Wednesday 27 February 2013

നേരമൊട്ടില്ലെന്റെ കൂട്ടുകാരാ........


ആരേം തിരക്കാന്‍ കഴിഞ്ഞില്ലെനിക്കെന്നും
ആകെ തിരക്കാണെന്‍ കൂട്ടുകാരാ...


അമ്മയെ പോലും കാണാന്‍ കഴിയാതെ
ഓട്ടത്തിലാ ണെന്റെ കൂട്ടുകാരാ..


ഉമ്മറത്തൊന്നു ചാഞ്ഞിരുന്നോരോന്നു
മോര്ക്കാനും നേരമില്ല കൂട്ടുകാരാ..

അന്തിയില്‍ ചന്തതന്നോരത്ത് ഒത്തു നാം
കൂടിയ നാളുകള്‍ എവിടെയെന്‍ കൂട്ടുകാരാ..


നല്ല പാതിയുടെ പാതി പരാതിയും
കേള്‍ക്കുവാന്‍ നേരമില്ല കൂട്ടുകാരാ..


മക്കളെ ചാരത്തണച്ചവരോതും
കൊഞ്ചലും കേള്‍ക്കുകില്ല കൂട്ടുകാരാ..


ഗാന്ധിയേം വേദത്തേം നാടിനേം അറിയുവാന്‍
വായന മറന്നു പോയ്‌ കൂട്ടുകാരാ..


ബന്ധവും സ്വന്തവും സൌഹൃദോം നെഞ്ചോട്‌
ചേര്‍ക്കുവാന്‍ തരമില്ല കൂട്ടുകാരാ..

മീറ്റിംഗില്‍, ജാഡയില്‍, വ്യര്‍ത്ഥമാം വേഷത്തില്‍
നേരം തികയില്ല കൂട്ടുകാരാ..


നെഞ്ചു പിളര്‍ന്നു നീ എഴുതും വരികളും
വായിക്കാന്‍ നേരമില്ലെന്‍ കൂട്ടുകാരാ..

30 comments:

  1. ഇന്നിതുവായിച്ചിട്ടിവിടെ കമന്റിടാന്‍
    എനിക്കൊട്ടും നേരമില്ലെന്‍ കൂട്ടുകാരാ....

    എന്നാലും ഞാന്‍ കമന്റി... അല്ല പിന്നെ.. :)

    ReplyDelete
  2. തിരക്കോട് തിരക്ക് .

    ReplyDelete
  3. വെറുതെയല്ല ഫോണ്‍ കാള്‍ ഒന്നും കാണാഞ്ഞത് ..
    btw , ഇവിടെ കമെന്റിടാന്‍ എനിക്കും നേരം തീരെയില്ല...

    ReplyDelete
  4. നേരമൊട്ടുമില്ലെങ്കിലും നിനക്കായോരുവരി കുറിക്കുവാന്‍
    നേരമേറെയായെങ്കിലും വന്നെത്തി ഞാന്‍

    നേരമൊരുപാടിവിടെചിലവിടണമെന്നാശയെങ്കിലും
    നേരമില്ലാ നേരത്തത്തിനു മുതിരുന്നതില്ല ഞാന്‍!.!...

    ഇത്രയൊക്കെയേ എന്നെക്കൊണ്ട് പറ്റൂ.... :-)

    ReplyDelete
  5. ഓട്ടത്തിനവസാനമാകെക്കിതയ്ക്കുമ്പോൾ
    കൂട്ടാരും കാണില്ല കൂട്ടുകാരാ..

    ReplyDelete
  6. ആര്‍ത്തി പിടിച്ച ഓട്ടമല്ലേ!!
    എന്തു പറഞ്ഞാലും നേരമില്ലതന്നെ കൂട്ടുകാരാ....!

    ReplyDelete
  7. ശരിക്കും നേരമില്ല

    ഫ്ലാറ്റ് മാറുകയാണ്

    അതിന്റെ തിരക്കിലാണെന്നേ.

    ReplyDelete
  8. തിരക്കൊന്നൊഴിഞ്ഞു തിരിഞ്ഞൊന്നിരിക്കാൻ തിരക്കിനും നേരമില്ലാതെയായി..

    ReplyDelete
  9. സമയമില്ല എന്റെ കൂട്ടുക്കാരാ
    എന്ന് പറയുമ്പോളും നിന്നോട്
    പറയുവാന്‍ എനിക്കുള്ള ഉത്തരം
    "നിനക്കും സമയമില്ല ന്‍റെ കൂട്ടുക്കാരാ "
    എന്നതാണ്

    ReplyDelete
  10. പോയിട്ട് ഇച്ചിരി തിരക്കൊണ്ട്. കമന്റിടുവാനൊന്നും നേരമില്ല..

    ReplyDelete
  11. ഒന്നിനും സമയമില്ല ,ചെറിയ തിരക്കിലാണ്....കമന്റ് പിന്നെ ഇട്ടോളാം

    ReplyDelete
  12. ഈ തിരക്കില്‍ തന്നെ ഞാന്‍ ഇത് വായിക്കാന്‍ വന്നാലോ.. അത് ഇക്കയുടെ ഭാഗ്യം.. കൊള്ളാം ആശംസകള്‍... :)

    ReplyDelete
  13. സമയമാം രഥത്തില്‍ നീ സ്വര്‍ഗയാത്ര ചെയ്യുന്നു.... :)

    ReplyDelete
    Replies
    1. അയ്യോ! അത്രയും വേണോ, റിയാസ്? :)

      Delete
  14. എല്ലാ തിരക്കുകളും കഴിഞ്ഞുണ്ട് ഒരു കിടത്തം.. അതോടെ എല്ലാ ഓട്ടവും നില്‍ക്കും

    ReplyDelete
  15. വായിച്ച് വായിച്ച്
    അന്‍വരികള്‍ തീര്‍ന്നതറിഞ്ഞില്ലയെന്‍ കൂട്ടുകാരാ,,,

    -
    നല്ലവരികള്‍

    ReplyDelete
  16. >>നല്ല പാതിയുടെ പാതി പരാതിയും <<

    നല്ല പാതി എന്നാൽ "പരാതിയും" "പരിവട്ടവും" മനസ്സിലേക്ക് ഓടിവരുന്ന രീതിയിൽ നമ്മൾ ചിന്തയെ ശീലിപ്പിച്ചെടുത്തു അല്ലേ? "സ്നേഹവും" "പങ്കു വെക്കലും" ഒന്നും മനസ്സിലേക്കെത്തുന്നേയില്ല !
    പക്ഷെ ഇതൊഴിച്ചാൽ കവിത ഗംഭീരം. ഗദ്യ ശൈലിയിലോട്ടു മാറാതെ തന്നെ നന്നായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ!!

    ReplyDelete
  17. നല്ല വരികലാണിത് കൂട്ടുകാരാ

    ReplyDelete
  18. ആരെന്നറിയാതെ ഞാനുമീ പത്രത്തിൽ
    കയ്യൊപ്പ് ചാർത്തുന്നെൻ കൂട്ടുകാരാ

    ------------------------

    കൂടുതൽ പിന്നെ വായിക്കാം ..

    ReplyDelete
  19. ലക്ഷ്യസ്ഥാനത്ത് എത്തിപ്പെടാനുള്ള വ്യഗ്രതയില്‍ യാത്രയുടെ സുഖം കളയരുതെന്ന് ആരോ പര്‍നജ് വെച്ചിട്ടുണ്ട്. ഞാനും അതേ ചിന്താഗതിക്കാരനാണ്!

    അന്‍വര്‍, ലളിതമായ വരികള്‍!

    അഭിനന്ദനങ്ങള്‍!

    ReplyDelete
  20. നന്ദി... തിരക്കിനിടെ ഓടിയെത്തിയ എല്ലാർക്കും

    ReplyDelete
  21. ഓട്ടമാനോട്ടമാനെല്ലവര്‍ക്കും
    ഓടിയിട്ടൊടുവില്‍ നീ എവിടെയെത്തും?
    സമ്മാനം വാങ്ങാനായ് നിന്നീടുമോ?
    ഇല്ലെങ്കില്‍ എന്തിനീ ഓട്ടവേഗം ?

    ലളിതമായ കവിതയാണ് സുഹൃത്തേ അന്‍വര്‍
    ഇഷ്ടമായി

    ReplyDelete
  22. എനിക്കും സമയമില്ല ഞാനും പോകുന്നു :)

    ReplyDelete
  23. സമയോ ...അതുപ്പോ എവിടെ കിട്ട്യാ !
    സമയം ഒരു പ്രശനമാണ്
    സമയമില്ലാത്തതും പ്രശ്നമാണ്
    ആകെ മൊത്തം സമയ പ്രശനം !


    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete
  24. തിരക്കാണ് ട്രെന്‍ഡ് !

    ReplyDelete
  25. ഗാന്ധിയേം വേദത്തേം നാടിനേം അറിയുവാന്‍
    വായന മറന്നു പോയ്‌ കൂട്ടുകാരാ..

    ReplyDelete
  26. E kootukaranulla oru paniyaano ith...

    ReplyDelete
  27. നിന്നുടെ കൂടെയെന്‍ ഹൃദയം തുറക്കുവാന്‍
    നേരമുണ്ടാക്കും ഞാന്‍ കൂട്ടുകാരാ...
    -മഹേഷ്‌ കൊട്ടാരത്തില്‍

    ReplyDelete