Saturday, 8 December 2012

ബ്ലോഗെഴുത്തിനെ വിലയിരുത്തുമ്പോള്‍ - ഭാഗം രണ്ട്

                   

         ആശയങ്ങള്‍ വായനക്കാരില്‍ എത്തിക്കുക എന്നതാണ് എതോരു എഴുത്തുകാരന്റെയും ധര്‍മം. ജീവിതത്തിന്റെ സന്ദേശങ്ങള്‍ പഠനങ്ങളിലും ലേഖനങ്ങളിലും നേരിട്ടവതരിപ്പിക്കുമ്പോള്‍ കവിതയിലും കഥയിലും ഒക്കെ സംഭവങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും അവതരിപ്പിക്കപ്പെടും. അവിടെ ഭാഷ ഹൃദ്യമാവണം; വികാരങ്ങള്‍ വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കണം എന്നൊക്കെയുള്ള കടമ്പകള്‍ ഉണ്ട്. ഇത് അച്ചടിയില്‍ ആയാലും ബ്ലോഗിലായാലും ഒരു പോലെ തന്നെ. അത് കൊണ്ട് തന്നെ, ഒരു കഥ അവതരിപ്പിക്കുന്ന മാധ്യമം ബ്ലോഗ്‌ ആണോ അച്ചടി ആണോ എന്ന് മാത്രം നോക്കി ഇന്നത്‌ വില കുറഞ്ഞത്‌ ഇന്നത്‌ കൂടിയത് എന്ന് വിലയിരുത്തുന്നത് മൌഡ്യം തന്നെ. ഉത്കൃഷ്ട സാഹിത്യം ഏതു മാധ്യമം വഴിയും എത്തേണ്ടിടത് എത്തുക തന്നെ ചെയ്യും 

           ബ്ലോഗ്‌ സാഹിത്യത്തില്‍ ഏറെയും ആത്മാംശം ഉലക്കൊല്ലുന്നവയാണ്. അതിനാല്‍ ഇത് ഏറെകുറെ ആത്മാര്തവുമാണ് എന്ന് കരുതാനാണ്‌ എനിക്കിഷ്ടം. സ്യ്ബെര്‍ സ്പേസില്‍ ദുഷ്ടലാക്കോടെ ചില വിദ്വാന്മാര്‍ ഒളിഞ്ഞിരിപ്പുണ്ടാകും. എന്ന് കരുതി അത് മൊത്തം ഒളിപ്പോരാണ് എന്ന് കരുതുക വയ്യ. പലപ്പോഴും പ്രവാസി പ്രയാസത്തിനിടയില്‍ എഴുത്തുന്ന കുറിപ്പുകള്‍ ബ്ലോഗില്‍ ധാരാളം ഉണ്ട്. എന്നെ സംബന്ധിച്ച്, ഏതു ബ്ലോഗ്‌ വായിച്ചാലും മനസ്സിനെ സ്പര്‍ശിക്കുന്ന ഏതെങ്കിലും അതിലുണ്ടാവും. അച്ചടി  പുസ്തകങ്ങള്‍ വായിക്കുമ്പോഴും 'ചവറു ' എന്ന് പറഞ്ഞു ഒന്നിനെയും തളളാന്‍ കഴിയാറില്ല. ചിലപ്പോ അതെന്റെ പരിമിതി ആവാം. പക്ഷെ മലയാളി പൊതുവേ 'യേശുദാസും ഒരു മാതിരി പാടും' ഇത്ര വരെയേ അംഗീകാരം കൊടുക്കൂ. അതിനാല്‍ ഓരോ അവലോകനത്തിനും  തെരഞ്ഞെടുപ്പു ദുഷ്കരം തന്നെ. അതിനു ഒരു 'മാനദണ്ഡം ' ഇല്ല. ഒരു "random picking" ഇതില്‍ പ്രശസ്തരും അപ്രശസ്തരും ഉണ്ടാവാം (അങ്ങനെ ഒന്നില്ലെന്നു നിസാരന്‍; അത് ശരി തന്നെ) Hit, Page Viewers, Followers, Subscribers  ഇതിന്റെ ഒന്നും എണ്ണം ആധാരമല്ല. 
          എന്ത് കൊണ്ടോ സമയം തൂക്കി  വിറ്റു  ഏറ്റവും കൂടുതല്‍ കാശുണ്ടാക്കുന്നവര്‍ ഭിഷഗ്വരന്മാര്‍ ആണ്. അവരില്‍ പെട്ട രണ്ടു പേര്‍ അബ്സറും മനോജും ഇത്തവണത്തെ ഇരകളില്‍ പെടും. നഷ്ടപ്പെട്ട ബ്ലോഗിനെ പുനര്‍ ജീവിപ്പിച്ച മൊഹിയുദീന്‍,  ഇതിനകം കഥാകാരന്‍ എന്ന് പേരെടുത്ത സുസ്മേഷ് ചന്ദ്രോത്  ഇവരാണ്  മറ്റു രണ്ടു പേര്‍.

കാഴ്ച പാടുകള്‍ പാറി പറക്കുന്ന അബസ്വരങ്ങള്‍   

ബു ജി നാട്യങ്ങലോടുള്ള ശക്തമായ എതിര്‍പ്പാണ് അബസ്വരങ്ങളുടെ അടിസ്ഥാനം. സാഹിത്യം എന്നത് ഏതോ വരേണ്യ വര്‍ഗ സംസ്കൃതി യുടെ സ്വന്തം എന്ന മട്ട്  ഇന്ന്  വേണ്ടെന്നു അബസ്വരന്‍ കരുതുന്നു. ആയതിനാല്‍, 'ഇങ്ങോട്ട് കടക്കരുത്' എന്നാരെങ്കിലും സാഹിത്യ തറവാട്ടിന്റെ തിരുമുറ്റത്തിരുന്നു പറഞ്ഞാല്‍ ആ കാരണവരുടെ ചാര് കസേര മറിച്ചിടുന്ന കുസൃതി കുട്ടി ആവാന്‍ അബ്സരിനു മടിയില്ല. കവിതക്കും കഥയ്ക്കും നോവലിനുമൊക്കെ ലക്ഷണ ശാസ്ത്രം ഉറപ്പിച്ചവരുണ്ട്. എന്നാല്‍ അതിനെ ഒക്കെ കടത്തി വെട്ടി ബഷീറും വീ കെ എന്നും ഒക്കെ പുതിയ പാതകള്‍ വെട്ടിയിട്ടുണ്ട്. അവരെ പോലെ എന്ന് പറയുക അതി ഭാവുകത്വം ആണെങ്കിലും ഒരു തനതു ശൈലി ഈ 'ലാക്കിട്ടരി'ല്‍ കാണുന്നു എന്ന് പറയാതെ വയ്യ.

        അബ്സരിന്റെ ബ്ലോഗില്‍ ഉടനീളം ലിങ്കുകളാണ്. ചങ്ങമ്പുഴ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ എഴുതിയേനെ

"എവിടെ തിരിഞ്ഞൊന്നു നോക്കിയലെന്ത്-
അവിടെല്ലാം നിറയെ ലിങ്ക് കാണാം
ഒരു കൊച്ചു ലിങ്കെങ്ങാന്‍ ക്ലിക്കിയാലോ
 

തെരു തെരെ ലിങ്കുകള്‍ ആണ് പിന്നെ"         
  
                മത മൈത്രി യുടെ തേര് തെളിക്കുന്നു എന്നവകാശപ്പെടുന്ന നമുക്ക് പലപ്പോഴും കാലിടറി വീഴാറുണ്ട്‌. മതം രാഷ്ട്രീയം ഇവയൊക്കെ അബ്സര്‍ അബസ്വരം അയക്കുന്ന വിഷയങ്ങള്‍ അത്രേ. അതിലൊന്നും അപസ്വരം ഇല്ല താനും.

         ആര്‍ എസ എസും എന്‍ ഡി എഫും ഒക്കെ നമ്മുടെ ചര്‍ച്ച ആവാതെ വയ്യല്ലോ? അറിവില്ലായ്മ ആണ് പല വിവാദങ്ങള്‍ക്കും ആധാരം. അത്തരം വിഷയങ്ങളില്‍ അറിവ് പകരുക എന്നതാണ് അബ്സര്‍ ദൌത്യവും. അതില്‍ പറയേണ്ടത് ഭംഗിയായി പറയുന്നു ഇവിടെ. കേള്‍ക്കേണ്ടവര്‍ കേള്‍ക്കുമോ എന്നത് മറ്റൊരു വിഷയം.

          V S അഥവാ വാക്ക്മാറി സഖാവ് അത്യാവശ്യം പ്രതികരിക്കേണ്ട ഒന്ന് തന്നെ. പരിവേഷങ്ങളുടെ പിന്നാലെ കേരളം പായുകയാണ്. മൊത്ത കബളിക്കലിന്റെ ഇടയില്‍ ഒരു ആശ്വാസം കാണുമ്പോള്‍ പറ്റുന്നതാണ്.    സെല്‍വ രാജു പോലെ രാഷ്ട്രീയ  നപുംസകങ്ങളെ കണക്കിന് പരിഹസിക്കാന്‍ അബസ്വരക്കാരന് മടിയില്ല എന്നത് ഇതൊരു പക്ഷം ചേരല്‍ അല്ല എന്നതിന് തെളിവത്രേ.

         മലബാറുകാര്‍ എന്ന പാവം നിഷ്കളങ്കര്‍ക്കിടയില്‍ മുനീറിനും ലീഗിനും കണക്കിന് കിട്ടാത്തതിന്റെ കുറവ് അബ്സര്‍ പരിഹരിക്കുന്നുണ്ട്

     എപ്പൊഴും വിഹരിക്കുന്ന ബൂ ലോകം അവിടത്തെ കള്ളന്മാര്‍ ഇവയൊക്കെ അബ്സര പ്രഹര വശം വദര്‍ ആകുന്നു. അവരെ പേടിച്ചു ജാവ സ്ക്രിപ്റ്റ്  പൂട്ടിട്ടു മുറുക്കിയ അബ്സര പോസ്റ്റുകളില്‍ ചില വരികള്‍ ഇവിടെ ഉധരിക്കണമെങ്കില്‍ എനിക്ക് വീണ്ടും ടൈപ്പ് ചെയ്യേണ്ടി വരുന്നു! കഴുതയെ അലങ്കരിച്ചു അവര്‍ കുതിര ആക്കാന്‍ അവര്‍ ശ്രമിക്കുന്നത്രേ! നടക്കട്ടെ..കഴിയില്ലല്ലോ? ബൂ ലോകക്കാരും ഈ സമൂഹത്തിന്റെ ഭാഗമല്ലേ? അപ്പോള്‍ ഇവിടത്തെ പുഴു കുത്തുകള്‍ കുറെ അവിടെയും എത്തി പ്പെടും.

     ചോവയിലേക്ക്  വാണം വിടുന്നതിനെ പറ്റിയും അഭിപ്രയ പ്രകടനം ചിന്തിപ്പിക്കുന്നത് തന്നെ.  

            കഥ എഴുത്ത് അബ്സര്‍ സ്വയം വിലയിരുത്തുന്നത് കാണാമല്ലോ!

        ലാക്കിട്ട്ര്‍ക്ക് കഥ പറച്ചിലും അറിയാം എന്ന് പല കഥകളും തെളിയിക്കുന്നു. കുഞ്ഞു പ്രണയങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഒരു മനസ്സ്! ഒന്നും മറക്കില്ലെന്നറിയാം .. പോലുള്ള കഥകള്‍ ഇതാണ് പറയുന്നത്. പേരിടാന്‍ ഇദേഹം മിടുക്കന്‍ തന്നെ..

        ആരോഗ്യ വിഷയങ്ങള്‍ നന്നായി പ്രതിപാദിക്കുന്നു. ഒക്കെ വിസ്തരിക്കാന്‍ സ്ഥല പരിമിതി..പിന്നെ ഒക്കെ വായിച്ചു എന്റെ പുറം പെരുക്കുന്നു..മരുന്നുണ്ടോ ഡോക്ടറെ?

(രണ്ടു വര്ഷം കൊണ്ട് ഈ പഹയന്‍ ഒത്തിരി എഴുതി കൂട്ടിയിരിക്കുന്നു. വയലാര്‍ പാടിയ പോലെ  "ഒക്കെ പകര്‍ത്താന്‍ കഴിഞ്ഞിരി ക്കില്ലെനിക്ക് .. 

                              ആ   ഗതി  കേടിനു  മാപ്പ്  ചോദിപ്പു ഞാന്‍ " )

          പരിണാമം കൂടി ഒന്ന് കണ്ടു നോക്കൂ!

 വേട്ടക്കാരന്‍റെ കത്തിമുനയില്‍ നിന്നും രക്ഷപ്പെട്ട ചില താളുകള്‍.. വെള്ളനാടന്‍ ഡയറി..
         എഴുത്ത്കാരന് ആത്യന്തികമായി വേണ്ടത് മനുഷ്യത്വമാണ്‌. 'മാനിഷാദ' എന്ന് പറഞ്ഞാണ് ആദി കവി രൂപപ്പെട്ടത്. ഒരു ഭാഗത്ത് ഘോരാന്ധകാരവും മറു ഭാഗത്ത് ആഘോഷ ചഷകവും ആയ ജീവിതത്തെ നോക്കി മാക്സിം ഗോര്‍ക്കി 'അമ്മ'യില്‍ നമ്മെ ചിന്തിപ്പിക്കുന്നു. കാന്‍സര്‍ എന്ന കഥയില്‍ കാന്‍സര്‍ എന്നതിന്റെ വ്യതസ്ത നിരീക്ഷണങ്ങള്‍ കാണാം. രണ്ടു കാന്സരും രോഗം തന്നെ; ചികിത്സ ക്രമം വ്യത്യസ്തം എന്ന് മാത്രം. "ശരീരത്തില്‍ വന്ന കാന്‍സര്‍ അവര്‍ സധൈര്യം നേരിട്ടൂ.. പക്ഷെ സമൂഹത്തില്‍ പടരുന്ന ഇത്തരം കാന്‍സെറുകളെ നേരിടാന്‍ അവര്‍ക്കായില്ലല്ലോ.. ഞാന്‍ ഓര്‍ത്തു,  അത്യാഹിതമായി ചികിത്സിക്കപ്പെടേണ്ട  കാന്‍സര്‍ ഇതിലേതാണ്?"   
           മദ്യസക്തിയും   മറ്റൊരു   കാന്‍സര്‍ ആണ്. അതാണ്  'അച്ഛന്‍ മരിച്ചെങ്കില്‍...എന്ന കവിതയില്‍   നാം  കാണുന്നത്. 
" മദ്യം വിഷമെങ്കിലച്ഛന്‍ മരിക്കില്ലേ?
അച്ഛന്‍ മരിച്ചാലെന്‍ ദുഃഖം ശമിക്കില്ലേ..
അച്ഛന്‍ മരിച്ചിട്ടെന്നമ്മയെ പോറ്റണം,
അച്ഛന്‍ മരിച്ചിട്ടെന്‍ പെങ്ങളെ കാക്കണം.."
        കോളാമ്പി യില്‍ ദാമ്പത്യത്തിന്റെ  സ്വരചേര്‍ച്ച ഇല്ലായ്മയും വൃദ്ധ സദനവും വിഷയം . കഥയുടെ  സങ്കേതത്തിന്റെ  തലത്തില്‍  ഈ  കഥകളില്‍  നൂനതകള്‍  ദര്‍ശിക്കാം, എങ്കിലും ഇവയൊക്കെ നമ്മെ സ്പര്‍ശിക്കും എന്നതില്‍ എനിക്ക് സംശയം ഇല്ല. 
          അജ്മല്‍ കസബിനെ (ഞാന്‍ അജ്മല്‍ കസബ്) വ്യത്യസ്തമായി ദര്ശിച്ചതും കവി മനസ്സിന്റെ ദൃഷ്ടാന്തമാണ്. 
നാളെപ്പുലര്‍ച്ചയെന്‍ മരണമാണെങ്കി-
ലുമോര്‍ക്കാതെ വയ്യന്റെ അന്ത്യകാലം..
നല്ല പാനീയങ്ങള്‍,നല്ല പദാര്‍ഥങ്ങളാ-
വോളം  തന്നതീ  ഭാരതീയര്‍...

      വിശ്വ മലയാളം പഴയ പദ്യങ്ങളുടെ രീതിയില്‍ എഴുതപ്പെട്ടു കണ്ടത്തില്‍ സന്തോഷം. കവികള്‍ ഉപയോഗിക്കുന്ന പല വാക്കുകളും പുതു തലമുറ അറിയുന്നില്ലെന്ന് അതിലെ കമന്റ്‌ സാക്ഷ്യപ്പെടുത്തുന്നു. ഭാഷ മരിക്കുന്നതിന്റെ ആദ്യ പടി ആണ് വാക്കുകള്‍ മറക്കുക എന്നത്. ചില വികാരങ്ങളെ ദ്യോതിപ്പിക്കണമെങ്കില്‍ പ്രത്യേക വാക്ക് വേണം എന്നത് ശരി തന്നെ. പക്ഷെ ബ്ലോഗ്‌ രചനകള്‍ ലളിതം ആയതേ ആളുകള്‍ വായിക്കൂ എന്ന പേരില്‍ ലാളിത്യവും നര്‍മവും മേല്‍കൈ നേടുമ്പോള്‍ നഷ്ടമാവുന്നത് വികാരങ്ങളുടെ ശരി പകര്ച്ചയാണ്. തോല്‍വി, അഭയവത്മീകം , കുടിയിരുത്തല്‍ എന്ന കവിതകളിലോക്കെ അമ്മയുടെ അഥവാ പെണ്ണിന്റെ നൊമ്പരങ്ങള്‍ അറിയുന്ന മനസ്സുണ്ട്. ആദ്യാനുരാഗം-ഒരു സ്വപ്നം, ഊര്‍ജപ്രതിസ്സന്ധി  ആദ്യകാല കവിതകള്‍ ആണെന്ന് തോന്നുന്നു. അതില്‍ ഭാഷ മെച്ചപ്പെടാനുണ്ട്. അനാവൃതം എന്ന കഥ നമ്മെ മനമുരുക്കാതെ ഇരിക്കില്ല. ബാല്യത്തെ അതിന്റെ നിഷ്കളങ്കതയില്‍ തലോടാന്‍ മറക്കുന്ന ഒരു കാലതാനല്ലോ നാം ജീവിക്കുക.
    ലേഖനങ്ങളില്‍ ശബരിമ സ്ത്രീ പ്രവേശനം ഒക്കെ ഒത്തിരി ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ തന്നെ..കിം ഫലം എന്നല്ലാതെ എന്ത് പറയാന്‍? പി എസ സി യെ പറ്റി ഉള്ള ലേഖനത്തില്‍ ചില വസ്തുതകള്‍ അറിയാത്തതിന്റെ പ്രശ്നം ഉണ്ട്. മറ്റു ലേഖനങ്ങള്‍ ഒക്കെ ചുറ്റുപാടും നോക്കി നടക്കുന്ന ആളാണ് താന്‍ എന്ന് നമ്മെ ഉണര്‍ത്തുന്നു. അത്തരക്കാര്‍ കുറഞ്ഞു വരുന്ന കാലത്ത് അതും ഒരു കാര്യം തന്നെ. ആരോഗ്യ രംഗത്തെ പറ്റി കുറെ കൂടി എഴുതാം പിന്നെ Lay Out  ഉം നിറങ്ങളുടെ തെരഞ്ഞെടുപ്പും ഒക്കെ മെച്ചപ്പെടുത്തിയാല്‍ നന്ന്.

ഞാന്‍ നിങ്ങളിലൊരുവന്‍ ! - പാവം പ്രവാസി 

        ഉള്ള ബന്ധങ്ങളെ ഒക്കെ കളഞ്ഞിട്ടു പുതിയ കൌതുക സുഹൃത്ത്‌ (?) ക്കളെ തേടി പായുന്ന ഒരു കഥ ഞാന്‍ ഈ പ്രവസിയുടെതായി കണ്ടു. ആഖ്യാന ഭംഗിയെക്കള്‍ പ്രമേയം ആകര്‍ഷിച്ചു.  

     "ഉച്ചത്തില്‍ വീണ്‌ടും കാറിക്കഞ്ഞ്‌ കൊണ്‌ടായിരുന്നു ആ ചോദ്യത്തോടുള്ള അവന്റപ്രതികരണം. അയാളുടെ ചെവികള്‍ വേദനിച്ചു...ചാറ്റിംഗിണ്റ്റെ രസച്ചരട്‌ പൊട്ടിച്ചതിലും ചെവി വേദനിച്ചതിലും അയാള്‍ക്ക്‌ ദേഷ്യം വന്നു. മുഖം കോപത്താല്‍ ചുവന്നു, അവന്‍ ഉപ്പയുടെ മുഖം കണ്ട്‌ പേടിച്ച്‌ കരച്ചിലിന്റ  ശബ്ദം മെല്ലെ കുറച്ചു, അയാള്‍ അടുക്കളയില്‍ പോയി ചട്ടുകം എടുത്ത്‌ കൊണ്‌ട്‌ വന്നു. അവന്‌റെ ചന്തിയില്‍ ശക്തിയായി അടിച്ചു... ആദ്യത്തെ അടിയില്‍ അവന്‌റെ മുഖം മെല്ലെ ഒരു വശത്തേക്ക്‌ കോടുന്നത്‌ കണ്‌ടു. ഉപ്പ പിന്നേയും അടിക്കുകയാണെന്ന്‌ മനസ്സിലായപ്പോള്‍ അവന്‍ ഉച്ചത്തില്‍ കരഞ്ഞു,. പതിവ്‌ പോലെ അവന്‍ കൂവി കാറി കരഞ്ഞില്ല. വേദന കൊണ്‌ടുള്ള ദയനീയ വിലാപം! കണ്ണുനീര്‍ കവിളിലൂടെ ഒലിച്ചിറങ്ങി."    

               ആ കുഞ്ഞിനൊപ്പം നമ്മളും വേദനിക്കുന്നു 

കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ കോര്‍ത്തിണക്കിയ കഥയും ഇഷ്ടമാവതിരുന്നില്ല. "ഞാനിവിടെ കഷ്ടപ്പെടുമ്പോള്‍ സ്വന്തം ഭാര്യ കോളേജ്‌ കുമാരിയായി വിലസുന്നതിലെ അസഹ്യത, അതാണ്‌ സത്യത്തില്‍ എന്‌റെ രോഗം ! " നല്ല കണ്ടു പിടിത്തം അല്ലെ?  

         സദാചാര പോലീസിനെ പറ്റിയൊക്കെ ഈ ബ്ലോഗ്ഗര്‍ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്.  "പുഴ കരകവിഞ്ഞൊഴുകയാണ്‌. കുറച്ച്‌ നേരം കൂടി കഴിഞ്ഞാല്‍ കടവത്ത്‌ പെണ്ണുങ്ങള്‍ കുളിക്കാന്‍ വരും. മോട്ടോര്‍ ഷെഡിന്‌റെ മറവിലിരുന്ന്‌ ചില കാഴ്ചകളെല്ലാം വേണമെങ്കില്‍ കാണാം..." എന്ന  മട്ടില്‍ കഥയുടെ ഭാഷയില്‍ തന്നെ അനുഭവ വിവരണം.

ലെസ്ബിയന്‍ പശുവിന്റെ കൃമി കടിയും മാന്താന്‍ കുറെ കപട സദാചാരവാദികളും... !!!!

        കുറെയൊക്കെ ചിന്തിപ്പിച്ചു. ബൂ ലോകത്തും വഴക്കും വക്കാണവും.. അതിന്റെ പരിണതി ആയി ബ്ലോഗ്‌ നഷ്ടമാവലും. അതിന്റെ വിശകലം ധാരാളം നടന്നതിനാല്‍ ഒഴിവാക്കുന്നു.

                              സുസ്‌മേഷ്‌ ചന്ത്രോത്ത്‌

  അറിയപ്പെടുന്ന  കഥാകാരന്‍  ആണെങ്കിലും സുസ്മേഷിന്റെ ബ്ലോഗില്‍ കഥകളല്ല കാണാന്‍ കഴിയുക; അനുഭവ കുറിപ്പുകള്‍ എന്നോ പറയാവുന്ന പല വകകള്‍; കൂടാതെ ഓരോ പുസ്തകം ഇറക്കുമ്പോള്‍ അതിനെപ്പറ്റി ഒന്ന് പറഞ്ഞിട്ട്, ഒരു വായനാ ക്ഷണവും. ആധുനിക കഥ കാരന് ചില കഥകള്‍ എങ്കിലും ഉള്‍പ്പെടുത്താം എന്നാണ് എന്റെ പക്ഷം. അത് ബുക്ക്‌ 'കച്ചോട' ത്തെ ബാധിക്കിലാ എന്നൊരു പക്ഷവും.

അധ്യാപകവിദ്യാര്‍ത്ഥികളുടെ പഠനത്തിലെ പൂപ്പല്‍ബാധ 

ദ്വിദിന ദേശീയ നോവല്‍ പഠനാസ്വാദന ശില്‌പശാലയില്‍ ഉണ്ടായ അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്നു. എന്ത് കൊണ്ടോ, നമ്മുടെ നാട്ടില്‍, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പാളിച്ച ആവാം, വ്യക്തികളുടെ കഴിവ് അനുസരിച്ചല്ല, അവര്‍ ഓരോ മേഖലയില്‍ എത്തിപ്പെടുന്നത്. അതിനാല്‍ പലപ്പോഴും തികഞ്ഞ സാഹിത്യ ആസ്വാദകര്‍ അല്ല ഭാഷ അധ്യാപകര്‍ ആകുന്നതു. എത്രയോ ഗുമസ്തന്മാരുമായി സംവദിച്ചു കഴിഞ്ഞപ്പോ എനിക്ക് തോന്നിയിട്ടുണ്ട്, ഇവര്‍ കലാശാല അധ്യാപകര്‍ ആയിരുന്നെങ്കില്‍ എന്ന്. എന്നാല്‍ ആ വര്‍ഗത്തെ അടച്ചു തള്ളാനും കഴിയില്ല;  ചിലരെ കാണുമ്പോള്‍ ഇവര്‍ അധ്യാപകര്‍ തന്നെ എന്നും തോന്നിയിട്ടുണ്ട്. 

"വേഷ മേനിക്കെന്തെന്നു വിധിപ്പതു വിഭോ ഭവ ചിത്തം 

വിശ്വ പ്രിയമായി നടനം ചെയ്വത് വിധേയന്നേന്‍ കൃത്യം" 

എന്ന് ഉള്ളൂര്‍ പാടിയത് ഓര്‍ക്കാറുണ്ട്.

കുട്ടോത്തെ ജനങ്ങളും ചില നന്മകളും 

ചെറുകാട് അവാര്‍ഡ്‌ സ്വീകരണ വേളയിലെ അനുഭവങ്ങള്‍ പറയുന്നു.നന്മകളാല്‍ സമൃദ്ധമായ ആ നാട്ടിന്‍ പുറത്തെ പറ്റി പറക തന്നെ വേണം. നാം പലപ്പോഴും കുറ്റപ്പെടുത്താന്‍ വാ തുറക്കും; അഭിനന്ദിക്കാന്‍ പിശുക്കും. ഈ പൊതു സമീപനത്തില്‍ നിന്നും സുസ്മേഷ് വ്യത്യസ്തനകുന്നതില്‍ സന്തോഷം. പ്രസംഗം കേള്‍ക്കാന്‍ ആളില്ലത്തതില്‍ ഒരു പ്രധാന ഘടകം പ്രസംഗകരുടെ ആത്മാര്തയില്ലായ്മ അല്ലെ? സമ്മോഹനമായ കാരുണ്യത്തെ പ്രസംഗത്തിലും എഴുത്തിലും പുകഴ്ത്തി പാടുന്ന കവി നിഷ്കരുണം ജീവിതത്തില്‍ പെരുമാറുന്നത് നാമറിയുമ്പോള്‍ എന്താവും പ്രതികരണം?

അനിതാതമ്പിയുടെ `മൊഹീതൊ പാട്ട്‌' 

ആധുനികത യോടുള്ള പ്രതിപത്തി സുസ്മേഷ് കഥകളില്‍ നമുക്ക് കാണാമല്ലോ? ആ സമീപനം അനിതാ തമ്പി യുടെ കാവ്യാ സ്വാദ നത്തിലും കാണാം. ലഹരി യെപ്പറ്റി അനിത എഴുതുകയോ എന്ന് നെറ്റി ച്ചുളിക്കുന്നോരെ നോക്കി മറുപടി പറയുന്നു ഇതില്‍.

ചെരാതുറങ്ങുന്ന വീട്‌


ലോഹിതദാസിന്റെ മരണ ശേഷം ആ വീട് സന്ദര്‍ശിക്കുന്ന വേളയില്‍ വീട് അന്വേഷണ ശേഷം "ആ നിമിഷം മുതല്‍ അകലൂരിലെ വീട്ടില്‍ ഞങ്ങളെ കാത്ത്‌ ലോഹിതതദാസ്‌ എന്ന തിരക്കഥാകൃത്ത്‌ കാത്തിരിക്കുന്നുണ്ടെന്ന്‌ വിശ്വസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി" എന്ന് തുടങ്ങി ഹൃദ്യമായ വാക്കുകളിലൂടെ നമ്മെയും ലോഹി ഭവനത്തില്‍ എത്തിക്കുന്നു.

ഒരുകൂട്ടം കല്ലുകളിലൊളിപ്പിച്ച കൗശലത്തെ തിരയുന്നൊരാള്‍ഹുവാന്‍ റൂള്‍ഫോയും ദസ്‌തയേവ്‌സ്‌കിയും പൗലോ കോയ്‌ലോ യും ഭംഗിയായി അവതരിപ്പിക്കപ്പെട്ട പോസ്റ്റ്‌ ആണ്. കഥാ കാരന്‍ കഥാ കാരെ പറ്റി പറഞ്ഞു കേള്‍ക്കുക ഒരു കഥ വായിക്കും പോലെ സുന്ദരമാണ്. അതാണല്ലോ, പെരുമ്പടവത്തിന്റെ 'ഒരു സംകീര്‍ത്തനം പോലെ' ക്ലാസ്സിക്‌ ആയതു.

തിലകം,     സമസ്‌തദേശം.കോം

ഇവയിലൊക്കെ നാടിന്റെ നന്മയും പച്ചപ്പും തിരിച്ചറിയുകയും "അടിയനിനിയുമൊരു ജന്മ മുണ്ടയാല തെല്ലാം 

അടി മുതല്‍ മുടിയോളം നിന്നിലാകട്ടെ തായേ " 

എന്ന് കവിക്കൊപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്യും. പ്രദീപെന്ന കഥാ കൃത്തിന്റെ വീട്ടില്‍ പോകുന്ന കഥ പറയുമ്പോഴും ഇത് നാം അനുഭവിക്കുന്നു. എങ്കിലും പോസ്റ്റുകള്‍ തിരയാനൊന്നും പറ്റിയ സൌകര്യങ്ങള്‍ ഇല്ല എന്ന ന്യൂ നതയും പൊതുവില്‍ കാണുന്നു.

19 comments:

 1. ഭൂലോകത്തെ വെത്യസ്തരെ അല്ലെങ്കില്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പ്രമുഖ ബ്ലോഗര്‍ എന്ന് വാഴ്തുന്നവരുടെ കണ്ണിലെ കരടുകള്‍ ആയ അബ്സാരും മോഹിയും ആണ് ഇന്ന് അവലോകനത്തില്‍ വന്നത് കൊള്ളാം അത് പോലതന്നെ ഭിഷ്വഗരന്‍ മനോജും ഇവരെ എല്ലാം ഞാന്‍ സ്ഥിരമായി വായനക്ക് എടുക്കുന്നവ ആണ് അത് കൊണ്ട് തന്നെ ഈ അവലോകനം വളരെ നന്നായി എന്ന് ഞാന്‍ പറയും

  ReplyDelete
 2. അവലോകനം ഒരുപാട് ഇഷ്ടായി.. :) നല്ലൊരു നിരൂപകനെ വായിക്കാന്‍ സാധിച്ചു.. സുസ്മേഷ് ചന്ത്രോത്തിന്റെത് ഒഴികെ ബാകിയെല്ലാം വളരെ പരിചിതമായ ബ്ലോഗ്സ് ആയതിനാല്‍ എല്ലാം വളരെ സത്യസ്സന്ധമായ നിരീക്ഷണങ്ങള്‍ ആണെന്നും തോന്നി.. എന്റെ ന്യൂനതകള്‍ മനസ്സിലാക്കാനും സാധിച്ചു.. ഒരു തുടക്കക്കാരനായിട്ടും എന്റെ ഈ ബ്ലോഗും അവലോകനത്തിന് തെരഞ്ഞെടുത്തതില് വളരെ സന്തോഷം.. :)

  ReplyDelete
 3. ഇത്തവണയും മികച്ച റിവ്യു തന്നെ. ആശംസകള്‍

  ReplyDelete
 4. ഹഹ.. ഇത്തവണ ഞമ്മളെ പൊക്കി അല്ലേ....

  ആദ്യമേ ഇതില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി പറയട്ടെ...
  ചങ്ങമ്പുഴക്ക് ലിങ്കുകള്‍ കൊണ്ട് ഒരു താങ്ങ് താങ്ങിയത് കലക്കി.

  മികച്ച അവലോകനം തന്നെ.ഇനിയും ഒരുപാട് ബ്ലോഗുകള്‍ ഈ പംക്തിയില്‍ ഉള്‍പ്പെടട്ടെ...
  ബൂലോകത്തിലെ ആധികാരിക അവലോകന ബ്ലോഗായി ഇത് മാറട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 5. സുസ്മേഷിന്റേത് ഒഴികെ മറ്റെല്ലാം പരിചയമുള്ളത് തന്നെ.
  അവലോകനം തുടരട്ടെ.

  ReplyDelete
 6. നന്നായി വിവരിച്ചു നല്ല അവലോകനം
  തുടരുക

  ReplyDelete
 7. നല്ലൊരു നിരൂപണമാണ് ഇതും.. ആശംസകള്‍

  ReplyDelete
 8. പ്രിയ അൻ വരി, 15 ഓളം പോസ്റ്റുകളുള്ള ഒരു ബ്ലോഗായിരുന്നു എന്റേത്... എന്നാൽ ബ്ലോഗ് നഷ്ടപ്പെട്ടതിന് ശേഷം പുതിയതായി ഒരു പോസ്റ്റേ ഇട്ടിട്ടുള്ളൂ... “സദാചാര പോലീസ്” എന്ന പോസ്റ്റ് മാത്രം.

  ബാക്കിയുള്ളവയെല്ലാം പഴയ ബ്ലോഗ് പോസ്റ്റുകളാണ് - ഇനിയും നിരവധി പോസ്റ്റ്റുകൾ പഴയതിൽ നിന്നും കോപ്പി ചെയ്ത് കയറ്റാനുണ്ട്.

  ഈ എളിയവനേയും താങ്കളുടെ അവലോകനത്തിന്റെ ഭാഗമാക്കിയതിന് നന്ദി. ആശംസകൾ ഈ വ്യത്യസ്ഥ ഉദ്യമത്തിന്

  ReplyDelete
 9. Mohi ikka paranjapole.. puthiya arivinu 'nandhi. ' :)

  ReplyDelete
 10. നന്ദി എല്ലാര്ക്കും..അവലോകനം തുടരണം എന്ന് തന്നെ ആഗ്രഹം..കുറെ പണി ഉണ്ട് ..ടൈപ്പ് അടി പുറം പെരുപ്പിക്കും.. എന്നാലും ആവാവുന്നിടത്തോളം..

  ReplyDelete
 11. അപ്പൊ ബ്ലോഗ്‌ ഹിറ്റായി കൊണ്ടിരിക്കുകയാണല്ലോ. അനുമോദനങ്ങള്‍.

  ReplyDelete
 12. അവലോകനം തുടരട്ടെ..!
  ആശംസകള്‍ !

  ReplyDelete
 13. വളരെ നന്നായി അവലോകനം ....... ഭാവുകങ്ങള്‍ ..........

  ReplyDelete
 14. നല്ലൊരു അവലോകനം സുഹൃത്തേ, പലതും സുപരിചിതമായിരുന്നെങ്കിലും ചിലത് പുതിയ അറിവുകളായിരുന്നു

  ReplyDelete
 15. നല്ല അവലോകനം ...തുടരുക ഇനിയും

  ReplyDelete