൂട്ടരെ ..!

    ReplyDelete
    Replies
    1. അതിനാല്‍ ഇനിയും എത്തും... ഉയരങ്ങളില്‍....!!!

      Delete
  20. സത്യങ്ങള്‍ :) നന്ദി അന്‍വര്‍ക്കാ... നല്ല വായനയ്ക്ക്...

    ReplyDelete
    Replies
    1. സത്യങ്ങള്‍ നമുക്ക് ഇനിയും വിളിച്ചു പറയാം ..ഉച്ചത്തില്‍!!!

      Delete
  21. പറയാന്‍ ആഗ്രഹിച്ചത്...

    ReplyDelete
  22. ഓഫീസിലെ കൊണ്ട്പിടിച്ച തിരക്കില്‍ ഒരിക്കല്‍ ഫേസ്ബുക്കില്‍ ഒരു സ്റ്റാറ്റസ് ഇങ്ങിനെ എഴുതിയിരുന്നു " സയമില്ല എന്ന് പറയാന്‍ പോലും സമയമില്ല " എന്ന് . സമയം കണ്ടെത്തുക എന്നത് നമ്മുടെ മനോധര്‍മ്മം പോലെയിരിക്കും, ചിലര്‍ സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്നതില്‍ നിന്നും മറ്റൊന്നിലേക്ക് വഴിമാറുംമ്പോള്‍ കണ്ടെത്തുന്ന ന്യായമാണ് " സമയമില്ല " എന്നത് . കൂടുതല്‍ സ്നേഹബന്ധങ്ങള്‍ ഉണ്ടാവട്ടെ . സേനഹം നിലനില്‍ക്കട്ടെ .... നല്ല ലേഖനം .

    ReplyDelete
    Replies
    1. സ്നേഹം നില നില്ക്കട്ടെ

      Delete
  23. ജീവിതം തന്നെയാണ് സമയം എന്ന് തിരിച്ചറിയുന്നതോടെ എല്ലാത്തിനും സമയം ഉണ്ടാകും. സമയത്തിന് നമ്മൾ നൽകുന്ന മൂല്യം തന്നെയാണ് പ്രധാനം. സമ്പുഷ്ടമായ നിമിഷങ്ങൾ ആസ്വദിക്കാനുള്ള കഴിവ് സ്വായത്തമാക്കുമ്പോൾ നാം സ്വയം അതിശയിക്കും, ഈ സമയമെല്ലാം എവിടുന്നു വന്നെന്ന് .. ചിന്തയ്ക്ക് വഴിമരുന്നിട്ട ലേഖനം, അൻവർ .. ആശംസകൾ.. .

    ReplyDelete
    Replies
    1. ചിന്തക്ക് ചിലര്ക്ക് വെടി മരുന്നാവട്ടെ

      Delete
  24. ഒരിക്കല്‍ വന്നു വായിച്ചു പോയി - അന്ന് കമന്റ് ഇടാന്‍ സമയം ഉണ്ടായിരുന്നു, പക്ഷെ മൊബൈലില്‍ മലയാളം ഫോണ്ട് ഉണ്ടായിരുന്നില്ല :)./ അതോണ്ട് തിരികെ വന്നു കമന്റ് ഇടുന്നു, സമയം ഉണ്ടാക്കി :)
    സമയം എല്ലാവര്ക്കും ഒരേ പോലെയാണ് - വായനയ്കും, സൌഹൃദത്തിനും, സ്നേഹത്തിനും, കളികള്‍ക്കും ഒക്കെ... നമ്മളെങ്ങനെ ഉപയോഗിക്കുന്നു എന്നത് തന്നെ പ്രധാനം...
    രണ്ടു മാസമായി ബ്ലോഗു ലോകത്തുന്നു പതുക്കെ ഒന്ന് മാറി നില്‍ക്കുന്നു "സമയമില്ല" എന്ന പല്ലവി ഉപയോഗിച്ച് തന്നെ :( , പക്ഷെ, വായന ഇപ്പോഴും ഉണ്ട് ട്ടാ,,. കമന്റ് ചിലയിടങ്ങളില്‍ ഒഴിവാക്കി - വായന മൊബൈലില്‍ കൂടിയായപ്പോള്‍!
    എഴുത്ത് കുറച്ചു - സമയമില്ല എന്ന പല്ലവിയില്‍ - പക്ഷെ, ശരിക്കും കാരണം മടി ആണ് :(. കിട്ടുന്ന ഡെഡ്ലൈന്‍സ് മുട്ടിക്കാന്‍ മാത്രം ഇപ്പോള്‍ എഴുതുന്നു... ഈ മടി, അത് മാറാന്‍ എന്താ ചെയ്ക ഭഗവാനെ ;)
    സൗഹൃദങ്ങള്‍ക്ക് വേണ്ടി എപ്പോഴും സമയം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്.... അവരെന്നെ വേണ്ടാന്ന് വച്ചാലോ അല്ലെങ്കില്‍ .. :)
    അപ്പ്പോ, പറഞ്ഞു വന്നത് - സമയം കൃത്യമായി ഉപയോഗിക്കാന്‍ പഠിക്കാന്‍ , മടി മാറ്റി വെക്കണം എന്നാണ്.... :p

    ReplyDelete
    Replies
    1. അപ്പൊ പറഞ്ഞത്...അതന്നെ!

      Delete
  25. If there is a will, there is a way....

    ReplyDelete
  26. എന്തൊക്കെ തിരക്കുണ്ടെങ്കിലും നമുക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നാം (മിക്കപ്പോഴും) സമയം കണ്ടെത്തുകതന്നെ ചെയ്യും എന്നാണ് എന്റെ അനുഭവം. ഒരാള്‍ സമയമില്ല എന്ന് പറയുമ്പോള്‍ ആ കാര്യം അയാള്‍ക്ക് അത്രക്കൊക്കെയേ ഇഷ്ടമുള്ളൂ എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
    പലതിനും ഒരു മുന്‍ഗണനപട്ടിക (priority list) ഉണ്ടാക്കിയാല്‍ സമയമില്ലായ്മയ്ക്ക് കുറെയൊക്കെ പരിഹാരം കാണുകയും ചെയ്യാം...
    ചിന്തിപ്പിക്കുന്ന ഒരു ലേഖനം. നന്ദി അന്‍വര്‍ ഇക്കാ :)

    ReplyDelete
  27. ആ പട്ടിക ഉണ്ടാക്കാൻ സമയമില്ലെങ്കിലോ?

    ReplyDelete
  28. ഞാന്‍ ഏകദേശം പൂര്‍ണ്ണമായും അവസാനിപ്പിച്ച പുസ്തകം വായന പുനരാരംഭിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും അന്‍വര്‍ക്കയ്ക്ക് തന്നെയാണ്. സമയമില്ലായ്മ തന്നെയായിരുന്നു എന്റെയും പ്രശ്‌നം. പുസ്തകം വായന കാര്യമായെടുക്കണം എന്ന് തീരുമാനിച്ചുറപ്പിച്ചപ്പോള്‍ ഇല്ലാത്ത സമയം താനേ ഉണ്ടായി എന്നതാണ് സത്യം.

    ReplyDelete
    Replies
    1. സമയം ഉണ്ടാവേണ്ട..അത് അവിടെ തന്നെ ഉണ്ടായിരുന്നു..കണ്ടെത്തി എന്ന് മാത്രം

      Delete
  29. വായനയും സൌഹൃദവുമാണല്ലൊ ചിന്തനീയമായ ഈ ലേഖനത്തിലെ പരാമര്ശ വിഷയം. നല്ല ലേഖനമാണ്. ചിന്തിപ്പിക്കുന്നതും. എന്നെ സംബ്ബന്ധിച്ചിടത്തോളം പുസ്തകങ്ങളാണ് സുഹൃത്തുക്കള്‍. വായന നല്കുന്ന സുഖവും ലഹരിയും എഴുത്തുപോലും നല്കാറില്ല. അറിയാത്ത ഒരു പാട് എഴുത്തുകാര്‍,പല നാട്ടുകാര്‍,പെട്ടെന്ന് പ്രിയ മിത്രമായി മാറുന്നു. സുഹൃത്തുക്കളെ വെറുതെ വിളിച്ച് കൊച്ചു വര്ത്തമാനം പറയുന്ന കാര്യത്തില്‍ ഞാന്‍ പൊതുവേ പിറകോട്ടാണ്. എന്നു വച്ച് സൌഹൃദം ഒരിക്കലും നഷ്ടമാകുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോഴും ഇന്നലെ കണ്ടപോലുള്ള സന്തോഷം പങ്കിടാറുണ്ട്. ഫോണ്‍ വിളിയില്‍ മഹാ പിശുക്കനാണ് ഞാന്‍. ഇനി അത് മാറുമെന്ന വിശ്വാസവുമില്ല. വായിക്കുന്ന പുസ്തകങ്ങളില്‍ ചിലതിനെ കുറിച്ച് റിവ്യൂ എഴുതാറുണ്ട്. അത് മറ്റുള്ളവര്‍ക്ക് എന്നതിനേക്കാള്‍ എനിക്ക് തന്നെ പിന്നീട് ഗുണപ്പെട്ടിട്ടുമുണ്ട്.

    ReplyDelete
    Replies
    1. ആ തിരക്കിനിടെ (പിശുക്കിനിടെയിലും) വായിച്ചതിനും കമന്റിയതിനും നന്ദി ..വായന തുടരട്ടെ..സൌഹൃദവും..

      Delete
  30. This comment has been removed by the author.

    ReplyDelete
  31. വളരെ നല്ല പോസ്റ്റ്. 'സമയമില്ല' എന്ന് പറയുന്ന മിക്കവരും വേണ്ട വിധത്തിൽ സമയം ഉപയോഗിക്കാൻ ശ്രമിക്കാത്തവരാണ് എന്നതാണ് പൊതുവെ അംഗീകരിക്കാത്ത സത്യം. പിന്നെ അത്യാവശ്യം 'മടി' കൂടിയാവുമ്പോൾ പറയുകയും വേണ്ട!

    സമയത്തിന്റെ ഒരുവർഷത്തെ കണക്കെടുപ്പ് നോക്കുമ്പോൾ ഇങ്ങനെയൊക്കെ കുറെ സംഭവങ്ങൾ ഉണ്ടല്ലേ? സത്യത്തിൽ ഇതൊരു പുതിയ തിരിച്ചറിവ് ആണ്, എന്നെ സംബന്ധിച്ചിടത്തോളം ഒരുതരം ലജ്ജാവഹമായ തിരിച്ചറിവ്!! ഇനിയെങ്കിലും വേണ്ടരീതിയിൽ സമയം വിനിയോഗിക്കണമെന്ന് ഇത് വായിച്ചപ്പോൾ തോന്നി.

    ഓവറാൾ പോസ്റ്റ് ഈസ് ഗുഡ്. ഐ വിൽ ഗീവ് യു 8.5 ഔട്ട് ഓഫ് 10!!

    ReplyDelete
  32. ഈ ബ്ലോഗിൽ എന്റെ പോസ്റ്റും പരാമര്ശി ക്കപ്പെട്ടതിനു നന്ദി

    ReplyDelete
  33. സമയം ഒരു പ്രധാന ഘടകം തന്നെ. പലപ്പോഴും ഒരു കാര്യത്തിലും സമയം പാലിക്കാന്‍ കഴിയുന്നില്ല എന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. മടി എന്ന വികാരമാണ് പലപ്പോഴും സമയം ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ നിന്നും തടുത്തു നിര്‍ത്തുന്നത്.
    എന്തിലും ഒരു ടൈം ടേബിള്‍ അത്യാവശ്യം തന്നെ.

    ReplyDelete
    Replies
    1. ഒരു ടൈം ടേബിള്‍ ഉണ്ടാക്കൂ കോയാ.. ആദ്യം അതിനു സമയം കണ്ടെത്തൂ .........

      Delete
  34. This comment has been removed by the author.

    ReplyDelete
  35. കുറേ മുൻപ് തന്നെ ഈ പോസ്റ്റ്‌ ശ്രദ്ധയിൽ പെട്ടിരുന്നുവെങ്കിലും ഇതൊന്നു മുഴുവൻ വായിച്ച് കമെന്റ് ചെയ്യാനുള്ള "സമയം" കിട്ടിയത് ഇപ്പോൾ മാത്രമാണ്. ഇത്രേം കുറച്ചു നീളമുള്ള ഒരു പോസ്റ്റ്‌ വായിക്കാൻ എന്തിനാ കുറേ "സമയം" എന്ന് ചിന്തിക്കാം. ശരിയാണ്. ഇത് വായിക്കാൻ കഷ്ടി അഞ്ചാറു മിനുട്ടുകൾ മാത്രമേ എനിക്ക് വേണ്ടി വന്നുള്ളൂ. പക്ഷേ ഈ അഞ്ചാറു മിനുട്ടുകൾക്കു വേണ്ടിയാണ് ഏകദേശം എട്ട് പത്തു ദിവസമായി ഞാൻ കാത്തിരുന്നത്. അപ്പോൾ ചോദിക്കാം, ഇതിനു മാത്രം എന്ത് മല മറക്കാൻ ഉണ്ടായിട്ടാണ് ഞാൻ ഇത്രേം വൈകി ഇത് വായിച്ചതെന്ന്. ഉത്തരം "സമയമില്ല" എന്ന് തന്നെയാണ്. കാരണം വ്യക്തിപരവും.

    സമയമില്ല എന്ന് പറയുന്നത് ഒരു തരം excuse തന്നെയാണ്. സംശയമില്ല. സമയം ഉണ്ടാക്കാൻ സാധിക്കും. ഈ പോസ്റ്റിൽ തന്നെ സൂചിപ്പിച്ച മഹത് വ്യക്തികൾക്കൊക്കെ തന്നെ ഒരു ദിവസത്തെ സമയം എന്നാൽ 24 മണിക്കൂർ തന്നെയാണ്. ആ സമയത്ത് അവർ പലതിനും സമയം കണ്ടെത്തിയിട്ടും ഉണ്ടാകും. എന്നാൽ സമയം ഒരു വ്യക്തിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നല്ല മറിച്ച് കാലവും വ്യക്തി സാഹചര്യവുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ഉദാഹരണത്തിന് നല്ല ആരോഗ്യമുള്ള ഒരു കാലത്ത് ഒരാൾ 24 മണിക്കൂറിനുള്ളിൽ ചെയ്തിരുന്ന പലതും കുറച്ചു കാലം കഴിഞ്ഞാൽ അയാൾക്ക്‌ ചെയ്യാൻ സാധിച്ചു കൊള്ളണം എന്നില്ല. ആ വ്യക്തിയുടെ സാഹചര്യ പ്രകാരം അയാൾക്ക്‌ ചെയ്യാൻ താൽപ്പര്യമുള്ള ഒരു കാര്യത്തിന് പോലും സമയം കിട്ടണം എന്നുമില്ല. കോളേജിൽ പോയി നന്നായി പഠിച്ചു കൊണ്ടിരുന്ന ഒരു പെണ്‍കുട്ടി പെട്ടെന്ന് പഠനം നിർത്തുന്നു. അവളുടെ വീട്ടിലെ സാഹചര്യങ്ങൾ മാറിയത് പ്രകാരം കോളെജിലേക്ക് ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യാൻ അവൾക്ക് സമയമില്ലാതായി. ഇവിടെ ഈ പറഞ്ഞതിൽ എവിടെയും ഒരിക്കലും ഒരാൾക്കും 24 മണിക്കൂർ എന്നത് കുറഞ്ഞു പോയിട്ടില്ല. അതേ സമയം കാലവും സാഹചര്യവും വ്യക്തികൾക്ക് വരുത്തുന്ന മാറ്റങ്ങൾ, അതാണ്‌ സമയമില്ലായ്മയെ പലപ്പോഴും ന്യായീകരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. പണ്ടൊക്കെ ഞാൻ സിനിമ കാണുമ്പോൾ അമ്മയെ വിളിക്കുമായിരുന്നു. അമ്മേ , ഈ സിനിമ ഒന്ന് വന്നു കാണൂ എന്ന് പറയും ..അമ്മ പറയും, അതിനൊക്കെ എവിടെയാണ് സമയം എന്ന്. ഞാൻ നോക്കുമ്പോൾ പ്രത്യേകിച്ച് ഒരു പണിയും കാണുന്നുമില്ല. അങ്ങിനെ നിർബന്ധിച്ചു സിനിമ കാണിക്കും. അമ്മ ഉറങ്ങിപ്പോകും. ചുരുക്കത്തിൽ സിനിമയും കാണില്ല, പണിയും നടക്കില്ല. സത്യത്തിൽ അമ്മക്കെന്താ ജോലി എന്ന് എനിക്ക് നോക്കിയാൽ കാണില്ല.. അത് അമ്മക്ക് മാത്രമേ അറിയൂ ..അത് പോലെ തന്നെ എന്റെ സമയം എവിടേക്കാണ് പോകുന്നതെന്ന് മറ്റൊരാൾക്ക് മനസിലാകണമെന്നില്ല.

    എന്റെ വ്യക്തിപരമായ നിരീക്ഷണത്തിൽ, സമയം കണ്ടെത്തി ഒരു പ്രവർത്തി ചെയ്യുമ്പോൾ കണ്ടെത്തുന്ന സമയത്തിന് ചെയ്യുന്ന പ്രവർത്തിയുമായി യാതൊരു വിധ ആത്മാർഥതയും പുലർത്താൻ ആകില്ല. മനുഷ്യൻ മനുഷ്യനായി തന്നെയാണ് ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും, അല്ലാതെ യാന്ത്രികമാകരുത് ചിന്തകളും പ്രവർത്തികളും. ടൈം ടേബിൾ വേണം, പക്ഷേ അതൊരു റിമോട്ട് കണ്ട്രോൾ ആകരുത് . നാളെ ഒരാളെ വിളിക്കണം എന്ന് കരുതി സമയം ഉണ്ടാക്കി വിളിക്കുമ്പോൾ ആ ബന്ധത്തിൽ ആത്മാർത്ഥത ഉണ്ടാകില്ല . അതേ സമയം, കാലത്തിനും സമയത്തിനും അതീതമായി ബന്ധങ്ങൾ നില നിർത്താൻ സാധിക്കുകയും വേണം. എന്തായാലും time management ഒരു പരിധി വരെ സമയമില്ലായ്മ ഒഴിവാക്കി തരും എന്ന് തന്നെ ഞാനും വിശ്വസിക്കുന്നു ...എന്തായാലും ഈ പോസ്റ്റ്‌ ഒരുപാട് ചിന്തിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല ..

    ഈ നല്ല പോസ്റ്റിനു ഒരായിരം ലൈക് ട്ടോ .. ആശംസകൾ

    ReplyDelete
    Replies
    1. സത്യത്തിൽ ചില പോസ്റ്റുകൾക്ക്‌ ചിലരുടെ കമന്റിനു വേണ്ടി നമ്മൾ കാത്തിരിക്കും..അങ്ങനെ പ്രിയ പ്രവിയുടെ കമന്റിനു വേണ്ടി ഞാൻ കാത്തിരുന്നു ..സത്യത്തിൽ എന്താണാവോ ഇദ്ദേഹത്തിനു, അല്ലെങ്കിൽ ഇയാളുടെ കമന്റിനു പ്രത്യേകത? എനിക്കറിയില്ല..പക്ഷെ പലപ്പോഴും പ്രവിയുടെ കമന്റു, ചാറ്റ് ഒക്കെ എനിക്ക് പ്രിയപ്പെട്ടതാവും...സമയമില്ല എന്നറിയുമ്പോഴും നാട്ടില ഉള്ളപ്പോൾ ഇടയ്ക്കിടെ വിളിച്ചു ശല്യപ്പെടുതുന്നതും, വിദേശത്ത് നിന്ന് മാസത്തിലൊരിക്കൽ (ഇനി രണ്ടു-മൂന്നു മാസത്തില ഒരിക്കൽ ആണ് പ്രതീക്ഷ) ആ ശബ്ദ ത്തിനു കാതോര്ക്കുന്നതും...........................

      Delete
  36. എൻറെ അഭിപ്രായത്തിൽ സൗഹൃദങ്ങളും സൗഹൃദങ്ങളെന്ന് നമ്മെ തെറ്റി ധരിപ്പിക്കുന്ന പരിചയങ്ങളും ഉണ്ട്. കുഴികുത്തി വിത്തിട്ട് വെള്ളമൊഴിച്ച് വേലികെട്ടി ഇടയ്ക്കിടക്ക് ഓർമ്മിപ്പിക്കാനും ഓർമ്മയുണ്ടെന്നറിയിക്കാനും ഓരോന്നുചെയ്ത് കാത്തുസൂക്ഷിക്കേണ്ട ചിലബന്ധങ്ങളുണ്ട്. എന്നാൽ ചിലത് സ്വാഭാവികമായി നമ്മെ പിൻതുടരുന്നു. നിശബ്ദമായി അറിയുന്നു. അറിയിക്കുന്നു. സൗഹൃദങ്ങൾ കണ്ടെത്താനും തുടരാനും ഓരോരുത്തർക്കും ഓരോ രീതികൾ എന്നുമാത്രം. സൗഹൃദങ്ങൾക്കുവേണ്ടി മനഃപൂർവ്വം സമയം കണ്ടെത്താൻ എനിക്കു കഴിയാറില്ല. പക്ഷേ, എഴുത്തിൽ, വായനയിൽ, രാഷ്ട്രീയവും-സാമൂഹികവുമായ ഇടപെടലുകളിൽ ഉത്തരവാദിത്വം നിർവ്വഹിക്കാൻ ഉള്ള പരിശ്രമങ്ങളിൽ സൗഹൃദങ്ങൾ സ്വാഭാവികമായി ഉണ്ടാകുന്നുണ്ട്. അതിൽ ആഴമുള്ളത് നിലനിൽക്കുന്നു. പരപ്പിലല്ലല്ലോ ആഴത്തിലല്ലേ കാര്യം.

    ReplyDelete
    Replies
    1. അതെ ആഴത്തിൽ തന്നെ കാര്യം...ആഴം ഉണ്ടാവട്ടെ..ആഴത്തിൽ

      Delete
  37. പ്രിയ അൻവറിക്കാ, എനിക്ക് ഒട്ടും സമയമില്ല, മരിച്ചുപോയ എന്റെ വായന ഞാൻ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ്..അതിൽ താങ്കൾ ഉൾപെട്ട ബ്ലോഗ്‌ ലോകം ഒരു കാരണമാണ്.വായിച്ചു നന്നായി...........പെരുമാതുറ ഔറങ്ങസീബ്

    ReplyDelete
    Replies
    1. വായന വീണ്ടും തുടങ്ങിയത് ഏതായാലും നന്നായി..

      Delete
  38. This comment has been removed by the author.

    ReplyDelete
  39. ടൈം മാനേജ്‌മന്റ്‌ ... അതൊരു കലയാണ്‌
    ചിലര്‍ സമയം ഭംഗിയായി വിനിയോഗിക്കുമ്പോള്‍ എന്നെപോലുള്ള അല്‍പ്പമെങ്കിലും അലസ മനോഭാവം ഉള്ളവര്‍ ഇക്കാര്യത്തില്‍ പകുതി പരാജയമാണെന്ന് പറയാം. കഴിഞ്ഞ വര്‍ഷം അന്‍വര്‍ജി വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് കണ്ടു മനസ്സില്‍ അസൂയ തോന്നിയിട്ടുണ്ട്. കൂടാതെ മറ്റു നിരവധി കാര്യങ്ങള്‍ക്കും അതിലിടക്ക് മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമുള്ള എന്നെപ്പോലുള്ള നിരവധി പേരുമായി ഫോണില്‍ ബന്ധപ്പെടാനും സൌഹൃദം പങ്കിടാനുമൊക്കെ സമയം കണ്ടെത്തുന്ന അങ്ങ് എനിക്ക് അല്‍പ്പമെങ്കിലും ഇന്‍സ്പിരേഷന്‍ ആയെങ്കില്‍ അതില്‍ അത്ഭുതമില്ല തന്നെ. കാലത്തു ഓഫീസിലേക്കും വൈകീട്ട് വീട്ടിലേക്കുമുള്ള യാത്രയില്‍ ഒരു പുസ്തകം കയ്യില്‍ കരുതി പത്തു പതിനഞ്ചു പേജ് വായിക്കുക എന്ന നല്ല ശീലം എന്നില്‍ മുള പൊട്ടിയതിന് അങ്ങൊരു നിമിത്തമാണ് എന്ന് പറയാതെ വയ്യ.

    സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴില്‍ സമ്പ്രദായങ്ങള്‍ നല്‍കുന്ന സമയ പരിമിതിയും ഞാനും എന്റെ കുടുംബിനിയും ജോലിക്ക് പോകുന്നു എന്നതിനാല്‍ നേരിടുന്ന വീട്ടുജോലികളിലെ സമയദൌര്‍ലഭ്യവുമൊക്കെ കടമ്പകള്‍ ആണെന്നിരിക്കിലും സമയ സംബന്ധിയായ ഒരു വീണ്ടു വിചാരത്തിന് ഈ കുറിപ്പ് ഒരു പ്രചോദനമാവും എന്ന് തോന്നുന്നു.

    എത്ര കണ്ടു പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു എന്നത് കുറച്ചു നാള്‍ കഴിഞ്ഞ് ഒരു അപഗ്രഥനം നടത്തി നോക്കട്ടെ. വളരെ നല്ല പോസ്റ്റ്‌. നന്നായി കുറിച്ചു..... അന്‍വര്‍ജി

    ReplyDelete
  40. നന്ദി പ്രിയ വേണുവേട്ടാ ഈ വാക്കുകള്‍ക്കും അതിലൊളിപ്പിച്ച സ്നേഹത്തിനും...

    ReplyDelete
  41. താങ്കളുടെ സഹൃദം ലഭിക്കാന്‍ ഇനി എത്ര സമയം ഞാന്‍ കാത്തിരിക്കണം അന്‍വര്‍ ഭായ് ?

    ReplyDelete
  42. സമയമില്ല സമയമില്ല സമരമെത്തി........

    ReplyDelete
  43. സമയം കിട്ടതോണ്ട് ഇത് ഇതുവരെ വായിക്കാന്‍ പറ്റിയില്ല.. :p

    ReplyDelete