(വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകള്‍ എഴുതി സൂക്ഷിക്കുന്ന പതിവ് പണ്ടെപ്പോഴോ ഉണ്ടായിരുന്നു..ക്രമേണ അത് നഷ്ടമായി ..പിന്നെ അത് മടക്കി കൊണ്ടുവന്നത് 2010 ല്‍ ആണ്. ഇപ്പോഴും തുടരുന്നു..ഓരോ വര്‍ഷത്തെയും വായനയുടെയും ആവര്‍ത്തന വായനയുടെയും കുറിപ്പുകള്‍ ബ്ലോഗില്‍ എഴുതാന്‍ ശ്രമിക്കുന്നു. നോവല്‍, കഥ, കവിത, വൈജ്ഞാനിക സാഹിത്യം എന്നിങ്ങനെ വ്യത്യസ്ത തലക്കെട്ടുകളില്‍. 2012 വരെയുള്ള കുറിപ്പുകള്‍ ഘട്ടം ഘട്ടമായി ബ്ലോഗ്ഗിക്കൊണ്ട് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തുടരാം എന്ന പ്രതീക്ഷയാണ്..)
ആത്മ കഥ / ജീവ ചരിത്രം / ജീവിത രേഖകള്‍
1. ബഷീര്‍ - കിളിരൂര്‍ രാധാകൃഷ്ണന്ബഷീരിനെപറ്റി സഹോദരന്‍ അബൂബക്കര്‍ ഓര്‍മ്മിക്കുന്നു. ആഖ്യാനത്തിന് വല്ലാത്ത 'ബഷീറിയന്‍' ടച്ച്. നാം കുറെ നേരത്തേക്ക് ബേപ്പൂര്‍ സുല്‍ത്താനൊപ്പം. വര്‍ഷങ്ങള്‍ക്കു മുന്‍പ് അദേഹത്തെ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയത് ഓര്‍മയില്‍ വീണ്ടും എത്തി. ബഷീറിനെ അറിയുന്നവരൊക്കെ വായിക്കേണ്ട പുസ്തകം.
2. വിസ്മയാനുഭൂതികളുടെ പുര വൃത്തം - ജോണ്‍സന്‍
ചലത് ചിത്ര രംഗത്തെ വ്യക്തിക ളോ ടോതുള്ള അനുഭവ കുറിപ്പുകള്‍. ക്രിക്കറ്റ് ഭ്രാന്തനായ നാഗേഷ് നെടുമുടി വേണുവേ കാണാനെത്തുന്നത് പോലെ രസകരമായ അനുഭവങ്ങള്‍.
3. ആമേന്‍ - സിസ്റ്റര്‍ ജെസ്മി
വെറുതെ പ്രശസ്തിക്കു വേണ്ടി എഴുതി എന്നല്ലാതെ, ഒന്നും ഇതില്‍ നിന്ന് ലഭിക്കില്ല. അടിചെല്പിക്കപ്പെട്ട സന്യാസം അതല്ല എന്നാര്‍ക്കും അറിയാം.
4. ഈ ജീവിതം കൊണ്ട് ഇത്ര മാത്രം - മാധവി കുട്ടി ( കമല സുരയ്യ)
തനതു ശൈലിയില്‍ കുറെ ലേഖനങ്ങള്‍. ഒപ്പം കഥ എന്നോ കവിത എന്നോ പറയാന്‍ പറ്റാത്ത ചില ശീലുകള്‍. ഇസ്ലാം ആശ്ലേഷ ശേഷം എഴുതപ്പെട്ടവ ആണ് ഏറെയും.
5. മാനത്തിന്റെ പേരില്‍ - മുഫ്തര്‍ മയി
ഗോത്ര ഭരണവും പ്രാകൃത അനാചാരങ്ങളും നടമാടുന്ന പാകിസ്ഥാന്‍ പ്രവിശ്യയില്‍ ഒരു വനിത അനുഭവിച്ച ത്യാഗങ്ങള്‍. ഇതും ഇസ്ലാമിന്റെ പേരില്‍ ന്യായീകരിക്കാന്‍ ശ്രമം നടക്കുനതാണ് വിചിത്രം. കൂട്ട ബലാല്‍ സംഗ ശേഷം ഉണതപ്പെട്ട ഉയര്തപെട്ട സ്ത്രീത്വത്തിന്റെ അപൂര്‍വ വാങ്ങ്മായ ചിത്രം. മാനവ കുലത്തില്‍ ഇങ്ങനെയും അക്രമികളോ എന്ന അവിശ്വസനീയമായ ദുഖകരമായ ചിന്തയും.
6. മാഡം ക്യൂറി - ശാസ്ത്ര ലോകത്തെ അത്ഭുത വനിത - സിന്ധു എസ നായര്‍
ഒരു ജീവിതം ശാസ്ത്രതിനായി സമര്‍പ്പിച്ച ദമ്പതികളുടെ ഹൃദ്യമായ ജീവിത കഥ ഉള്ളില്‍ തട്ടും വിധം വരച്ചു കാട്ടുന്നു. പരിശ്രമത്തിന്റെയും ധിഷണയുടെയും ഉദാത്തമായ സമ്മേളനം ഇങ്ങനെ വല്ലപ്പോഴും മാത്രം ലോകത്ത് സമ്മേളിക്കുന്നു. സമര്‍പ്പണത്തിന് ഇത്ര പക്വമായ ഉദാഹരണങ്ങള്‍ ഉണ്ടോ എന്ന് അതിശയിപ്പിക്കുന്ന അത്ഭുത കഥ!
7. ജീവിതം / കോഴിക്കോട് - മാമു കോയ - താഹ മടായി
കൊഴികോടിന്റെ, വിശേഷിച്ചു, കുറ്റിചിരയുടെ ഗ്രാമ്യ ഭാവം മുറ്റി നില്‍ക്കുന്ന ചിത്രങ്ങള്‍ സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.
8. മൂന്നു കമ്മ്യൂണിസ്റ്റ് ജീവിതങ്ങള്‍ - ഒരു പുനര്‍ വായന - ബാബു ഭാരത്വജ്
വീ എസ, പി കൃഷ്ണ പിള്ള, ഈ എം എസ ഇവരാണ് മൂന്നു ജീവിതങ്ങള്‍. ഇടയ്ക്കു എ കെ ജി യും കടന്നു വരുന്നു. ഇത്തരം ജീവിതങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിച്ചു വയിക്കപെടെണ്ടത് തന്നെ.
9. ഡാര്‍വിന്റെ ആത്മ കഥ - പരിഷത്ത്
സൈന്ധാന്ധികന്റെ ജീവിത കഥ. ശാസ്ത്രകാരന്‍ എന്നതിലുപരി ഡാര്‍വിന്‍ അതാണല്ലോ? നന്നായി എഴുതപ്പെട്ടിരിക്കുന്നു. 10. ഇന്ദ്ര ധനുസ്സിന്റെ തീരത്ത് - ഭാരതി തമ്പുരാട്ടി
മലയാളിയെ പാടി ഉണര്‍ത്തിയ പ്രിയ വയലാറിനെ പറ്റി ഭാര്യ ഭാരതി തമ്പുരാട്ടി ഓര്‍മിപ്പിക്കുന്നു. ഇതിലെ ഗാന ഗന്ധര്‍വന്‍ യേശുദാസിനെപ്പറ്റി വന്ന പരാമര്‍ശം വിവാദമായി. വയലാര്‍ ജീവിതത്തിലെ അപൂര്‍വ രംഗങ്ങള്‍, അമ്മയുമായി ഉള്ള ആത്മ ബന്ധം, സിനിമയുടെ മാസ്മര ലോകത്തേക്കുള്ള കയറ്റം അങ്ങിനെ ഒട്ടേറെ ഹൃദയ ഹാരിയായി പറഞ്ഞിരിക്കുന്നു.
11. ഓര്‍മകളില്‍ ഒരു വസന്ത കാലം - ബി ഹൃദയ കുമാരി
കലാലയ ഓര്‍മകളെ പറ്റിയുള്ള സുന്ദരമായ ചെപ്പുകള്‍. ഇത് വായിക്കേ, വീണ്ടും കലാലയത്തില്‍ എത്തിയത് പോലെ. പഠിച്ച കലാലയത്തിലേക്ക് ഒന്ന് കൂടി എത്താന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്?
12. കാലം മായ്ക്കാത്ത പാദ മുദ്രകള്‍ - രാജീവ് ഗോപാലകൃഷ്ണന്‍
മുപ്പത്തി രണ്ടു മഹാരധന്മാരെ പറ്റി ഉപന്യാസങ്ങള്‍.
13. ആദ്ധ്യാത്മ പിതാവും മഹാത്മാവും നേര്‍ക്ക് നേര്‍ - കൊട്ടൂക്കര ശ്രീധരന്‍
ഗാന്ധിയും നാരായണ ഗുരുവും കണ്ടു മുട്ടുന്ന രംഗം വിവരിക്കുന്നു. പ്രതിപാദ്യം അത്ര രസകരമല്ല.
14. BA and BAPU - Mukul Bhai
Some glimpses of life of mahatma Gandhi and Kasthoorba. The extra ordinary couple; unusual relation; so ...
ശാസ്ത്രം / സാങ്കേതികം
15. മനുഷ്യന്റെ പുസ്തകം - എം ശിവ ശങ്കരന്ജനിതക എഞ്ചിനീയറിംഗ് തുടങ്ങി, ജീനോം പരീക്ഷണം വരെ പ്രതിപാദ്യം. ഒപ്പം ധാര്‍മികതയെ കൂടി പരിഗണിച്ചിരിക്കുന്നു എന്നത് ഒരു സവിശേഷത.
16. ഈ പ്രപഞ്ചത്തില്‍ നാം തനിച്ചല്ല - ഹമീദ് ഖാന്‍
നാസ്ഥികതയില്‍ ഊന്നി ആണ് അവതരണം എങ്കിലും ജനിതക ശാസ്ത്രം ഒക്കെ ഭംഗിയായി വിവരിക്കുന്നു.
17. നാനോ ടെക്നോളജി - ഡോ. സാബു
വിഷയത്തെ പറ്റി നല്ല ഒരു ആമുഖം. ഇന്ത്യ യുടെ നേട്ടങ്ങള്‍ കുറെ കൂടി എടുത്തു പറയേണ്ടതുണ്ട്.
വിമര്‍ശന പഠനം
18. ഓ വി വിജയന്‍ - ഇതിഹാസത്തിന്റെ കയ്യൊപ്പ് - ഹരി കൃഷ്ണന്ഖസാക്കിന്റെ ഇതിഹാസകാരനെ പറ്റി പടിചെഴുതിയ നിരവധി പുസ്തകങ്ങളില്‍ നന്നായി വായിക്കപെടെണ്ട ഒരു കൃതി.
19. മലയാള നോവലിന്റെ നൂറു വര്‍ഷങ്ങള്‍ - അന്ധനായ ദൈവം - ഡോ. പി കെ രാജ ശേഖരന്‍
ചന്തു മേനോനില്‍ തുടങ്ങി, തകഴി, ദേവ്, ബഷീര്‍, ഓ വി വിജയന്‍, ആനന്ദ്, വി കെ എന്‍, മലയാറ്റൂര്‍ ഇവരുടെ സംഭാവനകളെ വിലയിരുത്തുന്ന ശ്രദ്ധേയ പഠനം. (സി രാധാകൃഷ്ണനെ കണ്ടില്ല) നോവലുകളുടെ ഭൂമിക നന്നായി പഠിച്ചു കൊണ്ട് തന്നെ എഴുതപ്പെട്ടു.
20. അഴീകോട് വിമര്‍ശിക്കപ്പെടുന്നു - ആര്‍ പവിത്രന്‍
സുകുമാര്‍ അഴീകൊടിനെ ശക്തിയുക്തം വിമര്‍ശിക്കുന്ന ഈ കൃതിയില്‍ ജീവിതവും പ്രണയവും ഒക്കെ കടന്നു വരുന്നു. വ്യക്തി വിരോധം ഇതിന്റെ പിന്നില്‍ നമുക്ക് കാണാന്‍ കഴിയും.
21. സ്വപ്ന കുംബ സാരം - യു എ ഖാദര്‍
ഖാദറിന്റെ കഥകളും അവയെ ആധാരമാക്കി നിരീക്ഷണങ്ങളും പഠനങ്ങളും.
22. നഗരത്തില്‍ പറഞ്ഞ സുവിശേഷം - ഡോ. കെ വി തോമസ്
മലയാള നോവലിലെ നഗരങ്ങളുടെ പരാമര്‍ശങ്ങളെ പറ്റി പഠനം. ഒട്ടേറെ നോവല്‍ ഭൂമികയിലൂടെ നമുക്ക് കടന്നു പോകുവാന്‍ കഴിയുന്നു.
ആരോഗ്യം
23. ഭാരതീയ മന ശാസ്ത്രത്തിനു ഒരു ആമുഖം - നിത്യ ചൈതന്യ യതിയതി മന ശ്സ്ത്രത്തിന്റെ ഭാരതീയ ദര്‍ശനങ്ങളെ പറ്റിയും സംഭാവനകളെ പറ്റിയും പരാമര്‍ശിക്കുന്നു. ഈ മഹത്തായ പാരമ്പര്യത്തില്‍ ഇത്തരം സംഭാവനയും ഉണ്ടെന്ന അറിവ് നമ്മെ ഉണര്‍ത്തുന്നു.
24. ജീവിത ശൈലീ രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും - ഡോ. പദ്മ കുമാര്‍
രോഗത്തെ പറ്റിയും ആരോഗ്യ വ്യവസ്ഥയെ പറ്റിയും statistical അവലൊകനതൊ ടെയുള്ള പഠനം.
25. മനശാസ്ത്രം - മനസ്സിന്റെ കാണാപ്പുറം - ഡോ. എന്‍ എം മുഹമ്മദ് അലി
ഫ്രോയിഡ് ഉള്‍പ്പെടെ വിവിധ മന ശാസ്ത്ര കാരന്മാരെ വിശകലനം ചെയ്യുന്നു. നോം ചോസ്കി യെയും രംഗത്ത് ഇറക്കിയിട്ടുണ്ട്. ഇടതു പക്ഷമാക്കാനുള്ള ശ്രമം പുസ്തകത്തിന്റെ അന്ത സത്ത തകര്‍ത്തോ എന്ന് സംശയം.
26. ശസ്ത്ര ക്രിയ ശാസ്ത്രം സാധാരണക്കാര്‍ക്ക് വേണ്ടി - ഡോ. ദയാനന്ദന്‍
വിവിധ തരം ശസ്ത്രക്രിയാ രീതികളെ പറ്റി സാധാരണക്കാരന് വേണ്ടി ഇറക്കപ്പെട്ട പുസ്തകം. വളരെ അഭിനന്ദനം അര്‍ഹിക്കുന്നു. ഇത്തരം പുസ്തകം മലയാളത്തില്‍ വേറെ ഇല്ലെന്നു തോന്നുന്നു.
സാമൂഹ്യ വിമര്‍ശനം
27. കോടതികള്‍ ക്ഷോഭിക്കുന്നതാര്‍ക്ക് വേണ്ടി - ഡോ. എന്‍ കെ ജയ കുമാര്അന്ന് നടന്ന സംഭവ വികാസങ്ങളില്‍ കോടതി ഇടപെടല്‍ ശരിയോ; പക്ഷ പാത പൂര്‍ണമോ എന്നൊക്കെ അന്വേഷിക്കുന്ന ഇടതു പക്ഷ കൃതി. താത്കാലിക പ്രസക്തിയെ ഉള്ളൂ..
28. സമരോല്സുകമായ മതേതരത്വം - കെ ഈ എന്‍
തീവ്ര ഹിന്ദുത്വം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പ്രതിപാദിക്കുന്നു. കഷ്ടം എന്താണെന്നു വച്ചാല്‍, തികച്ചു 'മതേതര' ജീവിതം നയിച്ചിട്ടും, കെ ഈ എന്‍ 'മുസ്ലിം' കളിക്കുന്നു എന്ന ആരോപണത്തിന് ഈ പുസ്തകം ഇട വരുത്തി.
29. കളിക്കളത്തിലെ സ്ത്രീ യുടെ മതം - മഹ്മൂദ്
പര്‍ദ്ദ വിവാദവുമായി ബന്ധപ്പെട്ട കൃതി. മുസ്ലിം തീവ്രത ഇവിടെ പരാമര്‍ശം. സാനിയ മിര്‍സ പര്‍ദ്ദ ധരിക്കണം എന്ന മട്ടില്‍ ചില വിവാദങ്ങള്‍ ഓര്‍ക്കുമല്ലോ?
(30-63 അടുത്ത പോസ്റ്റില്‍)
തങ്ങാ ഉടച്ചു ...
ReplyDeleteബാക്കി വായിച്ചു നോക്കീട്ട് !
നല്ല ഒരു പോസ്റ്റാണ്, കൂടുതൽ അറിയാൻ കഴിഞ്ഞു, പുതിയ പുക്കുകൾ വായിക്കാൻ ശ്രമിക്കുന്നവർക്ക് ഈ കുറിപ്പ് നന്നായിരിക്കും
ReplyDeleteവ്യത്യസ്തമായ ഒരു പോസ്റ്റ്..,.. മനോരമ വാരാന്തപ്പതിപ്പില്‍ വരുന്ന പുസ്തക പരിചയത്തെ ഓര്‍മിപ്പിച്ചു.. പുസ്തകത്തിന്റെ ഉള്ളടക്കത്തെ പറ്റിയോ എഴുത്തുകാരനെ പറ്റിയോ കുറച്ച കൂടി വിവരണം ഉണ്ടായാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു..
ReplyDeleteഎന്റെ ജീവിതം - അഡ്വ ജി ജനാര്‍ദ്ദനക്കൂറുപ്പ്
ReplyDeleteഈ പുസ്തകം വെറും ആത്മകഥ മാത്രമല്ല ഒരു കാലത്തിന്റെ ചരിത്രവും മറ്റെങ്ങും കിട്ടാത്ത നുറുങ്ങ് കഥകളാലും സമ്പന്നമാണ്
വികെ ആദര്‍ശ്
കുറെ പുസ്തകങ്ങളെ പരിചയപ്പെടുത്തി സന്തോഷം നന്ദി....!
ReplyDeleteപല പുസ്തകങ്ങളും ആദ്യമായി പരിചയപ്പെട്ടു. നന്ദി.
ReplyDeleteപ്രതികരിച്ച ഏവര്‍ക്കും നന്ദി..
ReplyDeletesanthosham anwer ikka grt
ReplyDeletewww.hrdyam.blogspot.com
വായിച്ചതിലുമേറെ വായിക്കാനുണ്ടെന്നു ഞാന്‍ തിരിച്ചറിയുന്നു...:)
ReplyDelete