മുഖവുര
ഉത്തമ സാഹിത്യം ?
സാഹിത്യം ഉണ്ടായതു മുതല്‍ ഈ ചോദ്യമുണ്ട്? ടോള്‍സ്ടോയ് യുടെ ഒരാള്‍ക്ക് എത്ര ഭൂമി വേണം എന്ന കഥ യാണ് ഉദാത്ത കഥ എന്ന് പലരാലും വിശേഷിപ്പിക്കുന്നത്. ഇത്തരം കഥകളില്‍ ഒക്കെ ഒരു സന്ദേശം ഉണ്ട് എന്നാണ് പറയുക. എന്നാല്‍ സന്ദേശം അതെ പടി പകര്‍ത്തിയാല്‍ സാഹിത്യം ആകുമോ? അപ്പോള്‍അവതരണവും പ്രധാനം തന്നെ. അത് ഇഷ്ടമായോ അല്ലയോ എന്നത് അനുവാചകനെ ആശ്രയിച്ചിരിക്കും. ചില ചര്‍ച്ചകളില്‍ ഏതാണ് ഏറ്റം ഇഷ്ടപ്പെട്ട കൃതി എന്നൊക്കെ ചോദിക്കാറില്ലേ? അവിടെ പാടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവാം. അതിനാല്‍ എഴുത്തിനെ വിലയിരുത്തുക ഓരോ വായനക്കാരനുമാണ്. അപ്പൊ വിമര്‍ശം, പഠനം ഇവ വേണ്ടെന്നാണോ? മഹാ ഭാരതം കുട്ടികൃഷ്ണമാരാരുടെ 'ഭാരത പര്യടനം' വായിക്കുന്നതിനു മുന്‍പും ശേഷവും വായിച്ചാല്‍ വ്യത്യസ്ത തലത്തില്‍ അത് ആസ്വദിക്കാന്‍ കഴിയും. എം കൃഷ്ണന്‍ നായരുടെ 'സാഹിത്യ വാര ഫലം" സാധാരണ വായനക്കാരെ പോലും ആകര്‍ഷിച്ചു വന്നു. അതിനാല്‍ ഈ വിലയിരുത്തല്‍ ഒരു സാധാരണ (ബ്ലോഗ്) വായനക്കാരന്റെ എന്ന് മുന്‍കൂര്‍ ജാമ്യം എടുക്കുന്നു..(നീയാരാ ഇതൊക്കെ വിലയിരുത്താന്‍ എന്ന് കൊന്നു കൊല വിളിക്കരുതേ എന്ന് സാരം )
മനോജ് നിരക്ഷരന്‍, അരുണ്‍ കായംകുളം, ഷബീര്‍ അലി, വിഷ്ണു ഹരിദാസ് എന്നിവരാണ് ആ ഭാഗ്യവാന്മാര്‍. ഇവരാണ് ബൂ ലോകത്തെ ഏറ്റവും വലിയ ബ്ലോഗ് പുലികള്‍ എന്ന് എനിക്കൊപ്പം ഇവരും കരുതുന്നില്ല. ചവിട്ടാവുന്ന മണ്ണില്‍ നിന്ന് കൃഷി തുടങ്ങാം എന്നേ ഈയുള്ളവന് ഉദ്ദേശമുള്ളൂ. ഇവരോട്ട മോശക്കാര്‍ അല്ല എന്ന് ഞാന്‍ ഉറച്ചു പറയുകയും ചെയ്യും. ഇതില്‍ നിരക്ഷരനും അരുണിനും വായനയുടെ കരുത്തു കൂട്ടിനുണ്ട് എന്ന് അവരുടെ രചനകള്‍ കാട്ടി തരുന്നു. പടന്നക്കാരന് ഇത്തിരി ക്ഷോഭവും വിഷ്ണുവിന് ഭാവനയുടെ തിളക്കവും ഒപ്പമുണ്ട്.
നിരക്ഷരനോ....
സാമൂഹ്യ വിമര്‍ശങ്ങളും വിശകലങ്ങളും പുസ്തക ആസ്വാദനവും
നിറഞ്ഞ ബ്ലോഗാണ് നിരക്ഷരന്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഈ സാക്ഷരന്റെ
ബ്ലോഗ്. സാമൂഹ്യ വിമര്‍ശങ്ങള്‍ക്ക് എഴുത്ത് രൂപം മാത്രം മതിയോ പ്രവര്‍ത്തി
രൂപമല്ലേ വേണ്ടത് എന്നാ വിമര്‍ശം പൊതുവേ ഉണ്ട്. എഴുത്ത് പ്രവൃത്തിയെ
ഉദ്ദീപിക്കുകയും ഉണര്‍ത്തുകയും ചെയ്യും എന്നത് ചരിത്ര വസ്തുത തന്നെ. പ്രീ
ഡിഗ്രി വരെ ആളനക്കം ഇല്ലാത്ത ജീവിതത്തിന്റെ ഉടമ എന്ന് അവകാശപ്പെടുന്ന
മനോജ് ഒരു ചിട്ടയുള്ള വിദ്യാര്‍ഥി ആയിരുന്നു എന്ന് തോന്നും വിധം ബ്ലോഗിനെ
വിഷയ ക്രമത്തില്‍ അടുക്കിയിരിക്കുന്നു. അച്ചടി മഷി പുരന്ടവ എന്ന് എടുത്തു
കാട്ടണോ എന്ന് സന്ദേഹം ഉണ്ട്. കാരണം അച്ചടിച്ച ചിലതിനെക്കാള്‍ മഹത്വം
ഉള്ളവയെ ഞാന്‍ ബ്ലോഗില്‍ കണ്ടു മുട്ടിയിട്ടുണ്ട്. ഒരു പത്രക്കരന്റെയും
പ്രസാധകന്റെയും പടി വാതിലില്‍ മുട്ടണ്ട എന്നതല്ലേ ബ്ലോഗേഴ്തിന്റെ വലിയ
ഗുണം? അക്ഷര വിരോധിയായ മന്ത്രിയുടെ നെഞ്ചത്ത് കുഞ്ചന്‍ എന്ന മഹാന്റെ സംഭാവനകളെ പ്പറ്റിയുള്ള പ്രസംഗം അച്ചടിക്കാന്‍ വിധിക്കപ്പെട്ട
മാധ്യമങ്ങലനല്ലോ നമുക്കുള്ളത്.
മലയാളിയുടെ ശീലങ്ങളും ആകുലതകളും വിലയിരുത്തുകയും പങ്കു വെക്കുകയും ചെയ്യുന്ന ലേഖനങ്ങളില്‍ മദ്യ പാന ശീലം, മാലിന്യ സംസ്കരണ സംസ്കാരം ഇവയൊക്കെ കടന്നു വരുന്നു. കേവലം വാചകമടിക്കപ്പുറ കൊടുങ്ങല്ലൂര്‍ മാലിന്യ സംസ്കരണ കേന്ദ്രം എന്ന വിഷയതിലുല്പ്പെടെ സക്രിയമായി ഇട പെടുന്നു ഈ ബ്ലോഗ്ഗര്‍.
അപൂര്‍വമായി ബ്ലോഗില്‍ കണ്ടു വരുന്ന പുസ്തക ആസ്വാദനം തീര്‍ച്ചയായും മറ്റു ബ്ലോഗ് വായന ക്കാരെ ഉണര്‍ത്തും. വായന ബ്ലോഗില്‍ ഒതുക്കാനുള്ളതല്ല എന്ന് തിരിച്ചറിയാന്‍ പുതിയ തലമുറയെ ഓര്‍മിപ്പിക്കും എന്നതില്‍ സംശയമില്ല. ഇന്ദു ഗോപന്റെ കള്ളന്റെ ജീവിതം പകര്‍ത്തിയ പുസ്തകം മുതല്‍ നമ്പാടന്‍ മാഷിന്റെ നര്‍മ നമ്പരുകള്‍ വരെ യുള്ള വിവിധ തലത്തിലുള്ള പുസ്തകങ്ങളെ സ്പര്‍ശിക്കുന്ന ഒത്തിരി ലേഖനങ്ങളെ വിസ്താര ഭയം മൂലം ഇവിടെ പരാമര്‍ശിക്കുന്നില്ല. കുഞ്ഞഹമ്മദ് ഇക്കയെയും മണി യെയും നമ്മെ അറിയിക്കുകയും നൊമ്പരപ്പെടുത്തുകയും ചിന്ടിപ്പിക്കുകയും ചെയ്യുന്നു ഈ ബ്ലോഗ്ഗര്‍. സമരത്തിനിടെ മന പൂര്‍വ്വം തന്റെ രാഷ്ട്രീയ ഉയര്‍ച്ചക്കായി തല്ലു കൊള്ളും യുവ നേതാവിന്റെ ത്യാഗത്തെ പുകഴ്ത്തുന്ന മാധ്യമങ്ങള്‍ ഇവരെയൊക്കെ കാണാതെ പോകയോ? ഒന്ന് ലൈക് അടിച്ചു ഓടി പ്പോകാന്‍ കഴിയാത്ത വണ്ണം ഈ ബ്ലോഗ്ഗില്‍ ഇടയ്ക്കിടെ നാം ചെന്ന് പെടുന്നു.

കായംകുളം സൂപ്പെര്‍ ഫാസ്റ്റ്
ഈ വണ്ടിയില്‍ യാത്ര ചെയ്തപ്പോഴോന്നും
ഗട്ടറില്‍ വീണതറിഞ്ഞില്ല; ഗിയര്‍ പല തവണ മാറിയതും അനുഭവപ്പെട്ടില്ല; സുഖ
യാത്ര; ഡ്രൈവര്‍ അരുണ്‍ സമര്‍ത്ഥന്‍ തന്നെ. എങ്ങനെ അല്ലാണ്ട് വരും
..ലോകത്ത് ആദ്യമായി അമ്മയുടെ വയര്‍ കീറി പുറത്തു വന്ന അത്ഭുത ജീവി അല്ലെ?
രണ്ടായിരത്തി എട്ടു മുതല്‍ ബോഗികള്‍ ഫിറ്റു ചെയ്യുന്ന; ഇപ്പൊ എണ്ണം കുറഞ്ഞു
തുടങ്ങി; വണ്ണവും (?) ഡ്രൈവര്‍ ഇടയ്ക്കു കെട്ടിയതും ഭാര്യ പെറ്റതും
സോഫ്റ്റ്‌വെയര്‍ തൊഴിലാളി വയറു പിഴപ്പിനു കോഡ് എഴുതി മറിച്ചതും പിന്നെ ക്ലയന്റ് മായി മല്ലിടുന്നതിനിടയില്‍ സമയം കുറഞ്ഞതുമൊക്കെയാവാം കാരണം.
അനിതര സാധാരണമായ നര്‍മത്തിലൂടെ ആശയങ്ങളെ മര്മത് കൊള്ളിക്കാന്‍ ഈ വിദ്വാന്‍ അതി സമര്‍ഥന്‍ തന്നെ. ഹാസ്യം മാത്രമല്ല തനിക്കു വഴങ്ങുന്നതെന്ന് മഹാത്മജിയുടെ അന്ത്യ രംഗം നമുക്ക് നെഞ്ച് വിങ്ങും വിധം വരച്ചു കാട്ടി ഇദ്ദേഹം തെളിയിക്കുന്നു. സ്വന്തം അഭിമുഖവും പുസ്തക പ്രകാഷനങ്ങളുടെ ഗതി വിഗതികളും കാതര ടെലെ ഫിലിം ആകുന്നതും നര്‍മത്തില്‍ പൊതിഞ്ഞു നമുക്ക് തരുന്നു.
ക്ഷേത്ര പരിസരത്ത് പിറന്നു വീണ (വയറു കീറി..) അരുണ്‍ കുളി തേവാരം ക്ഷേത്ര ദര്‍ശനം നെറുകയില്‍ നിറയെ ഭസ്മ ലേപനം എന്ന രൂപത്തില്‍ പുരാണങ്ങളും ഇതിഹാസങ്ങളും ബ്ലോഗില്‍ ആക്കുന്നതും രാമായണം സുന്ദര രൂപത്തില്‍ ബ്ലോഗക്കുന്നതും എന്നെ അതിശയപ്പെടുത്തി. (രാമായണവും മഹാഭാരതവും അതിനെ അധികരിച്ച് ഇറങ്ങിയ മിക്ക ഗ്രന്ഥങ്ങളും വായിക്കാന്‍ ശ്രമിച്ച ഒരാള്‍ എന്ന നിലയില്‍ സംഗ്രഹീതമായി അതില്‍ ചിലതിനോടെങ്കിലും കിട നില്കും ഈ ബ്ലോഗ് എന്ന് പറയാന്‍ ഭയപ്പെടുന്നില്ല) ഇനി വ്യാസ ഭാരതം, ഇദേഹത്തില്‍ നിന്നും ബ്ലോഗ് രൂപത്തില്‍ പ്രതീക്ഷിക്കാം. വ്യാസന്‍ പ്രൂഫ് രീടിങ്ങിന് പണി പെട്ടതു ഇതില്‍ ഓര്‍ക്കുന്നുണ്ട്..രാവണന്‍ ജലദോഷം വന്നു പത്തു മൂക്കിലൂടെ തുമ്മി പണി പെട്ട പോല്‍..)
ഉത്സവവും അതിന്റെ പിന്നാം പുറവും പിരിവും ആനയെ എഴുന്നള്ളിക്കലും ഒക്കെ ഓര്‍ത്തു ചിരിക്കാന്‍ വക നല്‍കുന്നു. സത്യം പറയട്ടെ, അടുത്തിടെ ഹാസ്യം എന്ന പേരില്‍ വില്‍ക്കുന്ന പല ഗ്രന്ഥങ്ങളും ചിരിക്കാന്‍ വക നല്‍കിയില്ല എന്നത് കൂടി ഓര്‍ക്കുമ്പോള്‍, കൃഷ്ണമൂര്തി എന്ന വട്ടന്‍ പട്ടരെ പേടിച്ചു വരാന്തയില്‍ കിടന്നു നേരം വെളുപ്പിച്ച, പല ഗായത്രിമാരുടെ മക്കളെ അച്ഛനെന്നു ചൊല്ലി എടുത്ത മനു നനായി ചിരിപ്പിച്ചു എന്ന് പറയാതെ വയ്യ. ചുമ്മാതല്ല ആസ്ഥാന വയറ്റാട്ടി നാണി തള്ള അന്ന് പരാജയപ്പെടുകയും തുടര്‍ന്ന് വയറു കീറുകയും ചെയ്തത്. സോഫ്റ്റ്‌വെയര്‍ തൊഴില്‍ രംഗത്തെ ആനയെ തളക്കാന്‍ പോലും സോഫ്റ്റ്‌വെയര്‍ ചെയ്യമെന്നെല്‍ക്കുന്ന കഥ ഉള്‍പ്പെടെ കോഡ് എഴുത്തുകാരെയും ബഗ്ഗേര്‍ മാരായ ബെഗ്ഗര്‍ മാരെയും അര മുതലാളിമാരെയും മുഴു മുതലാളിമാരെയും തന്മയിത്വതോടെ അവതരിപ്പിക്കുന്നു.
ഏതായാലും സീരിയസ് ആയി ബ്ലോഗെഴുതാന്‍ ഇദ്ദേഹത്തെ ഞാന്‍ ഉപദേശിക്കുന്നില്ല (അതിനു ഒരുമ്പെട്ട ഒരു പാവത്തിനെ ഈ മഹാന്‍ കൈകാര്യം ചെയ്ത കഥ ബ്ലോഗില്‍ വായിക്കാം)..മുത്തശ്ശിയെ പറ്റി മനോഹരമായി പറയുന്ന കൊച്ചു മകന്‍ ഇന്നിന്റെ അപൂര്‍വത തന്നെ. ഹരിഹര നഗര്‍ പോലെ ജനപ്രിയ ചിത്രങ്ങള്‍ ഇദേഹത്തിന്റെ തൂലികയില്‍ പുനര്‍ ജനിക്കുന്നതും കാണാം.
ഇനിയും നമുക്ക് കാത്തിരിക്കാം കൂടുതല്‍ വിഭവങ്ങള്‍ക്കായി..കാതരയായി.
ഒരു കാര്യം ഉറപ്പാ..
"നാക്ക് ഇല്ലേല്‍ ഇവനെ പണ്ടേ കാടന്‍ കൊണ്ട് പോയേനെ"

പടന്നക്കാരന്‍
ബൂര്‍ഷ്വാ മാപ്പിളയുടെ രചനകള്‍ ടിയാന്‍ സൂചിപ്പിക്കുന്ന പോലെ കാസര്‍ഗോഡ് ഭാഷയും മാപ്പിള ടച്ചും ഉള്ളതത്രെ..ഇസ്ലാമിന്റെ ഇന്നത്തെ കാഴ്ചയെ വിശകലനം ചെയ്യുമ്പോള്‍ ഒരു ബഷീറിയന്‍ ശൈലി അനുഭവപ്പെടുന്നു. നര്‍മം മൂര്‍ധന്യ ഭാവത്തില്‍ മര്മത് കൊള്ളിക്കുക എന്ന വാശിയോടെ ആണ് എഴുത്ത്. അബ്ദു രബ്ബും നിലവിളക്കും, ഒരു ജിഹാടും കപട.., ..കപട മത സൌഹാര്‍ദം എന്നിങ്ങനെ ലേഖനങ്ങളില്‍ ഉറച്ച അഭിപ്രായ പ്രകടനം കാണാം. നബി ദിനത്തെ പറ്റിയും മുടിയാട്ടതെ പറ്റിയും ദര്‍ശന ഡി വി യെ പറ്റിയും പറയുമ്പോള്‍ തനി ഇസ്ലാമിലേക്ക് തിരിച്ചെത്താനുള്ള ആവേശം കാണാം. മദനി ഉസ്ടടും ശശികല ടീച്ചറും അവശ്യം വേണ്ട അഭിപ്രായങ്ങള്‍ ഉള്‍കൊള്ളുന്നു.
അമേരിക്കയും അവരുടെ സാമ്രാജ്യത്വ നടപടിയും വിമര്ശഇക്കുന്ന പടന്നക്കാരന്‍ മനുഷ്യ സ്നേഹത്തിന്റെ വിത്തുകള്‍ പാകി മുളപ്പിക്കേണ്ട ത്തിന്റെ ആവശ്യകതയ്നു ഊന്നി പറയുന്നത്. അത് വിദ്വേഷമോ വെറുപ്പോ അല്ല. പക്ഷെ ഇവയുടെ കമന്റ് ഉകളില്‍ ഇങ്ങനെ ഇത് ചിലപ്പോ തിരിച്ചറിയപ്പെടുന്നില്ല. ഉറച്ച ഈശ്വര വിശ്വാസിയായ ബ്ലോഗ്ഗര്‍ നിരീശ്വരം പ്രചരിപ്പിക്കുന്നവര്‍ ക്കെതിരെ പട വാള്‍ ഊങ്ങുന്നത് കാണാം. സമകാലിക ഇസ്രയേല്‍ സംഭവങ്ങള്‍ ഏറെ ഗവേഷണ ബുദ്ധിയോടെ പറയുന്ന ഒരു ബ്ലോഗ്.
വിഷ്ണുലോകം
വിഷ്ണു ലോകത്തെ ചെറിയ വിഷ്ണു കാഴ്ച്ചയില്‍ അത്ര ചെറുതല്ല എന്നത് പോലെ വരച്ചു കാട്ടിയ ലോകവും ചെറുതല്ല. സാധാരണക്കാരനായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ നിര്‍മാണ തൊഴിലാളി ( കട്ടക്കും സിമെന്റിനും പകരം കോഡും അന്ട്രോയിഡ് ഉം ) തന്റെ ആത്മ കഥ ഏഴുതും മുന്നേ ബള്‍ബ് ഇന്റെ ആത്മ കഥ എഴുതി. ആ ജീവിതം നമ്മുടെയൊക്കെ ജീവിതം എന്ന് തിരിച്ചറിഞ്ഞ താണ് അതിലെ വിജയം. ഫ്യൂസ് പോയ ബള്‍ബ് എടുത്തെറിയുമ്പോള്‍ നാം അതിന്റെ പിന്‍ ജീവിതം ഓര്‍ക്കാറില്ല. ഇവിടെ, അത്യുക്തി എങ്കിലും, ആശാന്‍ വീണ പൂവിനെ കണ്ട് പോലെ, ബള്‍ബിന്റെ ഭാവിയെ ഇത്തിരിപോന്ന വിഷ്ണു ഓര്‍ത്തതിനെ ഭാവന എന്ന് പറയാം ബള്‍ബ്‌ഇനെ പുറത്തു കളയും പോലെ മാതാ പിതാക്കളെ കളയുന്ന കാലമല്ലോ ഇത്. അവരെ സംരക്ഷിക്കുവാന്‍ ഈ കഥയിലെ ചെക്കനെ പോലെ ആരെങ്കിലും വരും! മുഖം വ്യക്തമല്ല എന്ന കഥയിലും ഈ ആസുര കാലത്തെ ധ്വനിപ്പിക്കുന്നു. ചെറുപ്പമെങ്കിലും പക്വതയോടെ ഉള്ള ഒരു സമീപനം ജീവിതത്തോട് വച്ച് പുലര്‍ത്തുന്നു എന്നതാണ് ശ്രദ്ധേയം. അഞ്ചു വര്ഷം പിന്നോട്ടും പതിനഞ്ചു വര്ഷം മുന്നോട്ടും അനായാസം രണ്ടു കഥകളില്‍ വിഷ്ണു സഞ്ചരിക്കുന്നു.മരണത്തിന്റെ തെരാളിയില്‍ സമ്പത്താണ് ജീവിതം എന്ന മനുഷ്യന്റെ മിഥ്യാ ധാരണകളെ വിമര്‍ശിക്കുന്നു. മഴയെ സ്നേഹിച്ച പെണ്‍ കുട്ടിയും ദൈവത്തിന്റെ പൂച്ചയും ആകര്‍ഷകം തന്നെ. മനസ്സില്‍ ലഡ്ഡു പൊട്ടിയത് വായിച്ചാല്‍ പക്ഷെ അത്ര ലഡ്ഡു പൊട്ടുമോ എന്ന് സംശയമുണ്ട്. കോളേജ് കാലതെഴുതിയ പഴയ പോസ്റ്റുകളിലും ഭാവനയുടെ തിരയിളക്കം കാണാം. ഫേസ് ബുക്ക് എന്ന മധുപാല്‍ ബൂകിന്റെയും ചില സിനിമകളുടെയും റിവ്യൂ പ്രതീക്ഷ പുലര്‍ത്തുന്നു.
തീരുന്നില്ല..
അതെ ഈ വിലയിരുത്തല്‍ ഇടപെടലുകളായി തുടരും...മറ്റു ബ്ലോഗ്ഗെര്മാര്‍ ജാഗ്രതൈ!!!
അതെ ഈ വിലയിരുത്തല്‍ ഇടപെടലുകളായി തുടരും...മറ്റു ബ്ലോഗ്ഗെര്മാര്‍ ജാഗ്രതൈ!!!
എല്ലാ ബ്ലോഗും കുത്തിയിരുന്നു വായിക്കണം... അതിനെ പറ്റി അപഗ്രഥിച്ചു എഴുതണം.. ശ്രമകരമായ ഉദ്യമം... കൊള്ളാം... ആശംസകള്‍...
ReplyDeleteഅക്ഷര പിശകുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ നല്ല രീതിയിലുള്ള അവലോകനം തന്നെ.. വിഷ്ണുവിനെ പറ്റി പറഞ്ഞ കാര്യങ്ങള്‍ ശരി തന്നെ.. പടന്നക്കാരനെ കുറിച്ച് പറഞ്ഞതും അക്ഷരം പ്രതി ശരി.. മറ്റു രണ്ടു പേരെ ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല.. കൂടുതല്‍ അവലോകനത്തിന് കാത്തു നില്‍ക്കുന്നു.
ReplyDeleteബ്ലോഗേഴ്സിനെ വിലയിരുത്തുമ്പോൾ, കൊടികെട്ടിയ മറ്റ് ചില ബ്ലോഗുകളിൽ നിന്ന് വേണം തുടങ്ങാൻ എന്നൊരു അഭിപ്രായമുണ്ട്. താങ്കൾ കണ്ടുമുട്ടിയ ബ്ലോഗുകളെ വിലയിരുത്തുന്നു എന്ന നിലയ്ക്ക് ആയതുകൊണ്ട്, ഞാനുദ്ദേശിച്ച ആ ബ്ലോഗേഴ്സിന്റേയും അവരുടെ വായനക്കാരുടേയും ആരാധകരുടേയുമൊക്കെ കോപത്തിന് പാത്രമാകാതെ തൽക്കാലം രക്ഷപ്പെടാം. പക്ഷെ അധികം വൈകാതെ അവരെക്കൂടെ ഇവിടെ വിലയിരുത്തിയില്ലെങ്കിൽ പണി പാളിയെന്ന് വരും :) :) :)
ReplyDeleteഎന്റെ ബ്ലോഗ് വായിച്ചതിനും വിലയിരുത്തിയതിനും വളരെ നന്ദി.
തുടരുക അവലോകനങ്ങള്‍.. നന്നായിട്ടുണ്ട്.
ReplyDelete"ചെറുപ്പമെങ്കിലും പക്വതയോടെ ഉള്ള ഒരു സമീപനം ജീവിതത്തോട് വച്ച് പുലര്‍ത്തുന്നു" ... "സമ്പത്താണ് ജീവിതം എന്ന മനുഷ്യന്റെ മിഥ്യാ ധാരണകളെ വിമര്‍ശിക്കുന്നു" ... "പഴയ പോസ്റ്റുകളിലും ഭാവനയുടെ തിരയിളക്കം കാണാം" ...
ReplyDeleteഎന്ത് ....?????
അമ്മച്ചിയാണേ ഞാന്‍ ഇത്രക്കൊന്നും ചിന്തിച്ചല്ല എഴുതിയതൊന്നും!!! ചുമ്മാ ടൈപ്പ് ചെയ്തു കൂട്ടിയതല്ലേ!!!
ഇത്രേം വമ്പന്‍ ബ്ലോഗ് സ്രാവുകളുടെ കൂടെ ഒരു നെത്തോലിയെ കൂടി വേണമായിരുന്നോ!!! നല്ല വമ്പന്മാര്‍ ഇനിയുമുണ്ട്!!! നമ്മുടെ ഒക്കെ അവലോകനം ചെയ്യാനുള്ളത് പോലും ഇല്ലല്ലോ!
നല്ല ശ്രമം തുടരൂ. പ്രശസ്തര്‍ അപ്രശസ്തര്‍ എന്നൊന്നുമില്ല . താങ്കളുടെ വായനയില്‍ വരുന്നവയെ വിലയിരുത്തൂ. ആശംസകള്‍
ReplyDeleteതുടക്കത്തില്‍ പറഞ്ഞതുപോലെ ഒരു കഥയോ കവിതയോ ലേഖനമോ വായിക്കുമ്പോള്‍ വായിക്കുന്ന വ്യക്തിയുടെ ചിന്തകള്‍ക്കനുസരിച്ച് ആ സൃഷ്ടിയെക്കുറിച്ച് ഓരോരുത്തവരും അവരുടെ രീതിയില്‍ വിലയിരുത്തും. അഭിപ്രായങ്ങളില്‍ നല്ലതെന്നും മോശമെന്നും കൊള്ളാമെന്നും ഒക്കെ വിലയിരുത്തല്‍ ഉണ്ടാകും. ബ്ലോഗേഴുത്തുകളിലെ അഭിപ്രായങ്ങളില്‍ ഇയ്യിടെ പലപ്പോഴും തെറ്റിദ്ധരിച്ചുകൊണ്ടുള്ള വികാരപ്രകടനങ്ങള്‍ കാണാറുണ്ട്..
ReplyDeleteഅച്ചടിയില്‍ വരുന്നവയ്ക്ക് നേരിട്ടുള്ള അഭിപ്രായങ്ങള്‍ ബ്ലോഗിലേതു പോലെ ലഭിക്കാത്തതിനാലായിരിക്കാം അവിടെ അത്തരം വലിയ കോലാഹലങ്ങള്‍ നടക്കാതിരിക്കുന്നത് അല്ലെ?
നിരക്ഷരന്‍ ആദ്യം മുതലേ ഒരുപോലെ ബ്ലോഗില്‍ തുടരുന്ന വ്യക്തിയെങ്കില്‍ അരുണ്‍ ഇപ്പോള്‍ അല്പം പിന്നോട്ടാണെന്നു തോന്നിയിട്ടുണ്ട്. അതിവിടെ സൂചിപ്പിച്ചതുപോലെ ജോലിയും മറ്റും ആരിയിക്കാം. എങ്കിലും പുസ്തകം പ്രിന്റ് ചെയ്തതിനു ശേഷം കുറവാണ് ഇവിടെ. നിരക്ഷരന്‍ എഴുതുക എന്നത് മാത്രമല്ല, പ്രായോഗികമായ കൂട്ടായ്മക്കും വേണ്ടി വളരെ ശ്രമിക്കുന്ന വ്യക്തിയാണ്. മുല്ലപെരിയാര്‍ വിഷയത്തില്‍ നാമത് കണ്ടതാണ്. ഞാന്‍ ബ്ലോഗില്‍ വരുന്ന സമയത്ത് കൂടുതല്‍ പേര്‍ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്തിരുന്ന അരുണിന്റെ ബ്ലോഗും ഇപ്പോള്‍ കൂടുതല്‍ വായിക്കപ്പെടുന്ന പടന്നക്കാരന്റെ ബ്ലോഗും ബ്ലോഗ് രംഗത്തെ വായനയുടെ ഉയര്‍ച്ച സൂചിപ്പിക്കുന്നു എന്ന് ഞാന്‍ കരുതുന്നു. വിഷ്ണുവിനെ വളരെ വായിച്ചിട്ടില്ലെങ്കിലും വായിച്ചത് ശ്രദ്ധേയം തന്നെ.
ഈ അവലോകനം ബ്ലോഗ് രംഗത്തെ കൂടുതല്‍ പോഷിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല.
അന്‍വര്‍ ഭായ്, താങ്കള്‍ എഴുതിയത് വായിക്കുമ്പോള്‍ എനിക്ക് തന്നെ ഭയമാകുന്നു!!ബഷീറിനെ പോലെ മഹാനായ എഴുത്ത് കാരന്റെ ശൈലിയായി എന്റെ എഴുത്തിനു ബന്ധമുണ്ടെന്നോ? എനിക്കത് ചിന്തിക്കാവുന്നതിനും അപ്പുറമാണ്... പിന്നെ ഭയക്കാന്‍ കാരണം ഞാനൊരു പണ്ഡിതനല്ല...സാദാരണക്കാരന്‍ മാത്രം!! കിട്ടുന്ന സമയത്ത് പഠിക്കുന്നത് എഴുതി കുറിക്കുന്നു എന്നു മാത്രം!! എഴുതുമ്പോള്‍ ഏതു ശൈലിയില്‍ എഴുതണമെന്ന് കുറേ ആലോചിച്ചു...അവസാനം ഞാനെന്തിനു മറ്റുള്ളവരുടെ ശൈലി കടമെടുക്കണമെന്ന് ചിന്തിച്ചു...അങ്ങനെ എന്റെ തന്നെ ഭൂര്‍ഷാ സ്റ്റൈലില്‍ എഴുതി പിടിപ്പിക്കുന്നു.പക്ഷെ എന്റെ ആ ശൈലി ബഹുഭൂരി പക്ഷം വരുന്നവരെ തെറ്റിദ്ധരിപ്പിച്ചുണ്ടെന്ന് എനിക്ക് നന്നായി അറിയാം.തീവ്രവാദിയായി മറ്റു മതസ്ഥര്‍ കാണുമ്പോള്‍ പുകഞ്ഞ കൊള്ളിയായി സ്വ സമുദായക്കാരും എന്നെ കാണുന്നുണ്ട്!!ഇതൊരു അംഗീകാരമായി ഞാന്‍ കാണുന്നു... അതിലുപരി ചുറ്റിലുമുള്ളവര്‍ നമ്മെ വീക്ഷിക്കുന്നുണ്ട് എന്ന ചിന്തയും എന്നെ വേവലാതിപ്പെടുത്തും...തീര്‍ച്ച!!ഭൂര്‍ഷാ പടന്നക്കാരനെ വിലയൈരുത്തിയതില്‍ നന്ദി അറിയിക്കുന്നു!! അവലോകനം തുടരുമെന്ന് പ്രതീക്ഷിക്കുന്നു!!
ReplyDeleteതാങ്കളുടെ സൌഹ്രുദ വലയത്തില്‍ ഉള്ളവരുടെ ബ്ലോഗില്‍ മാത്രം ഒതുങ്ങി നില്‍കുന്ന ഒരു വിലയിരുത്തല്‍ ആവാതിരിക്കട്ടെ ഈ ഉദ്യമം !! എല്ലാ ആശംസകളും !!!
ReplyDeleteതലക്കെട്ടില്‍ തന്നെയുള്ള അക്ഷര തെറ്റ് തിരുത്തൂട്ടോ
Deleteകൊള്ളാം മാഷെ...നല്ല ഉദ്യമം !
ReplyDeleteകൂടുതല്‍ വായന ആവിശ്യമുള്ള മേഖല...അറിഞ്ഞതിലും കൂടുതല്‍ അറിയാനുള്ള ആകാംഷ!
തുടരട്ടെ...അവസാനിക്കാതിരിക്കെട്ടെ ....
ആശംസകളോടെ
അസ്രുസ്
This comment has been removed by the author.
ReplyDeleteഇവിടെ പ്രതിപാദിച്ച ബ്ലോഗുകളെല്ലാം മികച്ചവ തന്നെ എന്നുള്ള കാര്യത്തിൽ ഒപ്പ് ചാർത്തുന്നു
ReplyDeleteആശംസകൾ
പക്ഷം ചേരാതെ....!!
ReplyDeleteനല്ല അവലോകനം തുടരുക ഈ ജൈത്ര യാത്ര ആശംസകള്‍
ReplyDeleteകൊള്ളാം നല്ലൊരു ശ്രമം തന്നെ... അതില്‍ വിജയിക്കുകയും ചെയ്തു എന്ന് പറയാം.... ആശംസകള്‍
ReplyDeleteഇതൊരു നൂറു എപ്പിസോഡ് പിന്നിടട്ടെ. അവസാന അവലോകനത്തില്‍ എങ്കിലും എന്റെ ബ്ലോഗ് ഉള്‍പ്പെടുത്തുമെന്ന് വിശ്വസിച്ചോട്ടെ.....
ReplyDeleteപ്രിയമുള്ളവരേ,
ReplyDeleteപ്രതികരിച്ച എല്ലാവര്ക്കും നന്ദി.
'അക്ഷര പിശാച്' കടന്നു കൂടി
തലക്കെട്ടില്‍ പോലും ..(അത് തിരുത്തി ...മറ്റുള്ളവയും തിരുത്താന്‍ ശ്രമിക്കാം ..).എന്റെ ശ്രദ്ധക്കുറവും മടിയും തന്നെ കാരണം
ഒട്ടേറെ മികച്ച ബ്ലോഗുകള്‍ വായിക്കാനും വിലയിരുത്താനും ഉണ്ട്
അതിനവസരം കൈ വരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം
നാലു ബ്ലോഗ്ഗെര്മാരില്‍ മൂന്നു പേരും പ്രതികരിച്ചു
ഇത് കണ്ടു കവി ബ്ലോഗ്ഗന്‍ മൂട്ടക്കട എഴുതി
"എല്ലാവര്ക്കും വിനയം ബ്ലോഗ്ഗര്‍ ക്കെല്ലവര്‍ക്കും വിനയം
പാവം ബ്ലോഗ്ഗറെ കണ്ടു മടുത്തു, അഹങ്കാരികള്‍ വേണം അഹങ്കാരികള്‍ വേണം "
ഇവരുടെ വിനയ പ്രതികരണത്തിനുള്ള മറുപടി ഞാന്‍ മുന്‍കൂര്‍ എഴുതി; ഇവിടെ നിസാരനും പറഞ്ഞു
ഏതായാലും നിരക്ഷരന്‍ പറഞ്ഞ പോലെ ആരും ഈയുള്ളവനെതിരെ തൃകണ്ണ് തുറക്കാതിരിക്കട്ടെ!
നെതോലിയും സ്രാവും എല്ലാം ഈ വലയില്‍ കുടുങ്ങട്ടെ ......
നിധീഷ് ഉള്‍പ്പെടെ ഒത്തിരി ബ്ലോഗ്ഗര്‍ മാരെ ഇനിയും കണ്ടു മുട്ടും ..
അപ്പോള്‍ വീണ്ടും കാണാം
ഇതോടുകൂടെ ബ്ലോഗിലെ അഭ്യാസം നിര്‍ത്തിയാലോ എന്നലോചിക്കുകയാണ്....എന്ഗ്നും പിടിച്ചു നിരൂപിച്ചു കളഞ്ഞാലോ?
ReplyDeleteബ്ലോഗാണ് എന്നെ ഒരു എഴുത്തുകാരനാക്കിയത്, ഇതേ ബ്ലോഗെന്ന മാധ്യമമാണ് എനിക്ക് കുറേ സുഹൃത്തുക്കളെ തന്നത്.എന്നാല്‍ ആ ബ്ലോഗിനു വേണ്ടി കുറേ സമയം ചിലവഴിക്കാന്‍ ഇപ്പോ ഇല്ലാതെ പോയത് സത്യത്തില്‍ ഒരു സങ്കടം തന്നെയാണ്‍ (എനിക്ക്!!).
ReplyDeleteഎങ്കിലും ഇപ്പോഴും സുഹൃത്തുക്കള്‍ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന കാണുമ്പോള്‍ ഒരു പാട് സന്തോഷമുണ്ട്, ഒരു പാട് നന്ദിയും...
സ്നേഹപൂര്‍വ്വം
അരുണ്‍
അൻവർമാഷിന്റെ സാഹിത്യവാരഫലം നന്നായി. അൻവരികൾ ഇതുവരെ കണ്ടിരുന്നില്ല. ബ്ലോഗ്‌റോൾ സൈബർജാലകമേ സാധാരണയായി നോക്കാറുണ്ടായിരുന്നുള്ളൂ.
ReplyDeleteപുലികൾ പറയട്ടെ എലികൾ മൂണ്ടാതിരിക്കാം, :)
ReplyDeleteവാരഫലം പേടിച്ചു മുണ്ടാണ്ടിരിക്കണ്ട ആരും എഴുത്തും നിര്‍ത്തണ്ട ...പിന്നെ
ReplyDelete"എലിയെ പ്പോലെ ഇരിക്കുന്നവനൊരു
പുലിയെ പോലെ വരുന്നത് കാണാം " എന്നാണല്ലോ?
എലിയും പുലിയും ആപേക്ഷികം ....
ഒരര്‍ത്ഥത്തില്‍ എല്ലാരും എലികള്‍
മറ്റൊരത്ഥത്തില്‍ എല്ലാരും പുലികള്‍
എല്ലാര്ക്കും നന്ദി!
അരുണ്‍ എങ്ങനെയും സമയം കണ്ടെത്തൂ..
അവലോകനം വായിച്ചു വളരെ നന്നായിരിക്കുന്നു ഈ ഒരു ഉദ്യമം അഭിനന്ദനീയം മാഷേ,,, തുടരുക.. ബ്ലോഗര്‍മാര്‍ക്ക് നല്ല ഒരു പ്രോത്സാഹനവും.. വഴികാട്ടിയും ആവും ഈ തുടക്കം എന്നാ പ്രത്യാശയോടെ
ReplyDeleteസ്നേഹ സലാം.....
ഈ ഒരു ഉദ്യമം അഭിനന്ദനീയം
ReplyDeleteനല്ല അവലോകനം തുടരുക ഈ പ്രയാണം
കൊള്ളാം ഈ വഴി ആദ്യമായാണ്.... നല്ലൊരു കകാര്യമാണ്... ആശംസകള്‍
ReplyDeleteവളരെ നല്ല ഒരു ഉദ്യമം ...നടക്കട്ടെ
ReplyDeleteഇതൊക്കെ ഇപ്പോഴാണ് കമെന്റ്റ് ചെയ്യുന്നത് . അന്ന് വായിച്ചിരുന്നു ..കമെന്റ്റ് ചെയ്യാന്‍ വിട്ടതാണ് ... ഇക്കൂട്ടത്തില്‍ പടന്നക്കാരന്റെ ബ്ലോഗ് ആണ് ഞാന്‍ ഏറ്റവും വായിച്ചിട്ടുള്ളത് ..
ReplyDeleteBest wishes Dear Ikka
ReplyDelete