Saturday 10 November 2012

സര്‍വ്വം സഹ

 
(1988  ല്‍ കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)
പതിയെ തന്നെ നിനച്ചിരിക്കയോ ദേവി
നിന്നശുഭ വസന്തത്തെ പഴിക്കയോ
ഇഷ്ട പുത്രര്‍ നിനക്കലിഞ്ഞെകിയോ-
രിഷ്ട നൈവേദ്യത്തെ നോക്കി ത്തപിക്കയോ?


ഒരു 'ശിമ്ശിപ' തേടി ഉള്ളോഴിഞ്ഞുറയാന്‍
ഒരു വിശ്വാശ്രമത്തെ തേടി പിടിക്കുവാന്‍
ചാല് വറ്റിയ കണ്നീരുരവയുമായി
വൃഥാ വിലപിക്കയോ ദേവി, ഭൂമീ സര്‍വ്വം സഹ !


ക്ഷുത്തല്ല, ക്ഷുദ്ര കാപട്യം തന്നുടെ
ഉഗ്രമാം താണ്ഡവം ഉള്ളില്‍ നടക്കവേ
ഉയിരിനെ നോക്കി പരിഹസിക്കയോ സൂര്യ
സന്ധ്യകള്‍ നിന്നെ കേടുത്തുവോളം 


വെള്ളരി പ്രാവിന്റെ ചിറകു കരിഞ്ഞുവോ?
ശുഭ്രത പോയൊരാ പക്ഷങ്ങള്‍ മഞ്ഞുവോ?
പതിയെ തേടി നിന്‍ ജന്മം തിരുത്തുമോ
ക്ഷിപ്ര കോപിയാം ദേവി, ഭൂമീ സര്‍വ്വം സഹ !


അണുവിനെ പിളര്‍ക്കാന്‍ അഗ്നി തേടി
നിന്നന്തര്‍ ഭാഗത്ത് കുടിയിരിപ്പവര്‍ ഞങ്ങള്‍
വിധിയില്‍ പഴി ചാരി ഞങ്ങളെ ചുമക്കയോ
അവിഹിത സന്താനത്തെ 'പിഴച്ചവള്‍' എന്ന പോല്‍


വീണ്ടും കുരുക്ഷേതം ഓതിത്തളരവേ

നിന്റെ നെഞ്ചിന്‍ മുലപ്പാലിനായ്  ഞങ്ങള്‍
കേഴുന്നു, ഞങ്ങള്‍, മുടിയരം നിന്‍ പുത്രര്‍
സ്നേഹ കരംഗുലിയാല്‍ ആട്ടി ഉറക്കുമോ !


5 comments:

  1. കവിതയുടെ ആശയം നന്ന് . പക്ഷെ അക്ഷരതെറ്റുകള്‍ ഉണ്ട് .

    ReplyDelete
  2. അനാമിക പറഞ്ഞതു പോലെ അക്ഷരത്തെറ്റുകള്‍ അനവധിയാണ്...ഒന്ന് ശരിയാക്കു...

    പതിയെ തേടി നിന്‍ ജന്മം തിരുത്തുമോ
    ക്ഷിപ്ര കോപിയാം ദേവി, ഭൂമീ സര്‍വ്വം സഹ ! - ഈ വരികള്‍ മനസ്സിലായില്ല - കാലാകാലങ്ങളായി ഭൂമിയെ സര്‍വ്വം സഹ എന്നാണു പറയുന്നത്. അപ്പോള്‍ ക്ഷിപ്ര കോപി എന്ന് പറയാന്‍ കാരണം?

    ReplyDelete
  3. സന്ദേശത്തിന്റെ ഉദ്ദേശ ശുദ്ധി
    മനസ്സിലായി - കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി

    കവിതയ്ക്ക് അടിക്കുറിപ്പ് എഴുതാന്‍ ഞാന്‍
    ആളല്ല

    ReplyDelete
  4. എഴുതി തെളിയുന്ന സമയത്തുള്ള കവിതയാണോ ...
    എനിക്ക് ചില വരികളൊക്കെ ഇഷ്ടപ്പെട്ടു....

    അണുവിനെ പിളര്‍ക്കാന്‍ അഗ്നി തേടി
    നിന്നന്തര്‍ ഭാഗത്ത് കുടിയിരിപ്പവര്‍ ഞങ്ങള്‍
    വിധിയില്‍ പഴി ചാരി ഞങ്ങളെ ചുമക്കയോ
    അവിഹിത സന്താനത്തെ 'പിഴച്ചവള്‍' എന്ന പോല്‍

    ഈ വരികള്‍ ഹൃദ്യം...
    കൂടുതല്‍ ആഴത്തില്‍ ഇത്തരം കവിതകളിലെ ഭാഷാ പ്രയോഗങ്ങളെ ഗ്രഹിച്ചെടുക്കാന്‍
    അറിവില്ലാത്തത്‌ കൊണ്ടാവാം .. മറ്റുള്ളവരികളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയത് .. ക്ഷമിക്കുക .. സസ്നേഹം... SHALY

    ReplyDelete
  5. ഹൗ ..അപ്പൊ 1988 മുതലേ ഇങ്ങള് സർവ്വം സഹ കവിയായിരുന്നു ല്ലേ ..പിന്നെയാണ് അൻവരികളുടെ മുതലാളി ആയത് ല്ലേ ..വായിച്ചു എന്നല്ലാതെ എനിക്ക് മുഴുവൻ അങ്ങട് കത്തിയില്ലാ ട്ടോ ..അപാര പദ പ്രയോഗങ്ങൾ ..അല്ലെ എന്താ ഈ 'ശിമ്ശിപ' ?

    ReplyDelete