Monday, 26 November 2012

ഒരു ബ്ലോഗറുടെ ആദ്യ രാത്രി!


ആദ്യത്തെ പോസ്ടിട്ടു ബ്ലോഗൊന്നടച്ചു ഞാന്‍
എഫ് ബി യില്‍ ലിങ്കൊന്നു കോറിയിട്ടു
കണ്ണ്  ഒന്നടച്ചതിന്‍  ചാരെ മയങ്ങി ഞാന്‍
രാവേറെ ചെന്നതന്നോര്ത്തതില്ല

നിദ്രയെ പുല്‍കുവാന്‍ ഏറെ തിടുക്കമുണ്ടെ-
ങ്കിലും 'എത്ര പേര്‍ വായിച്ചിടും?'
' എത്ര കമന്റുകള്‍ നേടിടും' എന്നൊട്ടു
നോക്കി കഴിഞ്ഞങ്ങ് ഉറങ്ങിയാലോ?

നിമിഷങ്ങള്‍ നീങ്ങവേ 'ജീ  മെയില്‍'  നിറഞ്ഞതില്‍
അഭിനന്ദനത്തിന്‍ പ്രവാഹമായി
ഭൂലോക കോണുകള്‍ ബ്ലോഗ്ഗ്‌റെ തേടിയീ
എഫ് ബി നിറച്ചു നിരന്തരമായ്‌

മെസ്സേജ് വന്നൂ നിറഞ്ഞെന്റെ  ഫോണിലേ
ദര്‍ശന ടീ വി തന്‍ സന്ദേശവും
'ഈ - ലോകം ' ഒന്നതില്‍ അതിഥിയായ്
എന്നെ ക്ഷണിക്കയോ ഇത്ര വേഗം  !

ആഹ്ലാദ ചിത്തന്‍  ഞാന്‍ ഇനിയോന്നുറങ്ങുവാന്‍
തുനിയവെ അര്ക്കന്റെ കിരണങ്ങളെന്‍  
ആകെ തളര്‍ന്ന നയനങ്ങളെ പുല്‍കി
അമ്മ തന്‍ ക്ഷോഭം ഉയര്ന്നവിടെ..

"രാവില്‍ മുഴുവനും കമ്പ്യൂട്ടര്‍ മുന്നിലോ
വൈദ്യു ത ബില്ലിവിടാരടക്കും ? "
"അമ്മ അറിഞ്ഞോ ടീ വി ക്കാരെന്നെ.."
മോണിട്ടര്‍ മെയില്‍ ബോക്സ്‌ തുറന്നു കാട്ടീ

ശൂന്യമതില്‍ പുതു മെയിലുകള്‍
ഫോണിലും, ദര്‍ശന എവിടെ? തിരഞ്ഞിതാ ഞാന്‍
സ്വപ്നമാണെങ്കിലും തെല്ലിട കൊണ്ട് ഞാന്‍
'ബ്ലോഗ്‌ പുലി' യായി തൃപ്തനായി

"സ്വപ്നം ചിലര്‍ക്ക് .." "കൂടെ പുലര്‍ കാലേ.."
ഒന്നാശ്വസിച്ചു ചിരിച്ചു മെല്ലെ !

23 comments:

 1. ആഹാ.. ശരിക്കും രസകരമായി മാഷെ

  ReplyDelete
 2. ആദ്യമൊക്കെ ഞാനും സ്വപ്നം ഒന്നും കണ്ടില്ലേലും എത്ര പേര്‍ വായിച്ചു എന്ന് ഇടക്ക് നോക്കുമായിരുന്നു.. ഇപ്പോള്‍ അത്ര ബോതെര്‍ടു അല്ല.. എന്തായാലും നല്ല രസമുള്ള കവിത.. ആശംസകള്‍..

  ReplyDelete
 3. അപ്പോള്‍ ആളൊരു സകലകലാ വല്ലഭനാണല്ലേ...

  ReplyDelete
 4. രസകരമായിട്ടുണ്ട് :)

  ReplyDelete
 5. എത്ര മനോഹരമായ നടക്കാത്ത സ്വപനം :)....( എന്‍റെ കാര്യം മാത്രമാണ് കേട്ടോ )

  ReplyDelete
 6. ഒരു ബ്ലോഗരുടെ ആധിയും അങ്കലാപ്പും രസായി

  ReplyDelete
 7. കഴിഞ്ഞ ആഴ്ച എന്റെ നമ്പറിലേക്കൊരു കോള്‍
  ഡ്രൈവിങ്ങിലായതിനാല്‍ എടുക്കാന്‍ പറ്റിയില്ല.
  ഉടന്‍ മെസേജ് വന്നു.
  "റിയാസ് ഫ്രം ദര്‍ശന ടീവീ"
  അല്പം കഴിഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും വിളിക്കുന്നു.
  "ഈ ലോകം പരിപാടിയില്‍ അടുത്തത് കണ്ണൂരാനാണെന്ന്"
  ഇരുപതോളം മിനുട്ട് അദ്ദേഹവുമായി സംസാരിച്ചു.

  കഴിഞ്ഞപ്പോള്‍ ഒരു സംശയം.
  സ്വപ്നമാണോ !!
  അല്ല. സത്യം തന്നെ.

  അതുകൊണ്ട് അന്‍വര്‍ ഭായീ, സത്യം കെട്ടുകഥയേക്കാള്‍ അവിശ്വസനീയമായിരിക്കും!
  കാത്തിരിക്കുക.

  ReplyDelete
 8. ഇഷ്ടപ്പെട്ടു... വീണ്ടും ഇതുപോലെ നല്ലനല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു... ശുഭദിനം...

  ReplyDelete
 9. ഹഹഹഹ് പാവം ബ്ലോഗർ അല്ലെ

  ReplyDelete
 10. ഇത് കൂടി ആയപ്പോൾ എത്ര കമന്റുകൾ ആയി

  ReplyDelete
 11. അപ്പോള്‍ ഇനി ദര്‍ശന ടിവിയില്‍ കണ്ടോളാം കേട്ടോ

  (ഒരു സ്വപ്നമൊക്കെ ഫലിക്കാന്‍ എന്നാ നേരം വേണം...!!??‌)

  ReplyDelete
 12. തുടക്കക്കാരന്‍ ബ്ലോഗ്ഗര്‍ കുറിച്ചൊരു
  വരികളെ തൊട്ടറിഞ്ഞൊരു സഹൃദരേ
  നിങ്ങള്ക്ക് നല്കിടാന്‍ നന്ദി വാക്കെന്നുടെ
  ഹൃത്തില്‍ ഉണരുന്നു! സ്വീകരിച്ചാലും!

  ReplyDelete
 13. എന്റെ സ്വപ്നങ്ങളിത്രയും ഭംഗിയായ്
  കോറിയിടുവാനിതെങ്ങനെ പറ്റി സാർ :)

  ReplyDelete
 14. എത്ര സുന്ദരമായ... അല്ലെങ്കില്‍ വേണ്ട അതൊക്കെ ചിലപ്പോള്‍ നടന്നാലോ..
  ഏതായാലും ഇത് കലക്കി ..

  ReplyDelete
 15. അതു കലക്കി....

  ReplyDelete
 16. സുന്ദര സ്വപനം...................

  ReplyDelete
 17. പിന്നീട് ഈ കണ്ടതൊക്കെ ഫലിച്ചല്ലോ.... :) അതാണ് "പുലര്‍കാലേ.... "

  ReplyDelete
 18. അഭിനന്ദിക്കാൻ അർഹൻ അല്ലെങ്കിലും
  അർഹതയുള്ളവരെ അഭിനന്ദിക്കാതിരിക്കാൻ പറ്റില്ലല്ലോ...
  അഭിനന്ദനങ്ങൾ....

  ReplyDelete