Sunday 27 January 2013

പങ്കാളിത്ത ചിന്തകള്‍

 

സമര്‍പ്പണം വിഡ്ഢിമാന്

സൂചന:-
1.
കൈയിട്ട് വാരലിനും വേണ്ടേ ഒരു നീതി 
2. പങ്കാളിത്ത പെൻഷൻ സമരം. താത്വികമായ അവലോകനം, നിരീക്ഷണം, പ്രവചനം
3.പങ്കാളിത്ത പെൻഷൻ സംവാദം ഭാഗം - 1 -  7
      പങ്കാളിത്ത പെന്‍ഷനും സമരവും ഓര്‍മ്മിപ്പിച്ച ചില ചിന്തകളുടെ ചിന്തുകള്‍ ഇവിടെ പങ്കു വക്കുന്നു. സമരത്തില്‍ പങ്കെടുത്തു കാശ് പോയ ഒരു ജീവനക്കാരന്‍ തന്നെ ഞാന്‍. ഓരോ  വിഭാഗവും ആനുകൂല്യങ്ങള്‍ക്ക് ഇടിവ് സംഭവിക്കയോ, അത് സംഭവിക്കുമെന്നു ഭയക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണം എന്ന നിലയില്‍ സമരത്തെ ന്യായീകരിക്കുകയും ചെയ്യാം. എന്നാല്‍ അത് എന്നില്‍ ഉദ്ദീപിപ്പിച്ച, നേരത്തെ തന്നെ മനസ്സില്‍ ഉണ്ടായിരുന്ന, ചില ശങ്കകള്‍ മാത്രമാണ ഇതില്‍........

             "ശങ്കയുമുണ്ടതു പറവതിനും..."

          സമരം മൂലം കേരളീയ സമൂഹത്തില്‍ ചര്ച്ചക്കെടുത്ത  പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നു.

1. സാമൂഹ്യ സുരക്ഷ ചെറു  ന്യൂനപക്ഷത്തിനു മാത്രം മതിയോ?


2. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം ത്രുപ്തികരമാണോ?


3. ജീവനക്കാരുടെ പണം കവര്‍ന്നെടുക്കാന്‍ മുതലാളിത്ത  ദല്ലാള്‍മാര്‍ തയ്യാറെടുത്തിട്ടുണ്ടോ?


4. ജീവനക്കാരുടെ സേവന - വേതന വ്യവസ്ഥകള്‍ ഇതര മേഖലകളെ സ്വാധീനിക്കുന്നുവോ?


5. ഭാവി തലമുറയെ പറ്റി വ്യാകുലപ്പെടുന്നു എന്ന് പറയുന്നത് 'കൃത്വിമം' അല്ലെ?


6. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന വേതനം ഉയര്ന്നതാണോ? പെന്‍ഷന്‍ മാറ്റി വെക്കപ്പെട്ട വേതനം തന്നെ ആണോ? 


        ഇതില്‍ ഒന്നാമത്തെ  ചര്‍ച്ചയില്‍, വിദ്യാഭ്യാസ യോഗ്യത നേടിയെടുത്ത ശേഷം കടുത്ത മത്സര പരീക്ഷ കടന്നു വന്നവരാണ് എന്നതിനാല്‍ പ്രത്യേക പരിഗണനക്ക് അര്‍ഹരാണ് എന്നൊരു വാദം ഉയരുന്നു. സോഷ്യലിസം ഭരണ ഘടനയുടെ ഭാഗം ആയ ഭാരതത്തില്‍ ഈ ന്യായത്തിന് പ്രസക്തി ഉണ്ടോ എന്നാലോചിച്ചപ്പോഴാണ് എങ്ങനെ മനുഷ്യന്‍ തട്ടുകളായെന്നും, വേതന വ്യവസ്ഥ എങ്ങനെ ഉടലെടുത്തെന്നും ഒന്ന് തല പുകക്കാന്‍ തീരുമാനിച്ചത്. വിഭവങ്ങള്‍ ആവശ്യത്തില്‍ അധികവും മനുഷ്യര്‍ എണ്ണത്തില്‍ കുറവും ആവശ്യങ്ങള്‍ പരിമിതവും ആയ കാലത്ത് ഇങ്ങനെ മത്സരങ്ങള്‍ ആവശ്യമില്ലയിരുന്നല്ലോ? പിന്നീട് 'കയ്യൂക്ക്' ഉള്ളവന് കൂടുതല്‍ വിഭവങ്ങള്‍ ലഭ്യമായി. ഈ കയ്യൂക്കിന്റെ ആധാരം പില്‍ കാലത്ത് കായിക ശേഷി മാത്രമല്ലാതായി. (അതില്‍ വിദ്യാഭ്യാസം, നേതൃശേഷി, സര്‍ഗ്ഗകഴിവുകള്‍, കുറുക്കുബുദ്ധി ഇങ്ങനെ നെഗടിവും പോസിടിവും ആയ ബഹുവിധ തലങ്ങള്‍ !!!)

          എന്നാല്‍ അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാര്ക്കും ലഭ്യമാവണ്ടേ? മുതലാളിത്ത രാഷ്ട്രങ്ങളില്‍ പോലും രോഗികള്‍ക്കും മുതിര്‍ന്നവര്‍ക്കും മികവാര്‍ന്ന സാമൂഹ്യ സുരക്ഷ പദ്ധതികള്‍ ഉണ്ട് എന്ന സത്യം അവിടെ ജോലി ചെയ്യുന്നവരോട് ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട്. പെന്‍ഷന്‍ പോലെ ഉള്ള ആനുകൂല്യങ്ങള്‍ ഇല്ലാത്ത പാവപ്പെട്ടവന്‍ നരകിച്ചു ചാവുന്ന നമ്മുടെ രാജ്യത്തു ഈ ചര്‍ച്ച ഉയര്‍ത്തുന്ന ചിന്തകള്‍ സുമനസ്സുകള്‍ പങ്കു വക്കുകയും പരിഹാരം കാണുകയും ചെയ്യേണ്ട ഒന്നാണ്. ഏറ്റവും മികവാര്‍ന്നവരെ തെരഞ്ഞെടുക്കുന്ന വിദ്യാഭ്യാസ പദ്ധതിയോ മത്സര പരീക്ഷകളോ  ഇല്ലാത്ത നമ്മുടെ നാട്ടില്‍ പൊതു വിഭവം ഇത്ര നല്‍കാന്‍ അര്‍ഹതയുണ്ടോ എന്ന് ചര്‍ച്ച ചെയ്യാന്‍ ഭയക്കേണ്ടതില്ല. (എത്ര എന്നത് തര്‍ക്കത്തിലാണ്; കൂടുതല്‍ കുത്തകകള്‍ കൊണ്ട് പോകുന്നു എന്ന യാഥാര്‍ഥ്യം നാം കാണണം) 

           സര്‍ക്കാര്‍ ജോലി ഇല്ലാത്തവര്‍: അവര്‍ക്കും അവസരം ഉണ്ടായിരുന്നല്ലോ എന്ന് ഈ മേഖലയില്‍ നിന്നും തഴയപ്പെട്ടവരോട് ബാലിശ ചോദ്യം ഉയര്ത്താറുണ്ട്..എന്നാല്‍ സ്വയം തൊഴില്‍ കണ്ടെത്തുകയും ചെറു പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന ആളുകള്‍ കൂടുതല്‍ പ്രതിഭാശാലികള്‍ ആണ് എന്നാണ് എന്റെ വിശ്വാസം.

          രണ്ടാമത്തെ ചര്‍ച്ചയില്‍ ജനവും പ്രതി തന്നെ. സേവനത്തിനായി കൈകൂലി നല്‍കുന്നത് അവരാണല്ലോ? പിന്നെ രാഷ്ട്രീയക്കാര്‍ക്കാകാമെങ്കില്‌   നമുക്കെന്തു എന്നൊരു ന്യായപ്രമാണം ഇപ്പോള്‍ തിരുകി കയറ്റിയിട്ടുണ്ട്. 

         മൂന്നാമത്തെ ചര്‍ച്ച മുതലാളിത്തത്തോടുള്ള സമീപനത്തെ പറ്റിയാണ്. നമ്മില്‍ എത്ര പേര്‍ ആത്മാര്‍ഥമായി ഈ വ്യവസ്ഥിതിയെ എതിര്‍ക്കുന്നു? കമ്പോളത്തിന്റെ ആവശ്യാര്‍ത്ഥം പൊതു ഇടങ്ങളില്‍ നിന്ന് പിന്മാറിയത് നാം തന്നെ അല്ലെ? (പൊതു വിദ്യാഭാസം, ആരോഗ്യ കേന്ദ്രം, വിതരണ കേന്ദ്രം തുടങ്ങിയവ ഉദാഹരണം)
മുതലാളിത്തത്തിന്റെ കണ്ണുകള്‍ ഇതിലും നൊട്ടമിട്ടൊ എന്നൊരു സംശയം തന്നെ വേണ്ട! ഉണ്ടാവുമല്ലോ? അത് കൊണ്ടല്ലേ അതിനു ആ പേര്‍?

          നാലാമത്തെ ചര്‍ച്ചയില്‍ ജീവനക്കാര്‍ എന്ന വര്‍ഗം മറ്റു സാമൂഹ്യ വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് കുറെ എങ്കിലും ഒറ്റപ്പെട്ടില്ലേ? എത്ര പേര്‍ പൊതു പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു.? കൊണ്ട്-കൊടുക്കലുകളില്‍ എത്ര മാത്രം വ്യാപനം ഉണ്ട്? തന്റെ ബന്ധുക്കളെ, അയല്‍ക്കാരെ ഒക്കെ സഹായിക്കുന്നതില്‍ പോലും
പോയ കാലത്ത് നിന്ന്  എത്ര മാറ്റം ഉണ്ടായി? 

         അഞ്ചാമത്തെ ചര്‍ച്ചയിലും ജനമനോഭാവത്തെ ഒന്നാകെ കണ്ടു അഭിപ്രായം പറയേണ്ടി വരും. 'അവനവനിസം' ഈ കാലഘട്ടത്തിന്റെ 'ഇ
സം ' യി മാറി എന്ന് ആരും സമ്മതിക്കും. പെന്‍ഷന്‍ പ്രായം കൂട്ടാം എന്ന് പറഞ്ഞാല്‍ നല്ലൊരു വിഭാഗം ജീവനക്കാരും സമ്മതിക്കും; സന്തോഷിക്കും. 'സുനാമി' ക്കിടയിലും അടുത്ത ഡി എ അനുവദിച്ചോ എന്ന് അന്വേഷിക്കുന്നവര്‍ ഉണ്ടെന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് ജീവനക്കാര്‍ക്കിടയില്‍ മാത്രമല്ല എന്നൊരു മറു ന്യായം പറയാറുമുണ്ട്. 

         ആറാം ചര്‍ച്ചയില്‍ സ്വകാര്യ മേഖലയിലെ വേതന ഘടനയുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ സുരക്ഷിതത്വം, പെന്‍ഷന്‍ എന്നെ ഘടകങ്ങള്‍ ഉള്ളത് താരതമ്യം ചെയ്യാന്‍ ആവില്ല. ഒരേ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയില്‍ മുന്തിയ വേതനം ലഭിക്കുന്ന വിഭാഗവും അല്ലാത്ത വിഭാഗവും ഉണ്ട്. പക്ഷെ എല്ലാ ചര്‍ച്ചയിലും സര്‍ക്കാര്‍ ജീവനത്തെ ഒന്നായി കണ്ടാണ്‌ പറയുക. ശബള ഘടന തീരുമാനിക്കപ്പെടുമ്പോള്‍ 'കയ്യൂക്കി'ന്റെ പുതിയ രൂപം തീരുമാനങ്ങളെ സ്വാധീനിക്കാറുണ്ട്. ഏറ്റവും ചെറിയ വേതനവും വലിയ വേതനവും തമ്മിലുള്ള അന്തര അനുപാതം പോലും 
അട്ടിമറി നടത്താറുണ്ട്‌. ഉയര്‍ന്ന വെതനക്കാരന് അനുകൂലമാണ് പലപ്പോഴും ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍.  

              ...................................................................................


             ഈ ലേഖനം മന:പൂര്‍വ്വം പൂര്‍ത്തിയാക്കുന്നില്ല. പ്രതികരണ ശേഷം തുടര്‍ ലേഖനം ഉണ്ടാവും...

7 comments:

  1. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം ത്രുപ്തികരമാണോ?

    അല്ല .. അല്ല .. അല്ലാ ... ഇതാണ് എന്റെ മറുപടി.. മറ്റു കാര്യങ്ങളെ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ അറിയില്ല.. തുടര്‍ ലേഖനം വരട്ടെ ..

    ReplyDelete
  2. ഏഴാമത്തെ ചര്‍ച്ചക്കായി ഒരു തേങ്ങ ഞാന്‍ ഇവിടെ ഉടയ്ക്കുന്നു...

    ചര്‍ച്ച തുടരൂ... ഇടയ്ക്ക് വരാം...

    ReplyDelete
  3. പങ്കാളിത്ത പെന്‍ഷന്‍ എന്തെന്നറിയാന്‍ വന്നപ്പോള്‍ കണ്ടത് അനുബന്ധ ചര്‍ച്ചയാണ് . തുടരട്ടെ ............

    ReplyDelete
  4. ഇവിടെ ആദ്യം തന്നെ ഞാന്‍ പറയുന്നത് സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടെ സേവനം പൊതു സമൂഹത്തിനു ഗുണകരം ആയി ഉപയോഗ പെടുന്നില്ല എന്നുള്ള ബാഗത്തോട് നൂറു ശതമാനം യോജിക്കുന്നു വേണ്ട രീതിയില്‍ അത് ചെയ്യാത്തവരെ ജിവിത ക്കാലം മുഴുവന്‍ തീറ്റി പോറ്റുന്നതില്‍ അര്‍ത്ഥമില്ല എന്നതാണ് എന്‍റെ അഭിപ്രായം
    പക്ഷെ സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങാതെ നേരാം വണ്ണം കാര്യങ്ങള്‍ ചെയ്യുന്നു എന്നുണ്ടെങ്കില്‍ ഇപ്പൊ നിലവില്‍ ഉള്ളതോ അതില്‍ കൂടിയതോ ആയ ആനുകൂല്യങ്ങള്‍ അവര്‍ക്ക് നല്‍കുകയും വേണം അതിനു ആദ്യം സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥ രുടെ മനോഭാവത്തിനും സ്വഭാവ ദൂശ്യത്തിനും മുന്നില്‍ കൊടി പിടിച്ചു നേരെയാക്കീട്ടു ബാക്കി കാര്യങ്ങള്‍ നോക്കാം
    (ഇതെന്‍റെ മാത്രം അഭിപ്രായം )

    ReplyDelete
  5. ആദ്യം ഭരിക്കുന്നവർ ഭരണത്തിൽ പങ്കാളികൾ അവട്ടെ എന്നിട്ടല്ലെ പെൻഷൻ

    ReplyDelete
  6. @ രണ്ടാമത്തെ ചര്‍ച്ചയില്‍ ജനവും പ്രതി തന്നെ. സേവനത്തിനായി കൈകൂലി നല്‍കുന്നത് അവരാണല്ലോ?...........
    ജനന സര്ടിഫികട്ടിനു നടന്നു നടന്നു മരണ സര്ടിഫികറ്റ് ലഭിക്കും ! കൈക്കൂലി നലികിയില്ലെങ്കില്‍ ..പാവം കഴുതജനം !!
    @ മുതലാളിത്തത്തോടുള്ള സമീപനത്തെ പറ്റിയാണ്. നമ്മില്‍ എത്ര പേര്‍ ആത്മാര്‍ഥമായി ഈ വ്യവസ്ഥിതിയെ എതിര്‍ക്കുന്നു?...........
    എതിര്‍ത്തിട്ടും പാവം പൊതുജനത്തിന് ഒരു കാര്യവുമില്ല ..അവര്‍ സങ്കടിതരല്ല
    കൂടെനിന്ന് ചതിക്കുന്നവരാന് സങ്കടിതര്‍ !
    ചര്‍ച്ചകള്‍ നടക്കെട്ടെ ......ഒഴിവു പോലെ വരാം ...
    ആശംസകള്‍
    അസ്രുസ്

    ReplyDelete
  7. നല്ല ചിന്തകള്‍

    വ്യത്യസ്ത പോസ്റ്റ്

    ReplyDelete