പൊതു സമൂഹത്തില്‍ അപ്പപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെ
വിശകലനം ചെയ്തു ഉടന്‍ പ്രതികരിക്കുന്ന സാഹിത്യ മാധ്യമം തീര്‍ച്ചയായും
ബ്ലോഗ് ആണ്. എഴുതുന്നയാള്‍ പബ്ലിഷ് എന്ന ബട്ടന്‍ ഞെക്കിയാലുടന്‍ സഹൃദയ
ലോകം അത് ശ്രദ്ധിക്കാന്‍ തുടങ്ങും. അതിനാല്‍ ധാര്‍മിക രോഷം പുകഞാലുടന്‍
ബ്ലോഗിലൂടെയാണ് പുറത്തു ചാടുക. അത്തരം പ്രതികരണങ്ങള്‍ ഒത്തിരി ഉള്ള
ബ്ലോഗുകളാണ് ഇത്തവണ വിലയിരുത്തലില്‍.
ശലീര്‍ അലി കവിതകളിലൂടെയും റോബിന്‍ ലേഖനങ്ങളിലൂടെയും പ്രതികരിക്കുന്നു. റിയാസ് അലിക്കാവട്ടെ വരിയും വരയും ഒരു പോലെ പഥ്യം. ഒട്ടും വിഡ്ഢി അല്ലാത്ത മനോജ് സ്വയം ആ പേര് സ്വീകരിച്ചു ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നതിനൊപ്പം കഥകളിലും ചില കാവ്യ രൂപങ്ങളിലും കൈ വക്കുന്നു.

ഇവിടെ കനല്‍ എരിയുന്നു..
കരള്‍ പിളര്‍ക്കും ചൂരുള്ള കനല്‍ കൂടില്‍ പ്രണയം മാത്രമല്ല
എരിയുന്നത് എന്നത്രെ ഈ കവിയുടെ പ്രത്യേകത. ജീവിതത്തിന്റെ ഭൂമികയില്‍
തീവ്രവും ശുഷ്കവുമായ എല്ലാം ആര്‍ദ്രതയോടെ ഈ വരികളില്‍ പരക്കുന്നു. തിരസ്ക്രുതന്റെ അവശേഷിപ്പ് ചോദ്യ ചിഹ്നമായി കവി ഹൃദയത്തില്‍ അസ്വസ്ഥത
സൃഷ്ട്ടിക്കുന്നു. ബീജ വിത്തുകള്‍ മരമായി പടര്‍ന്നു പന്തലിച്ചപ്പോള്‍,
വിത്ത് പാകിയോനെ മറക്കുന്ന കാലമല്ലോ ഇത്. നീറുന്ന ഒരായിരം ചോദ്യ ശരങ്ങള്‍
നമ്മിലേക്ക് സന്നിവേശിപ്പിക്കുന്നു ഈ കവിത.
കലാപതെരുവിലെ വിളക്ക്കാലില്‍ നമ്മുടെ പ്രവാചകന്‍ നാട്ടിയ വഴിവിളക്ക് കവി
കാണാതിരിക്കുന്നില്ല. പക്ഷെ രക്ത സാക്ഷികള്‍ പരസ്പരം ഉയര്‍ത്തുന്ന
ചോദ്യങ്ങള്‍ നമ്മെ ചിന്തിപ്പിക്കെണ്ടതല്ലേ? മഴപ്പാറ്റകളില്‍ ദൈവസ്ഥിത്വതെ
തിരിച്ചറിയുമ്പോഴും, തീ തുപ്പി, ചിറകുകള്‍ എറിഞ്ഞു, കാലിട്ടടിച്ചവര്‍ നമ്മെ
ഉണര്താതിരിക്കില്ല.
ബാല്യത്തിന്റെ മുറിവുകളിലൂടെ കവി സഞ്ചരിക്കുമ്പോഴും, പരുത്ത
കാലുകളെ ഓര്‍മ്മയുണ്ടാത്രേ! ഇമകള്‍ ചിമ്മി 'അമ്മേ' എന്ന് വിളിക്കാന്‍
കവിക്കൊപ്പം നമ്മളും..
താണ്ഡവം താണ്ടവം ആയ പോലെ ചില അക്ഷര പിശാചുക്കള്‍ അവിടെയും ഇവിടെയും കാണാം. എങ്കിലും ഇങ്ങേ തൊടിയില്‍ നടക്കുന്ന ശവ ദാഹത്തില്‍ അറിയാതെ വായനക്കാരന്‍ പങ്കെടുക്കുന്നു എന്നത് ഈ കവിതയുടെ മേന്മയത്രേ.
താണ്ഡവം താണ്ടവം ആയ പോലെ ചില അക്ഷര പിശാചുക്കള്‍ അവിടെയും ഇവിടെയും കാണാം. എങ്കിലും ഇങ്ങേ തൊടിയില്‍ നടക്കുന്ന ശവ ദാഹത്തില്‍ അറിയാതെ വായനക്കാരന്‍ പങ്കെടുക്കുന്നു എന്നത് ഈ കവിതയുടെ മേന്മയത്രേ.
മഴ നനഞ്ഞ മങ്ങല്യവും ഞാന്‍ മഞ്ഞു തുള്ളിയും ഒക്കെ ശരാശരി വായനാ സുഖം പകരുന്ന ഓര്‍മ്മ കുറിപ്പുകള്‍. എന്നും എവിടെയും വഴിപാടു പോലെ മുഴങ്ങുന്ന 'സുഖമാണോ?' എന്നാ ചോദ്യം 'സുഖ ചരിത'ത്തില്‍ തേടുന്നു.
"പോയ ബാല്യമേ....എന്ത് സുഗന്ധം" എന്ന വരികള്‍ ബാല്യത്തെ പറ്റി പ്രമുഖ കവികള്‍ എഴുതിയ വരികളോളം സുഗന്ധം ഉള്ളത് തന്നെ. കലാലയം മറക്കാത്ത വസന്തമായി ഓര്‍മ്മകളില്‍ നിറയുന്നതും ഹൃദ്യാനുഭവം. ഷന്ടന്റെ മകള്‍ എത്ര ഭംഗിയായി ഭീതിതമായ പുതുകാലം രേഖപ്പെടുത്തുന്നു. പരേതന്‍ നമ്മില്‍ ഓര്‍മ്മപ്പെടുതലാകുന്നു; അനിവാര്യമായ ഓര്‍മ്മപ്പെടുത്തല്‍. പരിണാമങ്ങള്‍ കരളുറപ്പുള്ള കവിയെ നമ്മെ കൊണ്ട് തിരിച്ചരിയിപ്പിക്കുന്നു. ചങ്ങലപ്പൂട്ടാവട്ടെ നൊമ്പരപ്പെടുത്തുന്നു. ഏതായാലും നിറം മങ്ങിയ താളുകള്‍ എന്ന് ശലീര്‍ അലി രേഖപ്പെടുത്തുന്ന തന്റെ ബ്ലോഗ് നിറമാര്‍ന്ന താളുകള്‍ നമുക്ക് സമ്മാനിക്കുന്നു.
പട വെട്ടിനു ഒരുങ്ങി ..
ഈ പഹയന്‍ എന്തിനുള്ള പുറപ്പാടാനെന്നറിയില്ല; ധാര്‍മിക രോഷം കൊണ്ട് പുകയുകയാണീ യുവാവ്. ഇന്ത്യാ രാജ്യത്ത് അതിനു കാരണങ്ങള്‍ക്ക് ക്ഷാമമില്ലല്ലോ? ഇന്ത്യന്‍ നവ വിപ്ലവതെപറ്റി പ്രതീക്ഷയോടെ ഇദ്ദേഹം കാത്തിരിക്കുന്നു. ഭരണാധികാരികളുടെ തോന്നിയവാസങ്ങള്‍ സഹിച്ചു മടുത്തു ജനം പ്രതികരിക്കും എന്ന് തന്നെ ഇദ്ദേഹം വിശ്വസിക്കുന്നു. ആ പ്രതീക്ഷ നയിക്കുന്നു.
"ഈ തോന്നിവാസം നീണ്ടുപോയാല്‍ ഒരിക്കല്‍ അവര്‍ ക്ഷമയുടെ നെല്ലിപലക ചവിട്ടും അന്ന് നമ്മുടെ രാജ്യം കത്തും, ഭരണാധികാരികള്‍ തെരുവുകളില്‍ ചവിട്ടിമെതിക്കപ്പെടും. പക്ഷെ അതുകൊണ്ടൊന്നും രാജ്യം കരകേറില്ല ഇന്ത്യയെ സംബന്ധിച്ച് നോക്കിയാല്‍ തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലോട്ടായിരിക്കും ആ വിപ്ലവങ്ങള്‍ നയിക്കുക. അവസാനം ഇന്ത്യ ചപ്പാത്തി മുറിച്ചിട്ടതുപോലെ പലകഷണങ്ങളാകും അതായിരിക്കും വിപ്ലവത്തിന് ശേഷം ഇന്ത്യ. അതിനു പലകാരണങ്ങള്‍ ഉണ്ട്, എന്നത്തെയും പോലെ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന രാഷ്ട്രീയകാരെ പോലെ അല്ലെങ്കില്‍ സമാന ചിന്താഗതിക്കാര്‍ ഇങ്ങനുള്ള വിപ്ലവങ്ങള്‍ ഹൈജാക്ക് ചെയ്യും. ഒരു കൂട്ടം ആളുകള്‍ ഒന്നും അറിയാതെ ആ ഭ്രാന്തന്മാരുടെ പുറകെ പോകും, അവരുടെ ഭ്രാന്തമായ പ്രവൃത്തികള്‍ പ്രാവര്‍ത്തികമാക്കാനും ശ്രമിക്കും."
ഒരു യുവ ഇന്ത്യന്‍ കാഴ്ചപ്പാടില്‍ ഇത്തരം ചിന്തകള്‍ കാണാം. ജനാധിപത്യവും നീതിന്യായവ്യവസ്ഥയും അതിന്റെ തനതു അര്‍ത്ഥതലങ്ങളില്‍ ഇദ്ദേഹം വിലയിരുത്തുന്നു.
"ഇന്ന് എല്ലാം രാഷ്ട്രിയകാരുടെ കൈയില്‍ അല്ലെ?? ഇന്നത്തെ ഭൂരിപക്ഷം രാഷ്ട്രിയകാരും ജനങ്ങള്‍കുവേണ്ടി ആണോ പ്രവര്‍ത്തിക്കുന്നത്?? അല്ല അവര്‍ അവര്‍ക്കുവേണ്ടിയാണ്. എന്‍റെ അഭിപ്രായത്തില്‍ ഇന്ത്യ ഒരു പൂര്‍ണ്ണ ജനാധിപത്യ രാഷ്ട്രമെയല്ല. സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് ഇന്ത്യ ബ്രിട്ടീഷ് ഭരണതാല്‍ അടിച്ചമര്‍ത്തപെട്ടവരായിരുന്നു അവര്‍ ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിച്ചു. ഇന്ന് നമ്മുക്ക് സ്വാതന്ത്ര്യം കിട്ടി 65 വര്‍ഷങ്ങള്‍ കഴിഞ്ഞപോള്‍ ആ അവസ്ഥയില്‍നിന്ന് ഒരു മാറ്റമേ സംബവിച്ചിട്ടുള്ളു. മുന്‍പ് കവര്‍ന്നത് ബ്രിട്ടന്‍ ആണെങ്കില്‍ ഇന്ന് നമ്മുടെ ചില രാഷ്ട്രിയപ്രമുഗന്മാരും ചില സമ്പന്നരുമാണ് ഇന്ത്യ കട്ടുമുടിക്കുന്നത്..
ന്യുട്രിനോ പോലുള്ള ശാസ്ത്ര വിഷയങ്ങളും തനിക്കു പയറ്റനവും എന്ന് റോബിന്‍ തെളിയിക്കുന്നു. നമുക്ക് വേണോ എന്ന ലേഖനത്തിലും മാനവികനായ ഒരു ശാസ്ത്ര കുതുകിയെ ദര്‍ശിക്കാം.
വളരുന്ന ലോകവും തകരുന്ന തലമുറയും സാങ്കേതിക മേന്മയില്‍ മാത്രം ഊന്നി നമ്മുടെ വികസന(?) സങ്കല്‍പ്പങ്ങളെ ലാക്കാക്കി അതില്‍ ഉള്കണ്ടയോടെ ചിന്തകളുടെ വിത്തുകള്‍ പാകി ഉണര്‍ത്തുന്നു. ചെറു പ്രായത്തില്‍ തന്നെ രക്ഷിതാക്കളെ ഉപദേശിക്കാന്‍ തന്റേടം കാട്ടുന്നു. വായന ശാലകളുടെയും യുവ ക്ലുബുകളുടെയും ലക്ഷ്യങ്ങളെ പറ്റിയും ഇദ്ദേഹം വാചാലനാകുന്നു.
എമെര്‍ഗിംഗ് കേരളയെ പറ്റി എഴുതുന്ന ലേഖനത്തില്‍ സുസ്ഥിര വികസനന്തേ പറ്റി നല്ല കാഴ്ചപ്പാട് ദര്‍ശിക്കാം.
ഈ ബ്ലോഗ്ഗര്‍ കടുത്ത ഗൌരവക്കാരനെന്ന് കരുതണ്ട. നഷ്ട പ്രണയ നിരാശയില്‍ കള്ള പ്രണയത്തെ പറ്റി വല്ലാതെ വാചാലനാകുന്ന കഥാകാരന്‍ കൂടിയാണ് ഈ പടവന്‍.
"അവളെ കണ്ടു പിരിയുമ്പോള്‍ അവന്റെ മനസ്സ് മന്ത്രിച്ചു ഒരാള്‍ക്ക് ഇങ്ങനെ കള്ളംപറയാന്‍ ആവുമോ? ശരിയാ പ്രണയം എന്ന് പറയുന്നത് തന്നെ കള്ളം അല്ലെ...? "
മൈ ലവ് എന്ന പേരില്‍ അംഗലെയത്തിലും ഒരു കൈ നോക്കി ഈ വിദ്വാന്‍.
എന്ടോസുഫന്‍ മുതല്‍ വീ എസ വരെ പരാമര്‍ശിക്കുന്ന ഈ ബ്ലോഗ് പടവന്‍ പുറപ്പെട്ടത് വെറുതെ ആയില്ല എന്ന് പറയിപ്പിക്കുന്നു.
"തന്‍റെ നിലപാടുകള്‍ സംഘടന നേതൃത്വത്തിന്‍റെ മുന്നില്‍ മാറ്റുന്ന രാഷ്ട്രിയം ഒരിക്കലും ഒരു ജനപക്ഷവാദിയുടെതല്ല. അവസരത്തിനൊത്ത് അധികാരത്തിനായി വാക്കുകള്‍ മാറ്റുന്ന ഒരു കുശാഗ്രബുദ്ധിയായ രാഷ്ട്രിയകാരനെ മാത്രമേ കാണുവാന്‍ സാധിക്കൂ."
വരച്ചും വരിച്ചും..
ചെറു വരികളുടെയും ദ്രുത വരകളുടെയും ആശാനാണ് റിയാസ് ടി അലി. ഉള്ളില്‍ തട്ടിയാല്‍ ഉടന്‍ വരയുകയത്രേ ഇദേഹത്തിന്റെ പതിവ്. 2012 ല്‍ തന്നെ 151 പോസ്റ്റുകള്‍! അവലോകനക്കാരന്‍ വലഞ്ഞത് തന്നെ! പ്രമുഖ ബ്ലോഗ്ഗര്‍ മാര്‍ക്ക് 'കാരികെച്ചരുകള്‍' വരഞ്ഞും ചന്ദ്രിക, മാതൃഭൂമി, മനോരമ തുടങ്ങിയ പത്രങ്ങളുടെ പിന്നാലെ പാഞ്ഞു തെറ്റുകള്‍ കണ്ടു പിടിച്ചും ഈ വിദ്വാന്‍ തന്റെ ബ്ലോഗ് നിറയ്ക്കുന്നു. ഗിന്നെസ് ബുക്ക് ആണ് ലക്‌ഷ്യം എന്ന് തോന്നുന്നു.
നൊമ്പരത്തിന്റെ വിങ്ങലായി ചതി പോലുള്ള കവിത ശകലങ്ങളും തേട്ടം പോലുള്ള
ക്ഷിപ്ര കവിതകളും ചിന്ത്നീയങ്ങള്‍ തന്നെ. നാമാവശേഷന്‍ പോലെ ജീവിതത്തെ
വ്യക്തമായി വ്യാഖ്യാനിക്കുന്ന തീവ്രമായ വരികള്‍ ഈ വരയന് സ്വന്തം.
"പിന്നെയൊരു ഞരക്കം
അതാ ജീവന്റെയൊടുക്കം
അന്യര്‍ക്കന്നേരം തിടുക്കം
മണ്ണിലേക്കിനിയൊരു മടക്കം... "
എന്നും കുന്നും പോസ്ടുന്നതിനാലാവണം, ചില ശ്രദ്ധിക്കപ്പെടേണ്ട പോസ്റ്റുകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. (സദാചാരം പോലെ ചിലത്)

എലി സസ്യഭുക്കാണോ മാംസഭുക്കാണോ? വരയന്റെ ഒരു മഹാ സംശയം ആണിത്.ധിഷനയോടെ കത്തി പടര്‍ന്നു വരയന്‍ ആക്ഷേപ ഹാസ്യത്തിലൂടെ നമ്മെ കൊണ്ട് പോകുന്നു. ഹോട്ട് ചില്ലി സ്മൈല്‍സ് പോലെ ജീവിതത്തെ നന്നായി അടയാളപ്പെടുത്തുന്ന പോസ്റ്റ്‌കള്‍ ധാരാളം കാണാം. മാരിയത്ത് എന്ന പോസ്റ്റ് എന്നെ ഒരു അത്ഭുത ലോകത്തേക്ക്
കൂട്ടി കൊണ്ട് പോയി. അവശതകള്‍ മറന്നു ബ്ലോഗ് ഒരുക്കുന്ന ഒരു
കൂട്ടരിലേക്ക്. അവര്‍ ആദരവുകള്‍ ഉണര്‍ത്തുന്നു. ധൃതി പോലെ ചില
കഥകളും വരയന്‍ വരച്ചു കാട്ടുന്നു. മതിയാകാത്ത മധു പോലെ ജീവിതത്തെ
കാമിക്കുകയും എന്നാല്‍ ജീവിത മായയെ അറിയുകയും ചെയ്യുന്ന കാവ്യ ശകലങ്ങള്‍
ഇതില്‍ നിറയെ ഉണ്ട്. മുഴുവന്‍ ലിങ്കിടാന്‍ സാക്ഷാല്‍ അബ്സര്‍
ലക്കിട്ടെര്‍ക്ക് പോലും കഴിയില്ല.
ഒരു പോസ്റ്റില്‍ ഷബീര്‍അലിയെ ലുട്ടാപ്പി ആക്കിയത് എനിക്ക് 'ക്ഷ' പിടിച്ചു. അത് പോലെ നിസ്സാരനും. ഉമ്മയെ പോലെ കാമ്പുള്ള കാര്യങ്ങള്‍ ലളിതമായി ചിത്രീകരിക്കുക ഇദ്ദേഹത്തിന്റെ ഒരു ശൈലി ആണ്.
"വൃദ്ധസദനത്തിലേല്‍പിച്ചു ഉമ്മയെ
സ്വൈരവിഹാര സ്വാതന്ത്ര്യത്തിനായ്
കണ്ഠം ഇടറുന്ന ഉമ്മയെ അറിയുവാന്‍
നാമെന്തു വേദം ഇനിയോതണം...? "
മാപ്പിള പാട്ടുകളുടെ ചരിത്രം രചിക്കാനും ഒരു ശ്രമം നടത്തിയിട്ടുണ്ട്. നാം സ്വതന്ത്രരോ എന്നൊരു സംശയവും ഉണര്‍ത്തി ഗൌരവ വിഷയങ്ങളെയും സമീപിച്ചിട്ടുണ്ട്. വരിയും വരയും വരയന്‍ വരി എഴുതി വര വരച്ചു കൂടുതല്‍ വിരിയട്ടെ, വിടരട്ടെ, അങ്ങനെ ബൂ ലോകത്തില്‍ പടരട്ടെ!!!

വിടുവായില്‍ നിഴലും തണലും പിന്നെ പാമ്പും
സര്‍ക്കാര്‍ ജീവനം ഉപാധി ആക്കിയ ഈ ബ്ലോഗ്ഗര്‍ അടുത്തിടെ 'പങ്കാളിത് പെന്‍ഷന്‍' സംബന്ധിച്ച് എഴുതിയ പോസ്റ്റും തൊട്ടു മുന്‍പ് നടന്ന സംവാദങ്ങളുടെ പോസ്റ്റും അദ്ദേഹത്തിന്റെ വീക്ഷണങ്ങളുടെ ഉദാഹരണങ്ങള്‍ ആണ്. ഒരു വിഷയത്തെ പറ്റി എഴുതുമ്പോള്‍ സ്വാഭാവികമായും ആ വ്യക്തി പ്രതിനിധീകരിക്കുന്ന വര്‍ഗ്ഗ സ്വഭാവം എഴുത്തില്‍ വരും. അതിവിടെയും സംഭവിച്ചിട്ടുണ്ട്. സദാചാരത്തെയും അശ്ലീലതെയും കുറിച്ചൊക്കെ വേറിട്ട അഭിപ്രായം ഈ ബ്ലോഗ്ഗെര്‍ക്കുണ്ട്. വായനയെ പറ്റിയും എഴുത്തിനെ പറ്റിയും ഒക്കെ കൊച്ചു കൊച്ചു പോസ്റ്റുകള്‍ ഇതിലുണ്ട്. അങ്ങനെ പിറകോട്ടു പോയപ്പോ മനസ്സിലായി എന്നെക്കാള്‍ മുന്നേ ബ്ലോഗ് അവലോകനം ഈ വിദ്വാന്‍ തുടങ്ങി എന്ന്.
"സൗഹൃദം വ്യക്തിജീവിതത്തിൽ മാത്രമാണെന്നു കരുതണം.സൃഷ്ടികളെ
മുൻധാരണകളില്ലാതെ സമീപിക്കണം. സത്യസന്ധമായ അഭിപ്രായമാണ് ആത്മാർത്ഥത പുലർത്താനുള്ള ഏറ്റവും നല്ല വഴി എന്നു
കരുതണം. ഇഷ്ടപ്പെട്ട ബ്ലോഗുകൾ എവിടെ കണ്ടാലും നാലോളോട് പറയണം. നല്ല പുസ്തകങ്ങൾ വായിക്കണം..
സ്വയം വളരണം.
ഈ നിര്‍ദേശങ്ങള്‍ എനിക്കും ഉപകരിക്കും..
നിഴല്‍ സ്വപ്നങ്ങളില്‍ വലിയ ഒരു തിരകഥ ആണ്. ഒരു കാലത്ത് ഇത് സ്ക്രീനില്‍ കാണാം എന്ന് കരുതാം. സീനുകള്‍ ബ്ലോഗ് വായന പോലെ പിറകോട്ടു ആണ്.
തണല്‍ മരങ്ങളില്‍ കഥകള്‍ നിറയെ. ശലഭങ്ങള്‍ പറഞ്ഞ കഥ മനോഹര വാചകങ്ങള്‍ കൊണ്ട് സമ്പന്നമാണ്. വിശേഷിച്ചു സംഭാഷണങ്ങള്‍
“ പരീക്ഷയടുക്കുന്തോറും പാഠഭാഗങ്ങൾ കൂടുതൽ മിഴിവോടെ നമുക്കു മുന്നിൽ വ്യക്തമാകാറില്ലേ? അതുപോലൊരു ശേഷി എനിക്കുമുണ്ടായിരുന്നു. നിങ്ങളുടെ ഓരോ ചലനത്തിൽ നിന്നും നിങ്ങളെ കൂടുതലായി അറിയുകയായിരുന്നു ഞാൻ..”
തണല്‍മരങ്ങള്‍ എന്ന കഥയിലും ഈ വരികളുടെ സൌന്ദര്യം ഉണ്ട്. അതവസാനിക്കുന്നത് ഇങ്ങനെ .. "യേശുവിന്റെ ആട്ടു തൊട്ടില്‍ മാത്രം ജനലിലൂടെ കടന്നു വന്ന കാറ്റില്‍ ചെറിയ താളത്തില്‍ ആടിക്കൊണ്ടിരുന്നു."
(ഇതൊന്നും പുറം ചൊറിയല്‍ അല്ല കേട്ടോ..ചെറുപ്പം മുതല്‍ കഥകള്‍ വായിക്കുന്ന എനിക്ക് തോന്നിയത് തന്നെ..)
കവിതയ്ക്ക് പകരം ഗവിത എന്ന് തന്നെ ഗദ്യ കവിതകള്‍ക്ക് പേര് കൊടുത്തു...
"അങ്ങേലെ മൂപ്പീന്ന് ചത്തോടീ.." എന്ന് കടമ്മനിട്ട ചോദിക്കുന്ന തരത്തില്‍
"അയലക്കത്തെ വീട്ടിലെ അപ്പൂപ്പൻ മരിച്ചാൽ
ഉടനെ അങ്ങോട്ടു പോകരുത്.
സ്വന്തം അപ്പൂപ്പന്റെ കുഴിമാടത്തിനരികെ നിന്ന്
ആവോളം കണ്ണീരൊഴുക്കിയിട്ടേ
അങ്ങോട്ടു പോകാവൂ. " എന്ന് ഗവി എഴുതുന്നു.
വെറുമൊരു ഗുണപാഠകഥ പോലെ നീട്ടി പറഞ്ഞ കഥകള്‍ ഒട്ടു ചുരുക്കാമായിരുന്നു; ആശയം ചോരാതെ എന്നോരഭിപ്രയമുണ്ട്.
പാമ്പ് എന്ന പേരില്‍ കൊച്ചു കൊച്ചു വിശേഷങ്ങള്‍ അടങ്ങിയ കൊച്ചു ബ്ലോഗും ഇദ്ദേഹത്തിനു സ്വന്തം.
എന്തായാലും വിഡ്ഢി എന്ന് സ്വയം വിശേഷണം എനിക്ക് പണ്ട് പഠിച്ച ഒരു അലങ്കാരം ആണ് ഓര്മ വരുത്തിയത്..
"വിരോധം തോന്നുമാറുക്തി
വിരോധാഭാസാമായിടും"

This comment has been removed by the author.
ReplyDeleteതണല്‍മരങ്ങള്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നു
ReplyDeleteചില ബ്ലോഗുകളൊന്നും ഇതുവരെ കണ്ടിട്ടില്ല
നോക്കണം ഇനി
വിശകലനത്തിനു തിരഞെടുത്ത ബ്ലോഗുകളൊക്കെ എനിക്ക് ക്ഷ പിടിച്ചു!!
ReplyDelete" സൗഹൃദം വ്യക്തിജീവിതത്തിൽ മാത്രമാണെന്നു കരുതണം.സൃഷ്ടികളെ മുൻധാരണകളില്ലാതെ സമീപിക്കണം. സത്യസന്ധമായ അഭിപ്രായമാണ് ആത്മാർത്ഥത പുലർത്താനുള്ള ഏറ്റവും നല്ല വഴി എന്നു കരുതണം."
ReplyDeleteവീണ്ടും സത്യസന്ധമായ ഒരവലോകനം...
എല്ലാം പരിചിത ബ്ലോഗ്ഗെര്മാര്‍ തന്നെ...
ഈ ബ്ലോഗ്ഗിലും അക്ഷരപിശാച് കൂടിയിട്ടുണ്ട്.. :)
ആശംസകള്‍
ഹോ ! ഇതൊരു ദുര്‍ഘടമായ ദൗത്യം തന്നെ . അന്വര്‍ക്കാക്ക് ഭാവുകങ്ങള്‍ .
ReplyDeleteകൊള്ളാം ...നല്ലൊരു അന്‍വരി !
ReplyDeleteസത്യസന്തമായ വിലയിരുത്തല്‍ ...
ആശംസകളോടെ
അസൃസ്
ഹാവൂ.. എന്നെ പൊളിച്ചു അടുക്കി അല്ലെ.....
ReplyDeleteഅവലോകനം നടക്കട്ടെ ആശംസകള്‍
സംഭവമാണ് അന്‍വരികള്‍ ... നല്ല പ്രയത്നം .. ആശംസകള്‍.
ReplyDeleteശ്രമകരമായ ഈ ദൗത്യം പരിപൂര്‍ണ്ണമായും വിജയിക്കട്ടെ എന്നാശംസിക്കുന്നു.
ReplyDeleteഅവലോകനം നന്നായിരിക്കുന്നു പക്ഷെ അക്ഷര തെറ്റുകളില്‍ നിങ്ങള്‍ എന്നെ തോല്‍പ്പിച്ചു
ReplyDeleteസന്തോഷം മാഷെ... ഈ വലിയ ഉദ്യമത്തില്‍ ഒരു വശത്തെന്നെയും ഉള്‍പ്പെടുത്തിയതില്‍ ഒരു പാട് സന്തോഷം.. വിശദമായ അവലോകനം തന്നെ.. തുടരട്ടെ...എല്ലാ ആശംസകളും...
ReplyDeleteഇഷ്ടം അറിയിക്കുന്നു, നല്ല വിലയിരുത്തലിന്.
ReplyDeleteഒപ്പം പോരായ്മകള്‍ കുറേയുണ്ടല്ലോ. അതും കൂടി പറഞ്ഞുതരണം. നന്ദി ...
കൊള്ളാം ,ഇത് നല്ലൊരു പ്രമോട്ടിങ്ങ് തന്നെ
ReplyDeleteഇത്തവണയും അവലോകനം നന്നായി.
ReplyDeleteമുഴുവനും പരിചയമുള്ളവര്‍ എന്ന് തന്നെ പറയാം.
അവലോകനം നന്നായി ആശംസകള്‍
ReplyDeleteപരിചയമുള്ള ബ്ലോഗുകൾ തന്നെ.. പ്രയത്നത്തിന് അഭിനന്ദനങ്ങൾ..!!
ReplyDeleteഅക്ഷരത്തെറ്റുകള്‍ ഒരു പാടുണ്ട് എന്ന് പലരും പറഞ്ഞിട്ടും തിരുത്താത്തത് അന്‍വരി ബ്ലോഗിന്‍റെ ഒരു സ്ഥിരം വായനക്കാരന്‍ എന്ന നിലയില്‍ നീതീകരിക്കാനാവില്ല ,പ്രത്യേകിച്ചു സന്തര്‍ശിച്ച ബ്ലോഗിലെ തെറ്റുകള്‍ പോസ്റ്റില്‍ ചൂണ്ടി കാണിച്ച സ്ഥിധിക്ക് .
ReplyDeleteസന്ദർശിച്ച.., സ്ഥിതിക്ക്..
Deleteഅക്ഷരതെറ്റുകൾ ഒരു സുഖക്കുറവ് തന്നെയാണു..
ഇതിപ്പോ അവലോകന പരമ്പര തന്നെയായി... ഇതിനു പിന്നിലെ അധ്വാനത്തിന് ഒരു സല്യൂട്ട് ..!
ReplyDelete(ഇങ്ങനെ പരസ്യമായി അവലോകനം നടത്തുന്നത് കാരണം ഒരു കൂറ പോസ്റ്റ് ഇടാനും വയ്യാണ്ടായല്ലോ പഹവാനെ!)
ബ്ലോഗ് വിശകലനം നന്നായി. എന്നെ പോലെയുള്ള പുതുമുഖങ്ങള്‍ക്ക് ബ്ലോഗുകളെ പരിചയപ്പെടാനും അതിലുപരി ബ്ലോഗ് രചനയുടെ കലാ വശങ്ങളെ ഉള്‍കൊള്ളാനും ഇതുപോലെയുള്ള വിശകലനങ്ങള്‍ സഹായിക്കുന്നു എന്നതിന് നന്ദി പറയുന്നു.
ReplyDeleteanveakkaaaaaaa...its a good attempt ...very happy to see this ..keep it up ..
ReplyDeleteശ്രമകരം - അനവരിക്കാ - സന്തോഷത്തോടെ
ReplyDelete