Tuesday 13 November 2012

നുറുങ്ങു കവിതകള്‍

 

തിരക്ക് 

തിക്കി 'ത്തിരക്കി' 'തിരക്കെ'ന്ന വാക്കൊന്നെടുക്കാന്‍ തുനിയവെ

'തിരക്കി' നു 'തിരക്കോ'ട് 'തിരക്ക് '!!!

 

മക്കള്‍

ഒന്നുമാവേണ്ട യെന്‍ മക്കളെന്‍ കണ്ണുനീര്‍
കാണാന്‍ കനിവുള്ള മക്കളായാല്‍ മതി !

വാര്‍ അഥവാ യുദ്ധം 

 അന്‍വര്‍ ഒരു 'വാര്‍' നും
വരുന്നില്ല യെങ്കിലും 
'വാര്‍ത്ത'യില്‍ 'വാര്‍' കാരന്‍
ആവുമീ അന്‍വര്‍


വികസനം

പുഴയും മഴയും
തഴയും വികൃതി
മണ്ണും വിണ്ണും
അഴുകും വികൃതി
പെണ്ണും ആണും
മരിക്കും വികൃതി
ചതിയോ വിധിയോ
വികസനമോ???

യുദ്ധം  

പെണ്ണിനും മണ്ണിനും
പന്തിക്കും പദവിക്കും
അല്ലാതെ മന്നിതില്‍
യുദ്ധമുണ്ടോ?

13 comments:

  1. തുടരട്ടേ യാത്ര!! കൂടെയുണ്ട്!!

    ReplyDelete
  2. കൊള്ളാം , ഇനിയും വരട്ടെ

    ReplyDelete
  3. ഇനിയും വരട്ടെ ...


    മക്കള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടു

    ReplyDelete
  4. നന്ദി എല്ലാര്ക്കും..വരികള്‍ ഇനിയും വരുവാന്‍ തുണക്കട്ടെ..

    ReplyDelete
  5. ആശംസകള്‍...

    ReplyDelete
  6. കൊള്ളാലോ അന്‍വര്‍ സര്‍! ഈ കണ്ടു പിടുത്തങ്ങള്‍!
    ആശംസകള്‍! :)

    ReplyDelete
  7. നന്നായിട്ടുണ്ട് സര്‍

    ReplyDelete
  8. എല്ലാര്ക്കും നന്ദി!

    ReplyDelete
  9. മക്കള്‍ എന്നാ കവിത കൂടുതല്‍ ഇഷ്ടമായി

    ReplyDelete
  10. നല്ല നുറുങ്ങു കവിതകൾ. ആദ്യത്തേത് കൂടുതൽ ഇഷ്ടമായി

    ReplyDelete