മരണാനന്തരം എന്താണ് ഒരാള്‍ക്ക് ബാക്കി? മതങ്ങള്‍ മറ്റൊരു ജീവിതത്തെ പറ്റി പറയുന്നു. അതല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്; മരിച്ചു ഒരു വ്യക്തിയുടെ മരണശേഷം ഇവിടെ, ഈ ഭൂമിയില്‍, എന്താണ് ബാക്കി എന്നതാണ്. മരിച്ചയാളുടെ നന്മകളെ നാം വാഴ്ത്തുന്നു. തിന്മകളെ കഴിവതും മറക്കുന്നു. ഒപ്പം പ്രതാപവും ധന ശേഷിയും അനുസരിച്ച് (പലപ്പോഴും അതിനപ്പുറവും) 'ചടങ്ങുകള്‍' നടത്തുന്നു. സഞ്ചയനം ആയാലും ഖതം അടിയന്തിരം ആയാലും ശുശ്രൂഷ ആയാലും വിഭവ സമൃദ്ധം.
മരണാനന്തര ജീവിതത്തെ പറ്റി മാത്രമല്ല, ഇഹലോകത്തെ അവശേഷിപ്പുകളെ പറ്റിയും മതങ്ങള്‍ പറയുന്നുണ്ട്. അയാള്‍ ചെയ്തു വച്ച നന്മയും തിന്മയും അയാള്‍ക്കൊപ്പം മരിക്കുന്നില്ല എന്നത്രെ അത്. യുക്തി വാദികളും മത രഹിതരും ഉള്‍പ്പെടെ എല്ലാവരും ഇത് അംഗീകരിചെക്കാം. മരണാനന്തര ചടങ്ങിലെ ഭക്ഷണ വൈവിധ്യം അയാളുടെ മരണാനന്തര ജീവിതത്തെയോ അവശേഷിക്കുന്നവരുടെ ഇഹലോക ജീവിതത്തെയോ സ്വാധീനിക്കുന്നില്ല എന്നും രണ്ടിനും ഒരു ഗുണവും ചെയ്യില്ലെന്നും ആരും സമ്മതിക്കും. 'നാട്ടു നടപ്പിനു' എന്നൊരു ന്യായം (?) മാത്രമാണ് ഈ ചടങ്ങുകളുടെ ഒക്കെ ആധാരം. ഒഴുക്കിനെതിരെ നീന്താന്‍ പൊതുവെ തയ്യാറല്ല ആരും. അതിനു സന്നദ്ധനായ ഒരു സാധാരണക്കാരനെ പറ്റിയാണ് ഈ കുറിപ്പ്.
സുകുമാര പണിക്കര്‍ എന്ന നാട്ടിന്‍ പുറത്തുകാരന്‍ എഴുപതോളം വര്‍ഷങ്ങള്‍ ജീവിച്ചു രോഗാതുരനായി മരിച്ചു. ഏക മകന്‍ വായിക്കുവാനായി ഒരു വില്‍പത്രം എഴുതി വച്ചിരുന്നു. തന്റെ ശവം കുളിപ്പിക്കരുതെന്നും നേരത്തെ ദഹിപ്പിക്കണമെന്നും തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ എഴുതപ്പെട്ടിരുന്നു. ഏറ്റവും പ്രധാന നിര്‍ദേശം താഴെ പറയുന്നു..
"........ എന്റെ മരണാനന്തരം സഞ്ചയനം നടത്തരുത്. അതിനു കാപ്പി, ഭക്ഷണം തുടങ്ങിയവയ്ക്ക് എന്ത് തുക ചിലവാക്കാന്‍ ഉദ്ദേശിക്കുന്നുവോ, ആ തുകക്ക് പുസ്തകങ്ങള്‍ വാങ്ങി ദേശായി ഗ്രന്ഥശാലയ്ക്ക് നല്‍കുക. മോനേ, നിനക്കതു സന്തോഷം നല്‍കുന്ന കാര്യമാണല്ലോ? ............."
വായനാപ്രിയനും എന്റെ ബാല്യകാല സുഹൃത്തുമായ മകന്‍ അതിനു തയ്യാറായി പുസ്തകങ്ങളും അത് സൂക്ഷിക്കാന്‍ അലമാരയും നല്‍കി. പിതാവിന് ഇഷ്ടമാവില്ല എന്ന കാരണത്താല്‍, അദേഹത്തിന്റെ ഫോട്ടോ പോലും ഈ അലമാരക്കൊപ്പം പ്രദര്‍ശിപ്പിക്കാന്‍ മകന്‍ അനുവദിച്ചുമില്ല. ഒരു പക്ഷെ, ഈ കുറിപ്പ് പോലും പിതാവിനും മകനും ഇഷ്ടമായില്ല എന്ന് വരും. കാരണം, പ്രചാരണം അവര്‍ ഉദ്ദേശിച്ചിട്ടില്ല. എങ്കിലും, ഈ സന്ദേശം പ്രചരിക്കേണ്ടത് തന്നെ എന്ന സദുദ്ദേശമാണ് ഇതിനാധാരം.
അക്ഷരം എന്നാല്‍ തന്നെ ക്ഷരം അഥവാ നാശം ഇല്ലാത്തതു എന്നാണ്. അക്ഷരപ്പുരകള്‍ ആള്‍ ശേഷിയും ധന ശേഷിയും കുറഞ്ഞ ഇടങ്ങളാണ്. 'സപ്താഹത്തിനു' വാരി കോരി നല്‍കുന്നവര്‍ ഗ്രന്ഥ ശാലകളെ അത്ര പരിഗണിക്കാറില്ല. ആയതിനാലും ഇത്തരം അപൂര്‍വതകള്‍ ഉയര്‍ത്തി കാട്ടേണ്ടതുണ്ട്. ഇത് ആര്‍ക്കെങ്കിലും മാതൃക ആയെങ്കില്‍!
നല്ല കാര്യം
ReplyDeleteനിങ്ങളുടെ പുന്യപ്രവര്‍ത്തികള്‍ നിങ്ങളോടൊപ്പം ബാക്കിയാവുന്നതും സ്വത്തുക്കള്‍ അനന്തരാവകാശികള്‍ക്ക് വേണ്ടിയുള്ളതും എന്നത്രേ നബിയുടെ അധ്യാപനം.
ReplyDeleteനല്ല പോസ്റ്റ്. ,. ആശംസകള്‍.
"........ എന്റെ മരണാനന്തരം സഞ്ചയനം നടത്തരുത്. അതിനു കാപ്പി, ഭക്ഷണം തുടങ്ങിയവയ്ക്ക് എന്ത് തുക ചിലവാക്കാന്‍ ഉദ്ദേശിക്കുന്നുവോ, ആ തുകക്ക് പുസ്തകങ്ങള്‍ വാങ്ങി ദേശായി ഗ്രന്ഥശാലയ്ക്ക് നല്‍കുക. മോനെ, നിനക്കതു സന്തോഷം നല്‍കുന്ന കാര്യമാണല്ലോ? .............
ReplyDeleteEnikkum ithethratholam Santhosham undakki ennu paranjariyikkuka Vayya....!
ഇത് അന്നൊരിക്കൽ വായിക്കപ്പെടാം
ReplyDeleteമരണാനന്തരം നടത്തുന്ന ചടങ്ങുകള്‍ പലതും നൂറു ശതമാനവും അനാവശ്യം തന്നെയാണ് എന്ന കാര്യത്തില്‍ യാതൊരു അഭിപ്രായ വെത്യാസവും എനിക്കില്ല ഒരിക്കല്‍ കവി അയ്യപ്പന്‍ പറഞ്ഞ ഒരു കാര്യമാണ് എനിക്ക് ഓര്മ വരുന്നത് ജീവിച്ചിരിക്കുന്ന നേരത്ത് ഒരു പിടി അരി നല്‍കാത്തവന്‍ മരിച്ചിട്ട് വാഴിക്ക് അരിയിടുന്നത്തില്‍ എന്ത് അര്‍ഥം
ReplyDeleteപിന്നെ എല്ലാം നാട്ടാചാരം കുറെ പുരോഹിതന്മാര്‍ക്ക് കഞ്ഞി കുടിച്ചു പോവണ്ടേ
അത് നല്ലത് തന്നെ, മരണാനന്തരം കണ്ണുകളും കരളും ദാനം ചെയ്യുന്നതും മരണാനന്തര ചടങ്ങിന്‍റെ ചിലവുകൊണ്ട് നാടിനു ഉപയോഗമുള്ള കാര്യങ്ങള്‍ ചെയ്യുന്നതും.
ReplyDeleteഅല്ലാ, ഈ മരിച്ചവരുടെ ആത്മാവിനു ശാന്തി കിട്ടാന്‍ ഇത്രേം ചടങ്ങുകളുടെ ആവശ്യമുണ്ടോ? അപ്പൊ ഈ ആചാരങ്ങള്‍ കണ്ടുപിടിക്കുന്നതിനു മുന്നേ ഉണ്ടായിരുന്ന ദശലക്ഷത്തോളം ആളുകളുടെ ആത്മാക്കള്‍ ഇപ്പോഴും നമുക്ക് ചുറ്റിനും അലയുകയാണോ???? പഹവാനെ!!!
മരണാനന്തര ചടങ്ങിലും രുചിഭേതങ്ങള്‍ തിരയുന്ന കാലത്ത് ... മരണ വീട്ടിലെ വിഭവത്തില്‍ രുചി കുറഞ്ഞതിനു തമ്മില്‍ തല്ലിയ വാര്‍ത്ത നമ്മുടെ നാട്ടില്‍ നിന്ന് തന്നെ കേട്ട് നമ്മള്‍ മൂക്കത്ത് വിരല്‍ വെച്ച കാലത്ത്.. ഇങ്ങനൊരു വില്‍പത്രം വായിച്ചു കേട്ടത് തന്നെ ഒരു പാട് സന്തോഷം തരുന്ന കാര്യമാണ്... ആ മകനെ പോലെ എനിക്കും..,,
ReplyDeleteനന്ദി മാഷെ....
ചിന്തകളുടെ ചിന്തുകള്‍ ഉടനടി സംക്രമിച്ചതില്‍ സന്തോഷം....അന്നൊരിക്കലെന്നല്ല, എന്നൊരിക്കലും വായിക്കപ്പെടട്ടെ..
ReplyDeleteവളരെ സന്തോഷം തോന്നുന്നു , നല്ല വാക്കുകള്‍ അറിയാനായി .
ReplyDeleteചിലരെങ്കിലും സമൂഹത്തിനു ഇത്തരം നല്ല മാതൃകകള്‍ കാട്ടി തന്നിരുന്നു എങ്കില്‍ എന്നാശിക്കുന്നു , കഴിഞ്ഞ ദിവസം വായിച്ചു , കല്യാണ ചിലവിനു ഒന്നര കോടി ചിലവാക്കി , വധു ആകാശത്തൂടെ പറന്നിറങ്ങിഎന്നൊക്കെ . ഇത്തരം ആര്‍ഭാടം കൊണ്ട് ആര് എന്ത് നേടുന്നു വിവാഹം ആഘോഷമാക്കുന്നതില്ലല്ല ജീവിതം ആഘോഷമാക്കാന്‍ മാതൃക ആക്കാനാവണം നാം ശ്രദ്ധിക്കേണ്ടത് .......പുതുവല്‍സര ആശംസകള്‍ സ്നേഹപൂര്‍വ്വം പുണ്യവാളന്‍
@ ഇനി ഞാന്‍ മരിക്കില്ല
Really happy to see this Anwar. Wrote well. Wish you well
ReplyDeleteLove,
RC
മരിച്ചാൽ ഫോട്ടോയ്ക്ക് പൂമാലയിട്ട് ആൾക്കാർക്ക് ചായസൽക്കാരം നടത്തി സഞ്ചയനം അടക്കമുള്ള ചടങ്ങുകൾ നടത്തെരുതെന്ന് വിൽപ്പത്രത്തിൽ എന്റെ പിതാവ് എഴുതി വെച്ചിരുന്നു. പക്ഷെ, മറ്റ് ബന്ധുക്കളുടെ എതിർപ്പുകൾ മറികടന്ന് എനിക്കത് നടപ്പിലാക്കാനായില്ല. ആണ്ട് ദിവസം പൂജ നടത്തുന്ന കാര്യത്തിലും ഒരുപാട് എതിർത്ത് നോക്കി. പക്ഷെ തറവാട്ടിൽ ജീവിക്കുന്ന സഹോദരങ്ങളുടേയും അമ്മയുടേയും വാദം മറ്റൊരു തരത്തിൽ ആയിരുന്നു. ‘നീ ഇവിടെയല്ല ജീവിക്കുന്നത്. നാട്ടുകാരോട് മുഴുവൻ സമാധാനം ബോധിപ്പിക്കേണ്ടത് ഞങ്ങളാണ്.’ എനിക്കവിടെ തോറ്റുകൊടുക്കേണ്ടി വന്നു.
ReplyDeleteഅച്ഛൻ എന്നോട് ക്ഷമിക്കുമെന്നെനിക്കറിയാം. കാരണം ഞാൻ ആവുന്നത് ശ്രമിച്ചിട്ടുണ്ട്. എന്തായാലും എന്റെയും ഭാര്യയുടേയും കാര്യത്തിൽ ഞങ്ങൾ എഴുതി വെക്കുന്നത് കണിശമായി അത് നടപ്പിലാക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നതായിരിക്കും. ആദ്യം മരിക്കുന്ന ഒരാൾ മറ്റേയാളുടെ കാര്യത്തിലെങ്കിലും അത് നടപ്പിലാക്കിയിരിക്കും. ഒരുമിച്ച് മരിച്ചുപോയാൽ എന്താകുമെന്ന് മാത്രം അറിയില്ല. മരിച്ചുപോയവന്റെ ആഗ്രഹങ്ങൾക്കൊരു വിലയും ഇല്ല. നാട്ടുകാരുടെ താൽപ്പര്യങ്ങൾക്കാണ് പ്രാധാന്യം എന്നത് കഷ്ടമാണ്.
അങ്ങനെ നോക്കിയാൽ ശ്രീ.സുകുമാരപ്പണിക്കരേയും അദ്ദേഹത്തിന്റെ ആഗ്രഹം നടപ്പിലാക്കിയ പുത്രനേയും നമിക്കാതെ വയ്യ.
വായിച്ചു.ആശംസകള്‍ .
ReplyDeleteഅറിയപ്പെടാത്ത ഇത്തരം നന്മകള്‍ ആരും അറിയാതെ ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് തോന്നുന്നത്.
ReplyDelete╭ ━ ━ ━ ╮ ╭ ━ ━ ━ ╮ ┈ ┏ ╮╭ ━ ━ ╮
ReplyDelete┗ ━ ━ ╮ ┃ ┃ ╭ ━ ╮ ┃ ┏ ╯ ┃╰ ━ ━ ┃
╭ ━ ━ ╯ ┃ ┃ ┃ ┈ ┃ ┃ ┗ ┓ ┃╭ ━ ━ ┃
┃ ╭ ━ ━ ╯ ┃ ┃ ┈ ┃ ┃ ┈ ┃ ┃╰ ━ ━ ┃
┃ ┗ ━ ━ ┓ ┃ ╰ ━ ╯ ┃ ┈ ┃ ┃╭ ━ ━ ┃
┗ ━ ━ ━ ┛ ╰ ━ ━ ━ ╯ ┈ ┗ ┛╰ ━ ━ ╯
മരണവും ഇപ്പോള്‍ വിവാഹം പോലെ ഒരു ആഘോഷമായിരിക്കുന്നു എന്ന് പറയാതെവയ്യ .ഈ ചടങ്ങുകള്‍ ഇപ്പോള്‍ വീഡിയോ ആയും ,ഫോട്ടോ ആല്‍ബമായു മൊക്കെ ചെയ്യുന്നു ,, കൂടുതല്‍ ധൂര്‍ത്ത് സമൂഹത്തില്‍ കടന്നു വരുന്നു എന്നതാണ് സത്യം ...കുറഞ്ഞ വരികളില്‍ നല്ല പോസ്റ്റ് ,
ReplyDeleteഅക്ഷരങ്ങളെ സ്‌നേഹിച്ച നല്ല മനുഷ്യന്റെ നല്ല തീരുമാനം...
ReplyDeleteനന്മയുടെ ശേഷിപ്പ് മരിക്കാതെയാ കൂടെ....!
വിവരം പങ്കുവെച്ചതിന് ആശംസകള്‍ ...
മാതൃകാപരമായൊരു പ്രവൃത്തി
ReplyDeleteഅഭിനന്ദനീയമായൊരു പോസ്റ്റ്
എന്നാല്‍ ഇതിന്റെ ചില പ്രായോഗികബുദ്ധിമുട്ടുകള്‍ നിരക്ഷരന്‍ മനോജ് എഴുതിയതും ശ്രദ്ധേയം.
മരണവും വിവാഹങ്ങളും എല്ലാം ആഘോഷിക്കപ്പെടുകയാണ്.......നമ്മുടെ യുവത്വം നമുക്ക് മാറ്റത്തിനു വേണ്ടി ഉപയോഗിച്ചേ മതിയാകൂ..............
ReplyDeleteപരേതന്റെ ഇത്തരത്തിലുള്ള സമൂഹ്യസേവനങ്ങള്‍ അപൂര്‍വമാണെങ്കിലും ഇന്നത്തെ കാലത്ത് അവയവദാനം പോലുള്ള പരോപകാര പ്രവൃത്തികള്‍ക്ക് പ്രസക്തിയേറെയാണ്..
ReplyDeleteചിന്തയിലൂടെയോ പ്രവൃത്തിയിലൂടെയോ ജീവിച്ചിരിക്കുമ്പോള്‍ വെളിച്ചം വിതറിയ ജന്മങ്ങള്‍ മരണാനന്തരവും പ്രകാശിക്കും...
നല്ലൊരു പോസ്റ്റ്.. ,.. ആശംസകള്‍..,.
നല്ല ചിന്തകള്‍... ആശംസകള്‍
ReplyDeleteവളരെ നല്ല ചിന്തകള്‍ , അത് പ്രായോഗികമാക്കിയ സുഹൃത്തിനെയും, അദ്ദേഹത്തിന്റെ അച്ഛന്റെ വീക്ഷണത്തെയും പ്രശംസിക്കാതെ വയ്യ!
ReplyDeleteThis comment has been removed by the author.
ReplyDeleteചിന്തകള്‍ എപ്പോഴും ഉണര്‍ന്നിരിക്കട്ടെ
ReplyDelete"എന്റെ മരണാനന്തരം സഞ്ചയനം നടത്തരുത്. അതിനു കാപ്പി, ഭക്ഷണം തുടങ്ങിയവയ്ക്ക് എന്ത് തുക ചിലവാക്കാന്‍ ഉദ്ദേശിക്കുന്നുവോ, ആ തുകക്ക് പുസ്തകങ്ങള്‍ വാങ്ങി ദേശായി ഗ്രന്ഥശാലയ്ക്ക് നല്‍കുക. മോനേ, നിനക്കതു സന്തോഷം നല്‍കുന്ന കാര്യമാണല്ലോ" പരേതന്റെ വില്‍പ്പത്രത്തില്‍ അടങ്ങിയ ആത്മാര്‍ഥത തികച്ചും അഭിനന്ദനീയം തന്നെ. അത് അക്ഷരം പ്രതി നടപ്പാക്കിയ മകനെയും ഒപ്പം അഭിനന്ദിക്കട്ടെ. അതിനെ അംഗീകരിക്കുന്നതിനൊപ്പം ചില കമന്റുകളോടുള്ള വിയോജനം അറിയിക്കുന്നു.
ReplyDelete"മരണവും ഇപ്പോള്‍ വിവാഹം പോലെ ഒരു ആഘോഷമായിരിക്കുന്നു എന്ന് പറയാതെവയ്യ."
ആഘോഷങ്ങള്‍ ഗോത്രവര്‍ഗ്ഗ സംസ്കാരത്തിന്റെ അവശേഷിപ്പുകളാണ്. സംഭവ ബഹുലമായ ഒരാളുടെ സത് ജീവിതമാണ് അയാളുടെ മരണത്തിലൂടെ ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷിക്കുന്നത്. ജനിച്ചാല്‍ മരണം തീര്‍ച്ചയാണ്. അതില്‍ ദുഃഖിക്കുന്നത് എന്തിനു? പ്രത്യേകിച്ച് ജീവിതകാലം മുഴുവനും സല്‍പ്രവൃത്തികള്‍ ചെയ്തു തന്റെ കടമകള്‍ പൂര്‍ണ്ണമായും നിറവേറ്റി സമാധാനത്തോടെ ചരമമടഞ്ഞ പുണ്യാത്മാക്കളുടെ ജീവിതം അവരുടെ കാലശേഷം യഥോചിതം ആഘോഷിക്കണം. വിവാഹം പോലെ തന്നെ മരണവും ആഘോഷിക്കേണ്ടത് തന്നെയാണ്. അത് ലളിതമായി അര്‍ഥം അറിഞ്ഞു നടത്തുക. അന്നദാനം നടത്തുക. പൊങ്ങച്ചം ഒഴിവാക്കി ലളിതമായി നടത്തുക. ആഘോഷങ്ങളും ഉത്സവങ്ങളും പെരുന്നാളുകളും ഒന്നും ഇല്ലാതെ എന്ത് സംസ്കാരം? എന്തു ജീവിതം? മരണാനന്തര ചടങ്ങിലും രുചിഭേദങ്ങള്‍ തിരയുന്ന കാലത്ത് മരണ വീട്ടിലെ വിഭവത്തില്‍ രുചി കുറഞ്ഞതിനു തമ്മില്‍ തല്ലിയതും കുത്തിക്കൊന്നതും ഒക്കെ അര്‍ത്ഥമറിയാതെ അത് വെറും ഒരു സദ്യ മാത്രമായി കണ്ടു അതില്‍ പങ്കെടുക്കുന്ന ശുംഭന്‍മാരുടെ വിക്രിയകള്‍ തന്നെ. ആകാശത്ത് കൂടെ വധുവിനെയും വരനെയും പരത്തി കൊണ്ടുവരുന്ന അഴകിയ രാവണന്മാരെ കണ്ടു നമുക്ക് സഹതപിക്കാം, ചിരിക്കാം, അല്ലാതെ എന്ത് ചെയ്യാന്‍.
മരണാനന്തരം കണ്ണുകളും കരളും ദാനം ചെയ്യുന്നതും മരണാനന്തര ചടങ്ങിന്‍റെ ചിലവു കൊണ്ട് നാടിനു ഉപയോഗമുള്ള കാര്യങ്ങള്‍ ചെയ്യുന്നതും മഹത്തായ കാര്യങ്ങള്‍ തന്നെ.
എഴുപതോളം വര്‍ഷങ്ങള്‍ നന്മ ചെയ്തു ജീവിച്ച് ഒടുവില്‍ രോഗാതുരനായി മരിച്ച സുകുമാര പണിക്കര്‍ എന്ന നാട്ടിന്‍ പുറത്തുകാരനെയും അദ്ദേഹത്തിന്റെ വ്യത്യസ്തമായ ചിന്തകളെയും ഒരിക്കല്‍ കൂടി മനസാ നമിക്കുന്നു.
വളരെ വലിയ ചിന്ത.
ReplyDeleteനല്ല വാക്കുകള്‍ അറിയാനായി
ReplyDeleteഞാൻ പുണ്യവാളനെ ഓർമ്മ വന്നു....
ReplyDeleteവളരെ വലിയൊരു തീരുമാനം...!
ReplyDeleteഎത്ര മനോഹരമായ മഹത്തായ ഒരു സന്ദേശം... ഈ പോസ്റ്റ് വായിച്ചവര്‍ എല്ലാമെങ്കിലും ഇങ്ങനെ ഒന്ന് നന്നെന്നു ആലോചിക്കട്ടെ , c=പ്രവര്‍ത്തിയില്‍ വരുത്തട്ടെ. ആ അര്‍ത്ഥത്തില്‍ ഇക്ക ചെയ്തത് വളരെ നല്ല ഒരു കാര്യമാണ്. :)
ReplyDeleteമരിച്ചുപോയവന്റെ ആഗ്രഹങ്ങൾക്ക് വില കല്‍പ്പിക്കണം,അതിനു തയ്യാറായ ആ മകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു,പലപ്പോഴും ഇത് സംഭവിക്കാറില്ല,,
ReplyDeletepunarvayanakk vidheyamakkiyathinu abhivadyangal......
ReplyDeleteഞാന്‍ ഉടനെ ഒരു വില്‍പത്രം തയ്യാറാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നു... നല്ലൊരു സജഷന്‍ കിട്ടിയതില്‍ സന്തോഷം... :)
ReplyDeleteഅതും വേറിട്ടതാവുമോ ?
Delete