Tuesday 22 November 2016

പുസ്തക പരിചയം: നിനക്കുള്ള കത്തുകൾ


                                     പ്രണയത്തെ പറ്റിയുള്ള എഴുത്തുകൾ മലയാളത്തിൽ അനവധിയുണ്ട്. കഥകളായും കവിതകളായും ലേഖനങ്ങളായും ഒക്കെ. വിലാപ കാവ്യങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന ഒരു ഭാഷയാണ് നമ്മുടെ . എറ്റവും കൂടുതൽ വിൽപന നടന്ന പുസ്തകങ്ങളിൽ 'രമണനും ' ഉൾപ്പെടുന്നു. ഏറ്റവും ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നാണല്ലോ എന്ന് നിന്റെ മൊയ്തീൻ' പ്രണയത്തിന്റെ മൂർത്തീ രൂപമായ ത്യാഗത്തെ അത്രമേൽ നാം കണ്ടും വായിച്ചും അറിയുന്നു.


                                    ജിജി ജോഗിയുടെ നിനക്കുള്ള കത്തുകൾ ഒരു പ്രണയ പുസ്തകമാണ്. ഹൃദയത്തിനുള്ളിൽ ചിരപ്രതിഷ്ഠനും ഭൗതിക ലോകത്ത് നശ്വരനുമായ കാമുകനുള്ള കത്തുകൾ ഒരു കാവ്യം പോലെ നമുക്കനുഭവപ്പെടുന്നു. 'ഇണ' എന്ന് എല്ലാ അർത്ഥത്തിലും ജിജിക്ക് സ്വന്തമായ സന്തോഷ് ജോഗി കാമുകനായും തുണയായും ഉന്മാദിയായും പിതാവായും രക്ഷകനായും കൂട്ടുകാരനായും ഒക്കെ ഭിന്ന ഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. മലയാണ്മയിൽ ഉന്മാദിയായി കാവ്യസപര്യയിൽ വിലയിച്ച കളിയച്ഛനെപ്പോലെ സന്തോഷ് ജോഗിയും നമുക്കുത്തരം കിട്ടാത്ത സമസ്യ ആണ്. ഒരു പക്ഷേ യഥാതഥമായി നാം കാണുന്ന ലോകം പ്രതിഭകൾക്ക് അവ്വിധം ആയിരിക്കില്ല ദൃശ്യം. ബഷീറിന്റെ ഭ്രാന്തിനെയും നാം അമ്മാതിരി കാണേണ്ടി വരും. ബൈക്കിൽ പ്രണയത്തിന്റെ പാരമ്യതയുടെ വേഗതയിൽ പാഞ്ഞ പ്രണയജോഡിയെ ഈ കത്തുകളിൽ പലപ്പോഴും കാണാം.
                                  
                                     'നമ്മുടെ കുഞ്ഞുങ്ങൾ പ്രകൃതിയെ ഇഷ്ടപ്പെടുന്നവരാവണം, മറ്റൊന്നുമായില്ലെങ്കിലും എന്ന കരുതൽ ഉള്ള അച്ഛനെയും കാണാം. ഗൗരവ സിനിമാ ചർച്ചക്കിടെ ഇടിവെട്ട് കേട്ട് പേടിക്കുന്ന പെണ്ണിനെയോർത്ത് വീടണയുന്ന അവളുടെ പ്രാണനെയു കാണാം,

                                         മെച്ചപ്പെട്ട പ്രിന്റിംഗും ഡിസൈനും അവതരിപ്പിച്ച ഗ്രീൻ പെപ്പർ പബ്ലിക്കാ പ്രശംസ അർഹിക്കുന്നു. അവതാരികയിൽ പ്രിയ കവി റഫീക്ക് അഹമ്മദ് പറയും പോലെ, മരണത്തെപ്പോലും സങ്കടപ്പെടുത്തുന്ന ഈ പുസ്തകവും മലയാളി ഹൃദയത്തോട് ചേർത്ത് പിടിക്കും.



നിനക്കുള്ള കത്തുകൾ
ജിജി ജോഗി
ഗ്രീൻ പെപ്പർ പബ്ലിക്കാ
വില. 86 രൂ .
പേജുകൾ 76

4 comments:

  1. വായിച്ചാൽ പ്രണയിച്ചുപോകും... മറന്നപ്രണയത്തെ ഓർമ്മിക്കും... ഹൃദയത്തെ തൊട്ട ഒരു കൃതി.... ഒരപേക്ഷ എഴുത്തുകാരിയോട്.. ഇതൊന്നു സിനിമ തിരക്കഥയാക്കികൂടെ...

    ReplyDelete
  2. വായിച്ചാൽ പ്രണയിച്ചുപോകും... മറന്നപ്രണയത്തെ ഓർമ്മിക്കും... ഹൃദയത്തെ തൊട്ട ഒരു കൃതി.... ഒരപേക്ഷ എഴുത്തുകാരിയോട്.. ഇതൊന്നു സിനിമ തിരക്കഥയാക്കികൂടെ...

    ReplyDelete
  3. "ഗൗരവ സിനിമാ ചർച്ചകൾക്കിടെ" എപ്പോഴെങ്കിലും നിനക്കോ എനിക്കോ ആരെങ്കിലും അയച്ചവസാനിപ്പിച്ച കത്തുകൾ കിട്ടിയാൽ ഞാൻ വായിച്ചിരിക്കും ..ഞാൻ -നീ പക്ഷഭേദമില്ലാതെ തന്നെ ..

    ReplyDelete
  4. ജിജി ജോഗിയുടെ നിനക്കുള്ള
    കത്തുകൾ ഒരു പ്രണയ പുസ്തകമാണ്.
    ഹൃദയത്തിനുള്ളിൽ ചിരപ്രതിഷ്ഠനും ഭൗതിക
    ലോകത്ത് നശ്വരനുമായ കാമുകനുള്ള കത്തുകൾ
    ഒരു കാവ്യം പോലെ നമുക്കനുഭവപ്പെടുന്നു. 'ഇണ'
    എന്ന് എല്ലാ അർത്ഥത്തിലും ജിജിക്ക് സ്വന്തമായ സന്തോഷ്
    ജോഗി കാമുകനായും തുണയായും ഉന്മാദിയായും പിതാവായും
    രക്ഷകനായും കൂട്ടുകാരനായും ഒക്കെ ഭിന്ന ഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.
    മലയാണ്മയിൽ ഉന്മാദിയായി കാവ്യസപര്യയിൽ വിലയിച്ച കളിയച്ഛനെപ്പോലെ സന്തോഷ് ജോഗിയും നമുക്കുത്തരം കിട്ടാത്ത
    സമസ്യ ആണ്. ഒരു പക്ഷേ യഥാതഥമായി നാം കാണുന്ന ലോകം പ്രതിഭകൾക്ക് അവ്വിധം ആയിരിക്കില്ല ദൃശ്യം. ബഷീറിന്റെ ഭ്രാന്തിനെയും നാം അമ്മാതിരി കാണേണ്ടി വരും. ബൈക്കിൽ പ്രണയത്തിന്റെ പാരമ്യതയുടെ വേഗതയിൽ പാഞ്ഞ പ്രണയജോഡിയെ ഈ കത്തുകളിൽ പലപ്പോഴും കാണാം.

    ReplyDelete